India
-
മനസമാധാനത്തോടെ ജീവിക്കാന്‍ ഭാര്യയെ കാമുകന് കെട്ടിച്ചുകൊടുത്തു; സംഭവത്തില്‍ ‘എംപുരാന്‍’ ട്വിസ്റ്റ്!
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ യുവാവ് ഭാര്യയെ കാമുകന് വിവാഹം ചെയ്തു കൊടുത്ത വാര്‍ത്ത വൈറലായിരുന്നു. എന്നാല്‍ സംഭവത്തില്‍ ഒരു ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണെന്നാണ് വിവരം. ബബ്ലു എന്ന യുവാവ് തന്റെ ഭാര്യ രാധികയ്ക്ക് വികാസ് എന്നയാളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് പകരം, ഭാര്യയെ കാമുകനായ വികാസിനെ വിവാഹം കഴിക്കാന്‍ അനുവദിക്കുകയായിരുന്നു ബബ്ലു. ഭാര്യയെ ഉടനടി ക്ഷേത്രത്തില്‍ കൊണ്ടുപോയി ആചാരപ്രകാരം കാമുകന് വിവാഹം ചെയ്തുകൊടുക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബബ്ലു വികാസിന്റെ വീട്ടിലേക്ക് എത്തി രാധികയെ തിരികെ കൊണ്ടുപോകുകയായിരുന്നു. ഏഴും രണ്ടും വയസ്സുള്ള രണ്ട് കുട്ടികളെ പരിപാലിക്കാന്‍ ബുദ്ധിമുട്ടുകയാണെന്ന് ബബ്ലു പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് വികാസും കുടുംബവും രാധികയെ ബബ്ലുവിനൊപ്പം മടങ്ങാന്‍ അനുവദിച്ചു. ഭാര്യയ്ക്ക് മറ്റൊരാളുമായി പ്രണയം; വിവാഹം നടത്തിക്കൊടുത്ത് യുവാവ്! കുടുംബം തുടക്കം മുതല്‍ തന്നെ വിവാഹത്തെ എതിര്‍ത്തിരുന്നുവെന്നും ബബ്ലു തന്റെ കുട്ടികളെ കൊണ്ടുവന്നപ്പോള്‍, രാധിക മടങ്ങുന്നത് തടയാന്‍ കഴിഞ്ഞില്ലെന്നും വികാസിന്റെ അമ്മ ഗായത്രി പറഞ്ഞു. കുട്ടികളെ ഒറ്റക്ക് പരിപാലിക്കാന്‍…
Read More » -
നടുറോഡില്‍ ഗതാഗത തടസപ്പെടുത്തി ഭാര്യയുടെ റീല്‍ ഷൂട്ടിങ്; പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍
ചണ്ഡീഗഡ്: തിരക്കേറിയ റോഡിലെ സീബ്രാ ക്രോസിങ്ങില്‍ നൃത്തം ചെയ്യുന്ന ഭാര്യയുടെ റീല്‍ വൈറലായതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിന് സസ്പെന്‍ഷന്‍. ചണ്ഡീഗഡ് പോലീസ് സേനയിലെ കോണ്‍സ്റ്റബിളായ അജയ് കുണ്ടുവിനെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. മാര്‍ച്ച് 20-നാണ് നടപടിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. അജയ്യുടെ ഭാര്യ ജ്യോതിയും സഹോദരന്റെ ഭാര്യയും ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് റോഡിലെ സീബ്രാ ലൈനില്‍ നിന്ന് ഡാന്‍സ് കളിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചത്. നടുറോഡില്‍ വെച്ചുള്ള ജ്യോതിയുടെ നൃത്തം ഈ മേഖലയില്‍ ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു. തിരക്കുള്ള റോഡില്‍ ഡാന്‍സ് ചെയ്യുന്നതിന്റെയും ഇത് ചിത്രീകരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനാണ് ഛണ്ഡീഗഡ് സെക്ടര്‍ 34 പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സിസിടിവി ഉള്‍പ്പെടെയുള്ളവ പരിശോധിക്കുകയും ജ്യോതിക്കും കൂടെയുണ്ടായിരുന്നു യുവതിക്കുമെതിരേ കേസെടുക്കുകയും ചെയ്യുകയായിരുന്നു. ഭാര്യയുടെ വൈറല്‍ വീഡിയോ സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചതിനാണ് അജയ് കുണ്ടുവിനെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്. ഗതാഗതം തടസ്സപ്പെടുത്തി, പൊതുസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തി എന്നീ വകുപ്പുകളുടെ…
Read More » -
വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചു: ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 41 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയിൽ 1767-1769 രൂപ നിരക്കിലാകും വാണിജ്യ സിലണ്ടറുകൾ ലഭിക്കുക. ഡൽഹിയിൽ പുതുക്കിയ വില 1,762 രൂപയാണ്. ചെന്നൈയിൽ വില 1921.50 ആയി. മാർച്ച് ഒന്നിന് പ്രധാന നഗരങ്ങളിൽ വാണിജ്യ എല്‍പിജി സിലിണ്ടർ വില 6 രൂപ വർധിപ്പിച്ചിരുന്നു. ഫെബ്രുവരിയിൽ ഏഴ് രൂപ കുറച്ചതിനു ശേഷമായിരുന്നു ഈ വർധനവ്. വിപണിയിലെ തുടർച്ചയായ ചാഞ്ചാട്ടത്തിനു പിന്നാലെയാണ് ഇപ്പോൾ 41 രൂപ കുറഞ്ഞിരിക്കുന്നത്. വാണിജ്യ എൽപിജി നിരക്കുകളിൽ പതിവായി മാറ്റങ്ങൾ വരുത്തുന്നുണ്ടെങ്കിലും, ഗാർഹിക ആവശ്യത്തിനായി ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരുകയാണ്.
Read More » -
ട്രാഫിക് നിയമ ലംഘനം: കടുത്ത നടപടിക്ക് കേന്ദ്രം: പിഴത്തുക അടയ്ക്കാത്തവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും; മൂന്ന് ഇ- ചലാനുകള്‍ അവഗണിക്കുന്നവരുടെ ലൈസന്‍സ് കണ്ടുകെട്ടും; ഉയര്‍ന്ന ഇന്‍ഷുറന്‍സ് ഇടാക്കുന്നതും പരിഗണനയില്‍
ന്യൂഡല്‍ഹി: ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴത്തുക അടയ്ക്കാത്തവരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ കേന്ദ്ര നീക്കം. ഇ-ചെലാന്‍ ലഭിച്ച് മൂന്നുമാസത്തിനകം പിഴത്തുക അടച്ചില്ലെങ്കിലാണ് ഈ നടപടി നേരിടേണ്ടിവരുന്നത്. ഒരു സാമ്പത്തികവര്‍ഷം മൂന്ന് ഇ-ചെലാനുകള്‍ അവഗണിക്കുന്നവരുടെ ലൈസന്‍സ് കണ്ടുകെട്ടും. 90 ദിവസത്തിനകം പിഴയടച്ചില്ലെങ്കില്‍ കരിമ്പട്ടികയില്‍പ്പെടുത്തു ന്നതാണ്നിലവിലെ രീതി. ഇതാണ് ഡ്രൈവിംഗ് ലൈസന്‍സോ, ആര്‍. സിയോ റദ്ദാക്കുന്ന തരത്തിലേക്ക് നീങ്ങുന്നത്. പിഴത്തുക അവഗണിക്കുകയും നിയമലംഘനം ആവര്‍ത്തിക്കുക യും ചെയ്യുന്ന പ്രവണത വ്യാപകമാ യ പശ്ചാത്തലത്തിലാണ് കര്‍ശന നടപടിക്ക് നീക്കം. ഇതിനായി മോ ട്ടോര്‍ വാഹന നിയമങ്ങളിലും ചട്ട ങ്ങളിലും മാറ്റം വരുത്തേണ്ടിവരും. ആധുനിക സംവിധാനങ്ങളുടെ സ ഹായത്തോടെ ഗതാഗത മാനേജ്‌മെന്റ് കര്‍ശനമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. രണ്ട് ഇ – ചെലാനുകളില്‍ പിഴയടയ്ക്കാനുണ്ടെങ്കില്‍ വണ്ടിയുടമയില്‍ നിന്ന് ഉയര്‍ന്ന ഇന്‍ഷ്വറന്‍സ് പ്രീമിയം ഈടാക്കുന്നതും പരിഗണി ക്കുന്നു. ഇന്‍ഷ്വറന്‍സ് കമ്പനികളുമായി കൂടിയാലോചനകള്‍ തുടങ്ങി യെന്നാണ് സൂചന. പിഴയുണ്ടായാല്‍തന്നെ ആര്‍ടി ഓഫീസില്‍ ബന്ധപ്പെടുമ്പോഴാണു പലരും അറിയുന്നത്. പരാതി വ്യാപകമായതിനാല്‍…
Read More » -
മണി ഹീസ്റ്റ് സ്റ്റൈൽ ബാങ്ക് കവർച്ച, 15 ലക്ഷം വായ്പ നിരസിച്ച ബാങ്കിൽ നിന്ന് 17 കിലോഗ്രാം സ്വർണം കവർന്ന ബേക്കറിയുടമയും സംഘവും പിടിയില്‍
ബെംഗളൂരു: 15 ലക്ഷം രൂപയുടെ വായ്പയ്ക്കുള്ള അപേക്ഷ നിരസിച്ചതില്‍ പ്രകോപിതരായി ബാങ്ക് കൊള്ളയടിച്ച ബേക്കറിയുടമയും സംഘവും പിടിയില്‍. എസ്ബിഐ ദാവണഗെരെ ന്യാമതി ശാഖയില്‍ കവര്‍ച്ച നടത്തിയവരെയാണ് പോലീസ് തിങ്കളാഴ്ച അറസ്റ്റുചെയ്തത്. തമിഴ്നാട് സ്വദേശികളായ വിജയ് കുമാര്‍, അജയ് കുമാര്‍, പരമാനന്ദ്, ദാവണഗെരെ സ്വദേശികളായ അഭിഷേക്, മഞ്ജുനാഥ്, ചന്ദ്രു എന്നിവരാണ് അറസ്റ്റിലായത്. വിജയ് കുമാറും അജയ് കുമാറും സഹോദരങ്ങളാണ്. 17.7 കിലോഗ്രാം സ്വര്‍ണമാണ് കവര്‍ന്നത്. ഉസലംപട്ടിയില്‍ 30 അടി താഴ്ചയുള്ള കിണറില്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു 15 കിലോഗ്രാം. ബാക്കി ചില ജൂവലറികളില്‍നിന്ന് പിടിച്ചെടുത്തു. 13 കോടി രൂപ മൂല്യം വരും. കാര്യമായ തെളിവുകളൊന്നും അവശേഷിപ്പിക്കാതെയാണ് സ്ട്രോങ് റൂം തകര്‍ത്ത് സ്വര്‍ണമടങ്ങിയ ലോക്കര്‍ ഒക്ടോബര്‍ 26-ന് കവര്‍ന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: വിജയ് കുമാറും അജയ് കുമാറും ന്യാമതിയില്‍ ബേക്കറിക്കച്ചവടം നടത്തുകയാണ്. 2023-ല്‍ വിജയകുമാര്‍ ബാങ്കില്‍നിന്ന് 15 ലക്ഷം രൂപയുടെ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നെങ്കിലും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നിരസിച്ചു. തുടര്‍ന്ന്, ഒരു ബന്ധുവിന്റെ പേരില്‍ അപേക്ഷ നല്‍കിയെങ്കിലും…
Read More » -
എമ്പുരാനിട്ട് പണിയാൻ തമിഴരും രംഗത്ത്, സിനിമയിലെ സാങ്കൽപ്പിക അണക്കെട്ട് മുല്ലപ്പെരിയാർ- പ്രതിഷേധവുമായി തമിഴ് കർഷകർ
ചെന്നൈ: റീ എഡിറ്റിംഗ് ചെയ്ത പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഇന്ന് തിയേറ്ററുകളിൽ എത്താനിരിക്കെ സിനിമയുമായി ബന്ധപ്പെട്ട് പുതിയ വിവാദം. വിവാദം ഇത്തവണ ചെന്നെെയിൽ നിന്നാണ്. സിനിമയിൽ അണക്കെട്ടിനെക്കുറിച്ച് പരാമർശിക്കുന്ന രംഗങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ഒരുവിഭാഗം കർഷകർ രംഗത്തെത്തിയിരിക്കുകയാണ്. സിനിമയിൽ സാങ്കൽപ്പിക പേരിലാണ് അണക്കെട്ടിനെക്കുറിച്ച് പറയുന്നത്. ഇത് മുല്ലപ്പെരിയാറിനെ ഉദേശിച്ചുള്ളതാണെന്നും ഇവ ഒഴിവാക്കിയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നും പെരിയാർ വൈഗ ഇറിഗേഷൻ ഫാർമേഴ്‌സ് അസോസിയേഷനാണ് മുന്നറിയിപ്പ് നൽകിയത്. തമിഴ്‌നാട് കമ്പത്തെ ഗോകുലം ചിറ്റ്‌സ് ശാഖയ്ക്ക് മുന്നിൽ നാളെ ഉപരോധ സമരം നടത്തുമെന്ന് കോ ഓർഡിനേറ്റർ അൻവർ ബാലസിങ്കം പറഞ്ഞു. സിനിമയുടെ കാര്യത്തില്‍ മോഹന്‍ലാല്‍ പോലും ഹാപ്പിയല്ല, പിന്നെ ഞാനെന്തിനു കാണണം? എമ്പുരാന്‍ വിവാദമാക്കിയത് പിണറായി വിജയന്‍; റീ സെന്‍സറിംഗിനു പിന്നില്‍ നിര്‍മാതാക്കള്‍: രാജീവ് ചന്ദ്രശേഖര്‍ ‘മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ച് അനാവശ്യമായി പരാമർശിക്കുന്നത് രണ്ട് സംസ്ഥാനങ്ങൾ തമ്മിലെ ബന്ധം തകർക്കാൻ ശ്രമിക്കലാണ്. നെടുമ്പള്ളി ഡാം എന്നാണ് സിനിമയിൽ പറയുന്നത്. അണക്കെട്ടിന് അപകടമുണ്ടായാൽ കേരളം വെള്ളത്തിനടിയിലാകുമെന്ന് സിനിമയിൽ…
Read More » -
എം.എ. ബേബിക്കു പിറന്നാള്‍ സമ്മാനമായി ജനറല്‍ സെക്രട്ടറി പദം? കേരള ഘടകത്തിന്റെ പിന്തുണ നിര്‍ണായകം; വിജൂ കൃഷ്ണനു പോളിറ്റ് ബ്യൂറോ അംഗത്വത്തിനു സാധ്യത; സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം
തിരുവനന്തപുരം: ഇഎംഎസിനുശേഷം കേരളത്തില്‍നിന്ന് സിപിഎമ്മിനു ജനറല്‍ സെക്രട്ടറിയുണ്ടാകുമോ എന്ന് നാളെ അറിയാം. മധുരയില്‍ നടക്കുന്ന സിപിഎം ദേശീയ സമ്മേളനം പലകാര്യങ്ങള്‍ കൊണ്ടും ശ്രദ്ധേയം. കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാവ് എം.എ. ബേബി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു വരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. 2012 മുതല്‍ പിബിയിലുള്ള എം.എ.ബേബിക്കു സ്ഥാനം ലഭിക്കാന്‍ പിണറായിയും കേരള ഘടകവും മനസ്സു വയ്ക്കണം. ഏപ്രില്‍ 5 നു ബേബിക്ക് 72 വയസു തികയും. പിറന്നാള്‍ സമ്മാനമായി ഇടതുപക്ഷം ഉറ്റുനോക്കുന്ന പദവിയിലേക്ക് എത്തുമോയെന്നാണു കണ്ടറിയേണ്ടത്. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലെ ഏറ്റവും മുതിര്‍ന്ന മലയാളിയാണു ബേബി. മലയാളിയായ പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയായെങ്കിലും ഡല്‍ഹി ഘടകത്തിന്റെ അക്കൗണ്ടിലായിരുന്നു അത്. ബേബി ജനറല്‍ സെക്രട്ടറിയായാല്‍ കേരളത്തില്‍നിന്നു മറ്റൊരാള്‍ക്കൂടി പിബിയിലേക്കു വന്നേക്കാം. ഇ.പി. ജയരാജനു സാധ്യതയുണ്ടെങ്കിലും 75 വയസ്സിനു തൊട്ടടുത്തെത്തി എന്ന പ്രശ്‌നം നേരിടുന്നുണ്ട്. കേന്ദ്ര സെക്രട്ടേറിയറ്റിലുള്ള മലയാളിയായ വിജു കൃഷ്ണനും സാധ്യതയുണ്ട്. എ.കെ.ബാലന്‍, പി.കെ.ശ്രീമതി എന്നിവര്‍ 75 വയസ്സ് പിന്നിട്ട സാഹചര്യത്തില്‍ കേന്ദ്രകമ്മിറ്റിയില്‍നിന്ന് ഒഴിവാകും.…
Read More » -
പൃഥ്വിരാജിന് ദേശവിരുദ്ധരുടെ ശബ്ദം; സേവ് ലക്ഷദ്വീപ് കാമ്പെയ്‌നില്‍ പ്രവര്‍ത്തിച്ചു; ഇന്ദ്രജിത്തും സഹായിച്ചു; മുനമ്പം വഖഫ് വിഷയത്തില്‍ ഇവര്‍ക്കു മൗനം: വീണ്ടും രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് പത്രം ഓര്‍ഗനൈസര്‍
ഡൽഹി: നടനും സംവിധായകനുമായ പൃഥ്വിരാജിനെതിരെ കടുത്ത വിമർശനവുമായി വീണ്ടും ആര്‍എസ്എസ് മുഖപത്രം ഓർഗനൈസർ. ദേശവിരുദ്ധരുടെ ശബ്ദമാണ് പൃഥ്വിരാജിന്. ‘സേവ് ലക്ഷദ്വീപ്’ ക്യാംപയിന് പിന്നിൽ പ്രവർത്തിച്ച പ്രമുഖരിൽ ഒരാളാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ചു. ചിലരെ അറസ്റ്റ് ചെയ്തപ്പോൾ സഹോദരൻ ഇന്ദ്രജിത്തും പിന്തുണച്ചു. ചിലരെ അറസ്റ്റ് ചെയ്തപ്പോൾ സഹോദരൻ ഇന്ദ്രജിത്തും പിന്തുണച്ചു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിൽ പൃഥ്വിരാജ് പ്രതികരിച്ചില്ല. മുനമ്പത്തെ ക്രൈസ്തവ കുടുംബങ്ങളുടെ വഖഫുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇവർക്ക് മൗനമാണെന്നും ഓർഗനൈസർ വിമർശിച്ചു. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തിന് ഹനുമാന്‍റെ മറ്റൊരു പേരായ ബജ്റംഗ് ബലി എന്ന് നൽകിയെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. നടൻ മോഹൻലാലിന്‍റെ ഖേദപ്രകടനം റിപ്പോർട്ട് ചെയ്തുള്ള ആർഎസ്എസ് മുഖപത്രത്തിലെ ലേഖനത്തിലാണ് പൃഥ്വിരാജിനെതിരെ വിമർശിക്കുന്നത്. കഴിഞ്ഞ ദിവസവും എമ്പുരാൻ സിനിമക്കും പൃഥ്വിരാജിനുമെതിരെ ഓര്‍ഗനൈസര്‍ രംഗത്തെത്തിയിരുന്നു. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതാണ്. പൃഥ്വിരാജ് സിനിമകളിൽ ദേശവിരുദ്ധതയും ഹിന്ദുവിരുദ്ധതയും ആവർത്തിക്കുകയാണ്. സിനിമ ഭീകരവാദത്തെ വെള്ളപൂശുന്നുവെന്നും ഓർഗനൈസർ ആരോപിച്ചിരുന്നു. രാജ്യത്തിന്‍റെ ഐക്യത്തെയും ജനാധിപത്യത്തെയും ദുർബലപ്പെടുത്താനാണ് പൃഥ്വിരാജ്…
Read More » -
വിവാദം: ‘എമ്പുരാനി’ലെ കലാപ രംഗങ്ങൾ ഒഴിവാക്കുന്നു: 17 ‘വെട്ട്’ കഴിഞ്ഞ് പുതിയ പതിപ്പ് വ്യാഴാഴ്ച തിയേറ്ററുകളിൽ
മോഹൻലാൽ– പൃഥ്വിരാജ് സിനിമ ‘എമ്പുരാ’നിലെ ചില രംഗങ്ങൾ വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചു. അതു കൊണ്ടു തന്നെ സിനിമയിലെ 17ലേറെ രംഗങ്ങൾ ഒഴിവാക്കുന്നു. എഡിറ്റ് ചെയ്ത പുതിയ പതിപ്പ് സെൻസറിങ്ങിനു ശേഷം ഉടൻ തിയേറ്ററിൽ എത്തും. കാര്യമായ മാറ്റങ്ങളില്ലാതെ സിനിമയുടെ സെൻസറിങ് എങ്ങനെ പൂർത്തിയായി എന്നുള്ള അന്വേഷണം കേന്ദ്രസർക്കാർ തുടങ്ങിയിട്ടുണ്ടത്രേ. പ്രശ്നങ്ങൾ വഷളാവുന്നതായി സൂചന ലഭിച്ചതോടെ ആന്റണി പെരുമ്പാവൂർ നിർമാതാവ് ജി സുരേഷ് കുമാറിനെ സമീപിക്കുകയും ഈ പ്രശ്നത്തിൽ ഇടപെടൽ നടത്തണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. സുരേഷ് കുമാറാണ് സിനിമയിലെ വിവാദമായ രംഗങ്ങൾ ഒഴിവാക്കി പുതിയ പതിപ്പ് സെൻസർ ബോർഡിന്റെ മുന്നിൽ സമർപ്പിക്കാൻ നിർദേശിച്ചത്. റീ സെൻസറിങ് കഴിഞ്ഞ് സിനിമ വ്യാഴാഴ്ച തിയറ്ററുകളിൽ എത്തും. ചില രംഗങ്ങൾ മാറ്റാനും ചില പരാമർങ്ങൾ മ്യൂട്ട് ചെയ്യാനുമാണ് തീരുമാനം. ചിത്രത്തിലെ 17 ലേറെ ഭാഗങ്ങളിൽ മാറ്റം വരും. കലാപത്തിന്റ വിവാധ ദൃശ്യങ്ങൾ, സ്ത്രീകൾക്കെതിരായ ആക്രമണ ദൃശ്യങ്ങൾ എന്നിവയിലും മാറ്റം വരും. വില്ലൻ…
Read More » -
2 യുവതികളുമായി പ്രണയം; രണ്ടു പേരെയും ഒരേ ചടങ്ങില്‍ വിവാഹം ചെയ്ത് യുവാവ്
ഹൈദരാബാദ്: തെലങ്കാനയില്‍ ഒരേ ചടങ്ങില്‍ വച്ച് രണ്ടു യുവതികളെ വിവാഹം ചെയ്ത് യുവാവ്. കൊമരം ഭീം ആസിഫാബാദ് ജില്ലയിലാണ് സംഭവം. ലിംഗാപുര്‍ ഗുംനൂര്‍ സ്വദേശിയായ സൂര്യദേവാണ് ഒരേസമയം ലാല്‍ ദേവി, ഝല്‍കാരി ദേവി എന്നീ യുവതികളെ വിവാഹം ചെയ്തത്. ഇരുവരുമായും താന്‍ പ്രണയത്തിലായിരുന്നെന്നും അതുകൊണ്ടാണ് ഒറ്റ ചടങ്ങില്‍ ഇവരെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും സൂര്യദേവ് പറഞ്ഞു. രണ്ടു യുവതികളുടെയും പേരുകള്‍ ഒരു ക്ഷണക്കത്തിലാണ് അച്ചടിച്ചിരുന്നത്. ആഘോഷപൂര്‍വം നടന്ന വിവാഹത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ രണ്ടു യുവതികളും സൂര്യദേവിന്റെ കൈ പിടിച്ച് നില്‍ക്കുന്നത് വിഡിയോയില്‍ കാണാം. ഗ്രാമത്തിലുള്ളവര്‍ തുടക്കത്തില്‍ വിവാഹത്തിന് എതിരായിരുന്നെങ്കിലും പിന്നീട് സമ്മതം മൂളുകയായിരുന്നു. അതേസമയം, ഹിന്ദു വിവാഹ നിയമപ്രകാരം ഇന്ത്യയില്‍ ബഹുഭാര്യത്വം നിയമലംഘനമാണ്.
Read More »