India
-
ഭീകരവാദികള്‍ക്കു സാമ്പത്തിക സഹായം: പാകിസ്താനെതിരേ ഇന്ത്യ ലക്ഷ്യമിടുന്നത് ഇരട്ട സാമ്പത്തിക ‘സ്‌ട്രൈക്ക്’; ആദ്യം കരിമ്പട്ടികയില്‍ പെടുത്തും; ഐഎംഎഫിന്റെ സഹായവും ഇല്ലാതാക്കും; നീക്കങ്ങള്‍ക്ക് രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ; റിപ്പോര്‍ട്ട് ശരിവച്ച് വിശ്വസനീയ കേന്ദ്രങ്ങള്‍
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ വിവിധ രാഷ്ട്രത്തലവന്‍മാരുടെ പിന്തുണയാര്‍ജിച്ച ഇന്ത്യ പാകിസ്താനെതിരേ സാമ്പത്തിക ഉപരോധത്തിനും നീക്കം തുടങ്ങി. അതിര്‍ത്തി കടന്നുള്ള ഭീകരവാദം നിയന്ത്രിക്കുന്നതിന് ഇരട്ട ‘സര്‍ജിക്കല്‍ സ്‌ട്രൈക്കി’നാണു പദ്ധിതിയിടുന്നത്. സാമ്പത്തിക സഹായം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നെന്ന ആരോപണം ശക്തിപ്പെടുത്തി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് ആദ്യ നീക്കം. നേരത്തെയും പാകിസ്താനെ ഇക്കാര്യങ്ങള്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ നിരീക്ഷിക്കുന്ന ടാസ്‌ക്‌ഫോഴ്‌സ് കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. 2018ല്‍ കൊണ്ടുവന്ന നിയന്ത്രണം ഭീകരവാദികള്‍ക്കുള്ള ഫണ്ടിംഗ് ഉണ്ടാകില്ലെന്ന ഉറപ്പില്‍ പിന്‍വലിച്ചിരുന്നു. ഭീകരവാദികളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരെ പിടികൂടി ജയിലിടുന്ന ‘പൊടിയിടല്‍’ നീക്കങ്ങള്‍ നടത്തിയതോടെയായിരുന്നു ഇത്. പാകിസ്താനു സഹായം നല്‍കുന്ന ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ ഏഴു ബില്യണ്‍ പാക്കേജിനെതിരേയും ഇന്ത്യ രംഗത്തുവന്നിട്ടുണ്ട്. ഈ പണം ഭീകരവാദത്തിന് ഉപയോഗിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ആരോപണങ്ങള്‍ കടുപ്പിക്കുന്നത്. മൂന്നുവര്‍ഷത്തെ സാമ്പത്തിക സഹായ പാക്കേജ് 2024ല്‍ ആണു തീരുമാനമായത്. നിലവില്‍ പാകിസ്താന്‍ പിടിച്ചു നില്‍ക്കുന്നത് ഈ സഹായം കൊണ്ടാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദവും ബലൂച് വിമതരുടെ…
Read More » -
പുറത്തുനിന്ന് വരുന്ന പെണ്‍കുട്ടികളെ വശീകരിക്കാന്‍ പ്രത്യേക സംഘം; മയക്കുമരുന്നു നല്‍കി പീഡനം; ദൃശ്യങ്ങളെടുത്തു കൂടുതല്‍ പെണ്‍കുട്ടികളെ വലയിലാക്കാന്‍ സമ്മര്‍ദം; ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍; ഫര്‍ഹാന്‍ ലക്ഷ്യമിട്ടത് ഹിന്ദു പെണ്‍കുട്ടികളെ എന്നും ഭോപ്പാല്‍ പോലീസ്
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ നിരവധി വിദ്യാര്‍ഥിനികളെ ബലാത്സംഗം ചെയ്യുകയും അവരുടെ വീഡിയോകള്‍ ചിത്രീകരിച്ചു സാമ്പത്തിക ചൂഷണം നടത്തുകയും ചെയ്ത പ്രതികള്‍ പോലീസിനു മുന്നില്‍ വിവരിച്ചത് സമാനതകളില്ലാത്ത ക്രൂരതകളുടെ കഥകള്‍. അടുത്തിടെ ഭോപ്പാലില്‍ അറസ്റ്റിലായ സംഘം നിരവധി സ്ത്രീകളെയാണു വശീകരിച്ചു പീഡിപ്പിക്കുകയും പിന്നീടു നിരവധിപ്പേര്‍ക്കു കാഴ്ചവയ്ക്കുകയും ചെയതത്. നിരവധി കോളജ് വിദ്യാര്‍ഥിനികള്‍ അടക്കം പീഡനത്തിനിരയായ സംഭവത്തിലെ മുഖ്യപ്രതി ഫര്‍ഹാനാണു പോലീസിനോടു കൂസലന്യേ തങ്ങളുടെ കൃത്യങ്ങള്‍ വിവരിച്ചത്. വിദ്യാര്‍ഥികള്‍ക്കു മയക്കുമരുന്നു നല്‍കി പീഡിപ്പിക്കുകയും ഇവരുടെ വീഡിയോകള്‍ പകര്‍ത്തുകയുമാണ് ചെയ്തത്. ഇതിനുശേഷം ഇവരെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ഈ വീഡിയോകള്‍ ഉപയോഗിച്ചു. സ്വകാര്യ കോളജില്‍നിന്നുള്ള മൂന്നു പെണ്‍കുട്ടികള്‍ പരാതി നല്‍കാന്‍ തയാറായതോടെയാണു കഴിഞ്ഞമാസം 25ന് പോലീസ് കേസെടുത്തത്. ഇവരുടെ വീഡിയോകളിലൊന്നു പുറത്തുവന്നത് ബിഹാറില്‍ വന്‍ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. ചോദ്യം ചെയ്യലില്‍ യാതൊരു കൂസലുമില്ലാതെയാണു ഫര്‍ഹാന്‍ കാര്യങ്ങള്‍ വിവരിച്ചത്. ഇയാളുടെ നേതൃത്വത്തില്‍ ഹിന്ദുക്കളായ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടു നിരവധി മുസ്ലിം ചെറുപ്പക്കാരുടെ സംഘത്തെത്തന്നെ കോളജില്‍ രൂപീകരിച്ചിരുന്നെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്…
Read More » -
70 പേര്‍ കുടുങ്ങി, പൗരന്‍മാര്‍ക്കായി വാഗ അതിര്‍ത്തി തുറന്നിടുമെന്ന് പാകിസ്താന്‍; ഷഹബാസ് ഷരീഫിന്റെ യൂട്യൂബ്ചാനല്‍ നിരോധിച്ച് ഇന്ത്യ
ഇസ്ലാമാബാദ്/ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് മടങ്ങുന്ന പാക് പൗരന്മാര്‍ക്കായി വാഗാ അതിര്‍ത്തി തുറന്നിടുമെന്ന് പാകിസ്താന്‍. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള പാകിസ്താനി പൗരന്മാരോട് ഉടന്‍ മടങ്ങിപ്പോകാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഏപ്രില്‍ മുപ്പതായിരുന്നു പാക് പൗരന്മാര്‍ക്ക് സ്വദേശത്തേക്ക് മടങ്ങിപ്പോകാനുള്ള അവസാനതീയതി. പാക് പൗരന്മാര്‍ക്ക് മടങ്ങിപ്പോകാന്‍ അനുവദിച്ചിരുന്ന സമയം ഏപ്രില്‍ മുപ്പതിന് അവസാനിച്ചതോടെ വ്യാഴാഴ്ച അതിര്‍ത്തി അടച്ചിരുന്നു. ഇതോടെ ഇന്ത്യയില്‍നിന്ന് പാകിസ്താനിലേക്ക് പോകാനെത്തിയ എഴുപതോളം പാക് പൗരന്മാര്‍ അതിര്‍ത്തിയില്‍ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരത്തില്‍ അതിര്‍ത്തിയില്‍ കുടുങ്ങിയെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പാക് പൗരന്മാരെ അവരുടെ ഭാഗത്തെ അതിര്‍ത്തി കടക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ അനുവദിക്കുകയാണെങ്കില്‍ അവരെ സ്വീകരിക്കാന്‍ പാകിസ്താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ ഔദ്യോഗിക യുട്യൂബ് ചാനല്‍ ഇന്ത്യയില്‍ നിരോധിച്ചു. ദേശീയസുരക്ഷ, ക്രമസമാധാനം എന്നിവയുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് നിലവില്‍ ഈ ഉള്ളടക്കം രാജ്യത്ത് ലഭ്യമല്ലെന്നാണ് ഷരീഫിന്റെ ഔദ്യോഗിക യു ട്യൂബ്…
Read More » -
‘എനിക്കു കെസിഎ പ്രസിഡന്റോ സെക്രട്ടറിയോ ആകേണ്ട; സഞ്ജുവിനെ പിന്തുണച്ചെന്ന നല്ലകാര്യത്തിനാണ് ഇപ്പോഴത്തെ വിലക്ക്; അസോസിയേഷനില്‍ ഉള്ളവര്‍ ക്രിക്കറ്റ് കളിച്ചവര്‍ ആയിരുന്നെങ്കില്‍ നന്നായേനെ’: പരിഹാസവും വിമര്‍ശനവുമായി ശ്രീശാന്ത്
കൊച്ചി: കേരളത്തില്‍നിന്നുള്ള ഏക ദേശീയതാരം സഞ്ജു സാംസണ് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം ലഭിക്കാത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ മൂന്നുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയ കേരള ക്രിക്കറ്റ് അസോസിയേഷനെതിരേ (കെസിഎ) രൂക്ഷ വിമര്‍ശനവുമായിന്‍ മുന്‍ ക്രിക്കറ്റ് താരം എസ്. ശ്രീകാന്ത്. ‘സഞ്ജുവിനെ പിന്തുണച്ചെന്ന നല്ല കാര്യത്തിനാണ് ഇത്തരമൊരു വിലക്ക്. എനിക്കു കെസിഎ പ്രസിഡന്റോ സെക്രട്ടറിയോ ആകാന്‍ താത്പര്യമില്ലെ’ന്നും സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയി ശ്രീശാന്ത് തുറന്നടിച്ചു. ‘നമസ്‌കാരം നാട്ടുകാരേ, വീട്ടുകാരേ, കൂട്ടുകാരേ… കേരള ക്രിക്കറ്റ് അസോസിയേഷന്‍ എനിക്കെതിരെ മൂന്നു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയെന്നൊക്കെയാണു കേള്‍ക്കുന്നത്. അക്കാര്യം നിങ്ങളെല്ലാവരും അറിഞ്ഞുകാണും. എന്താണ് ഞാന്‍ ചെയ്ത തെറ്റ് എന്നറിയില്ല. കേരളത്തിന്റെ സ്വന്തം സഞ്ജുവിനെ പിന്തുണച്ചു എന്നൊരു കാരുണ്യപ്രവര്‍ത്തനം മാത്രമേ ഞാന്‍ നടത്തിയിട്ടുള്ളൂ. ഞാന്‍ ഇത്രയേ ചെയ്തിട്ടുള്ളൂ. അതല്ലാതെ അസോസിയേഷനെതിരെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. അസോസിയേഷനില്‍ ഉള്ളവര്‍ ക്രിക്കറ്റ് കളിച്ചിട്ടുള്ളവരായിരുന്നെങ്കില്‍, അതായത് വലിയ ലെവലില്‍ ക്രിക്കറ്റ് കളിച്ചിട്ടുള്ളവരായിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു എന്നാണ് ഞാന്‍ പറഞ്ഞത്’ ശ്രീശാന്ത് പറഞ്ഞു.…
Read More » -
ഈ ചടങ്ങ് പലരുടെയും ഉറക്കം കെടുത്തും; ഒരു കമ്യൂണിസ്റ്റ് മന്ത്രി ഇങ്ങനെ പറഞ്ഞത് മാറുന്ന ഭാരതത്തിന്റെ സൂചന; തരൂരിനെ വേദിയിലിരുത്തി രാഹുല്‍ഗാന്ധിക്ക് ഒളിയമ്പുമായി പ്രധാനമന്ത്രി മോദി
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ ഒളിയമ്പ് എയ്തും ഗൗതം അദാനിയെ പുകഴ്ത്തിയ തുറമുഖമന്ത്രി വി.എന്‍.വാസവന്റെ വാക്കുകള്‍ പരാമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ‘മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യ മുന്നണിയുടെ കരുത്തുള്ള തൂണാണല്ലോ. ശശി തരൂരും വേദിയില്‍ ഇരിക്കുന്നുണ്ട്. ഇന്നത്തെ ഈ ചടങ്ങ് പല ആളുകളുടെയും ഉറക്കം കെടുത്തും’ ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. എന്നാല്‍ പരിഭാഷകന് പ്രധാനമന്ത്രി പറഞ്ഞ രാഷ്ട്രീയം പിടികിട്ടിയില്ല. ഇതോടെ ‘അദ്ദേഹത്തിനു കഴിയുന്നില്ല’ എന്നു കൂടി പ്രധാനമന്ത്രി ചിരിയോടെ പറഞ്ഞു. ഇതിനു ശേഷമാണ് മന്ത്രി വി.എന്‍. വാസവന്റെ പ്രസംഗം പ്രധാനമന്ത്രി പരാമര്‍ശിച്ചത്. രാജ്യത്തിന്റെ മാരിടൈം മേഖല ശക്തിപ്പെടുത്തുന്നതില്‍ സ്വകാര്യസംരംഭങ്ങള്‍ക്കും പങ്കുണ്ട്. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ കഴിഞ്ഞ 10 വര്‍ഷം കോടികളുടെ പദ്ധതി നിക്ഷേപങ്ങളാണ് നടന്നത്. നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിച്ചിരിക്കും. കേരളത്തിന്റെ തുറമുഖ മന്ത്രി പ്രസംഗിച്ചപ്പോള്‍ നമ്മുടെ സര്‍ക്കാരിന്റെ പങ്കാളി എന്നാണ് അദാനിയെ വിശേഷിപ്പിച്ചത്. ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മന്ത്രിയാണ് അത് പറഞ്ഞത്. ഇതാണ് മാറുന്ന ഭാരതം എന്നും പ്രധാനമന്ത്രി…
Read More » -
ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ പട്ടികജാതി പദവി നഷ്ടപ്പെടും: സുപ്രധാന വിധിയുമായി ആന്ധ്ര ഹൈക്കോടതി
അമരാവതി: പട്ടികജാതി (എസ്സി) വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ ഉടന്‍ തന്നെ അവരുടെ പട്ടികജാതി പദവി നഷ്ടപ്പെടുമെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി. അതുവഴി പട്ടികജാതി/വര്‍ഗ നിയമപ്രകാരമുള്ള സംരക്ഷണം നഷ്ടപ്പെടുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഗുണ്ടൂര്‍ ജില്ലയിലെ കൊത്തപാലെമില്‍ നിന്നുള്ള പാസ്റ്റര്‍ ചിന്താട ആനന്ദ് ഉള്‍പ്പെട്ട കേസില്‍ ജസ്റ്റിസ് എന്‍ ഹരിനാഥാണ് വിധി പുറപ്പെടുവിച്ചത്. 2021 ജനുവരിയിലാണ് അക്കാല റാമിറെഡ്ഡി എന്നയാളുള്‍പ്പെട്ട സംഘം ജാതിയുടെ പേരില്‍ അധിക്ഷേപിച്ചതായി ആനന്ദ് ചന്ദോളു പൊലീസില്‍ പരാതി നല്‍കിയത്. പട്ടികജാതി/വര്‍ഗ നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് റാമിറെഡ്ഡിയും കൂട്ടരും ഹൈക്കോടതിയെ സമീപിച്ചു. ക്രിസ്തുമതത്തിലേക്ക് മാറി പത്ത് വര്‍ഷമായി പാസ്റ്ററായി സേവനമനുഷ്ഠിക്കുന്ന ആനന്ദിന് പട്ടികജാതിയുമായി ബന്ധപ്പെട്ട 1950-ലെ ഭരണഘടന ഉത്തരവ് അനുസരിച്ച് പട്ടികജാതി അംഗമായി തുടരാന്‍ യോഗ്യത ഇല്ലെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകനായ ഫാനി ദത്ത് വാദിച്ചു. ഹിന്ദുമതം ഒഴികെയുള്ള ഒരു മതം സ്വീകരിക്കുന്ന പട്ടികജാതി വ്യക്തികള്‍ക്ക് അവരുടെ പട്ടികജാതി പദവി നഷ്ടപ്പെടുമെന്നാണ് ഉത്തരവില്‍…
Read More » -
സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്നില്ല, വാര്‍ത്തകള്‍ തളളി ബോര്‍ഡ്
ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം അടുത്ത ആഴ്ചയോടെ പ്രസിദ്ധീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് ഫലപ്രഖ്യാപനം ഉണ്ടാകുമെന്ന പ്രചാരണം സിബിഎസ്ഇ ബോര്‍ഡ് തളളി. ഫലപ്രഖ്യാപിക്കുന്ന തീയതി മുന്‍കൂട്ടി പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ ബോര്‍ഡ് അറിയിച്ചു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തെറ്റായ വിവരങ്ങള്‍ വിശ്വസിക്കരുതെന്നും സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in, cbseresults.nic.in, results.cbse.nic.in എന്നിവയില്‍ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. ‘മുന്‍വര്‍ഷങ്ങളില്‍ പിന്തുടരുന്ന രീതി അനുസരിച്ച്, സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലങ്ങള്‍ 2025 മേയ് രണ്ടാം വാരത്തോടെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം മേയ് 13ന് ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ഈ വര്‍ഷവും സമാനമായ ഒരു സമയക്രമം പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഇപ്പോള്‍ നടക്കുന്ന പ്രചാരണം തെറ്റാണ്’-ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ഈ വര്‍ഷം ആകെ 44 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് സിബിഎസ്ഇ പരീക്ഷ എഴുതിയത്. പത്താം ക്ലാസില്‍ ഏകദേശം 24.12 ലക്ഷം വിദ്യാര്‍ത്ഥികളും പന്ത്രണ്ടാം ക്ലാസില്‍ ഏകദേശം 17.88 ലക്ഷം വിദ്യാര്‍ത്ഥികളുമാണ് പരീക്ഷ എഴുതിയത്. രണ്ട് ക്ലാസുകളുടെയും…
Read More » -
സഹായിക്കണം! പാക് വ്യോമപാത അടച്ചതോടെ വന്‍ നഷ്ടത്തില്‍ എയര്‍ ഇന്ത്യ; ഒരുവര്‍ഷം നിരോധനം നീണ്ടാല്‍ നഷ്ടം 600 ദശലക്ഷം ഡോളര്‍; സബ്‌സിഡി മോഡല്‍ സഹായത്തിനായി കേന്ദ്രത്തിനു കത്തയച്ചു; കഴിഞ്ഞ സാമ്പത്തിക വര്‍ഷവും കമ്പനി നഷ്ടത്തിലെന്ന് കണക്കുകള്‍
ന്യൂഡല്‍ഹി: പാകിസ്താനു മുകളിലൂടെയുള്ള വ്യോമപാത അടച്ചതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ എയര്‍ ഇന്ത്യ സഹായം അഭ്യര്‍ഥിച്ചു സര്‍ക്കാരിനു കത്തയച്ചു. നിരോധനം ഒരുവര്‍ഷം നീളുകയാണെങ്കില്‍ 600 ശദലക്ഷം ഡോളറിന്റെ അധികച്ചെലവുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ നഷ്ടം നികത്താന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ചു കത്തയച്ചെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പാകിസ്താനെ ഒഴിവാക്കി ദീര്‍ഘമേറിയ റൂട്ടുകളിലൂടെയാണു സര്‍വീസ് നടത്തുന്നത്. ഇതുണ്ടാക്കുന്ന ഇന്ധനച്ചെലവ് വന്‍ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനു പിന്നാലെയാണ് നിരോധനം നീണ്ടാല്‍ സബ്‌സിഡി രീതിയില്‍ സഹായം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് 27നു സിവില്‍ ഏവിയേഷന്‍ വിഭാഗത്തിനു കത്തയച്ചത്. കുറഞ്ഞത് 591 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണു കണക്ക്. പാകിസ്താനു മുകളിലൂടെയുള്ള രാജ്യാന്തര സര്‍വീസുകള്‍ക്കു സബ്‌സിഡി നല്‍കുകയെന്നതാണു നല്ല മാര്‍ഗമെന്നും പ്രതിസന്ധിക്ക് അയവുണ്ടായാല്‍ ഇതു നിര്‍ത്തലാക്കാമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കത്തിനെക്കുറിച്ച് എയര്‍ ഇന്ത്യയോ വ്യോമയാന മന്ത്രാലയമോ പ്രതികരിച്ചിട്ടില്ല. പാക് വ്യോമപാത അടച്ചതിനു പിന്നാലെ നഷ്ടം എത്രയുണ്ടാകുമെന്നു കണക്കാക്കാന്‍ വിമാനക്കമ്പനികള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. നേരത്തേ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന എയര്‍ ഇന്ത്യയെ മുന്‍ ഉടമയായ…
Read More » -
മുംബൈ മിന്നിച്ചു; തുടര്‍ച്ചയായ ആറാം വിജയം; രാജസ്ഥാനെ 100 റണ്‍സിനു തോല്‍പിച്ചു; ചെന്നൈയ്ക്കു പിന്നാലെ ടൂര്‍ണമെന്റിന് പുറത്ത്; നാലാം പന്തില്‍ ‘പൂജ്യ’നായി വൈഭവ്
ജയ്പുര്‍: കഴിഞ്ഞ മത്സരത്തിലെ മാജിക് ബാറ്റിംഗുമായി രാജസ്ഥാനെ വിജയത്തിലേക്കു നയിച്ച വൈഭവ് ഡക്കടിച്ചു മടങ്ങിതോടെ നാലാം പന്തില്‍തന്നെ രാജസ്ഥാന്റെ വിധി കുറിച്ചു. കഴിഞ്ഞ മത്സരത്തില്‍ ‘മാജിക്’ ബാറ്റിങ്ങുമായി ടീമിനെ വിജയത്തിലേക്കു നയിച്ച വൈഭവ് സൂര്യവംശി ‘സംപൂജ്യനായി’ മടങ്ങിയപ്പോള്‍ തന്നെ രാജസ്ഥാന്‍ തോല്‍വി ഭയന്നു. പിന്നാലെ ബാറ്റിങ്ങിനെത്തിയ ബാറ്റര്‍മാരെല്ലാം പവലിയനിലേക്ക് പോകാന്‍ ‘മത്സരിച്ചപ്പോള്‍’ രാജസ്ഥാന് ടൂര്‍ണമെന്റിന് പുറത്തേയ്ക്കുള്ള വഴിതെളിഞ്ഞു. മുംബൈ ഇന്ത്യന്‍സിനെതിരെ 100 റണ്‍സിനാണ് രാജസ്ഥാന്റെ തോല്‍വി. മുംബൈ ഉയര്‍ത്തിയ 218 വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 16.1 ഓവറില്‍ 117 റണ്‍സിന് ഓള്‍ഔട്ടൗയി. ചെന്നൈ സൂപ്പര്‍ കിങ്‌സിനു ശേഷം ടൂര്‍ണമെന്റില്‍നിന്നു പുറത്താകുന്ന രണ്ടാമത്തെ ടീമാണ് രാജസ്ഥാന്‍. തുടര്‍ച്ചയായ ആറാം ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാമതായി. മറുപടി ബാറ്റിങ്ങില്‍, പവര്‍പ്ലേയില്‍ തന്നെ രാജസ്ഥാന്റെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 4.5 ഓവറില്‍ 47ന് 5 എന്ന ദയനീയ സ്ഥിതിയിലായിരുന്നു അവര്‍. 27 പന്തില്‍ 30 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചറാണ് രാജസ്ഥാന്‍ ടീമിലെ ടോപ് സ്‌കോറര്‍.…
Read More »
