India

  • കാര്യം നിസ്സാരം, ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കൈ ശക്തമായി അമർത്തി; തർക്കമായി, യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തി

         നിസ്സാര കാര്യമാണ് ഗുരുതരമായ പ്രശ്നമായി പരിണമിച്ചത്. ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ ശക്തമായി അമർത്തി എന്നതാണ് കാര്യം. തർക്കമായി; തുടർന്ന് 28 വയസുകാരനായ ഒരു യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തി. തിങ്കളാഴ്ച കോയമ്പത്തൂരിനടുത്ത് കോത്തഗിരി വ്യൂ പോയിന്റ് കാണാനെത്തിയ പെരിയനായ്ക്കംപാളയം സ്വദേശി അരുൾ പാണ്ടിയൻ ആണു കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ അരുൾ കുമാറും വസന്തകുമാറും സാരമായ പരുക്കുകളോടെ കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഉത്തരാഖണ്ഡ് സ്വദേശിയും കോയമ്പത്തൂരിനടുത്ത് തുടിയല്ലൂരിൽ ഫർണിച്ചർ കട നടത്തുന്നയാളുമായ ഇന്ദ്രസിങ്ങും (48) കടയിലെ 5 ജീവനക്കാരും അറസ്റ്റിലായി. കോത്തഗിരി വ്യൂ പോയിന്റിൽ വച്ച് ഇന്ദ്രസിങ്ങുമായി (48) അരുൾ പാണ്ടിയനും സുഹൃത്തുക്കളും പരിചയപ്പെട്ടു. അതിന്റെ ഭാഗമായി വസന്തകുമാറിനു കൈ കൊടുത്തപ്പോൾ ഇന്ദ്രസിങ്  കയ്യിൽ ബലമായി അമർത്തിയതിനെ തുടർന്നാണ് സംഘർഷം തുടങ്ങിയത്. വസന്തകുമാർ നിലവിളിച്ചതോടെ വാക്കേറ്റവും അടിപിടിയുമുണ്ടായി. ഇന്ദ്രസിങ്ങിനെ  അരുൾ പാണ്ടിയനും കൂട്ടുകാരും ചേർന്ന് തല്ലി. ജീവനക്കാരുടെ മുന്നിൽ വച്ച് തല്ലുകൊണ്ടതോടെ ഇന്ദ്രസിങ് പകരം വീട്ടാൻ തീരുമാനിച്ചു. പിന്നീടു മേട്ടുപ്പാളയം മലമ്പാതയിൽ…

    Read More »
  • ജനാധിപത്യം മരിക്കുന്ന ഇന്ത്യ: മോദിക്കെതിരെ ആഗോള മാധ്യമങ്ങൾ 

    ന്യൂഡൽഹി: ബി.ജെ.പി. നേതൃത്വത്തിലുള്ള എൻ.ഡി.എ. സർക്കാരിന്റെ പത്തുവർഷത്തെ ഭരണം ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ ഉയർത്തിയെന്ന് ഭരണപക്ഷം വിപുലമായി പ്രചരിപ്പിക്കുമ്ബോള്‍ അന്താരാഷ്ട്ര തലത്തിൽ അങ്ങനെയല്ല കാര്യങ്ങൾ. മോദി സർക്കാരിന്റെ ഭരണം രണ്ടുവർഷം പിന്നിട്ടപ്പോള്‍ത്തന്നെ ഇന്ത്യയെക്കുറിച്ചുള്ള അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് ഉടവുതട്ടിത്തുടങ്ങി. ”എട്ടുവർഷത്തെ ഭരണംകൊണ്ട് മോദിയുടെ ബി.ജെ.പി. സർക്കാർ ഇന്ത്യൻ ജനാധിപത്യത്തെ മോശമാക്കുകയാണ് ചെയ്തത്. 1947 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യം നേടിയശേഷം ഇന്ത്യയെ കെട്ടിപ്പടുത്തത് മതനിരപേക്ഷത, ബഹുസ്വരത, മതസഹിഷ്ണുത, പൗരത്വതുല്യത എന്നീ ഉത്കൃഷ്ടാശയങ്ങളാണ്. എന്നാലിപ്പോള്‍ അസഹിഷ്ണുത നിറഞ്ഞ ഹിന്ദുത്വമേല്‍ക്കോയ്മയെ ആലിഗംനം ചെയ്യുകയാണ്”- 2022 ഓഗസ്റ്റ് 24-ന് ‘ന്യൂയോർക്ക് ടൈംസ്’ എഴുതി. ‘ആഗോള ജനാധിപത്യം മരിക്കുന്ന മോദിയുടെ ഇന്ത്യ’ എന്നായിരുന്നു ആ ലേഖനത്തിനു തലക്കെട്ട്. ‘ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ഫലം അസഹിഷ്ണുത വർദ്ധിപ്പിക്കുമോ’ എന്ന് ജർമ്മനിയില്‍ നിന്നുള്ള ഡച്ച്‌ വെല്ലെ മാധ്യമം എഴുതിയപ്പോള്‍. ‘ഇന്ത്യയുടെ മോദി വത്കരണം ഏതാണ്ട് പൂർണ്ണം’ എന്നാണ് ടൈം മാഗസിൻ തലക്കെട്ട് കൊടുത്തത്. കർഷകസമരത്തോടു സ്വീകരിച്ച മനോഭാവം, മാധ്യമസ്വാതന്ത്ര്യത്തിനേർപ്പെടുത്തുന്ന നിയന്ത്രണങ്ങള്‍, ഹൈന്ദവമൂല്യ സംരക്ഷകരും ഗോരക്ഷകരും…

    Read More »
  • വിവാദ പരാമര്‍ശം ആവര്‍ത്തിച്ച്‌ പ്രധാനമന്ത്രി; നോക്കുകുത്തിയായി തെരഞ്ഞെടുപ്പ് കമ്മിഷൻ

    ന്യൂഡൽഹി: തന്റെ വിവാദ പരാമർശം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.കോണ്‍ഗ്രസ് സർക്കാർ ഉണ്ടായാല്‍ നിങ്ങളുടെ മംഗല്യസൂത്രം വരെ പിടിച്ചെടുത്ത് വിതരണം ചെയ്യുമെന്നാണ് മോദി പറഞ്ഞത്. താൻ പറയാതെ തന്നെ അത് ആർക്ക് കൊടുക്കുമെന്ന് നിങ്ങള്‍ക്ക് മനസിലായില്ലേയെന്ന് ആരാഞ്ഞ മോദി നിങ്ങള്‍ ആ പാപം ചെയ്യാൻ അനുവദിക്കുമോയെന്നും ചോദിക്കുകയുണ്ടായി.  ഛത്തീസ്ഗഡിലെ സുർഗുജയിലെ റാലിയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.നേരത്തെ രാജസ്ഥാനിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. രാജസ്ഥാനിലെ ബന്‍സാരയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷം നിറച്ച പ്രധാനമന്ത്രിയുടെ പരാമര്‍ശം.ഇതിനെതിരെ നടപടി വേണമെന്ന് കോൺഗ്രസ് ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. 10 വര്‍ഷത്തെ ചരിത്രത്തില്‍ പ്രധാനമന്ത്രിയ്ക്കും ബിജെപി നേതാക്കള്‍ക്കെതിരെയും ആക്ഷേപം പലതുണ്ടായിട്ടും ഒരു നടപടിയും എടുക്കാന്‍ കമ്മിഷന്‍ തയ്യാറായിരുന്നില്ല. സര്‍ക്കാരിന് വിധേയരായി നില്‍ക്കുന്നവരെ കമ്മിഷണർമാരായി നിയമിച്ചതോടെ, സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട കമ്മിഷന്‍ തീര്‍ത്തും ദുര്‍ബലമായെന്ന വിലയിരുത്തല്‍ ശരിവെക്കുകയാണ് സമീപകാല തീരുമാനങ്ങള്‍.

    Read More »
  • ”EVM ഹാക്കിങ്ങിന് തെളിവുകളില്ല, സംശയത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ദേശം നല്‍കാനാകുമോ?”

    ന്യൂഡല്‍ഹി: വ്യക്തായ തെളിവുകളില്ലാതെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വോട്ടിങ് മെഷീന്‍ സംബന്ധിച്ച് എങ്ങനെ നിര്‍ദേശം നല്‍കാനാകുമെന്ന് സുപ്രീംകോടതി. വിവിപാറ്റിലെ മുഴുവന്‍ സ്ലിപ്പുകളും എണ്ണണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ചോദ്യം. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരുടെ വിശദീകരണംകേട്ട കോടതി ഹര്‍ജി വിധി പറയാനായി മാറ്റി. ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വാദംകേട്ടത്. വിവിപാറ്റ് മെഷിനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കമ്മിഷനോട് കോടതി വിശദീകരണം തേടിയിരുന്നു. ഒരു സാഹചര്യത്തിലും വോട്ടിങ്മെഷിനില്‍ കൃത്രിമം നടത്താന്‍ സാധിക്കില്ലെന്നും നൂറ് ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുക എന്നത് പ്രായോഗികമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കുകയുണ്ടായി. കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയടങ്ങിയടതാണ് വോട്ടിങ്മെഷീന്‍. ഇതിലെ ഓരോ യൂണിറ്റിലും ഒറ്റത്തവണ മാത്രമേ മൈക്രോ കണ്‍ട്രോളര്‍ ഉപയോഗിച്ച് പ്രോഗ്രാം ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും കമ്മിഷന്‍ വിശദീകരിച്ചു. റീ പ്രോഗ്രാം ചെയ്യാന്‍ സാധിക്കില്ലെന്ന് പറയുന്നതെന്ന് തെറ്റാണെന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ സാങ്കേതിക റിപ്പോര്‍ട്ടില്‍ വിശ്വാസമുണ്ടെന്ന് കോടതി പറഞ്ഞു.…

    Read More »
  • ഒന്നാംഘട്ടത്തില്‍ പോളിങ് കുറഞ്ഞു; വോട്ടര്‍മാരെ ഇളക്കാന്‍ പതിവുതന്ത്രവുമായി ബിജെപി

    ന്യൂഡല്‍ഹി: ആദ്യഘട്ടം തിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം കുറഞ്ഞതാണ്, ബിജെപി തിരഞ്ഞെടുപ്പു പ്രചാരണ തന്ത്രത്തില്‍ പൊടുന്നനെ മാറ്റം കൊണ്ടുവരാന്‍ കാരണമെന്നു വിലയിരുത്തപ്പെടുന്നു. വികസനം, മോദി ഗാരന്റി തുടങ്ങിയ മുദ്രാവാക്യങ്ങളില്‍നിന്ന് വര്‍ഗീയ വിഭജനമെന്ന തന്ത്രത്തിലേക്കുള്ള മാറ്റത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേതൃത്വം നല്‍കുകയും ചെയ്തു. കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ശക്തമായി രംഗത്തുവരികയും തിരഞ്ഞെടുപ്പു കമ്മിഷന് ഒട്ടേറെ പരാതികള്‍ ലഭിക്കുകയും ചെയ്തിട്ടും മൂന്നാംദിവസവും പറഞ്ഞത് ഉച്ചത്തില്‍ ആവര്‍ത്തിക്കുകയാണു മോദി ചെയ്തത്. അംബേദ്കര്‍ കൊണ്ടുവന്ന സംവരണം ഒരു സമുദായത്തിനു വേണ്ടി കോണ്‍ഗ്രസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പുതിയ ആരോപണം കൂടി ഇന്നലെ ഉന്നയിച്ചു. ബിജെപിയിലെ മറ്റു നേതാക്കള്‍ അത് ഏറ്റെടുക്കുകയും ചെയ്തു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ യുപിയില്‍ ശരീഅത്ത് നിയമം നടപ്പാക്കുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ പ്രസംഗിച്ചു. പൗരത്വ നിയമം റദ്ദാക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം ഭരണഘടനാ വിരുദ്ധമാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും പ്രതികരിച്ചു. മൂന്നാം തവണയും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഭരണഘടന…

    Read More »
  • നീണ്ട പത്തുവർഷത്തിനുശേഷവും ബിജെപിക്ക്  വോട്ടുനേടാൻ മുസ്ലിങ്ങൾ വേണമെങ്കിൽ നിങ്ങളോട് സഹതാപം മാത്രം: നരേന്ദ്രമോദിക്കെതിരെ കോണ്‍.എംഎല്‍എ

    ബെംഗളൂരു: മുസ്ലിങ്ങളെ പേരെടുത്തു പറഞ്ഞ് പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗത്തിനെതിരേ കർണാടക ശിവാജി നഗറിലെ എംഎല്‍എ റിസ്വാൻ അർഷാദിന്റെ മറുപടി ചർച്ചയാകുന്നു. നീണ്ട പത്തുവർഷത്തിനുശേഷവും ബിജെപിക്ക്  വോട്ടുനേടാൻ മുസ്ലിങ്ങൾ വേണമെങ്കിൽ നിങ്ങളോട് സഹതാപം മാത്രം എന്നായിരുന്നു റിസ്വാൻ പറഞ്ഞത്.രാജ്യത്തെ മുസ്ലിങ്ങളെല്ലാം മരിച്ചു എന്ന് സങ്കല്‍പിക്കുക. എങ്കില്‍ നിങ്ങളിനി ആരുടെ പേര് പറഞ്ഞ് വോട്ടു തേടുമെന്നും റിസ്വാൻ ചോദിച്ചു. “പ്രധാനമന്ത്രി പറഞ്ഞത് അതിരുകടന്നതും നാണം കെട്ടതുമായ പരാമർശമാണ്. പ്രധാനമന്ത്രിയോട് സഹതാപം തോന്നുന്നു. 10 നീണ്ട വർഷത്തെ ഭരണത്തിനു ശേഷം നിങ്ങള്‍ക്കൊരു നേട്ടവും ചൂണ്ടിക്കാണിക്കാനില്ല. അധികാരത്തിലേറാൻ മുസ്ലിങ്ങളെ വെറുപ്പിലൂടെ ലക്ഷ്യം വെക്കുകയാണ്. അങ്ങനെയെങ്കില്‍ ഈ പത്ത് വർഷവും നിങ്ങള്‍ എന്ത് ചെയ്യുകയായിരുന്നു. രാജ്യത്തെ മുസ്ലിങ്ങളെല്ലാം മരിച്ചു എന്ന് സങ്കല്‍പിക്കുക. എങ്കില്‍ നിങ്ങളിനി ആരുടെ പേര് പറഞ്ഞ് വോട്ടു തേടും. സ്ത്രീകള്‍ അവരുടെ താലിവില്‍ക്കുന്നുവെന്ന് പറഞ്ഞു. അങ്ങനെയൊരു ഗതികേടിലേക്ക് ജനങ്ങളെത്തിയത് നിങ്ങളുടെ സർക്കാർ അധികാരത്തില്‍ വന്നതിനു ശേഷമുണ്ടായ പണപ്പെരുപ്പം കാരണമാണ്, പെട്രോള്‍ ഡീസല്‍ വിലവർധനവ് മൂലമാണ്,…

    Read More »
  • കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുങ്ങി; എട്ട് സ്ഥാനാര്‍ത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച്‌ ബിജെപിയുടെ കളി

    അഹമ്മദാബാദ്: വോട്ടെടുപ്പില്ലാതെ തന്നെ സൂററ്റിലെ തങ്ങളുടെ സ്ഥാനാർത്ഥിയെ ജയിപ്പിച്ച്‌ എതിരാളികളെ നിലംപരിശാക്കിയിരിക്കുകയാണ് ബിജെപി.  സൂററ്റില്‍ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാലിനെ വിജയിയായി പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളപ്പെടുകയും, മറ്റുഎതിരാളികള്‍ എല്ലാം മത്സരത്തില്‍ നിന്ന് പിൻവാങ്ങുകയും ചെയ്തതോടെയാണ്.നാമനിർദ്ദേശ പത്രിക തള്ളപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ നിലേഷ് കുംഭാണിയെ കാണാനില്ലെന്നും ഫോണില്‍ കിട്ടുന്നില്ലെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. നിലേഷ് കുംഭാണി ബിജെപിയില്‍ ചേരുമെന്നും റിപ്പോർട്ടുകള്‍ വരുന്നുണ്ട്.അതേസമയം ജനവഞ്ചകൻ എന്നാരോപിച്ച്‌ കോണ്‍ഗ്രസ് പ്രവർത്തകർ കുംഭാണിയുടെ പൂട്ടിയിട്ട വീടിന് മുന്നില്‍ പ്രതിഷധിച്ചു

    Read More »
  • എൻ.ഡി.എ മുന്നണി 220 സീറ്റില്‍ കൂടുതല്‍ നേടില്ലെന്ന് റിപ്പോർട്ട്‌

    ന്യൂഡൽഹി: ബി.ജെ.പിയുടെ നേതൃത്വത്തിലുളള എൻ.ഡി.എ മുന്നണി ഇത്തവണ 220 സീറ്റില്‍ കൂടുതല്‍ നേടില്ലെന്ന് റിപ്പോർട്ട്‌. 400 സീറ്റ് എന്ന ലക്ഷ്യം മുൻനിർത്തി എൻ.ഡി.എ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനിടെയാണ് ബിജെപിയെ വെട്ടിലാക്കി റിപ്പോർട്ട്‌ പുറത്തുവന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും ഇത് രാജ്യത്തെ 67ശതമാനം ജനങ്ങളും ഗൗരവത്തോടെയാണ് കാണുന്നതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. അതേസമയം 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ വിജയം ബിജെപിക്ക്. ഗുജറാത്ത് സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി മുകേഷ് ദലാല്‍ ആണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ പത്രിക കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പിന്നാലെ ബിജെപിയുടേതല്ലാത്ത മറ്റു സ്ഥാനാർഥികള്‍ നാമനിർദേശ പത്രിക പിൻവലിക്കുകയും ചെയ്തു. ഇതോടെയാണ് തിരഞ്ഞെടുപ്പിന് മുന്നേ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

    Read More »
  • കേരളത്തിലേക്കുള്ള 10 ട്രെയിനുകള്‍  റദ്ദാക്കി

    സെക്കന്തരാബാദ്: റെയില്‍വേ ഡിവിഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും സെക്കന്തരാബാദ് ഡിവിഷനിലൂടെയുള്ള നിരവധി ട്രെയിനുകള്‍ വഴിതിരിച്ച്‌ വിടുകയും ചെയ്തു. കേരളത്തിലേക്കുള്ള 10 ട്രെയിനുകളാണ് റദ്ദാക്കിയത്. 1. ഏപ്രില്‍ 26, മെയ് 1, മെയ് 3, മെയ് 8, മെയ് 15, മെയ് 17 തീയതികളില്‍ കന്യാകുമാരി – ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ്സ് (12641) റദ്ദാക്കിയിട്ടുണ്ട്. 2. ഏപ്രില്‍ 29, മെയ് 4, മെയ് 6, മെയ് 11, മെയ് 18, മെയ് 20 തീയതികളില്‍ ഹസ്രത് നിസാമുദ്ദീൻ -കന്യാകുമാരി എക്സ്പ്രസ് (12642) റദ്ദാക്കി 3. ഏപ്രില്‍ 30, മെയ് 7, മെയ് 14, മെയ് 21 തീയതികളില്‍ തിരുവനന്തപുരം സെൻട്രല്‍ – ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ്സ് (12643) റദ്ദാക്കി 4. മെയ് 5, മെയ് 10, മെയ് 17, മെയ് 24 തീയതികളില്‍ ഹസ്രത്ത് നിസാമുദ്ദീൻ തിരുവനന്തപുരം സെൻട്രല്‍ എക്സ്പ്രസ്സ് (12644) റദ്ദാക്കി 5. ഏപ്രില്‍ 27 മെയ് 4…

    Read More »
  • ഗതിപിടിക്കാത്ത ഗതിമാനും വന്ദേഭാരത് എന്ന മറ്റൊരു തള്ളും!

    ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ തീവണ്ടി എന്ന വിശേഷണത്തോടെ 2016 ഏപ്രിൽ 5 മുതൽ ഡൽഹിയിൽ നിന്നും ആഗ്രയിലേക്ക് ഓടിത്തുടങ്ങിയ തീവണ്ടിയാണ് ഗതിമാൻ എക്സ്പ്രസ് (Gatimaan Express). മണിക്കൂറിൽ 160 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ തീവണ്ടി ഇന്ത്യയിലെ ആദ്യത്തെ  ഹൈസ്പീഡ് ട്രെയിൻ എന്ന വിശേഷണത്തോടെയാണ് ഓടിത്തുടങ്ങിയത്. ഡൽഹി മുതൽ ആഗ്ര വരെയുള്ള 200 കിലോമീറ്റർ ദൂരം പിന്നിടാൻ ഈ തീവണ്ടിക്ക് ഏകദേശം 1 മണിക്കൂർ 10 മിനിറ്റ് സമയം മതിയാകും എന്നായിരുന്നു അവകാശവാദം.രാജ്യത്ത് ഇതുവരെ ഏറ്റവും കൂടിയ വേഗതയിൽ ഓടിയിരുന്ന ന്യൂഡൽഹി- ഭോപ്പാൽ ശതാബ്ദി എക്സ്പ്രസ് ഇത്രയും ദൂരം പിന്നിടാൻ 1മണിക്കൂർ 20 മിനിറ്റ് സമയം എടുത്തിരുന്നു.എന്നാൽ ‍ ഡൽഹി-ആഗ്ര റൂട്ടില്‍ ഗതിമാന്റെ സമയകൃത്യത പലപ്പോഴും പാളുകയായിരുന്നു.പലദിവസങ്ങളിലും ട്രെയിൻ വൈകിയാണ് ഓടിയെത്തിയത്.ഇതോടെ യാത്രക്കാർ തന്നെ ട്രെയിനിനെതിരെ രംഗത്ത് വന്നു. ഡല്‍ഹിയിലെ നിസാമുദീന്‍ സ്റ്റേഷനില്‍ നിന്ന് ആഗ്രയിലെ കന്റോണ്‍മെന്റ് വരെയുള്ള 200 കിലോമീറ്റര്‍ ദൂരം 1 മണിക്കൂര്‍ 10 മിനിട്ട് കൊണ്ടാണ്…

    Read More »
Back to top button
error: