India

  • യുപിഐ പേമെന്റുകള്‍ക്കു ജി.എസ്.ടി. വരുമോ? നിലപാടു വ്യക്തമാക്കി കേന്ദ്രം; 2000 രൂപയ്ക്കു മുകളിലുള്ള ഗൂഗിള്‍ പേ ഇടപാടിന് നികുതി നല്‍കണമോ എന്ന ചോദ്യം രാജ്യസഭയിലും ചൂടന്‍ ചര്‍ച്ച

    ന്യൂഡല്‍ഹി: ബില്‍ പേമെന്റുകള്‍ക്കു കണ്‍വീനിയന്‍സ് ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനു പിന്നാലെ കൂടുതല്‍ തീരുവകള്‍ വന്നേക്കുമെന്ന സൂചനകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ പണമിടപാടുകള്‍പോലെ യുപിഐ പേമെന്റുകളും കുതിച്ചുയര്‍ന്നതോടെയാണു 2000 രൂപയ്ക്കു മുകളിലുള്ള ട്രാന്‍സാക്്ഷനുകള്‍ക്ക് നികുതി നല്‍കേണ്ടിവരുമെന്ന വാര്‍ത്ത പരന്നത്. എന്നാല്‍, ഇത്തരമൊരു നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നു പാര്‍ലമെന്റില്‍ വ്യക്തമാക്കി. രാജ്യസഭാ എംപി അനില്‍കുമാര്‍ യാദവിന്റെ ചോദ്യത്തിനാണ് കൃത്യമായ മറുപടി നല്‍കിരിക്കുന്നത്. 2000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്കു ജിഎസ് ടി ഏര്‍പ്പെടുത്താന്‍ നീക്കമുണ്ടോ എന്നായിരുന്നു ചോദ്യം. എന്നാല്‍, രണ്ടായിരം രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്കു നികുതി ഏര്‍പ്പെടുത്താന്‍ നീക്കമില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കി. നികുതി സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ജിഎസ് ടി കൗണ്‍സിലാണ്. അവര്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ല. കൗണ്‍സിലിന്റെ നിര്‍ദേശം യുപിഐ ഇടപാടുകളുടെ കാര്യത്തില്‍ വന്നിട്ടില്ലെന്നു റവന്യൂ വകുപ്പും പാര്‍ലമെന്റില്‍ വ്യക്തമാക്കി. നിലവില്‍ വ്യക്തികള്‍ തമ്മില്‍ കൈമാറുന്ന പണത്തിനും വ്യക്തികളും വ്യാപാരികളും തമ്മിലുള്ള യുപിഐ ഇടപാടുകള്‍ക്കും നികുതി ഏര്‍പ്പെടുത്തുന്നില്ലെന്നും ധനവകുപ്പ് സഹമന്ത്രി പങ്കജ്…

    Read More »
  • യുവതികളെ ഭീഷണിപ്പെടുത്തി ഒമ്പതു മണിക്കൂര്‍ നഗ്നരാക്കി നിര്‍ത്തി; വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി അരലക്ഷം തട്ടി; ഞെട്ടിച്ച് വീണ്ടും ഡിജിറ്റല്‍ അറസ്റ്റ്; വിദ്യാഭ്യാസമുള്ളവരും കുടുങ്ങുന്നതില്‍ ആശങ്ക അറിയിച്ച് പോലീസ്

    മുംബൈ: മുംബൈ പൊലീസില്‍ നിന്നെന്ന് ഭീഷണിപ്പെടുത്തി യുവതികളെ ‘ഡിജിറ്റല്‍ അറസ്റ്റിലാക്കി’ പണം തട്ടിയെന്ന് പരാതി. ബെംഗളൂരുവിലാണ് സംഭവം. ഒന്‍പത് മണിക്കൂര്‍ നേരമാണ് യുവതിയെയും സുഹൃത്തിനെയും തട്ടിപ്പുസംഘം നഗ്‌നരാക്കി നിര്‍ത്തിയത്. അന്‍പത്തിയെട്ടായിരത്തിലേറെ രൂപയും സംഘം ഇവരില്‍ നിന്ന് കൈക്കലാക്കി. ജൂലൈ 17നാണ് സംഭവം. അന്നു തായ്‌ലന്‍ഡില്‍നിന്ന് എത്തിയ യുവതിക്ക് മുംബൈ കോള്‍ബ പൊലീസ് സ്റ്റേഷനില്‍ നിന്നെന്ന വ്യാജേനെ ഫോണ്‍ വന്നു. യുവതിക്ക് ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബന്ധമുണ്ടെന്നും, മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണിയാണ് യുവതിയെന്നും ഒരു കൊലക്കേസിലും പങ്കുണ്ടെന്നും പൊലീസ് ഓഫിസര്‍ എന്ന് അവകാശപ്പെട്ടയാള്‍ ആരോപണം ഉന്നയിച്ചു. എന്നാല്‍ തനിക്ക് കേസുമായി ബന്ധമില്ലെന്നും ആളുമാറിപ്പോയിട്ടുണ്ടാകുമെന്നും യുവതി പറഞ്ഞു. ഇതോടെ യുവതിയുടെ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൃത്യമായി പറഞ്ഞ് തട്ടിപ്പുസംഘം വിശ്വാസം നേടിയെടുത്തു. തുടര്‍ന്ന് കേസിന്റേതെന്ന് പറയപ്പെടുന്ന വ്യാജ എഫ്‌ഐആറുകളും അറസ്റ്റ് വാറണ്ടുകളും സിബിഐ ഐഡി കാര്‍ഡുകളും ഓഫിസര്‍ ഇവരുമായി പങ്കുവച്ചു. ഇതോടെ കേള്‍ക്കുന്നത് സത്യമാണെന്ന് യുവതി…

    Read More »
  • റിവേഴ്‌സ് സ്വീപ്പിനിടെ കാലിനു പരിക്ക്; പാതിയില്‍ കളംവിട്ട് പന്ത്; പരിക്ക് വിലയിരുത്തുന്നു എന്നു ബിസിസിഐ; തിരിച്ചെത്തിയില്ലെങ്കില്‍ തിരിച്ചടിയാകുമെന്ന് സായ് സുദര്‍ശന്‍; ഇഷാന്‍ കിഷനെ ഇറക്കിയേക്കും; ഇംഗ്ലണ്ടില്‍ കാല്‍ കുത്തിയശേഷം പരിക്കുകളില്‍ വലഞ്ഞ് ടീം

    ലണ്ടന്‍: മാഞ്ചസ്റ്റര്‍ ടെസ്റ്റിനിടെ കാലിന് പരുക്കേറ്റ് നൊന്ത് കളം വിട്ട് ഋഷഭ് പന്ത്. 37 റണ്‍സെടുത്ത് നില്‍ക്കെയാണ് ക്രിസ് വോക്ക്‌സിന്റെ പന്തില്‍ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച താരത്തിന് കാലിന് പരുക്കേറ്റത്. വേദന കൊണ്ട് പുളഞ്ഞ പന്ത് ഒടുവില്‍ ബഗ്ഗി വാഹനത്തിലാണ് ഗ്രൗണ്ട് വിട്ടത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇതുവരെ 462 റണ്‍സാണ് പന്ത് അടിച്ചു കൂട്ടിയത്. 77 ആണ് താരത്തിന്റെ ശരാശരി. പന്ത് മടങ്ങി വന്നില്ലെങ്കില്‍ അത് കനത്ത തിരിച്ചടിയാകുമെന്ന സായ് സുദര്‍ശന്റെ വാക്കുകള്‍ നെഞ്ചിടിപ്പോടെയാണ് ആരാധകരും കേട്ടത്. അതേസമയം, പന്തിന്റെ പരുക്കില്‍ ബിസിസിഐ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടുണ്ട്. ‘മാഞ്ചസ്റ്റര്‍ ടെസ്റ്റിനിടെ ആദ്യ ദിനം പന്തിന്റെ വലതുകാലില്‍ പന്ത് അടിച്ചു കൊണ്ടു. സ്റ്റേഡിയത്തില്‍ നിന്നും നേരെ വിദഗ്ധ പരിശോധനയ്ക്കും സ്‌കാനിങിനും എത്തിച്ചിരുന്നു. ബിസിസിഐയുടെ വിദഗ്ധ മെഡിക്കല്‍ സംഘം പുരോഗതി വിലയിരുത്തുകയാണ്’ എന്നാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ്. വോക്‌സിന്റെ ഫുള്‍ ലെങ്ത് പന്തിന്റെ വലത്തേ കാല്‍വിരല്‍ത്തുമ്പില്‍ അടിക്കുകയായിരുന്നു. പരമ്പരയ്ക്കിടെ ഇത് രണ്ടാം തവണയാണ്…

    Read More »
  • ഇല്ലാത്ത രാജ്യത്തിൻ്റെ പേരിൽ ഇന്ത്യയിൽ വ്യാജഎംബസി: ആൾ ദൈവമായ ‘അംബാസഡർ’ പിടിയിൽ, കോടികളുടെ തട്ടിപ്പ്

         ഗാസിയാബാദ്: ലോകത്തെ ഒരു രാഷ്ട്രവും അംഗീകരിച്ചിട്ടില്ലാത്ത ‘വെസ്റ്റ് ആർക്ടിക്ക’ എന്ന സങ്കല്പ രാജ്യത്തിൻ്റെ പേരിൽ ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ വ്യാജ എംബസി നടത്തിവന്ന ഹർഷവർധൻ ജെയിൻ പിടിയിലായി.  ആഡംബരപൂർണ്ണമായ ഇരുനില കെട്ടിടം വാടകയ്‌ക്കെടുത്താണ്  ജെയിൻ്റെ വ്യാജ ‘എംബസി’ പ്രവർത്തിച്ചിരുന്നത്. ‘അംബാസഡർ’ ആയി ഇയാൾ വിലസിയത് 8 വർഷമാണ്. ഹർഷവർധന്റെ പ്രധാന ഉദ്ദേശ്യം, എംബസിയുടെ മറവിൽ ജോലിതട്ടിപ്പും ഹവാല റാക്കറ്റ് നടത്തിപ്പുമായിരുന്നു. വിദേശത്ത് ജോലിക്കു വേണ്ടി ശ്രമിക്കുന്ന വ്യക്തികൾക്കും വിദേശ കമ്പനികൾക്കും മധ്യസ്ഥത വഹിക്കുക, കടലാസ് കമ്പനികളിലൂടെ കള്ളപ്പണം വെളുപ്പിക്കുക  എന്നാവയായിരുന്നു ഇവിടെ നടന്നുകൊണ്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. വെസ്റ്റ് ആർക്ടിക്ക മാത്രമല്ല സബോർഗ, പോൾവിയ, ലോഡോണിയ എന്നിങ്ങനെ പല വ്യാജ രാജ്യങ്ങളുടെയും കോൺസുൽ അഥവാ അംബാസഡർ എന്നാണ് ഹർഷവർധൻ സ്വയം വിശേഷിപ്പിക്കുന്നത്. ഉത്തർപ്രദേശ് സ്പെഷൽ ടാസ്ക് ഫോഴ്സ് പിടികൂടിയ ഇയാളുടെ ‘എംബസി’ പരിസരത്തുണ്ടായിരുന്ന വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റുകളുള്ള ആഡംബര കാറുകളും, ഓഫിസിൽ നിന്ന് വ്യാജ പാസ്പോർട്ടുകളും  പിടിച്ചെടുത്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ…

    Read More »
  • സൈബോര്‍ഗ് കോക്രോച്ചുകള്‍ മുതല്‍ എഐ ടാങ്കുകള്‍ വരെ; റഷ്യ- യുക്രൈന്‍ പോരാട്ടത്തിനു പിന്നാലെ ഭാവിയുടെ യുദ്ധമുന്നണിയെ അടിമുടി മാറ്റിമറിക്കാന്‍ യൂറോപ്യന്‍ കമ്പനികള്‍; ചരിത്രത്തില്‍ ആദ്യമായി അമേരിക്കന്‍ ബജറ്റിനെ മറികടക്കുന്ന നിക്ഷേപം; യുദ്ധം നീണ്ടാല്‍ റഷ്യ കാണാനിരിക്കുന്നത് ശാസ്ത്ര കഥകളെ മറികടക്കുന്ന നീക്കങ്ങള്‍

    മ്യൂണിച്ച്/ബെര്‍ലിന്‍/ഫ്രാങ്ക്ഫര്‍ട്ട്: റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിന്റെ പ്രതിരോധ രംഗത്ത് വന്‍ കുതിച്ചുകയറ്റമെന്നു റിപ്പോര്‍ട്ട്. അത്യാധുനിക സാങ്കേതിക രംഗത്ത് ജര്‍മനിയടക്കമുള്ള രാജ്യങ്ങളിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികളിലേക്കു കോടികളുടെ നിക്ഷേപം ഒഴുകുന്നെന്നാണു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ടാങ്കുകള്‍ മുതല്‍ ഏതു പ്രതികൂല സാഹചര്യത്തിലും കടന്നുകയറാവുന്ന ചാര പാറ്റകള്‍ (സ്‌പൈ കോക്രോച്ച്) വരെയുള്ള വന്‍ കുതിച്ചു കയറ്റത്തിലേക്കാണു ജര്‍മനി നടന്നു കയറുന്നതെന്നാണു വിവിധ കമ്പനികളെ അധികരിച്ചുള്ള റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ യൂറോപ്പിലെ ഏറ്റവും മൂല്യവത്തായ പ്രതിരോധ സ്റ്റാര്‍ട്ടപ്പായി വളര്‍ന്ന ജര്‍മനിയിലെ ഹെല്‍സിംഗിന്റെ സ്ഥാപകനായ ഗുണ്ടബെര്‍ട്ട് ഷെര്‍ഫാണു സൈനിക രംഗത്തെ മാറ്റത്തെക്കുറിച്ചു വിശദീകരിക്കുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധം യൂറോപ്പിനെ ആകെ മാറ്റിമറിച്ചെന്നും നാലുവര്‍ഷം മുമ്പ് സൈനിക സ്‌ട്രൈക്കര്‍ ഡ്രോണുകളും എഐ യുദ്ധ സംവിധാനങ്ങളും നിര്‍മിക്കുന്ന കമ്പനിയിലേക്കു നിക്ഷേപമെത്തിക്കാന്‍ വിയര്‍ത്തെങ്കില്‍ കഴിഞ്ഞമാസം 12 ബില്യണ്‍ ഡോളറിന്റെ മൂല്യ വര്‍ധനയാണുണ്ടായത്. ലോകത്താദ്യമായി നൂതന സാങ്കേതിക വിദ്യകള്‍ക്കായി അമേരിക്കന്‍ പ്രതിരോധ ബജറ്റിനെ മറികടക്കുന്ന നിക്ഷേപമാണ് യൂറോപ്യന്‍ കമ്പനികള്‍ക്ക് ആകെ…

    Read More »
  • കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി പ്രതിപക്ഷ നേതാക്കള്‍, തയ്യാറാകാതെ ധന്‍കര്‍; ഔദ്യോഗിക വസതി ഉടനൊഴിയും, രാജിവച്ച അന്ന് തന്നെ വസതിയൊഴിയാനുള്ള കാര്യങ്ങള്‍ ചെയ്തിരുന്നു

    ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജിവച്ച ജഗ്ദീപ് ധന്‍കര്‍ ഔദ്യോഗികവസതി ഉടന്‍ ഒഴിയും. തിങ്കളാഴ്ചയാണ് അദ്ദേഹം രാഷ്ട്രപതിക്ക് രാജി സമര്‍പ്പിച്ചത്. അന്നേദിവസം രാത്രി തന്നെ വസതിയൊഴിയാനുള്ള കാര്യങ്ങള്‍ ചെയ്തുതുടങ്ങിയിരുന്നെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് പുതുതായി നിര്‍മിച്ച ഉപരാഷ്ട്രപതി ഭവനില്‍ അദ്ദേഹം താമസത്തിനെത്തിയത്. അപ്രതീക്ഷിത രാജിക്ക് പിന്നാലെ പല പ്രതിപക്ഷ കക്ഷി നേതാക്കളും ധന്‍കറുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആര്‍ക്കും കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം അനുമതി നല്‍കുന്നില്ലെന്നാണ് വിവരം. ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവുത്ത്, എന്‍സിപി (എസ്പി) നേതാവ് ശരദ് പവാര്‍ തുടങ്ങിയവര്‍ ധന്‍കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ചൊവ്വാഴ്ച അനുമതി തേടിയിരുന്നുവെന്നാണ് സൂചന. എന്നാല്‍, കൂടിക്കാഴ്ചയ്ക്ക് ധന്‍കര്‍ തയ്യാറായില്ല. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ധന്‍കര്‍ രാജിസമര്‍പ്പിച്ചത്. ചൊവ്വാഴ്ച രാഷ്ട്രപതി ദ്രൗപദി മുര്‍മു അദ്ദേഹത്തിന്റെ രാജി അംഗീകരിക്കുകയും ചെയ്തിരുന്നു. 2022 ഓഗസ്റ്റിലാണ് ധന്‍കര്‍ ഉപരാഷ്ട്രപതിസ്ഥാനത്തെത്തുന്നത്. 2027 വരെയായിരുന്നു ഉപരാഷ്ട്രപതിപദത്തില്‍ അദ്ദേഹത്തിന്റെ കാലാവധി. അദ്ദേഹത്തിന്റെ രാജി എന്തുകൊണ്ടാണെന്നും ആരാകും പിന്‍ഗാമിയെന്നുമുള്ള ചര്‍ച്ചകള്‍ ഇതിനോടകം…

    Read More »
  • ഉത്തര്‍പ്രദേശില്‍ എട്ട് വര്‍ഷമായി വ്യാജ എംബസിയും ആഡംബര കെട്ടിടവും;ലോകത്ത് ആരും ഇതുവരെ അംഗീകരിക്കാത്ത ‘വെസ്റ്റ് ആര്‍ക്ട്ടിക്ക’യുടെ ‘അംബാസഡര്‍’ ഒടുവില്‍ പിടിയില്‍

    ന്യൂഡല്‍ഹി: ലോകത്ത് ഒരു രാജ്യവും അംഗീകരിച്ചിട്ടില്ലാത്ത ‘വെസ്റ്റ് ആര്‍ക്ടിക്ക’ എന്ന രാജ്യത്തിന്റെ പേരില്‍ എംബസി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ എട്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വ്യാജ എംബസിയുടെ ‘അംബാസഡറെ’ യുപി സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടി. വെസ്റ്റ് ആര്‍ക്ടിക്കയുടെ ‘ബാരണ്‍’ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഹര്‍ഷവര്‍ധന്‍ ജെയിന്‍ ആണ് പിടിയിലായത്. വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതാണ് ഇയാള്‍ക്കെതിരെയുള്ള പ്രധാന കുറ്റം. എംബസി കെട്ടിടവളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന വ്യാജ നയതന്ത്ര നമ്പര്‍ പ്ലേറ്റുകള്‍ ഉള്ള ആഡംബര കാറുകള്‍ എസ്ടിഎഫ് കസ്റ്റഡിയിലെടുത്തു. ഓഫിസില്‍ നിന്ന് വ്യാജ പാസ്‌പോര്‍ട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം ഈ ശൃംഖലയുടെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇരുനില കെട്ടിടം വാടകയ്ക്ക് എടുത്താണ് ജെയിന്‍ എംബസി നടത്തിയിരുന്നത്. ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത നേടുന്നതിനായി രാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റ് പ്രമുഖര്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന മോര്‍ഫ് ചെയ്ത ചിത്രങ്ങളും ജെയിന്‍ ഉപയോഗിച്ചിരുന്നു. നിയമവിരുദ്ധമായി സാറ്റലൈറ്റ് ഫോണ്‍ കൈവശം വച്ചതിന് 2011 ല്‍ ജെയിനിനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍…

    Read More »
  • ഭീതിപരത്തി ടേക്ക് ഓഫിന് തൊട്ടുമുന്‍പ് എന്‍ജിനില്‍ തീ: സംഭവം അഹമ്മദാബാദ്-ദിയു ഇന്‍ഡിഗോ വിമാനത്തില്‍; യാത്രക്കാര്‍ സുരതക്ഷിതര്‍, ടിക്കറ്റ് തുക തിരിച്ച് നല്‍കുമെന്ന് കമ്പനി

    അഹമ്മദാബാദ്: ടേക്ക് ഓഫിന് തൊട്ടുമുന്‍പ് വിമാനത്തിന്റെ എന്‍ജിനുകളിലൊന്നില്‍ തീപ്പിടിത്തം. അഹമ്മദാബാദില്‍ നിന്ന് ബുധനാഴ്ച രാവിലെ 11 ന് ദിയുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന 6-ഇ 7966 ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ഉടന്‍തന്നെ യാത്രക്കാരെ പുറത്തിറക്കിയിരുന്നു. ടേക്ക് ഓഫ് റോള്‍ വേളയിലാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നതെന്നും ഉടന്‍ പൈലറ്റ് മെയ്ഡെ സന്ദേശം, എയര്‍ ട്രാഫിക് കണ്‍ട്രോളിന് കൈമാറിയെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അറുപത് യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഇന്‍ഡിഗോ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരുടെ താല്‍പര്യാനുസരണം ഒന്നുകില്‍ അടുത്ത വിമാനത്തില്‍ യാത്രാ സൗകര്യം ഒരുക്കുകയോ അല്ലെങ്കില്‍ ടിക്കറ്റ് തുക തിരിച്ചുകൊടുക്കുകയോ ചെയ്യുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

    Read More »
  • വ്യത്യസ്ത ക്യാരി ബാഗുകളിലായി ജെലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും: ബംഗളൂരുവില്‍ ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തിന് സമീപം സ്‌ഫോടകവസ്തുക്കള്‍

    ബംഗളൂരു: ബംഗളൂരുവില്‍ ബസ് സ്റ്റാന്‍ഡിനുള്ളിലെ ശൗചാലയത്തിന് സമീപം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. ബുധനാഴ്ചയാണ് കലസിപാല്യ ബിഎംടിസി ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തിന് സമീപം ആറ് ജെലാറ്റിന്‍ സ്റ്റിക്കുകളും ഏതാനും ഡിറ്റണേറ്ററുകളും കണ്ടെത്തിയത്. വ്യത്യസ്ത ക്യാരി ബാഗുകള്‍ക്കുള്ളിലായിരുന്നു സ്ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നത്. ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ അറിയിച്ചതനുസരിച്ച് പൊലീസും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കെട്ടിട നിര്‍മാണ ആവശ്യങ്ങള്‍ക്കും ഖനനം പോലുള്ളവയ്ക്കും ഉപയോഗിക്കുന്ന വിലകുറഞ്ഞ സ്ഫോടക വസ്തുക്കളാണ് ജെലാറ്റിന്‍ സ്റ്റിക്കുകള്‍. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുമെന്ന് ബംഗളൂരു വെസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണറായ എസ്. ഗിരീഷ് അറിയിച്ചു.

    Read More »
  • കൂട്ട ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ടോടി; രക്ഷിക്കാമെന്നു വാഗ്ദാനം ചെയ്തു ട്രക്ക് ഡ്രൈവറും പീഡിപ്പിച്ചു; ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പ്രതികളും പിടിയില്‍; അക്രമം പിറന്നാള്‍ ആഘോഷം കഴിഞ്ഞു മടങ്ങുംവഴി

    ന്യൂഡല്‍ഹി: ഒഡീഷയില്‍ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു. മാല്‍ക്കാന്‍ഗിരി ജില്ലയില്‍ ഞായറാഴ്ച വൈകുന്നേരമാണ് ക്രൂരകൃത്യം അരങ്ങേറിയത്. ഇവരില്‍ നിന്ന് രക്ഷപ്പെട്ടോട്ടിയ പതിനഞ്ചുവയസുകാരിയെ ലിഫ്റ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മറ്റൊരു ട്രക്ക് ഡ്രൈവറും ബലാല്‍സംഗം ചെയ്തതെന്നു റിപ്പോര്‍ട്ട്. സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പ്രതികളെയും മല്‍ക്കാന്‍ഗിരി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെയാണ് മൂന്നുപേര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. മാല്‍ക്കാന്‍ഗിരി പട്ടണത്തില്‍ നിന്ന് 10-15 കിലോമീറ്റര്‍ അകലെയുള്ള വനത്തിലെത്തിച്ചാണ് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയത്. പ്രതികള്‍ ഒന്നിനുപുറകെ ഒന്നായി പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒടുവില്‍ പ്രതികളില്‍ നിന്നും പെണ്‍കുട്ടി രക്ഷപ്പെട്ടോടുകയായിരുന്നു. അവശനിലയിലായിരുന്ന പെണ്‍കുട്ടിയെ ലിഫ്റ്റ് തരാമെന്ന് പറഞ്ഞാണ് മറ്റൊരു ട്രക്ക് ഡ്രൈവറും പീഡനത്തിനിരയാക്കിയത്. മാല്‍ക്കാന്‍ഗിരി പട്ടണത്തില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെ എത്തിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംശയാസ്പദമായ സാഹചര്യത്തില്‍ ട്രക്ക് ഡ്രൈവറോടൊപ്പം പെണ്‍കുട്ടിയെ കണ്ട നാട്ടുകാരാണ് പെണ്‍കുട്ടിയെ…

    Read More »
Back to top button
error: