Breaking NewsIndiaKeralaLead NewsLocalNEWSNewsthen Special
മരക്കരിപ്പുക ശ്വസിച്ച് മൂന്നുപേര്‍ മരിച്ചു ; ദുരന്തം തണുപ്പകറ്റാന്‍ മരക്കരി കത്തിച്ചപ്പോള്‍ ; ഒരാള്‍ ആശുപത്രിയില്‍

കര്‍ണാടക: മരക്കരി കത്തിച്ച പുക ശ്വസിച്ച് മൂന്ന് യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം. അമന്‍ നഗര്‍ സ്വദേശികളായ റിഹാന്‍ (22), മൊഹീന്‍ (23), സര്‍ഫറാസ് (22) എന്നിവരാണ് മരിച്ചത്.
തണുപ്പില്‍നിന്ന് രക്ഷനേടാനാണ് ഇവര്‍ മുറിയില്‍ മരക്കരി കത്തിച്ചത്. ഇതില്‍ നിന്നുള്ള വിഷപ്പുകയേറ്റ് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നത്.
ഇവര്‍ക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്ന മറ്റൊരു യുവാവ് ഷാനവാസി (19)നെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.






