India
-
പറന്നുവന്നിടിച്ച് ഇറാന്റെ അജ്ഞാത ആയുധം! അമേരിക്കയുടെ അഭിമാന വിമാനം എഫ്- 35ന് തീപിടിച്ചു; അടിയന്തര ലാന്‍ഡിംഗ്; ദൃശ്യങ്ങള്‍ പുറത്തുവിട്ട് റവല്യൂഷനറി ഗാര്‍ഡുകള്‍
ടെഹ്‌റാന്‍: അമേരിക്കയുടെ F-35 വിമാനത്തിന് ഇറാന്‍റെ ആക്രമണത്തില്‍ സാരമായ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്. തീ പിടിച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തുവെന്നും പൈലറ്റ് രക്ഷപെട്ടുവെന്നുമാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. എഫ്–35ന് അടിയന്തര ലാന്‍ഡിങ് വേണ്ടി വന്നതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡും സ്ഥീരീകരിച്ചിട്ടുണ്ട്. പൈലറ്റ് സുരക്ഷിതനാണെന്ന് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് സിഎന്‍എന്നിനോടും വെളിപ്പെടുത്തി. സംഭവത്തില്‍ യുഎസ് അന്വേഷണം പ്രഖ്യാപിച്ചു. എഫ്–35 ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇറാന്‍ റവല്യൂഷനറി ഗാര്‍ഡും പുറത്തുവിട്ടു. മധ്യ ഇറാനില്‍ വച്ചാണ് വിമാനം ആക്രമിച്ചതെന്നും സാരമായ നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നും ഐആര്‍ജിസിയുടെ പ്രസ്താവനയില്‍ പറയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 2.50ഓടെയായിരുന്നു ആക്രമണമെന്നും അമേരിക്കയുടെയും ഇസ്രയേലിന്‍റെയും 125 ലേറെ ഡ്രോണുകളെ ഫലപ്രദമായി പ്രതിരോധിച്ചുവെന്നും ഇറാന്‍ അറിയിച്ചു. ലോകത്തിലേക്കും തന്നെ മികച്ച യുദ്ധവിമാനങ്ങളിലൊന്നായ എഫ്–35ന് നേരെ ഇതാദ്യമായാണ് ഇത്ര രൂക്ഷമായ ആക്രമണം ഉണ്ടാകുന്നത്. 100 മില്യണ്‍ ഡോളറിലേറെയാണ് വിമാനത്തിന്‍റെ മാത്രം വില. ബ്ലൂംബര്‍ഗിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ അമേരിക്കയ്ക്ക് 16 യുദ്ധവിമാനങ്ങള്‍ നഷ്ടമായിട്ടുണ്ട്. 10…
Read More » -
രാഹുല്‍ ഗാന്ധിയെ ബിജെപി വിടാതെ ആക്രമിക്കുന്നത് ഭയംകൊണ്ടല്ല; അളന്നു കുറിച്ച രാഷ്ട്രീയ തന്ത്രം; പാര്‍ലമെന്റ് നടയിലെ ‘ബിസ്‌കറ്റും ചായ’യും മുതല്‍ ‘ബഹുമാനക്കുറവ്’ വരെ; വെറും ആകുലതയോ മാസ്റ്റര്‍ പ്ലാനോ?
ന്യൂഡല്‍ഹി: ഏതാനും ദിവസങ്ങള്‍ക്കുമുമ്പ്, സായുധ സേനയില്‍നിന്നു വിരമിച്ച 84 ഉദ്യോഗസ്ഥരും നാലു മുതിര്‍ന്ന അഭിഭാഷകരും സര്‍ക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ച നാലുപേരും നയതന്ത്രജ്ഞരും ചേര്‍ന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ ഒരു ഹര്‍ജിയില്‍ ഒപ്പിട്ടു. എന്തായിരുന്നു ഹര്‍ജി? ‘പൊതുസംവാദത്തിന്റെയും മര്യാദയുടെയും എല്ലാ നിലവാരങ്ങളും ഇല്ലാതാക്കാന്‍ രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു അദ്ദേഹത്തിന്റേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പെരുമാറ്റം അഹങ്കാരത്തിന്റെയും അധികാര മനോഭാവത്തിന്റെയും പ്രതിഫലനമാണ്’. അഹങ്കാരിയായ രാഹുല്‍ എങ്ങനെയാണ് ചര്‍ച്ചകളുടെ നിലവാരം താഴ്ത്തിയത്? ഹര്‍ജിയില്‍ പറയുന്നത് ഇങ്ങനെ: ‘ശ്രീ രാഹുല്‍ ഗാന്ധിയും നിരവധി പാര്‍ലമെന്റ് അംഗങ്ങളും പാര്‍ലമെന്റിന്റെ പടികളിലിരുന്ന് ചായയും ബിസ്‌ക്കറ്റും കഴിക്കുന്നത് കാണാനിടയായി. ഇത് രാജ്യത്തെ പരമോന്നത നിയമനിര്‍മാണ സഭയിലെ അംഗങ്ങള്‍ക്ക് ഒട്ടും ചേരാത്ത രീതിയിലുള്ളതായിരുന്നു’. കേരളത്തില്‍ ജീവിക്കുന്ന ഒരാളെന്ന നിലയില്‍ ചിരി വരുന്നുണ്ടോ? അപ്പോഴും ദുഖകരമെന്നു പറയട്ടേ, ചായയും ബിസ്‌കറ്റും കഴിക്കാന്‍ ‘യോജിച്ച രീതി’ ഏതെന്നു ഹര്‍ജിയില്‍ പറയാന്‍ മറന്നുപോയി! എങ്കിലും, രാഹുല്‍ എങ്ങനെയാണ് പാര്‍ലമെന്റിനെ അവഹേളിച്ചതെന്ന് ഏതാനും നൂറു വാക്കുകളില്‍ക്കൂടി അവര്‍…
Read More » -
ഇറാന്‍ ആക്രമണത്തില്‍ ഖത്തറിന് കനത്ത ആഘാതം; പ്രകൃതി വാതക കയറ്റുമതി ശേഷിയുടെ 17 ശതമാനം തകര്‍ത്തു; ഉത്പാദനം അഞ്ചു വര്‍ഷത്തേക്ക് നിര്‍ത്തേണ്ടി വരും; മുസ്ലിം രാജ്യത്തില്‍ നിന്ന് റംസാന്‍ മാസത്തില്‍ ആക്രമണം പ്രതീക്ഷിച്ചില്ലെന്ന് ഖത്തര്‍ കമ്പനികള്‍
ദുബായ്/ദോഹ: ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ ഖത്തറിന്റെ ദ്രവീകൃത പ്രകൃതിവാതക (LNG) കയറ്റുമതി ശേഷിയുടെ 17 ശതമാനം തകര്‍ത്തെന്നു റിപ്പോര്‍ട്ട്. ഇത് വാര്‍ഷിക വരുമാനത്തില്‍ ഏകദേശം 20 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കുകയും യൂറോപ്പിലേക്കും ഏഷ്യയിലേക്കുമുള്ള വിതരണത്തിന് ഭീഷണിയാവുകയും ചെയ്തതായി ഖത്തര്‍ എനര്‍ജി സിഇഒ സാദ് അല്‍-കാബി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിന്റെ 14 എല്‍എന്‍ജി ട്രെയിനുകളില്‍ രണ്ടെണ്ണത്തിനും രണ്ട് ഗ്യാസ്-ടു-ലിക്വിഡ്‌സ് (GTL) സൗകര്യങ്ങളില്‍ ഒന്നിനും ആക്രമണങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ചതായി സാദ് അല്‍-കാബി പറഞ്ഞു. അറ്റകുറ്റപ്പണികള്‍ക്കായി പ്രതിവര്‍ഷം 12.8 ദശലക്ഷം ടണ്‍ എല്‍എന്‍ജി ഉല്‍പ്പാദനം മൂന്നുമുതല്‍ അഞ്ച് വര്‍ഷത്തേക്ക് നിര്‍ത്തിവെക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ‘ഖത്തറും ഈ മേഖലയും ഇത്തരമൊരു ആക്രമണത്തിന് ഇരയാകുമെന്ന് എന്റെ സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയിരുന്നില്ല – പ്രത്യേകിച്ച് ഒരു സഹോദര മുസ്ലീം രാജ്യത്തില്‍ നിന്ന് റംസാന്‍ മാസത്തില്‍ ഇത്തരമൊരു ആക്രമണം,’ കാബി പറഞ്ഞു. ഇസ്രായേല്‍ സ്വന്തം ഗ്യാസ് ഇന്‍ഫ്രാസ്ട്രക്ചറിന് നേരെ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഗള്‍ഫ് എണ്ണ-വാതക…
Read More » -
ഒടുവിൽ കാത്തിരുന്ന ആ തീരുമാനമെത്തി…സ്വതന്ത്രനാകാൻ ഞാനില്ല, വെല്ലുവിളിക്കാനുമില്ല… പാർട്ടിയുടെ അംഗീകാരം കിട്ടിയാൽ സ്ഥാനാർഥിയാകും, പാർട്ടി എത്രയോ വലുതാണ്, ഞാൻ എത്രയോ ചെറുതാണ്… കെ സുധാകരൻ
ന്യൂഡൽഹി: ഒടുവിൽ പാർട്ടിക്ക് മയപ്പെട്ട് കെ സുധാകരൻ പാർട്ടിയെ വെല്ലുവിളിക്കാനില്ല, പാർട്ടി അംഗികരിച്ചാൽ മത്സരിക്കും അല്ലെങ്കിൽ പാർട്ടിക്ക് വിധേയനായി തുടരുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു, സ്വതന്ത്രനായി മത്സരിക്കുമോയെന്ന ചോദ്യത്തിന് ഇല്ലായെന്നായിരുന്നു മറുപടി. പാർട്ടി എത്രയോ വലുതാണ്, ഞാൻ എത്രയോ ചെറുതാണ്. അതിനാൽ പാർട്ടിക്ക് മയപ്പെട്ട് തുടരുമെന്നും കെഎസ് പറഞ്ഞു അതേസമയം കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഹൈക്കമാൻഡ് അംഗീകരിച്ചെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. പട്ടിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ ടി.ഒ. മോഹനൻ കോൺഗ്രസ് സ്ഥാനാർഥിയാകും. കെ.എസ്. ശബരീനാഥ് (നേമം), വി.എസ്.ശിവകുമാർ (അരുവിക്കര), ടി.ശരത്ചന്ദ്രപ്രസാദ് (കഴക്കൂട്ടം), നെയ്യാറ്റിൻകര സനൽ (പാറശാല), എൻ. ശക്തൻ നാടാർ (നെയ്യാറ്റിൻകര), പാലോട് രവി (വാമനപുരം), വർക്കല കഹാർ (വർക്കല), മീനാങ്കൽ കുമാർ (നെടുമങ്ങാട്), ബാബു പ്രസാദ് (ചെങ്ങന്നൂർ), എം.ലിജു (കായംകുളം), റീഗോ രാജു (ആലപ്പുഴ), മുഹമ്മദ് ഷിയാസ് / ദീപ്തി മേരി വർഗീസ് (കൊച്ചി), ടോണി ചമ്മിണി (വൈപ്പിൻ), ദീപക്…
Read More » -
‘സിമന്റ് അല്ലെങ്കിൽ ഡ്രം’ എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു, ഫോണിൽ യുവാവിന്റെ ഫോട്ടോയും ‘സിമന്റും ഡ്രമ്മും’ കുറിപ്പും!! സ്വന്തം ജീവൻ രക്ഷിക്കാൻ യുവാവ് ഭാര്യയെ കാമുകനൊപ്പം പറഞ്ഞുവിട്ടു
ലഖ്‌നൗ: ഭാര്യയുടെ മൊബൈൽഫോണിൽ തന്റെ ഫോട്ടോയും ‘സിമന്റും ഡ്രമ്മും’ എന്ന അടിക്കുറിപ്പും കണ്ടതിന് പിന്നാലെ ഭാര്യയെ കാമുകനൊപ്പം വിട്ടയച്ച് ഭർത്താവ്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശിയായ രാജ്കുമാറാണ് ഭാര്യ തന്നെ കൊലപ്പെടുത്തുമെന്ന ഭയത്തിൽ അവരെ കാമുകനൊപ്പം ജീവിക്കാൻ അനുവദിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താൻ സ്വന്തം ജീവൻ രക്ഷിക്കാൻവേണ്ടിയാണ് ഭാര്യയെ കാമുകനൊപ്പം വിട്ടയച്ചതെന്നായിരുന്നു സംഭവത്തിൽ രാജ്കുമാറിന്റെ പ്രതികരണം. താനുമായുള്ള വഴക്കിനിടെ പലപ്പോഴും തന്നെ നീല ഡ്രമ്മിലാക്കുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയിരുന്നതായും ഫോണിൽ തന്റെ ചിത്രത്തിനൊപ്പം നീല ഡ്രമ്മും സിമന്റും എന്ന് കണ്ടതോടെയാണ് ഭാര്യയെ കാമുകനൊപ്പം പോകാൻ അനുവദിച്ചതെന്നും യുവാവ് പറഞ്ഞു. അതേസമയം ഭാര്യയ്ക്ക് മറ്റൊരാളുമായുള്ള അടുപ്പത്തെച്ചൊല്ലി ദമ്പതിമാർക്കിടയിൽ തർക്കം നിലനിന്നിരുന്നു. ഈ അടുത്തിടെ ഭാര്യ കാമുകനുമായി ഫോണിൽ സംസാരിക്കുന്നതിനിടെ രാജ്കുമാർ ഫോൺ തട്ടിപ്പറിച്ചു. തുടർന്ന് മൊബൈൽഫോൺ പരിശോധിച്ചതോടെ ഭാര്യയുടെ ചില സ്വകാര്യചിത്രങ്ങളും ഫേസ്ബുക്കിൽ പങ്കുവെച്ച കൊലപാതകവാർത്തകളും ഫോണിൽ കണ്ടു. സിമന്റ് അല്ലെങ്കിൽ ഡ്രം എന്ന വാചകത്തോടൊപ്പമാണ് ഈ വാർത്തകൾ ഭാര്യ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നത്.…
Read More » -
സമൂഹത്തിലെ ഉന്നതന്മാരുമായി അടുത്ത ബന്ധം, മിർഗാവിൽ സ്വന്തമായി ‘ഇശാന്യേശ്വർ ക്ഷേത്രവും’ആഡംബര റിസോർട്ടും!! ആത്മീയതയുടെ മറവിൽ പീഡിപ്പിച്ചത് 58 സ്ത്രീകളെ, പീഡനം പൂജയ്ക്കെത്തുന്ന സ്തീകളെ മയക്കുമരുന്ന് കുത്തിവച്ച് ഹിപ്നോട്ടൈസ് ചെയ്ത്, ജ്യോതിഷി അശോക് ഖറാത്ത് അറസ്റ്റിൽ, റെയ്ഡിൽ തോക്കും വെടിയുണ്ടകളും കണ്ടെത്തി
മുംബൈ: ആദ്ധ്യാത്മികതയുടെ മറവിൽ നിരവധി സ്ത്രീകളെ പീഡനത്തിനിരയാക്കിയ ജ്യോതിഷി അറസ്റ്റിൽ. ഇയാളുടെ ഓഫിസിൽ നിന്ന് 58 സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് കണ്ടെത്തി. മഹാരാഷ്ട്രയിലെ നാഷിക്കിൽ ആദ്ധ്യാത്മികതയുടെ പേരിൽ സ്ത്രീകളെ പീഡിപ്പിച്ചെന്നാരോപിച്ച് ജ്യോതിഷി അശോക് ഖറാത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 35 കാരിയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരിയുടെ മൊഴിപ്രകാരം, പൂജകളും പ്രശ്നപരിഹാരങ്ങളും നടത്താമെന്ന വ്യാജേന 67 കാരനായ ഖറാത്ത് മയക്കുമരുന്ന് നൽകി ഹിപ്നോട്ടൈസ് ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പറയുന്നത്. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ സമാന രീതിയിൽ കൂടുതൽ സ്ത്രീകൾ ഇയാളുടെ പീഡനത്തിനിരയായതായി കണ്ടെത്തി. പോലീസ് എഫ്ഐആറിൽ പറയുന്നതനുസരിച്ച്, വിരമിച്ച മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ അശോക് ‘ക്യാപ്റ്റൻ’ എന്ന പേരിലാണ് ഉന്നതർക്കിടയിൽ അറിയപ്പെട്ടിരുന്നത്. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന വാഗ്ദാനത്തോടെ സ്ത്രീകളെ തന്റെ ഓഫീസിലേക്ക് വിളിച്ചു വരുത്തി, മയക്കുമരുന്ന് നൽകി ഭീഷണിപ്പെടുത്തിയാണ് ഇയാൾ പീഡനം നടത്തിയിരുന്നത്. തുടർന്നു സ്ത്രീകൾ പീഡന വിവരം പുറത്തുപറയാതിരിക്കാൻ ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തും.…
Read More » -
‘മതി, ഇനി ഇല്ല, ഞാൻ മദ്യപാനം പൂർണമായും ഉപേക്ഷിച്ചു. ഇപ്പോൾ ആറു മാസത്തിലേറെയായി ഞാൻ കുടിച്ചിട്ട്‘ : ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹൽ
മുംബൈ: മദ്യപാന ശീലം പൂർണമായും നിർത്തിയതായി ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹൽ. 2026 ഐപിഎലിനു മുൻപാണ് ഈ വലിയ തീരുമാനത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ചെഹൽ രംഗത്തെത്തിയിരിക്കുന്നത്. ഐപിഎലില്‍ പഞ്ചാബ് കിങ്സിന്റെ താരമാണ് ചെഹൽ. പഞ്ചാബിനായി കിരീടം വിജയിക്കാനുള്ള തയാറെടുപ്പിലാണെന്നും, ഫിറ്റ്നസ് മെച്ചപ്പെടുത്തി, ആത്മവിശ്വാസത്തോടെ കളിക്കാനാണു ശ്രമമെന്നും ചെഹൽ വ്യക്തമാക്കി. ‘‘മതി, ഇനി ഇല്ല,ഞാൻ മദ്യപാനം പൂർണമായും ഉപേക്ഷിച്ചു. ഇപ്പോൾ ആറു മാസത്തിലേറെയായി ഞാൻ കുടിച്ചിട്ട്. എനിക്ക് ഇപ്പോൾ 35 വയസ്സായി. ഇനിയും നല്ല ആരോഗ്യത്തോടെ കളിക്കണം. ടീമിനായി എന്റെ 150 ശതമാനവും നൽകണം. ഒരു സീനിയർ താരമെന്ന നിലയിൽ ഐപിഎല്‍ കളിക്കുന്ന താരങ്ങൾ എന്നിൽനിന്ന് എന്തെങ്കിലുമൊക്കെ പഠിക്കണമെന്നുണ്ട്.’’– ചെഹൽ എബി ഡിവില്ലിയേഴ്സിന്റെ യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഫൈനൽ തോൽവിയെക്കുറിച്ചും ചെഹൽ വിശദീകരിച്ചു. ‘‘കഴിഞ്ഞ ഫൈനലില്‍ മാർകോ യാൻസൻ ഞങ്ങൾക്കു വേണ്ടി കളിച്ചിരുന്നില്ല. യാൻസൻ ഉണ്ടായിരുന്നെങ്കിൽ പഞ്ചാബ് ഉറപ്പായും ജയിക്കുമായിരുന്നു. കഴിഞ്ഞ സീസണിൽ പന്തുകൊണ്ടും ബാറ്റുകൊണ്ടും യാൻസൻ…
Read More » -
ഖത്തറിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റിനു നേരെയുള്ള ഇറാൻ ആക്രമണം; കൊണ്ടതോ ഇന്ത്യയ്ക്കും
ന്യൂഡൽഹി: ഖത്തറിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) പ്ലാന്റായ റാസ് ലഫാൻ പ്ലാന്റിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന് അന്താരാഷ്ട്ര എണ്ണ, വാതക വിപണികളിലെ പ്രതിസന്ധി രൂക്ഷമായി. നിലവിൽ ഈ പ്ലാന്റിൽ നിന്നുള്ള ഉത്പാദനം പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്. ലോകത്തിലെയും മുൻനിര പ്ലാന്റാണിത്. അമേരിക്ക, ഓസ്‌ട്രേലിയ, റഷ്യ എന്നിവയ്‌ക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച എൽഎൻജി ഉൽപ്പാദകരിൽ ഒന്നാണ് ഖത്തർ . ഇത് ആദ്യത്തെ തടസ്സമല്ല; മാർച്ച് ആദ്യ വാരത്തിൽ, ഖത്തരി വാതക പാടങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി, ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതിക്കാരായ ഖത്തർ എനർജി ഉത്പാദനം നിർത്തിവയ്ക്കാൻ നിർബന്ധിതരാക്കി. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക സംഭരണിയുടെ ഭാഗമായ ഇറാനിലെ സൗത്ത് പാർസ് വാതക പാടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് ഈ ആക്രമണങ്ങൾ എന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര വിപണിയിൽ നിന്ന് ഏകദേശം 50% പ്രകൃതിവാതകം സംഭരിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളെ ഈ സാഹചര്യം പ്രത്യേകിച്ച്…
Read More » -
മുട്ടകളിൽ എക്സ്പിയറി ഡേറ്റ് നിർബന്ധമാക്കി ഉത്തർപ്രദേശ്; മുട്ട ഇട്ട തിയതിയും പിന്നീട് 28 ദിവസം കഴിഞ്ഞുള്ള തിയ്യതിയുമാണ് രേഖപ്പെടുത്തേണ്ടത്
ലക്നൗ: ഏപ്രിൽ 1 മുതൽ സംസ്ഥാനത്ത് വിൽക്കുന്ന എല്ലാ മുട്ടകളിലും എക്സ്പിയറി ഡേറ്റ് അടയാളപ്പെടുത്തൽ നിർബന്ധമാക്കുന്ന പുതിയ ഭക്ഷ്യ സുരക്ഷാ നിയമം ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചു. ഉപഭോക്തൃ അവബോധം മെച്ചപ്പെടുത്തുന്നതിനും വിതരണ ശൃംഖലയിലുടനീളം മുട്ടയുടെ ഗുണമേന്മ നിരീക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് സർക്കാറിന്‍റെ ഈ പുതിയ നിർദ്ദേശം. സംസ്ഥാനത്തിനുള്ളിൽ ഉൽപ്പാദിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന എല്ലാ മുട്ടകൾക്കും ഈ ഉത്തരവ് ബാധകമാണ്. അതോടൊപ്പം ഫാമുകളിലും മൊത്തക്കച്ചവട വിപണികളിലും റീട്ടെയിൽ യൂണിറ്റുകളിലും മുട്ടകൾ കൈകാര്യം ചെയ്യുന്ന രീതി മാറ്റുമെന്നും പ്രതീക്ഷിക്കുന്നു. യുപി ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. രണ്ട് സംസ്ഥാനങ്ങളിലായി നടന്ന പ്രധാന ഭക്ഷ്യ റെയ്ഡുകളിൽ 150 ടൺ കാലാവധി കഴിഞ്ഞ ഭക്ഷണവും മായം ചേർത്ത പനീറും പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് യുപിയിൽ പുതിയ ഉത്തരവിറങ്ങിയത്. പുതിയ നിയമം അനുസരിച്ച്, മുട്ട ഉൽപ്പാദകരും വിതരണക്കാരും ഓരോ മുട്ടയിലും കോഴി മുട്ട ഇട്ട തിയതിയും…
Read More »
