India

  • സോഫ സെറ്റ്, ടെലിവിഷന്‍, വാഷിംഗ് മെഷീന്‍ ഉള്‍പ്പെടെ ഒരു വീട്ടിലേക്കുള്ള മുഴൂവന്‍ സാധനങ്ങളും സ്ത്രീധനം നല്‍കി ; എന്നിട്ടും ബുള്ളറ്റ് നല്‍കിയില്ലെന്ന് പറഞ്ഞ് നവവധുവിനെ രണ്ടാം ദിവസം വീട്ടില്‍ നിന്നും തല്ലിയോടിച്ചു

    കാണ്‍പൂര്‍: വീട്ടുപകരണങ്ങള്‍ മുഴുവനും സ്ത്രീധനവും അടുക്കളകാണലുമായി നല്‍കിയിട്ടും പിന്നെയും ബൈക്കും രണ്ടുലക്ഷം രുപയും കൊടുത്തില്ലെന്ന് പറഞ്ഞ് വിവാഹം കഴിഞ്ഞ് അടുത്ത ദിവസം വധുവിനെ പുറത്താക്കി. കാണ്‍പൂരില്‍ നടന്ന സംഭവത്തില്‍ വിവാഹത്തിന് തൊട്ടടുത്ത ദിവസം തന്നെ ഭര്‍തൃവീട്ടുകാര്‍ തല്ലിച്ചതച്ചായിരുന്നു പുറത്താക്കിയത്. കാണ്‍പൂരിലെ ജൂഹി പ്രദേശത്തുനിന്നുള്ള ലുബ്ന, മുസ്ലീം ആചാരപ്രകാരം നവംബര്‍ 29 ന് അതേ പട്ടണത്തില്‍ നിന്നുള്ള മുഹമ്മദ് ഇമ്രാനെ വിവാഹം കഴിച്ചു. വിവാഹത്തിന് തൊട്ടടുത്ത ദിവസം സ്ത്രീധനത്തിന്റെ ഭാഗമായി ലുബ്നയുടെ കുടുംബം ഒരു സോഫ സെറ്റ്, ടെലിവിഷന്‍, വാഷിംഗ് മെഷീന്‍, ഡ്രസ്സിംഗ് ടേബിള്‍, വാട്ടര്‍ കൂളര്‍, ഡിന്നര്‍ സെറ്റുകള്‍, വസ്ത്രങ്ങള്‍, സ്റ്റീല്‍, പിച്ചള അടുക്കള ഉപകരണങ്ങള്‍ എന്നിവ മറ്റ് സമ്മാനങ്ങളും നല്‍കിയിരുന്നു. എന്നാല്‍ അടുത്ത ദിവസം ബൈക്കും പണവും നല്‍കിയെന്ന് ആരോപിച്ച് ഭര്‍ത്തൃവീട്ടുകര്‍ വഴക്കുണ്ടാക്കുകയായിരുന്നു. ബുള്ളറ്റ് ബൈക്കും 2 ലക്ഷം രൂപയുമായിരുന്നു ആവശ്യം. കൂടുതല്‍ സമ്മാനങ്ങള്‍ ലുബ്ന വിസമ്മതിച്ചപ്പോള്‍, ഭര്‍തൃവീട്ടുകാര്‍ ലുബ്നയെ ആക്രമിക്കുകയും ആഭരണങ്ങള്‍ കൈക്കലാക്കുകയും വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.…

    Read More »
  • കോലിയുടെ ബാക് ടു ബാക്ക് സെഞ്ചുറി; ചൂടപ്പം പോലെ വിറ്റുതീര്‍ന്ന് ടിക്കറ്റുകള്‍; ഏകദിനത്തിന്റെ ആവേശത്തിലേക്ക് വിശാഖപ്പട്ടണം; രോഹിത്തിന്റെയും കോലിയുടെയും ഭാഗ്യ ഗ്രൗണ്ടില്‍ മൂന്നാം അങ്കം

