India
-
62 വര്‍ഷത്തെ സേവനം: മിഗ്-21ന്റെ അവസാന ‘പ്രവൃത്തിദിനം’ കഴിഞ്ഞു; ഇനി വിടവാങ്ങല്‍, ഇന്ന് ചണ്ഡീഗഢില്‍ നടക്കുന്ന ചടങ്ങില്‍ സേന ഔദ്യോഗിക യാത്രയയപ്പ് നല്‍കും
ബികാനേര്‍ (രാജസ്ഥാന്‍): 62 വര്‍ഷം ഇന്ത്യന്‍ വ്യോമസേനയെ സേവിച്ച മിഗ്-21ന്റെ അവസാന പ്രവൃത്തിദിനം കഴിഞ്ഞു. എയര്‍ ചീഫ് മാര്‍ഷല്‍ എ.പി സിങ് തന്നെയാണ് മിഗ്-21ന്റെ അവസാന ഔദ്യോഗിക പറക്കലില്‍ പൈലറ്റായത്. ഈ മാസം 18 നും 19 നുമായിരുന്നു അത്. ഇന്ന് ചണ്ഡീഗഢില്‍ നടക്കുന്ന ചടങ്ങില്‍ അവയ്ക്ക് സേന ഔദ്യോഗിക യാത്രയയപ്പ് നല്‍കും. റഷ്യന്‍നിര്‍മിത മിഗിന്റെ സ്ഥാനം ഇന്ത്യ സ്വന്തമായി വികസിപ്പിച്ച തേജസ് ഏറ്റെടുക്കും. ”1960-കളില്‍ വ്യോമസേനയിലെത്തിയപ്പോഴേ ഒരു പണിക്കുതിരയെപ്പോലെയായിരുന്നു മിഗ്-21. അത് അങ്ങനെത്തന്നെ തുടര്‍ന്നു. 1985-ലാണ് എന്റെ ആദ്യത്തെ മിഗ്-21 അനുഭവം. അന്ന് തേജ്പുരില്‍ മിഗ്ഗിന്റെ ടൈപ്പ്-77 ഞാന്‍ പറത്തി. പറപ്പിക്കാന്‍ സുഖമുള്ള ഗംഭീരവിമാനമാണത്. അതു പറത്തിയവര്‍ക്കെല്ലാം മിഗിന്റെ നഷ്ടം അനുഭവപ്പെടും” -സിങ് പറഞ്ഞു. വ്യോമസേനാ വക്താവ് വിങ് കമാന്‍ഡര്‍ ജയ്ദീപ് സിങ് യുദ്ധമുന്നണിയില്‍ മിഗ്-21 നല്‍കിയ ചരിത്രസംഭാവനകള്‍ അനുസ്മരിച്ചു. 1965 ലേയും 71 ലേയും യുദ്ധത്തില്‍ തിളങ്ങുന്ന പ്രകടനമാണ് ആ വിമാനം നടത്തിയത്. 1999 ല്‍ കാര്‍ഗിലില്‍ മിഗിന്റെ…
Read More » -
പഞ്ചാബില്‍ നിന്ന് വാഷിംഗ്ടണ്‍ ഡിസി വരെ നീളുന്ന തട്ടിപ്പ്; അമേരിക്കക്കാരെ പറ്റിച്ച ഇന്ത്യന്‍ സംഘം സിബിഐയുടെ പിടിയില്‍; അറസ്റ്റ് 2023 മുതല്‍ നടത്തിയ തട്ടിപ്പില്‍
ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പിലൂടെ അമേരിക്കക്കാരില്‍ നിന്ന് 350 കോടിയിലധികം രൂപ തട്ടിയെടുത്ത ഇന്ത്യന്‍ സംഘത്തെ സിബിഐ പിടികൂടി. സംഘത്തിലെ പ്രധാനികളായ ജിഗര്‍ അഹമ്മദ്, യാഷ് ഖുറാന, ഇന്ദര്‍ജീത് സിങ് ബാലി എന്നിവരാണ് അറസ്റ്റിലായത്. സാങ്കേതിക സഹായം വാഗ്ദാനം ചെയ്താണ് സംഘം ഇരകളെ വഞ്ചിച്ചത്. 2023 മുതല്‍ നടത്തിയ തട്ടിപ്പിലാണ് അറസ്റ്റ്. അമൃത്സറിലെ ഖല്‍സ വനിതാ കോളേജിന് എതിര്‍വശത്തുള്ള ഗ്ലോബല്‍ ടവറില്‍ ‘ഡിജികാപ്സ് ദ ഫ്യൂച്ചര്‍ ഓഫ് ഡിജിറ്റല്‍’ എന്ന പേരില്‍ പ്രതികള്‍ നടത്തിവന്ന കോള്‍ സെന്ററാണ് സിബിഐ കണ്ടെത്തിയത്. എഫ്ബിഐയുമായി സഹകരിച്ച് അതിസൂക്ഷ്മമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് പ്രതികളെ പിടികൂടാനായത്. ഇവരുടെ താമസസ്ഥലത്തുനിന്ന് കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകളും 54 ലക്ഷം രൂപയും എട്ട് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും കണ്ടെടുത്തു. പഞ്ചാബില്‍ നിന്ന് വാഷിംഗ്ടണ്‍ ഡിസി വരെ നീളുന്ന, അമേരിക്കന്‍ പൗരന്മാരെ ലക്ഷ്യമിട്ടുള്ള വഞ്ചനയുടെയും ഡിജിറ്റല്‍ കൃത്രിമങ്ങളുടെയും സാമ്പത്തിക തട്ടിപ്പിന്റെയും വലിയ ശൃംഖലയെയാണ് അന്വേഷണത്തിലൂടെ പുറത്തുവന്നത്. 2023-2025 കാലയളവിലാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.…
Read More » -
ഞങ്ങളെ ആക്രമിക്കുന്നവര്‍ വലിയ വില നല്‍കേണ്ടിവരും; സനായില്‍ ആക്രമണം നടത്തിയശേഷം നെതന്യാഹു; ഹൂതികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ഇസ്രയേല്‍; അടുത്തത് യെമന്‍?
ടെല്‍ അവീവ്: ഞങ്ങളെ ആക്രമിക്കുന്നതാരാണെങ്കിലും വലിയ വില നല്‍കേണ്ടിവരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. യെമനിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരമുള്ള സനായില്‍ ആക്രമണം നടത്തിയ ശേഷമായിരുന്നു നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഒരു സൈനിക കേന്ദ്രത്തെയും ഇന്ധന സംഭരണശാലയെയും രണ്ട് വൈദ്യുതി നിലയങ്ങളെയുമാണ് ഇസ്രായേല്‍ വ്യോമസേന ലക്ഷ്യമിട്ടത്. യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ക്കെതിരായ വ്യോമാക്രമണങ്ങള്‍ നിരീക്ഷിച്ച ശേഷം ടെല്‍ അവീവിലെ ഇസ്രായേല്‍ വ്യോമസേനയുടെ കമാന്‍ഡ് സെന്ററില്‍ നിന്ന് സംസാരിക്കവെയാണ് നെതന്യാഹു മുന്നറിയിപ്പ് നല്‍കിയത്. ‘ഞങ്ങളെ ആക്രമിക്കുന്നവരെ ഞങ്ങള്‍ തിരിച്ചടിക്കും. ആക്രമിക്കാന്‍ പദ്ധതിയിടുന്നവരെയും ഞങ്ങള്‍ തിരിച്ചടിക്കും. ഇസ്രായേലിന്റെ ശക്തിയും നിശ്ചയദാര്‍ഢ്യവും ഈ പ്രദേശം മുഴുവന്‍ മനസിലാക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. ഇസ്രായേലിനെതിരായ ആക്രമണത്തിന് ഹൂതി ഭീകരഭരണകൂടം വലിയ വില നല്‍കേണ്ടിവരുമെന്നും അത് നല്‍കിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി’ഹീബ്രു ഭാഷയിലുള്ള വീഡിയോ ആണ് നെതന്യാഹുവിന്റെ ഓഫിസ് പുറത്തുവിട്ടത്. ഇസ്രായേല്‍ യെമനിലെ ഹൂതി പ്രസിഡന്‍ഷ്യല്‍ കൊട്ടാരം നശിപ്പിച്ചതായി പ്രതിരോധ മന്ത്രി കാറ്റ്‌സ് അവകാശപ്പെട്ടു, എന്നാല്‍ ഈ വാര്‍ത്തകളോട് യെമന്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഹൂതികള്‍…
Read More » -
റെയ്ഡ് പേടിച്ച് മതില്‍ ചാടി കണ്ടംവഴിയോടി; ചെളിയില്‍ പുതഞ്ഞ തൃണമൂല്‍ എംഎല്‍എയെ ഇഡി പിടികൂടി
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇഡി റെയ്ഡിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച തൃണമൂല്‍ എംഎല്‍എയെ ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടികൂടി. ബുര്‍വാന്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ജിബന്‍ കൃഷ്ണ സാഹയാണ് റെയ്ഡിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചത്. ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ഒന്നിലധികം സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടന്നത്. ബംഗാളിലെ സ്‌കൂള്‍ റിക്രൂട്ട്മെന്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് നടക്കുന്ന ഇഡിയുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ് നടന്നത്. സാഹയുടെ മുര്‍ഷിദാബാദിലെയും ഇയാളുടെ ഭാര്യയുടെ ബന്ധുക്കളുടെ കൈവശമുള്ള രഘുനാഥ്ഗഞ്ചിലെയും സ്വത്തുവകകളിലാണ് ഇഡി റെയ്ഡ് നടത്തിയത്. ഇഡി റെയ്ഡിന് എത്തിയതറിഞ്ഞ സാഹ വീട്ടുവളപ്പില്‍നിന്ന് മതില്‍ ചാടിക്കടന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും റെയ്ഡിനെത്തിയ സംഘത്തിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ ഓടിച്ചിട്ട് പിടികൂടി. വീട്ടുവളപ്പിന് സമീപമുള്ള വയലില്‍ നിന്നാണ് പിടികൂടിയത്. വയലിലെ ചെളിയില്‍ പുതഞ്ഞ് ഓടാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇയാളെ പിടികൂടിയത്. ഓടിരക്ഷപ്പെടുന്നതിനിടെ തന്റെ കൈവശമുള്ള ഫോണുകള്‍ വീട്ടുവളപ്പിലെ കുളത്തിലേക്ക് ഇയാള്‍ എറിഞ്ഞിരുന്നു. തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമായിരുന്നു നടത്തിയത്. ഈ ഫോണുകള്‍ ഉദ്യോഗസ്ഥര്‍ കുളത്തില്‍ നിന്ന് വീണ്ടെടുത്ത് ഫോറന്‍സിക്…
Read More » -
രാജി ആരോഗ്യകാരണങ്ങള്‍കൊണ്ട്; ധന്‍കര്‍ വീട്ടുതടങ്കലിലെന്ന ആരോപണംതള്ളി അമിത് ഷാ
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചത് ആരോഗ്യകാരണങ്ങളെ തുടര്‍ന്നാണെന്നും അല്ലാതെ മറ്റു കാരണങ്ങളൊന്നുമില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ധന്‍കര്‍ വീട്ടുതടങ്കലില്‍ ആണെന്ന പ്രതിപക്ഷ ആരോപണവും അമിത് ഷാ തള്ളി. ഭരണഘടനാനുസൃതമായി മികച്ച പ്രകടനമാണ് ധന്‍കര്‍ കാഴ്ചവെച്ചതെന്നും അമിത് ഷാ, വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പ്രതികരിച്ചു. ധന്‍കറിന്റെ രാജിക്കത്ത് തന്നെ വ്യക്തമാണെന്നും അമിത് ഷാ പറഞ്ഞു. രാജിവെക്കുന്നതിന് ആരോഗ്യകാരണങ്ങളാണ് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. തനിക്ക് നല്ല പ്രവര്‍ത്തനകാലയളവ് ലഭ്യമാക്കിയതിന് പ്രധാനമന്ത്രിയോടും മറ്റു മന്ത്രിമാരോടും സര്‍ക്കാര്‍ അദ്ദേഹം ഹൃദയംഗമമായ നന്ദി അറിയിച്ചിട്ടുണ്ട്, അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ധന്‍കര്‍ വീട്ടുതടങ്കലിലാണെന്ന ചില പ്രതിപക്ഷ നേതാക്കന്മാരുടെ ആരോപണത്തോടും ഷാ പ്രതികരിച്ചു. സത്യത്തിന്റെയും നുണയുടെയും വ്യാഖ്യാനം പ്രതിപക്ഷത്തിന്റെ പ്രസ്താവനകളെ മാത്രം ആശ്രയിച്ചാകരുതെന്ന് ഷാ പറഞ്ഞു. മുന്‍ ഉപരാഷ്ട്രപതിയുടെ രാജിയെച്ചൊല്ലി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂലൈ മാസം 21-ാം തീയതിയാണ് ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവെച്ചത്. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം രാജിവെച്ചതെങ്കിലും പ്രതിപക്ഷം…
Read More » -
അഗ്‌നി-5 ന്റെ വിജയത്തില്‍ പാക്കിസ്ഥാനില്‍ പരിഭ്രാന്തി; ഡ്രോണ്‍ മുതല്‍ മിസൈല്‍ വരെ നിര്‍വീര്യമാക്കും; ചൈനയെക്കൂടി വിറളിപിടിപ്പിക്കാന്‍ ‘ആകാശ കവചം’ തീര്‍ത്ത് ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യയുടെ അഗ്‌നി-5 മിസൈല്‍ പരീക്ഷണം പാക്കിസ്ഥാനില്‍ ശക്തമായ പ്രതികരണങ്ങള്‍ക്കും പരിഭ്രാന്തിക്കും കാരണമായിരുന്നു, ഇപ്പോഴിതാ തദ്ദേശീയമായി നിര്‍മ്മിച്ച സംയോജിത വ്യോമ പ്രതിരോധ ആയുധ സംവിധാനവും ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരിക്കുന്നു. പ്രതിരോധ ഗവേഷണ വികസന സ്ഥാപനം ഞായറാഴ്ച ഒഡീഷ തീരത്താണ് തദ്ദേശീയമായി നിര്‍മ്മിച്ച സംയോജിത വ്യോമ പ്രതിരോധ ആയുധ സംവിധാനത്തിന്റെ പരീക്ഷണങ്ങള്‍ വിജയകരമായി നടത്തിയത് ശനി പകല്‍ 12.30ന് ഒഡിഷ തീരത്ത് നടത്തിയ പരീക്ഷണത്തിനിടെ വ്യത്യസ്ത ശ്രേണികളില്‍പ്പെട്ട മൂന്നു വ്യത്യസ്ത ലക്ഷ്യങ്ങളെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു. തദ്ദേശീയമായി വികസിപ്പിച്ച കരയില്‍നിന്ന് തൊടുക്കാവുന്ന ദ്രുത പ്രതികരണ മിസൈല്‍ (ക്യുആര്‍എസ്എഎം), നൂതന ഹ്രസ്വദൂര വ്യോമ പ്രതിരോധ സംവിധാനം (വിഎസ്എച്ച്ഒആര്‍എഡിഎസ്), ലേസര്‍ അധിഷ്ഠിത ഡയറക്റ്റഡ് എനര്‍ജി വെപ്പണ്‍ (ഡിഇഡബ്ല്യു) എന്നിവ ഉള്‍പ്പെടുന്നതാണ് ബഹുതല വ്യോമ പ്രതിരോധ കവച സംവിധാനം. ക്വിക്ക് റിയാക്ഷന്‍ സര്‍ഫേസ് ടു എയര്‍ മിസൈലുകള്‍, അഡ്വാന്‍സ്ഡ് വെരി ഷോര്‍ട്ട് റേഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റം മിസൈലുകള്‍, പവര്‍ ലേസര്‍ അധിഷ്ഠിത ഡയറക്റ്റഡ് എനര്‍ജി വെപ്പണ്‍…
Read More » -
വായ്പാ തട്ടിപ്പ്: അനില്‍ അംബാനിക്കെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് പിന്നാലെ ബാങ്ക് ഓഫ് ഇന്ത്യയും
ന്യൂഡല്‍ഹി: അനില്‍ അംബാനി വായ്പാ തട്ടിപ്പ് നടത്തിയതായി ബാങ്ക് ഓഫ് ഇന്ത്യയും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് പിന്നാലെയാണ് മറ്റൊരു ബാങ്ക് കൂടി അനില്‍ അംബാനിക്കെതിരെ രംഗത്ത് വന്നത്. 2016 ല്‍ വായ്പ തുക, വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വകമാറ്റി ചെലവഴിച്ചതിനെ തുടര്‍ന്നാണ് തട്ടിപ്പുകാരുടെ പട്ടികയില്‍ അനില്‍ അംബാനിയുടെ പേരും ഉള്‍പ്പെടുത്തിയത്. മൂലധന പ്രവര്‍ത്തന ചെലവുകള്‍ നടത്താനും നിലവിലുള്ള ബാധ്യതകള്‍ തീര്‍ക്കാനുമാണ് ബാങ്ക് ഓഫ്, ഇന്ത്യ റിയലന്‍സ് കമ്മ്യൂണിക്കേഷന് 700 കോടി രൂപ വായ്പ അനുവദിച്ചത്. എന്നാല്‍ വായ്പയായി ലഭിച്ച തുകയുടെ പകുതിയും സ്ഥിര നിക്ഷേപമായി മാറ്റുകയായിരുന്നു. ഈ നടപടി വായ്പ നല്‍കിയ സമയത്തെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായിരുന്നു. ബാങ്ക് ഫണ്ട് വകമാറ്റി ചെലവഴിച്ചതിനും വായ്പയുടെ നിബന്ധനകള്‍ ലംഘിച്ചതിനും എസ്ബിഐ ഇതേ നടപടി കൈക്കൊണ്ടിരുന്നു. എസ്ബിഐയുടെ പരാതിക്ക് പിന്നാലെ റിലയലന്‍സ് കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും അനില്‍ അംബാനിയുടെ വീട്ടിലും സിബിഐ പരിശോധന നടത്തി. റിയലന്‍സ് കമ്മ്യൂണിക്കേഷനും അംബാനിയും നടത്തിയ തട്ടിപ്പുമൂലം 2929.05 കോടി രൂപ…
Read More » -
‘മറ്റ് രാജ്യങ്ങള്‍ വ്യാപാരത്തിലൂടെ പണമുണ്ടാക്കുന്നുവെന്ന ആരോപണം അപഹാസ്യം’; 50 ശതമാനം പകരച്ചുങ്കം ഏര്‍പ്പെടുത്തിയ യുഎസ് നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്. ജയ്ശങ്കര്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം പകരച്ചുങ്കം ഏര്‍പ്പെടുത്തിയ യുഎസിന്റെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. യുഎസുമായുള്ള വ്യാപാര ചര്‍ച്ചയില്‍ ഇന്ത്യക്ക് ചില പരിമിതികളും നിയന്ത്രണങ്ങളുമുണ്ടെന്നും രാജ്യത്തെ കര്‍ഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും താത്പര്യങ്ങള്‍ സംരക്ഷിച്ച് മാത്രമേ ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാനാകൂവെന്നും അദ്ദേഹം പറഞ്ഞു. റഷ്യയില്‍ നിന്ന് ഇന്ത്യ കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത എണ്ണ വാങ്ങി അവ ശുദ്ധീകരിച്ച് ഉയര്‍ന്ന വിലയ്ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ വില്‍ക്കുന്നുവെന്ന ആരോപണത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ”വ്യാപാരത്തോട് എല്ലാതരത്തിലും അനുകൂലനിലപാടുള്ള യുഎസ് സര്‍ക്കാര്‍, മറ്റ് രാജ്യങ്ങള്‍ വ്യാപാരത്തിലൂടെ പണമുണ്ടാക്കുന്നുവെന്ന് ആരോപിക്കുന്നത് അപഹാസ്യമാണ്. ഇന്ത്യയില്‍ നിന്ന് അസംസ്‌കൃത എണ്ണയോ ശുദ്ധീകരിച്ച എണ്ണയോ വാങ്ങുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്നു കരുതുന്നവര്‍ അതു വാങ്ങേണ്ട. വാങ്ങാന്‍ അവരെ ആരും നിര്‍ബന്ധിക്കുന്നില്ല. യൂറോപ്പും യുഎസും ഇത്തരം ഇടപാടുകള്‍ നടത്തുന്നുണ്ട്. എന്നാല്‍, മറ്റുരാജ്യങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും യുഎസിനെ അസ്വസ്ഥമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസുമായുള്ള ബന്ധം ശിഥിലമാകുന്നതിനിടെ ഇന്ത്യ ചൈനയുമായി അടുക്കുന്നു എന്നത് തെറ്റായ…
Read More » -
ഗംഗയില്‍ ചാടി ആത്മഹത്യ ചെയ്ത ഭാര്യയ്ക്കായി നാല് ദിവസമായി തിരച്ചില്‍; കുഞ്ഞുമായി അതേ പുഴയില്‍ ചാടി ബിഎസ്എഫ് ജവാനും ജീവനൊടുക്കി
അലഹബാദ്: ഉത്തര്‍പ്രദേശിലെ ബിജ്നോറില്‍ ബിഎസ്എഫ് ജവാന്‍ ഒരു വയസുള്ള മകനുമായി ഗംഗയില്‍ ചാടി. ഭാര്യയെ നാല് ദിവസം മുന്‍പ് ഗംഗയില്‍ വീണ് കാണാതിയിരുന്നു. യുവതിയ്ക്കായുള്ള തിരച്ചില്‍ നടക്കുന്നതിനിടെയാണ് ഭര്‍ത്താവായ ബിഎസ്എഫ് ജവാന്‍ മകനുമായി ഗംഗയിലേക്ക് ചാടിയത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ശനിയാഴ്ച വൈകുന്നേരമാണ് ബിഎസ്എഫ് ജവാനായ രാഹുല്‍ (31) തന്റെ ഒരു വയസ്സുള്ള മകനുമായി ഗംഗാ നദിയില്‍ ചാടിയത്. നജിബാബാദിലെ വേദ് വിഹാര്‍ സ്വദേശിയായ രാഹുല്‍ അഞ്ച് വര്‍ഷം മുമ്പാണ് മനീഷ താക്കൂറിനെ (29) പ്രണയിച്ച് വിവാഹം കഴിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെന്നും വീട്ടില്‍ വച്ച് ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായും പൊലീസ് പറയുന്നു. ഇതിന് പിന്നാലെയാണ് ഓഗസ്റ്റ് 19 ന് മനീഷ ഗംഗയില്‍ ചാടിയത്. നാല് ദിവസമായി യുവതിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ മൂന്ന് പേര്‍ക്കായും തിരച്ചില്‍ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. യുവാവ് കുട്ടിയുമായി നദിയിലേക്ക് ചാടുന്നതിന്റെ സിസിടിവി…
Read More » -
ടിക് ടോക്ക് നിരോധനം… നീക്കിയിട്ടില്ല, വാര്‍ത്തകള്‍ തള്ളി സര്‍ക്കാര്‍
ന്യൂഡല്‍ഹി: ടിക് ടോക്ക് നിരോധനം പിന്‍വലിക്കാന്‍ ഉത്തരവിട്ടിട്ടില്ല എന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ടിക് ടോക്കിന്റെ നിരോധനം നീങ്ങിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് വിഷയത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയത്. ടിക് ടോക്കിന് ഇപ്പോഴും ഇന്ത്യയില്‍ വിലക്ക് നിലനില്‍ക്കുന്നുണ്ട്. വിലക്ക് നീങ്ങിയെന്ന തരത്തിലുള്ള പ്രസ്താവനയിലും വാര്‍ത്തകളും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. ടിക് ടോക്കിന്റെ വെബ്സൈറ്റ് ലഭ്യമാണെങ്കിലും ഹോം പേജ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മറ്റ് പേജുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ടിക് ടോക്ക് ആപ്പ് ലഭ്യമല്ല. ഇന്ത്യയിലെ ആപ്പ് സ്റ്റോറുകളിലും ടിക് ടോക്ക് ആപ്പ് ലഭ്യമല്ല. ഇന്റര്‍നെറ്റ് സേവനദാതാക്കളും ടിക് ടോക്കിനും വെബ്സൈറ്റിനും വിലക്ക് തുടരുന്നുണ്ട്. 2020-ല്‍ ഗാല്‍വന്‍ താഴ് വരയില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിന് പിന്നാലെ തകര്‍ന്ന ബന്ധം വീണ്ടും ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും ശ്രമിക്കുന്നതിനിടെയാണ് ടിക് ടോക്കുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുന്നത്. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുക, വ്യാപാരം പുനരാരംഭിക്കുക, നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുക നേരിട്ടുള്ള വിമാന കണക്റ്റിവിറ്റി എത്രയും വേഗം പുനരാരംഭിക്കുക എന്നിവ ഉള്‍പ്പെടെവയില്‍ ഇരു…
Read More »