India
-
ആക്രമണത്തിനു പിന്നാലെ പാക് മന്ത്രി സഭയിലും അപസ്വരം? പതിറ്റാണ്ടുകളായി ഭീകരരെ പിന്തുണയ്‌ക്കേണ്ടി വന്നെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്; പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കു വേണ്ടി വൃത്തികെട്ട ജോലി ചെയ്തു; പ്രതികരണം ഉപപ്രധാനമന്ത്രി ഭീകരരെ സ്വാതന്ത്ര്യ സമര സേനാനികള്‍ എന്നു വിളിച്ചതിനു പിന്നാലെ
ഇസ്ലാമാബാദ്: അമേരിക്കയും മറ്റു പാശ്ചാത്യന്‍ രാജ്യങ്ങളുടെയും കരുക്കളായി പതിറ്റാണ്ടുകളായി പാകിസ്താനു ഭീകരവാദികളെ പിന്തുണയ്‌ക്കേണ്ടി വരുന്നെന്നു തുറന്നടിച്ചു പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. യുകെ ആസ്ഥാനമായുള്ള സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പാക്ക് മന്ത്രിയുടെ ഏറ്റുപറച്ചില്‍. പാക്കിസ്താന്റേത് കുറ്റമറ്റ ട്രാക്ക് റെക്കോര്‍ഡല്ലെന്നും യുഎസ്, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കു വേണ്ടി തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണച്ചിട്ടുണ്ടെന്നും ആസിഫ് പറഞ്ഞു. ”ഏകദേശം മൂന്നു പതിറ്റാണ്ടുകളായി ഞങ്ങള്‍ യുഎസിനു വേണ്ടിയും ബ്രിട്ടന്‍ ഉള്‍പ്പെടെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കു വേണ്ടിയും ഈ വൃത്തികെട്ട ജോലി ചെയ്തുവരുന്നു. അതൊരു തെറ്റായിരുന്നു, അതിന് ഞങ്ങള്‍ അനുഭവിച്ചു.” ഖ്വാജ ആസിഫ് പറഞ്ഞു. ഭീകരസംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നെന്ന പേരില്‍ പാക്കിസ്താനെ കുറ്റപ്പെടുത്തുന്നതിന് യുഎസിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ‘ഇക്കാര്യത്തില്‍ എന്ത് സംഭവിച്ചാലും പാക്കിസ്താനെ കുറ്റപ്പെടുത്തുന്നത് വന്‍ ശക്തികള്‍ക്ക് വളരെ സൗകര്യപ്രദമാണ്. എണ്‍പതുകളില്‍ സോവിയറ്റ് യൂണിയനെതിരെ ഞങ്ങള്‍ അവരുടെ പക്ഷത്തുനിന്നു യുദ്ധം ചെയ്തപ്പോള്‍, ഇന്നു തീവ്രവാദികളായി മുദ്രകുത്തപ്പെട്ടവരെല്ലാം വാഷിങ്ടനില്‍ ഒത്തുകൂടി ഭക്ഷണം കഴിച്ചിരുന്നു. പിന്നീട് മുംബൈ ഭീകരാക്രമണം. വീണ്ടും…
Read More » -
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയ്ക്കും രാഹുലിനും താത്കാലിക ആശ്വാസം; ഇരുവര്‍ക്കും കോടതി തത്കാലം നോട്ടീസ് അയയ്ക്കില്ല; കൂടുതല്‍ തെളിവ് ഹാജരാക്കാന്‍ ഇഡിക്ക് നിര്‍ദേശം
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയ്ക്കും രാഹുലിനും താല്‍ക്കാലിക ആശ്വാസം. കേസില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉടന്‍ ഹാജരാവണ്ട. ഇരുവര്‍ക്കും നോട്ടിസ് അയക്കാന്‍ ഡല്‍ഹി റൗസ് അവന്യൂ കോടതി വിസമ്മതിച്ചു. കൂടുതല്‍ തെളിവുകളും രേഖകളും ഹാജരാക്കാന്‍ ഇ.ഡിക്ക് നിര്‍ദേശം നല്‍കി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഡല്‍ഹി റൗസ് അവന്യു കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വ്യവസായി കൂടിയായ സാം പിത്രോദയുടെ പേരും കുറ്റപത്രത്തിലുണ്ട്. സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുല്‍ ഗാന്ധി രണ്ടാം പ്രതിയുമാണ്. 5000 കോടിയുടെ തട്ടിപ്പെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ (എ.ജെ.എല്‍) കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍, യങ് ഇന്ത്യന്‍ എന്ന കമ്പനി വഴി തട്ടിപ്പിലൂടെ കൈവശപ്പെടുത്തി എന്നതാണ് കേസിലെ പ്രധാന ആരോപണം.
Read More » -
ഡോ. കെ.എസ്. കസ്തൂരിരംഗന്‍ അന്തരിച്ചു; പശ്ചിമഘട്ട റിപ്പോര്‍ട്ടിന്റെ പേരില്‍ കേരളത്തിലും വിവാദ നായകന്‍; ഐഎസ്ആര്‍ഒയെ പുതിയ തലത്തിലേക്ക് ഉയര്‍ത്തിയ ദീര്‍ഘദര്‍ശി
ബെംഗളൂരു: ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ പശ്ചിമഘട്ടസംരക്ഷണ റിപ്പോര്‍ട്ടിന്റെ പുനഃപരിശോധനയ്ക്കു നിയോഗിക്കപ്പെട്ട കമ്മിഷന്റെ ചെയര്‍മാനുമായിരുന്ന ഡോ. കെ. കസ്തൂരിരംഗന്‍ (85) അന്തരിച്ചു. ഇന്നു രാവിലെ ബെംഗളൂരുവിലായിരുന്നു അന്ത്യം. ഒന്‍പതുവര്‍ഷം ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്നു. 2003 ഓഗസ്റ്റ് 27നു പദവിയില്‍നിന്നും വിരമിച്ചു. രാജ്യസഭാംഗം, ആസൂത്രണ കമ്മിഷന്‍ അംഗം, ജെഎന്‍യു വൈസ് ചാന്‍സലര്‍, രാജസ്ഥാന്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒയില്‍ ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ആര്യഭട്ട, ഭാസ്‌കര എന്നിവയുടെ പ്രോജക്ട് ഡയറക്ടറായിരുന്നു. പിന്നീട് വിദൂര സംവേദന (ഐആര്‍എസ്) ഉപഗ്രങ്ങളുടെ പ്രോജക്ട് ഡയറക്ടറായി. 1994 മാര്‍ച്ച് 31ന് ഐഎസ്ആര്‍ഒ ചെയര്‍മാനായി സ്ഥാനമേറ്റ അദ്ദേഹം, മേയില്‍ 114 കിലോ ഭാരമുളള ഐആര്‍എസ് ഉപഗ്രഹ വിക്ഷേപണത്തിനു സമര്‍ത്ഥമായ നേതൃത്വം നല്‍കി. തുടര്‍ന്ന് രാജ്യത്തും വിദേശത്തും വിജയകരമായ ബഹിരാകാശ വിക്ഷേപണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു. പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവയടക്കം രാജ്യാന്തര-ദേശീയതലത്തില്‍ അനേകം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് കസ്തൂരിരംഗന്‍ തയാറാക്കിയ റിപ്പോര്‍ട്ട് വാര്‍ത്തകള്‍…
Read More » -
അവര്‍ സ്വാതന്ത്ര്യ സമര സേനാനികള്‍; ഇന്ത്യ അതിര്‍ത്തിയില്‍ പടയൊരുക്കം തുടങ്ങുന്നതിനിടെ പാക് ഉപ പ്രധാനമന്ത്രിയുടെ പ്രകോപനം; അതിര്‍ത്തി ഗ്രാമങ്ങള്‍ മുള്‍മുനയില്‍; പാക് പിടിയിലായ ബിഎസ്എഫ് ജവാന്റെ മോചനവും നീളുന്നു
ജമ്മു: പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ പ്രശംസിച്ച് പാക് ഉപ പ്രധാനമന്ത്രി. ആക്രമണം നടത്തിയവര്‍ സ്വാതന്ത്ര്യസമര സേനാനികളെന്ന് ഇഷാക് ദര്‍. അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്കിടെയാണ് പരാമര്‍ശം. അതേ സമയം പാക് സേനയുടെ കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാന്റെ മോചനം നീളുന്നു. ഫ്‌ലാഗ് മീറ്റിങ്ങിന് തയാറാകാതെ പാക് റേഞ്ചേഴ്‌സ്. ഇന്നലെ വൈകിട്ട് ബിഎസ്എഫ് കാത്തുനിന്നിട്ടും പാക് ഭാഗത്തുനിന്ന് ആരുമെത്തിയില്ലെന്ന് വിവരം. പഹല്‍ഗാം ആക്രമണവുമായി ബന്ധമുള്ള രണ്ട് പ്രാദേശികഭീകരരുടെ വീട് തകര്‍ത്തു. തെക്കന്‍ കശ്മീരിലെ ത്രാലിലെ ആസിഫ് ഷെയ്ക്കിന്റെ വീടും തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു. വീട്ടില്‍ സ്‌ഫോടകവസ്തുക്കള്‍ ഉണ്ടായിരുന്നെന്നാണു വിവരം. ബന്ദിപ്പോരയിലെ ഏറ്റുമുട്ടലില്‍ സൈന്യം ലഷ്‌കറെ കമാന്‍ഡെറെ വധിച്ചു. അല്‍ത്താഫ് ലല്ലി എന്ന ഭീകരനെയാണ് വധിച്ചത്. കൂടുതല്‍ ഭീകരര്‍ ബന്ദിപ്പോറയില്‍ ഉണ്ടെന്ന് നിഗമനത്തില്‍ മേഖലയില്‍ സേന തിരച്ചില്‍ തുടരുകയാണ്. അതിനിടെ പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ അതിര്‍ത്തികളില്‍ പടയൊരുക്കം തുടങ്ങി ഇന്ത്യ. സെന്‍ട്രല്‍ സെക്ടറില്‍നിന്ന് റഫാല്‍, സുഖോയ് 30 എം.കെ.ഐ എന്നീ യുദ്ധവിമാന സ്‌ക്വാഡ്രണുകളെ, പാക് അതിര്‍ത്തിയിലെ വ്യോമതാവളങ്ങളിലേക്ക് വിന്യസിച്ചതായാണ്…
Read More » -
‘പഹല്‍ഗാമി’ലെ പണിക്ക് വരമ്പത്ത് കൂലി! ആക്രമണത്തില്‍ പങ്കെടുത്ത കശ്മീരി ഭീകരരുടെ വീട് തകര്‍ത്തു, സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരുടെ വീട് തകര്‍ത്തു. കശ്മീര്‍ സ്വദേശികളായ ആദില്‍ ഹുസൈന്‍ തോക്കര്‍, ആസിഫ് ഫൗജി എന്നിവരുടെ വീടുകളാണ് ബോംബിട്ട് തകര്‍ത്തത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. പുല്‍വാമയിലെ ത്രാല്‍, അനന്ത്‌നാഗിലെ ബിജ് ബെഹാര എന്നിവിടങ്ങളിലെ ഭീകരരുടെ വീടുകളാണ് തകര്‍ത്തത്. ഇവരുടെ വീടുകള്‍ക്കുള്ളില്‍ സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, രണ്ട് ഭീകരരുടെ ചിത്രങ്ങള്‍ കൂടി അന്വേഷണസംഘം പുറത്തുവിട്ടു . ഇതോടെ അഞ്ചു ഭീകരരുടെ രേഖാചിത്രങ്ങളാണ് സുരക്ഷാസേന പുറത്ത് വിട്ടിരിക്കുന്നത്. ഇതില്‍ രണ്ടുപേര്‍ പാകിസ്താനികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ മൂന്ന് ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു.ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹാ എന്നിവരുടെ ചിത്രങ്ങളാണ് നേരത്തെ പുറത്തുവിട്ടത്. ആക്രമണത്തിലെ ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയതെന്ന് സുരക്ഷാ സേന അറിയിച്ചു. അതിനിടെ പാക് പോസ്റ്റുകളില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തി മേഖലയിലേക്ക് വെടിവെപ്പ് ഉണ്ടായി. പാകിസ്ഥാന്‍ സൈന്യം വെടിയുതിര്‍ത്തെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ജമ്മുകശ്മീരിലെ ബന്ദിപ്പോരയില്‍ സുരക്ഷാ സേനക്ക് നേരെ വെടിവെപ്പ് ഉണ്ടായതായ റിപ്പോര്‍ട്ടുകളും…
Read More » -
ഭീകരാക്രമണത്തെ അപലപിച്ചിട്ടും പാക് ജനപ്രിയ നടന്‍ ഫവാദ് ഖാന്റെ സിനിമയ്ക്കു വിലക്ക്; ‘അബിര്‍ ഗുലാല്‍’ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കില്ല; ഇന്ത്യ- പാക് ബന്ധം വഷളായപ്പോഴെല്ലാം വില കൊടുക്കേണ്ടി വന്ന താരം; കഥ ഇങ്ങനെ
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാനെതിരെ ഇന്ത്യ പ്രഖ്യാപിച്ച കടുത്ത നടപടികളുടെ പട്ടികയില്‍ ഫവാദ് ഖാന്‍ എന്ന പേരുമുണ്ട്. ഫവാദ് ഖാന്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ജനപ്രിയ സിനിമാതാരമാണ്. ഫവാദ് ഖാന്റ ഏറ്റവും പുതിയ ഹിന്ദി ചിത്രം ‘അബിര്‍ ഗുലാല്‍’ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് വാര്‍ത്താവിതരണ മന്ത്രാലയ വൃത്തങ്ങള്‍ സൂചന നല്‍കി. മെയ് 9ന് ആഗോള റിലീസ് നടക്കേണ്ട ചിത്രം ഇന്ത്യയില്‍ നിരോധിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. പഹല്‍ഗാം ഭീകരാക്രമണത്തെ ഫവാദ് ഖാനും സോഷ്യല്‍ മീഡിയയില്‍ അപലപിച്ചിരുന്നു. മനുഷ്യത്വഹീനമായ ആക്രമണം അങ്ങേയറ്റം ദുഃഖിപ്പിക്കുന്നുവെന്നും ഈ ഭീകരാക്രമണത്തിനിരയായവര്‍ക്കൊപ്പം എല്ലാവിധ പ്രാര്‍ഥനകളെന്നും അദ്ദേഹം കുറിച്ചു. ദുര്‍ഘടഘട്ടത്തിലൂടെ കടന്നു പോകുന്നവര്‍ക്ക് കരുത്തു നല്‍കാന്‍ പ്രാര്‍ഥിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. അബിര്‍ ഗുലാല്‍ സിനിമയില്‍ ഫവാദ് ഖാന്റെ സഹതാരമായ വാണി കപൂറും ഭീകരാക്രമണത്തില്‍ നടുക്കം പ്രകടിപ്പിച്ചു. View this post on Instagram A post shared by Vaani Kapoor (@vaanikapoor) പക്ഷേ ഫവാദ്…
Read More » -
ദിവസങ്ങള്‍ക്കുമുമ്പ് ഭീഷണി സന്ദേശമെത്തി, സൈന്യം അവഗണിച്ചു; വന്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; കൂട്ടത്തില്‍ മുന്‍ സൈനികന്‍, ഹെല്‍മെറ്റില്‍ ക്യാമറ; പാക് സൈന്യത്തിന്റെ ആസൂത്രണമെന്നും ഉന്നത ഉദ്യോഗസ്ഥര്‍; ബിജെപിയെ വെട്ടിലാക്കി രാജീവ് ചന്ദ്രശേഖറും
ജമ്മു: ദിവസങ്ങള്‍ക്കു മുമ്പു ലഭിച്ച ഭീഷണി സന്ദേശം അവഗണിച്ചതാണു ഭീകരാക്രമണത്തിനു വഴിവച്ചതെന്നു വിമര്‍ശനം. പഹല്‍ഗാമില്‍ 26 പേരുജെ ജീവന്‍ നഷ്ടമായ ആക്രമണത്തിനുമുമ്പ് പാക് അധീന കാശ്മീരില്‍നിന്നുളള ഭീകരവാദികളിലൊരാള്‍ സൂചനകള്‍ നല്‍കിയിരുന്നെന്നും സുരക്ഷാ സേന ഇതു ഗൗരവമായി കരുതിയില്ലെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കൃത്യമായ ആസൂത്രണത്തോടെ, പരിശീലനം ലഭിച്ച സംഘമാണ് ആക്രമണം നടത്തിയത്. കൂട്ടത്തില്‍ മുന്‍പാക് സൈനികനുണ്ടായിരുന്നതു തെളിവായും ചൂണ്ടിക്കാട്ടുന്നു. പാക്കിസ്ഥാനില്‍നിന്നും പാക് അധീന കശ്മീരില്‍ നിന്നും ഭീകരവാദികള്‍ക്ക് യഥാസമയം വിവരങ്ങളും സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ലഭിച്ചെന്നും ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ പരിശീലനം ലഭിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പതിവിലും കുറവായതും എന്നാല്‍ ആക്രമണം ഉണ്ടായാല്‍ ജീവഹാനി ഏറെയുണ്ടാകാനും ഇടയുള്ള ബൈസരണ്‍ തെരഞ്ഞെടുത്തതിലുംവരെ പാക് തന്ത്രമുണ്ട്. ആക്രമണം നടത്താനെത്തിയ ഭീകരര്‍ ധരിച്ചിരുന്ന ഹെല്‍മെറ്റ് കാമറ ഘടിപ്പിച്ചതായിരുന്നുവെന്നും വിനോദസഞ്ചാരികളെ കൊല്ലുന്നതിന്റെയും ആളുകളില്‍ ഭീതി നിറയ്ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കരുതിക്കൂട്ടി ഉപയോഗിച്ചതാണിവയെന്നും മറ്റ് ഭീകരസംഘടനകള്‍ക്ക് ഈ…
Read More » -
ഒടുവില്‍ ആശ്വാസ തീരത്ത്; റഷ്യന്‍ കൂലി പട്ടാളത്തില്‍ ചേര്‍ന്ന വടക്കാഞ്ചേരി സ്വദേശിക്ക് മോചനം: ജെയിന്‍ കുര്യന്‍ ഉടന്‍ വീട്ടിലെത്തും; ടിക്കറ്റ് എടുത്തു നല്‍കിയത് റഷ്യന്‍ മലയാളികള്‍
തൃശൂര്‍ : റഷ്യന്‍ കൂലി പട്ടാളത്തില്‍ അകപ്പെട്ട വടക്കാഞ്ചേരി കുറാഞ്ചേരി സ്വദേശിയായ യുവാവിന് മോചനം. യുദ്ധത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ജെയിന്‍ കുര്യനെ വിട്ടയച്ചു. മോസ്‌കോയിലെ ആശുപത്രിയില്‍ നിന്നും ജെയിന്‍ കുര്യനെ ഡല്‍ഹിയില്‍ എത്തിച്ചു. ഡല്‍ഹിയിലെത്തിയ ജെയിന്‍ കുര്യന്‍ ബന്ധുക്കളോട് ഫോണില്‍ സംസാരിച്ചു. പട്ടാള ക്യാമ്പിലേക്ക് തിരികെയെത്തിക്കുമെന്നുള്ള ആശങ്കകള്‍ക്കിടയാണ് യുവാവിന്റെ അപ്രതീക്ഷിത മോചനം. മലയാളികളുടെ സഹായത്തോടെയാണു നാട്ടിലേക്കു തിരിക്കാനായതെന്നു ജെയ്ന്‍ പറഞ്ഞു. പട്ടാള ക്യാമ്പിലേക്ക് പോകാന്‍ ട്രെയിന്‍ ടിക്കറ്റ് ഉദ്യോഗസ്ഥര്‍ ബുക്ക് ചെയ്തു നല്‍കി. റെയില്‍വേ സ്റ്റേഷനിലേക്ക് പോകും എന്നു പറഞ്ഞാണ് ഡിസ്ചാര്‍ജ് ആയതിനുശേഷം ഹോസ്പിറ്റലില്‍ നിന്നും ഇറങ്ങിയത്. അവിടെനിന്നും മലയാളികളെ സമീപിക്കുകയായിരുന്നു. അവരാണ് ടിക്കറ്റ് എടുത്ത് നല്‍കിയതെന്നും ജെയിന്‍ പറഞ്ഞു. ജെയിന്‍ തിരികെ നാട്ടിലെത്തുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് ജെയിനിന്റെ കുടുംബം പറഞ്ഞു. റഷ്യയില്‍ മരിച്ച ബിനിലിന്റെ മൃതദേഹം എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന് ബിനിലിന്റെ ഭാര്യാമാതാവ് അല്‍ഫോന്‍സ പറഞ്ഞു. റഷ്യന്‍ കൂലിപട്ടാളത്തില്‍ അകപ്പെട്ട് യുദ്ധത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന…
Read More » -
അറബിക്കടലില്‍ നാവിക അഭ്യാസം പ്രഖ്യാപിച്ച് പാകിസ്താന്‍; മിസൈല്‍ പരീക്ഷണം നടത്തുമെന്നും റിപ്പോര്‍ട്ട്; ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക്; പാക് നയന്ത്രജ്ഞനോട് രാജ്യംവിടാന്‍ നിര്‍ദേശം; ആക്രമണത്തിന് തീ പകര്‍ന്നത് സൈനിക ജനറലിന്റെ പ്രസംഗം?
ന്യൂഡല്‍ഹി: അറബിക്കടലില്‍ പാക് തീരത്തോട് ചേര്‍ന്ന് നാവിക അഭ്യാസം പ്രഖ്യാപിച്ച് പാക്കിസ്താന്‍ . മിസൈല്‍ പരീക്ഷണം നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക് നീങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിക്ക് പിന്നാലെ പാക്കിസ്ഥാനില്‍ ഇന്ന് ദേശീയ സുരക്ഷാ കമ്മിറ്റിയുടെ യോഗമാണ് രാവിലെ ചേരും. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിളിച്ച യോഗത്തില്‍ പ്രധാന കാബിനറ്റ് മന്ത്രിമാരും സുരക്ഷാസേനയിലെ ഉന്നതരും പങ്കെടുക്കും. കഴിഞ്ഞ ദിവസം പാക്‌സ സൈനിക മേധാവികള്‍ സാഹചര്യം പരിശോധിക്കുന്നതിന് അടിയന്തര യോഗം ചേര്‍ന്നിരുന്നു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കായി ഇന്ത്യ തിരച്ചില്‍ ഊര്‍ജിതമാക്കി. പാകിസ്താനെതിരെ ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇന്നലെ ബാരാമുള്ളയിലും കുല്‍ഗാമിലും ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തില്‍കൂടിയാണ് നടപടി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഇന്ന് വൈകിട്ട് ആറുമണിക്ക് സര്‍വകക്ഷിയോഗം ചേരും. കോണ്‍ഗ്രസ് അടക്കം എല്ലാ പ്രതിപക്ഷ പാര്‍ട്ടികളിലെയും നേതാക്കളെ യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്.…
Read More » -
ഭീകരാക്രമണത്തിന് പിന്നാലെ മുന്നൊരുക്കവുമായി പാകിസ്ഥാന്‍; സൈനിക മേധാവിമാര്‍ കൂടിക്കാഴ്ച നടത്തി; ദി റസിസ്റ്റന്റ് ഫ്രണ്ടിന്റെ കമാന്‍ഡറെ ഇന്ത്യന്‍ സൈന്യം വളഞ്ഞു; ഏറ്റുമുട്ടല്‍ തുടരുന്നു
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ മുന്നൊരുക്കവുമായി പാക്കിസ്ഥാന്‍. പാക്കിസ്ഥാനില്‍ സൈനിക മേധാവിമാര്‍ കൂടിക്കാഴ്ച നടത്തി. പാക് സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ വ്യോമസേന മേധാവിമാരെയാണ് കണ്ടത്. അതേസമയം ജമ്മുകശ്മീര്‍ കുല്‍ഗാമില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ ‘ ദ് റസിസ്റ്റന്‍സ് ഫ്രണ്ടിന്റെ ‘ കമാൻഡറെ സൈന്യം വളഞ്ഞു നേരത്തെ ബാരാമുള്ളയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. കുല്‍ഗാമില്‍ സൈന്യവും സിആര്‍പിഎഫും ജമ്മുകശ്മീര്‍ പൊലീസുമാണ് ഭീകരരെ നേരിടുന്നത്. ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നിലപാട് കടുപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പാക്ക് നടപടി. പോരാട്ടത്തിന് തയ്യാറായിരിക്കാന്‍ സേനകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീകരവിരുദ്ധ നടപടികള്‍ കര്‍ശനമാക്കണമെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിങ് പറഞ്ഞു. രാജ്നാഥ്സിങ്ങിന്‍റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ആക്രമണം നടത്തിയവരും ആസൂത്രകരും ശിക്ഷിക്കപ്പെടും. ഉടന്‍തന്നെ നിങ്ങള്‍ക്ക് ദൃഢമായ പ്രതികരണം കാണാന്‍ കഴിയും. മറുപടി നല്‍കുമെന്ന് രാജ്യത്തിന് ഉറപ്പുനല്‍കുന്നുവെന്നും രാജ്നാഥ് സിങ് പറഞ്ഞു.
Read More »