India
-
തൊഴിലെടുക്കുന്നത് 900 പേര്‍; ബൈജൂസിന്റെ വഴിയില്‍ ഡ്രീം 11; ഓണ്‍ലൈന്‍ ഗെയിമുകള്‍ നിര്‍ത്താനുള്ള കേന്ദ്ര നീക്കത്തിനു പിന്നാലെ ഒറ്റ രാത്രികൊണ്ട് നിലച്ചത് 95 ശതമാനം വരുമാനം; ക്രിക്കറ്റിനും തിരിച്ചടി
ന്യൂഡല്‍ഹി: കേരളത്തില്‍നിന്നു ലോകമാകെ പടര്‍ന്നു പന്തലിക്കുകയും അവസാനം തകര്‍ച്ചയിലേക്കു കൂപ്പുകുത്തുകയും ചെയ്ത ബൈജൂസിന്റെ വഴിയില്‍ ഇന്ത്യയിലെ പ്രമുഖ ഗെയിമിംഗ് ആപ്ലിക്കേഷനായ ഡ്രീം 11. രണ്ടു കമ്പനികളുടെയും തകര്‍ച്ചയ്ക്കു പോലും സമാനതകളുണ്ട്. രണ്ടും സ്റ്റാര്‍ട്ടപ്പായി തുടങ്ങി പടര്‍ന്നു പന്തലിക്കുകയായിരുന്നു. കണ്ണടച്ചു തുറക്കുംമുമ്പേ വലിയ ആകാശങ്ങള്‍ കീഴടക്കിയ ബൈജൂസിനെ പോലെ തന്നെയായിരുന്നു ഡ്രീംഇലവന്റെയും ജൈത്രയാത്ര. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടൈറ്റില്‍ സ്പോണ്‍സറായിരിക്കെ തകര്‍ച്ചയിലേക്ക് വീണ ബൈജൂസിന്റെ വഴിയെയാണ് ഡ്രീംഇലവനും. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ സ്പോണ്‍സറായ ഈ ഫാന്റസി ക്രിക്കറ്റ് ആപ്ലിക്കേഷനും അതിജീവിക്കാന്‍ പുതിയ വഴി തേടുകയാണ്. നാശത്തിലേക്കുള്ള വഴി സ്വയം തിരഞ്ഞെടുക്കുകയായിരുന്നു ബൈജൂസ് ചെയ്തതെങ്കില്‍ ഡ്രീംഇലവന്റെ വീഴ്ച്ചയ്ക്ക് പിന്നില്‍ മറ്റ് കാരണങ്ങളാണ്. ഓണ്‍ലൈന്‍ മണിഗെയിമുകള്‍ക്ക് തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് ഡ്രീംഇലവന് തിരിച്ചടിയായത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 6,384.49 കോടി രൂപയായിരുന്നു ഡ്രീംഇലവന്റെ വരുമാനം. തൊട്ടുമുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം വര്‍ധന. പ്രമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍, 2025 പാര്‍ലമെന്റ് പാസാക്കിയതോടെ ഡ്രീംഇലവന്‍…
Read More » -
തന്ത്രങ്ങള്‍ ഇന്ത്യയില്‍ വേണ്ടത്ര ഫലിക്കുന്നില്ല; നികുതി ഭീഷണികള്‍ക്കിടെ ട്രംപ് നിരവധി തവണ വിളിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണ്‍ കോളുകള്‍ എടുത്തില്ലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: നികുതി ഭീഷണികള്‍ക്കിടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിളിച്ച നാല് ഫോണ്‍ കോളുകള്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കിയില്ലെന്ന് റിപ്പോര്‍ട്ട്. ജര്‍മ്മന്‍ പത്രം ഫ്രാങ്ക്ഫര്‍ട്ടര്‍ ആല്‍ഗമൈനെ സെയ്തൂങ് (എഫ്എസെഡ്) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വ്യാപാര സംഘര്‍ഷങ്ങളില്‍ ട്രംപിന്റെ തന്ത്രങ്ങളായ പരാതികള്‍, ഭീഷണികള്‍, സമ്മര്‍ദ്ദം എന്നിവ മറ്റ് പല രാജ്യങ്ങളിലേതും പോലെ ഇന്ത്യയുടെ കാര്യത്തില്‍ ഫലിക്കുന്നില്ലെന്ന് ഇന്ത്യ-യുഎസ് താരിഫ് തര്‍ക്കം വിശകലനം ചെയ്തുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കോളുകള്‍ വിളിച്ചതായി പറയപ്പെടുന്ന തിയതികള്‍ ഏതെന്ന് പത്രം വ്യക്തമാക്കിയിട്ടില്ല. അതേസമയം റിപ്പോര്‍ട്ടിനെക്കുറിച്ച് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മോദിയുടെ ഇപ്പോഴത്തെ സമീപനം നിരാശയും തന്ത്രപരമായ ജാഗ്രതയും ഒരുപോലെ പ്രതിഫലിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 50 ശതമാനം താരിഫ് ട്രംപ് ഭരണകൂടം ഇന്ത്യക്ക് മേല്‍ ചുമത്തിയ സമയത്താണ് പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാന്‍ പ്രസിഡന്റ് ട്രംപ് ശ്രമിച്ചതെന്നാണ് കരുതുന്നത്. യുഎസും വിയറ്റ്നാമും തമ്മിലുള്ള വ്യാപാര ഉടമ്പടി, പ്രതിനിധി സംഘങ്ങള്‍ ഏറെ പണിപ്പെട്ട് തയ്യാറാക്കിയതായിരുന്നു.…
Read More » -
തടി കൂടുതലുള്ളവരാണോ? രണ്ടു കൈത്താങ്ങുകള്‍ക്ക് ഇടയില്‍ ഒതുങ്ങുന്നില്ലെങ്കില്‍ അധിക സീറ്റ് വേണ്ടി വരും; വിമാനക്കമ്പനിയുടെ പുതിയ നീക്കം വിവാദത്തില്‍; യാത്രകള്‍ ഇനി കടുക്കും
ന്യൂയോര്‍ക്ക്:: അമിതഭാരമുള്ളവരാണെങ്കില്‍ ഇനി അധികസീറ്റിനായി മുന്‍കൂട്ടി പണം നല്‍കേണ്ടിവരുമെന്ന വിമാനക്കമ്പനിയുടെ പുതിയ നിയമം വിവാദത്തില്‍. അമേരിക്കയിലെ സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സിന്റേതാണ് പുതിയ നിയമം. ഒരു സീറ്റിന്റെ രണ്ടു കൈത്താങ്ങുകള്‍ക്കിടെയില്‍ ഒതുങ്ങാത്ത യാത്രക്കാരാണെങ്കില്‍ അധിക സീറ്റിനായി മുന്‍കൂട്ടി പണം നല്‍കേണ്ടി വരുമെന്നാണ് നിയമം. ഈ നിയമം 2026 ജനുവരി 27-ന് പ്രാബല്യത്തില്‍ വരും. അധിക സീറ്റിന് മുന്‍കൂറായി പണം നല്‍കേണ്ടിവരുമെന്നും, വിമാനം പുറപ്പെടുമ്പോള്‍ കുറഞ്ഞത് ഒരു സീറ്റെങ്കിലും ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കില്‍ മാത്രമേ പണം തിരികെ നല്‍കുകയുള്ളൂവെന്നും സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സ് അറിയിച്ചു. വിമാനക്കമ്പനിയുടെ പുതിയ നയമനുസരിച്ച്, പണം തിരികെ ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും അതിലും ഉറച്ച നിയമങ്ങള്‍ അല്ല നിലവിലുള്ളത്. തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് പുതിയ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. അമേരിക്കയിലെ മറ്റ് ചില എയര്‍ലൈനുകളായ ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ്, സ്പിരിറ്റ് എയര്‍ലൈന്‍സ് എന്നിവര്‍ക്കും സമാനമായ നയങ്ങളുണ്ടെങ്കിലും സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ പുതിയ നയം കടുപ്പമേറിയതാണെന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ ഐക്യനാടുകളിലെ ജനസംഖ്യയില്‍ 74 ശതമാനം ആളുകളും അമിതഭാരമുള്ളവരോ, അല്ലെങ്കില്‍ പൊണ്ണത്തടിയുള്ളവരോ ആണെന്ന്…
Read More » -
മുസ്ലിങ്ങളോ ക്രിസ്ത്യാനികളോ ഇല്ലെങ്കില്‍ പോലും ആര്‍എസ്എസ് നിലനില്‍ക്കുമെന്ന് മോഹന്‍ ഭഗത് ; എതിര്‍ത്തവര്‍ പോലും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളാണ് ; ആര്‍എസ്എസ് മേധാവി ശതാബ്ദി ആഘോഷത്തില്‍
ന്യൂഡല്‍ഹി: ഇവിടെ മുസ്ലിങ്ങളോ ക്രിസ്ത്യാനികളോ ഇല്ലെങ്കില്‍ പോലും ആര്‍എസ്എസ് നിലനില്‍ക്കുമെന്നും അന്ന് എതിര്‍ത്തിരുന്നവര്‍ ഇപ്പോര്‍ ഞങ്ങളുടെ സുഹൃത്തുക്കളാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗത്. സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനാലാണ് അത് എന്നും നിലനില്‍ക്കുന്നതെന്നും രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ”ആര്‍എസ്എസ് ഒരു പ്രതിരോധ സംഘടനയല്ല. മുന്‍പ് ഞങ്ങളുടെ മേധാവി ഗുരുജി പറഞ്ഞിട്ടുണ്ട്, ഇവിടെ മുസ്ലിങ്ങളോ ക്രിസ്ത്യാനികളോ ഇല്ലെങ്കില്‍ പോലും ആര്‍എസ്എസ് നിലനില്‍ക്കും, കാരണം അത് സമൂഹത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.” ഡല്‍ഹിയില്‍ നടക്കുന്ന മൂന്ന് ദിവസത്തെ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ഈ വാദം മറുഭാഗവും യോജിച്ചുവെന്നും പറഞ്ഞു. നേരത്തെ ഞങ്ങളെ എതിര്‍ത്തവര്‍ ഇപ്പോള്‍ ഞങ്ങളുടെ സുഹൃത്തുക്കളായി. മുന്‍പും ഞങ്ങള്‍ അവരെ എതിരാളികളായി കണ്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഭാരതീയ, ഹിന്ദു, സനാതനി തുടങ്ങിയ വാക്കുകള്‍ എല്ലാം ഒന്നുതന്നെയാണ്. മാതൃരാജ്യത്തോടുള്ള പ്രതിബദ്ധതയുടെ പശ്ചാത്തലത്തില്‍ അവയെല്ലാം ഒരേ കാര്യത്തെയാണ് സൂചിപ്പിക്കുന്നത്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ആര്‍എസ്എസ് യാത്രയുടെ 100 വര്‍ഷം: പുതിയ ചക്രവാളങ്ങള്‍’ എന്ന…
Read More » -
വോട്ട് കൊള്ളനടത്തി അടുത്ത അമ്പത് വര്‍ഷം കൂടി ഭരിക്കാമെന്നാണ് ബിജെപി കരുതുന്നത് ; ബീഹാറിലെ ജനത അതിന് അനുവദിക്കരുതെന്നും രാഹുല്‍ഗാന്ധി ; മോദി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി
പട്ന: വോട്ട് കൊളള നടത്തി ഇനിയും അമ്പത് വര്‍ഷം ഇന്ത്യ ഭരിക്കാമെന്നാണ് ബിജെപി കരുതുന്നതെന്നും എന്നാല്‍ ബീഹാറിലെ ജനത അതിന് അനുവദിക്കരുതെന്നും രാഹുല്‍ഗാന്ധി. ബിഹാറില്‍ നടക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയുടെ പത്താംദിനം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു. രാജ്യത്ത് ഇനിയും അധികാരം പിടിക്കാമെന്നാണ് അവര്‍ കരുതുന്നതെന്നും ബിഹാറിലെ ജനങ്ങള്‍ അത് തിരിച്ചറിയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യാത്രയില്‍ രാഹുലിനൊപ്പം സഹോദരിയും വയനാട് എംപിയുമായ പ്രിയങ്കാഗാന്ധിയുമുണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് അമ്മമാരുടെ സ്വര്‍ണം കൊളളയടിക്കുന്നു എന്ന് ആരോപിച്ച മോദി ഇപ്പോള്‍ അവരുടെ വോട്ട് മോഷ്ടിക്കുകയാണെന്നും ജനങ്ങളുടെ സമ്പത്ത് കോര്‍പ്പറേറ്റുകള്‍ കൊളളയടിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. പൗരാവകാശങ്ങള്‍ കൊളളയടിക്കാന്‍ ആരെയും അനുവദിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും അടുത്ത ദിവസങ്ങളില്‍ വോട്ടര്‍ അധികാര്‍ യാത്രയുടെ ഭാഗമാവും. സെപ്റ്റംബര്‍ ഒന്നിന് പട്നയില്‍ നടക്കുന്ന മഹാറാലിയോടെയാണ് വോട്ടര്‍ അധികാര്‍…
Read More » -
ജമ്മുകശ്മീരില്‍ മേഘവിസ്ഫോടനത്തിനും പ്രളയത്തിലും നാലു മരണം ; നിരവധി പേരെ കാണാതായി, പത്തിലധികം വീടുകള്‍ക്ക് കേടുപാടുകളുണ്ടായി ; ജമ്മു കശ്മീര്‍ ദേശീയപാത അടച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദോഡ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിനും പ്രളയത്തിലും നാലു മരണം. നിരവധി പേരെ കാണാതായെന്നും വന്‍ നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പത്തിലധികം വീടുകള്‍ക്ക് കേടുപാടുകളുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. ജമ്മുവിലെ കത്വ, സാംബ, ദോഡ, ജമ്മു, റാംബന്‍, കിഷ്ത്വാര്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. വൈഷ്ണോ ദേവി ക്ഷേത്രത്തി ലേക്കു ളള യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വൈഷ്ണോദേവി യാത്രയുടെ ഭാഗമായിരു ന്നവരാണ് അപകടത്തില്‍പെട്ടതെന്നാണ് വിവരം. മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് മുന്‍കരു തല്‍ നടപടിയായി ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെയുളള ഗതാഗതം നിര്‍ത്തിവെച്ചി രിക്കുകയാണ്. നദി കരകവിഞ്ഞൊഴുകിയതിനു പിന്നാലെ ദോഡ ജില്ലയില്‍ ഒരു പ്രധാന റോഡ് ഒഴുകിപ്പോയിരുന്നു. താവി നദിയും കരകവിഞ്ഞൊഴുകി. ജമ്മു കശ്മീര്‍ ദേശീയപാത അടച്ചു. ജമ്മു കശ്മീരില്‍ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുളള പറഞ്ഞു. സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ജമ്മു മേഖലയില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി.…
Read More » -
പദ്ധതി അടിപൊളി; പക്ഷേ, പണം നല്‍കില്ല; ഏഴു വര്‍ഷത്തിനു ശേഷം മോദിയുടെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി തവിടു പൊടിയെന്നു കണക്കുകള്‍; ആശുപത്രികള്‍ക്ക് നല്‍കാനുള്ളത് 1.21 ലക്ഷം കോടി; പിന്‍മാറുന്നെന്ന് അറിയിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും
ന്യൂഡല്‍ഹി: പദ്ധതി ആരംഭിച്ച് ഏഴു വര്‍ഷത്തിനുശേഷം മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി തവിടുപൊടിയായെന്നു കണക്കുകള്‍. ഇന്ത്യയിലാകെ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രകളടക്കം 32,000 ആശുപത്രികള്‍ കുടുംബത്തിന് 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് നല്‍കുന്ന പദ്ധതിയുടെ ഭാഗമായി. എന്നാല്‍, നിലവില്‍ 1.21 ലക്ഷം കോടിയുടെ ബില്ലുകളാണു മാറാതെ കിടക്കുന്നതെന്നും ഇതിന്റെ ബാധ്യത മുഴുവന്‍ ആശുപത്രികള്‍ക്കു ചുമക്കേണ്ടി വരുന്നെന്നുമാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. മണിപ്പൂര്‍, രാജസ്ഥാന്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലടക്കം മിക്ക ആശുപത്രികളും പദ്ധതി ഇനി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അറിയിച്ചു കഴിഞ്ഞു. ഇതുവരെ ഇവര്‍ക്കുള്ള പണം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ല. നിലവില ആയുഷ്മാന്‍ ഭാരതിനൊപ്പം ചിരായു യോജനയെന്ന സംസ്ഥാന പദ്ധതികൂടി നടപ്പാക്കിയ ഹരിയാനയും പദ്ധി വേണ്ടെന്നു വയ്്ക്കുകയാണ്. ഓഗസ്റ്റ് ഏഴിനുശേഷം 600 സ്വകാര്യ ആശുപത്രികള്‍ ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (എബി-പിഎംജെഎവൈ) പദ്ധതിയില്‍നിന്നു പിന്‍മാറി. ഇവര്‍ക്കുമാത്രഗ 500 കോടിയോളമാണ് കൊടുക്കാനുള്ളത്. മറ്റ് ആശുപത്രികളും…
Read More » -
‘സൈനികര്‍ ഭീകരരെ വധിക്കുന്നത് മതം നോക്കിയല്ല പ്രവൃത്തികള്‍ നോക്കി’; ഭീകരര്‍ ആളുകളെ കൊല്ലുന്നത് മതം നോക്കി; ഇന്ത്യ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നില്ലെന്ന് രാജ്നാഥ് സിങ്
ജോധ്പുര്‍: സൈനികര്‍ ഭീകരരെ വധിക്കുന്നത് മതം നോക്കിയല്ലെന്നും അവരുടെ ചെയ്തികള്‍ നോക്കിയാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഭീകരര്‍ മതം നോക്കിയാണ് ആളുകളെ കൊല്ലുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ജോധ്പുരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സേന പാകിസ്ഥാന് ഉചിതമായ മറുപടി നല്‍കി. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ സൈനിക നടപടിയില്‍ ഭരണകൂടത്തെയും സൈന്യത്തെയും പിന്തുണച്ചതിന് അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളോടും അദ്ദേഹം നന്ദി പറഞ്ഞു. ഇന്ത്യ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നില്ല. എന്നാല്‍ ഭീകരര്‍ മതം തിരിച്ചറിഞ്ഞ ശേഷമാണ് ആളുകളെ കൊന്നതെന്നും അദ്ദേഹം പറഞ്ഞു.
Read More » -
ചൈനയുടെ കൂറ്റന്‍ അണക്കെട്ട് പദ്ധതി ഇന്ത്യക്കു വന്‍ തിരിച്ചടിയാകും; വേനല്‍ക്കാലത് 85 ശതമാനം വെള്ളത്തിന്റെ കുറവുണ്ടാക്കും; താരിഫിന്റെ പേരില്‍ നയതന്ത്ര ബന്ധം ശക്തിപ്പെടുന്നതിനിടെ പുതിയ ‘ഉരസലി’ന് ഇടയാക്കുമെന്നും ആശങ്ക; പ്രതിസന്ധി പരിഹരിക്കാന്‍ അണക്കെട്ടു നിര്‍മിക്കാന്‍ ഇന്ത്യയും
ന്യൂഡല്‍ഹി: ടിബറ്റില്‍ ചൈന നിര്‍മിക്കുന്ന പടുകൂറ്റന്‍ ജലവൈദ്യുത പദ്ധതി വേനല്‍ക്കാലത്ത് ഇന്ത്യയിലേക്കുള്ള വെള്ളത്തിന്റെ 85 ശതമാനത്തോളം കുറവുണ്ടാക്കുമെന്ന ആശങ്കയില്‍ കേന്ദ്ര സര്‍ക്കാര്‍. അമേരിക്കന്‍ താരിഫിന്റെ പശ്ചാത്തലത്തില്‍ ചൈനയുമായുള്ള ബന്ധം ഊഷ്മളമാക്കാനുള്ള നീക്കങ്ങള്‍ക്കിടയില്‍ ചൈനീസ് പദ്ധതി മറ്റൊരു നയതന്ത്ര ഉരസലിലേക്കു വഴിതെളിക്കുമെന്ന ആശങ്ക പങ്കുവച്ച് ഉന്നത ഉദ്യോഗസ്ഥര്‍. അണക്കെട്ടു നിര്‍മിക്കുന്നതിലൂടെയുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യയും അണക്കെട്ടു നിര്‍മിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുന്നെന്നും സൂചന. ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ 100 ദശലക്ഷത്തിലധികം ആളുകളെ ഉള്‍ക്കൊള്ളുന്ന ടിബറ്റിലെ ആങ്സി ഹിമാനിയിലെ ജലപ്രവാഹം നിയന്ത്രിക്കുന്നതിനുള്ള പദ്ധതികള്‍ 2000-കളുടെ തുടക്കം മുതല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. എന്നാല്‍ അതിര്‍ത്തി സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ നിവാസികളില്‍ നിന്നുള്ള കടുത്ത ചെറുത്തുനില്‍പ്പ് ഈ പദ്ധതികള്‍ക്ക് തടസമായി. അണക്കെട്ട് മൂലം തങ്ങളുടെ ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാകുമെന്ന ആശങ്കയാണവര്‍ മുന്നോട്ടു വച്ചത്. യാര്‍ലുങ് സാങ്ബോ നദി ഇന്ത്യയിലേക്ക് കടക്കുന്നതിനു തൊട്ടടുത്ത പ്രവിശ്യയില്‍ ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് നിര്‍മ്മിക്കുമെന്ന് ഡിസംബറില്‍ ചൈന പ്രഖ്യാപിച്ചു.…
Read More »
