India
-
ഒരു സഹായി, അതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ട!! സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യൻ നടപടിയിൽ പാക്കിസ്ഥാനെ കയ്യൊഴിഞ്ഞ് ലോക ബാങ്കും
ന്യൂഡൽഹി: സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യയുടെ നടപടിയിൽ ഇടപെടാനില്ലെന്ന് പാക്കിസ്ഥാനോട് വ്യക്തമാക്കി ലോക ബാങ്ക്. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ, സൈനിക വിഷയങ്ങളിൽ തങ്ങൾ ഇടപെടാനില്ലെന്നും സഹായി എന്നതിനപ്പുറം ഇക്കാര്യത്തിൽ ലോകബാങ്കിന് മറ്റൊന്നും ചെയ്യാനാവില്ലെന്നും പ്രസിഡന്റ് അജയ് ബംഗ അറിയിച്ചു. കൂടാതെ ഇന്ത്യ– പാക്ക് സംഘർഷം പരിഹരിക്കാൻ ലോക ബാങ്ക് മധ്യസ്ഥത വഹിക്കുമെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസം അജയ് ബംഗ കൂടിക്കാഴ്ച നടത്തിയിരുന്നു. പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളെ ആക്രമിച്ച ഓപ്പറേഷൻ സിന്ദൂറിന് തൊട്ടടുത്ത ദിവസം നടന്ന ബംഗയുടെ ഇന്ത്യൻ സന്ദർശനം മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. എന്നാൽ ഉത്തർ പ്രദേശിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് പഠിക്കുന്നതുമായി ബന്ധപ്പെട്ടാണ് ലോക ബാങ്ക് പ്രസിഡന്റിന്റെ സന്ദർശനമെന്നാണ് ഇന്ത്യയുടെ വിശദീകരണം. 1960കളിൽ സിന്ധു നദിയിലെയും പോഷക നദികളുടെയും വെള്ളം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ തർക്കം പരിഹരിക്കുന്നതിലും തുടർന്ന് ഇരുരാജ്യങ്ങളും നദീജല ഉടമ്പടി ഒപ്പുവയ്ക്കുന്നതിലും…
Read More » -
പാക്കിസ്ഥാൻ ഇപ്പോൾ നടത്തുന്നത് തരംതാഴ്ന്ന നടപടി!! ലക്ഷ്യം ക്ഷേത്രങ്ങൾ, ഗുരുദ്വാരകൾ, കോൺവെന്റുകൾ- വിദേശകാര്യ സെക്രട്ടറി, ഇന്ത്യൻ പ്രതിരോധം പരീക്ഷിക്കാൻ പാക് ശ്രമം, സൈന്യം വർഷിച്ച ഡ്രോണുകളിൽ ആയുധമില്ലാത്തവയും!!
ന്യൂഡൽഹി: പാക് സേന ഇന്ത്യയിലേക്കു വർഷിച്ച ഡ്രോണുകളിൽ പലതും ആയുധമല്ലാത്തവയായിരുന്നെന്ന് കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങും. ഇത്തരം ഡ്രോണുകൾ സൂചിപ്പിക്കുന്നത് ഇന്ത്യയുടെ പ്രതിരോധം പാക്കിസ്ഥാൻ പരീക്ഷിച്ചു നോക്കിയതാവാമെന്നാണ്. മാത്രമല്ല ചില ഡ്രോണുകൾ പാക്കിസ്ഥാനിലെ ഗ്രൗണ്ട് സ്റ്റേഷനുകളിലേക്ക് ദൃശ്യങ്ങൾ അയച്ചുകൊടുക്കാൻ കഴിയുന്ന വിധത്തിൽ ക്യാമറകൾ ഘടിപ്പിച്ചവയായിരുന്നെന്നും ഇരുവരും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതേസമയം നൂറുകണക്കിന് പാക് ഡ്രോണുകൾ വെടിവച്ചിട്ടു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം ഇവയെല്ലാം തടയുകയോ നിർവീര്യമാക്കുകയോ ചെയ്തു. ജമ്മു കശ്മീർ, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലായി ശ്രീനഗർ മുതൽ ജയ്‌സാൽമീർ, പത്താൻകോട്ട് വരെയുള്ള 36 പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇന്നലെ രാത്രി വൈകി പാക്കിസ്ഥാൻ 300 മുതൽ 400 വരെ തുർക്കി ഡ്രോണുകൾ തൊടുത്തുവെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ലഡാക്കിലെ സിയാച്ചിൻ ഗ്ലേസിയർ ബേസ് ക്യാമ്പിലും ഗുജറാത്തിലെ കച്ച് പ്രദേശത്തും പാക് ഡ്രോണുകൾ കണ്ടെത്തിയിരുന്നു. ഇവ രണ്ടും ഏകദേശം 1,400 കിലോമീറ്റർ…
Read More » -
ഇന്ത്യയെ ലക്ഷ്യമിട്ട് എത്തിയത് 400 ഡ്രോണുകള്‍; 36 ഇടങ്ങളില്‍ ആക്രമണം; എല്ലാം തകര്‍ത്തു; ഷെല്‍ ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു; ഇന്ത്യയുടെ പ്രതിരോധ ശക്തി പരീക്ഷിക്കാനെന്ന് സൈന്യം; കൂടുതല്‍ തുര്‍ക്കിയുടെ ഡ്രോണുകള്‍
ന്യൂഡല്‍ഹി: മേയ് 8ന് രാത്രിയും 9ന് പുലര്‍ച്ചെയും പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യയെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. പാക്കിസ്ഥാന്‍ സൈന്യം പടിഞ്ഞാറന്‍ അതിര്‍ത്തിയിലുടനീളം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പലതവണ ആക്രമണം നടത്തിയതായി വിദേശ കാര്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിയന്ത്രണ രേഖയിലും ആക്രമണമുണ്ടായി. 36 ഇടങ്ങളില്‍ 300 മുതല്‍ 400 വരെ ഡ്രോണുകളുപയോഗിച്ച് പാക്കിസ്ഥാന്‍ ആക്രമണ ശ്രമം നടത്തി. ഇന്ത്യന്‍ സൈന്യം കൈനറ്റിക്, നോണ്‍ കൈനറ്റിക് മാധ്യമങ്ങളിലൂടെ ഈ ഡ്രോണുകളില്‍ ഭൂരിഭാഗവും തകര്‍ത്തു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശക്തി പരീക്ഷിച്ചറിയാനും ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ത്താനും ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് കരുതുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആക്രമണത്തിന് തുര്‍ക്കി നിര്‍മിത ഡ്രോണുകളും ഉപയോഗിച്ചു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാക്കിസ്ഥാന്‍ ഡ്രോണുകളെ തകര്‍ത്തു. നിയന്ത്രണരേഖയിലും പാക്കിസ്ഥാന്‍ ആക്രമണം നടത്തി. ഭട്ടിന്‍ഡ സൈനിക കേന്ദ്രവും ലക്ഷ്യമിട്ടു. ഇന്ത്യയുടെ തിരിച്ചടിയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിനും നാശനഷ്ടമുണ്ടായെന്നും…
Read More » -
ആക്രമണം ഒന്നുമായിട്ടില്ല കൂടുതൽ വ്യാപിപ്പിക്കും- പാക്കിസ്ഥാൻ, ഇങ്ങ് വന്നാൽ മതി, ഏത് ഹീന നീക്കത്തേയും ചെറുത്ത് ശക്തമായി തിരിച്ചടിക്കും- ഇന്ത്യൻ സൈന്യം!! ഇന്ത്യ ഒന്നും രണ്ടുമല്ല 78 യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയത് പാക് പ്രതിരോധമന്ത്രി
ന്യൂഡൽഹി: ഇന്ത്യയ്ക്കുനേരായ ആക്രമണം തുടങ്ങിയിട്ടേയുള്ളു, വീണ്ടും വ്യാപിപ്പിക്കുമെന്ന ആക്രമണ ഭീഷണിയുമായി പാക്കിസ്ഥാൻ. ഇപ്പോഴത്തെ ഏറ്റുമുട്ടൽ കൂടുതൽ വ്യാപിക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി കാജാ ആസിഫ് അൽ ജസീറ ചാനൽ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. ഇന്ത്യ 78 യുദ്ധ വിമാനങ്ങൾ ഉപയോഗിച്ചാണ് ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയതെന്നും കാജാ ആസിഫ് അഭിമുഖത്തിൽ ആരോപിച്ചു. എന്നാൽ പാക്കിസ്ഥാൻറെ ഏത് ഹീനമായ നീക്കത്തെയും ചെറുത്ത് ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യൻ സൈന്യം വ്യക്തനാക്കി. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇന്ത്യൻ ആർമി എക്സിൽ കുറിച്ചു. കൂടാതെ നിയന്ത്രണ രേഖയിലടക്കമുണ്ടായ വെടിവെയ്പ്പിന് ശക്തമായ തിരിച്ചടി ഇന്ത്യ നൽകിയെന്നും സൈന്യം വ്യക്തമാക്കി. അതേസമയം ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ച വരെയും പടിഞ്ഞാറൻ അതിർത്തി മേഖലകളിലെ വിവിധയിടങ്ങളിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുകൊണ്ട് പാകിസ്ഥാൻ സൈന്യം ആക്രമണം നടത്തിയെന്നും അതെല്ലാം തകർത്തുവെന്നും സൈന്യം എക്സിൽ കുറിച്ചു. ആക്രമണത്തിന് പുറമെ ജമ്മു കശ്മീരിൽ വിവിധ ഭാഗങ്ങളിൽ നിയന്ത്രണ രേഖയിലെ വെടിനിർത്തൽ ലംഘിച്ചുകൊണ്ട് ഷെല്ലാക്രമണവും വെടിവെയ്പ്പും…
Read More » -
കോഹ്‌ലിയും അനുഷ്‌കയും വിവാഹ മോചനത്തിലേക്കോ ? അവ്‌നീത് കൗർ വിഷയത്തിന് പിന്നാലെ കൊഹ്‌ലിയെ അവഗണിച്ച് അനുഷ്ക ശർമ
ബംഗളൂരു: നടി അവ്‌നീത് കൗറിന്റെ ഹോട്ട് ചിത്രങ്ങള്‍ വിരാട് കോഹ്‌ലി ലൈക്ക് ചെയ്തത് ചൂടേറിയ ചര്‍ച്ചയായി മാറിയിരുന്നു. പിന്നാലെ അവ്‌നീത് മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരം കാണാന്‍ വാംഖഡെ സ്റ്റേഡിയത്തില്‍ എത്തിതും ചര്‍ച്ചയായിരുന്നു. കോഹ്‌ലി ലൈക്ക് പിന്‍വലിക്കുകയും വിശദീകരിക്കുകയും ചെയ്തിരുന്നു. അവ്‌നീതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയെയും ബാധിച്ചിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ സംഭവത്തിന് ശേഷം ചൊവ്വാഴ്ച രാത്രി ബംഗളൂരുവിലാണ് വിരാടും അനുഷ്‌ക്കയും പ്രത്യക്ഷ്യപ്പെട്ടത്. ഇരുവരും കാറില്‍ നിന്നും ഇറങ്ങുന്ന വീഡിയോയാണ് വൈറലാകുന്നത്. ആദ്യം പുറത്തിറങ്ങി കാറിന്റെ ഡോര്‍ തുറന്നു കൊടുക്കുന്ന കോഹ്‌ലി അനുഷ്‌ക്കയ്ക്കായി കൈ നീട്ടുന്നുണ്ട്. എന്നാല്‍ അനുഷ്‌ക്ക കോഹ്‌ലിയുടെ കൈ പിടിക്കാതെ ഹോട്ടലിലേക്ക് നടന്ന് കയറുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. അനുഷ്‌ക പിണക്കത്തിലാണ് എന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.
Read More » -
ഭീകരർക്ക് ആക്രമണത്തിന് വഴിതുറന്നിട്ട് പാക്കിസ്ഥാൻ, സാംബ ജില്ലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച 7 ജയ്ഷെ ഭീകരരെ സുരക്ഷാ സേന വധിച്ചു, രക്ഷപ്പെട്ടവരെ തിരഞ്ഞുപിടിക്കാൻ നീക്കം
ശ്രീനഗർ: അതിർത്തിയിൽ ഷെൽ ആക്രമണം തുടരുമ്പോളും ഭീകരരെ ഉപയോഗിച്ച് വീണ്ടും ആക്രമണം കനപ്പിക്കാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാൻ. പാക് റേഞ്ചേഴ്‌സിന്റെ പിന്തുണയോടെ ശ്രീനഗർ ജമ്മുവിലെ സാംബ ജില്ലയിൽ നുഴഞ്ഞുകയറാൻ ശ്രമം നടത്തിയ 7 ജയ്ഷെ ഭീകരരെ സുരക്ഷാ സേന വധിച്ചു. സുരക്ഷാസേനയുടെ കയ്യിൽ നിന്നും രക്ഷപെട്ട 5 ഭീകരർക്കായി തിരച്ചിൽ ശക്തമാക്കി. ഇന്നലെ രാത്രി 11 മണിയോടെയാണ് രാജ്യാന്തര അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായതെന്ന് ബിഎസ്എഫ് അറിയിച്ചു. ജമ്മു, പഠാൻകോട്ട്, ഉദംപുർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമം ഇന്ത്യ നിർവീര്യമാക്കിയതിന് പിന്നാലെയാണ് നുഴഞ്ഞുകയറ്റ ശ്രമവുമായി ഭീകരരെത്തിയത്. 12 ഓളം പേർ നുഴഞ്ഞ് കയറാൻ ശ്രമിച്ച സംഘത്തിലുണ്ടായിരുന്നെന്നും ബാക്കി അഞ്ച് പേർ രക്ഷപ്പെട്ടെന്നുമാണ് വിവരം. അതേസമയം ധൻധർ പോസ്റ്റിൽ നിന്ന് വെടിയുതിർത്ത് പാക്കിസ്ഥാൻ റേഞ്ചേഴ്‌സ് നുഴഞ്ഞുകയറാൻ ഭീകരരെ സഹായിച്ചുവെന്നും സുരക്ഷസേന അറിയിച്ചു. മെയ് 8, 9 തീയതികളിൽ രാത്രിയിൽ സാംബ സെക്ടറിലേക്ക് നുഴഞ്ഞുകയറുന്നതിനിടെയാണ് നിരീക്ഷണ ഗ്രിഡ് തീവ്രവാദികളുടെ സംഘത്തെ കണ്ടെത്തിയതെന്നും ബിഎസ്എഫ് അറിയിച്ചു.
Read More » -
അഭിമാനദിനത്തില്‍ പിറന്ന കുഞ്ഞിന് പേര് ‘സിന്ദൂര്‍’; വളരുമ്പോള്‍ മനസിലാകുമെന്ന് പിതാവ്
ജമ്മുകശ്മീരിലെ പഹല്‍ഗാമിലെ ബൈസരണ്‍ വാലിയില്‍ നടന്ന ഭീകരാക്രമണത്തിന് പ്രതികാരമായി പാകിസ്ഥാനെതിരേ ഇന്ത്യ സ്വീകരിച്ച സൈനിക നടപടിയാണ് ‘ഓപ്പറേഷന്‍ സിന്ദൂര്‍’. ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ബിഹാറിലെ കതിഹാര്‍ ജില്ലയില്‍ ജനിച്ച കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേരു നല്‍കിയിരിക്കുകയാണ് പിതാവ്. പാകിസ്ഥാനെതിരേ ഇന്ത്യ നടത്തിയ പ്രതികാര നടപടികള്‍ക്ക് ഇന്ത്യക്കാര്‍ കൈയ്യടിച്ച ദിവസമായിരുന്നു മേയ് 7. ഇതില്‍ വളരെധികം സന്തോഷവനായ പിതാവ് കുന്ധന്‍ കുമാര്‍ മണ്ഡല്‍ അന്നു ജനിച്ച തന്റെ മകള്‍ക്ക് ‘സിന്ദൂര്‍’ എന്ന പേര് നല്‍കുകയായിരുന്നു. നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുത്തിയ, രാജ്യത്തെ ആക്രമിക്കാന്‍ ശ്രമിച്ച തീവ്രവാദികളെ ലക്ഷ്യമിട്ട് പ്രതികാരം ചെയ്ത ഇന്ത്യന് സൈനികരുടെ പ്രവര്‍ത്തിയില്‍ താന്‍ അഭിമാനം കൊള്ളുന്നതായി മണ്ഡല്‍ പറഞ്ഞു. കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേര് നല്‍കിയതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ബന്ധു പറഞ്ഞു. ഇപ്പോള്‍ തന്റെ പേരിന്റെ പ്രധാന്യം മനസ്സിലാക്കാന്‍ കുഞ്ഞിന് കഴിയില്ലെങ്കിലും വളരുമ്പോള്‍ അതിന്റെ പൂര്‍ണമായ അര്‍ത്ഥം അവള്‍ മനസ്സിലാക്കുമെന്ന് മണ്ഡലും കുടുംബവും വ്യക്തമാക്കി. വിവാഹിതരായ സ്ത്രീകള്‍ നെറ്റിയില്‍ ധരിക്കുന്ന…
Read More » -
കേരളത്തിലടക്കം ‘സെക്കന്‍ഡറി ലാഡര്‍ പോയിന്റ് ചെക്ക്’; വിമാനയാത്രികര്‍ 3 മണിക്കൂര്‍ മുന്‍പ് എത്തണം
കൊച്ചി: ഇന്ത്യ-പാക്ക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് ത്രിതല സുരക്ഷാ പരിശോധനകള്‍ ഏര്‍പ്പെടുത്തി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബികാസ്) ആണ് ഇതു സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. ദേഹപരിശോധനയും ഐഡി പരിശോധനയും കര്‍ശനമാക്കും. നിലവില്‍ പ്രവേശന സമയത്തും വിമാനത്താവളത്തില്‍ കടന്നതിനുശേഷവുമുള്ള സുരക്ഷാ പരിശോധനകള്‍ക്കു (സെക്യൂരിറ്റി ചെക്ക്) പുറമേ ‘സെക്കന്‍ഡറി ലാഡര്‍ പോയിന്റ് ചെക്ക് (എസ്എല്‍പിസി)’ കൂടിയാണ് ഏര്‍പ്പെടുത്തിയത്. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും ഈ രീതിയില്‍ പരിശോധന ആരംഭിച്ചു. ഇതു പ്രകാരം ബോര്‍ഡിങ് ഗേറ്റിനു സമീപം ഒരിക്കല്‍ കൂടി സുരക്ഷാ പരിശോധന നടത്തും. യാത്രക്കാരെയും അവരുടെ കയ്യിലുള്ള ക്യാബിന്‍ ബാഗും അടക്കം ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചു വിശദമായി പരിശോധിക്കും. ഇതിനു ശേഷമേ വിമാനത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ. എല്ലാ വിമാനത്താവളങ്ങളിലും 100% സിസിടിവി കവറേജ് ഉറപ്പാക്കും. വിമാനങ്ങളിലും കേറ്ററിങ് സംവിധാനങ്ങളിലും പരിശോധന വേണം. സുരക്ഷ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും 3 മണിക്കൂര്‍ മുന്‍പെങ്കിലും യാത്രക്കാര്‍ എത്തണമെന്ന്…
Read More » -
എന്താണ് ഇന്ത്യ തകര്‍ത്ത ചൈനീസ് നിര്‍മിത എച്ച്ക്യു-16; വൈദ്യുത കാന്തിക ഇടപെടലുകളെ അതിജീവിക്കും; ഏതു കാലാവസ്ഥയിലും പ്രതിരോധം; യൂണിറ്റ് ഒന്നിന് 1872.5 കോടി പാക് രൂപ ചെലവ്; സ്‌റ്റോക്ക് ഹോം ആയുധ കൈമാറ്റ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്നലെ രാത്രി വിവിധ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാന്‍ പാകിസ്ഥാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് മറുപടിയായി ലാഹോറിലെ പാകിസ്ഥാന്‍ സൈനിക താവളത്തില്‍ വിന്യസിച്ചിരുന്ന വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ഓപ്പണ്‍ സോഴ്സ് ഡാറ്റ വിശകലനം വ്യക്തമാക്കുന്നത് ഈ സംവിധാനം ചൈനയില്‍ നിന്നുള്ള എച്ച്ക്യു -16 ആണെന്നാണ്. പാകിസ്താനില്‍നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം വൈകുന്നതിനാല്‍ ഇക്കാര്യത്തില്‍ രാജ്യാന്ത മാധ്യമങ്ങളും വ്യക്തത വരുത്തിയിട്ടില്ല. വ്യാഴാഴ്ച ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ നിരവധി കേന്ദ്രങ്ങള്‍ ആക്രമിച്ചതായി സര്‍ക്കാര്‍ പറയുന്നു. രണ്ടാഴ്ച മുമ്പ് കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായി ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ആക്രമിച്ചത്. എസ്‌ഐപിഎആര്‍ഐ (സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) ആയുധ കൈമാറ്റ ഡാറ്റാബേസ് പ്രകാരം, 2013 നും 2015 നും ഇടയില്‍ രണ്ട് വ്യത്യസ്ത ഓര്‍ഡറുകളിലായാണ് ചൈനയുടെ എല്‍വൈ 80 മീഡിയം-റേഞ്ച് സര്‍ഫേസ്-ടു-എയര്‍ മിസൈലിന്റെ (എസ്എഎം)…
Read More »
