India
-
കടല്‍ വഴിയും തിരിച്ചടി; കറാച്ചി തുറമുഖത്ത് 12 സ്‌ഫോടനങ്ങള്‍; ഐ.എന്‍.എസ് വിക്രാന്ത് ഇറക്കി; പാക് പ്രധാനമന്ത്രിയുടെ വീടിന് 20 കിലോമീറ്റര്‍ സമീപം സ്‌ഫോടനം
പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലമബാദില്‍ ഉള്‍പ്പെടെ 12നഗരങ്ങളില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചടി. പാക്ക് പ്രധാനമന്ത്രിയുടെ വീടിന് 20 കിലോമീറ്റര്‍ അകലെ സ്ഫോടനം നടന്നെന്നാണ് വിവരം. ലഹോറിലും കറാച്ചിയിലും സിയാല്‍കോട്ടിലും പെഷാവറിലും ആക്രമണം നടന്നു. പെഷാവറില്‍ വലിയ സ്ഫോടനമെന്ന് റിപ്പോര്‍ട്ട്. ലഹോറില്‍ ഡ്രോണ്‍ ആക്രമണമാണ് നടത്തിയത്. പാക്ക് പഞ്ചാബിലെ വ്യോമ മുന്നറിയിപ്പ് സംവിധാനം തകര്‍ത്തു. സര്‍ഗോധയിലും ഫൈസ്‌ലാബാദിലും വ്യോമ പ്രതിരോധസംവിധാനം തകര്‍ത്തു. പാക്ക് അധീന കശ്മീരിലെ മുസാഫറാബാദില്‍ ഇന്ത്യയുടെ ആക്രമണം കറാച്ചിയില്‍ ഇന്ത്യന്‍ നാവികസേന ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്. ഐ.എന്‍.എസ് വിക്രാന്ത് കറാച്ചി തുറമുഖത്തെ ലക്ഷ്യമിട്ടെന്നാണ് വിവരം. ഇതിനൊപ്പം അറബിക്കടലിൽ പി 8 ഐയുടെ നിരീക്ഷണം തുടരുകയാണ്. ഇന്ത്യന്‍ വ്യോമസേനയുടെ ദീർഘദൂര നിരീക്ഷണ വിമാനമാണ് പി8ഐ. ആക്രമിക്കാനും ശേഷിയുള്ള വിമാനം അന്തർവാഹിനികളുടെ പേടി സ്വപ്നമാണ്. കരമാര്‍ഗവും പാക്ക് ആക്രമണം തുടരുകയാണ്. ജമ്മു കശ്മീരിലെ ഉറി, കുപ്വാര, തങ്ധർ, കർണ്ണ മേഖലകളിൽ പാക്കിസ്ഥാൻ സൈന്യം നിയന്ത്രണ രേഖയ്ക്ക് കുറുകെ വെടിനിർത്തൽ കരാർ ലംഘിച്ചു. രണ്ട് പാക്കിസ്ഥാന്‍…
Read More » -
പാകിസ്താന്റെ JF-17, F-16 യുദ്ധ വിമാനങ്ങള്‍ വെടിവച്ചിട്ട് ഇന്ത്യ; അതിര്‍ത്തിയില്‍ എട്ട് പാക് മിസൈലുകളും തകര്‍ത്തു; ജമ്മു വിമാനത്താവളം ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണങ്ങള്‍; സമ്പൂര്‍ണമായി വൈദ്യുതി വിഛേദിച്ചു; ബ്ലാക്ക് ഔട്ടില്‍ കശ്മീര്‍
ശ്രീനഗര്‍: ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെയും വിമാനത്താവളങ്ങളെയും ഉള്‍പ്പെടെ ലക്ഷ്യമിട്ട് പാകിസ്താന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് കനത്ത മറുപടിയുമായി ഇന്ത്യ. എട്ട് പാക് മിസൈലുകളെ തകര്‍ത്തതിന് പിന്നാലെ യുദ്ധവിമാനങ്ങളെ വെടിവെച്ചിട്ടു. ഒരു എഫ്-16, രണ്ട് ജെ.എഫ്-17 യുദ്ധവിമാനങ്ങളെ ഇന്ത്യന്‍ സൈന്യം തകര്‍ത്തതായാണ് പുറത്തുവരുന്ന വിവരം. അതിര്‍ത്തിയില്‍ പലയിടത്തും വെടിവെപ്പ് തുടരുകയാണ്. ജമ്മുവിലെ വിവിധ മേഖലകള്‍ ലക്ഷ്യമിട്ടെത്തിയ മിസൈലുകളെ ഇന്ത്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനം തടയുകയായിരുന്നു. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടും ഡ്രോണ്‍ ആക്രമണമുണ്ടായി. ജമ്മുവിലും പഞ്ചാബിലെ വിവിധയിടങ്ങളിലും സമ്പൂര്‍ണമായി വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലും ഡ്രോണ്‍ ആക്രമണനീക്കമുണ്ടായി. വ്യാപകമായി സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നതായി നാട്ടുകാരും പറഞ്ഞു. ജമ്മുകശ്മീരിലെ സാംബയില്‍ കനത്ത വെടിവയ്പ് തുടരുകയാണ്. ആര്‍എസ് പുര, അര്‍ണിയ, അഖ്‌നൂര്‍ എന്നിവിടങ്ങളിലും പാക്ക് വെടിവെയ്പ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജമ്മുവില്‍ പാക്കിസ്ഥാന്‍ കില്ലര്‍ ഡ്രോണുകള്‍ പ്രയോഗിച്ചെന്നാണ് വിവരം. ലോയിറ്ററിങ് മ്യൂണിഷന്‍ ആണ് പാക്കിസ്ഥാന്‍ പ്രയോഗിച്ചത്. ആക്രമിക്കേണ്ട സ്ഥലം തിരിച്ചറിഞ്ഞശേഷം ലൊക്കേഷന്‍ ലോക്ക് ചെയ്യുന്ന തരം ഡ്രോണുകളാണിവ. അതുവരെ നിരീക്ഷണ…
Read More » -
സാമ്പത്തിക സഹായം; ഐഎംഎഫുമായുള്ള പാകിസ്താന്റെ നിര്‍ണായക യോഗം വെള്ളിയാഴ്ച; ഇതുവരെ നല്‍കിയ പണത്തിന്റെ വിനിയോഗം വിലയിരുത്തും; മുടക്കാന്‍ ഒരുമുഴം മുമ്പേ എറിഞ്ഞ് ഇന്ത്യ; 1.3 ബില്യണ്‍ ഡോളര്‍ ലഭിച്ചില്ലെങ്കില്‍ വന്‍ പ്രതിസന്ധി
ഇസ്ലാമാബാദ്: ഇന്ത്യയുടെ ശക്തമായ തിരിച്ചടിക്കു പിന്നാലെ പാകിസ്താനെ കാത്തിരിക്കുന്നത് മറ്റൊരു വമ്പന്‍ പരീക്ഷണം. ബലൂച് വിമതരുടെ ആക്രമണം ഒരുവശത്തുകൂടിയും മറ്റൊരു ഭാഗത്ത് ഇന്ത്യയും ആക്രമണം കടുപ്പിക്കുമ്പോള്‍ പിടിച്ചു നില്‍ക്കാനുള്ള അവസാന ശ്രമത്തിലാണ് പാകിസ്താന്‍. ഇതിന്റെ ആദ്യ പടിയെന്നോണം അന്താരാഷ്ട്ര നാണയ നിധിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡുമായുള്ള കൂടിക്കാഴ്ച മേയ് ഒമ്പത് വെള്ളിയാഴ്ച നടക്കും. പാകിസ്താന് ഇപ്പോള്‍ നല്‍കുന്ന സഹായം തുടരുന്നതിനും എക്സ്റ്റന്റഡ് ഫണ്ടിംഗ് ഫെസിലിറ്റി (ഇഎഫ്എഫ്)യിലൂടെ മറ്റൊരു 1.3 ബില്യണ്‍ ഡോളര്‍ ലഭ്യമാക്കുന്നതിനുമുള്ള നിര്‍ണായക ചര്‍ച്ചയാണു നടക്കുന്നത്. പാകിസ്താനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഈ കൂടിക്കാഴ്ച നിര്‍ണായകമാണെന്നാണു വിലയിരുത്തുന്നത്. പാകിസ്താനു സഹായം നല്‍കുന്ന കാര്യം പുനപരിശോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക സഹായം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നെന്ന ആരോപണം ശക്തിപ്പെടുത്തി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഇന്ത്യ ആവശ്യമുന്നയിച്ചിരുന്നു. നേരത്തെയും പാകിസ്താനെ ഇക്കാര്യങ്ങള്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ നിരീക്ഷിക്കുന്ന ടാസ്‌ക്‌ഫോഴ്‌സ് കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. 2018ല്‍ കൊണ്ടുവന്ന നിയന്ത്രണം…
Read More » -
ബേക്കറിയുടെ പേരു മാറ്റണം; പഹല്‍ഗാം ആക്രമണത്തിന്റെ പേരില്‍ ‘കറാച്ചി ബേക്കറി’ക്കെതിരേ വീണ്ടും പ്രതിഷേധം; ബോര്‍ഡിനു മുകളില്‍ ദേശീയപതാക ഉയര്‍ത്തിയിട്ടും അയവില്ല; ബേക്കറി ഉടമകളെ പിന്തുണച്ചും നിരവധിപ്പേര്‍
ഹൈദരാബാദ്: ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്താനുനേരെ ആക്രണം അഴിച്ചുവിട്ടതിനു പിന്നാലെ ഹൈദരാബാദില്‍നിന്ന് ഇന്ത്യയിലെമ്പാടും പ്രശസ്തി നേടിയ ‘കറാച്ചി’ ബേക്കറിയുടെ തെലങ്കാനയിലെ ബ്രാഞ്ചുകള്‍ക്കു നേരെയും പ്രതിഷേധം. ‘കറാച്ചി’യെന്നു പാകിസ്താനിലെ സ്ഥലമാണെന്നും ഇതിന്റെ പേരു മാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു നിരവധിപ്പേരുടെ പ്രതിഷേധം. പാകിസ്താനി നഗരങ്ങളുടെ പേരുവച്ച് ഇന്ത്യയില്‍ ഒരു വ്യാപാരവും നടത്താന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. സംഘപരിവാര്‍ അനുകൂല സംഘടനകളാണു പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും പറയുന്നു. പ്രതിഷേധം ശക്തമായതോടെ ബീഗംപേട്ട്, മൊവാസാം ജാഹി മാര്‍ക്കറ്റ് എന്നിവയടക്കമുള്ള കടകളുടെ മുകളില്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നു. എന്നാല്‍, ഇതുകൊണ്ടൊന്നും പ്രതിഷേധം ശമിപ്പിക്കാന്‍ കഴിയുന്നില്ലെന്നും ഉടമകള്‍ പറയുന്നു. പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് കുടിയേറിയ സിന്ധി കുടുംബമാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച കറാച്ചി ബേക്കറിക്ക് തുടക്കം കുറിച്ചത്. രാജ്യവിരുദ്ധമായ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് എംഎന്‍എസ് വൈസ് പ്രസിഡന്റ് ഹാജി സെയിഫ് ഷെയ്ഖിന്റെ നേതൃത്വത്തില്‍ ഹോട്ടലിന് മുന്നില്‍ സമരം നടത്തിയിരുന്നു. ഭീഷണിയുമായി ശിവസേന നേതാവ് നിഥിന്‍ നന്ദഗാവ്കറും രംഗത്തെത്തിയിരുന്നു. പാകിസ്താന്‍ നഗരത്തിന്റെ പേരായ…
Read More » -
ബാഗ്ലിഹാര്‍ അണക്കെട്ടിലെ ജലം മുന്നറിയിപ്പില്ലാതെ തുറന്ന് ഇന്ത്യ; പാകിസ്താനിലേക്ക് ജലം കുത്തിയൊഴുകുന്നു; ചെനാബില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കിയേക്കും; ഇന്ത്യയുടെ വാട്ടര്‍ സ്‌ട്രൈക്ക് എന്നു വിലയിരുത്തല്‍
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ പാകിസ്താനു വാട്ടര്‍ സ്‌ട്രൈക്കുമായി ഇന്ത്യ. ജമ്മു കശ്മീരിലെ കനത്ത മഴയെത്തുടര്‍ന്നു ചെനാബ് നദിക്കു കുറുകെ നിര്‍മിച്ച ബാഗ്ലിഹാര്‍, സാലം അണകളുടെ ഷട്ടറുകള്‍ ഒറ്റയടിക്കു തുറന്നു. ഇതോടെ പാകിസ്താനിലേക്കു വെള്ളം കുത്തിയൊഴുകാനും തുടങ്ങി. ഭീകരാക്രമണത്തിനു പിന്നാലെ അണക്കെട്ടിലെ ഷട്ടറുകള്‍ താഴ്ത്തി ഇന്ത്യ ചെനാബ് നദിയിലേക്കുള്ള ജലമൊഴുക്കു തടഞ്ഞിരുന്നു. ഇപ്പോള്‍ വെള്ളം നിറയാന്‍ തുടങ്ങിയതോടെ എല്ലാ ഷട്ടറുകളും ഒറ്റയടിക്കു തുറക്കുകയാണുണ്ടായത്. സാധാരണ ഗതിയില്‍ പുഴയിലെ ജലനിരപ്പു ക്രമീകരിച്ചുകൊണ്ടു മാത്രമേ ഷട്ടറുകള്‍ ഉയര്‍ത്താറുള്ളൂ. #WATCH | J&K | Two gates at the Baglihar Hydroelectric Power Project Dam built on the Chenab River in Ramban have been opened. pic.twitter.com/R5mDi26USZ — ANI (@ANI) May 8, 2025 ജമ്മുവിലെ റംബാനിലെ ബാഗ്ലിഹാര്‍ അണക്കെട്ട്, വടക്കന്‍ കശ്മീരിലെ കിഷന്‍ഗംഗ ജലവൈദ്യുത അണക്കെട്ട് എന്നിവയിലൂടെ പാകിസ്ഥാലേക്കുള്ള ജലം നിയന്ത്രിക്കാന്‍ കഴിയും. നേരത്തേ ഇവയുടെ ഷട്ടറുകള്‍…
Read More » -
കേരളത്തില്‍ ലാബ് ടെക്ന്യീഷ്യന്‍ കോഴ്സ് പഠിച്ചത് ബോംബ് നിര്‍മ്മാണത്തില്‍ വിദഗ്ധനാകാന്‍; ആഗോള ഭീകരനെ കേരളത്തില്‍ സഹായിച്ചത് ആര്? എന്‍ഐഎയ്ക്കൊപ്പം പോലീസും അന്വേഷിക്കുന്നു
കൊച്ചി: പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഭീകര സംഘടനയായ ദി റസിസ്റ്റന്റ് ഫ്രണ്ടിന്റെ (ടിആര്‍എഫ്) തലവന്‍ ഷെയ്ക് സജ്ജാദ് ഗുല്‍ കേരളത്തിലെത്തിയിരുന്നതായ റിപ്പോര്‍ട്ട് ഗൗരവത്തില്‍ എടുത്ത് പോലീസ്. പഠന സമയത്താണ് ഇയാള്‍ കേരളത്തിലുണ്ടായിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ എവിടെയാണ് ഗുല്‍ പഠിച്ചതെന്ന് കണ്ടെത്താനാണ് ശ്രമം. പാക്കിസ്ഥാനിലെ റാവില്‍പിണ്ടിയില്‍ കന്റോണ്‍മെന്റ് ടൗണില്‍ ലഷ്‌കറെ തയ്ബയുടെ സഹായത്തോടെ ഒളിവില്‍ കഴിയുകയാണ് ഗുല്‍. സജ്ജാദ് അഹമ്മദ് ഷെയ്ഖ് എന്നും അറിയപ്പെടുന്ന ഇയാള്‍ 2020 നും 2024 നും ഇടയില്‍ സെന്‍ട്രല്‍ കശ്മീരിലും, തെക്കന്‍ കശ്മീരിലും നടന്ന ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഇയാളുടെ ഒളിവ് കേന്ദ്രവും ഇന്ത്യ സേന ആക്രമിക്കാന്‍ സാധ്യത ഏറെയാണ്. ഗുല്ലിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ എന്‍ഐഎയില്‍ നിന്നും കേരളാ പോലീസ് തേടും. മോദി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ടിആര്‍എഫിന്റെ പ്രവര്‍ത്തനം സജീവമായി. 2020 മുതല്‍ 2024 വരെ നിരവധി ആക്രമണങ്ങള്‍ ഇവര്‍…
Read More » -
ലാഹോര്‍ സ്‌ഫോടനത്തിനു പിന്നാലെ കറാച്ചിയില്‍നിന്നും സിയാല്‍കോട്ടില്‍നിന്നും വിമാനങ്ങളില്ല; ഓപ്പറേഷന്‍ സിന്ദൂരില്‍ മരണം 100, പാകിസ്താനില്‍ എന്താണ് സംഭവിക്കുന്നത്?
ന്യൂഡല്‍ഹി: ലഹോറിന് പിന്നാലെ കറാച്ചിയിലും സ്‌ഫോടനമെന്ന് പാക് മാധ്യമങ്ങള്‍. ഇന്ത്യയുടെ ഡ്രോണ്‍ വെടിവച്ചിട്ടെന്ന അവകാശവാദവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തി. കറാച്ചി, ലഹോര്‍, സിയാല്‍കോട്ട് വിമാനത്താവളങ്ങള്‍ അടച്ചു. പാക്കിസ്ഥാനിലെ ലഹോറില്‍ രാവിലെ മൂന്ന് സ്‌ഫോടനങ്ങള്‍ നടന്നെന്ന് റിപ്പോര്‍ട്ട്. വിമാനത്താവളത്തിന് സമീപമുള്ള വാള്‍ട്ടണ്‍ എയര്‍ഫീല്‍ഡിലായിരുന്നു സ്‌ഫോടനം. നാവികസേന കോളജില്‍നിന്ന് പുക ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. ഡ്രോണ്‍ ആക്രമണമാണെന്നും ഡ്രോണ്‍ വെടിവച്ചിട്ടെന്നും പാക് വൃത്തങ്ങള്‍ പറയുന്നു. പാകിസ്താനിലും പാക് അധീന കശ്മീരിലുമുള്ള ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂറി’ന് പിന്നാലെയാണ് സംഭവം. അതേസമയം, ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 100 ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ന് നടന്ന സര്‍വകക്ഷി യോഗത്തിലാണ് ഓപ്പറേഷന്‍ സിന്ദൂരിന്റെ വിശദാംശങ്ങള്‍ രാജ്നാഥ് സിങ് പുറത്തുവിട്ടത്. പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഒന്‍പത് ഭീകരപരിശീലന ക്യാംപുകളാണ് ഇന്ത്യ തകര്‍ത്തത്. പാക്കിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങള്‍ തകര്‍ത്ത ‘ഓപ്പറേഷന്‍ സിന്ദൂറി’ന് ശേഷം സൈനിക നടപടികളെ കുറിച്ച് വിശദീകരിക്കുന്ന സര്‍വകക്ഷിയോഗത്തില്‍ രാജ്‌നാഥ്…
Read More » -
വെള്ളത്തിനും ഭക്ഷണത്തിനും അധികവില ഈടാക്കിയതിന് പരാതി നല്‍കി; ട്രെയിനിനുള്ളില്‍ യൂട്യൂബറെ മര്‍ദിച്ച് പാന്‍ട്രി ജീവനക്കാരന്‍, മുഖംതിരിച്ച് പോലീസും റെയില്‍വേയും
മുബൈ: റെയില്‍വെയില്‍ നല്‍കിയ ഭക്ഷണത്തിനും വെള്ളത്തിനും അധികവില ഈടാക്കിയതില്‍ പരാതി നല്‍കിയ യൂട്യൂബര്‍ക്ക് നേരെ പാന്‍ട്രി ജീവനക്കാരുടെ അതിക്രമം. ഹേംകുണ്ട് എക്സ്പ്രസിലാണ് അക്രമം നടന്നത്. ട്രാവല്‍ വ്ളോഗറായ വിഷാല്‍ ശര്‍മയാണ് അക്രമം നടന്നതായി പറയുന്ന വീഡിയോ എക്സില്‍ പോസ്റ്റ് ചെയ്തത്. ക്രൂരമായി മര്‍ദിച്ചതായും കൊല്ലുമെന്ന്് ഭീഷണിപ്പെടുത്തിയതായും ശര്‍മ ആരോപിച്ചു. ഇന്ത്യന്‍ റെയില്‍വെയുടെ എസി കോച്ചിലെ സുരക്ഷയാണിത്. ട്രയിനില്‍ ഭക്ഷണത്തിനും കുപ്പി വെള്ളത്തിനും അമിത വില ഈടാക്കുന്നതില്‍ പരാതി നല്‍കിയതിനാണ് എന്നെ കൊല്ലാന്‍ ശ്രമിച്ചതെന്നും കൈയ്യില്‍ മുറിവ് പറ്റിയതായി കാണുന്ന വീഡിയോയില്‍ ശര്‍മ ആരോപിച്ചു. ശര്‍മ പോസ്റ്റ് ചെയ്ത മറ്റു വീഡിയോകളില്‍ വെള്ളവും ഇന്‍സ്റ്റന്റ് നൂഡില്‍സും വാങ്ങിക്കുന്നതും പണം നല്‍കുന്നതുമടക്കമുള്ള ദൃശ്യങ്ങള്‍ കാണാം. അമിതവിലയാണ് ഈടാക്കുന്നതെന്ന് വീഡിയോയില്‍ തന്നെ ശര്‍മ വിശദീകരിക്കുന്നുണ്ട്. പിന്നീടാണ് റെയില്‍വെയില്‍ പരാതി നല്‍കുന്നത്. വിഷയത്തില്‍ നടപടിയെടുക്കാമെന്ന് റെയില്‍വെ അറിയിക്കുകയും ചെയ്തു. പിന്നീടാണ് ഉറങ്ങിക്കിടക്കുകയായിരുന്ന ശര്‍മയെ മൂന്ന് പാന്‍ട്രി ജീവനക്കാര്‍ വിളിച്ചെഴുന്നേല്‍പിച്ചതും അക്രമിക്കുന്നതും. മറ്റു യാത്രക്കാര്‍ ഇടപെട്ട് പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും…
Read More » -
മലയാളി ഭീകരര്‍ക്കും പരിശീലനം നല്‍കിയ ക്യാംപുകള്‍; ‘ഓപ്പറേഷന്‍ സിന്ദൂറില്‍’ തകര്‍ന്നത് കസബിന്റെ പരിശീലന കേന്ദ്രവും
ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ സേന തകര്‍ത്ത ഭീകര ക്യാംപുകള്‍ മലയാളികള്‍ ഉള്‍പ്പെട്ട 2008 കശ്മീര്‍ റിക്രൂട്ട്മെന്റ് സംഭവവുമായി ബന്ധപ്പെട്ടതെന്ന് റിപ്പോര്‍ട്ട്. ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബ കേരളത്തില്‍ നിന്നുള്‍പ്പെടെ യുവാക്കളെ റിക്രൂട്ട് ചെയ്തെന്ന സംഭവത്തില്‍ പരാമര്‍ശിക്കപ്പെട്ട സ്ഥലങ്ങളിലാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സേന ആക്രമണം നടത്തിയത്. 2008 ഒക്ടോബറില്‍ നാല് മലയാളി യുവാക്കള്‍ കശ്മീരില്‍ അതിര്‍ത്തി സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന വിവരത്തത്തെുടര്‍ന്നാണ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് കേസെടുക്കുന്നത്. കണ്ണൂര്‍ സ്വദേശികളായ ഫായിസ്, ഫയാസ്, മലപ്പുറം സ്വദേശികളായ അബ്ദുള്‍ ജബ്ബാര്‍, അബ്ദുള്‍ റഹീം, എറണാകുളം സ്വദേശി യാസീന്‍ എന്നിവരെയാണ് തടിയന്റെവിട നസീറിന്റെ നേതൃത്വത്തില്‍ ലഷ്‌കര്‍ ഇ ത്വയ്ബയില്‍ എത്തിയത്. വടക്കന്‍ കേരളത്തില്‍ സംഘടിപ്പിച്ച വിവിധ ക്യാംപുകളില്‍ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്തത്. കാശ്മീരിലെ കുപ്വാരയില്‍ നാല് മലയാളി യുവാക്കള്‍ 2008 ഒക്ടോബറില്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാണ് കേരളത്തില്‍ ലഷ്‌കര്‍ ഇ ത്വയ്ബ റിക്രൂട്ട്മെന്റ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.…
Read More »
