India

  • കന്യാകുമാരിയിൽ പാസ്റ്റർ അറസ്റ്റിൽ: ഭർത്താവിന്റെ ബീജത്തിൽ വിഷബാധയുണ്ടെന്ന് വിശ്വസിപ്പിച്ച്  ലൈംഗിക പീഡനം

      രോഗം മാറ്റാം എന്ന് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പെന്തക്കോസ്ത് സഭാ പാസ്റ്റർ കന്യാകുമാരിയിൽ അറസ്റ്റിലായി. ഭർത്താവിന്‍റെ ബീജത്തിന് ‘വിഷാംശമുണ്ട്’ എന്നും, തന്നോടൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ ഈ രോഗം മാറുമെന്നും പാസ്റ്റർ യുവതിയോട് പറഞ്ഞു വിശ്വസിപിച്ചു. ഈ സംഭവം സമൂഹത്തിൽ വലിയ ഞെട്ടലും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട്. കന്യാകുമാരി ജില്ലയിലെ തുകലെ സ്വദേശിനിയായ 27 വയസ്സുള്ള ഒരു യുവതിയാണ് ഈ ക്രൂരമായ അതിക്രമത്തിന് ഇരയായത്. കുറച്ചുകാലമായി ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം വിഷമിച്ചിരുന്ന യുവതി, രോഗം മാറാൻ വേണ്ടിയാണ് മേക്കമണ്ഡപം   ഗോസ്പൽ പെന്തക്കോസ്ത് പള്ളിയിൽ എത്തിയത്. രണ്ട് വർഷം മുൻപാണ്  യുവതിയുടെ വിവാഹം കഴിഞ്ഞത്. എന്നാൽ, ആരോഗ്യപ്രശ്നങ്ങളും മറ്റ് ചില കാര്യങ്ങളും കാരണം അവർ മാതാപിതാക്കളുടെ വീട്ടിലായിരുന്നു താമസം. ആത്മീയപരമായ രോഗശാന്തി കിട്ടുമെന്ന പ്രതീക്ഷയിൽ, ബന്ധുക്കൾ വഴിയാണ് യുവതിയെ മേക്കമണ്ഡപത്തുള്ള പാസ്റ്റർ റെജിമോന്‍റെ പള്ളിയിൽ എത്തിച്ചത്. പള്ളിയിലെത്തിയ യുവതിയോട് പാസ്റ്റർ റെജിമോൻ ആദ്യം പറഞ്ഞത്, തന്‍റെ വരുമാനത്തിന്‍റെ പത്ത് ശതമാനം പള്ളിക്ക് നൽകിയാൽ…

    Read More »
  • യുവതിയുടെ സമ്മതപ്രകാരം ഇരുവരുടേയും സ്വകാര്യ ദൃശ്യങ്ങൾ ആൺ സുഹൃത്ത് പകർത്തി, വീഡിയൊ കണ്ടത് ഫോൺ നോക്കിയ മറ്റൊരാൾ, 21 കാരി ടെറസിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു

    അഹമ്മദാബാദ്: ഗുജറാത്തിലെ ചന്ദ്‌ഖേദയിൽ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിനെ തുടർന്ന് 21 വയസുകാരി ജീവനൊടുക്കിയ സംഭവത്തിൽ രണ്ടുപേർക്കെതിരേ പോലീസ് കേസെടുത്തു. യുവതിയുടെ ആൺസുഹൃത്തായിരുന്ന മക്വാന, എച്ച്. റാബറി എന്നിവർക്കെതിരേയാണ് പോലീസ് കേസെടുത്തത്. ഇതിൽ യുവതിയുടെ ആൺസുഹൃത്തായ മക്വാനയെ അറസ്റ്റ് ചെയ്തതായും ഒളിവിൽപോയ രണ്ടാമത്തെയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് 21കാരി സുഹൃത്തായ പെൺകുട്ടിയുടെ വീടിന്റെ ടെറസിൽനിന്ന് ചാടി ജീവനൊടുക്കിയത്. പിന്നീട് സ്വകാര്യവീഡിയോ ചോർന്നതിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നാരോപിച്ച് സുഹൃത്ത് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ ആൺസുഹൃത്തായിരുന്ന മക്വാനയെ അറസ്റ്റ്‌ചെയ്തത്. സംഭവം ഇങ്ങനെ- യുവതിയും മക്വാനയും രണ്ടുവർഷത്തോളം അടുപ്പത്തിലായിരുന്നു. യുവതിയുടെ സമ്മതത്തോടെയാണ് ആൺസുഹൃത്ത് ഇരുവരുമൊന്നിച്ചുള്ള സ്വകാര്യ വീഡിയോകൾ ചിത്രീകരിച്ചത്. എന്നാൽ അടുത്തിടെ ഇയാളും മറ്റൊരു സുഹൃത്തും ഒരു കാർ കൊണ്ടുവരാൻ പോയിരുന്നു. ഇവിടെവെച്ചാണ് റാബറി എന്നയാളെ പരിചയപ്പെടുന്നത്. തുടർന്ന് ഇയാൾ മക്വാനയുടെ മൊബൈൽഫോൺ വാങ്ങിനോക്കിയപ്പോഴാണ് ഇരുവരുമൊന്നിച്ചുള്ള നഗ്നവീഡിയോ റാബറി കണ്ടത്. ഉടൻതന്നെ ഇയാൾ ഈ…

    Read More »
  • “പല മൃതദേഹങ്ങൾക്കും വസ്ത്രങ്ങളില്ലായിരുന്നു, സ്കൂൾ വിദ്യാർഥിനിയെ കത്തിച്ചത് അവളുടെ യൂണിഫോമും സ്കൂൾ ബാ​ഗുകളുമടക്കം!! 1998 നും 2014 നും ഇടയിൽ കൊല്ലപ്പെട്ട നിരവധി സ്ത്രീകളുടെ മൃതദേഹങ്ങൾ കത്തിച്ചിട്ടുണ്ട്,  സംസ്കരിക്കാൻ ഏൽപിച്ചത് സൂപ്പർവൈസർ”

    ബെംഗളൂരു: കർണാടകയിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ പുറംലോകമറിയാതെ കത്തിക്കാനും കുഴിച്ചുമൂടാനും താൻ നിർബന്ധിതനായിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ശുചീകരണ തൊഴിലാളി. 1998 നും 2014 നും ഇടയിൽ ധർമസ്ഥലയിലും സമീപ പ്രദേശങ്ങളിലും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്കൂൾ വിദ്യാർഥിനികൾ ഉൾപ്പെടെ നിരവധി സ്ത്രീകളുടെ മൃതദേഹങ്ങളാണ് താൻ കത്തിച്ചതെന്നാണ് ഇയാൾ പറയുന്നത്. അന്നു ധർമസ്ഥല ക്ഷേത്ര ഭരണസമിതിയ്ക്ക് കീഴിലാണ് ഇയാൾ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നത്. ഇപ്പോൾ കുറ്റബോധം തോന്നുകയും ഇരകൾക്ക് നീതി കിട്ടണമെന്ന ആഗ്രഹത്തിലുമാണ് ഒരു പതിറ്റാണ്ടിനുശേഷം ഇയാൾ പോലീസിനെ സമീപിച്ചതെന്നാണ് വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിനു ശേഷം തനിക്കും കുടുംബത്തിനും സംരക്ഷണം ഒരുക്കണമെന്നും ഇയാൾ പോലീസിനോട് ആവശ്യപ്പെട്ടു. അതേസമയം ഈ മൃതദേഹങ്ങൾ രഹസ്യമായി സംസ്കരിക്കാൻ ഉത്തരവിട്ടിരുന്നത് അന്നത്തെ തന്റെ സൂപ്പർവൈസറായിരുന്നെന്നും ഇയാൾ പറയുന്നു. ഈ സംഭവങ്ങൾ പോലീസിൽ പറയുമെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തുവെന്നും ഇയാൾ പറയുന്നു. ഇതോടെ 11 വർഷം മുൻപ്, താൻ കുടുംബത്തോടൊപ്പം ധർമസ്ഥല വിട്ട്…

    Read More »
  • മുന്‍ ചീഫ് ജസ്റ്റിസ് ഔദ്യോഗിക വസതിയില്‍ തുടരുന്നു, എത്രയും വേഗം ഒഴിയണം; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കത്ത്

    ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് കാലാവധി കഴിഞ്ഞിട്ടും ഔദ്യോഗിക വസതിയില്‍ താമസിക്കുകയാണെന്നും വസതി ഒഴിയണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി ഭരണവിഭാഗം കേന്ദ്രത്തിന് കത്തെഴുതി. ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായി ഉള്‍പ്പെടെ 33 ജഡ്ജിമാരാണ് നിലവില്‍ സുപ്രീം കോടതിയിലുള്ളത്. നാല് ജഡ്ജിമാര്‍ക്ക് ഇതുവരെ സര്‍ക്കാര്‍ താമസസൗകര്യം ലഭിച്ചിട്ടില്ല. ഇവരില്‍ മൂന്നു പേര്‍ സുപ്രീം കോടതിയുടെ അപ്പാര്‍ട്‌മെന്റിലും ഒരാള്‍ ഗസ്റ്റ് ഹൗസിലുമാണ് താമസിക്കുന്നതെന്ന് ഉന്നത വൃത്തങ്ങള്‍ എന്‍ഡിടിവിയോട് പറഞ്ഞു. കൃഷ്ണമേനോന്‍ മാര്‍ഗിലാണ് ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്നത്. ഡി.വൈ.ചന്ദ്രചൂഡ് 2024 നവംബര്‍ 10നാണ് വിരമിച്ചത്. ചീഫ് ജസ്റ്റിസ് വിരമിച്ചതിന് ശേഷം ആറു മാസം വരെ വാടകയില്ലാതെ ഔദ്യോഗിക വസതിയില്‍ താമസിക്കാം. എന്നാല്‍, ജസ്റ്റിസ് ചന്ദ്രചൂഡ് 7 മാസത്തിലേറെയായി ഈ വസതിയില്‍ താമസിക്കുകയാണ്. അദ്ദേഹത്തിന്റെ പിന്‍ഗാമികളായ മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയും ചീഫ് ജസ്റ്റിസിന്റെ ഒദ്യോഗിക വസതിയിലേക്ക് മാറിയിരുന്നില്ല. വ്യക്തിപരമായ ചില സാഹചര്യങ്ങളാണ് താമസിക്കാന്‍…

    Read More »
  • പാക് ആണവ കേന്ദ്രങ്ങളുടെ കമാന്‍ഡും നിയന്ത്രണവും അമേരിക്കന്‍ സൈനിക ജനറലിന്; ഉയര്‍ന്ന പാക് സൈനികര്‍ക്കുപോലും പ്രവേശനമില്ല; നിർണായക വെളിപ്പെടുത്തലുമായി മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍; ഓപ്പറേഷന്‍ സിന്ദൂറില്‍ ട്രംപ് ഇടപെടാന്‍ കാരണം മറ്റൊന്നല്ലെന്നും ജോണ്‍ കരിയാക്കോവ്

    ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലെ ഇന്ത്യയുടെ ആക്രമണം പാക് ആണവകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വ്യോമ കേന്ദ്രങ്ങളിലേക്കു നീണ്ടതാണ് വെടിനിര്‍ത്തലിനു കാരണമായത്. ആണവയുദ്ധത്തിലേക്കു നീങ്ങുമായിരുന്ന സംഘര്‍ഷം താനാണ് അവസാനിപ്പിച്ചത് എന്നായിരുന്നു ട്രംപിന്റെ അവകാശവാദം. ഇതിനിടെ, പാക്കിസ്താന്റെ ആണവായുധങ്ങളുമായി ബന്ധപ്പെട്ട് നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍ സിഐഎ ഓഫീസറായ ജോണ്‍ കരിയാക്കോവ്. പാക്കിസ്താന്റെ ആണവായുധങ്ങളുടെ നിയന്ത്രണം യുഎസ് ജനറലിനാണെന്ന് അദ്ദേഹം ഒരു വീഡിയോയല്‍ പറയുന്നു. പാക്കിസ്താന്റെ ആണവായുധങ്ങളുടെ കമാന്‍ഡും നിയന്ത്രണവും പാക്ക് സര്‍ക്കാര്‍ ഒരു അമേരിക്കന്‍ ജനറലിനെ ഏല്‍പ്പിച്ചിരിക്കുന്നു എന്നാണ് ജോണ്‍ കരിയാക്കോവിന്റെ വാക്കുകള്‍. സിഐഎയുടെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2000-കളുടെ തുടക്കത്തില്‍ പാക്കിസ്ഥാനില്‍ ജോലി ചെയ്ത ആളണ് ജോണ്‍ കരിയാക്കോവ്. സിഐഎ-ഐഎസ്‌ഐ സംയുക്ത പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്ത അദ്ദേഹം 2002-ല്‍ അല്‍-ഖ്വയ്ദ ഭീകരനായ അബു സുബൈദയെ പിടികൂടുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 9/11 ആക്രമണത്തിന് ശേഷം പിടികൂടുന്ന ആദ്യത്തെ പ്രധാന ഭീകരനാണ് അബു സുബൈദ. 2012ല്‍ സിഐഎയുടെ രഹസ്യവിവരം മാധ്യമപ്രവര്‍ത്തകന് ചോര്‍ത്തി നല്‍കിയെന്ന കേസില്‍ ചാരവൃത്തി…

    Read More »
  • യുദ്ധത്തിനുശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് ഇറാന്‍ പരമോന്നത നേതാവ്; അതൊത്തൊള്ള ഖമേനി മുഹറം-അശൂറ ചടങ്ങുകളില്‍ പങ്കെടുത്തെന്ന് ദേശീയ മാധ്യമം; ജൂണ്‍ 11 നുശേഷം പുറത്തിറങ്ങിയത് ആദ്യമായി; കനത്ത കാവല്‍ ഏര്‍പ്പെടുത്തിയെന്നും റിപ്പോര്‍ട്ട്

    ടെഹ്‌റാന്‍: ഇസ്രയേലുമായുള്ള 12 ദിവസത്തെ യുദ്ധത്തിനിടെ ഒളിവില്‍ പോയ ഇറാന്‍ പരമോന്നത നേതാവ് അയൊത്തൊള്ള ഖമേനി ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. മുഹറം-അശൂറ ചടങ്ങുകളോട് അനുബന്ധിച്ചാണു കനത്ത സുരക്ഷയില്‍ ഖമേനിയുടെ പ്രത്യക്ഷപ്പെടല്‍. ആളുകളെ അഭിസംബോധന ചെയ്യുന്നതിന്റെ വീഡിയോ ദേശീയ ടെലിവിഷനാണു പുറത്തുവിട്ടത്. ഷിയ മുസ്ലിംകളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് അശൂറ. കറുത്ത വസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട 86 കാരനുവേണ്ടി ജനങ്ങള്‍ ആര്‍ത്തുവിളിക്കുന്നതും വീഡിയോയില്‍ കാണാം. ‘ഞങ്ങളുടെ ഞരമ്പിലെ ചോര, ഞങ്ങളുടെ നേതാവിനുവേണ്ടി’ എന്നായിരുന്നു വിശ്വാസികളുടെ മന്ത്രോച്ഛാരണമെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. സെന്‍ട്രല്‍ ടെഹ്‌റാനിലെ ഇമാം ഖമേനി മോസ്‌കില്‍നിന്നുള്ള ദൃശ്യങ്ങളാണ് ഇവയെന്നാണു ദേശീയ ടെലിവിഷന്‍ പറയുന്നത്. 1989 മുതല്‍ ഇറാനെ നിയന്ത്രിക്കുന്ന ഖമേനി, അടുത്തിടെ പ്രധാനപ്പെട്ട ചടങ്ങുകളില്‍ എത്താതിരുന്നതു വലിയ വാര്‍ത്തയായിരുന്നു. മുന്‍കൂട്ടി റെക്കോഡ് ചെയ്ത വീഡിയോകളാണ് പുറത്തുവന്നത്. ജൂണ്‍ 13ന് ഇസ്രയേല്‍ ആക്രമണം ആരംഭിക്കുന്നതിനു രണ്ടു ദിവസം മുമ്പാണ് അദ്ദേഹം അവസാനമായി പൊതുവേദിയിലെത്തിയത്. ഇതു പാര്‍ലമെന്റ് നേതാക്കളെ അഭസംബോധന ചെയ്യുന്നതിനുവേണ്ടിയായിരുന്നു. ഒരു ദശാബ്ദം…

    Read More »
  • ഗര്‍ഭിണിയായാല്‍ ഒരുലക്ഷം രൂപ; സ്‌കൂള്‍ വിദ്യാര്‍ഥിനികളെ അമ്മമാരാകാന്‍ പ്രോത്സാഹിപ്പിച്ച് റഷ്യ; ജനസംഖ്യാ നിരക്ക് കുത്തനെ ഇടിഞ്ഞു; യുക്രൈന്‍ യുദ്ധത്തില്‍ രണ്ടരലക്ഷം സൈനികര്‍ മരിച്ചു; സൈനിക സേവനം ഭയന്ന് ആയിരങ്ങള്‍ രാജ്യംവിട്ടു; മറ്റു മാര്‍ഗങ്ങളില്ലെന്ന് പുടിന്‍

    മോസ്‌കോ: രാജ്യത്തെ ജനന നിരക്കു കുത്തനെ ഇടിഞ്ഞതോടെ കൗമാരക്കാരായ അമ്മമാരെ പ്രോത്സാഹിപ്പിക്കാന്‍ റഷ്യ. ഏകദേശം ഒരു ലക്ഷത്തിലേറെ രൂപയാണ് പ്രസവിക്കുന്നതിനും കുഞ്ഞുങ്ങളെ വളര്‍ത്താനും വിദ്യാര്‍ഥിനികളായ അമ്മമാര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. റഷ്യയിലെ തിരഞ്ഞെടുത്ത പത്ത് പ്രദേശങ്ങളെയാണു തുടക്കത്തില്‍ പദ്ധതിക്കായി തെരഞ്ഞെടുത്തത്. 2025 മാര്‍ച്ചിലാണ് ഇത് സംബന്ധിച്ച നയം ആദ്യമായി കൊണ്ടുവന്നത്. തുടക്കത്തില്‍ ഇത് പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ 2.05 വേണം ജനന നിരക്ക് എന്നിരിക്കെ 1.41 ആണ് 2023 ലെ കണക്കനുസരിച്ച് റഷ്യയിലെ ജനന നിരക്ക്. ഇത് മറികടക്കുന്നതിനായാണ് കുറച്ചു കൂടി വിശാലമായി റഷ്യ ചിന്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇക്കാര്യത്തില്‍ കടുത്ത ഭിന്നാഭിപ്രായം റഷ്യയില്‍ തന്നെ രൂപപ്പെട്ടിട്ടുണ്ട്. റഷ്യന്‍ പബ്ലിക് ഒപിനിയന്‍ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ 40 ശതമാനം പേര്‍ നയത്തെ എതിര്‍ത്തു. 43 ശതമാനം പേര്‍ പിന്തുണയും അറിയിച്ചിട്ടുണ്ട്. കൗമാരക്കാരായ അമ്മമാരെ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കുന്നതില്‍ ധാര്‍മിക പ്രശ്‌നമുണ്ടെന്ന് എതിര്‍ക്കുന്നവര്‍ വാദിക്കുമ്പോള്‍ രാജ്യത്തെ രക്ഷിക്കാന്‍…

    Read More »
  • പടക്കപ്പുര ഉഷാറാകും! 1.05 ലക്ഷം കോടി അനുവദിച്ചു; ഇന്ത്യയ്ക്ക് പുതിയ ചാരവിമാനം, മൈന്‍വാരി കപ്പലുകള്‍…

    ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് വന്‍ പരിഷ്‌കരണത്തിലേക്ക് ഇന്ത്യ കടക്കുന്നു. 1.05 ലക്ഷം കോടി രൂപയുടെ ആയുധം സംഭരിക്കാനാണ് ഡിഫെന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ കഴിഞ്ഞദിവസം അംഗീകാരം നല്‍കിയത്. ചാരവിമാനങ്ങള്‍, മൈന്‍വാരി കപ്പലുകള്‍, പ്രതിരോധകവച മിസൈലുകള്‍, തോക്കുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. കൂടുതലും തദ്ദേശീയമായി നിര്‍മ്മിക്കും. സഖ്യരാജ്യങ്ങളായ റഷ്യ, ഫ്രാന്‍സ് എന്നിവരുമായിട്ടും ഇടപാടുകളുണ്ടാകും. ? 12 മൈന്‍ വാരി കപ്പലുകള്‍: 44,000 കോടി. 900- 1,000 ടണ്‍ ഭാരമുള്ള 12 കപ്പലുകള്‍ 10 വര്‍ഷത്തിനുള്ളില്‍ തദ്ദേശീയമായി നിര്‍മ്മിക്കും. കടലില്‍ ശത്രു മൈനുകള്‍ കണ്ടെത്തുന്നതിനും തുറമുഖങ്ങളെ ആക്രമിക്കാനും ഇവയ്ക്ക് കഴിയും. പാക്- ചൈന സമുദ്ര സഖ്യം ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഇതിന് മുന്‍തൂക്കം നല്‍കുന്നത്. ? ക്യുക്ക് റിയാക്ഷന്‍ മിസൈല്‍: 36,000 കോടി. കരയില്‍ നിന്ന് ആകാശത്തേക്ക് വിക്ഷേപിക്കുന്നവ. 30 കി. മീ പരിധിക്കുള്ളില്‍ ശത്രുവിന്റെ ഡ്രോണുകള്‍, മിസൈലുകള്‍ എന്നിവ തകര്‍ക്കും. കരസേനയുടെ മൂന്ന് റെജിമെന്റുകള്‍ക്കും വ്യോമസേനയുടെ മൂന്ന് സ്‌ക്വാഡ്രണുകള്‍ക്കും നല്‍കും. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍ ഉപയോഗിച്ച തുര്‍ക്കി…

    Read More »
  • ഓപ്പറേഷന്‍ സിന്ദൂര്‍ കണ്ണു തുറപ്പിച്ചു; തദ്ദേശീയ ഡ്രോണ്‍ നിര്‍മാണത്തിനു രണ്ടായിരം കോടിയുടെ ഇന്റസെന്റീവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍; നാമമാത്ര പലിശയില്‍ വേറെയും പണം; രംഗത്തുള്ളത് 600 ഡ്രോണ്‍ നിര്‍മാതാക്കള്‍; സോഫ്റ്റ്‌വേര്‍ കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും നേട്ടം; ചൈനീസ് ഇറക്കുമതി കുറയ്ക്കും

    ന്യൂഡല്‍ഹി: തദ്ദേശീയ ഡ്രോണ്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യ രണ്ടായിരം കോടി രൂപയുടെ പദ്ധതി ആരംഭിക്കുന്നെന്നു റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഇന്ത്യയും പാകിസ്താനും വന്‍തോതില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ നടപ്പാക്കിയിരുന്നു. പാകിസ്താന്‍ ചൈനയില്‍നിന്നും തുര്‍ക്കിയില്‍നിന്നും ഇറക്കുമതി ചെയ്ത ഡ്രോണുകളാണ് ഉപയോഗിച്ചത്. ഭാവിയിലെ സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്തു പരമാവധി ഇന്ത്യയില്‍തന്നെ നിര്‍മിക്കാനുള്ള പദ്ധതിയുമായാണ് ഇന്ത്യ മുന്നോട്ടു പോകുന്നതെന്ന് ഉയര്‍ന്ന മൂന്ന് ഉദ്യോസ്ഥരെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുദ്ധങ്ങളില്‍ ആളില്ലാ വിമാനങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞാണ് ഇന്ത്യ തദ്ദേശീയ നിര്‍മാണത്തിലേക്കു കടക്കുന്നത്. മൂന്നുവര്‍ഷം നീളുന്ന പദ്ധതിയനുസരിച്ചു ഡ്രോണുകളുടെ നിര്‍മാണം, സോഫ്റ്റ്‌വേര്‍, ഡ്രോണ്‍വേധ സംവിധാനങ്ങള്‍, സര്‍വീസ് എന്നിവ ഉള്‍പ്പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പദ്ധതിയുടെ വിശദാംശങ്ങള്‍ ആദ്യമായാണു പുറത്തുവരുന്നത്. മൂലധന സമാഹരണം, ഗവേഷണം എന്നിയ്ക്കു പാടുപെടുന്ന ഇന്ത്യയിലെ സ്ഥാപനങ്ങള്‍ക്കു വന്‍ പ്രോത്സാഹനമാണ് ഉദ്ദേശിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇതു ഗുണം ചെയ്യും. 2021ല്‍ ഇന്ത്യ ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍ നല്‍കിയ 1.2 ബില്യണ്‍ ഡോളറിനേക്കാള്‍ വന്‍ നിക്ഷേപമായിട്ടാണു വിലയിരുത്തുന്നത്. സിവില്‍ ഏവിയേഷന്‍,…

    Read More »
  • ‘സീതയാകാനുള്ള ലുക്ക് സായ് പല്ലവിക്കില്ല!’; രാമായണ ടീസര്‍ പുറത്തു വന്നതിനു പിന്നാലെ വിമര്‍ശനം; ആദിപുരുഷ് ഓര്‍മവരുന്നെന്ന് ചിലര്‍; ഭാഗ്യമെന്നു തിരിച്ചടിച്ച് സായ് പല്ലവി

    മുംബൈ: ഇന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുന്ന ചരിത്ര സിനിമയാണ് നിധീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ. രണ്ട് ദിവസം മുന്‍പാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ പല വിമര്‍ശനങ്ങളും താരതമ്യങ്ങളുമൊക്കെ വന്നിരുന്നു. ചിത്രം കാണുമ്പോള്‍ ആദിപുരുഷ് ആണ് ഓര്‍മ വരുന്നതെന്നാണ് പലരും പറഞ്ഞത്. ഒപ്പം സീതയായി സായ് പല്ലവി എത്തുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചും പലരും രംഗത്തെത്തി. സായ് പല്ലവി സീതയാകാന്‍ അനുയോജ്യയല്ല എന്നതാണ് ഇക്കൂട്ടരുടെ വാദം. ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പേ തന്നെ അതായത് ചിത്രം പ്രഖ്യാപിച്ച സമയത്തേ ഇത്തരം അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ സീത ദേവിയുടെ അനുഗ്രഹത്താൽ, ഇതിഹാസം പുനഃസൃഷ്ടിക്കാൻ ദൈവം തിരഞ്ഞെടുത്തവര്‍ക്കൊപ്പം അവരുടെ യാത്രയുടെ ഭാഗമാകാന്‍ എനിക്കും കഴിഞ്ഞു എന്നാണ് ട്രെയിലര്‍ റിലീസിന് ശേഷം സായ് പല്ലവി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചത്. സിനിമയിലെ ആകെ നെഗറ്റീവ് സായ് പല്ലവിയുടെ വേഷമാണ്, സീതയായി സായ് പല്ലവി മിസ് കാസ്റ്റാണ്, സീതയാകാനുള്ള പ്രത്യേക ലുക്ക് സായ് പല്ലവിക്കില്ല എന്നിങ്ങനെയൊക്കെയാണ്…

    Read More »
Back to top button
error: