IndiaNEWS

4,000 മീറ്റര്‍ ഉയരത്തില്‍നിന്നും ലക്ഷ്യം തെറ്റില്ല; ഭീകരകേന്ദ്രങ്ങള്‍ ചാരമായി; റാഫേലില്‍ ഇന്ത്യ തൊടുത്തത് സ്‌കാല്‍പ് മിലൈസുകള്‍

ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ ഭീകരതാവളങ്ങള്‍ തച്ചുതകര്‍ക്കാന്‍ ഇന്ത്യന്‍ സേന ഉപയോഗിച്ചത് സ്‌കാല്‍പ് മിസൈലുകളും ഹാമ്മര്‍ ബോംബുകളുമെന്ന് റിപ്പോര്‍ട്ട്. 450 കിലോ പോര്‍മുന വഹിച്ച് 300 കിലോമീറ്റര്‍ ദൂരത്തില്‍ പ്രഹരിക്കാന്‍ ശേഷിയുള്ളതാണ് റഫാലില്‍നിന്നു തൊടുക്കുന്ന സബ്സോണിക്ക് സ്‌കാല്‍പ് മിസൈലുകള്‍. ഇന്ത്യന്‍ വ്യോമമേഖലയില്‍നിന്ന് നാവികസേനയുടെ പിന്തുണയോടെ ഇന്ത്യയുടെ കര, നാവിക, വ്യോമസേനകള്‍ സംയുക്തമായാണ് പാക്ക് മണ്ണിലേക്ക് മിസൈലുകള്‍ വര്‍ഷിച്ച് ആക്രമണം അഴിച്ചുവിട്ടത്. പുലര്‍ച്ചെ 1.44 നടന്ന ഓപ്പറേഷന്‍ സിന്ദൂര്‍ പാക്കിസ്ഥാനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടത്.

സമുദ്രനിരപ്പില്‍നിന്ന് 4,000 മീറ്റര്‍ ഉയരത്തിലുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ സ്‌കാല്‍പ് മിസൈലുകള്‍ക്കു ശേഷിയുണ്ട്. പോര്‍വിമാനങ്ങളില്‍നിന്ന് ഇവ തൊടുത്താല്‍ പിന്നീടു നിയന്ത്രിക്കാനോ ലക്ഷ്യം മാറ്റാനോ കഴിയില്ല. കമാന്‍ഡ് സെന്ററുകള്‍, എയര്‍ഫീല്‍ഡുകള്‍ എന്നിവ തകര്‍ക്കാനാണ് ഇവ ഉപയോഗിക്കുന്നത്.

Signature-ad

70 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുള്ളവയാണ് ഹാമ്മറുകള്‍ അഥവാ ഹൈലി എജൈല്‍ മോഡുലാര്‍ അമ്യുണിഷന്‍ എക്സറ്റന്‍ഡഡ് റേഞ്ച്. എയര്‍-ടു-ഗ്രൗണ്ട് യുദ്ധോപകരണമായ ഹാമ്മര്‍ 125 കിലോഗ്രാം മുതല്‍ 1000 കിലോഗ്രാം വരെ ഭാരമുള്ള സാധാരണ ബോംബുകളില്‍ ഘടിപ്പിക്കാവുന്ന ഒരു മോഡുലാര്‍ കിറ്റാണിത്. ജിപിഎസ്, ഇന്‍ഫ്രാറെഡ് ലേസര്‍ രശ്മികള്‍ എന്നിവ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ അതിന്റെ സഹായത്താല്‍ കൂറ്റന്‍ ലക്ഷ്യങ്ങളെ വളരെ വേഗം ഭേദിക്കാന്‍ സാധിക്കും. റാഫേല്‍ വിമാനങ്ങളില്‍ ഒരുസമയം ആറ് ഹാമ്മറുകള്‍ വരെ വഹിക്കാനാകും.

റഫാലിന്റെ പ്രത്യേകതകള്‍

  • 9.3 ടണ്‍ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷി
  • എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്‍്, മിസൈലുകള്‍ വഹിക്കാം
  • ആണവമിസൈലുകള്‍ കൊണ്ടുള്ള ആക്രമണത്തിനും ശേഷി
  • അത്യാധുനിക റഡാര്‍
  • ശത്രുസേനയുടെ റഡാറുകള്‍ നിശ്ചലമാക്കാനുള്ള സംവിധാനം
  • ലഡാക്ക് പോലെ ഉയര്‍ന്ന മേഖലകളില്‍നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനുള്ള എഞ്ചിന്‍ കരുത്ത്
  • ആക്രമിക്കുന്ന ശത്രു മിസൈലുകള്‍ വഴിതിരിച്ചുവിടും
  • ഇന്ത്യയില്‍നിന്ന് പാക്കിസ്ഥാനിലെ ലക്ഷ്യങ്ങള്‍ തകര്‍ക്കാനാകും

 

Back to top button
error: