India

  • ട്രംപിന്റെ കിളിപോയി തുടങ്ങിയോ? അമേരിക്കയില്‍ നടത്തിയ സര്‍വേയിലെ കണ്ടെത്തല്‍; ‘എവിടെയോ എന്തോ കുഴപ്പമെന്ന്’ ഭൂരിപക്ഷം പേരും; രാഷ്ട്രീയ നേതൃത്വത്തില്‍ വയസന്‍മാരെന്നു പരിഭവിച്ച് ജനം

    ന്യൂയോര്‍ക്ക്: പ്രായമേറുംതോറും ട്രംപിന്റെ പെരുമാറ്റം വിചിത്രമായി മാറുന്നെന്നു പ്രതികരിച്ച് ഭൂരിപക്ഷം അമേരിക്കക്കാര്‍. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ഇപ്‌സോസുമായി ചേര്‍ന്നു നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. തിങ്കളാഴ്ച പാര്‍ലമെന്റില്‍ ‘സ്‌റ്റേറ്റ് ഓഫ് ദി യൂണിയന്‍’ പ്രസംഗം നടത്തുന്നതിനു തൊട്ടുമുമ്പാണ് സര്‍വേ പൂര്‍ത്തിയാക്കിയിരുന്നു. താരിഫ് വിഷയത്തില്‍ ട്രംപ് നിയമനിര്‍മാതാക്കളെയും ജഡ്ജിമാരെയും പുലഭ്യം പറഞ്ഞതും ഇക്കാലത്താണ്. വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 61% പേര്‍ ട്രംപിനെ ‘പ്രായമാകുന്തോറും വിചിത്രനായി മാറി’ എന്ന് വിശേഷിപ്പിച്ചു. ഡെമോക്രാറ്റുകളില്‍ 89 ശതമാനവും റിപ്പബ്ലിക്കന്‍മാരില്‍ 30 ശതമാനവും സ്വതന്ത്രരില്‍ 64 ശതമാനവും അദ്ദേഹത്തെ ഇത്തരത്തില്‍ വിശേഷിപ്പിച്ചു. എന്നാല്‍, വോട്ടെടുപ്പ് ഫലങ്ങള്‍ വ്യാജവും നിരാശാജനകവുമാണെന്നു വൈറ്റ്ഹൗസ് വക്താവ് ഡേവിഡ് ഇന്‍ഗിള്‍ പറഞ്ഞു. ട്രംപിന്റെ മൊത്തത്തിലുള്ള ജനപ്രീതിയില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഏറ്റവും പുതിയ വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 40% പേര്‍ പ്രസിഡന്റ് എന്ന നിലയിലുള്ള ട്രംപിന്റെ പ്രകടനത്തെ അംഗീകരിച്ചു. ഇത് ഈ മാസം ആദ്യത്തേക്കാള്‍ രണ്ട് ശതമാനം കൂടുതലാണ്. അദ്ദേഹം തന്റെ കാലാവധി ആരംഭിച്ചത് 47% എന്ന…

    Read More »
  • വെറുതെയല്ല ഇറാന്‍ അമേരിക്കയെ കൂസാത്തത്! ലോകത്തെ ഏറ്റവും മികച്ച കപ്പല്‍വേധ സൂപ്പര്‍സോണിക് മിസൈല്‍ നല്‍കാന്‍ ചൈന; ഏതു കപ്പലും മുക്കും; എവിടെയും ഘടിപ്പിക്കാവുന്ന സാങ്കേതികവിദ്യ; തടയാന്‍ ബുദ്ധിമുട്ടെന്നു വിദഗ്ധര്‍

