India

  • ഗ്ലാസില്‍ മൂത്രമൊഴിച്ചു, പാത്രങ്ങളില്‍ തളിച്ചു; ദൃശ്യങ്ങള്‍ പുറത്തായതോടെ വീട്ടുജോലിക്കാരി അറസ്റ്റില്‍

    ലഖ്‌നൗ: വീട്ടുജോലിക്കിടെ പാത്രങ്ങളില്‍ മൂത്രമൊഴിച്ച ജോലിക്കാരി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയിലെ ഒരു ബിസിനസുകാരന്റെ വീട്ടുജോലിക്കാരിയായ സമന്ത്രയാണ് അറസ്റ്റിലായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി നാഗിന പ്രദേശത്തെ വീട്ടില്‍ ജോലി ചെയ്തു വരികയായിരുന്നു സമന്ത്ര. വീട്ടില്‍ വിശ്വസ്തതയോടെ ജോലി ചെയ്യുന്നതിനാല്‍ ഇവരെ വീട്ടുകാര്‍ക്ക് വലിയ വിശ്വാസമായിരുന്നു. എന്നാല്‍ അടുത്തിടെ, ഒരു കുടുംബാംഗം അവരുടെ അസാധാരണമായ പെരുമാറ്റത്തില്‍ സംശയം തോന്നുകയും രഹസ്യമായി നിരീക്ഷിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ അടുക്കളയില്‍ ഒളിക്യാമറ വെച്ചപ്പോഴാണ് ഞെട്ടിക്കന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. കുടുംബം കഴിക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങളിലാണ് സമന്ത്ര മൂത്രമൊഴിച്ചത്. ഇവര്‍ ഒരു ഗ്ലാസില്‍ മൂത്രമൊഴിക്കുകയും അത് കുടുംബം ഭക്ഷണം കഴിക്കാനായി ഉപയോഗിക്കുന്ന പാത്രങ്ങളില്‍ തളിക്കുകയും ചെയ്തതായി നാ?ഗിന പൊലീസ് പറഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ കുടുംബത്തിന്റെ സംശയം ശരിവെച്ചു. കുടുംബം ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നാഗിന പൊലീസ് സമന്ത്രയെ കസ്റ്റഡിയിലെടുത്തു. പൊതുസമാധാനത്തിന് ഭംഗം വരുത്തിയതുമായി ബന്ധപ്പെട്ട വകുപ്പുകള്‍…

    Read More »
  • ട്രംപ് താരിഫിന് മറുപടി; യുഎസിലേക്കുള്ള പോസ്റ്റല്‍ സര്‍വീസുകള്‍ താല്‍കാലികമായി അവസാനിപ്പിക്കുന്നെന്ന് ഇന്ത്യ

    ന്യൂഡല്‍ഹി: യുഎസിലേക്കുള്ള പോസ്റ്റല്‍ സര്‍വീസുകള്‍ താല്‍കാലികമായി അവസാനിപ്പിക്കുമെന്ന് ഇന്ത്യ. യുഎസിന്റെ പുതിയ കസ്റ്റംസ് നയങ്ങളെത്തുടര്‍ന്നാണ് നടപടി. 800 ഡോളര്‍ വരെ വില മതിക്കുന്ന കുറഞ്ഞ വിലയുള്ള വസ്തുക്കള്‍ യുഎസിലേക്ക് അയയ്ക്കുന്നതിന് അനുവദിച്ചിരുന്ന തീരുവ ഇളവ് ജൂലൈ 30ന് യുഎസ് റദ്ദാക്കിയിരുന്നു. ഈ തീരുവ പിന്‍വലിക്കല്‍ ഓഗസ്റ്റ് 29നാണ് നിലവില്‍ വരുന്നത്. ഈ സാഹചര്യത്തില്‍ ഏതു മൂല്യത്തിലുള്ള വസ്തുവും യുഎസിലേക്ക് അയയ്ക്കുന്നതിന് ഇന്റര്‍നാഷനല്‍ എമര്‍ജന്‍സി ഇക്കണോമിക് പവര്‍ ആക്ട് പ്രകാരമുള്ള തീരുവ നല്‍കേണ്ടി വരുമെന്ന് പോസ്റ്റല്‍ വിഭാഗം ഇന്നു പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു. അതേസമയം 100 ഡോളര്‍ വരെയുള്ള ഗിഫ്റ്റ് വസ്തുക്കള്‍ക്കുള്ള ഇളവ് തുടരും. പുതിയ ഉത്തരവു പ്രകാരം ഓഗസ്റ്റ് 25 മുതല്‍ യുഎസിലേക്ക് തപാല്‍ മുഖാന്തിരം അയയ്ക്കുന്ന എല്ലാ വസ്തുക്കളുടെയും ബുക്കിങ് റദ്ദാക്കുമെന്ന് പോസ്റ്റല്‍ വിഭാഗം അറിയിച്ചു. എന്നാല്‍ കത്തുകള്‍, രേഖകള്‍ തുടങ്ങിയവ പതിവുപോലെ തന്നെ തപാലിലൂടെ അയയ്ക്കാനാകുമെന്നും ഉത്തരവില്‍ പറയുന്നു.

    Read More »
  • മോദിയുടെ റാലിയില്‍ രണ്ട് RJD എംഎല്‍എമാര്‍; ബിഹാറില്‍ ‘ഇന്ത്യ’ മുന്നണിക്ക് തിരിച്ചടി

    പട്ന: ബിഹാറില്‍ ആര്‍ജെഡിക്ക് വന്‍തിരിച്ചടിനല്‍കി ഗയയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയുടെ വേദിയില്‍ രണ്ട് ആര്‍ജെഡി എംഎല്‍എമാര്‍. നവാഡ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബിഭാ ദേവി, രജൗലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രകാശ് വീര്‍ എന്നിവരാണ് മോദിയുമായി വേദി പങ്കിട്ടത്. ആര്‍ജെഡിയുടേത് പ്രീണനരാഷ്ട്രീയമാണെന്ന് മോദി വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് എംഎല്‍എമാര്‍ പരിപാടിയില്‍ പങ്കെടുത്തത്. സംഭവം ഇതിനകം തന്നെ ആര്‍ജെഡിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. ആര്‍ജെഡി മുന്‍ എംഎല്‍എ രാജ് ബല്ല യാദവിന്റെ ഭാര്യയാണ് ബിഭാദേവി. ഈയടുത്ത് ഒരു ബലാത്സംഗക്കേസില്‍ രാജ് ബല്ല യാദവിനെ പട്ന ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. സംവരണ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രകാശിന് ഇക്കുറി സ്ഥാനാര്‍ഥിത്വം ലഭിക്കാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇക്കാര്യം രാഹുല്‍ ഗാന്ധി നയിച്ച വോട്ടര്‍ അധികാര്‍ യാത്രയില്‍ പങ്കെടുക്കവേ തേജസ്വി യാദവ് വ്യക്തമായ സൂചന നല്‍കുകയും ചെയ്തിരുന്നു. റാലിയില്‍ ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമെതിരേ അതിരൂക്ഷവിമര്‍ശമായിരുന്നു മോദി ഉന്നയിച്ചത്. വോട്ട് ബാങ്ക് പ്രീണനത്തിന്റെ ഭാഗമായി അനധികൃത കുടിയേറ്റക്കാര്‍ക്ക് പ്രയോജനം ലഭിക്കാന്‍ ആര്‍ജെഡി, ബിഹാറികളുടെ…

    Read More »
  • നമസ്‌തേ സദാ വത്സലേ മാതൃഭൂമേ… കര്‍ണാടക നിയമസഭയില്‍ ആര്‍എസ്എസ് പ്രാര്‍ഥന ചൊല്ലി ഡി.കെ. ശിവകുമാര്‍

    ബെംഗളൂരു: നിയമസഭയില്‍ ആര്‍എസ്എസ് പ്രാര്‍ഥനാഗാനം ആലപിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ആര്‍എസ്എസ് ശാഖകളില്‍ ചൊല്ലുന്ന ‘നമസ്‌തേ സദാ വത്സലേ മാതൃഭൂമേ..’ എന്ന് തുടങ്ങുന്ന പ്രാര്‍ഥനാ ഗാനം ആലപിക്കുന്ന ശിവകുമാറിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. വ്യാഴാഴ്ച, കര്‍ണാടക നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തിനിടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍എസ്എസിന്റെ പ്രാര്‍ഥനാഗാനം ചൊല്ലിയത്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ, താന്‍ എക്കാലവും കോണ്‍ഗ്രസുകാരന്‍ ആയിരിക്കുമെന്ന് വ്യക്തമാക്കി ശിവകുമാര്‍ രംഗത്തുവന്നു. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍എസ്എസിനെക്കുറിച്ച് പരാമര്‍ശിച്ചതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. എന്നാലിപ്പോള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുമായി കൈകോര്‍ക്കാന്‍ ആലോചിക്കുകയാണോ എന്ന് ബിജെപി പരിഹസിച്ചു. ‘ചെങ്കോട്ടയുടെ മുകളില്‍ നിന്ന് പ്രധാനമന്ത്രി മോദി ആര്‍എസ്എസിന്റെ സംഭാവനകളെക്കുറിച്ച് സംസാരിച്ചതിന് ശേഷം, കോണ്‍ഗ്രസിലെ ഭൂരിഭാഗം നേതാക്കളും ഇപ്പോള്‍ ആര്‍എസ്എസിനെ പുകഴ്ത്തുകയാണ്. ശശി തരൂര്‍ മുതല്‍ ഡി.കെ. ശിവകുമാര്‍ വരെ കോണ്‍ഗ്രസില്‍ ആരും രാഹുലിനെ ഗൗരവമായി കാണുന്നില്ല!’ ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി എക്‌സില്‍ കുറിച്ചു. ‘ജന്മനാ ഞാനൊരു…

    Read More »
  • റെയില്‍വേ സ്റ്റേഷനുകളില്‍ ലഗേജുകള്‍ തൂക്കിനോക്കും: സ്‌കാനിങ്, ലഗേജ് തൂക്കി നോക്കല്‍ അടക്കം കര്‍ശന നിയന്ത്രണങ്ങള്‍; അധിക ഭാരത്തിന് കൂടുതല്‍ ചാര്‍ജ്; കേരളത്തില്‍ ഏഴ് സ്റ്റേഷനുകളില്‍ നിയന്ത്രണം

    ന്യൂഡല്‍ഹി: വിമാന യാത്രയിലെ പോലെ കര്‍ശനമായ ബാഗേജ് നിയന്ത്രണങ്ങള്‍ ട്രെയിന്‍ യാത്രക്കാര്‍ക്കായി ഇന്ത്യന്‍ റെയില്‍വേയും നടപ്പിലാക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ട്രെയിനുകളില്‍ അധിക ലഗേജുമായി വരുന്നവരില്‍ നിന്ന് അധിക നിരക്കും പിഴയും ഈടാക്കും. അന്താരാഷ്ട്ര മാതൃകയില്‍ വികസിപ്പിക്കുന്ന റെയില്‍വേ സ്റ്റേഷനുകളിലാണ് ആദ്യ ഘട്ടത്തില്‍ നിയന്ത്രണം വരിക. ഇത്തരത്തില്‍ രാജ്യത്ത് 100 സ്റ്റേഷനുകളുണ്ട്. യാത്രക്കാര്‍ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലെ ഇലക്ട്രോണിക് വെയിങ് മെഷീനുകള്‍ വഴി അവരുടെ ലഗേജ് കൈമാറണം. അനുവദനീയമായ പരിധിക്കപ്പുറം ബാഗേജ് കൊണ്ടുപോകുന്നവരില്‍ നിന്ന് അധിക നിരക്കും പിഴയും ഈടാക്കും. കേരളത്തില്‍ ഏഴ് സ്റ്റേഷനുകളിലാണ് നിയന്ത്രണം വരിക. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജംഗ്ഷന്‍, തൃശൂര്‍, കൊല്ലം, എറണാകുളം ടൗണ്‍, വര്‍ക്കല എന്നി സ്റ്റേഷനുകളിലാണ് ലഗേജ് തൂക്കിനോക്കുന്നതിനും മറ്റും സംവിധാനം വരാന്‍ പോകുന്നത്. സ്‌കാനിങ്, ലഗേജ് തൂക്കി നോക്കല്‍ അടക്കം കര്‍ശന ബാഗേജ് നിയന്ത്രണങ്ങള്‍ റെയില്‍വേ നടപ്പാക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എസി ഫസ്റ്റ് ക്ലാസിന് 70 കിലോ, എസി ടു ടയറിന് 50…

    Read More »
  • നടിയെ പോലുള്ള രൂപം ലഭിക്കാന്‍ മൂന്ന് മണിക്കൂര്‍ വ്യായാമം, ഗര്‍ഭച്ഛിദ്രം; ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതി

    ലക്നൗ: ബോളിവുഡ് നടിയുടെ രൂപത്തിലെത്താന്‍ യുവതിയോട് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും കൊടുംക്രൂരത. നടി നോറ ഫത്തേഹിയുടെ രൂപം ലഭിക്കാന്‍ തന്നെക്കൊണ്ട് മൂന്ന് മണിക്കൂര്‍ നിര്‍ബന്ധിച്ച് വ്യായാമം ചെയ്യിപ്പിക്കുമെന്നും ചെയ്തില്ലെങ്കില്‍ ഭക്ഷണം തരില്ലെന്നുമാണ് 26കാരിയായ യുവതി വെളിപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ഗസിയാബാദിലാണ് സംഭവം. ഭര്‍ത്താവ് സ്ത്രീലംബടനാണെന്നും തന്നെ ശാരീരികമായി ഉപദ്രവിക്കുമെന്നും ഗര്‍ഭച്ഛിദ്രത്തിന് ശ്രമിച്ചുവെന്നും യുവതി ആരോപിക്കുന്നു. ഗസിയാബാദ് സ്വദേശിയാണ് ഭര്‍ത്താവില്‍ നിന്ന് ക്രൂരതകള്‍ക്കിരയായത്. കഴിഞ്ഞ മാര്‍ച്ച് ആറിനായിരുന്നു ഇരുവരുടെയും വിവാഹം. വീട്ടുകാര്‍ നിശ്ചയിച്ച വിവാഹമായിരുന്നു. സ്ത്രീധനമായി 16 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണം, 24 ലക്ഷം രൂപയുടെ മഹീന്ദ്ര സ്‌കോര്‍പിയോ കാര്‍, പോക്കറ്റ് മണിയായി പത്തുലക്ഷം രൂപ എന്നിവയുള്‍പ്പെടെ 75 ലക്ഷം രൂപയാണ് പെണ്‍വീട്ടുകാര്‍ ചെലവഴിച്ചത്. സര്‍ക്കാര്‍ സ്‌കൂളിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ അദ്ധ്യാപകനാണ് വരന്‍. ഭര്‍തൃമാതാവ് എപ്പോഴും വീട്ടുജോലികള്‍ ചെയ്യിപ്പിക്കുമെന്നും ഭര്‍ത്താവുമൊത്ത് പുറത്തുപോകാന്‍ അനുവദിക്കാറില്ലെന്നും യുവതി പറഞ്ഞു. മര്‍ദ്ദിക്കാറുമുണ്ടായിരുന്നു. ഭാര്യക്ക് നോറ ഫത്തേഹിയുടേതുപോലുള്ള രൂപം വേണമെന്നാണ് ഭര്‍ത്താവ് ആഗ്രഹിച്ചത്. അതിനായി ദിവസവും മൂന്ന് മണിക്കൂര്‍ വ്യായാമം…

    Read More »
  • കാലിലെ മുറിവില്‍ തെരുവുനായ നക്കി; പേ വിഷബാധയേറ്റ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

    ലഖ്നൗ: തെരുവുനായ മുറിവില്‍ നക്കിയതിനെത്തുടര്‍ന്ന് രണ്ടു വയസ്സുള്ള കുഞ്ഞ് പേവിഷബാധയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് കുട്ടിയുടെ കാലിന് പരിക്കേറ്റത്. കാലിലെ മുറിവില്‍ നിന്നും രക്തം വന്നിരുന്നു. ഇതിനിടെ സമീപത്തുണ്ടായിരുന്ന തെരുവുനായ മുറിവില്‍ നക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് മുഹമ്മദ് അനീസ് പറഞ്ഞു. നായ മുറിവില്‍ നക്കിയത് ഇത്ര വലിയ അപകടമാണെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസം 16 ന് കുട്ടി വെള്ളത്തോട് ഭയം കാണിക്കുകയും നാവ് പുറത്തേക്കിടുകയും, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നത് കണ്ടതോടെയാണ് വീട്ടുകാര്‍ ശ്രദ്ധിക്കുന്നത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു, എന്നാല്‍ ഓഗസ്റ്റ് 18 ന് കുട്ടി മരിച്ചതായി മുഹമ്മദ് അനീസ് വ്യക്തമാക്കി. നായയുടെ കടിയോ നക്കലോ പേ വിഷബാധയ്ക്ക് കാരണമാകുമെന്നതിനാല്‍ അവയെ നിസ്സാരമായി കാണരുതെന്ന് ബദൗണ്‍ ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രശാന്ത് ത്യാഗി പറഞ്ഞു. നായ, പൂച്ച, കുരങ്ങ് കടിക്കുകയോ നക്കുകയോ ചെയ്താല്‍, റാബിസ് വാക്സിന്‍ ഉടന്‍ എടുക്കണം.…

    Read More »
  • എതിര്‍പ്പുകള്‍ കാര്യമാക്കില്ല; ഗാസ സിറ്റി പിടിച്ചെടുക്കാന്‍ നീക്കമാരംഭിച്ചെന്ന് ഇസ്രയേല്‍ സൈനിക വക്താവ്; ഖാന്‍ യൂനിസില്‍ ഏറ്റുമുട്ടല്‍; സിറ്റിക്കു പുറത്ത് സൈനിക വിന്യാസം; ഹമാസ് അടിയേറ്റു ചതഞ്ഞ ഗറില്ലകളെന്ന് ഐഡിഎഫ്

    ടെല്‍അവീവ്: ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരേ രാജ്യാന്തര തലത്തില്‍ കടുത്ത പ്രതിഷേധമുയരുമ്പോഴും യുദ്ധവുമായി മുന്നോട്ടു പോകാനുള്ള നീക്കത്തില്‍ ഇസ്രയേല്‍. ഗാസയിലെ യുദ്ധത്തിന് ഉപയോഗിക്കുമെന്നതിനാല്‍ ഇസ്രയേലിന് ആയുധം നല്‍കുന്നതു നിര്‍ത്തുമെന്ന് ജര്‍മനിയടക്കമുള്ള രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീരുമാനം നിരാശാജനകമാണെന്നും ഗാസയിലെ നീക്കത്തെക്കുറിച്ചു പുനരാലോചിക്കണമെന്നു ബ്രിട്ടനും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഗാസ പിടിച്ചെടുക്കാനുള്ള ആദ്യ നീക്കം തുടങ്ങിയെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രയേലി സൈനിക വക്താവ്. ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിനാണ് ബുധനാഴ്ച പ്രഖ്യാപനം നടത്തിയത്. ‘ഞങ്ങള്‍ ഗാസാ സിറ്റിയില്‍ ഹമാസിനെതിരേ രൂക്ഷമായ യുദ്ധം ആരംഭിക്കുമെന്നും ഹമാസിന്റെ ഭീകരവാദത്തിനെതിരേ ശക്തമായ നടപടിയെടുക്കു’മെന്നും എഫി പറഞ്ഞു. സൈന്യം ഗാസയുടെ പുറത്ത് വിന്യാസം ആരംഭിച്ചിട്ടുണ്ട്. ഹമാസ് ഇപ്പോള്‍തന്നെ അടിയേറ്റു ചതഞ്ഞ ഗറില്ലാ സംഘമായി മാറി. ഐഡിഎഫിന്റെ പതിനായിരക്കണക്കിനു റിസര്‍വ്ഡ് സൈനികരെ തിരിച്ചു വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിസര്‍വ്ഡ് സൈനികള്‍ സെപ്റ്റംബര്‍വരെ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. ഇതിനിടയില്‍ ഹമാസുമായി വെടി നിര്‍ത്തല്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണിത്. ബുധനാഴ്ച ടണലില്‍നിന്നു പുറത്തുവന്ന പതിനഞ്ചോളം ഹമാസ്…

    Read More »
  • രോഹിത്തും സൂര്യകുമാറുമൊക്കെ തെറിക്കും; എല്ലാ ഫോര്‍മാറ്റിലും ശുഭ്മാന്‍ ഗില്‍തന്നെ ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍; ഏഷ്യ കപ്പിലെ ടീം പ്രഖ്യാപനം മുതിര്‍ന്ന താരങ്ങള്‍ക്കുള്ള മുന്നറിയിപ്പ്

    ബംഗളുരു: രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലും ക്യാപ്റ്റന്‍ പദവിയിലേക്ക് അടുത്ത് ശുഭ്മാന്‍ ഗില്‍. ഇംഗ്ലണ്ടുമായി നടത്തിയ ടെസ്റ്റ് ടൂര്‍ണമെന്റിലെ മികച്ച പ്രകടനത്തിനു പിന്നാലെയാണു ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍നിന്ന് ഇന്ത്യയുടെ ഏകദിന, ട്വന്റി 20 സ്‌ക്വാഡിനെയും നയിക്കാനുള്ള ചുമതല ഗില്ലിന്റെ ചുമലിലെത്തുമെന്ന് ഉറപ്പായത്. നിലവില്‍ ഏകദിനത്തില്‍ രോഹിത് ശര്‍മയും ട്വന്റി 20യില്‍ സൂര്യകുമാര്‍ യാദവുമാണ് ക്യാപ്റ്റന്‍. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഗില്ലിനെയാണു വൈസ് ക്യാപ്റ്റനാക്കിയത്. സൂര്യകുമാറിനെ മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ അതു മറ്റാരുമാകില്ലെന്ന കൃത്യമായ സൂചനയാണ് സെലക്ടര്‍മാര്‍ നല്‍കിയിരിക്കുന്നത്. ക്യാപ്റ്റന്‍ പദവിയുടെ സമ്മര്‍ദത്തിനിടയിലും വിദേശ പിച്ചില്‍ സെഞ്ചുറികള്‍ വാരിക്കൂട്ടിയ പ്രകടനമാണ് ഗില്ലിനെ സെലക്ടര്‍മാരുടെ ഇഷ്ട കളിക്കാരനാക്കി മാറ്റുന്നത്. ALSO READ   യുവ രാഷ്ട്രീയ നേതാവിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നടി റിനി; ടെലിഗ്രാം സീക്രട്ട് ചാറ്റ് വഴി മെസേജും വീഡിയോ കോളും, ഇരുട്ടത്തു നിന്ന് വിളിക്കും, തെളിവു നശിപ്പിക്കാന്‍ വിദഗ്ധന്‍; ആ പ്രസ്ഥാനത്തെക്കുറിച്ച് സ്‌നേഹമുള്ളതു കൊണ്ട് പേര് വെളിപ്പെടുത്തുന്നില്ല’ ഭാവിയില്‍ എല്ലാ ഫോര്‍മാറ്റിലുമുള്ള കളിയിലേക്കുള്ള…

    Read More »
  • ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: സി.പി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; അനുഗമിച്ച് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും

    ന്യൂഡല്‍ഹി: എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി സി.പി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമൊപ്പമെത്തിയായിരുന്നു പത്രികാസമര്‍പ്പണം. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആരോഗ്യമന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ ജെ പി നദ്ദ, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരാണ് പ്രധാനമന്ത്രിക്കൊപ്പം സി.പി രാധാകൃഷ്ണനെ അനുഗമിച്ചത്. പ്രധാന പത്രികയ്ക്കൊപ്പം മൂന്ന് സെറ്റ് പത്രികകൂടി സി.പി രാധാകൃഷ്ണന്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യത്തെ പത്രിക വരണാധികാരിക്ക് സമര്‍പ്പിച്ചത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് അദ്ദേഹം പാര്‍ലമെന്റ് വളപ്പിലെ മഹാത്മാഗാന്ധിയുടെ അടക്കമുള്ള നേതാക്കളുടെ പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്ന പ്രേരണാ സ്ഥലിലെത്തി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് രാധാകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വം ബി.ജെ.പി പ്രഖ്യാപിച്ചത്. തമിഴ്നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവാണ് സി.പി രാധാകൃഷ്ണന്‍. മുന്‍ പാര്‍ലമെന്റ് അംഗവും ഝാര്‍ഖണ്ഡ്, തെലങ്കാന സംസ്ഥാനങ്ങളിലെ ഗവര്‍ണറുമായിരുന്നു. നിലവില്‍ മഹാരാഷ്ട്ര ഗവര്‍ണറാണ്.  

    Read More »
Back to top button
error: