India
-
ഐക്യമുണ്ടെങ്കിൽ ഭയപ്പെടേണ്ടതില്ല, അതിരുകളില്ലാതെ നാം കരുത്തരാകും, ഇന്ത്യയുടെ രക്ഷാകവചം അവളുടെ ജനങ്ങളാണ്- സച്ചിൻ, ഭീകരതയെ വേരോടെ പിഴുതെറിയും- അമിത് ഷാ, ഭീകരതക്കെതിരായ പോരാട്ടത്തിൽ സേനയ്ക്കും സർക്കാരിനുമൊപ്പം ഉറച്ചുനിൽക്കുന്നു- ഖർഗെ
ന്യൂഡൽഹി: പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ‘ഐക്യമുണ്ടെങ്കിൽ ഭയപ്പെടേണ്ടതില്ല. അപ്പോൾ അതിരുകളില്ലാതെ നാം കരുത്തരാകും. ഇന്ത്യയുടെ രക്ഷാകവചം അവളുടെ ജനങ്ങളാണ്. ഈ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല. നമ്മൾ ഒരൊറ്റ ടീമാണ്.’ സച്ചിൻ തെണ്ടുൽക്കർ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു. സമാന രീതിയിൽ പ്രതികരണവുമായി പലരും രംഗത്തെത്തിയിട്ടുണ്ട് ’നമ്മുടെ സായുധ സേനയിൽ അഭിമാനമുണ്ട്. പഹൽഗാമിൽ നമ്മുടെ നിരപരാധികളായ സഹോദരങ്ങളെ ഹീനമായി കൊലപ്പെടുത്തിയതിനുള്ള രാജ്യത്തിന്റെ മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ. ഇന്ത്യയ്ക്കും നമ്മുടെ ജനതയ്ക്കും നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നൽകുമെന്ന് മോദി സർക്കാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. ഭീകരവാദത്തെ വേരൊടെ പിഴുതെറിയും’, അമിത് ഷാ എക്‌സിൽ കുറിച്ചു. അതേസമയം പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സേനയുടെ നടപടി സ്വാഗതം ചെയ്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകൾ തകർത്ത ഇന്ത്യൻ സേനയിൽ അഭിമാനിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ…
Read More » -
ബങ്കറുകള്‍ തകര്‍ക്കുന്ന ഹാമര്‍ ബോംബുകള്‍; സ്ഥലം ലൊക്കേറ്റ് ചെയ്ത് ഉചിത സമയത്ത് ആക്രമിക്കുന്ന ലോയിറ്റിംഗ് മ്യൂണീഷന്‍; സ്‌കാല്‍പ് ക്രൂയിസ് മിസൈലുകള്‍ക്കും അഗ്നി, ബ്രഹ്‌മോസിനും അപ്പുറമാണ് ഇന്ത്യയുടെ ആവനാഴി; യുദ്ധ തന്ത്രത്തിലും അടിമുടി മാറ്റം
ന്യൂഡല്‍ഹി: പാക് ഭീകരക്യാമ്പുകള്‍ ആക്രമിക്കാന്‍ ഇന്ത്യ ഉപയോഗിച്ചത് ആവനാഴിയിലെ ഏതാനും ആയുധങ്ങള്‍ മാത്രമാണ്. ഇവയൊക്കെ ലക്ഷ്യം ഭേദിക്കുന്നതില്‍ അതീവഭദ്രവുമാണ്. നേരിട്ടു ശത്രു രാജ്യത്തു പ്രവേശിക്കുന്നതിനു പകരം ജിപിഎസ് അടക്കമുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കഴിയും. കണ്ണടച്ചുള്ള വെടിവയ്പിനു പകരം ഇന്ത്യയും മറ്റ് ആധുനിക രാജ്യങ്ങളെപ്പോലെ ആളപായം കുറച്ചുള്ള ആക്രമണങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും ഇതു വ്യക്തമാക്കുന്നു. ഇന്ത്യയുടെ പക്കല്‍ സ്‌കാല്‍പ് ക്രൂസ് മിസൈലുകളും ഹാമര്‍ ബോംബുകളും ലോയിറ്ററിങ് മ്യൂണിഷന്‍സും ഉണ്ടെന്നാണ് വിവരം. പാക്കിസ്ഥാനിലെ ഒന്‍പത് ഭീകരക്യാംപുകള്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ ആക്രമണത്തില്‍ എന്തൊക്കെയാണ് ഇന്ത്യന്‍ ആവനാഴിയിലെ ആയുധങ്ങള്‍. 1. സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍ ഠ 250 മുതല്‍ 400 കിലോമീറ്റര്‍ വരെ ദൂരപരിധി ഠ ഭൂഗര്‍ഭ നിലകള്‍ തകര്‍ക്കാന്‍ ശേഷി ഠ ജിപിഎസ്, ഐഎന്‍എസ് ഗൈഡന്‍സ് സംവിധാനം ഠ കൃത്യതയും സൂഷ്മതയും മുഖമുദ്ര. ഠ റഫാലില്‍നിന്ന് പ്രയോഗിച്ചെന്ന് വിവരം ഠ ഓരോ റഫാലിലും പരമാവധി രണ്ട് സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍ വഹിക്കാം…
Read More » -
ഇപ്പോഴുണ്ടായ ആക്രമണത്തിന് തിരിച്ചടിക്കാനിറങ്ങിയാൽ പാക് സൈനിക കേന്ദ്രങ്ങളടക്കം തകർക്കും – വിദേശ നയതന്ത്ര പ്രതിനിധികളെ ഓർമപ്പെടുത്തി ഇന്ത്യ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിൻറെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ പ്രത്യാക്രമണത്തിനു മുതിർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടുവരുമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യ. വിദേശ രാജ്യങ്ങളോടാണ് ഇക്കാര്യത്തിൽ ഇന്ത്യ തങ്ങളുടെ നിലപാടറിയിച്ചത്. പാക്കിസ്ഥാൻ ഇനി ആക്രമണത്തിന് മുതിർന്നാൽ ഇന്ത്യ ശക്തമായി തിരിച്ചിടിക്കും. പാക്കിസ്ഥാൻറെ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാൻ മടിക്കില്ലെന്നും വിദേശ നയതന്ത്ര പ്രതിനിധികളെ ഇന്ത്യ അറിയിച്ചു. അതേപോലെ പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാന് ചുട്ട മറുപടിയാണ് ഇന്ത്യ നൽകിയത്. ഇന്ന് പുലർച്ചെ ഒന്ന് അഞ്ചിന് നടന്ന ആക്രമണത്തിൽ പാക്കിസ്ഥാനിലെ 9 തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യ തകർത്തു. ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിൻറെ 10 കുടുംബാംഗങ്ങളും നാല് അനുയായികളും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കൂടാതെ 90 ഭീകരരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. അനിവാര്യമായ മറുപടിയാണ് നൽകിയതെന്നും, പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂർ ഇങ്ങനെ- പുലർച്ചെ 1.05 മുതൽ ഒന്നര വരെ നീണ്ടു നിന്ന ശക്തമായ…
Read More » -
ട്രംപിന്റെ താരിഫ്: ഇന്ത്യന്‍ സിനിമകളുടെ ഓവര്‍സീസ് വരുമാനം 40 ശതമാനംവരെ ഇടിയും; വന്‍ തിരിച്ചടിയാകുമെന്ന് നിര്‍മാതാക്കള്‍; ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കു സിനിമ മാറ്റേണ്ടി വരും; കൂടുതല്‍ ബാധിക്കുക ബോളിവുഡ് സിനിമകളെ; യുഎസില്‍ നിന്നുള്ള പുറം കരാര്‍ കുറയുന്നത് സാങ്കേതിക പ്രവര്‍ത്തകര്‍ക്കും തിരിച്ചടി
ബംഗളുരു: സിനിമകള്‍ക്കു താരിഫ് ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം ഇന്ത്യന്‍ സിനിമകളുടെ വരുമാനത്തെയും ബാധിക്കും. ഇന്ത്യന്‍ സിനിമകളുടെ വിദേശ വരുമാനത്തിന്റെ 40 ശതമാനവും അമേരിക്കയില്‍നിന്നാണ്. അമേരിക്കയ്ക്കു പുറത്തുനിര്‍മിക്കുന്ന സിനിമകള്‍ക്കു 100 ശതമാനം നികുതിയേര്‍പ്പെടുത്തിയത് വരുമാനത്തില്‍ വന്‍ തിരിച്ചടിയുണ്ടക്കുമെന്ന് നിര്‍മതാക്കള്‍ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ സിനിമ നിര്‍മാണങ്ങളുടെ പട്ടികയിലുള്ള ഇന്ത്യയില്‍ വ്യവസായം ചെലവുയര്‍ന്നതിനെത്തുടര്‍ന്നു പിടിച്ചു നില്‍ക്കാനുള്ള പെടാപ്പാടിലാണ്. എന്നാല്‍, ട്രംപിന്റെ നികുതി ചുമത്തല്‍ നിരവധി ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. ‘വിദേശത്തു നിര്‍മിക്കുന്ന’ ചിത്രങ്ങള്‍ എന്ന പ്രയോഗം എങ്ങനെ വിശദീകരിക്കപ്പെടുമെന്നാണ് ആദ്യ ചോദ്യം. അതുവരെ ഇക്കാര്യത്തില്‍ മറുപടി പറയാന്‍ കഴിയില്ലെന്നു നെറ്റ്ഫ്‌ളിക്‌സില്‍ ഹിറ്റായ ഐസി 814, ദി കാണ്ഡഹാര്‍ ഹൈജാക്ക് സീരീസുകളുടെ നിര്‍മാതാവായ അനുഭവ് സിന്‍ഹ പറഞ്ഞു. പോസ്റ്റ് പ്രൊഡക്ഷന്‍ പോലുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുമോ എന്നും വ്യക്തമല്ലെന്നും അദ്ദേഹം പറയുന്നു. ഇന്ത്യന്‍ സിനിമ മേഖല നിലവില 272,000 ആളുകള്‍ക്കാണു ജോലി നല്‍കുന്നത്. 20 ബില്യണ്‍ ഓവര്‍സീസ് ബിസിനസാണു കഴിഞ്ഞവര്‍ഷം നടന്നത്. ഇത് ആകെ ബിസിനസിന്റെ…
Read More » -
സൈനിക നീക്കവും ആക്രമണ തന്ത്രവും വിശദീകരിച്ച പെണ്‍ശബ്ദം; സോഫിയയെയും വ്യോമികയെയും അറിയാം
ന്യൂഡല്‍ഹി: പഹല്‍ഗാമിലേറ്റ മുറിവിനു തിരിച്ചടി നല്‍കിയെന്ന വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കൊപ്പം മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത് ഇന്ത്യന്‍ സേനയുടെ പെണ്‍കരുത്തിന്റെ രണ്ടു മുഖങ്ങളാണ് വ്യോമസേനാ വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും കരസേനയിലെ കേണല്‍ സോഫിയ ഖുറേഷിയും. ഇന്ത്യയുടെ ആക്രമണ തന്ത്രങ്ങളെപ്പറ്റിയും സൈനിക നീക്കത്തിന്റെ കൃത്യതയെപ്പറ്റിയും സാധാരണ ജനങ്ങളോടുള്ള കരുതലിനെപ്പറ്റിയും സംസാരിക്കുമ്പോള്‍ അവരുടെ ശബ്ദം ഉറച്ചതായിരുന്നു: ഇന്ത്യയുടെ അഭിമാനം പോലെ. ആരാണ് സോഫിയയും വ്യോമികയും? കേണല്‍ സോഫിയ ഖുറേഷി ബഹുരാഷ്ട്ര സൈനികാഭ്യാസത്തില്‍ ഇന്ത്യന്‍ സൈനിക സംഘത്തെ നയിച്ച ആദ്യ വനിതയാണ് കരസേനയിലെ കേണലായ സോഫിയ ഖുറേഷി. 1981ല്‍ ഗുജറാത്തിലെ വഡോദരയില്‍ ജനിച്ച സോഫിയയുടെ കുടുംബവവും സൈനിക പശ്ചാത്തലമുള്ളവരാണ്. മുത്തച്ഛന്‍ കരസേനയില്‍ സേവനമനുഷ്ഠിച്ചു. അച്ഛന്‍ വര്‍ഷങ്ങളോളം സേനയില്‍ മതാധ്യാപകനായി ജോലി ചെയ്തു. 1999 ല്‍ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍നിന്ന് ലെഫ്റ്റനന്റായാണ് സോഫിയ ഖുറേഷി സൈന്യത്തില്‍ എത്തിയത്. വിങ് കമാന്‍ഡര്‍ വ്യോമിക സിങ് സൈന്യത്തില്‍ ചേരണമെന്നായിരുന്നു കുട്ടിക്കാലം മുതല്‍ വ്യോമിക സിങ്ങിന്റെ…
Read More » -
82 ഏക്കറില്‍ പരന്നു കിടക്കുന്ന ക്യാമ്പസ്, ഭീകരതയുടെ നഴ്‌സറിയല്ല സര്‍വകലാശാല! ലാദനും സംഭവാന നല്‍കി; ലഷ്‌കര്‍ ഹൈക്കമാന്‍ഡ് അഥവാ മസ്ജിദ് വാ മര്‍കസ് തൈബ
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം ആക്രമിച്ച പാക് ഭീകരരുടെ താവളത്തില്‍ ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ എന്നിവരുടെ ആസ്ഥാനമായ മസ്ജിദ് വാ മര്‍കസ് തൈബയും ഉള്‍പ്പെടുന്നു. പാകിസ്ഥാനില്‍ ഭീകരവാദത്തിന്റെ സര്‍വകലാശാല എന്നാണ് മസ്ജിദ് വാ മര്‍കസ് തൈബ അറിയപ്പെടുന്നത്. ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബയും ഭീകരവാദം വളര്‍ത്തുകയും റിക്രൂട്ട് ചെയ്യുകയും ചെയ്യുന്ന പ്രധാന കേന്ദ്രമാണ് മസ്ജിദ് വാ മര്‍കസ് തൈബ. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ലാഹോറിനടുത്തുള്ള മുരിദ്‌കെ എന്ന പട്ടണത്തിലാണ് ഇവരുടെ കെട്ടിട സമുച്ചയം സ്ഥിതി ചെയ്യുന്നത്. ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രത്യയശാസ്ത്രപരവും പ്രവര്‍ത്തനപരവുമായ കേന്ദ്രമായി മസ്ജിദ് വാ മര്‍കസ് തൈബ കണക്കാക്കപ്പെടുന്നു. പാകിസ്ഥാന്റെ ‘ഭീകര നഴ്സറി’ എന്നറിയപ്പെടുന്ന 82 ഏക്കര്‍ വിസ്തൃതിയുള്ള ഈ വിശാലമായ സമുച്ചയം, ഇന്ത്യന്‍ മണ്ണില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും സുഗമമാക്കുന്നതിലും ഉള്ള പങ്കിന്റെ പേരില്‍ വളരെക്കാലമായി ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. 2000-ലാണ് മസ്ജിദ് വാ മര്‍കസ് തൈബ സ്ഥാപിക്കപ്പെടുന്നത്. അല്‍-ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ ഒരുകോടി രൂപ സംഭാവന…
Read More » -
നുണഫാക്ടറി തുറന്ന് പാക്കിസ്ഥാന്‍! ‘ഓപ്പറേഷന്‍ സിന്ദൂറി’ന് തിരിച്ചടിയെന്ന് കുപ്രചാരണം; വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളുമായി ‘പാക്കി മീഡിയ’
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ വ്യാജ വാര്‍ത്തകളുമായി പാക്കിസ്ഥാന്‍ മാധ്യമങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും. ഇന്ത്യയുടെ പോര്‍ വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന രീതിയിലുള്ള പ്രചാരണമാണ് പാക്കിസ്ഥാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. എക്‌സ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി വ്യാജ വിവരങ്ങളും പ്രചരിക്കുന്നുണ്ട്. ഇന്ത്യന്‍ റഫാല്‍, സുഖോയ് വിമാനങ്ങള്‍ പാക്കിസ്ഥാന്‍ വെടിവച്ചിട്ടെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കിയെന്നുമുള്ള അവകാശവാദം. ഇന്ത്യയ്ക്കുള്ളിലെ 15 സ്ഥലങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയെന്നും പാക്കിസ്ഥാന്‍ തിരിച്ചടിച്ചെന്നുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ശ്രീനഗര്‍ വ്യോമതാവളം പാക്കിസ്ഥാന്‍ വ്യോമസേന ആക്രമിച്ചുവെന്നും ഇന്ത്യന്‍ ആര്‍മി ബ്രിഗേഡ് ആസ്ഥാനം നശിപ്പിച്ചുവെന്നും തുടങ്ങിയ വ്യാജ വാര്‍ത്തകള്‍ നിറയുകയാണ്. പാക്കിസ്ഥാന്‍ സൈനിക മാധ്യമ വിഭാഗമായ ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ വഴിയാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. വാദങ്ങളെ പിന്തുണയ്ക്കുന്ന വിശ്വസനീയമായ ദൃശ്യങ്ങളോ ഉപഗ്രഹ ചിത്രങ്ങളോ തെളിവുകളോ നല്‍കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. സമൂഹമാധ്യമങ്ങള്‍ വഴി ഇക്കൂട്ടര്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളില്‍ പലതും വര്‍ഷങ്ങള്‍…
Read More » -
ഓപ്പറേഷന്‍ സിന്ദൂര്‍! സീമന്തരേഖയിലെ സിന്ദൂരം മായ്ച്ചവര്‍ക്കുള്ള തിരിച്ചടി; ഇതിലും അനുയോജ്യമായ മറ്റൊരു പേരില്ല
ശ്രീനഗര്‍: ഇരുപത്തിയാറ് നിരപരാധികളുടെ ജീവനെടുത്തതിന് ഇന്ത്യ ഭീകരര്‍ക്ക് കൊടുത്ത തിരിച്ചടിക്ക് നല്‍കിയ പേര് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പേര് നല്‍കിയത്. ഇന്ത്യയെ സംബന്ധിച്ച് ഇത് വെറുമൊരു പേരല്ല, ഒരു സന്ദേശം കൂടിയാണ്. സിന്ദൂര്‍ അഥവാ വെര്‍മില്യണ്‍ എന്നത് വിവാഹിതരായ ഹിന്ദു സ്ത്രീകളുടെ അടയാളമാണ്. ഭര്‍തൃമതിയായ ഹിന്ദു സ്ത്രീകള്‍ നെറുകയില്‍ ചാര്‍ത്തുന്ന ചുവന്ന തിലകമാണ് സിന്ദൂരം. ദാമ്പത്യജീവിതത്തില്‍ ഐശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. പഹല്‍ഗാമില്‍ കര്‍ണാടക സ്വദേശി മഞ്ജുനാഥിനും നേവി ഉദ്യോഗസ്ഥനായ വിനയ് നര്‍വാളിനും നേരെ ഭീകരര്‍ വെടിയുതിര്‍ത്തത് ഭാര്യമാരുടെ കണ്‍മുന്നില്‍വച്ചാണ്. ഭര്‍ത്താവിനെ കൊന്നില്ലേ തന്നെയും കൂടി കൊല്ലൂവെന്ന് പറഞ്ഞ മഞ്ജുനാഥിന്റെ ഭാര്യ പല്ലവിയോട് നിന്നെ കൊല്ലില്ല, മോദിയോട് പോയ് ആക്രമണത്തെക്കുറിച്ച് പറയൂവെന്നായിരുന്നു ഭീകരര്‍ നല്‍കിയ മറുപടി. ഹണിമൂണ്‍ ആഘോഷിക്കാനാണ് വിനയ് ഭാര്യ ഹിമാന്‍ഷി നര്‍വാളിനൊപ്പം കാശ്മീരിലെത്തിയത്. വെറും ആറ് ദിവസത്തെ ദാമ്പത്യജീവിതത്തിനൊടുവിലാണ് ഹിമാന്‍ഷിക്ക് ഭര്‍ത്താവിനെ നഷ്ടമായത്. വിനയ് നര്‍വാളിന്റെ മൃതദേഹത്തിനരികില്‍ ഹിമാന്‍ഷി ഇരിക്കുന്ന ചിത്രം ഏവര്‍ക്കും…
Read More » -
ഇന്ത്യന്‍ തിരിച്ചടിയില്‍ ഞെട്ടി പാകിസ്ഥാന്‍; തട്ടിപ്പോയത് 80 എണ്ണം, ഭീകരരുടെ ‘നഴ്‌സറി’ തവിടുപൊടി
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയ സൈനിക തിരിച്ചടിയില്‍ 80 ഭീകരവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയത്. നിരോധിത ഭീകര സംഘടനകളായ ജെയ്ഷെ മുഹമ്മദ് (ജെഎം), ലഷ്‌കര്‍ഇതൊയ്ബ (എല്‍ഇടി) എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് അതിര്‍ത്തി കടന്നുള്ള ആക്രമണം ഇന്ത്യ നടത്തിയത്. ആക്രമണത്തില്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ തകര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. ജെയ്ഷെ മുഹമ്മദ് ശക്തികേന്ദ്രങ്ങളായ ബഹവല്‍പൂരിലും മുരിദ്കെയിലുമാണ് ഏറ്റവും വലിയ രണ്ട് ആക്രമണങ്ങള്‍ നടത്തിയത്. ഓരോ കേന്ദ്രങ്ങളിലും 25 മുതല്‍ 30 ഭീകരവാദികള്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. മുരിദ്കെയില്‍, ലഷ്‌കര്‍ ഇ തൊയ്ബയുടെ നാഡീ കേന്ദ്രവും ആസ്ഥാനവുമായ മസ്ജിദ് വാ മര്‍കസ് തൈബയായിരുന്നു ലക്ഷ്യം. പാകിസ്ഥാന്റെ ‘ഭീകര നഴ്‌സറി’ എന്ന് പണ്ടേ കണക്കാക്കപ്പെട്ടിരുന്ന സ്ഥലമായിരുന്നു ഇത്. 82 ഏക്കറില്‍ പരന്നു കിടക്കുന്ന ക്യാമ്പസ്, ഭീകരതയുടെ നഴ്‌സറിയല്ല സര്‍വകലാശാല! ലാദനും സംഭവാന നല്‍കി; ലഷ്‌കര്‍ ഹൈക്കമാന്‍ഡ് അഥവാ മസ്ജിദ് വാ മര്‍കസ്…
Read More » -
4,000 മീറ്റര്‍ ഉയരത്തില്‍നിന്നും ലക്ഷ്യം തെറ്റില്ല; ഭീകരകേന്ദ്രങ്ങള്‍ ചാരമായി; റാഫേലില്‍ ഇന്ത്യ തൊടുത്തത് സ്‌കാല്‍പ് മിലൈസുകള്‍
ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ ഭീകരതാവളങ്ങള്‍ തച്ചുതകര്‍ക്കാന്‍ ഇന്ത്യന്‍ സേന ഉപയോഗിച്ചത് സ്‌കാല്‍പ് മിസൈലുകളും ഹാമ്മര്‍ ബോംബുകളുമെന്ന് റിപ്പോര്‍ട്ട്. 450 കിലോ പോര്‍മുന വഹിച്ച് 300 കിലോമീറ്റര്‍ ദൂരത്തില്‍ പ്രഹരിക്കാന്‍ ശേഷിയുള്ളതാണ് റഫാലില്‍നിന്നു തൊടുക്കുന്ന സബ്സോണിക്ക് സ്‌കാല്‍പ് മിസൈലുകള്‍. ഇന്ത്യന്‍ വ്യോമമേഖലയില്‍നിന്ന് നാവികസേനയുടെ പിന്തുണയോടെ ഇന്ത്യയുടെ കര, നാവിക, വ്യോമസേനകള്‍ സംയുക്തമായാണ് പാക്ക് മണ്ണിലേക്ക് മിസൈലുകള്‍ വര്‍ഷിച്ച് ആക്രമണം അഴിച്ചുവിട്ടത്. പുലര്‍ച്ചെ 1.44 നടന്ന ഓപ്പറേഷന്‍ സിന്ദൂര്‍ പാക്കിസ്ഥാനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടത്. സമുദ്രനിരപ്പില്‍നിന്ന് 4,000 മീറ്റര്‍ ഉയരത്തിലുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ സ്‌കാല്‍പ് മിസൈലുകള്‍ക്കു ശേഷിയുണ്ട്. പോര്‍വിമാനങ്ങളില്‍നിന്ന് ഇവ തൊടുത്താല്‍ പിന്നീടു നിയന്ത്രിക്കാനോ ലക്ഷ്യം മാറ്റാനോ കഴിയില്ല. കമാന്‍ഡ് സെന്ററുകള്‍, എയര്‍ഫീല്‍ഡുകള്‍ എന്നിവ തകര്‍ക്കാനാണ് ഇവ ഉപയോഗിക്കുന്നത്. 70 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുള്ളവയാണ് ഹാമ്മറുകള്‍ അഥവാ ഹൈലി എജൈല്‍ മോഡുലാര്‍ അമ്യുണിഷന്‍ എക്സറ്റന്‍ഡഡ് റേഞ്ച്. എയര്‍-ടു-ഗ്രൗണ്ട് യുദ്ധോപകരണമായ ഹാമ്മര്‍ 125 കിലോഗ്രാം മുതല്‍ 1000 കിലോഗ്രാം വരെ ഭാരമുള്ള സാധാരണ ബോംബുകളില്‍ ഘടിപ്പിക്കാവുന്ന ഒരു…
Read More »