    ബംഗളുരു: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനായി വിശാഖപട്ടണം ഒരുങ്ങിക്കഴിഞ്ഞു. തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന ടിക്കറ്റ് വില്‍പ്പന വിരാട് കോലിയുടെ തുടരെ തുടരെയുള്ള സെഞ്ചറികളോടെ കുതിച്ചുയര്‍ന്നുവെന്നും വിറ്റുതീര്‍ന്നുവെന്നുമാണ് റിപ്പോര്‍ട്ട്. നവംബര്‍ 28നായിരുന്നു ആദ്യഘട്ട വില്‍പ്പന. കാര്യമായി ടിക്കറ്റുകള്‍ വിറ്റുപോയില്ല. രണ്ടാം ഘട്ട വില്‍പ്പന തുടങ്ങിയപ്പോഴേക്ക് റാഞ്ചിയില്‍ കോലി സെഞ്ചറി നേടിയിരുന്നു. ഇത് ചിത്രം മാറ്റി. മിനിറ്റുകള്‍ക്കകം ടിക്കറ്റ് വിറ്റു തീര്‍ന്നുവെന്ന് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്റെ മീഡിയ ഓപ്പറഷേന്‍സ് അംഗം വൈ. വെങ്കിടേഷ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോലിയുടെ ഭാഗ്യ ഗ്രൗണ്ട് കൂടിയാണ് വിശാഖപട്ടണത്തേത്. ഏഴ് മല്‍സരങ്ങളില്‍ നിന്നായി ഇവിടെ നിന്ന് 587 റണ്‍സ് താരം അടിച്ചുകൂട്ടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 157 റണ്‍സും വിശാഖപട്ടണത്തേതാണ്. കോലിക്ക് പുറമെ രോഹിതിന്റെയും രാഹുലിന്റെയും മികച്ച പ്രകടനങ്ങളും വിശാഖപട്ടണത്തുണ്ടായിട്ടുണ്ട്. മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും ഓരോ മല്‍സരം വീതം ജയിച്ചു. അതുകൊണ്ട് തന്നെ നാളത്തെ കളിയാകും പരമ്പര നിശ്ചയിക്കുക. ടെസ്റ്റില്‍ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയതിന്റെ ക്ഷീണം ഏകദിന…

    Read More »
  • ജെയ്‌ഷെയുടെ വനിതാ വിഭാഗത്തിലേക്ക് വന്‍ റിക്രൂട്ടിംഗ്; 500 രൂപയ്ക്ക് 5000 സ്ത്രീകള്‍ പരിശീലനത്തില്‍; സംസാരം ഭര്‍ത്താവിനോടു മാത്രം; എണ്ണം ദിനംപ്രതി വര്‍ധിക്കുന്നെന്നും ജില്ലാ യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നും മസൂദ് അസ്ഹര്‍

    ബംഗ്ലാദേശ്: ജെയ്‌ഷെ മുഹമ്മദ് സംഘടനയുടെ വനിതാ വിഭാഗമായ ‘ജമാഅത്ത് ഉല്‍ മോമിനാത്ത്’ന്റെ വളര്‍ച്ച അതിവേഗമെന്ന് റിപ്പോര്‍ട്ട്. 5,000ത്തില്‍ അധികം സ്ത്രീകളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തതായും പരിശീലിപ്പിക്കുന്നതായും സുരക്ഷാ ഏജന്‍സികള്‍ സംശയിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വനിതാവിഭാഗത്തിലെ അംഗങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇനി ജില്ലാ യൂണിറ്റുകള്‍ സ്ഥാപിക്കേണ്ടതുണ്ടെന്ന് ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പ്രതികരിച്ചു. ആഴ്ചകള്‍ക്കുള്ളിലുള്ള ഈ അംഗബലവര്‍ധന അല്ലാഹുവിന്റെ അനുഗ്രഹമാണെന്നും പരിശീലനത്തിനെത്തുന്ന സ്ത്രീകള്‍ തങ്ങളുടെ ജീവിതലക്ഷ്യം കണ്ടെത്തിയെന്ന് പ്രതികരിച്ചതായും പോസ്റ്റില്‍ പറയുന്നു. എല്ലാ ജില്ലകളിലും ‘മുംതാസിമ’ (മാനേജര്‍) സ്ഥാനത്തേക്ക് ഒരു വനിതയെ നിയമിക്കുമെന്നാണ് വിവരം. ഒക്ടോബര്‍ 8ന് ജെയ്‌ഷെ ആസ്ഥാനത്ത് ആരംഭിച്ച സംഘടനയില്‍ പാക്കിസ്ഥാനിലെ ബഹവല്‍പൂര്‍, മുല്‍ട്ടാന്‍, സിയാല്‍ക്കോട്ട്, കറാച്ചി, മുസഫറാബാദ്, കോട്ട്ലി എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ് നിലവില്‍ അംഗങ്ങളായത്. മസൂദ് അസറിന്റെ സഹോദരി സാദിയയാണ് ജമാഅത്ത് ഉല്‍ മോമിനാത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ലാണ് സാദിയയുടെ ഭര്‍ത്താവ് യൂസഫ് അസ്ഹര്‍…

    Read More »
  • സംയുക്ത പ്രതിരോധ സേന മേധാവിയായി അസിം മുനീര്‍; പാക്ക് ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവി; നിയമനം അഞ്ചുവര്‍ഷത്തേക്ക്

    ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ സംയുക്ത പ്രതിരോധ സേന മേധാവിയായി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് സിഡിഎഫ്) കരസേന മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ നിയമിച്ചു. അസിം മുനീറിനെ സിഡിഎഫ് മേധാവിയായി നിയമിക്കാനുള്ള പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ശുപാര്‍ശ പാക്ക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അംഗീകരിക്കുകയായിരുന്നു. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. സിഡിഎഫ് പദവി ലഭിച്ചതോടെ പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീര്‍ മാറി. എയര്‍ ചീഫ് മാര്‍ഷല്‍ സഹീര്‍ അഹമ്മദ് ബാബറിന് രണ്ടു വര്‍ഷത്തേക്ക് കാലാവധി നീട്ടിനല്‍കാനുള്ള ശുപാര്‍ശയും ആസിഫ് അലി സര്‍ദാരി അംഗീകരിച്ചു. കര, നാവിക, വ്യോമ സേനകളുടെ ഏകോപനം മെച്ചപ്പെടുത്തുന്നതിന് രൂപീകരിച്ച സിഡിഎഫിന്റെ ആദ്യ മേധാവിയാണ് അസിം മുനീര്‍. കര, നാവിക, വ്യോമ സേനകളുടെ ഏകോപനത്തിന്റെ ചുമതലയുണ്ടായിരുന്ന ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ (സിജെസിഎസ്സി) പദവി കഴിഞ്ഞ മാസം ഒഴിവാക്കിയാണ് സിഡിഎഫ് തസ്തിക സ്ഥാപിച്ചത്. നവംബറില്‍ ചേര്‍ന്ന പാര്‍ലമെന്റ് യോഗം ഭരണഘടനയുടെ…

    Read More »
  • ന്യൂജന്‍ കമ്പനികളുടെ വരവില്‍ അടിതെറ്റി ബാറ്റ; ലാഭത്തിലും ഓഹരി വിലയിലും വന്‍ ഇടിവ്; മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലും തിരിച്ചടി; 174 കോടിയില്‍നിന്ന് 46 കോടിയിലേക്ക് ലാഭം കുത്തനെ ഇടിഞ്ഞു; ജീവനക്കാരെ ഒഴിവാക്കാന്‍ നീക്കം

    ന്യൂഡല്‍ഹി: ഇന്ത്യന്‍ പാദരക്ഷാ വ്യവസായത്തില്‍ മുന്‍നിരക്കാരായിരുന്ന ബാറ്റയുടെ ലാഭത്തിലും വിപണി മൂല്യത്തിലും വന്‍ ഇടിവെന്നു റിപ്പോര്‍ട്ട്. ന്യൂജനറേഷന്‍ കമ്പനികളുടെ കടന്നുവരവില്‍ ബാറ്റയ്ക്ക് അടിതെറ്റുന്നെന്നാണു കണക്കുകള്‍. ഓഹരി വിലയില്‍ ഇതിന്റെ നേര്‍ചിത്രം കാണാം. 2,262 രൂപ വരെയെത്തിയ ഓഹരിവില ഇപ്പോള്‍ 1,000 പിന്നിടാന്‍ പോലും പാടുപെടുകയാണ്. വില്പന വളര്‍ച്ചയിലെ പ്രതിസന്ധികളും പ്രശ്നങ്ങളുമാണ് ബാറ്റയ്ക്ക് പ്രശ്നം സൃഷ്ടിക്കുന്നത്. വിപണിയില്‍ മറ്റ് ന്യൂജന്‍ കമ്പനികള്‍ക്ക് മുന്നില്‍ പഴയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുമായി പിടിച്ചുനില്‍ക്കാന്‍ ബാറ്റ പാടുപെടുകയാണ്. വരുമാനവും ലാഭവും ഓരോ പാദത്തിലും കുറഞ്ഞു വരുന്നു. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 52 കോടിയായിരുന്നു ലാഭമെങ്കില്‍ ഇത്തവണയത് വെറും 14 കോടി രൂപയായി താഴ്ന്നു. ലാഭത്തിലെ കുറവ് 73 ശതമാനത്തോളം. രണ്ടാംപാദത്തില്‍ ലാഭം ഇത്രത്തോളം കുറയാന്‍ കാരണം ജിഎസ്ടി പരിഷ്‌കാര വാര്‍ത്തയാണെന്നാണ് കമ്പനിയുടെ വാദം. ജിഎസ്ടി കുറയുമെന്ന് വന്നതോടെ പലരും വാങ്ങല്‍ നിര്‍ത്തിവച്ചുവത്രേ. എന്നാല്‍ കമ്പനിയുടെ തൊട്ടുമുന്‍ പാദഫലങ്ങളും അത്ര സുഖകരമായിരുന്നില്ല. കഴിഞ്ഞ ജൂണ്‍ പാദത്തില്‍ 174 കോടി രൂപയായിരുന്നു…

    Read More »
  • മാര്‍ക്രവും ബ്രെവിസും ശക്തമായി തിരിച്ചടിച്ചപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തേറ് മറന്നു ; വിരാട്‌കോഹ്്‌ലിയും ഋതുരാജ് ഗെയ്ക്ക്‌വാദും സെഞ്ച്വറി നേടിയിട്ടും രക്ഷയുണ്ടായില്ല, രണ്ടാം ഏകദിനം ദക്ഷിണാഫ്രിക്ക ചൂണ്ടി

    റായ്പൂര്‍: റാഞ്ചിയിലെ തോല്‍വിക്ക് റായ്പൂരില്‍ പകരം വീട്ടി ദക്ഷിണാഫ്രിക്ക. ഇന്ത്യയ്ക്ക് എതിരേയുള്ള ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ആതിഥേയരെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രത്തിന്റെ സെഞ്ച്വറിയുടേയും മാത്യൂ ബ്രീസ്‌ക്കേ, ഡെവാള്‍ഡ് ബ്രെവിസ് എന്നിവരുടെ അര്‍ദ്ധശതകത്തിന്റെയും മികവിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോല്‍പ്പിച്ചത്. ഇന്ത്യന്‍ താരം വിരാട്‌കോഹ്്‌ലിയുടേയും ഋതുരാജ് ഗെയ്ക്ക്‌വാദിന്റെയും സെഞ്ച്വറികള്‍ പാഴായി. ഇതോടെ ഏകദിന പരമ്പര 1-1 എന്ന നിലയില്‍ തുല്യതയിലായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റിന് 358 റണ്‍സ് എടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. എയ്ഡന്‍ മാര്‍ക്രത്തിന്റെയും ബ്രെവിസിന്റെയും വെടിക്കെട്ടായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് മുതല്‍കൂട്ടായത്. 98 പന്തില്‍ 10 ബൗണ്ടറിയും നാലു സിക്‌സറും അടിച്ച മാര്‍ക്രം 110 റണ്‍സ് എടുത്തു. ഒപ്പം നിന്ന ബ്രീസ്‌കെ 68 റണ്‍സും നേടി. 64 പന്തിലായിരുന്നു ബ്രീസ്‌കെയുടെ അര്‍ദ്ധശതകം. മാര്‍ക്രം അടിച്ചു തകര്‍ത്തപ്പോള്‍ ബ്രീസ്‌കെ നങ്കൂരമിട്ടു കളിച്ചു. പിന്നാലെ വന്ന ഡെവാള്‍ഡ് ബ്രെവിസും അര്‍ദ്ധ…

    Read More »
  • ഡോളറിനെതിരേ റെക്കോഡ് തകര്‍ച്ചയില്‍ രൂപ; ഇടപെടാതെ റിസര്‍വ് ബാങ്ക്; 90 മറികടക്കുന്നത് ചരിത്രത്തില്‍ ആദ്യം; ഈ വര്‍ഷം 5.30 ശതമാനം ഇടിവ്; ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറന്‍സിയായി; വ്യാപാര കമ്മിയും പ്രതിസന്ധി രൂക്ഷമാക്കുന്നു

    ന്യൂഡല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച. തുടര്‍ച്ചയായ ആറാം ദിവസവും ഇടിവ് രേഖപ്പെടുത്തിയ രൂപയുടെ മൂല്യം ഒരു ഡോളറിന് 90.21 എന്ന റെക്കോര്‍ഡില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇതാദ്യമായാണ് ഡോളറിനതിരെ 90 രൂപയെന്ന നിര്‍ണായക നില മറികടന്നത്. റിസര്‍വ് ബാങ്കിന്റെ കാര്യമായ ഇടപെടല്‍ ഇല്ലാത്തതും തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ഈ വര്‍ഷം ഇതുവരെ 5.3% ഇടിവ് നേരിട്ട രൂപ, ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറന്‍സിയായി മാറി. വര്‍ധിച്ചുവരുന്ന വ്യാപാരക്കമ്മിയും പ്രതിസന്ധി രൂക്ഷമാക്കി. അമേരിക്കയുമായുള്ള വ്യാപാരക്കരാറില്‍ തീരുമാനമാകാത്തതും സ്ഥിതി വഷളാക്കുന്നു ഡോളറിനെതിരേ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നത് വിദേശ വിദ്യാഭ്യാസത്തിനും ഇറക്കുമതിക്കും വിദേശയാത്രകള്‍ നടത്തുന്നവര്‍ക്കും തിരിച്ചടിയാകും. യു.എസ്. ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ ഡോളറില്‍ ഫീസടയ്ക്കുന്നവര്‍ക്കാണ് വലിയ പ്രതിസന്ധിയുണ്ടാവുക. അതേസമയം, നാട്ടിലേക്കു പണമയക്കുന്ന വിദേശ ഇന്ത്യക്കാര്‍ക്ക് രൂപയുടെ വിലയിടിയുന്നത് നേട്ടമാണ്. ഡോളറിനെതിരേ രൂപയുടെ മൂല്യം കുറയുന്നത് വിദേശ പഠനത്തിനു പോകുന്നവര്‍ക്ക് ട്യൂഷന്‍ ഫീസിനത്തിലും ജീവിതച്ചെലവിനത്തിലും കൂടുതല്‍ പണം…

    Read More »
  • കഴിഞ്ഞ സീസണില്‍ ശോഭിച്ചില്ല; ഇക്കുറി ഐപിഎല്‍ ലേലത്തിനില്ലെന്ന് ഒസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍; 293 വിദേശതാരങ്ങള്‍; 45 കളിക്കാര്‍ക്ക് രണ്ടുകോടി അടിസ്ഥാന വില; പാക് സൂപ്പര്‍ ലീഗിലേക്ക് പോകുന്നെന്ന് ഫാഫ് ഡുപ്ലെസിസ്

    ബംഗളുരു: ഐപിഎലിന് ഇക്കുറി ഇല്ലെന്ന് പ്രഖ്യാപിച്ച് ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. ലേലത്തില്‍ നിന്ന് തന്റെ പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായി താരം തന്നെയാണ് വെളിപ്പെടുത്തിയത്. 2019ന് ശേഷം ഇതാദ്യമായാണ് മാക്‌സ്‌വെല്‍ ഐപിഎലില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. മിനി ലേലത്തിനുള്ളവരുടെ പട്ടികയില്‍ നിന്ന് മാക്‌സ്‌വെലിന്റെ പേര് കാണാതായപ്പോഴേ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ താരത്തിന് ശോഭിക്കാനായിരുന്നില്ല.   സീസണിടെ പരുക്കേറ്റ് താരം പുറത്താകുകയും ചെയ്തിരുന്നു. 13 സീസണുകളില്‍ നിന്നായി 2819 റണ്‍സാണ് മാക്‌സ്‌വെല്‍ നേടിയിട്ടുള്ളത്. 2014ല്‍ പഞ്ചാബിനായി 552 റണ്‍സാണ് മാക്‌സ്‌വെല്‍ അടിച്ചുകൂട്ടിയത്. പക്ഷേ കഴിഞ്ഞ സീസണുകളില്‍ തീര്‍ത്തും നിരാശാജനകമായിരുന്നു പ്രകടനം. ഒടുവിലത്തെ 16 ഇന്നിങ്‌സുകളിലായി ആകെ 100 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.ഐപിഎലിനുണ്ടാകില്ലെന്നും പകരം പാക് സൂപ്പര്‍ ലീഗിലേക്ക് പോവുകയാണെന്ന് ഫാഫ് ഡു പ്ലെസിസും വ്യക്തമാക്കിയിരുന്നു.   അതേസമയം, ഡിസംബര്‍ 16ന് അബുദാബിയില്‍ നടക്കുന്ന മിനി ലേലത്തില്‍ പങ്കെടുക്കുന്നതിനായി 1355 താരങ്ങളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍…

    Read More »
  • എസ്‌ഐആറിന്റെ പേരിലും സൈബര്‍ തട്ടിപ്പ്; എന്യുമറേഷന്‍ ഫോമിന്റെ വ്യാജ ലിങ്കുകള്‍ പ്രചരിക്കുന്നു; സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയും എസ്എംഎസിലൂടെയും ഉള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി പോലീസ്

    ന്യൂഡല്‍ഹി: രാജ്യത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്ഐആര്‍) തുടരുന്നതിനിടെ പട്ടികയില്‍ പേര് ചേര്‍ക്കാനെന്ന വ്യാജേന ലിങ്കുകള്‍ അയച്ച് സൈബര്‍ തട്ടിപ്പ്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും ടെക്സ്റ്റ് മെസേജുകളിലൂടെയുമാണ് എസ്ഐആര്‍ പ്രക്രിയയുടെ ഭാഗമെന്ന രീതിയില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. എന്യൂമെറേഷന്‍ ഫോമിന്റെ ലിങ്ക് എന്ന പേരിലാണ് മെസേജുകള്‍ എത്തുന്നതെന്ന് രാജസ്ഥാന്‍ സൈബര്‍ ക്രൈം ഡിജിപി സഞ്ജയ് അഗര്‍വാള്‍ പറഞ്ഞു. ഫോം പൂരിപ്പിച്ചില്ലെങ്കില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുവെട്ടുമെന്നാണ് വ്യാജ സന്ദേശങ്ങളില്‍ പറയുന്നത്. ഇതിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒടിപി അല്ലെങ്കില്‍ പ്രോസസിംഗ് ഫീസ് ആവശ്യപ്പെടും. ഈ രീതിയാണ് കുറ്റവാളികള്‍ പിന്തുടരുന്നതെന്നും, രഹസ്യ വിവരങ്ങളും പണവും മോഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഇതെന്നും അഗര്‍വാള്‍ മുന്നറിയിപ്പ് നല്‍കി. എസ്ഐആര്‍ പ്രക്രിയയുടെ ഭാഗമാകാന്‍ വോട്ടര്‍മാര്‍ ബൂത്ത് ലെവല്‍ ഓഫീസറെ നേരില്‍ കാണണമെന്നും എസ്ഐആര്‍ അല്ലെങ്കില്‍ വോട്ടര്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപ്ഡേറ്റുകള്‍ക്കായി ഔദ്യോഗിക വെബ്സൈറ്റുകളെ മാത്രം ആശ്രയിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. എസ്ഐആര്‍ പ്രക്രിയ സൗജന്യമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോളുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ…

    Read More »
  • ആന്ധ്രാപ്രദേശിലെ കൊനസീമയിലെ തെങ്ങിന്‍തോപ്പ് നശിക്കാന്‍ കാരണം തെലുങ്കാനയിലെ ആളുകളുടെ ‘കണ്ണ്്’ എന്ന് ; പവന്‍ കല്യാണിന്റെ ‘കണ്ണേറ്’ പരാമര്‍ശം തെലങ്കാനയില്‍ കൊടുങ്കാറ്റായി ; കനത്ത രോഷം

    ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ ഒരു അന്ധവിശ്വാസജഡിലമായ പരാമര്‍ശം വന്‍ വിവാദം വിളിച്ചു വരുത്തുകയും വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തി യിരിക്കുകയുമാണ്. ആന്ധ്രാപ്രദേശിലെ കടല്‍വെള്ളം കയറി നശിച്ച കൊനസീമ മേഖലയി ലെ തെങ്ങിന്‍ തോട്ടങ്ങള്‍ നശിക്കാന്‍ കാരണം തെലുങ്കാനയിലുള്ളവരുടെ കണ്ണ് (ദൃഷ്ടിദോഷം) വെച്ചതിനെ തുടര്‍ന്നാണെന്ന പരാമര്‍ശമാണ് വിവാദമായത്. ആന്ധ്ര ഉപമുഖ്യന്റെ പ്രസ്താവന യ്‌ക്കെതിരേ തെലുങ്കാനാ നേതാക്കള്‍ രംഗത്ത് വന്നു. സംസ്ഥാനത്തെ ജനങ്ങളെ പവന്‍ കല്യാണ്‍ അപമാനിച്ചു എന്ന് ആരോപിച്ച്, നടനും രാഷ്ട്രീയക്കാരനുമായ അദ്ദേഹത്തിന്റെ സിനിമകളുടെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കുമെന്ന് തെലുങ്കാനക്കാര്‍ ഭീഷണിപ്പെടുത്തി. കഴിഞ്ഞ ആഴ്ച കൊനസീമ സന്ദര്‍ശിക്കുമ്പോള്‍ ആയിരുന്നു വിവാദ പരാമര്‍ശം. 2014-ല്‍ സംസ്ഥാനം വിഭജിച്ച് രൂപീകരിച്ച തെലങ്കാനയില്‍ നിന്നുള്ള ആളുകള്‍ പോലും കൊനസീമയുടെ അതുല്യമായ പച്ചപ്പിനെയും സൗന്ദര്യത്തെയും പ്രശംസിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്, പ്രശസ്തമായ കൊനസീമയിലെ തെങ്ങിന്‍ തോപ്പുകള്‍ ഒരുപക്ഷേ തെലുങ്കാനയില്‍ നിന്നുള്ളവരുടെ ‘കണ്ണേറ്’ കൊണ്ടായിരിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. കടല്‍വെള്ളം കയറിയതിനെത്തുടര്‍ന്ന് കൊനസീമയിലെ ആയിരക്കണക്കിന് ഏക്കര്‍ തെങ്ങിന്‍ കൃഷികള്‍ നശിച്ചു.…

    Read More »
Back to top button
error: