India
-
ജലന്ധറിലും സാംബയിലും പാക്ക് ഡ്രോണുകള്‍; സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും
ന്യൂഡല്‍ഹി: പഞ്ചാബിലെ ജലന്ധറിലും ജമ്മുവിലെ സാംബ മേഖലയിലും ഇന്നലെ രാത്രിയില്‍ വീണ്ടും പാക്ക് ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനക്കമ്പനി ആറ് സര്‍വീസുകള്‍ റദ്ദാക്കി. ജമ്മു, അമൃത്സര്‍, ചണ്ഡീഗഡ്, ലേ, ശ്രീനഗര്‍, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസാണ് റദ്ദാക്കിയത്. പുതിയ സാഹചര്യത്തില്‍, യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സര്‍വീസുകള്‍ റദ്ദാക്കുകയാണെന്ന് ഇന്‍ഡിഗോ സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചു. സാഹചര്യങ്ങള്‍ വിലയിരുത്തുകയാണെന്നും പുതിയ നിര്‍ദേശങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കുമെന്നും വ്യക്തമാക്കിയ കമ്പനി, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് യാത്രക്കാര്‍ ആപ്പ് വഴി വിമാന സര്‍വീസിന്റെ സ്ഥിതി മനസ്സിലാക്കണമെന്നും നിര്‍ദേശിച്ചു. ജമ്മു, ലേ, ജോഥ്പുര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡീഗഡ്, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യയും റദ്ദാക്കി. പാക്കിസ്ഥാനുമായുള്ള നിലവിലെ പ്രശ്‌നങ്ങളെക്കുറിച്ച് വിദേശകാര്യ വക്താവ് വിക്രം മിസ്രി, പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു മുന്‍പാകെ മേയ് 19ന് വിശദീകരിക്കും. കോണ്‍ഗ്രസ് എംപി ശശി തരൂരാണ് വിദേശകാര്യ വിഷയങ്ങളുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍.…
Read More » -
ദിനേശന് പെണ്ണ് വേണം!!! നിവിൻ പോളി ചിത്രം “ഡോൾബി ദിനേശ”ന്റെ കാസ്റ്റിംഗ് കാൾ പുറത്ത്
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന “ഡോൾബി ദിനേശൻ” എന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് കാൾ പുറത്ത്. നിവിൻ പോളിയെ നായകനാക്കി അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രത്തിലേക്ക് നായികയെ തേടിയാണ് കാസ്റ്റിംഗ് കാൾ വന്നിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ പത്താമത്തെ ചിത്രമാണ് “ഡോൾബി ദിനേശൻ”. മലയാളം നന്നായി സംസാരിക്കാൻ സാധിക്കുന്ന, പാട്ടു പാടാൻ താല്പര്യമുള്ള പെൺകുട്ടികൾക്കാണ് മുൻഗണന കൊടുക്കുന്നത് എന്ന് കാസ്റ്റിംഗ് കോളിൽ സൂചിപ്പിച്ചിട്ടുണ്ട്. 24 മുതൽ 28 വയസ്സ് വരെയുള്ള പ്രായപരിധിയിൽ പെടുന്ന പെൺകുട്ടികളെയാണ് നായികാ വേഷത്തിലേക്ക് പരിഗണിക്കുന്നത്. താല്പര്യം ഉള്ളവർ അവരുടെ ഫോട്ടോയും സെൽഫ് ഇൻട്രോ വീഡിയോയും കാസ്റ്റിംഗ് കാൾ പോസ്റ്ററിൽ നൽകിയിരിക്കുന്ന ഇമെയിൽ, വാട്സാപ്പ് നമ്പർ എന്നിവയിലേക്ക് അയക്കാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 18 ആണ്. ഇമെയിൽ ഐഡി- [email protected] , മൊബൈൽ നമ്പർ- 8089966808 . നാടൻ വേഷത്തിൽ തനിനാടൻ…
Read More » -
ശമ്പള വര്‍ധനയില്ല; നഗരവാസികള്‍ ‘പിടിച്ചു’ ചെലവഴിക്കുന്നു; ആളിടിക്കാതെ പിവിആര്‍ ഇനോക്‌സും; ത്രൈമാസ നഷ്ടം 12.5 ബില്യണ്‍ രൂപ കവിഞ്ഞു; സിനിമ വിപിണിലെ മാന്ദ്യത്തില്‍ തകര്‍ന്ന് മള്‍ട്ടിപ്ലക്‌സ് ശൃംഖല
ന്യൂഡല്‍ഹി: നഗരങ്ങളിലെ ജനങ്ങളുടെ ഇഷ്ട സിനിമാ കേന്ദ്രമായ പിവിആര്‍ ഇനോക്‌സിനു ത്രൈമാസ കണക്കുകളില്‍ വന്‍ നഷ്ടം. നഗരകേന്ദ്രങ്ങളില്‍ ആളുകള്‍ പണം ചെലവഴിക്കുന്നതു കുറഞ്ഞതും പുതിയ സിനിമകളുടെ റിലീസുകള്‍ മങ്ങിയതും ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്‌സ് ശൃംഖലയെ പിന്നോട്ടടിച്ചെന്നു റോയിട്ടേഴസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിവിആറും ഇനോക്‌സും ലയിപ്പിച്ച് രൂപീകരിച്ച കമ്പനി, നാലാം പാദത്തില്‍ 1.06 ബില്യണ്‍ രൂപയുടെ (12.48 മില്യണ്‍ ഡോളര്‍) സംയോജിത നഷ്ടം റിപ്പോര്‍ട്ട് ചെയ്തു. ഒരുവര്‍ഷം മുമ്പ് 901 ദശലക്ഷം രൂപയായിരുന്നു നഷ്ടം. ഈ സാമ്പത്തികവര്‍ഷം ആരംഭിച്ചതുമുതല്‍ സിനിമയിറങ്ങുന്നതില്‍ കൃത്യമായ കലണ്ടര്‍ പാലിച്ചില്ല. ഇതോടെ അവധിക്കാലത്തിന്റെ തുടക്കമായ മാര്‍ച്ചിലെ പ്രകടനം മോശമായി. ആളുകള്‍ തിയേറ്ററുകളിലേക്ക് എത്തിയില്ല. സിനിമകളുടെ കഥ മോശമായതും തിരിച്ചടിയായെന്നു കമ്പനി വിലയിരുത്തുന്നു. ഈ പാദത്തിലെ പ്രധാന ഹിന്ദി ഭാഷാ ചിത്രങ്ങളില്‍, ചരിത്രപരമായ ആക്ഷന്‍ ചിത്രമായ ‘ഛാവ’ മാത്രമാണ് ബോക്‌സ് ഓഫീസില്‍ മികച്ചുനിന്നത്. വേതനത്തില്‍ ഉയര്‍ച്ചയില്ലാത്തതും ഉയര്‍ന്ന ജീവിതച്ചെലവും കാരണം നഗര ഉപഭോക്താക്കളുടെ ബജറ്റ് തെറ്റിയതു സിനിമയോടുള്ള ഡിമാന്‍ഡ്…
Read More » -
ഇന്ത്യ- പാക് യുദ്ധം ‘അപൂര്‍വ’ അവസരം; കണ്ണിമ ചിമ്മാതെ നിരീക്ഷിച്ച് പാശ്ചാത്യ പ്രതിരോധ വിദഗ്ധര്‍; വിലയിരുത്തിയത് ചൈനീസ് പോര്‍ വിമാനങ്ങളുടെയും മിസൈലുകളുടെയും പ്രകടനം; ഇന്ത്യയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ വെടിക്കോപ്പുകള്‍ കൃത്യത പുലര്‍ത്തി; ലക്ഷ്യം കാണാതെ പാക് മിസൈലുകള്‍
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ ഏറ്റവും കൂടുതല്‍ നിരീക്ഷിച്ചത് പാശ്ചാത്യ പ്രതിരോധ വിദഗ്ധര്‍. ഓരോ രാജ്യത്തിന്റെയും വിദേശ പ്രതിരോധ ഉപകരണങ്ങളും വിമാനങ്ങളും നിരീക്ഷിക്കാനുള്ള ‘അപൂര്‍വ’ അവസരമായിട്ടാണ് ഏറ്റുമുട്ടലിനെ കണ്ടത്. ഇന്ത്യ ഉപയോഗിക്കുന്നതു ഫ്രഞ്ച് നിര്‍മിത റഫാല്‍ വിമാനങ്ങളും പാകിസ്താന്‍ ചൈനീസ് നിര്‍മിത പോര്‍ വിമാനങ്ങളുമാണ് അളന്നുതൂക്കിയുള്ള ആക്രമണങ്ങള്‍ക്ക് ആശ്രയിച്ചത്. ഭാവിയില്‍ യുദ്ധമുണ്ടായാല്‍ ഓരോ രാജ്യങ്ങളുടെയും ആയുധ ശക്തിയുടെ കാര്യത്തില്‍ ധാരണയുണ്ടാക്കാനാണു സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് അമേരിക്കയടക്കമുള്ളവര്‍ യുദ്ധത്തെ ഉപയോഗിച്ചത്. ചൈനീസ് നിര്‍മിത ഫൈറ്റര്‍ ജെറ്റുകള്‍ രണ്ട് ഇന്ത്യ ജെറ്റുകളെയെങ്കിലും വെടിവച്ചിട്ടെന്നു യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരില്‍നിന്നുള്ള വിവരങ്ങളെന്ന പേരില്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൈലറ്റുകളുടെ പ്രകടനം, ഫൈറ്റര്‍ ജറ്റുകള്‍, എയര്‍-ടു എയര്‍ മിസൈലുകളുടെ സൂഷ്മത എന്നിവ നോക്കിയശേഷം തങ്ങളുടെ സൈന്യത്തെ കൂടുതല്‍ സജ്ജമാക്കുകയെന്നതായിരുന്നു ആകാശ യുദ്ധം നിരീക്ഷിക്കുന്നതിന്റെ ലക്ഷ്യം. ഇന്തോ പസഫിക് റീജണിലും തായ്‌വാന്റെ പേരിലും ചൈനയും പാകിസ്താനും നേരിട്ടുള്ള തര്‍ക്കങ്ങളിലാണ്. അതുകൊണ്ടുതന്നെ ഏറ്റവും ആധുനികമായ ഉപകരണങ്ങള്‍ ആരൊക്കെ ഉപയോഗിക്കുന്നുവോ അവരെയെല്ലാം…
Read More » -
പാക്കിസ്ഥാന്റെ ആണവ ഭീഷണി ഇവിടെ ചെലവാകില്ല!! ഓപ്പറേഷൻ സിന്ദൂർ വെറുമൊരു പേരല്ല, ഈ രാജ്യത്തെ ജനതയുടെ വികാരം, ഇന്ത്യ തകർത്തത് ഭീകരരുടെ കെട്ടിടങ്ങളല്ല, അവരുടെ ആത്മവിശ്വാസത്തെ, പാക്കിസ്ഥാൻ രക്ഷ തേടി ലോകം മുഴുവൻ ഓടി- മോദി
ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിനും അർധ സൈനികർക്കും സാങ്കേതിക വിദഗ്ധർക്കും ഓരോ ഇന്ത്യക്കാരുടെയും പേരിൽ അഭിവാദ്യമാർപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂറിനു ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞുപോയ ദിവസങ്ങളിൽ രാജ്യത്തിന്റെ കരുത്തിനും ഐക്യത്തിനും നമ്മൾ സാക്ഷികളായി. നമ്മുടെ വീര സൈനികർ ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യം നേടുന്നതിനായി അക്ഷീണ പ്രയത്നമാണ് നടത്തിയത്. അവരുടെ വീരത്തെയും സാഹസത്തെയും കരുത്തിനെയും ഞാൻ നമ്മുടെ രാജ്യത്തെ ഓരോ അമ്മമാർക്കും സഹോദരിമാർക്കും മകൾക്കും വേണ്ടി സമർപ്പിക്കുന്നു. ഏപ്രിൽ 22ന് പഹൽഗാമിൽ അവധി ആഘോഷിക്കാനെത്തിയ നിർദോഷികളായ പാവങ്ങളെ മതം ചോദിച്ച് അവരുടെ കുടുംബാംഗങ്ങൾക്കു മുന്നിൽ, കുട്ടികൾക്കു മുന്നിൽവച്ച് കൊലപ്പെടുത്തിയത് ഭീകരതയുടെ ഏറ്റവും വിരൂപമായ മുഖമായിരുന്നു. ഈ നാടിന്റെ സൽപ്പേര് തകർക്കാനുള്ള ശ്രമവും അവർ നടത്തി. വ്യക്തിപരമായി എനിക്കുണ്ടായ ദുഃഖം വളരെ വലുതായിരുന്നു. ഈ സംഭവത്തിനുശേഷം രാജ്യം മുഴുവൻ ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി ഒരു കുടക്കീഴിൽ നിലയുറപ്പിച്ചു. ഭീകരരെ മണ്ണോടുമണ്ണാക്കാൻ സൈന്യത്തിന് സകല സ്വാതന്ത്ര്യവും നൽകി. ഞങ്ങളുടെ…
Read More » -
ഇന്ന് എട്ടുമണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനചെയ്യും
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി എട്ട് മണിക്കായിരിക്കും മോദി ജനങ്ങളോട് സംസാരിക്കുക. പഹല്‍ഗാമിലെ ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ തുടങ്ങിയവയെക്കുറിച്ച് മോദി സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യേണ്ടത് അനിവാര്യമാണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്കടക്കം പ്രധാനമന്ത്രി മറുപടി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read More » -
നടന്‍ വിശാലിന് എന്താണ് സംഭവിക്കുന്നത്? ട്രാന്‍സ്ജെന്‍ഡര്‍ സൗന്ദര്യ മത്സര വേദിയില്‍ കുഴഞ്ഞുവീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ചെന്നൈ: പൊതുവേദിയില്‍ എത്തിയ നടന്‍ വിശാല്‍ ബോധരഹിതനായി വീണു. വില്ലുപുരത്ത് സംഘടിപ്പിച്ച മിസ് കൂവാഗം ട്രാന്‍സ്ജെന്‍ഡര്‍ ബ്യൂട്ടി മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. നടന്‍ പെട്ടെന്ന് കുഴഞ്ഞുവീണതോടെ ആരാധകര്‍ ആശങ്കയിലായി. പരിപാടിയുടെ മുഖ്യാതിഥിയായാണ് വിശാല്‍ എത്തിയത്. നടന്‍ കുഴഞ്ഞുവീണതോടെ സംഘാടകര്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രയില്‍ പ്രവേശിപ്പിച്ചു. നടന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ആശുപത്രി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് വിശാലിന്റെ മാനേജര്‍ ഹരി പറഞ്ഞു. രണ്ട് ദിവസത്തെ വിശ്രമത്തിലാണ് നടന്‍. ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്നാവാം വിശാല്‍ കുഴഞ്ഞുവീണതെന്നാണ് കരുതുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ഡെങ്കിപ്പനി ബാധിച്ചിരുന്നു. ഇതിന് ശേഷം താരം ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. അടുത്ത കാലത്തായി പൊതുപരിപാടികള്‍ക്കായി എത്തുന്ന വിശാലിന്റെ ആരോഗ്യം കണ്ട് ആരാധകര്‍ക്കിടയില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. അന്നൊക്കെ, ഏറെ ക്ഷീണിതനായി കാണപ്പെട്ട താരം ഒരു അസിസ്റ്റന്റിന്റെ സഹായത്തോടെയാണ് വേദിയിലെത്തിയത്. മാത്രമല്ല സംസാരിക്കുന്നതിനിടെ വിശാലിന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. ‘മദഗജരാജ’ എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കെത്തിയതായിരുന്നു നടന്‍. സംസാരിക്കുന്നതിനിടെ പലതവണ നാക്ക് കുഴയുന്നുമുണ്ട്.…
Read More » -
ഇമോഷണൽ രംഗങ്ങൾ കോർത്തിണക്കിയ ചിത്രം നരി വേട്ട മെയ് ഇരുപത്തിമൂന്നിന് തീയേറ്ററുകളിലെത്തും
ടൊവിനോ തോമസ് നായകനായ നരി വേട്ട എന്ന ചിത്രം മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു.ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം അനുരാജ് മനോഹറാണ് സംവിധാനം ചെയ്യുന്നത്.മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം എന്ന ടാഗ് ലൈനോടെ എത്തുന്ന ഈ ചിത്രം അതിജീവനത്തിൻ്റെ ശക്തമായ പ്രതികരണം കൂടിയാണ് കാട്ടിത്തരുന്നത്. പിറന്നുവീണ മണ്ണിൽ ധാരാളം സ്വപ്നങ്ങളുമായി ജീവിക്കാനിറങ്ങിത്തിരിച്ച വരുടെ നൊമ്പരങ്ങൾ… നിരവധി ഇമോഷണൽ രംഗങ്ങളായി കോർത്തിണക്കിയിരിക്കുന്നു. നീതി നടപ്പാക്കുന്നവരുടേയും നീതിക്കായി കാത്തിരിക്കുന്നവരുടേയും വ്യക്തി ജീവിതത്തിൻ്റെ നിഴലാട്ടവും ഈ ചിത്രം കാട്ടിത്തരുന്നു.വലിയ മുതൽമുടക്കിൽഎല്ലാ വിഭാഗം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന വിധത്തിലുള്ള ക്ലീൻഎൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.: സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടന്നുമായ ചേരനുംചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നീമൂന്നു പേരും പൊലീസ് കഥാപാത്രങ്ങളെ യാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വറുഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കൊൺസ്റ്റബിളിൻ്റെ ഔദ്യോഗികജീവിതത്തിലേയും, വ്യക്തി ജീവിതത്തിലേയും സംഘർഷഭരിതമായ…
Read More » -
അതിര്‍ത്തി കാക്കാന്‍ ഇന്ത്യയുടെ ചാരക്കണ്ണുകള്‍; തലയ്ക്കു മുകളില്‍ വട്ടമിടുന്നത് 10 ഉപഗ്രഹങ്ങള്‍; 52 എണ്ണംകൂടി ഭ്രമണപഥത്തില്‍ എത്തും; വെടി നിര്‍ത്തലിനു പിന്നാലെ ഇന്ത്യയുടെ സൈനിക പദ്ധതികളുടെ രഹസ്യം വെളിപ്പെടുത്തി ഐഎസ്ആര്‍ഒ ചെയര്‍മാന്‍
ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്കിടയില്‍, രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 10 ഉപഗ്രഹങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി. നാരായണന്‍. അഗര്‍ത്തലയില്‍ നടന്ന സെന്‍ട്രല്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ (സിഎയു) അഞ്ചാമത് ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘നമ്മുടെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കണമെങ്കില്‍, നമ്മുടെ ഉപഗ്രഹങ്ങള്‍ വഴി സേവനം നല്‍കണം. നമ്മുടെ 7,000 കിലോമീറ്റര്‍ കടല്‍ത്തീര പ്രദേശങ്ങള്‍ നാം നിരീക്ഷിക്കണം. ഉപഗ്രഹ, ഡ്രോണ്‍ സാങ്കേതികവിദ്യ ഇല്ലാതെ, നമുക്ക് പലതും നേടാന്‍ കഴിയില്ല.’-അദ്ദേഹം പറഞ്ഞു. ഇപ്പോള്‍, സ്വകാര്യ ഓപ്പറേറ്റര്‍മാരില്‍ നിന്നും അക്കാദമിക് സ്ഥാപനങ്ങളില്‍ നിന്നുമുള്ളവ ഉള്‍പ്പെടെ, ഇസ്രോ ആകെ 127 ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. ഇതില്‍ 22 എണ്ണം ലോ എര്‍ത്ത് ഭ്രമണപഥത്തിലാണ്. 29 എണ്ണം കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ജിയോ-സിന്‍ക്രണസ് എര്‍ത്ത് ഭ്രമണപഥത്തിലാണ്. ഇന്ത്യയില്‍ ഒരു ഡസനോളം സ്‌പൈ അല്ലെങ്കില്‍ സര്‍വൈലന്‍സ് ഉപഗ്രഹങ്ങളുണ്ട്. അവയില്‍ കാര്‍ട്ടോസാറ്റ്, റിസാറ്റ് പരമ്പരകളും പ്രത്യേക നിരീക്ഷണ ജോലികള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ള എമിസാറ്റ്, മൈക്രോസാറ്റ് പരമ്പരകളും…
Read More »