    ലണ്ടന്‍: ഇറാന്‍ തീരത്തിന് സമീപം ഇഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ആക്രമണങ്ങള്‍ക്ക് മുന്നോടിയായി അമേരിക്ക വന്‍തോതിലുള്ള നാവികസേനയെ വിന്യസിച്ചിരിക്കുന്ന സാഹചര്യത്തില്‍, കപ്പല്‍ വിരുദ്ധ ക്രൂയിസ് മിസൈലുകള്‍ വാങ്ങാന്‍ ഇറാന്‍ ചൈനയുമായി കരാറിലേക്ക് അടുക്കുന്നെന്നു റിപ്പോര്‍ട്ട്. ചര്‍ച്ചകളെക്കുറിച്ച് അറവുള്ള സോഴ്‌സുകളെ ഉദ്ധരിച്ചു റോയിട്ടേഴസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് നിര്‍മ്മിത സിഎം302 മിസൈലുകള്‍ക്കായുള്ള ചര്‍ച്ച പൂര്‍ത്തിയായെങ്കിലും എന്ന് നല്‍കാനാകുമെന്നു വ്യക്തമല്ലെന്ന് വൃത്തങ്ങള്‍ പറഞ്ഞു. സൂപ്പര്‍സോണിക് മിസൈലുകള്‍ക്ക് ഏകദേശം 290 കിലോമീറ്റര്‍ പരിധിയുണ്ട്. കൂടാതെ കപ്പലുകളിലെ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് താഴ്ന്നും വേഗത്തിലും പറക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളവയുമാണ് ഇവ. ഇവയുടെ വിന്യാസം ഇറാന്റെ ആക്രമണ ശേഷിയെ ഗണ്യമായി വര്‍ധിപ്പിക്കുകയും മേഖലയിലെ യുഎസ് നാവികസേനയ്ക്ക് ഭീഷണിയുയര്‍ത്തുകയും ചെയ്യുമെന്ന് ആയുധ വിദഗ്ധര്‍ പറഞ്ഞു. മിസൈല്‍ ആയുധ സംവിധാനങ്ങള്‍ വാങ്ങുന്നതിനായി ചൈനയുമായുള്ള ചര്‍ച്ചകള്‍ കുറഞ്ഞതു രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ചതാണെങ്കിലും, ജൂണില്‍ ഇസ്രായേലും ഇറാനും തമ്മിലുണ്ടായ 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇത് വേഗത്തിലായതായി ഇറാന്‍ സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍…

    Read More »
  • ഇന്ത്യയ്ക്കായി ഇസ്രയേലിന്റെ സമ്മാനപ്പെരുമഴ! ‘അയൺഡോം’ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാർ;മോദിയുടെ സന്ദർശനം ചരിത്രമാകുമോ?

    മുംബൈ∙ ലോകശ്രദ്ധയാകർഷിച്ച വ്യോമപ്രതിരോധ സംവിധാനമായ അയൺഡോം സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറാണെന്ന് ഇസ്രായേൽ കോൺസൽ ജനറൽ യാനിവ് റെവാച്ച്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനു മുന്നോടിയായാണു പ്രഖ്യാപനം. ഇതിനു പുറമേ നിരവധി പ്രതിരോധ ഇടപാടുകളിലും ഇരു രാജ്യങ്ങളും ഒപ്പിട്ടേക്കും. ഇസ്രയേലിൻ്റെ പ്രതിരോധ മികവ് വെളിവാക്കുന്ന വ്യോമപ്രതിരോധ സംവിധാനമാണ് അയൺഡോം. ഇസ്രായേലിൻ്റെ വ്യോമപ്രതിരോധത്തിൻ്റെ താഴത്തെ പാളിയാണ് അയൺഡോം. തൊണ്ണൂറുകളിലാണ് ഈ പ്രതിരോധസംവിധാനത്തിൻ്റെ വികസനം ആരംഭിച്ചത്. 2006 ൽ ഹിസ്ബുല്ലയ്ക്കെതിരെ ഒരു മാസം നീണ്ടുനിന്ന രണ്ടാം ലബനൻ യുദ്ധകാലത്താണ് ഈ വ്യോമപ്രതിരോധ സംവിധാനം വിന്യസിക്കപ്പെട്ടത്.ഭ അയേൺ ഡോം ഒറ്റയ്ക്ക് ഉപയോഗിക്കുന്ന ഒരു ആയുധമല്ല. റഡാറുകളുടെയും റോക്കറ്റ് വേധ മിസൈലുകളുടെയും ഒരു ശൃംഖലയാണിത്. അവ എവിടെയൊക്കെയുണ്ടെന്നോ എത്രയുണ്ടെന്നോ ഇസ്രയേൽ സൈന്യം പുറത്തു വിട്ടിട്ടില്ല. റോക്കറ്റുകൾ, മോർട്ടാർ ഷെല്ലുകൾ, ഡ്രോണുകൾ എന്നിവയെ ആകാശത്തുവച്ച് തകർക്കാൻ അയൺ ഡോമിന് കഴിയും. റഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റവും ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസും ചേർന്ന് വികസിപ്പിച്ചതാണിത്. റഡാർ, നിയന്ത്രണ…

    Read More »
  • പാക്കിസ്ഥാൻ ചൈനയിൽ നിന്ന് J-20 ഇറക്കിയാൽ ഇന്ത്യ റഷ്യയിൽ നിന്ന് എസ്.യു-57 ഇറക്കും!! ശത്രു റഡാറുകൾക്ക് കണ്ണെത്താത്തവിധം അത്യാധുനിക സ്റ്റെൽത്ത് ഫീച്ചറുകൾ, വിമാനത്തിനുള്ളിൽ ഘടിപ്പിച്ചിട്ടുള്ള ഓൺബോർഡ് സെൻസറുകൾ ശത്രുക്കളെ നിരീക്ഷിക്കാനും വിവരങ്ങൾ ശേഖരിക്കാനും അത്യുത്തമം

    ന്യൂഡൽഹി: 3.25 ലക്ഷം കോടിയുടെ റഫാൽ യുദ്ധവിമാന കരാർ നടപ്പിലായാൽ ഉടൻതന്നെ റഷ്യയിൽനിന്ന് ഇന്ത്യ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു-57 വാങ്ങിയേക്കുമെന്ന് റിപ്പോർട്ട്. ചൈനയുടെ അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ ജെ-20, ജെ-35 എന്നിവ ഉയർത്തുന്ന സുരക്ഷാ ഭീഷണി നേരിടുന്നതിന് വേണ്ടിയാണ് താത്കാലിക സ്‌റ്റെൽത്ത് പ്രതിരോധമെന്ന നിലയിൽ നിശ്ചിത എണ്ണം എസ്.യു-57 വാങ്ങുക. പ്രതിരോധ മന്ത്രാലയവും ഇന്ത്യൻ വ്യോമസേനയും തമ്മിൽ നടത്തിയ അടിയന്തര ചർച്ചകൾക്ക് ശേഷമാണ് പുതിയ നിർണ്ണായക തീരുമാനം കൈക്കൊണ്ടത്. ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (എഎംസിഎ) സേനയുടെ ഭാഗമാകാൻ പത്ത് വർഷത്തോളം സമയമെടുക്കും. അതുവരെ താൽക്കാലിക സംവിധാനമായാണ് എസ്.യു-57 വിമാനങ്ങളെ പരിഗണിക്കുന്നതെന്നാണ് അറിയുന്നത്. പാക്കിസ്ഥാനിലേക്ക് ചൈനയുടെ J-20 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ എത്താനിടയുണ്ടെന്ന റിപ്പോർട്ടുകൾ ശക്തമായ സാഹചര്യത്തിലാണ് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനുള്ള വഴികൾ ഇന്ത്യയുടെ വ്യോമസേന (IAF) സജീവമായി പരിശോധിക്കുന്നത്. പ്രദേശത്തെ ശക്തിസമത്വം നിലനിർത്താൻ അഞ്ചാം തലമുറശേഷി ഇപ്പോൾ ഓപ്പറേഷണൽ അനിവാര്യതയായി മാറിയെന്ന് പ്രതിരോധ…

    Read More »
  • ‘എയർ ആംബുലൻസുകൾ പറത്തി നിരവധി ജീവനുകൾ അവൻ രക്ഷിച്ചു, പക്ഷെ…. വീട്ടിൽ വന്നേ ഭക്ഷണം കഴിക്കുവെന്ന് അവൻ പറഞ്ഞിരുന്നു, അവന്റെ ചാച്ചി ഭക്ഷണം തയ്യാറാക്കിയിരുന്നു, വികാസ് വരാനായി അവൾ രാത്രി 11 മണി വരെ കാത്തിരുന്നു’…റാഞ്ചിയിൽ അപകടത്തിൽ മരിച്ച പൈലറ്റിന്റെ പിതാവ്

    റാഞ്ചി: റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ആംബുലൻസ് ജാർഖണ്ഡിലെ ഛത്ര ജില്ലയിൽ തകർന്നുവീണ് ഏഴുപേരാണ് മരിച്ചത്. ഡിജിസിഎയുടെ റിപ്പോർട്ട് അനുസരിച്ച്, പൈലറ്റ് ക്യാപ്റ്റൻ വിവേക് വികാസ് ഭഗത് ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന ഏഴുപേരും അപകടത്തിൽ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, മരിച്ച പൈലറ്റിന്റെ പിതാവ് ഡി.എസ്. ഭഗത് മകന്റെ നഷ്ടത്തിൽ ദുഃഖം രേഖപ്പെടുത്തി. “എന്റെ മകൻ എയർ ആംബുലൻസ് പറത്തിക്കൊണ്ട് നിരവധി ജീവൻ രക്ഷിച്ചു, പക്ഷേ ഇന്ന് അവന്റെ ജീവൻ നഷ്ടമായി,” അദ്ദേഹം എഎൻഐയോട് പറഞ്ഞു. ഡൽഹിയിൽ ഇറങ്ങുമ്പോൾ ഒരു ബന്ധുവിനെ കാണാനും ഭക്ഷണം കഴിക്കാനും വികാസ് എത്തേണ്ടതായിരുന്നു എന്ന് പിതാവ് കൂട്ടിച്ചേർത്തു. “അവന്റെ ചാച്ചി ഭക്ഷണം തയ്യാറാക്കിയിരുന്നു. വീട്ടിൽച്ചെന്ന് ഭക്ഷണം കഴിക്കാമെന്ന് അവൻ പറഞ്ഞിരുന്നു, രാത്രി 9 മണിയോടെ ഡൽഹിയിൽ എത്തുമെന്നും അറിയിച്ചു. വികാസ് വരാനായി അവൾ രാത്രി 11 മണി വരെ കാത്തിരുന്നു, അതിനുശേഷമാണ് ഞങ്ങൾ അപകടത്തെക്കുറിച്ച് അറിയുന്നത്,” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം വിമാനത്തിലുണ്ടായിരുന്ന ക്യാപ്റ്റൻ…

    Read More »
  • ഇനി മുതൽ ‘കേരള’ വേണ്ട ‘കേരളം’ മതി; ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് ഭേദ​ഗതി ചെയ്യുന്നതിനുള്ള ബില്ലിന് കേന്ദ്രമന്ത്രി സഭാ അംഗീകാരം

    ന്യൂഡൽഹി: ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കണമെന്ന ബില്ലിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാ തീർത്ഥ’യിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗമാണ് കേരളത്തിൻ്റെ ആവശ്യം പരിഗണിച്ചത്. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിൻ്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ‘കേരളം’ എന്നാക്കി ഭേദഗതി ചെയ്യുന്നതിനുവേണ്ട അടിയന്തര നടപടികൾ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് 2024 ജൂണിൽ കേരള നിയമസഭാ പ്രമേയം പാസ്സാക്കിയത്. ഭരണഘടനയുടെ എട്ടാം പട്ടികയിൽ പറയുന്ന എല്ലാ ഭാഷകളിലും ‘കേരളം’ എന്ന് മാറ്റണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഇന്ന് കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നത്. 2023 ഓഗസ്റ്റിൽ ഇതേ കാര്യം ആവശ്യപ്പെട്ട് പ്രമേയം കേരള നിയമസഭ പാസ്സാക്കിയിരുന്നു. പക്ഷെ, സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി കേന്ദ്രം അത് മടക്കിയിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും മാറ്റം ആവശ്യപ്പെട്ടിരുന്നു ആദ്യ പ്രമേയം. എന്നാൽ, എട്ടാം പട്ടികയിൽ മാത്രം മാറ്റം വരുത്തിയാൽമതിയെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ്…

    Read More »
  • 2008ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ കടൽ മാർഗ്ഗം ഇന്ത്യയെ വീണ്ടും ആക്രമിക്കുമെന്ന് ലഷ്കറെ തൊയ്ബ

    ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെ ഭീഷണിയുയർത്തി പാക് ഭീകര സംഘടനയായ ലഷ്കറെ തൊയ്ബ. 2008ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ കടൽ മാർഗ്ഗം ഇന്ത്യയെ വീണ്ടും ആക്രമിക്കുമെന്നാണ് ഭീഷണി. 2025 ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്കറെ തൊയ്ബയുടെ ഡെപ്യൂട്ടി ചീഫുമായ സെയ്ഫുള്ള കസൂരി പുറത്തുവിട്ട വീഡിയോയിലാണ് പുതിയ ഭീഷണി. 2025ൽ പാകിസ്താൻ ആകാശത്ത് ആധിപത്യം സ്ഥാപിച്ചുവെന്നും, 2026ൽ കടലിൽ ആധിപത്യം ഉറപ്പിക്കുമെന്നും കസൂരി വീഡിയോയിൽ അവകാശപ്പെടുന്നു. ശത്രുക്കൾക്ക് കരയിലോ വായുവിലോ കടലിലോ ഒരിടത്തും ഇടമുണ്ടാകില്ലെന്നും ഇത് ദൈവഹിതമാണെന്നും ഇയാൾ വീഡിയോയിൽ പറയുന്നു. മുരിദ്‌കെ, ബഹാവൽപുർ എന്നിവിടങ്ങളിലെ ലഷ്കർ കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ശക്തമായ തിരിച്ചടിയിൽ കസൂരി അങ്ങേയറ്റം പ്രകോപിതനാണെന്ന് രഹസ്യാന്വേഷണ വിഭാഗം സൂചിപ്പിക്കുന്നു. ഇന്ത്യയുടെ നടപടിയെ അതിക്രമം എന്ന് വിശേഷിപ്പിച്ച ഇയാൾ, പാകിസ്താൻ സൈന്യത്തിന്റെ പൂർണ്ണ പിന്തുണ തങ്ങൾക്കുണ്ടെന്നും വീഡിയോയിൽ പറയുന്നു. ഭീകര സംഘടനകൾക്ക് പാകിസ്താൻ ഭരണകൂടം നൽകുന്ന പിന്തുണയെക്കുറിച്ചുള്ള ഇന്ത്യയുടെ ആരോപണങ്ങളെ ശരിവെക്കുന്നതാണ് കസൂരിയുടെ വാക്കുകൾ .…

    Read More »
  • പശുവിൻ പാല് കുടിക്കുന്ന രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിയുടെ ബുദ്ധി ഭയങ്കരം തന്നെ….പശുവിൻ പാൽ കുടിക്കുന്ന കുട്ടികൾ ബുദ്ധിശാലികളാകും, എരുമപ്പാൽ കുട്ടികളെ മന്ദബുദ്ധികളാക്കും… പുതിയ കണ്ടുപിടിത്തവുമായി ബാബരി മസ്ജിദ് തകർത്ത ദിനം ‘ശൗര്യ ദിവസ്’ആയി ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ട അതേ മദൻ ദിലാവർ

    ജയ്പൂർ: നല്ല നാടൻ പശുവിൻ്റെ പാൽ കുടിക്കുന്ന കുട്ടികൾ ബുദ്ധിശാലികളായി തീരുമെന്നും എരുമപ്പാൽ കുടിക്കുന്നത് കുട്ടികളെ മന്ദതയുള്ളവരും അലസന്മാരുമാക്കുമെന്നും രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ. രാജസ്ഥാൻ കോട്ടയിലെ രം​ഗഞ്ച് മണ്ഡിയിൽ നടന്ന ​ഗോസംരക്ഷ ചടങ്ങിൽ സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ വിചിത്ര പരാമർശം. മദൻ ദിലാവർ നടത്തിയ പ്രസ്താവന വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. കുട്ടികളെ സജീവരാക്കണമെങ്കിൽ പശുവിന്റെ പാൽ നൽകണമെന്നും മന്ദത വരുത്തണമെങ്കിൽ എരുമയുടെ പാൽ നൽകണമെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി. “പശുവിന്റെ കിടാവിന് പശുവിന്റെ പാൽ തന്നാൽ അത് സജീവവും കളിയുള്ളതുമാകും. ഉയർന്ന തോളുകളുള്ള നാടൻ പശുക്കളുടെ പാൽ കുടിക്കുന്നവർ ബുദ്ധിശാലികളാകും. എന്നാൽ എരുമയുടെ കിടാവിന് പാൽ കൊടുത്താൽ അതിന് മന്ദതയാകും. അവർക്ക് കാര്യങ്ങൾ വേ​ഗത്തിൽ ​ഗ്രഹിക്കാൻ കഴിയില്ല, അതുകൊണ്ടു തന്നെ നമ്മുടെ കുട്ടികളെ ഉത്സാഹികളാക്കണമെങ്കിൽ പശുവിന്റെ പാൽ നൽകണം,” എന്നാണ് ദിലാവറിന്റെ വാദം. പശുക്കിടാവിനെയും എരുമക്കിടവിനെയും ദൂരെ നിന്ന് അവരുടെ അമ്മമാരുടെ അടുത്തേയ്ക്ക് വിട്ടാൽ പശുക്കിടാവ് വേ​ഗത്തിൽ അതിൻ്റെ അമ്മയെ…

    Read More »
  • പരീക്ഷ എഴുതി ഡോക്ടറാകാൻ നിർബന്ധിച്ചു, മകൻ പിതാവിനെ വെടിവെച്ചു കൊന്നു, മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറിൽ വീടിനുള്ളിലെ ബാരലിൽ സൂക്ഷിച്ചു,, പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് സഹോദരിയെ ഭീഷണിപ്പെടുത്തി, 21 കാരൻ അറസ്റ്റിൽ

    ലക്നൗ: ഉത്തർപ്രദേശിലെ ആഷിയാനയിൽ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. ഫാർമസ്യൂട്ടിക്കൽ ബിസിനസും മദ്യവ്യാപാരവും നടത്തിയിരുന്ന മൻവേന്ദ്ര സിങ്ങിനെയാണ് (49) മകൻ അക്ഷത് പ്രതാപ് സിങ് കൊലപ്പെടുത്തിയത്. കരിയറിനെ ചൊല്ലിയുണ്ടായ കടുത്ത തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. 49 വയസുകാരനായ മന്വേന്ദ്ര സിംഗ് വെള്ളിയാഴ്ച മുതൽ കാണാതായതായി കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് പോലീസ് അശിയാന മേഖലയിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിലെ നീല ബാരലിൽ മൃതദേഹത്തിന്റെ ചില ഭാഗങ്ങൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ മകൻ അക്ഷത് പ്രതാപ് സിംഗ് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പിതാവും മകനും തമ്മിൽ ഭാവിയെക്കുറിച്ച് കടുത്ത അഭിപ്രായ ഭിന്നത നിലനിന്നിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു. ഫാർമസ്യൂട്ടിക്കൽ ബിസിനസും മദ്യ വ്യാപാരവും നടത്തി വന്നിരുന്ന മന്വേന്ദ്ര സിംഗ് മകനെ മത്സര പരീക്ഷകൾക്ക് തയ്യാറാക്കി മെഡിക്കൽ രംഗത്ത് കരിയർ നേടണമെന്നായിരുന്നു ആഗ്രഹിച്ചത്. എന്നാൽ…

    Read More »
  • ഇന്ത്യയ്ക്ക് വൻ വാ​ഗ്ദാനവുമായി ഇസ്രയേൽ! ‘ബ്രഹ്മോസിനെക്കാൾ വേ​ഗതയും 2000 കിമീ പരിധിയുമുള്ള മാരക മിസൈൽ ‘ഗോൾഡൻ ഹൊറൈസൺ’ നൽകാം’

    ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം നടക്കാനിരിക്കെ ഇന്ത്യയ്ക്ക് തന്ത്രപ്രധാനമായ മിസൈൽ നൽകാമെന്ന്‌ വാഗ്ദാനം ചെയ്ത് ഇസ്രയേൽ. ഭൂഗർഭ ബങ്കറുകൾ, ശക്തിപ്പെടുത്തിയ സൈനിക കേന്ദ്രങ്ങൾ, ആണവ നിലയങ്ങൾ എന്നിവ തകർക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത ‘ഗോൾഡൻ ഹൊറൈസൺ’ എന്ന മിസൈൽ ആണ് ഇസ്രയേൽ ഇന്ത്യയ്ക്ക് നല്കാനുള്ള സന്നദ്ധത പ്രകടമാക്കിയിക്കുന്നത്. ഏകദേശം 1,000 മുതൽ 2,000 കിലോമീറ്റർ വരെ പ്രഹരപരിധിയുള്ള ഈ മിസൈലിന് ഹൈപ്പർസോണിക് വേഗം ( മാക് 5) കൈവരിക്കാനുള്ള ശേഷിയുണ്ട്. അതിനാൽ നിലവിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇതിനെ തടയുക എന്നത് അങ്ങേയറ്റം വെല്ലുവിളിയാണ്. സൂപ്പർസോണിക് ക്രൂസ് മിസൈൽ വിഭാഗത്തിൽ ലോകത്തിലേറ്റവും വേഗമേറിയ നിലവിലെ ബ്രഹ്‌മോസ് മിസൈലിനേക്കാൾ വേഗതയേറിയതാണ് ഗോൾഡൻ ഹൊറൈസൺ. ബ്രഹ്‌മോസിന് ശബ്ദത്തേക്കാൾ മൂന്നുമടങ്ങ് ( മാക് 3) വേഗമാണുള്ളത്. യുദ്ധവിമാനങ്ങളിൽനിന്ന് വിക്ഷേപിക്കുന്നവയാണ് ഗോൾഡൻ ഹൊറൈസൺ മിസൈൽ. ഇസ്രയേലുമായുള്ള കരാർ യാഥാർഥ്യമായാൽ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനങ്ങളിലാകും ഇവയെ ഘടിപ്പിക്കുക. ഇസ്രായേലിന്റെ ഈ വാഗ്ദാനം ഇന്ത്യ ഗൗരവകരമായി…

    Read More »
Back to top button
error: