India

  • ‘ഇന്ത്യ ഒരിക്കലും സ്വന്തം ജനതയ്ക്കുമേല്‍ ബോംബ് വര്‍ഷിക്കാറില്ല; പാകിസ്താന്റെ പോരാട്ടം ഇസ്ലാമിന്റെ പോരാട്ടമല്ല; ഇന്ത്യയേക്കാള്‍ മുസ്ലിംകളെ അടിച്ചമര്‍ത്തുന്നത് പാകിസ്താന്‍’: രൂക്ഷ വിമര്‍ശനവുമായി ഇസ്ലാമാബാദിലെ ലാല്‍ മസ്ജിദ് ഇമാം; പലര്‍ക്കും കാര്യം പിടികിട്ടിയെന്ന് മൗലാന അബ്ദുള്‍ അസീസ് ഘാസി

    ഇസ്ലാമാബാദ്: പഹല്‍ഗാം ആക്രമണത്തിന്റെ പ്രതിസന്ധികള്‍ മുറുകുന്നതിനിടെ പാകിസ്താനെതിരേ ആഞ്ഞടിച്ച് ഇസ്ലാമാബാദിലെ മുസ്ലിം പുരോഹിതന്‍. ലാല്‍ മസ്ജിദിലെ മൗലാന അബ്ദുള്‍ അസീസ് ഘാസിയാണു രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ വീഡിയോയും ഇന്റര്‍നെറ്റില്‍ വന്‍ പ്രചാരം നേടിയിട്ടുണ്ട്. ഇന്ത്യയേക്കാള്‍ മുസ്ലിംകള്‍ അടിച്ചമര്‍ത്തല്‍ നേരിടുന്നത് പാകിസ്താനിലാണ്. പാകിസ്താന്റെ യുദ്ധം ഇസ്ലാമിന്റെ പേരാട്ടമല്ല. ദേശീയതയുടെ യുദ്ധമാണെന്നും ലാല്‍ മസ്ജിദിലെ ഇമാമും ഖാതീബുമായ ഘാസി പറഞ്ഞു. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെതിരേയും അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നു. സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്കുനേരെ ആക്രമണങ്ങളുണ്ടാകുമ്പോള്‍ നോക്കി നില്‍ക്കുന്ന ക്രൂരവും പ്രയോജന രഹിതവുമായ സംവിധാനമാണ് ഇപ്പോള്‍ പാകിസ്താനിലേത്. യുദ്ധമുണ്ടായാല്‍ ആരൊക്കെ പാകിസ്താനെ പിന്തുണയ്ക്കുമെന്ന് അദ്ദേഹത്തിന്റെ ചോദ്യത്തോട് അണികളും മൗനം പാലിച്ചിട്ടുണ്ട്. لال مسجد کے مولانا عبدالعزیز غازی کا خطاب سنئیے جس میں وہ کہتے ہیں کہ پاکستان کی لڑائی قومیت کی لڑائی ہے اسلام کی نہیں اور پاکستان میں بھارت…

    Read More »
  • ഇന്ത്യയുടെ റഫാല്‍; പാകിസ്താന് ചൈനയുടെ ജെ-10; ഇന്ത്യക്ക് ഇസ്രായേല്‍ യുദ്ധ ഡ്രോണ്‍; പാകിസ്താന് തുര്‍ക്കിയുടേതും; പുല്‍വാമയ്ക്കുശേഷം ഇരുരാജ്യങ്ങളും വന്‍തോതില്‍ കരുത്തുകൂട്ടി; തുടങ്ങിയാല്‍ പരിമിത മേഖലയിലാകില്ല യുദ്ധം; രഹസ്യായുധങ്ങള്‍ ചൂണ്ടിക്കാട്ടി വിദഗ്ധര്‍

    ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം അനുദിനം വര്‍ധിക്കുന്നതിനിടെ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ അതു മുമ്പുണ്ടായതുപോലെ ലളിതമായിരിക്കില്ലെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. ഇരു രാജ്യങ്ങളും അവരുമായി അടുപ്പമുള്ള രാജ്യങ്ങളില്‍നിന്നു വാങ്ങിയ ആധുനിക യുദ്ധേപകരണങ്ങളും വിമാനങ്ങളും ന്യൂക്ലിയര്‍ രാജ്യങ്ങളെന്ന പ്രശ്‌നവും ഉയര്‍ത്തിക്കാട്ടിയാണ് പൂര്‍ണ യുദ്ധത്തിലേക്കു നീങ്ങിയാലുള്ള പ്രത്യാഖാതങ്ങളെക്കുറിച്ചു മുന്നറിയിപ്പു നല്‍കുന്നത്. 2019ലെ പുല്‍വാമ ആക്രമണത്തിനുശേഷമുള്ള ഇന്ത്യ-പാക് സംഘര്‍ഷത്തിനു പിന്നാലെ ഇരു രാജ്യങ്ങളും തങ്ങളുടെ ആയുധശേഷി കാര്യമായി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് പ്രതിരോധ വിദഗ്ധരെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചെറിയ യുദ്ധമുണ്ടായാല്‍ പോലും അതു മുമ്പത്തേതുപോലെ ഏതെങ്കിലും ചെറിയ മേഖലയിലേക്ക് ഒതുങ്ങാന്‍ സാധ്യതയില്ലെന്നും ഇവര്‍ പറയുന്നു. പഹല്‍ഗാം ആക്രമണത്തിനുശേഷം ഇന്ത്യ പാകിസ്താനെ ആക്രമിക്കാനുള്ള നീക്കങ്ങളിലാണെന്നാണ് ആ രാജ്യം നിരന്തരമായി ആരോപിക്കുന്നത്. പാകിസ്താന്റെ ഭീകരരോടുള്ള അനുഭാവത്തിനെതിരേ ലോകമെമ്പാടും പ്രതിഷേധം ഉയര്‍ന്നിട്ടും ആക്രമണത്തില്‍ പങ്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍, ഇന്ത്യ അതിര്‍ത്തിയില്‍ തുടര്‍ച്ചയായി യുദ്ധ വിമാനങ്ങളുടെ പരീക്ഷണപ്പറക്കലുമായി ഏതു സമയത്തും ആക്രമിക്കുമെന്ന സൂചന നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്. അവര്‍ കരുതുന്നതിലും അപ്പുറം ആക്രമണമുണ്ടാകുമെന്ന് പ്രധാനമന്ത്രി…

    Read More »
  • ഇന്ത്യയുടേത് താൽക്കാലിക ആനന്ദമാണെന്ന് പാക്കിസ്ഥാൻ; തിരിച്ചടിക്കുമെന്ന് പാക് സൈനിക വക്താവ്; നാല് ഡ്രോണുകൾ ഉപയോ​ഗിച്ച് അർദ്ധരാത്രി 12.37ന് ഇന്ത്യ ആക്രമണം തുടങ്ങി.., 30 ഭീകരർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്…

    ന്യൂഡല്‍ഹി: പെഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്താന് തിരിച്ചടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്താണ് ഇന്ത്യയുടെ തിരിച്ചടി. നീതി നടപ്പാക്കിയെന്ന് സമൂഹമാധ്യമത്തിലൂടെ സൈന്യം പ്രതികരിച്ചു. പാക് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കോട്‌ലി, മുസാഫറബാദ്, ബഹവല്‍പൂര്‍, മുരിഡ്ക് എന്നിവിടങ്ങളാണ് ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. അർധരാത്രി 12.27നാണ് മിസൈൽ ആക്രമണം നടന്നത്. ആക്രമണത്തിന് ഡ്രോണുകളും ഉപയോഗിച്ചു. ആക്രമിച്ച ഒമ്പത് കേന്ദ്രങ്ങളിൽ 4 എണ്ണം പാകിസ്താനിലും അഞ്ച് എണ്ണം പാക് അധീന കശ്മീരിലും. ഓപ്പറേഷൻ സിന്ദൂരിൻ്റെ ഭാഗമായി കൊല്ലപ്പെട്ടവരിൽ കൊടുംഭീകരരും. കൊല്ലപ്പെട്ടവരിൽ ലഷ്കർ കമാൻഡറുമുണ്ടെന്നാണ് സൂചന. മസൂദ് അസറിന്റെ പ്രധാന താവളവും സൈന്യം തകർത്തു. മസൂദ് അസറിന്റെ കേന്ദം ആക്രമിച്ചു, 30 ഭീകരർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട് ഭീകരരുടെ കേന്ദ്രങ്ങൾ കൃത്യമായി സ്കെച്ച് ചെയ്താണ് സൈന്യം സംയുക്ത ആക്രമണം നടത്തിയത്. ജയ്ഷെ മുഹ്മദ് സ്വാധീനമേഖലയിൽ ആദ്യ…

    Read More »
  • പാക്കിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളിൽ മിസൈൽ വർഷിച്ച് ഇന്ത്യൻ സൈന്യം..!! പാക് സേനാ കേന്ദ്രങ്ങളൊന്നും ആക്രമിച്ചില്ല.., നീതി നടപ്പാക്കിയെന്ന് സൈന്യം…, കൂടുതൽ ആക്രമണത്തിന് സാധ്യതയില്ലെന്ന് കേന്ദ്രം…

    ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ മിന്നൽ മിസൈലാക്രമണം. ‘ഓപ്പറേഷൻ‌ സിന്ദൂർ’ എന്ന പേരിട്ട ദൗത്യം ഇന്നലെ അർധരാത്രിക്കു ശേഷമാണ് സേന നടത്തിയത്. മുസാഫർബാദ്, ബഹവൽപുർ, കോട്‌ലി, മുരിഡ്‌ക് എന്നിവടങ്ങളിലെ കേന്ദ്രങ്ങളിലാണ് ആക്രമണം എന്നാണു വിവരം. 12 ഭീകരർ കൊല്ലപ്പെട്ടെന്നും 55 പേർക്ക് പരുക്കേറ്റെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലഷ്കറെ തയിബയുടെ ആസ്ഥാനമാണ് മുരിഡ്‌ക്. പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ മസൂദ് അസ്ഹർ നേതൃത്വം നൽകുന്ന ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമാണ് ബഹവൽപുർ. നീതി നടപ്പാക്കിയെന്ന് സൈന്യം പ്രതികരിച്ചു. പാക്കിസ്ഥാന്റെ സേനാകേന്ദ്രങ്ങളൊന്നും തങ്ങൾ ലക്ഷ്യംവച്ചില്ലെന്നും വിഷയത്തിൽ കൂടുതൽ ആക്രമണപദ്ധതി നിലവിലില്ലെന്നും കേന്ദ്ര സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു. ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചിട്ടില്ലെന്നാണു വിവരം. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ഇന്ത്യ ഇന്നു പുറത്തുവിടും. അഞ്ചിടത്ത് മിസൈൽ ആക്രമണമുണ്ടായെന്നും മൂന്നു പേർ കൊല്ലപ്പെട്ടെന്നും 12 പേർക്ക് പരുക്കേറ്റെന്നും പാക്കിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചു. ഇന്ത്യയുടെ താൽകാലിക സന്തോഷത്തിന് ശാശ്വത ദുഃഖം നൽകുമെന്ന്…

    Read More »
  • ബലൂചിസ്താനില്‍ സ്‌ഫോടനം; ഏഴു പാക് സൈനികര്‍ കൊല്ലപ്പെട്ടു; പൊട്ടിത്തെറിച്ചത് തടവുകാരുമായി പോയ വാഹനം; തടവുകാരെ തുറന്നുവിട്ടശേഷം ബോംബുവച്ചെന്നും വിവരം; പിന്നില്‍ ഇന്ത്യയെന്ന ആരോപണവുമായി പാകിസ്താന്‍

    ബലൂചിസ്താന്‍: പാകിസ്താനിലെ ബലൂചിസ്താനില്‍ സ്ഫോടനത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്കെതിരേ ആരോപണവുമായി പാകിസ്താന്‍. ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ആണ് ആക്രമണത്തിന് പിന്നിലെന്നാണു വിവരമെങ്കിലും ഇന്ത്യയാണ് ഇവര്‍ക്കു സഹായം നല്‍കുന്നതെന്നാണു പാകിസ്താന്റെ ആരോപണം. തടവുപുള്ളികളുമായി പോയ വാഹനം തടഞ്ഞാണ് അക്രമികള്‍ സ്ഫോടനം നടത്തിയതെന്നും തടവുകാരെ വിട്ടയച്ച ശേഷമായിരുന്നു ആക്രമണമെന്നുമാണ് വിവരം. വാഹനത്തില്‍ നാല്‍പതോളം തടവുകാര്‍ ഉണ്ടായിരുന്നു. ഇവരെയെല്ലാം മോചിപ്പിച്ച ശേഷം ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന പട്ടാളക്കാരെ ബലൂച് പോരാളികള്‍ ബന്ദികളാക്കി. അതിനുശേഷമാണ് ഇവര്‍ സൈനികവാഹനം ബോംബുവെച്ച് തകര്‍ത്തത്. ഈ സ്ഫോടനത്തിലാണ് ഏഴുപട്ടാളക്കാര്‍ക്ക് ജീവന്‍ നഷ്ടമായത് എന്നും പാകിസ്താന്‍ സൈന്യം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. പാക് പട്ടാളക്കാര്‍ക്കുനേരെ രാജ്യത്ത് വിവിധ ഇടങ്ങളിലായി ബിഎല്‍എ ഇത്തരത്തില്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഇപ്പോഴത്തെ ആക്രമണത്തിന് സമാനമായി ഏപ്രില്‍ 15-ന് പോലീസ് ട്രക്കിന് നേരെ ബിഎല്‍എ നടത്തിയ ബോംബാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതുകൂടാതെ, ഒരു ട്രെയിന്‍വരെ ഹൈജാക്ക് ചെയ്ത സംഭവവും…

    Read More »
  • സലാൽ അണക്കെട്ടിലെ എല്ലാ ഷട്ടറുകളും താഴ്ത്തി, ബഗ്ളിഹാർ ഡാമിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറച്ചു, കൂടുതൽ ഡാമിൽ നിന്നുള്ള ജലവൈദ്യുത പദ്ധതികളും തടയണ നിർമാണവും ആലോചിക്കാൻ അൻപതിലധികം വിദഗ്ധർ കശ്മീരിൽ!!

    ന്യൂഡൽഹി: പാക്കിസ്ഥാൻ വേണ്ടിവന്നാൽ വെള്ളത്തിനുവേണ്ടി യുദ്ധം ചെയ്യുമെന്നു വാക്കാൽ പറഞ്ഞുവെങ്കിലും ആ വെല്ലുവിളി ഇന്ത്യ ഏറ്റെടുത്തത് പാക്കിസ്ഥാന് തന്നെ പാരയായിരിക്കുകയാണ്. ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും താഴ്ത്തി വെള്ളമൊഴുക്ക് ഇന്ത്യ പൂർണമായും നിർത്തിവച്ചു. നേരത്തെ ഭാ​ഗീകമായി വെള്ളമൊഴുക്ക് തടഞ്ഞിരുന്നു. അതേപോലെ ബഗ്ളിഹാർ ഡാമിൽ നിന്നുള്ള ഒഴുക്ക് നേരത്തെ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നടപടികളിലേക്ക് ഇന്ത്യ കടന്നത്. കൂടാതെ കൂടുതൽ ഡാമുകളിൽ നിന്ന് ജലമൊഴുക്ക് തടയുന്നത് പരിശോധിക്കാൻ അൻപതിലധികം വിദഗ്ധരെയും ഇന്ത്യ കശ്മീരിലേക്കയച്ചിട്ടുണ്ട്. ജലവൈദ്യുത പദ്ധതികളും തടയണകളും നിർമ്മിക്കുന്നത് ആലോചിക്കാനാണ് വിദഗ്ധരെ അയച്ചത്. ഇതിലൂടെ പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്കിൽ കൂടുതൽ നിയന്ത്രണം നടത്താനാണ് ഇന്ത്യയുടെ തീരുമാനം. അതോടുകൂടി ഈ സീസണിൽ പാകിസ്ഥാനിലേക്ക് ഒഴുകുന്ന ജലത്തിൽ 20 ശതമാനം കുറവെങ്കിലുമുണ്ടാകും. അതേസമയം ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷ സാധ്യത കണക്കിലെടുത്ത് അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ഡ്രിൽ നാളെ ദേശവ്യാപകമായി നടത്താൻ ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന യോഗം തീരുമാനിച്ചു. ആകാശമാർ​ഗമുള്ള ആക്രമണം തടയാൻ എയർ…

    Read More »
  • രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് എന്തുകൊണ്ട് കേന്ദ്രം അവഗണിച്ചു, ജമ്മുകശ്മീർ പേലീസിനെ അടക്കം ഇക്കാര്യം അറിയിക്കാതിരുന്നത് എന്തുകൊണ്ട്- മല്ലികാർജ്ജുൻ ഖർഗെ, കോൺ​ഗ്രസിന് പാക്കിസ്ഥാന്റെ ഭാഷ-ബിജെപി

    ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ആരോപണ പ്രത്യാരോപണങ്ങളുമായി കോൺഗ്രസും ബിജെപിയും നേർക്കുനേർ. തീവ്രവാദി ആക്രമണമുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് എന്തുകൊണ്ട് അവഗണിച്ചുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ചോദിച്ചു. ജമ്മുകശ്മീർ പോലീസിനെ അടക്കം ഇക്കാര്യം അറിയിക്കാതിരുന്നത് എന്തുകൊണ്ടെന്നും ഖർഗെ ചോദിച്ചു. മാത്രമല്ല സുരക്ഷാ വീഴ്ച ഉണ്ടായിയെന്ന് കേന്ദ്രസർക്കാർ സർവകക്ഷി യോഗത്തിൽ സമ്മതിച്ചതാണ്. ഏപ്രിൽ 19-ലെ ജമ്മുകശ്മീർ യാത്ര പ്രധാനമന്ത്രി റദ്ദാക്കി. ആക്രമണത്തിന് മൂന്ന് ദിവസം മുൻപേ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെന്നും ഖർഗെ കൂട്ടിച്ചേർത്തു. അതേസമയം ഖർഗെയുടെ വിമർശനത്തിനെതിരെ ബിജെപി രംഗത്തെത്തി. രാജ്യം നിർണായകഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ കോൺഗ്രസിന് പാക്കിസ്ഥാന്റെ ഭാഷയെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. കോൺഗ്രസ് സേനയെ വിമർശിച്ചു കൊണ്ടിരിക്കുകയാണ്. കോൺഗ്രസ് രാജ്യത്തെയും സൈന്യത്തെയും അപമാനിച്ചുവെന്നും ബിജെപി വിമർശിച്ചു. പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഭീകരർ സഞ്ചാരികളെ ലക്ഷ്യമിടുന്നുവെന്ന റിപ്പോർട്ട് ഇന്റലിജൻസ് നൽകിയിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി വിവിധയിടങ്ങളിൽ പരിശോധന നടത്തുകയും ചെയ്തു. എന്നാൽ…

    Read More »
  • രാജ്യം മറ്റൊരു യുദ്ധത്തെ അഭിമുഖീകരിക്കാനുള്ള തയാറെടുപ്പിലോ? 48 മണിക്കൂറിനിടെ അജിത് ഡോവലുമായി പ്രധാനമന്ത്രിയുടെ രണ്ടുകൂടിക്കാഴ്ചകൾ, ഡാമുകൾക്ക് കനത്ത സുരക്ഷ!! തിരഞ്ഞെടുത്ത 244 ജില്ലകളിൽ നാളെ ‌മോക്ഡ്രിൽ, ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയിൽ പാക് പ്രകോപനം…

    ന്യൂഡൽഹി: രാജ്യത്തെ തിരഞ്ഞെടുത്ത 244 ജില്ലകളിൽ ബുധനാഴ്ച മോക്ഡ്രിൽ. കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മോക്ഡ്രിൽ പ്രഖ്യാപനം നടത്തിയത്. മിസൈൽ- വ്യോമാക്രമണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളും സർക്കാർ സംവിധാനങ്ങളും വിദ്യാർഥികളും എങ്ങനെ പ്രവർത്തിക്കണമെന്നതിന്റെ പരിശീലനം കൂടിയാണ് മോക്ഡ്രിൽ. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി 48 മണിക്കൂറിനിടെ രണ്ട് തവണ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കൂടിക്കാഴ്ച നടത്തി. ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയിൽ പാക് പ്രകോപനം തുടരുന്നതിനിടെയാണ് അജിത് ഡോവലിന്റെ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. നിയന്ത്രണ രേഖയിൽ 12-ാം ദിവസവും ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക് സൈന്യം വെടിയുതിർക്കുന്നുണ്ട്. കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെക്കാർ, നവ്‌ഷേര, സുന്ദർബനി, അഖ്‌നൂർ എന്നിവയ്ക്ക് എതിർവശത്തുള്ള പ്രദേശങ്ങളിൽ നിന്ന് പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നു. അതിർത്തിയിൽ സംഘർഷം കനക്കുന്ന സാഹചര്യത്തിൽ പ്രതിരോധ മുന്നൊരുക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തിരഞ്ഞെടുത്ത 244 ജില്ലകളിലായി 259 ഇടങ്ങളിൽ മോക്ഡ്രില്ലുകൾ നടത്താൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുള്ളത്.…

    Read More »
  • ഡോക്ടര്‍ വീഡിയോ കോളില്‍ നിര്‍ദേശങ്ങള്‍ നല്‍കി, ഏഴുകൊല്ലത്തെ കാത്തിരിപ്പിനുശേഷമുണ്ടായ ഇരട്ടകുഞ്ഞുങ്ങള്‍ മരിച്ചു

    ഹൈദരാബാദ്: ഡോക്ടര്‍ വീഡിയോ കോളിലൂടെ ചികിത്സിച്ചതിനെത്തുടര്‍ന്ന് നവജാതശിശുക്കളായ ഇരട്ടക്കുട്ടികള്‍ മരണപ്പെട്ടതായി പരാതി. വിവാഹം കഴിഞ്ഞ് ഏഴുവര്‍ഷത്തിനുശേഷം ഗര്‍ഭിണിയായ ബറ്റി കീര്‍ത്തി എന്ന യുവതിക്കാണ് തന്റെ കുഞ്ഞുങ്ങളെ നഷ്ടമായത്. ഡോക്ടര്‍ വീഡിയോ കോളിലൂടെ നല്‍കിയ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ആശുപത്രിയിലെ നഴ്സ് ആണ് പ്രസവമെടുത്തത്. തെലങ്കാന രംഗറെഡ്ഡി സ്വദേശിയാണ് കീര്‍ത്തി. ഐവിഎഫിലൂടെയാണ് ഗര്‍ഭിണിയായത്. വിജയ ലക്ഷ്മി ആശുപത്രിയിലെ ഡോ. അനുഷ റെഡ്ഡിയാണ് യുവതിയെ ചികിത്സിച്ചിരുന്നത്. കഴിഞ്ഞ മാസം ചെക്കപ്പ് നടത്തിയപ്പോള്‍ കീര്‍ത്തിയുടെ ഗര്‍ഭാശയമുഖം (സെര്‍വിക്സ്) അയഞ്ഞതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ചില സ്റ്റിച്ചുകള്‍ ഇട്ടതിനുശേഷം വിശ്രമിക്കാന്‍ നിര്‍ദേശം നല്‍കി യുവതിയെ വീട്ടിലേയ്ക്ക് അയച്ചു. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെ പ്രസവവേദനയെത്തുടര്‍ന്ന് കീര്‍ത്തിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആ സമയം ഡോക്ടര്‍ അനുഷ റെഡ്ഡി ആശുപത്രിയിലില്ലായിരുന്നു. തുടര്‍ന്ന് വീഡിയോകോളിലൂടെയും ഓഡിയോ കോളിലൂടെയും നഴ്സുമാരെ വിളിച്ചാണ് ഡോക്ടര്‍ ഇന്‍ഞ്ചെക്ഷന്‍ അടക്കമുള്ള നിര്‍ദേശങ്ങള്‍ നല്‍കിയത്. വേദന സംഹാരിയായി നല്‍കിയ ഇന്‍ഞ്ചെക്ഷന്‍ സ്റ്റിച്ച് പൊട്ടാന്‍ കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പത്തരയോടെ ഇരട്ടകുട്ടികളെ പുറത്തെടുത്തു. കീര്‍ത്തിക്ക് ഒരുപാട്…

    Read More »
  • ഒരു കോടി തന്നില്ലെങ്കിൽ കൊന്നുകളയും !!! മുഹമ്മദ് ഷമിയ്ക്ക് വധഭീഷണി, അന്വേഷണം ശക്തമാക്കി പോലീസ്

    ന്യൂഡൽഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് വധഭീഷണി. സംഭവത്തിൽ ഷമിയുടെ സഹോദരന്‍ ഹസീബ് അഹമ്മദ് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അമ്‌റോഹ പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കി അന്വേഷണം ആരംഭിച്ചു. ഐപിഎല്‍ തിരക്കുകള്‍ക്കിടയില്‍ ഇ മെയില്‍ സന്ദേശങ്ങള്‍ തുറന്നുനോക്കാന്‍ സമയമില്ലാതിരുന്ന ഷമിക്കുവേണ്ടി സഹോദരനാണ് കഴിഞ്ഞ ദിവസം മെയില്‍ തുറന്ന് പരിശോധിച്ചത്. ഞായറാഴ്ചയാണ് സന്ദേശം ലഭിച്ചത്. ഒരു കോടി രൂപ തന്നില്ലെങ്കില്‍ ഷമിയെ കൊലപ്പെടുത്തുമെന്നാണ് സന്ദേശം. രജ്പുത് സിന്ദാര്‍ എന്ന പേരിലാണ് സന്ദേശം വന്നത്. ഇത് വ്യാജ പേരാണെന്നാണ് പൊലീസിന്റെ അനുമാനം. പ്രഭാകര്‍ എന്ന മറ്റൊരു പേരും ഇ മെയിലില്‍ പരാമര്‍ശിക്കുന്നുണ്ട്.ഇ മെയില്‍ സന്ദേശത്തിന്റെ പ്രിന്റഡ് കോപ്പി ഹസീബ് അഹമ്മദ് പൊലീസിന് കൈമാറി. എത്രയും പെട്ടെന്ന് സന്ദേശം അയച്ചവരെ കണ്ടെത്തുമെന്നും താരത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും പൊലീസ് പറഞ്ഞതായി ഹസീബ് അഹമ്മദ് വ്യക്തമാക്കി. ബെംഗളൂരുവില്‍ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

    Read More »
Back to top button
error: