IndiaNEWS

കടലൂരില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് അപകടം; 3 കുട്ടികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്ടിലെ കടലൂരില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് മൂന്നു കുട്ടികള്‍ക്ക് ദാരുണാന്ത്യം. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. കടലൂരിന് സമീപം ശെമ്പന്‍കുപ്പം എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഇതൊരു ആളില്ലാ ലെവല്‍ ക്രോസാണ്.

ദൂരെ നിന്ന് ട്രെയിന്‍ വരുന്നത് കണ്ടിട്ടും സ്‌കൂള്‍ വാനിന്റെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. ഇതാണ് അപകടത്തിന് കാരണം. 10 കുട്ടികളും ഡ്രൈവറും ആയയും വാഹനത്തിലുണ്ടായിരുന്നു. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ മരണം സ്ഥിരീകരിച്ചുവെന്നാണ് വിവരം.

Signature-ad

പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ആന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Back to top button
error: