India

  • തൃശൂര്‍ രാഗം തീയറ്റര്‍ നടത്തിപ്പുകാരന് കുത്തേറ്റ സംഭവം ; അന്വേഷണം ക്വട്ടേഷന്‍ സംഘങ്ങളിലേക്ക് ; കുത്തേറ്റത് ഇന്നലെ രാത്രി ; ഡ്രൈവര്‍ക്കും കുത്തേറ്റു

      തൃശൂര്‍: തൃശൂര്‍ രാഗം തീയറ്റര്‍ നടത്തിപ്പുകാരന് കുത്തേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ക്വട്ടേഷന്‍ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. രാഗം തിയേറ്ററിന്റെ നടത്തിപ്പുകാരന്‍ സുനിലിനും ഡ്രൈവര്‍ അനീഷിനുമാണ് ഇന്നലെ രാത്രി കുത്തേറ്റത്. വെളപ്പായയിലെ വീടിന് മുന്‍പില്‍ വെച്ചായിരുന്നു സംഭവം. ഗേറ്റ് തുറക്കുന്നതിനായി കാറില്‍ നിന്നിറങ്ങിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. മൂന്നംഗ ഗുണ്ടാ സംഘമാണ് സുനിലിനെ കുത്തിയത്. ഡ്രൈവര്‍ അനീഷിനും വെട്ടേറ്റു. കാറിന്റെ ചില്ല് തകര്‍ത്തു. കാറിനകത്തിരുന്ന സുനിലിന്റെ കാലിനാണ് പരിക്ക്. ഡ്രൈവര്‍ അനീഷിന്റെ കൈയിലും പരിക്കേറ്റിട്ടുണ്ട്.

    Read More »
  • പാക്കിസ്ഥാനില്‍ നിന്ന് ഡ്രോണ്‍ ഉപയോഗിച്ച് ഇന്ത്യയിലേക്ക് ആയുധക്കടത്ത് കൂടി ; രാജ്യസുരക്ഷയ്ക്ക് അതിതീവ്ര അപകടം ; ലോക്കല്‍ ഗുണ്ടാസംഘങ്ങള്‍ക്ക് വരെ പാക് ബന്ധങ്ങള്‍ ; ഡിസംബര്‍ ആറ് സുരക്ഷിതമായി മറികടക്കാന്‍ രാജ്യമെങ്ങും അതീവ ജാഗ്രതയും കനത്ത സുരക്ഷയും

    ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നിന്ന് ഡ്രോണ്‍ ഉപയോഗിച്ച് ഇന്ത്യയിലേക്കുള്ള ആയുധക്കടത്ത് കൂടുന്നു. പഞ്ചാബില്‍ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ ആയുധങ്ങള്‍ ഡ്രോണ്‍ വഴി പാക്കിസ്ഥാനില്‍ നിന്നും എത്തിയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഗുണ്ടാനേതാവിന്റെ കൈവശമാണ് പാക് നിര്‍മിത ആയുധങ്ങള്‍ കണ്ടെത്തിയത്. നേരത്തെയും പഞ്ചാബ് അതിര്‍ത്തിയില്‍ നിന്ന് ഇത്തരത്തില്‍ ഡ്രോണ്‍ വഴി എത്തിച്ച ആയുധങ്ങള്‍ പിടികൂടിയിരുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളിലെ ഗുണ്ടാ സംഘങ്ങള്‍ക്കു വരെ തോക്കും അനുബന്ധ ആയുധങ്ങളും പാക്കിസ്ഥാന്‍ എത്തിച്ചുകൊടുക്കുന്നുവെന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. നേരത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പാക്കിസ്ഥാനില്‍ നിന്നും മറ്റും ആയുധങ്ങള്‍ ലഭിക്കാറുണ്ടായിരുന്നുവെങ്കിലും ഇന്ത്യയിലെ ചെറിയ ഗുണ്ടാ സംഘങ്ങള്‍ക്ക് വരെ പാക് ആയുധങ്ങളെത്തുന്നുവെന്നത് രാജ്യസുരക്ഷയ്ക്ക് തന്നെ വലിയ അപകടമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. കാശ്മീരിലും ഡ്രോണ്‍ വഴി ആയുധങ്ങള്‍ തീവ്രവാദികള്‍ക്ക് എത്തിച്ചുകൊടുത്ത സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. മയക്കുമരുന്ന് കടത്തിന് ഡ്രോണ്‍ ഉപയോഗിക്കുന്നത് വ്യാപകമായതിനു പിന്നാലെയാണ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഡ്രോണ്‍ പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നത്. ആയുധങ്ങള്‍ പല കഷ്ണങ്ങളായാണ് ഡ്രോണ്‍ വഴി ഇന്ത്യയിലേക്കും ആവശ്യമുള്ള രാജ്യങ്ങളിലേക്കും…

    Read More »
  • തായ്‌വാന്‍ ആക്രമിക്കാന്‍ ചൈനയുടെ നീക്കം? ചരക്കു കപ്പലുകള്‍ ഉപയോഗിച്ചുള്ള സൈനിക പരിശീലനത്തിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് റോയിട്ടേഴ്‌സ്; തുറമുഖമില്ലാതെ യുദ്ധ വാഹനങ്ങളും ഒറ്റയടിക്കു ലക്ഷക്കണക്കിന് സൈനികരെയും ഇറക്കാം; 48 മണിക്കൂറില്‍ തായ്‌വാന്റെ പ്രതിരോധം തകര്‍ക്കും

    ബീജിംഗ്: തായ്‌വാനെ ആക്രമിക്കുകയെന്നതു ലക്ഷ്യമിട്ടു ചൈന സിവിലിയന്‍ കപ്പല്‍നിര സജ്ജമാക്കുന്നെന്ന് റിപ്പോര്‍ട്ട്. ചൈനയുടെ സാധാരണ കപ്പല്‍നിരകളെ യുദ്ധക്കപ്പലുകളാക്കി മാറ്റി ‘നിഴല്‍ സൈന്യ’ത്തെ രൂപീകരിക്കുകയാണു ചൈന ചെയ്യുന്നതെന്നു റോയിട്ടേഴ്‌സിന്റെ അന്വേണത്തില്‍ കണ്ടെത്തി. സാറ്റലൈറ്റ് ചിത്രങ്ങളും കപ്പല്‍ ഗതാഗതത്തിലെ വിവരങ്ങളും അടക്കം ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ടാണു പുറത്തുവിട്ടിരിക്കുന്നത്. ചൈന തായ്വാനിനെതിരെ ഒരു പൂര്‍ണ്ണമായ സൈനിക ആക്രമണം നടത്തിയാല്‍ അത് രണ്ടാം ലോകമഹായുദ്ധത്തിലെ നോര്‍മാണ്ടി ലാന്‍ഡിങിനെക്കാള്‍ വലിയ തോതിലുള്ള ആംഫിബിയസ് (കര-കടല്‍) ഓപ്പറേഷനായിരിക്കുമെന്ന് റോയിട്ടേഴ്‌സിന്റെ പുതിയ അന്വേഷണം വ്യക്തമാക്കുന്നു. ഇതിനായി ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) സാധാരണ വ്യാപാര കപ്പലുകളെ കാര്‍ ഫെറികളും കണ്ടെയ്‌നര്‍ ഷിപ്പുകളും യുദ്ധോപകരണങ്ങള്‍ കൊണ്ടുപോകാനും തീരത്ത് നേരിട്ട് സൈനികരെയും ടാങ്കുകളെയും ഇറക്കാനും പരിശീലിപ്പിക്കുകയാണ്. ഇതിനെ ‘ഷാഡോ നേവി’ അഥവാ നിഴല്‍ നാവികസേന എന്നാണ് വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. ഔദ്യോഗിക കപ്പലുകള്‍ മതിയാവില്ല പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഔദ്യോഗിക കടല്‍-കര ലാന്‍ഡിങ് കപ്പലുകള്‍ കൊണ്ട് ഒറ്റത്തവണ 20,000 സൈനികരെ മാത്രമേ തായ്വാന്‍ തീരത്തെത്തിക്കാന്‍…

    Read More »
  • ഒടുവില്‍ സാഷ്ടാംഗം നമിക്കുന്നോ? ഹൂത്തികളെ ഉപയോഗിച്ച് സൗദിയെ ആക്രമിച്ച ഇറാന്‍ ഒടുവില്‍ അമേരിക്കയുമായുള്ള ചര്‍ച്ചയ്ക്കു സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സല്‍മാന്‍ രാജകുമാരന് കത്തയച്ചു; നീക്കത്തിനു പിന്നില്‍ ഇസ്രയേല്‍ വീണ്ടും ആക്രമിക്കുമെന്ന ഭയവും; മസൂദ് പെഷസ്‌കിയാന്റെ കത്തിലെ വിവരം സ്ഥിരീകരിച്ച് ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയം

    ദുബായ്: ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ അമേരിക്കയുടെമേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് ഇറാന്‍ സൗദി ഭരണാധികാരിക്കു കത്തയച്ചെന്നു റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സഭയുടെ ഉപരോധവും നിസഹകരണവും വലയ്ക്കുന്ന ഇറാന്റെ ഭാഗത്തുനിന്നുള്ള നിര്‍ണായക നീക്കമായി ഇതിനെ വിലയിരുത്തുന്നെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനൊപ്പം ഇസ്രയേല്‍ വീണ്ടും ആക്രമിക്കാനുള്ള സാധ്യത ഒഴിവാക്കുകയുമാണ് കത്തിലൂടെ ലക്ഷ്യമിടുന്നത്. സൗദി രാജകുമാരനായ മുഹമ്മദ് ബിന്‍ സല്‍മാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഒരു ദിവസം മുനപാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്‍ കത്തയച്ചതെന്ന് ഇറാനിയന്‍- സൗദി മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. യുദ്ധകാലത്ത് അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരേ നിരന്തരം വെല്ലുവിളികള്‍ മുഴക്കിയിരുന്ന ഇറാന്റെ നയപരമായ മാറ്റമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമേനിയുടെ അറിവോടെയാണോ കത്ത് എന്നതു വ്യക്തമല്ല. ‘ഇറാന് ഇനിയൊരു സംഘര്‍ഷത്തിനു താത്പര്യമില്ല. മേഖലയില്‍ കൂടുതല്‍ സഹകരണവും ആണവ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരവുമാണ് ആഗ്രഹിക്കുന്നത്. നയതന്ത്രപരമായ അവകാശങ്ങള്‍ നടപ്പാക്കണമെന്നും’ കത്തില്‍ ആവശ്യപ്പെടുന്നു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയെന്നത് ഉദ്ദേശിച്ചുള്ള…

    Read More »
  • ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം നരേന്ദ്രമോദി വിളിച്ചു, ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ‘യുദ്ധം വേണ്ടെന്ന്’ പറഞ്ഞു ; തീരുവകൂട്ടി ഇന്ത്യാ പാക് സംഘര്‍ഷം അവസാനിപ്പിച്ചെന്ന അവകാശവാദവുമായി വീണ്ടും ട്രംപ്

    ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ‘യുദ്ധം വേണ്ടെന്ന്’ പ്രധാനമന്ത്രി മോദി തന്നോട് പറഞ്ഞതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം 350% തീരുവ ഭീഷണിപ്പെടുത്തി താന്‍ ‘ഒത്തുതീര്‍പ്പാക്കി’ എന്ന വിവാദപരമായ അവകാശവാദം വീണ്ടും ഉന്നയിച്ചു. ഇന്ത്യ-പാക് യുദ്ധം തടഞ്ഞത് താനാണെന്ന് അവകാശപ്പെട്ട ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിളിക്കുകയും സംഘര്‍ഷത്തില്‍ നിന്ന് ഇന്ത്യ ‘പിന്മാറുകയാണെന്ന്’ അറിയിക്കുകയും ചെയ്തുവെന്ന് വ്യക്തമാക്കി. ഇത്തരമൊരു അസാധാരണമായ അവകാശവാദം ട്രംപ് ഉന്നയിക്കുന്നത് ഇത് ആദ്യമായല്ല. ട്രംപിന്റെ അവകാശവാദങ്ങള്‍ ഇന്ത്യ ആവര്‍ത്തിച്ച് തള്ളിക്കളഞ്ഞുവെങ്കിലും, തര്‍ക്കം ‘പരിഹരിച്ചതിന്റെ’ ഖ്യാതി യുഎസ് പ്രസിഡന്റ് തുടര്‍ന്നും അവകാശപ്പെടുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പങ്കെടുത്ത യുഎസ്-സൗദി നിക്ഷേപ ഫോറത്തില്‍ സംസാരിക്കവെയായിരുന്നു ട്രംപിന്റെ അവകാശവാദം. രണ്ട് ആണവായുധ രാജ്യങ്ങളോടും താന്‍ പറഞ്ഞത് ഇങ്ങനെയാണെന്ന് ട്രംപ് അവകാശപ്പെട്ടു: ‘നിങ്ങള്‍ക്ക് യുദ്ധം ചെയ്യാം, പക്ഷേ ഞാന്‍ ഓരോ രാജ്യത്തിനും 350% തീരുവ…

    Read More »
  • ബീഹാര്‍ പരാജയത്തിന് പിന്നാലെ ‘ഇന്ത്യ’ മുന്നണിയില്‍ വിള്ളലുകള്‍ കൂടുന്നു ; കോണ്‍ഗ്രസ് തന്നെ മുന്നണി വിടാന്‍ പ്ലാന്‍ ചെയ്യുന്നു ; പ്രധാന സഖ്യകക്ഷികളും പുറത്തുപോകാനുള്ള സാധ്യതകള്‍ തേടുന്നു

    ന്യൂഡല്‍ഹി : ബീഹാറിലെ കനത്ത തോല്‍വിക്ക് ശേഷം ‘ഇന്ത്യ’ സഖ്യം നിലനില്‍പ്പ് പ്രതിസന്ധി നേരിടുന്നു. ഗുരുതരമായ ആഭ്യന്തര പ്രതിസന്ധിയാണ് പാര്‍ട്ടി നേരിടുന്നത്. പല പ്രാദേശിക പാര്‍ട്ടികളും സഖ്യത്തിന്റെ തന്ത്രം, നേതൃത്വം, വിശ്വാസ്യത എന്നിവയെ പരസ്യമായി ചോദ്യം ചെയ്യുന്നു. നേരത്തേ കോണ്‍ഗ്രസ് തന്നെ സഖ്യം വിടാനൊരുങ്ങുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ചെറു കക്ഷികളും ഇപ്പോള്‍ സഖ്യത്തില്‍ അതൃപ്തരാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. സഖ്യത്തിലെ ദേശീയപാര്‍ട്ടികള്‍ പ്രാദേശിക സഖ്യകക്ഷികളെ ‘ജൂനിയര്‍ പങ്കാളികളായി’ കണക്കാക്കുന്നുവെന്നാണ് ചെറിയ പാര്‍ട്ടികളുടെ ആരോപണം. ശിവസേന ബീഹാര്‍ വിധി പ്രതിപക്ഷത്തിന് ഒരു ഉണര്‍ത്തുവിളിയാണെന്ന് വിലയിരുത്തി. സംസ്ഥാന തലത്തിലുള്ള കോണ്‍ഗ്രസ് യൂണിറ്റുകളുടെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ കൂട്ടായ തന്ത്രത്തെ ദുര്‍ബലപ്പെടുത്തിയെന്ന് അവര്‍ വാദിക്കുന്നു. സമാജ്വാദി പാര്‍ട്ടി സഖ്യത്തിന് ഗൗരവമായ തിരുത്തലുകള്‍ ആവശ്യമാണെന്ന് തുറന്നുപറഞ്ഞു. ശക്തമായ പ്രാദേശിക സ്വാധീനമുള്ള പാര്‍ട്ടികള്‍ക്ക് ദേശീയ തന്ത്രത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഒരു വികേന്ദ്രീകൃത നേതൃത്വ മാതൃക വേണമെന്നും അവര്‍ വാദിക്കുന്നു. ആം ആദ്മി പാര്‍ട്ടിയുടെ ബീഹാറില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം സഖ്യത്തിന്റെ…

    Read More »
  • ‘ബുദ്ധിജീവികള്‍ ഭീകരവാദികളാകുമ്പോള്‍ കളത്തിലിറങ്ങി കളിക്കുന്നവരേക്കാള്‍ അപകടകാരികള്‍; സിഎഎ പ്രക്ഷോഭത്തിന്റെ ലക്ഷ്യം ഭരണം അട്ടിമറിക്കല്‍’; ഉമര്‍ ഖാലിദിന്റെയും ഷാര്‍ജീലിന്റെയും ജാമ്യ ഹര്‍ജി എതിര്‍ത്ത് ഡല്‍ഹി പോലീസിന്റെ വാദങ്ങള്‍; ‘മുസ്ലിംകളെ ഒന്നാകെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം’

    ന്യൂഡല്‍ഹി: ബുദ്ധി ജീവികള്‍ ഭീകരവാദികളാകുമ്പോള്‍ നിലത്തിറങ്ങി കളിക്കുന്നവരേക്കാള്‍ അപകടകാരികളാകുമെന്നും കലാപകാരികളുടെ ആത്യന്തിക ലക്ഷ്യം ഭരണം അട്ടിമറിക്കലായിരുന്നെന്നും ഡല്‍ഹി പോലീസ്. സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ടു ഉമര്‍ ഖാലിദ്, ഷാര്‍ജീല്‍ ഇമാം എന്നിവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്തു സുപ്രീം കോടതിയിലാണ് ഡല്‍ഹി പോലീസ് ഇക്കാര്യം പറഞ്ഞത്. വിചാരണയിലെ കാലതാമസം പ്രതികള്‍ തന്നെ ഉണ്ടാക്കിയതാണ്, അതിന്റെ പ്രയോജനം അവര്‍ക്ക് നല്‍കാനാവില്ലെന്നും ഡല്‍ഹി പോലീസിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) എസ്.വി. രാജു ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചിനു മുന്നില്‍ വാദിച്ചു. ‘അന്തിമ ലക്ഷ്യം ഭരണമാറ്റമായിരുന്നു. സിഎഎ പ്രക്ഷോഭം മറയാണ്; യഥാര്‍ത്ഥ ഉദ്ദേശ്യം ഭരണമാറ്റം, സാമ്പത്തിക നാശം, രാജ്യവ്യാപക കലാപം എന്നിവ സൃഷ്ടിക്കലാണ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെടുത്തി കലാപം ആസൂത്രിതമായി നടത്തി. അറസ്റ്റിലായ ബുദ്ധിജീവികള്‍ ഭൂമിയിലെ ഭീകരവാദികളെക്കാള്‍ അപകടകാരികളാണെ’ന്നും രാജു പറഞ്ഞു. ഷര്‍ജീല്‍ ഇമാമിന്റെ 2019-20 കാലഘട്ടത്തിലെ ചക്ഹന്ദ്, ജാമിയ, അലിഗഢ്, ആസന്‍സോള്‍ എന്നിവിടങ്ങളിലെ സിഎഎ…

    Read More »
  • ലോകത്തെ ഏറ്റവും വലിയ ലൈംഗിക പീഡനക്കേസിന്റെ രഹസ്യ വിവരങ്ങള്‍ പുറത്തേക്ക്; എപ്‌സ്‌റ്റൈന്‍ ഫയല്‍ ബില്ലില്‍ ട്രംപ് ഒപ്പിട്ടു; നടപടിക്കു പിന്നില്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദം; എപ്‌സ്‌റ്റൈന്റെ വീട്ടില്‍ ട്രംപ് ചെലവഴിച്ചെന്ന ആരോപണത്തിനും തീരുമാനമാകും

    ന്യൂയോര്‍ക്ക്: അമേരിക്കയെയും ലോകത്തെ തന്നെയും നടുക്കിയ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റൈനുമായി ബന്ധപ്പെട്ട അതീവ രഹസ്യ ഫയലുകൾ പുറത്തുവിടാനുള്ള ബില്ലിൽ ഒപ്പുവെച്ചതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എപ്സ്റ്റൈന്‍ ഫയലുകളെല്ലാം പരസ്യമാക്കാന്‍ ഭരണകൂടത്തോട് നിർദ്ദേശിക്കുന്ന ബില്ലിൽ ഒപ്പുവെച്ചതായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് അറിയിച്ചത്. ഇതോടെ കേസുമായി ബന്ധപ്പെട്ട ഫയലുകളും  അന്വേഷണത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭിക്കുന്ന വിധത്തിൽ ഒരുമാസത്തിനുള്ളില്‍ നീതിന്യായ വകുപ്പ് പുറത്തുവിടും.   ‘ഡെമോക്രാറ്റുകള്‍ക്ക് എപ്സ്റ്റൈനുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചുള്ള സത്യം ഉടൻ വെളിപ്പെടും, എപ്സ്റ്റൈന്‍ ഫയലുകൾ പുറത്തിറക്കാനുള്ള ബില്ലിൽ ഞാൻ ഒപ്പുവച്ചു’- എന്നായിരുന്നു ട്രംപിന്‍റെ കുറിപ്പ്. ‘നമ്മുടെ ഭരണ നേട്ടങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടി, റിപ്പബ്ലിക്കൻ പാർട്ടിയേക്കാൾ, ഡെമോക്രാറ്റുകളെ ബാധിക്കുന്ന എപ്സ്റ്റൈന്‍ വിഷയം ഡെമോക്രാറ്റുകൾ ഉപയോഗിച്ചു’ എന്നും ട്രംപ് കൂട്ടിച്ചേർത്തു.   അതേസമയം നേരത്തെ എപ്സ്റ്റൈന്‍ ഫയലുകൾ പുറത്തുവിടുന്നതിനെ എതിർത്തിരുന്ന ട്രംപ്, ഡെമോക്രാറ്റുകളിൽ നിന്നുള്ള രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയാണ് ബില്ലിൽ ഒപ്പുവെച്ചത്. ട്രംപ് – എപ്സ്റ്റൈന്‍ ബന്ധം…

    Read More »
  • വാട്‌സ് ആപ്പില്‍ വന്‍ സുരക്ഷാ വീഴ്ച; കോടിക്കണക്കിന് ആളുകളുടെ ഫോണ്‍ നമ്പരുകള്‍ ചോരാന്‍ സാധ്യത; പ്രൈാഫൈല്‍ പിക്ചറുകളും ‘എബൗട്ട്’ വിവരങ്ങളും ഹാക്കര്‍മാര്‍ കൊണ്ടുപോയേക്കുമെന്ന് ഗവേഷകര്‍

    ന്യൂയോര്‍ക്ക്: വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന 3.5 ബില്യണിലധികം (350 കോടി) ആളുകളുടെ ഫോൺ നമ്പറുകൾ ചോർത്താൻ സാധ്യതയുള്ള ഒരു വലിയ സുരക്ഷാ പിഴവ് കണ്ടെത്തി. വിയന്ന യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ പ്രശ്നം കണ്ടുപിടിച്ചത്. ഒരാൾ വാട്ട്‌സ്ആപ്പിൽ ഉണ്ടോ എന്ന് അറിയാൻ സഹായിക്കുന്ന കോൺടാക്റ്റ് ഡിസ്‌കവറി എന്ന സംവിധാനത്തിൽ വന്ന പാളിച്ചയാണ് ഇതിന് കാരണം. ഈ പിഴവ് കാരണം, ഇന്ത്യയിൽ മാത്രം ഏകദേശം 75 കോടിയോളം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ടായിരുന്നു. ഒരുപാട് നമ്പറുകൾ ഒരേ സമയം തിരയുന്നത് തടയാനുള്ള വാട്ട്‌സ്ആപ്പിന്റെ സുരക്ഷാ സംവിധാനം (റേറ്റ് ലിമിറ്റിംഗ്) വേണ്ടത്ര ശക്തമല്ലാത്തതായിരുന്നു പ്രശ്നം. ഇത് ഉപയോഗിച്ച് ഗവേഷകർക്ക് ഒരു മണിക്കൂറിൽ 10 കോടിയിലധികം നമ്പറുകൾ പരിശോധിക്കാൻ സാധിച്ചു. ഫോൺ നമ്പറുകൾക്ക് പുറമെ, ആളുകൾ പൊതുവായി വെച്ചിരുന്ന പ്രൊഫൈൽ ചിത്രങ്ങളും ‘എബൗട്ട്’ വിവരങ്ങളും ഇവർ ശേഖരിച്ചു. ഈ വിവരങ്ങൾ ഹാക്കർമാർക്ക് ലഭിച്ചിരുന്നെങ്കിൽ അത് വലിയ സൈബർ ആക്രമണങ്ങൾക്ക് കാരണമാകുമായിരുന്നു. ഗവേഷകർ വിവരം അറിയിച്ചതിനെ തുടർന്ന് ഈ വർഷം…

    Read More »
  • കശ്മീര്‍ ടൈംസിന്റെ ഓഫീസില്‍ റെയ്ഡ് ; റെയ്ഡ് നടത്തിയത് ജമ്മു കാശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗഗേറ്റീവ് ഏജന്‍സി; പരിശോധന രാജ്യവിരുുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്ന പരാതിയില്‍

      ശ്രീനഗര്‍ : കശ്മീര്‍ ടൈംസിന്റെ ജമ്മുവിലെ ഓഫീസില്‍ ജമ്മു കാശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സിയുടെ റെയ്ഡ്. ജമ്മു കശ്മീരില്‍ നിന്നുള്ള ഏറ്റവും പഴയ ഇംഗ്ലീഷ് ഭാഷാ മാധ്യമങ്ങളില്‍ ഒന്നാണ് കശ്മീര്‍ ടൈംസ്. രാജ്യത്തിനെതിരെ അതൃപ്തി പരത്തുന്നെന്നും രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്നും ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ പേരിലാണ് റെയ്ഡ്. വേദ് ഭസിന്‍ സ്ഥാപിച്ച കശ്മീര്‍ ടൈംസ് ഏറെക്കാലമായി അന്വേഷണ സംഘങ്ങളുടെ നിരീക്ഷണത്തിലായിരുന്നു. ഇതിന് മുന്‍പും സ്ഥാപനത്തില്‍ പല വിധത്തിലുള്ള പരിശോധനകള്‍ നടന്നിരുന്നു. ഇതോടെയാണ് സ്ഥാപനം പത്രം നിര്‍ത്തിയത്. പിന്നീട് ഓണ്‍ലൈന്‍ എഡിഷനായി പ്രവര്‍ത്തനം തുടരുകയായിരുന്നു. വേദ് ഭസിന്‍ മരിച്ച ശേഷം മകള്‍ അനുരാധ ഭസിനും ഭര്‍ത്താവ് പ്രബോധ് ജംവാലുമാണ് സ്ഥാപനം മുന്നോട്ട് കൊണ്ടുപോയത്. എന്നാല്‍ പിന്നീട് ഇരുവരും അമേരിക്കയിക്ക് പോയി. എങ്കിലും വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം പ്രകാരം പ്രബോധാണ് സ്ഥാപനത്തിന്റെ എഡിറ്റര്‍. അനുരാധ മാനേജിങ് ഡയറക്ടറാണ്.  

    Read More »
Back to top button
error: