India

  • 2 യുവതികളുമായി പ്രണയം; രണ്ടു പേരെയും ഒരേ ചടങ്ങില്‍ വിവാഹം ചെയ്ത് യുവാവ്

    ഹൈദരാബാദ്: തെലങ്കാനയില്‍ ഒരേ ചടങ്ങില്‍ വച്ച് രണ്ടു യുവതികളെ വിവാഹം ചെയ്ത് യുവാവ്. കൊമരം ഭീം ആസിഫാബാദ് ജില്ലയിലാണ് സംഭവം. ലിംഗാപുര്‍ ഗുംനൂര്‍ സ്വദേശിയായ സൂര്യദേവാണ് ഒരേസമയം ലാല്‍ ദേവി, ഝല്‍കാരി ദേവി എന്നീ യുവതികളെ വിവാഹം ചെയ്തത്. ഇരുവരുമായും താന്‍ പ്രണയത്തിലായിരുന്നെന്നും അതുകൊണ്ടാണ് ഒറ്റ ചടങ്ങില്‍ ഇവരെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും സൂര്യദേവ് പറഞ്ഞു. രണ്ടു യുവതികളുടെയും പേരുകള്‍ ഒരു ക്ഷണക്കത്തിലാണ് അച്ചടിച്ചിരുന്നത്. ആഘോഷപൂര്‍വം നടന്ന വിവാഹത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ രണ്ടു യുവതികളും സൂര്യദേവിന്റെ കൈ പിടിച്ച് നില്‍ക്കുന്നത് വിഡിയോയില്‍ കാണാം. ഗ്രാമത്തിലുള്ളവര്‍ തുടക്കത്തില്‍ വിവാഹത്തിന് എതിരായിരുന്നെങ്കിലും പിന്നീട് സമ്മതം മൂളുകയായിരുന്നു. അതേസമയം, ഹിന്ദു വിവാഹ നിയമപ്രകാരം ഇന്ത്യയില്‍ ബഹുഭാര്യത്വം നിയമലംഘനമാണ്.

    Read More »
  • മലയാളി സൈനികനും ഭാര്യയും ജമ്മു കശ്മീരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; കാരണം അവ്യക്തം

       മലപ്പുറം: ജമ്മു കശ്മീരിൽ മലയാളി സൈനികനും ഭാര്യയും ദുരൂഹ സാഹചര്യത്തിൽ മരിച്ചു. പെരുവള്ളൂർ പാലപ്പെട്ടിപാറ പള്ളിക്കര നിധീഷ് (31), ഭാര്യ കെ. റിൻഷ (31) എന്നിവരാണ് മരിച്ചത്. 14-ന് ജമ്മുവിലെ സാംബയിൽ ഇവർ താമസിക്കുന്ന ക്വാർട്ടേഴ്‌സിൽ വിഷം അകത്തുചെന്ന നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. ചികിത്സയിലിരിക്കെ റിൻഷയാണ് ആദ്യം മരിച്ചത്. പിന്നാലെ നിധീഷും വിടവാങ്ങി. റിൻഷയുടെ മൃതദേഹം പെരുവള്ളൂരിലെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. നിധീഷിന്റെ മൃതദേഹം ഇന്ന് (ശനി) നാട്ടിലെത്തിക്കും. മദ്രാസ്-3 റെജിമെന്റിൽ നായിക് തസ്തികയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു നിധീഷ്. കേരള പൊലീസിൽ സിപിഒ തസ്തികയിൽ ട്രെയിനിയായിരുന്നു റിൻഷ. അവധിക്ക് വന്നപ്പോൾ നിധീഷിനൊപ്പം റിൻഷയും ജമ്മുവിലേക്ക് പോയതായിരുന്നു. മരണത്തിലേക്കു നയിച്ച കാരണങ്ങൾ വ്യക്തമല്ല. നിധീഷിൻ്റെ ബന്ധുക്കളിൽ ചിലർ ജമ്മുവിൽ എത്തിയിട്ടുണ്ട്. സിപിഐ എം ഇരുമ്പൻകുടുക്ക് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്‌ണൻ്റെ മകനാണ് നിധിഷ്. അമ്മ: ശാന്ത. സഹോദരങ്ങൾ: സുർജിത് (മുത്തൂറ്റ് മൈക്രോ ഫിൻ, ഏരിയാ മാനേജർ), അഭിജിത് (റിലയൻസ് വെയർഹൗസ് സുപ്പർ വൈസർ). കണ്ണൂർ പിണറായിയിൽ…

    Read More »
  • ഭാര്യയ്ക്ക് മറ്റൊരാളുമായി പ്രണയം; വിവാഹം നടത്തിക്കൊടുത്ത് യുവാവ്!

    ലക്‌നൗ: ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ചുകൊടുത്ത് യുവാവ്. ഉത്തര്‍പ്രദേശിലെ കബീര്‍ നഗര്‍ ജില്ലയിലെ ബബ്ലു എന്ന യുവാവാണ് ഭാര്യ രാധികയെ കാമുകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചത്. ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ ബബ്ലു തന്നെയാണ് കല്യാണക്കാര്യം മുന്നോട്ടുവച്ചത്. ഇത് ഭാര്യയും മറ്റുള്ളവരും അംഗീകരിക്കുകയും ചെയ്തു. 2017ലായിരുന്നു ബബ്ലുവിന്റെയും രാധികയുടെയും വിവാഹം. ഇവര്‍ക്ക് ഒമ്പതും ഏഴും വയസുള്ള രണ്ട് കുട്ടികളുമുണ്ട്. കൂലിപ്പണിക്കാരനായ ബബ്ലു പലപ്പോഴും ജോലിസംബന്ധമായ ആവശ്യത്തിനായി വീടുവിട്ട് പോകാറുണ്ടായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് രാധിക കാമുകനുമായി ബന്ധം സ്ഥാപിച്ചത്. എന്നാല്‍ ഇക്കാര്യം ബബ്ലു ആദ്യമൊന്നും അറിഞ്ഞില്ല. കുറച്ചുനാള്‍ കഴിഞ്ഞാണ് പ്രണയബന്ധത്തിന്റെ കാര്യം ബബ്ലുവും വീട്ടുകാരും അറിയുന്നത്. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ഭാര്യയോടും യുവാവിനോടും ആവശ്യപ്പെട്ടെങ്കിലും ഇരുവരും അതിന് തയ്യാറായില്ല. ഇതോടെ ഭാര്യയുടെ പ്രണയബന്ധത്തെക്കുറിച്ച് ബബ്ലു ഗ്രാമത്തിലെയും കുടുംബത്തിലെയും മുതിര്‍ന്നവരെ അറിയിച്ചു. പ്രശ്‌നത്തിന് പോംവഴി കണ്ടെത്താനും നിര്‍ദേശിച്ചു. എന്നാല്‍ തക്കതായ പോംവഴി കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഇതോടെയാണ് ഭാര്യയുടെയും കാമുകന്റെയും വിവാഹം നടത്തിക്കൊടുക്കാന്‍ ബബ്ലു…

    Read More »
  • ‘മാറിടത്തിൽ സ്പർശിക്കുന്നതോ   പൈജാമയുടെ ചരട് പൊട്ടിക്കുന്നതോ  ബലാത്സംഗ ശ്രമമല്ല’ എന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു;  ഈ വിധി പുറപ്പെടുവിച്ച വിവാദ നായകൻ മനോഹർ നാരായൺ മിശ്ര എന്ന ജഡ്ജി ആരാണ്…?

         ‘മാറിടത്തില്‍ കടന്ന് പിടിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗശ്രമമായി കണക്കാക്കാൻ കഴിയില്ല’ എന്ന അലഹബാദ് ഹൈക്കോടതിയുടെ വിധിന്യായം ഇന്ത്യൻ ജുഡീഷറിക്കാകെ അവമതിപ്പ് ഉണ്ടാക്കി. ഈ ഉത്തരവിനെതിരെ സ്വമേധയ കേസെടുത്ത സുപ്രീം കോടതി ആ വിധി സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവിനെ ചോദ്യംചെയ്ത് സുപ്രീം കോടതിയിൽ കഴിഞ്ഞ ദിവസം ഹർജി എത്തിയിരുന്നെങ്കിലും പരിഗണിക്കാതെ തള്ളിയിരുന്നു. കേസുമായി ബന്ധമില്ലാത്തവരാണ് സുപ്രീം കോടതിയെ സമീപിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. അതിന് പിന്നാലെയാണ് കേസിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്. 2025 മാർച്ച് 17നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ പിടിക്കുന്നതോ വസ്ത്രം അഴിക്കാൻ ശ്രമിക്കുന്നതോ ബലാത്സംഗ ശ്രമമായി കാണാനാവില്ലെന്ന് അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര വിധിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതികളെ ശിക്ഷിച്ച് കൊണ്ടുള്ള വിചാരണക്കോടതി ഉത്തരവിനെതിരെ ആയിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. അലഹബാദ് ഹൈക്കോടതിയിലെ അഡ്മിനിസ്ട്രേറ്റീവ് ജഡ്ജി റാം മനോഹർ നാരായൺ മിശ്രയാണ് ഈ…

    Read More »
  • തെറ്റായ ഉത്തരമെഴുതിയതിന് വിദ്യാര്‍ത്ഥിനികളെ ക്ലാസ് ലീഡറെക്കൊണ്ട് തല്ലിച്ചു; സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപിക അറസ്റ്റില്‍

    ഷിംല: ഉത്തരം തെറ്റിപ്പോയതിന് സഹപാഠിയെക്കൊണ്ട് വിദ്യാര്‍ത്ഥിനികളെ തല്ലിച്ച് അദ്ധ്യാപിക. ഹിമാചല്‍ പ്രദേശ് ഷിംലയിലെ സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളില്‍ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. പത്ത് വയസുകാരിയായ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ അദ്ധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു. അദ്ധ്യാപികയുടെ നിര്‍ബന്ധപ്രകാരം സുഹൃത്തുക്കള്‍ക്ക് അടി കൊടുക്കേണ്ടിവന്ന വിദ്യാര്‍ത്ഥിനിയാണ് പരാതി നല്‍കിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. അദ്ധ്യാപിക ചില സംസ്‌കൃതം വാക്കുകളുടെ അര്‍ത്ഥങ്ങള്‍ മനഃപാഠമാക്കി വരാന്‍ കുട്ടികളോട് പറഞ്ഞിരുന്നു. ക്ലാസ് ലീഡര്‍ കൂടിയായ പെണ്‍കുട്ടി എല്ലാത്തിനും ശരിയുത്തരം എഴുതി. എന്നാല്‍, പന്ത്രണ്ട് കുട്ടികള്‍ക്ക് ചില ഉത്തരങ്ങള്‍ തെറ്റിപ്പോയി. ഇതോടെ അവരെ അടിക്കാന്‍ ക്ലാസ് ലീഡറോട് അദ്ധ്യാപിക ആജ്ഞാപിക്കുകയായിരുന്നു. ടീച്ചര്‍ പറഞ്ഞതനുസരിച്ചെങ്കിലും മനസില്ലാമനസോടെ വേദനിക്കാത്ത രീതിയിലാണ് കുട്ടി സഹപാഠികളെ അടിച്ചത്. ഇതോടെ കുപിതായ അദ്ധ്യാപിക ക്ലാസ് ലീഡറെ അടിച്ചു. ‘നീ ക്ലാസ് ലീഡറാണ്, നിനക്ക് ശക്തിയായി അടിക്കാന്‍ പോലും അറിയില്ലേ’, എന്ന് ശകാരിക്കുകയും ചെയ്തു. ശരിയായി ഉത്തരമെഴുതിയ മറ്റ് രണ്ട് പെണ്‍കുട്ടികളെയും ടീച്ചറുടെ ആവശ്യപ്രകാരം അടിക്കേണ്ടിവന്നതായി വിദ്യാര്‍ത്ഥിനി പറഞ്ഞു. അദ്ധ്യാപികയുടെ…

    Read More »
  • ബൈക്കും ബസും കൂട്ടിയിടിച്ച് 2 മലയാളി നഴ്സിങ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം, സംഭവം ബെംഗ്ളൂറിൽ

      ബെംഗ്ളുറു: ബൈക്കും ബസും കൂട്ടിയിടിച്ച് 2 മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു. ചിത്രദുർഗ എസ്ജെഎം നഴ്സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ യാസീൻ (22), അൽത്താഫ് (22) എന്നിവരാണ് മരിച്ചത്. ഇരുവരും കൊല്ലം അഞ്ചൽ സ്വദേശികളാണ്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന നബീൽ എന്ന വിദ്യാർത്ഥിയെ ഗുരുതര പരിക്കുകളോടെ ബെംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  റംസാൻ നോമ്പ് എടുക്കുന്നതിന് രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ആണ് അപകടം ഉണ്ടായത്. ചിത്രദുര്‍ഗ ജെ.സി.ആര്‍ എക്സ്റ്റന്‍ഷനു സമീപത്തുവച്ചാണ് അപകടം. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • പൈലറ്റില്ലെന്ന് അറിഞ്ഞിട്ടും യാത്രക്കാരെ കയറ്റുന്നത് എന്തിന്? എയര്‍ ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡേവിഡ് വാര്‍ണര്‍

    ന്യൂഡല്‍ഹി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ രംഗത്ത്. പൈലറ്റുമാര്‍ക്കായി വിമാനത്തിനുള്ളില്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നുവെന്നാണ് അദ്ദേഹം തന്റെ എക്‌സ് പേജില്‍ കുറിച്ചത്. ‘പൈലറ്റുമാരില്ലാത്ത വിമാനത്തില്‍ കയറി മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു. വിമാനത്തില്‍ പൈലറ്റുമാരില്ലെന്ന് അറിഞ്ഞുകൊണ്ട് നിങ്ങള്‍ എന്തിനാണ് യാത്രക്കാരെ കയറ്റുന്നത്?’ എന്നായിരുന്നു ഡേവിഡ് വാര്‍ണറുടെ കുറിപ്പ്. എയര്‍ ഇന്ത്യയുടെ ഔദ്യോഗിക എക്‌സ് പേജിനെ ടാഗ് ചെയ്തായിരുന്നു പരാമര്‍ശം. ഡേവിഡ് വാര്‍ണറുടെ കുറിപ്പ് ചര്‍ച്ചയായതിന് പിന്നാലെ മറുപടിയുമായി എയര്‍ ഇന്ത്യയും രംഗത്തെത്തി. ‘പ്രിയപ്പെട്ട വാര്‍ണര്‍, ബംഗളൂരുവിലെ ഇന്നത്തെ മോശം കാലാവസ്ഥ എല്ലാ എയര്‍ലൈനുകള്‍ക്കും യാത്രാ തടസത്തിനും കാലതാമസത്തിനും കാരണമായി. ഈ കാരണങ്ങളാല്‍ നിങ്ങളുടെ വിമാനത്തിലേക്ക് നിശ്ചയിച്ചിരുന്ന ജീവനക്കാര്‍ പുറപ്പെടാന്‍ വൈകി. നിങ്ങളുടെ ക്ഷമയെ ഞങ്ങള്‍ അഭിനന്ദിക്കുന്നു’,- എന്നായിരുന്നു എയര്‍ ഇന്ത്യയുടെ മറുപടി.

    Read More »
  • നിലപാട് ഇവിടെയൊന്ന് അവിടെ മറ്റൊന്ന്! അംഗനവാടി ജീവനക്കാരെ സ്ഥിരം തൊഴിലാളികളാക്കില്ലെന്ന് കേന്ദ്രം

    ന്യൂഡല്‍ഹി: അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി നിയമിക്കുന്നതിന് നയം രൂപീകരിക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയില്‍ വനിതാ ശിശു ക്ഷേമ സഹമന്ത്രി സാവിത്രി ഠാക്കൂര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി നിയമിക്കുന്നതിന് നയം രൂപീകരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞ നവംബറിലാണ് ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഇതില്‍ സര്‍ക്കാര്‍ നിലപാട് എന്തെന്ന ചോദ്യത്തിനു മറുപടിയായാണ്, അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കിയത്. ഹൈക്കോടതി വിധി മന്ത്രാലയം പരിശോധിച്ചതായി സാവിത്രി ഠാക്കൂര്‍ പറഞ്ഞു. അതിനെതിരെ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.- മന്ത്രി പറഞ്ഞു. വലിയ വിവേചനമാണ് അംഗന്‍വാടി ജീവനക്കാര്‍ നേരിടുന്നതെന്ന് വിലയിരുത്തിയാണ്, ഗുജറാത്ത് ഹൈക്കോടതി ഇവരെ സര്‍ക്കാര്‍ ജോലിക്കാരായി പരിഗണിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ആലോചിച്ച് നയം കൊണ്ടുവരണമെന്ന് കോടതി പറഞ്ഞു. തൊഴില്‍ സുരക്ഷയും വേതന, ആനുകൂല്യ വര്‍ധനയും ആവശ്യപ്പെട്ട്…

    Read More »
  • ദാരുണം: മൂർഖനെ പിടിക്കുമ്പോൾ കടിയേറ്റ് പ്രശസ്ത പാമ്പുപിടുത്തക്കാരൻ സന്തോഷ് കുമാർ മരിച്ചു

          തമിഴ്നാട്ടിലെ പ്രശസ്ത പാമ്പുപിടുത്തക്കാരനും പാമ്പുകളുടെ രക്ഷകനുമായ സന്തോഷ് കുമാർ (39) പാമ്പുകടിയേറ്റ് മരണപ്പെട്ടു. വടവള്ളിയിലെ ഒരു വീട്ടിൽ കയറിയ മൂർഖനെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് അദ്ദേഹത്തിന് കടിയേറ്റത്. വീട്ടിൽ മൂർഖൻ പാമ്പിനെ കണ്ടതിനെ തുടർന്ന് വീട്ടുകാർ സന്തോഷ് കുമാറിനെ വിവരമറിയിച്ചിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ സന്തോഷ് പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി പാമ്പിന്റെ കടിയേൽക്കുകയായിരുന്നു. അദ്ദേഹത്തെ ഉടൻതന്നെ  കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും ബുധനാഴ്ച രാത്രിയോടെ സന്തോഷ് കുമാർ മരണത്തിന് കീഴടങ്ങി. കോയമ്പത്തൂർ സ്വദേശിയായ സന്തോഷ് കുമാർ ചെറുപ്പം മുതലേ പാമ്പുകളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. പതിനഞ്ചാം വയസ്സിൽ തന്നെ പാമ്പുകളെ പിടികൂടാൻ തുടങ്ങിയ അദ്ദേഹം ഈ രംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ചു. തമിഴ്‌നാട് സർക്കാരിൻ്റെ ഔദ്യോഗിക പാമ്പുപിടുത്തക്കാരുടെ പട്ടികയിൽ സന്തോഷ് കുമാർ അംഗമായിരുന്നു. ജനവാസ കേന്ദ്രങ്ങളിൽ എത്തുന്ന പാമ്പുകളെ പിടികൂടി അവയെ ഉപദ്രവിക്കാതെ സുരക്ഷിതമായി വനത്തിലേക്ക്…

    Read More »
  • പുള്ളിപുലിയുമായി മല്‍പ്പിടുത്തം:  വളര്‍ത്തുനായയുടെ ജീവൻ രക്ഷിക്കാൻ മധ്യവയസ്ക്കൻ്റെ ശ്രമം, ഒടുവില്‍  സംഭവിച്ചതോ

          സ്വന്തം വളര്‍ത്തുനായയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ഒരു മധ്യവയസ്ക്കനും ഭാര്യയും പുള്ളിപ്പുലിയുമായി നേരിട്ട് ഏറ്റുമുട്ടിയ വാർത്ത ആരെയും ആവേശം കൊള്ളിക്കും. മഹാരാഷ്ട്രയിലെ രത്നഗിരിയിലാണ് ഈ അസാധാരണ സംഭവംനടന്നത്. ആശിഷ് മഹാജന്‍ എന്ന 55കാരനായ മാനസികാരോഗ്യ വിദഗ്ധനും ഭാര്യയുമാണ് നായയെ രക്ഷിക്കാനായി പുള്ളിപ്പുലിയെ നേരിട്ടത്. അരമണിക്കൂറിലേറെ  നീണ്ട മൽപ്പിടുത്തത്തിനൊടുവില്‍  ആശിഷ് മഹാജന്റെ ആക്രമണത്തില്‍ പുള്ളിപ്പുലി കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് അവിശ്വസനീയമായ സംഭവം അരങ്ങേറിയത്. ചിപ്ലുനിലെ തൊണ്ടാലി വരേലി സ്വദേശിയായ ആശിഷ് മഹാജന്റെ വളര്‍ത്തുനായയെ ആണ് പുള്ളിപ്പുലി ലക്ഷ്യമിട്ടത്. പുലര്‍ച്ചെ നായ അസാധാരണമായി കുരയ്ക്കുന്ന ശബ്ദം കേട്ടാണ് ഇദ്ദേഹം വീടിന് പുറത്ത് എത്തിയത്. വളര്‍ത്തുനായയെ കൊല്ലാനൊരുങ്ങുന്ന പുള്ളിപ്പുലിയെ ആണ് വീടിന് പുറത്ത് ആശിഷ് കണ്ടത്. കയ്യിലുണ്ടായിരുന്ന ഫ്‌ലാഷ് ലൈറ്റ് ഉപയോഗിച്ച് പുള്ളിപ്പുലിയെ ഓടിക്കാന്‍ ശ്രമിച്ച് ഫലം കാണാതെ വന്നപ്പോഴാണ് ഭാര്യ കത്തിയുമായി വന്നത്. ഇതോടെ മറ്റൊന്നും നോക്കാതെ ആശിഷ് പുള്ളിപ്പുലിയുടെ ദേഹത്തേക്ക് ചാടിവീണ് ആ വന്യമൃഗത്തെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ…

    Read More »
Back to top button
error: