India
-
കടത്തിനു മുകളില്‍ കടവുമായി ജീവിച്ചിട്ടും ആയുധപ്പുരകള്‍ നിറയ്ക്കുന്ന പാകിസ്താന്‍!; രാജ്യം തകര്‍ന്നിട്ടും തകരാത്ത സൈന്യം; യുദ്ധ വിമാനങ്ങള്‍മുതല്‍ അന്തര്‍വാഹിനി വരെ; കൃഷിമുതല്‍ ഭവന പദ്ധതികളില്‍വരെ നിയന്ത്രണം; 80 ശതമാനം ആയുധനം നല്‍കുന്ന ചൈന വാങ്ങാനുള്ള പണവും നല്‍കും! ഒപ്പം ‘അങ്കിള്‍ സാമി’ന്റെ കൈനീട്ടവും
ന്യൂഡല്‍ഹി: രാജ്യാന്തര നാണയ നിധിയുടെ സഹായമില്ലെങ്കില്‍ ഇന്ന് പാകിസ്താന്‍ ഒരിഞ്ച് മുന്നോട്ടു നീങ്ങില്ല. പിന്നെയെങ്ങനെ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നു? ഒറ്റ ഉത്തരമേ ഇതിനുള്ളൂ. രണ്ടു വര്‍ഷം മുമ്പ് ഹഖാനി പറഞ്ഞതുപോലെ ‘അങ്കിള്‍ ബില്ലുകള്‍ അടയ്ക്കുന്നു’! പാകിസ്താന്‍ തകര്‍ന്നു. പക്ഷേ, സൈന്യം തകര്‍ന്നിട്ടില്ല. യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍, അന്തര്‍വാഹിനികള്‍, യുദ്ധക്കപ്പലുകള്‍: ഇസ്ലാമാബാദ് അവയെല്ലാം ശേഖരിക്കുന്നതു തുടരുന്നു. ഒരു സാമ്പത്തിക രക്ഷാ പദ്ധതിയില്‍നിന്ന് അടുത്തതിലേക്കു കടക്കുമ്പോള്‍ കടം കുമിഞ്ഞു കൂടുന്നു. ഈ വര്‍ഷം മാത്രം ജിഡിപി 236 ബില്യണ്‍ ഡോളറിലേക്കു ചുരുങ്ങുമ്പോഴും ഏഴു ബില്യണ്‍ ഡോളര്‍ പ്രതിരോധത്തിനായി നീക്കിവയ്ക്കുന്നു. രാജ്യത്തിന്റെ വഷളാകുന്ന സാമ്പത്തിക തകര്‍ച്ച പാകിസ്ഥാന്റെ സൈനിക ശക്തിയെ തൊട്ടിട്ടില്ല. എങ്ങനെ? മുഖ്യ ആയുധവ്യാപാരിതന്നെ അവയ്ക്കുള്ള പണം നല്‍കിയാല്‍ എങ്ങനെയുണ്ടാകും? ഒരാള്‍തന്നെ വില്‍പനക്കാരനും ബാങ്കറുമാകുന്നു. പാക് സൈനിക ഇറക്കുമതിയുടെ 80 ശതമാനവും ചൈനയില്‍നിന്നാണ്. യുദ്ധസാമഗ്രികള്‍ നല്‍കുക മാത്രമല്ല അതിനുള്ള പണവും നല്‍കും! കുറഞ്ഞ പലിശ നല്‍കിയാല്‍ മതി. കുറഞ്ഞ പലിശ, വഴക്കമുള്ള നിബന്ധനകള്‍, നീണ്ട ഗ്രേസ് പിരീഡുകള്‍…
Read More » -
പാകിസതാന്റെ യഥാര്‍ഥ ഭരണാധികാരി ജനറല്‍ അസിം മുനീര്‍; ഷെഹബാസ് വെറും പാവ; ഇന്റലിജന്‍സ് മുതല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വരെ റിപ്പോര്‍ട്ട് ചെയ്യുന്നത് മുനീറിന്; മാര്‍ക്കോ റൂബിയോ സംസാരിച്ചതും പട്ടാള മേധാവിയോട്; അധികാരം പിടിക്കാത്തത് സാമ്പത്തിക സഹായങ്ങള്‍ മുടങ്ങുമെന്ന് ഭയന്ന്; യുദ്ധം കഴിയുമ്പോള്‍ തെളിയുന്നത്
ന്യൂഡല്‍ഹി: അടുത്തകാലത്തു ലോകത്തുനടന്ന ഒരു യുദ്ധത്തിലും പട്ടാള മേധാവിയുടെ പേര് ഇത്രയും ചര്‍ച്ചയായിട്ടുണ്ടാകില്ല. ഇന്ത്യന്‍ പട്ടാള മേധാവി ആരെന്ന ചോദ്യത്തിന് പലര്‍ക്കും ഒരുപക്ഷേ മറുപടിയുണ്ടാകില്ല. എന്നാല്‍, ഇന്ത്യ-പാക് യുദ്ധത്തിന് മാസങ്ങള്‍ക്കു മുമ്പേ ജനറല്‍ അസിം മുനീര്‍ എന്ന പാക് മേധാവിയുടെ പേര് ചര്‍ച്ചയായി. കാരണം ഒന്നു മാത്രം- പാകിസ്താനില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് മുനീറാണ്. മുനീറിന്റെ പാവ പ്രസിഡന്റ് മാത്രമാണ് ഷെഹബാസ് ഷെരീഫ്. ജനാധിപത്യത്തിലും സമ്പദ്‌വ്യവസ്ഥയിലും ചോക്കും ചീസും പോലെ വ്യത്യാസമാണ് പാകിസ്താനും ഇന്ത്യയും. നിറം മാത്രമാണ് ഒന്ന്. രണ്ടും ആണവ ശക്തികളാണെങ്കിലും സൈനിക ശക്തി തമ്മില്‍ വന്‍ അന്തരമുണ്ട്. ഇന്ത്യയെ നയിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ്. പാകിസ്താനില്‍ യഥാര്‍ഥ ശക്തി ‘ജിഹാദി ജനറല്‍’. യുദ്ധത്തിനു പിന്നാലെ പാകിസ്താന്‍ ഒരു സമ്പൂര്‍ണ അധികാരം പിടിച്ചെടുക്കലിന്റെ വക്കിലാണോ എന്നും സംശയിക്കേണ്ടിവരും. പാക് സൈനിക ജനറല്‍ അസീം മുനീറിന്റെ ജനങ്ങളുമായുള്ള ഏക ബന്ധം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഇമ്രാന്‍ ഖാനെ തടവിലാക്കിയശേഷം ഷെഹബാസിന്റെ നേതൃത്വത്തില്‍ പാവ സര്‍ക്കാരിനെ നിയമിച്ചു…
Read More » -
ഇന്ത്യ ലക്ഷ്യമിട്ടത് ഭീകര കേന്ദ്രങ്ങളെ മാത്രം; നാനൂറില്‍ അധികം ഭീകരരെ വധിച്ചു; ഓപ്പറേഷന്‍ സിന്ദൂറിനു മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ പുറത്തുവിട്ട് സൈന്യം; തിരിച്ചടി നിയന്ത്രിതവും കൃത്യവും
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യമിട്ടത് ഭീകരകേന്ദ്രങ്ങളെ മാത്രമാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് വ്യക്തമാക്കി. ഇന്ത്യന്‍ ഭീഷണി മൂലം ചില ഭീകരകേന്ദ്രങ്ങളില്‍ നിന്ന് ഭീകരര്‍ ഒഴിഞ്ഞുപോയെന്നും സാധാരണ ജനങ്ങള്‍ക്ക് യാതൊരു അപായവും ഉണ്ടാകാതെ അതീവ ജാഗ്രതയോടെയാണ് സൈന്യം മുന്നോട്ട് പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ തിരിച്ചടി നിയന്ത്രിതവും കൃത്യതയുള്ളതുമായിരുന്നുവെന്നും ഡിജിഎംഒ വ്യക്തമാക്കി. മുരിദ്‌കെയിലെ ലഷ്‌കര്‍ ഇ ത്വയ്ബയുടെ കേന്ദ്രം അജ്മല്‍ കസബിനെ പരിശീലിപ്പിച്ച സ്ഥലമാണ്. ഒന്‍പതിലധികം ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തെന്നും നൂറിലധികം ഭീകരരെ വധിച്ചെന്നും സൈന്യം സ്ഥിരീകരിച്ചു. കൊടുംഭീകരനായ അബ്ദുള്‍ റൗഫ് ഈ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടതായും ഡിജിഎംഒ അറിയിച്ചു. സൈന്യം ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഓപ്പറേഷന്‍ സിന്ദൂറിന് മുന്‍പും ശേഷവുമുള്ള ചിത്രങ്ങള്‍ സൈന്യം മാധ്യമങ്ങള്‍ക്ക് നല്‍കി. മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ് തിരിച്ചടി നടത്തിയതെന്ന് എയര്‍ മാര്‍ഷല്‍ എ.കെ.ഭാരതി പറഞ്ഞു. പാക്കിസ്ഥാന്‍ ഇന്ത്യയിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തി. എട്ടാം തീയതി രാത്രി പോരാട്ടത്തിന് തയ്യാറാണെന്ന സന്ദേശം…
Read More » -
എൻജിനീയർമാരെ കണ്ട് പോലീസാണെന്ന് തെറ്റിദ്ധരിച്ച് ഒന്നാംനിലയിൽ നിന്ന് ചാടി കാലൊടിഞ്ഞു!! സംശയം തോന്നി പോലീസിലറിയിച്ച് പരിശോധിച്ചപ്പോൾ പിടികൂടിയത് 160 കിലോ കഞ്ചാവ്, ഒരു കിലോ ഹൈഡ്രോ കഞ്ചാവ്, 800 ഗ്രാം രാസലഹരി ഗുളികകൾ, യുവാവ് അറസ്റ്റിൽ
ബെംഗളൂരു: 75 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി പാലക്കാട് സ്വദേശിയായ യുവാവ് ബെംഗളൂരു പോലീസ് പിടിയിൽ. കുർപൂരിലെ പണിതീരാത്ത അപ്പാർട്ട്മെന്റിൽ താമസിക്കുന്ന സച്ചിൻ തോമസിനെ(25) ആനേക്കലിൽ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളികളായ സഞ്ജു, ഉബൈദ്, റാഷിദ് എന്നിവർ കടന്നുകളഞ്ഞു. ഇയാളിൽ നിന്ന് 160 കിലോ കഞ്ചാവ്, ഒരു കിലോ ഹൈഡ്രോ കഞ്ചാവ്, 800 ഗ്രാം രാസലഹരി ഗുളികകൾ എന്നിവയും പോലീസ് പിടികൂടിയി. സച്ചിനും കൂട്ടാളികളും വാടകയ്ക്കു താമസിക്കുന്ന കുർപൂരിലെ പണിതീരാത്ത അപ്പാർട്ട്മെന്റ് പരിശോധിക്കാനെത്തിയ സിവിൽ എൻജിനീയർമാരെ കണ്ട് പോലീസ് എന്നു തെറ്റിദ്ധരിച്ച് കടന്നുകളയാൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. ഇവരെ കണ്ട് രണ്ടാം നിലയിൽ നിന്നു താഴേക്കു ചാടിയ സച്ചിന്റെ കാലൊടിഞ്ഞു. സംശയം തോന്നിയ എൻജിനീയർമാർ അറിയിച്ചിതിനെ തുടർന്ന് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read More » -
ഉധംപുരില്‍ വ്യോമസേനാ ഉദ്യോഗസ്ഥന് വീരമൃത്യു; മരിച്ചത് പാക്ക് ഡ്രോണ്‍ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഉധംപുരില്‍ വ്യോമതാവളത്തിനു നേരെ പാക്കിസ്ഥാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സൈനികന് വീരമൃത്യു. വ്യോമസേനയില്‍ മെഡിക്കല്‍ സര്‍ജന്റായ രാജസ്ഥാന്‍ സ്വദേശി സുരേന്ദ്ര കുമാര്‍ മോഗ (36) ആണ് മരിച്ചത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് ശനിയാഴ്ച പുലര്‍ച്ചെയാണ് ഉദംപുരില്‍ വ്യോമതാവളത്തിന് നേരെ ആക്രമണം ഉണ്ടായത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകള്‍ തകര്‍ത്തിരുന്നു. എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേന്ദ്ര കുമാറിന്റെ ദേഹത്തേക്ക് ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാത്രി ആര്‍എസ് പുര സെക്ടറിലെ രാജ്യാന്തര അതിര്‍ത്തിയില്‍ നടന്ന പാക്ക് വെടിവയ്പ്പില്‍ ബിഎസ്എഫ് ജവാനും വീരമൃത്യു വരിച്ചിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇംതിയാസ് മരിച്ചത്. വെടിവയ്പ്പില്‍ മറ്റ് ഏഴ് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. ഇവര്‍ സൈനിക കേന്ദ്രത്തിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അധികൃതര്‍ അറിയിച്ചു.
Read More » -
കാപ്പാത്തുങ്കോ!!! പാക് ഡിജിഎംഒ ബന്ധപ്പെട്ടത് രണ്ടുതവണ; വെടിനിര്‍ത്തല്‍ ധാരണയില്‍ മൗനം തുടര്‍ന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള വെടിനിര്‍ത്തല്‍ ധാരണയായെന്ന വിവരത്തില്‍ കേന്ദ്രം മൗനം തുടരുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ അമേരിക്ക ഇടപെട്ടുവെന്ന വിവരത്തിലടക്കം കൃത്യമായ പ്രതികരണങ്ങളൊന്നും ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് എന്നിവര്‍ ഇതുവരെയായിട്ടും പ്രതികരിച്ചിട്ടില്ല. ഇതിനിടയില്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പാകിസ്ഥാന്റെ ഡയറക്ടര്‍ ജനറല്‍ ഒഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ഇന്നലെ രണ്ടു തവണയാണ് ഇന്ത്യയുമായി ബന്ധപ്പെട്ടത്. സേനാ മേധാവി, യുഎസ് വിദേശകാര്യ സെക്രട്ടറിയോട് സംസാരിച്ചതും പാക് ഡിജിഎംഒ പരാമര്‍ശിച്ചു. പാകിസ്ഥാന്‍ ആണവായുധം ഉപയോഗിക്കുമെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുഎസ് ഇടപെടലുണ്ടായത്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് നരേന്ദ്രമോദിയെ വിളിച്ചു. പാകിസ്ഥാനെ വിശ്വസിക്കേണ്ടെന്നാണ് ഇന്നലെ ഉച്ചയ്ക്ക് ചേര്‍ന്ന യോഗം തീരുമാനിച്ചത്. പാക് ഡിജിഎംഒ രണ്ടാമതും വിളിച്ചശേഷമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. ഇനിയും പ്രകോപനമുണ്ടായാല്‍ ആവശ്യമെങ്കില്‍ വെടിനിര്‍ത്തലില്‍ നിന്ന് പിന്‍മാറുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇതുവരെയുള്ള നടപടികളില്‍…
Read More » -
ഇതില്‍ കൂടുതല്‍ എന്തു തെളിവ്? ഇന്ത്യ വധിച്ച അഞ്ച് കൊടും ഭീകരര്‍ക്ക് ഔദ്യോഗിക സംസ്‌കാരം നല്‍കി പാകിസ്താന്‍; ജനറല്‍ മുനീര്‍ അടക്കം ഉന്നത സൈനികര്‍ പങ്കെടുത്തത് യൂണിഫോമില്‍; ശവമഞ്ചം പാക്പതാക പുതപ്പിച്ചു
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങള്‍ പുറത്തുവിട്ട് സൈനികവൃത്തങ്ങള്‍. ലഷ്‌കറെ തയിബ, ജയ്‌ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുമായി ബന്ധമുള്ള അഞ്ച് ഭീകരരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. മുദാസ്സര്‍ ഖാദിയാന്‍ ഖാസ്, ഹാഫിസ് മുഹമ്മദ് ജമീല്‍, മുഹമ്മദ് യൂസുഫ് അസ്ഹര്‍, ഖാലിദ് (അബു ആകാഷ), മുഹമ്മദ് ഹസ്സന്‍ ഖാന്‍ എന്നിവരെയാണ് സൈന്യം വധിച്ചത്. ഇവരുടെ സംസ്‌കാര ചടങ്ങുകളില്‍ സൈനിക ഉന്നത ഉദ്യോഗസ്ഥര്‍ മിലിട്ടറി യൂണിഫോമില്‍ പങ്കെടുത്തത് സൈന്യവും തീവ്രവാദികളും തമ്മിലുള്ള അടുത്ത ബന്ധമാണു വ്യക്തമാക്കുന്നത്. പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി മറിയം നവാസും പങ്കെടുത്തു. തീവ്രവാദികളുടെ ശവമഞ്ചങ്ങള്‍ പാക് പതാക പുതപ്പിച്ചിട്ടുണ്ട്. ആഗോള തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പാകിസ്താന്റെ പങ്ക് വ്യക്തമാക്കുന്ന ഏറ്റവും ശക്തമായ തെളിവായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. 1. മുദാസര്‍ ഖാദിയാന്‍ ഖാസ് ലഷ്‌കറെ തയിബ പ്രവര്‍ത്തകനായ മുദാസര്‍ ഖാദിയാന്‍ ഖാസിന്റെ (മുദാസര്‍, അബു ജുണ്ടാല്‍ എന്നീ പേരുകളിലും ഇയാള്‍ അറിയപ്പെട്ടിരുന്നു) സംസ്‌കാരത്തിന്…
Read More » -
പാക്കിസ്ഥാൻ തനിസ്വഭാവം കാണിച്ചു..!! വെടിനിർത്തൽ കരാർ ലംഘിച്ച് വീണ്ടും ആക്രമണം…, ജമ്മുവിലുടനീളം സ്ഫോടന ശബ്ദമെന്ന് ഒമർ അബ്ദുള്ള, തിരിച്ചടിക്കാൻ ബിഎസ്എഫിന് പൂർണ സ്വാതന്ത്ര്യം നൽകി..
ന്യൂഡൽഹി: ഇന്ത്യാ-പാക് അതിർത്തിയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ ലംഘിച്ച് പാക്കിസ്ഥാന്റെ പ്രകോപനം. ശ്രീനഗറില്‍ ആകെ സ്ഫോടന ശബ്ദം ഉണ്ടായെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. ആർഎസ് പുരയിൽ വ്യാപകമായ ഷെല്ലിങ് ഉണ്ടായതായാണ് ഏറ്റവും പുതിയ വിവരം. കശ്മീർ താഴ്വരയില് അനന്ത്നാഗ്, ബഡ്ഗാം, ശ്രീനഗർ എന്നിവിടങ്ങളിൽ പാക് ഡ്രോണുകൾ എത്തിയതായി റിപ്പോര്‍ട്ട്. ഇതിനു പുറമെ, ജമ്മു ഉധംപൂരിൽ ഡ്രോൺ ആക്രമണശ്രമം നടന്നതായും റിപ്പോർട്ടുകളുണ്ട്. രാജസ്ഥാനിലെ ബാർമറിൽ ഡ്രോൺ സാന്നിധ്യം മൂലം അപായ സൈറൺ മുഴക്കുകയും വ്യോമാക്രമണ മുന്നറിയിപ്പ് നൽകുകയും ചെയ്തു. നിയന്ത്രണരേഖയിലും രാജ്യാന്തര അതിർത്തിയിലും പാക് ഭാഗത്തുനിന്ന് തുടർച്ചയായ പ്രകോപനങ്ങളുണ്ടെന്നും സൂചനകളുണ്ട്. വെടിനിർത്തൽ കരാർ ലംഘിച്ച പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകാൻ ബോർഡർ സെക്യൂരിറ്റി ഫോഴ്സിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. വാക്ക് ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും സൈന്യം മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം അതിർത്തിയിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുക്കുന്നത് ആശങ്കാജനകമാണ്. ഇന്ന് വൈകുന്നേരം അഞ്ചു മണി മുതലാണ്…
Read More » -
ഇരട്ട സഹോദരിമാര്‍ ഒരു പേരില്‍ അധ്യാപികയായി ആള്‍മാറാട്ടം നടത്തി സര്‍ക്കാരിനെ പറ്റിച്ചത് 1.5 കോടി രൂപ!
ഇരട്ട സഹോദരിമാര്‍ ഒരേ പേരില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായി ആള്‍മാറാട്ടം നടത്തി സര്‍ക്കാരിനെ പറ്റിച്ച് കൈപ്പറ്റിയത് 1.5 കോടി രൂപയുടെ ശമ്പളം. മധ്യപ്രദേശ് സര്‍ക്കാരിനെയാണ് ഇരട്ട സഹോദരിമാര്‍ ചേര്‍ന്ന് കബളിപ്പിച്ചത്. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് വന്‍ തട്ടിപ്പ് നടന്നത്. 18 വര്‍ഷത്തോളമാണ് ഇരട്ട സഹോദരിമാര്‍ ഒരേ തിരിച്ചറിയല്‍ കാര്‍ഡും മാര്‍ക്ക് ലിസ്റ്റും ഉപയോഗിച്ച് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരായി ജോലി ചെയ്തത്. രണ്ട് വ്യത്യസ്ത സ്‌കൂളുകളില്‍ ഒരേ അക്കാദമിക് യോഗ്യത സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി ചെയ്യുകയായിരുന്നു ഇവര്‍. രശ്മി എന്ന പേരിലാണ് രണ്ടും പേരും അധ്യാപികമാരായി ജോലി ചെയ്തത്. എന്നാല്‍, സഹോദരിമാര്‍ക്ക് സംഭവിച്ച ഗുരുതരമായ പിഴവാണ് ഇവര്‍ പിടിക്കപ്പെടാന്‍ കാരണമായത്. ഇരുവരും ഒരേ സ്‌കൂളിലേക്ക് ട്രാന്‍സ്ഫര്‍ അപേക്ഷ സമര്‍പ്പിച്ചതോടെയാണ് ഞെട്ടിക്കുന്ന തട്ടിപ്പ് വിവരം പുറത്തായത്. ഇവര്‍ സമര്‍പ്പിച്ച ട്രാന്‍സ്ഫര്‍ അപേക്ഷകള്‍ അധികൃതരില്‍ സംശയം ഉണ്ടാക്കിയതോടെയാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. രണ്ട് പേരുടെയും അപേക്ഷകള്‍ ഏതാണ്ട് സമാനമാണെന്ന് അധികൃതര്‍ കണ്ടെത്തി. സൂക്ഷ്മ പരിശോധനയില്‍ പേരുകള്‍,…
Read More » -
ഇന്ത്യ-പാക്ക് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍; മേയ് 12ന് വീണ്ടും ചര്‍ച്ച നടത്തും
ന്യൂഡല്‍ഹി: ഇന്ത്യ-പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിന് ധാരണയായതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. ഇന്ന് വൈകിട്ട് 5 മണിയോടെ ഇരു രാജ്യങ്ങളും കരവ്യോമസമുദ്ര മാര്‍ഗമുള്ള എല്ലാ ആക്രമണങ്ങളും അവസാനിപ്പിച്ചുവെന്ന് വിക്രം മിശ്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെന്നു പാക്കിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഇഷാക് ധറും പ്രഖ്യാപിച്ചു. സംഘര്‍ഷ സാഹചര്യം ലഘൂകരിച്ചെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും പ്രഖ്യാപനം. ഇരു രാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷന്‍ ഡിജിമാര്‍ മേയ് 12ന് ഉച്ചക്ക് 12മണിക്ക് വീണ്ടും സംസാരിക്കുമെന്നും വിക്രം മിശ്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയുംപാക്കിസ്ഥാനും ഉടനടി വെടിനിര്‍ത്തലിന് സമ്മതിച്ചുവെന്നായിരുന്നു ട്രംപിന്റെ കുറിപ്പ്. രാത്രി മുഴുവന്‍ നീണ്ട കൂടിയാലോചനകളെത്തുടര്‍ന്നാണ് തീരുമാനമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പ് ട്രംപ് എക്‌സിലും പങ്കുവച്ചു. ബുദ്ധിപരമായ നീക്കത്തിന് ഇന്ത്യയെയും പാക്കിസ്ഥാനെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും പാക്ക്…
Read More »