India

  • പാകിസ്താന്റെ ഷെല്‍വര്‍ഷം കശ്മീരിനു പുല്ലാണ്! അതിര്‍ത്തിയില്‍ ഇന്ത്യ സ്ഥാപിച്ചത് 2000 കുടുംബ ബങ്കറുകള്‍; ആധുനിക സംവിധാനങ്ങളുമായി 600 ബങ്കറുകള്‍ ഉടന്‍; ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഏഴുവര്‍ഷത്തിനിടയിലെ തന്ത്രപ്രധാന നടപടികളും ചര്‍ച്ചയാകുന്നു

    ജമ്മു: കശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളിലെ താമസക്കാര്‍ക്കായി കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ നിര്‍മിച്ചത് 2000ല്‍ അധികം കുടുംബ ബങ്കറുകള്‍. ഇതിന്റെ പ്രയോജനം മനസിലായത് ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെയാണ്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അതിര്‍ത്തി ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചതോടെയാണു ബങ്കറുകളുടെ കഥ പുറംലോകത്തേക്കു വ്യാപകമായി പ്രചരിച്ചത്. അതിര്‍ത്തി പ്രദേശങ്ങളില്‍ 600 ബങ്കറുകള്‍ കൂടി നിര്‍മ്മിക്കുമെന്നും ഒരു ഓട്ടോമേറ്റഡ്, കേന്ദ്രീകൃത സൈറണ്‍ സംവിധാനം സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബങ്കറുകളുടെ സ്ഥാനം രഹസ്യാത്മകമായി നിലനിര്‍ത്തുകയാണു പതിവ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റയുടനെ എംപിയെന്ന നിലയില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കുടുംബ ബങ്കറുകള്‍ പരീക്ഷിച്ച രാജ്യത്തെ ആദ്യത്തെ ജില്ലയാണ് കത്വ എന്ന് ഡോ. സിംഗ് പറഞ്ഞു. അതിനുശേഷം, അതിര്‍ത്തി പ്രദേശങ്ങളില്‍ 2,000-ത്തിലധികം അത്തരം ബങ്കറുകള്‍ നിര്‍മിച്ചു. കൂടുതല്‍ ബങ്കറുകള്‍ വേണമെന്ന പൊതുജനങ്ങളുടെ ആവശ്യത്തെത്തുടര്‍ന്ന്, ഭരണകൂടവുമായി കൂടിയാലോചിക്കുകയും 600 അധിക കുടുംബ ബങ്കറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉടന്‍ നല്‍കുകയും ആവശ്യമെങ്കില്‍ പിന്നീട് കൂടുതല്‍ നല്‍കുകയും ചെയ്യുമെന്ന് ഡോ. സിംഗ് പറഞ്ഞു. സൈറണ്‍ വേണ്ടത്ര കേള്‍ക്കുന്നില്ലെന്ന…

    Read More »
  • പാകിസ്താനുവേണ്ടി ഹൈടെക് ചാരവൃത്തി; ഹൈക്കമ്മീഷന്‍ ഓഫീലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; തന്ത്രപ്രധാനമായ വിവരങ്ങള്‍ പാക് സര്‍ക്കാരിനു കൈമാറിയതിന് രണ്ടുപേര്‍ അറസ്റ്റില്‍; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത് ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ

    ന്യൂഡല്‍ഹി: പഞ്ചാബിലെ ചാരവൃത്തി കേസില്‍ ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ജീവനക്കാരനെ ഇന്ത്യ പുറത്താക്കി. ഇതു സംബന്ധിച്ചു വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ഇന്ത്യയിലെ ഔദ്യോഗിക പദവിക്ക് അനുസൃതമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെ ഇന്ത്യാ ഗവണ്‍മെന്റ് അയോഗ്യനാക്കിയെന്നും നോട്ടീസ് നല്‍കിയന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ ഡാനിഷ് എന്ന ഉദ്യോഗസ്ഥനാണു മറ്റൊരു വ്യക്തിയുടെ സഹായത്താല്‍ ഇന്ത്യയില്‍നിന്നു തന്ത്രപരമായ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണു കണ്ടെത്തല്‍. വിവരങ്ങള്‍ പാക് സര്‍ക്കാരിനു കൈമാറി. ഈ കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് പോലീസ് ഗുസാല, യമീന്‍ മുഹമ്മദ് എന്നീ രണ്ട് മലേര്‍കോട്ല നിവാസികളെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരിയില്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ പോയപ്പോഴാണ് ഗുസാല ഡാനിഷിനെ കണ്ടുമുട്ടിയതെന്ന് പറയപ്പെടുന്നു. മെസഞ്ചര്‍ വഴിയാണു ആശയവിനിമയം തുടര്‍ന്നത്. തുടര്‍ന്ന്, ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെക്കാന്‍ ഗുസാലയ്ക്ക് 30,000 രൂപ പ്രതിഫലവും നല്‍കി. ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണു ചാരസംഘത്തിനു…

    Read More »
  • വിശദീകരിക്കാന്‍ വിയര്‍ത്ത് പാകിസ്താന്‍; ഇന്ത്യയുടെ തിരിച്ചടിയില്‍ ചൈനയ്ക്കും പൊള്ളി; ആയുധനങ്ങള്‍ നല്‍കിയ കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിയുന്നു; ജെ 10 യുദ്ധ വിമാന കമ്പനിക്കും തിരിച്ചടി; നേട്ടമുണ്ടാക്കി റഫാല്‍

    ന്യൂഡല്‍ഹി: ഇന്ത്യയുടെ തിരിച്ചടിയില്‍ പോറല്‍പോലുമേറ്റില്ലെന്നു ലോകസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണു പാകിസ്താന്‍. വ്യോമപ്രതിരോധ സംവിധാനവും  വ്യോമത്താവളങ്ങളും ഇന്ത്യന്‍ മിസൈലിന്‍റെ ചൂടറിഞ്ഞിട്ടും  പ്രതിരോധിച്ചെന്നും ആക്രമിച്ചെന്നും മേനി പറഞ്ഞ് പിടിച്ചു നില്‍ക്കാനായിരുന്നു പാക് സര്‍ക്കാരിന്‍റെയും മാധ്യമങ്ങളുടെയും ശ്രമം. പാക് ക്രിക്കറ്റ് താരമായിരുന്ന ഷാഹിദ് അഫ്രീദിവരെ  ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന്‍റെ  മുന്നണിയിലെത്തി. സത്യം എത്രമറച്ചു വച്ചാലും ഒരുനാള്‍ അത് മറ നീക്കി പുറത്തുവരും. ഇന്ത്യ പാക്  യുദ്ധ  വിജയം ആര്‍ക്കെന്നറിയാന്‍ പെട്ടെന്നൊന്ന് ചൈനീസ് വിപണയില്‍ നോക്കിയാല്‍ മതി. പാക്കിസ്ഥാന് ആയുധവും മറ്റ് യുദ്ധസാമഗ്രകളും നല്‍കിയ ചൈനീസ് സ്ഥാപനങ്ങളുടെ ഓഹരിമൂല്യം കുത്തനെ ഇടിയുകയാണ്. ഹാങ് സെങ് ചൈന എ എയ്‌റോസ്‌പേസ് ആന്‍ഡ് ഡിഫൻസ് സൂചിക ചൊവ്വാഴ്ച ഇടിഞ്ഞത് മൂന്ന് ശതമാനമാണ്. പ്രധാന പ്രതിരോധ ഓഹരികളായ എവിഐസി ചെങ്ഡുവു 8.60 ശതമാനവും സുഷൗ ഹോങ്ഡയും 6.3 ശതമാനവും താഴ്ന്നു. ചൈനീസ് ജെ-10സി യുദ്ധ വിമാനങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് എവിഐസി ചെങ്ഡു. ഇന്ത്യയ്ക്കെതിരായ സംഘര്‍ഷത്തില്‍ ചൈനീസ് നിര്‍മിത ജെ-10സി വിമാനങ്ങള്‍ ഉപയോഗിച്ചിരുന്നതായി…

    Read More »
  • ബാഗി ബ്ലൂവിലെ 14 വര്‍ഷങ്ങള്‍; നന്ദി പ്രിയപ്പെട്ട കോലി; മാസ്മരികമായൊരു ക്രിക്കറ്റ് കാലത്തിന്; ചെറു പുഞ്ചിരിയില്ലാതെ ടെസ്റ്റ് ക്രിക്കറ്റ് കാലം ഓര്‍ക്കാനാകില്ലെന്ന് വികാര നിര്‍ഭരമായ കുറിപ്പ്; അച്ഛന്റെ മരണക്കിടക്കയില്‍ തുടങ്ങിയ കഠനാധ്വാനം; മടങ്ങുന്നത് സുവര്‍ണ നേട്ടത്തിനരികെ

    ന്യൂഡല്‍ഹി: ‘ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാനമായ ‘ബാഗി ബ്ലൂ’ ധരിച്ച് കളിച്ച 14 വര്‍ഷങ്ങള്‍. ഒരിക്കല്‍പോലും പ്രതീക്ഷിക്കാത്ത തലത്തിലേക്കു കൈപിടിച്ചുയര്‍ത്തിയ അഞ്ചു ദിവസത്തെ ഫോര്‍മാറ്റ് ഇടയ്ക്കിടെ പരീക്ഷിച്ചു. അതിലേറെ മികവിലേക്ക് ഉയറത്തി. ജീവതത്തില്‍ ഉടനീളം ഉപകരിച്ച പാഠങ്ങളായിരുന്നു ടെസ്റ്റ് എന്നെ പഠിപ്പിച്ചത്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന അധ്വാനം, സമര്‍പ്പണം, മറ്റാര്‍ക്കും കാണാന്‍ സാധിക്കാത്തതും എന്നാല്‍ എന്നില്‍ എന്നന്നേക്കുമായി നിറഞ്ഞു നില്‍ക്കുന്നതുമായ ചെറിയ നിമിഷങ്ങള്‍’. ‘എനിക്ക് സാധ്യമായതൊക്കെയും ക്രിക്കറ്റിന് നല്‍കുകയും ഞാന്‍ പ്രതീക്ഷിച്ചതിലേറെ തിരിച്ചു നല്‍കുകയും ചെയ്ത ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിടചൊല്ലുകയെന്നത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല, ഇതാണ് ഉചിതമായ സമയമെന്ന് ഞാന്‍ കരുതുന്നു. ക്രിക്കറ്റ് ഫീല്‍ഡ് പങ്കിട്ട സഹതാരങ്ങളേയും എന്റെ വഴി അനായാസമാക്കിയ ഓരോരുത്തരെയും നന്മ കാംഷിച്ച സകലരെയും നന്ദിയോടെ സ്മരിക്കുന്നു. ഞാന്‍ വിട വാങ്ങുന്നു; ഒരു ചെറുപുഞ്ചിരിയോടെയല്ലാതെ എന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിനെ സ്മരിക്കാന്‍ എനിക്കാവില്ല..നന്ദി..!” ടെസ്റ്റ് ക്രിക്കറ്റിനു വിടചൊല്ലി വിരാട് കോലിയെന്ന വണ്ടര്‍മാന്‍ ബാക്കിയാക്കുന്നതു ചിരകാല അഭിലാംകൂടിയാണ്. എന്നാല്‍, അതും വിട്ടുകളായന്‍ കോലിക്കു…

    Read More »
  • ഇന്ത്യയുടെ തിരിച്ചടി; പാക് വ്യോമ താവളങ്ങളില്‍ ഉണ്ടായത് കനത്ത നാശനഷ്ടം; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

    ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ശക്തമായ തിരിച്ചടിയാണ് പാകിസ്ഥാന് ഇന്ത്യ നല്കിക്കൊണ്ടിരുന്നത്. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും എന്ന് പറയുന്നത് പോലെയാണ് പാകിസ്ഥാന്റെ അവസ്ഥ. ഇന്ത്യയുടെ താങ്ങാനാകാത്ത ആക്രമണങ്ങള്‍ക്കു ശേഷം പാകിസ്ഥാന്റെ വിവിധ വ്യോമത്താവളങ്ങളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങളും വ്യാപകമായ നാഷനഷ്ടങ്ങളാണ് വരുത്തിയത്. പാകിസ്ഥാന്റെ തത്രപ്രധാനമായ വ്യോമ കേന്ദ്രങ്ങളാണ് ഇന്ത്യ ലക്ഷ്യമിട്ടത്. ആക്രമണത്തിന് ശേഷമുള്ള അവയുടെ ഉപഗ്രഹ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.മെയ് എട്ടിന്‌ശേഷമുള്ള രണ്ടു ദിവസങ്ങളിലാണ് പാകിസ്ഥാനിലുള്ള 11 സൈനിക വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചത്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ ലക്ഷ്യമിട്ട പാകിസ്ഥാനിലെ വ്യോമതാവളങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് വെളിപ്പെടുത്തുന്നത്. ഇന്ത്യയുടെ ആക്രമണം എത്രത്തോളം കൃത്യതയാര്‍ന്നതാണെന്ന് ഇതില്‍ നിന്നും മനസിലാക്കാം. സുക്കൂര്‍ (സിന്ധ്), നൂര്‍ ഖാന്‍ (റാവല്‍പിണ്ടി), റഹിം യാര്‍ ഖാന്‍ (തെക്കന്‍ പഞ്ചാബ്), സര്‍ഗോധയിലെ മുഷഫ്, ജേക്കബാബാദ് (വടക്കന്‍ സിന്ധ്), ബൊളാരി (വടക്കന്‍ തട്ട ജില്ല) എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളില്‍ ഉണ്ടായ നാശനഷ്ടങ്ങളാണ് ഉപഗ്രഹ ചിത്രങ്ങളിലൂടെ വിശദമായി കാണിക്കുന്നത്. പാസ്രൂര്‍, സിയാല്‍കോട്ട്…

    Read More »
  • ട്രംപിന്റെ അവകാശവാദത്തില്‍ മൗനം എന്തുകൊണ്ട്? മോദി ഉത്തരം പറയണമെന്ന് കോണ്‍ഗ്രസ്

    ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ അവകാശവാദത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് കോണ്‍ഗ്രസ്. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ അമേരിക്ക മധ്യസ്ഥത വഹിക്കുന്നതിന് ഇന്ത്യ സമ്മതിച്ചോയെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ആവശ്യപ്പെട്ടു. വളരെ വൈകി പ്രധാനമന്ത്രി രാജ്യത്തോടു നടത്തിയ അഭിസംബോധനയുടെ തൊട്ടുമുമ്പ് പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത് മോദിയുടെ പ്രസംഗത്തിന്റെ സാംഗത്യം ഇല്ലാതാക്കി. പാകിസ്താനുമായി ചര്‍ച്ച നടത്താന്‍ ഒരു നിഷ്പക്ഷവേദി ഇന്ത്യ ആവശ്യപ്പെട്ടിരുന്നോയെന്ന് വ്യക്തമാക്കണം. ഇന്ത്യന്‍ കമ്പോളം അമേരിക്കയ്ക്ക് തുറന്നുകൊടുക്കാമെന്ന് സമ്മതിച്ചോയെന്നും വ്യക്തമാക്കണം. വിവിധ പാര്‍ട്ടി നേതാക്കളുടെ യോഗം പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കണമെന്നും ഇന്ത്യന്‍ സേനയെ കോണ്‍ഗ്രസ് സല്യൂട്ട് ചെയ്യുന്നെന്നും ജയറാം രമേഷ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ‘ആണവ സംഘര്‍ഷം’ തന്റെ ഭരണകൂടം അവസാനിപ്പിച്ചതായി ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. സംഘര്‍ഷം അവസാനിപ്പിച്ചാല്‍ ഇരുരാജ്യങ്ങളുമായും അമേരിക്ക ‘കൂടുതല്‍ വ്യാപാരം’ നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിന് മിനിറ്റുകള്‍ക്ക് മുമ്പാണ് ട്രംപിന്റെ പരാമര്‍ശം.…

    Read More »
  • ജലന്ധറിലും സാംബയിലും പാക്ക് ഡ്രോണുകള്‍; സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

    ന്യൂഡല്‍ഹി: പഞ്ചാബിലെ ജലന്ധറിലും ജമ്മുവിലെ സാംബ മേഖലയിലും ഇന്നലെ രാത്രിയില്‍ വീണ്ടും പാക്ക് ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനക്കമ്പനി ആറ് സര്‍വീസുകള്‍ റദ്ദാക്കി. ജമ്മു, അമൃത്സര്‍, ചണ്ഡീഗഡ്, ലേ, ശ്രീനഗര്‍, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസാണ് റദ്ദാക്കിയത്. പുതിയ സാഹചര്യത്തില്‍, യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സര്‍വീസുകള്‍ റദ്ദാക്കുകയാണെന്ന് ഇന്‍ഡിഗോ സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചു. സാഹചര്യങ്ങള്‍ വിലയിരുത്തുകയാണെന്നും പുതിയ നിര്‍ദേശങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കുമെന്നും വ്യക്തമാക്കിയ കമ്പനി, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് യാത്രക്കാര്‍ ആപ്പ് വഴി വിമാന സര്‍വീസിന്റെ സ്ഥിതി മനസ്സിലാക്കണമെന്നും നിര്‍ദേശിച്ചു. ജമ്മു, ലേ, ജോഥ്പുര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡീഗഡ്, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യയും റദ്ദാക്കി. പാക്കിസ്ഥാനുമായുള്ള നിലവിലെ പ്രശ്‌നങ്ങളെക്കുറിച്ച് വിദേശകാര്യ വക്താവ് വിക്രം മിസ്രി, പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു മുന്‍പാകെ മേയ് 19ന് വിശദീകരിക്കും. കോണ്‍ഗ്രസ് എംപി ശശി തരൂരാണ് വിദേശകാര്യ വിഷയങ്ങളുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍.…

    Read More »
  • ദിനേശന് പെണ്ണ് വേണം!!! നിവിൻ പോളി ചിത്രം “ഡോൾബി ദിനേശ”ന്റെ കാസ്റ്റിംഗ് കാൾ പുറത്ത്

    ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന “ഡോൾബി ദിനേശൻ” എന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് കാൾ പുറത്ത്. നിവിൻ പോളിയെ നായകനാക്കി അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രത്തിലേക്ക് നായികയെ തേടിയാണ് കാസ്റ്റിംഗ് കാൾ വന്നിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ പത്താമത്തെ ചിത്രമാണ് “ഡോൾബി ദിനേശൻ”. മലയാളം നന്നായി സംസാരിക്കാൻ സാധിക്കുന്ന, പാട്ടു പാടാൻ താല്പര്യമുള്ള പെൺകുട്ടികൾക്കാണ് മുൻഗണന കൊടുക്കുന്നത് എന്ന് കാസ്റ്റിംഗ് കോളിൽ സൂചിപ്പിച്ചിട്ടുണ്ട്. 24 മുതൽ 28 വയസ്സ് വരെയുള്ള പ്രായപരിധിയിൽ പെടുന്ന പെൺകുട്ടികളെയാണ് നായികാ വേഷത്തിലേക്ക് പരിഗണിക്കുന്നത്. താല്പര്യം ഉള്ളവർ അവരുടെ ഫോട്ടോയും സെൽഫ് ഇൻട്രോ വീഡിയോയും കാസ്റ്റിംഗ് കാൾ പോസ്റ്ററിൽ നൽകിയിരിക്കുന്ന ഇമെയിൽ, വാട്സാപ്പ് നമ്പർ എന്നിവയിലേക്ക് അയക്കാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 18 ആണ്. ഇമെയിൽ ഐഡി- [email protected] , മൊബൈൽ നമ്പർ- 8089966808 . നാടൻ വേഷത്തിൽ തനിനാടൻ…

    Read More »
  • ‘നന്ദി മോദി അങ്കിള്‍, നിങ്ങള്‍ ഞങ്ങളുടെ ഹീറോ’; ഭീകരതയ്ക്ക് എതിരായ ഉറച്ച നടപടിക്കു പ്രധാനമന്ത്രിയെയും സൈന്യത്തെയും അഭിനന്ദിച്ച് ഡല്‍ഹി ഇമാമിന്റെ ചെറുമകന്‍; ഓപ്പറേഷന്‍ സിന്ദൂര്‍ വെറുമൊരു പേരല്ല, രാജ്യത്തിന്റെ വികാരമെന്ന് പ്രധാനമന്ത്രി

    ന്യൂഡല്‍ഹി: തീവ്രവാദികള്‍ക്കെതിരായ ശക്തമായ നിലപാടിന്റെ പേരില്‍ മോദിയെ അഭിനന്ദിക്കുന്ന ബാലന്റെ വീഡിയോ വൈറല്‍. ഡല്‍ഹി ജുമാ മസ്ജിദിലെ ഷാഹി ഇമാമിന്റെ ചെറുമകന്‍ സയ്യിദ് അരീബ് ബുഖാരിയാണു ‘ഭീകരതയ്ക്കെതിരായ ഉറച്ച നടപടിക്ക്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ സായുധ സേനയ്ക്കും നന്ദി പറയുന്നത്. ന്യൂഡല്‍ഹിയിലെ ജുമാ മസ്ജിദ് കുടുംബത്തിലെ 15-ാം തലമുറയെ പ്രതിനിധീകരിക്കുന്ന ഏഴുവയസുകാരന്‍ പള്ളിയുടെ മുന്നില്‍ ഇരിക്കുന്നതായിട്ടാണു വീഡിയോയിലുള്ളത്. ‘ബഹുമാനപ്പെട്ട മോദി അങ്കിള്‍, നിങ്ങള്‍ തീവ്രവാദത്തിനെതിരെ ശക്തമായ ഒരു ചുവടുവയ്പ് നടത്തി. അത് പ്രവര്‍ത്തനത്തിലൂടെ നിങ്ങള്‍ കാണിച്ചുതന്നു. നിങ്ങള്‍ ഞങ്ങളുടെ നായകനാണ്’. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷം തന്നെ ഭയപ്പെടുത്തിയെന്നും അസ്വസ്ഥനാക്കിയെന്നും ഇപ്പോള്‍ ആത്മവിശ്വാസവും ശാന്തതയും അനുഭവിക്കുന്നെന്നും അരീബ് പറഞ്ഞു. ‘ഇപ്പോള്‍ എനിക്ക് വീണ്ടും എന്റെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. ഇന്ത്യാ സര്‍ക്കാരിനും നമ്മുടെ ധീരരായ ജവാന്‍മാര്‍ക്കും നന്ദി. ജയ് ഹിന്ദ്- അരീബ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയും പാകിസ്ഥാനും സൈനിക നടപടി നിര്‍ത്താന്‍ സമ്മതിച്ചതിന്റെ ഒരു ദിവസത്തിന് ശേഷമാണ് കുട്ടിയുടെ…

    Read More »
  • ശമ്പള വര്‍ധനയില്ല; നഗരവാസികള്‍ ‘പിടിച്ചു’ ചെലവഴിക്കുന്നു; ആളിടിക്കാതെ പിവിആര്‍ ഇനോക്‌സും; ത്രൈമാസ നഷ്ടം 12.5 ബില്യണ്‍ രൂപ കവിഞ്ഞു; സിനിമ വിപിണിലെ മാന്ദ്യത്തില്‍ തകര്‍ന്ന് മള്‍ട്ടിപ്ലക്‌സ് ശൃംഖല

    ന്യൂഡല്‍ഹി: നഗരങ്ങളിലെ ജനങ്ങളുടെ ഇഷ്ട സിനിമാ കേന്ദ്രമായ പിവിആര്‍ ഇനോക്‌സിനു ത്രൈമാസ കണക്കുകളില്‍ വന്‍ നഷ്ടം. നഗരകേന്ദ്രങ്ങളില്‍ ആളുകള്‍ പണം ചെലവഴിക്കുന്നതു കുറഞ്ഞതും പുതിയ സിനിമകളുടെ റിലീസുകള്‍ മങ്ങിയതും ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്‌സ് ശൃംഖലയെ പിന്നോട്ടടിച്ചെന്നു റോയിട്ടേഴസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിവിആറും ഇനോക്‌സും ലയിപ്പിച്ച് രൂപീകരിച്ച കമ്പനി, നാലാം പാദത്തില്‍ 1.06 ബില്യണ്‍ രൂപയുടെ (12.48 മില്യണ്‍ ഡോളര്‍) സംയോജിത നഷ്ടം റിപ്പോര്‍ട്ട് ചെയ്തു. ഒരുവര്‍ഷം മുമ്പ് 901 ദശലക്ഷം രൂപയായിരുന്നു നഷ്ടം. ഈ സാമ്പത്തികവര്‍ഷം ആരംഭിച്ചതുമുതല്‍ സിനിമയിറങ്ങുന്നതില്‍ കൃത്യമായ കലണ്ടര്‍ പാലിച്ചില്ല. ഇതോടെ അവധിക്കാലത്തിന്റെ തുടക്കമായ മാര്‍ച്ചിലെ പ്രകടനം മോശമായി. ആളുകള്‍ തിയേറ്ററുകളിലേക്ക് എത്തിയില്ല. സിനിമകളുടെ കഥ മോശമായതും തിരിച്ചടിയായെന്നു കമ്പനി വിലയിരുത്തുന്നു. ഈ പാദത്തിലെ പ്രധാന ഹിന്ദി ഭാഷാ ചിത്രങ്ങളില്‍, ചരിത്രപരമായ ആക്ഷന്‍ ചിത്രമായ ‘ഛാവ’ മാത്രമാണ് ബോക്‌സ് ഓഫീസില്‍ മികച്ചുനിന്നത്. വേതനത്തില്‍ ഉയര്‍ച്ചയില്ലാത്തതും ഉയര്‍ന്ന ജീവിതച്ചെലവും കാരണം നഗര ഉപഭോക്താക്കളുടെ ബജറ്റ് തെറ്റിയതു സിനിമയോടുള്ള ഡിമാന്‍ഡ്…

    Read More »
Back to top button
error: