India

  • ആരാകും അടുത്ത ഉപരാഷ്ട്രപതി? നഡ്ഡയും രാജ്‌നാഥ് സിംഗും ആരിഫ് മുഹമ്മദ് ഖാനും വരെ പരിഗണനയില്‍; പ്രതിപക്ഷ പിന്തുണയില്ലാതെ വിജയിപ്പിക്കാം; തരൂരിന്റെ സാധ്യത തള്ളി

    ജഗ്ദീപ് ധന്‍കറിന്‍റെ രാജിക്കുപിന്നാലെ അടുത്ത ഉപരാഷ്ട്രപതി ആരാവും എന്നതില്‍ ചര്‍ച്ച സജീവം.പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുതല്‍ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനമൊഴിയുന്ന ജെ.പി നഡ്ഡയുടെ പേര് വരെ ഉയര്‍ന്നു കേള്‍ക്കുന്നു. ഭരണഘടനയനുസരിച്ച് ഉപരാഷ്ട്രപതി രാജിവച്ചാല്‍ 60 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം.പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ കേന്ദ്രസര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ബി.ജെ.പി. ദേശീയ അധ്യക്ഷ സ്ഥാനമൊഴിയുന്ന കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയുടെപേരും പരിഗണനയില്‍ ഉണ്ട്. കഴിഞ്ഞതവണ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് സാധ്യത കല്‍പിച്ചിരുന്ന ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് പട്ടികയിലുള്ള മറ്റൊരാള്‍.  കേരളത്തിലും ബിഹാറിലുമായി അഞ്ചു വര്‍ഷത്തിലധികമായി ഗവര്‍ണര്‍ പദവിയില്‍ തുടരുകയാണ് അദ്ദേഹം. ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാരാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള ഇലക്ടറല്‍ കോളജില്‍ ഉള്ളത്. എന്‍.ഡി.എയ്ക്ക് കേവല ഭൂരിപക്ഷം ഉള്ളതിനാല്‍ പ്രതിപക്ഷ പിന്തുണയില്ലാതെ തന്നെ സ്ഥാനാര്‍ഥിയെ ജയിപ്പിക്കാം. ശശി തരൂര്‍  ഉപരാഷ്ട്രപതിയാകും എന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചെങ്കിലും തീര്‍ത്തും അടിസ്ഥാനരഹിതമായ പ്രചാരണമാണെന്ന് തരൂരിനോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു.

    Read More »
  • ബംഗ്ലാദേശിനും കിട്ടി ചൈനീസ് പണി; ധാക്കയില്‍ തകര്‍ന്നത് കണ്ടം ചെയ്യാറായ ചൈനീസ് വിമാനം; 30 എണ്ണം വീണ്ടും ബാക്കി; സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് അപകടമെന്ന് ബംഗ്ലാദേശ് സൈന്യം

    ധാക്കയിലെ സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ തിങ്കളാഴ്ച ബംഗ്ലാദേശ് എയര്‍ഫോഴ്സിന്‍റെ യുദ്ധവിമാനം തകര്‍ന്നുവീണ് 27 പേരാണ് മരിച്ചത്. പൈലറ്റടക്കം കൊല്ലപ്പെട്ട അപകടത്തില്‍ ഇരയായവരില്‍ കൂടുതലും വിദ്യാര്‍ഥികളാണ്. 170 പേര്‍ക്കാണ് പരിക്കേറ്റത്. കുർമിറ്റോളയിലെ വ്യോമസേനാ താവളത്തിൽ നിന്ന് പതിവ് പരിശീലന പറക്കലായി പുറപ്പെട്ട എഫ്-7 ബിജിഐ യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്. സാങ്കേതിക പ്രശ്നത്തെ തുടര്‍ന്നാണ് അപകടമെന്ന് ബംഗ്ലാദേശ് സൈന്യം വ്യക്തമാക്കി.  ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ നിന്ന് വിമാനം വഴിതിരിച്ചുവിടാൻ പൈലറ്റ് എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും പരാജയപ്പെട്ടെന്നാണ് സൈന്യത്തിന്‍റെ വാര്‍ത്ത കുറിപ്പ്. മൈല്‍സ്റ്റോണ്‍ സ്കൂള്‍ ആന്‍ഡ് കോളജ് കെട്ടിടത്തില്‍ ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് വിമാനം തകര്‍ന്നുവീണത്. കാലപ്പഴക്കം ചെന്ന, പലരാജ്യങ്ങളും ഉപേക്ഷിച്ച ചൈനീസ് നിർമിത ചെങ്ഡു എഫ്-7 പരമ്പരയിൽപ്പെട്ട യുദ്ധവിമാനമാണിത്. ചൈനയുടെ ചെങ്ഡു എഫ്-7 ന്റെ നവീകരിച്ച പതിപ്പാണ് എഫ്-7 ബിജിഐ എങ്കിലും രാജ്യാന്തര തലത്തില്‍ കാലഹരണപ്പെട്ടതായി കണക്കാക്കിയിട്ടുണ്ട്. താങ്ങാവുന്ന വിലയും പൈലറ്റ് പരിശീലനത്തിനും ചെറിയ സൈനിക നടപടികള്‍ക്ക് ഉപയോഗിക്കാമെന്നതും എഫ്-7 നെ ബംഗ്ലാദേശിന്റെ വ്യോമസേനയുടെ ഒരു പ്രധാന ഘടകമായി…

    Read More »
  • ശവപ്പെട്ടിയില്‍ അജ്ഞാതന്റെ മൃതദേഹമെന്ന് ബന്ധുക്കള്‍; മറ്റൊന്നില്‍ ഒന്നിലധികം പേരുടെ അവശിഷ്ടങ്ങള്‍; ഡി.എന്‍.എ താരതമ്യത്തില്‍ തിരിച്ചറിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങള്‍! ‘അഹമ്മദാബാദ്’ ചര്‍ച്ചയാക്കി ബ്രിട്ടീഷ് മാധ്യമങ്ങള്‍; മോദിയെ എല്ലാം ധരിപ്പിക്കും

    ലണ്ടന്‍: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച ബ്രിട്ടീഷ് പൗരന്‍മാരുടെ മൃതദേഹങ്ങളുടെ കാര്യത്തില്‍ അധികൃതര്‍ അലംഭാവം കാട്ടുന്നതായി ആരോപണവുമായി പാശ്ചാത്യ മാധ്യമങ്ങള്‍. അപകടത്തില്‍ മരിച്ച പല ബ്രിട്ടീഷ് പൗരന്‍മാരുടേയും മൃതദേഹങ്ങള്‍ മാറിപ്പോയി എന്നാണ് ഡെയ്‌ലി മെയില്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ആരോപിക്കുന്നത്. ശവപ്പെട്ടിയില്‍ ഉണ്ടായിരുന്നത് തങ്ങളുടെ കുടുംബാംഗത്തിന്റേതല്ല അജ്ഞാതനായ മറ്റാരുടേയോ ആണ് എന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് സംസ്‌ക്കാര ചടങ്ങ് മാറ്റി വെച്ചിരിക്കുകയാണ്. മറ്റൊരു സംഭവം അപകടത്തില്‍ മരിച്ച ഒന്നിലധികം പേരുടെ ശരീര അവശിഷ്ടങ്ങള്‍ ഒന്നിച്ച് കൂട്ടിച്ചേര്‍ത്താണ് ഒരേ ശവപ്പെട്ടിയില്‍ വെച്ചിരുന്നത് എന്നാണ്. കഴിഞ്ഞയാഴ്ച സംസ്‌ക്കാര ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഇവ നീക്കം ചെയ്യേണ്ടി വന്നതായിട്ടാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്. ഇന്നര്‍ വെസ്റ്റ് ലണ്ടന്‍ കൊറോണറായ ഡോ. ഫിയോണ വില്‍കോക്‌സ്, കുടുംബങ്ങള്‍ നല്‍കിയ സാമ്പിളുകളുമായി ഡി.എന്‍.എ താരതമ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. ബ്രിട്ടനിലും ഇന്ത്യയിലും ഇതിനെ കുറിച്ച് അന്വേഷണം നടക്കുകയാണ്. ബ്രിട്ടന്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ ഇക്കാര്യത്തിലുള്ള ആശങ്കകള്‍…

    Read More »
  • മോദിയുടെ യു.കെ സന്ദര്‍ശനം നാളെ മുതല്‍; കാറിനും വിസ്‌കിക്കും വിലകുറയും, ഇന്ത്യയ്ക്കും നേട്ടം

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.കെ സന്ദര്‍ശനം വ്യാഴാഴ്ച ആരംഭിക്കും. സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ട്. കരാര്‍ നിലവില്‍ വരുന്നതോടെ വിസ്‌കി, കാറുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കും മേഖലകള്‍ക്കും പ്രയോജനം ലഭിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര മന്ത്രിസഭ ഇതിനകം തന്നെ കരാറിന് അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരവും ആവശ്യമാണ്, ഇത് ഒരു വര്‍ഷത്തിനുള്ളില്‍ ഇത് ലഭിക്കുമെന്നാണ് കരുതുന്നത്. കരാര്‍ പ്രകാരം ബ്രിട്ടനിലേക്കുള്ള 99% ഇന്ത്യന്‍ കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്കും തീരുവ ഒഴിവാകുമെന്നും ഇത് വലിയ നേട്ടമുണ്ടാക്കുമെന്നും ഇന്ത്യന്‍ വാണിജ്യ മന്ത്രാലയം അറിയിച്ചു. ബ്രിട്ടന്റെ 90% ഉല്‍പ്പന്നങ്ങള്‍ക്കും തീരുവ കുറയും. ഇന്ത്യയില്‍ നിന്ന് തുണിത്തരങ്ങള്‍, പാദരക്ഷകള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, വാഹന ഘടകങ്ങള്‍ എന്നിവയുടെ നിലവിലെ 4 മുതല്‍ 16% വരെയുള്ള തീരുവ പൂര്‍ണമായും ഒഴിവാകാന്‍ സാധ്യതയുണ്ട്. യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ നിലവിലെ…

    Read More »
  • ‘അഞ്ചു വിമാനങ്ങള്‍ വെടിവച്ചിട്ടു’; പാകിസ്താന്റെ ആരോപണം വീണ്ടും ആവര്‍ത്തിച്ച് യു.എസ്. പ്രസിഡന്റ് ട്രംപ്; യുദ്ധം നിര്‍ത്തിയത് വ്യാപാരം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍; പാര്‍ലമെന്റ് സമ്മേളനം കൂടുതല്‍ പ്രക്ഷുബ്ധമാകും

    ന്യൂയോര്‍ക്ക്: ഇന്ത്യ- പാക് യുദ്ധത്തിനിടെ അഞ്ചു വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന ആരോപണം വീണ്ടും ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പാകിസ്താന്‍ യുദ്ധ സമയത്ത് നടത്തിയ ആരോപണം ട്രംപീ വീണ്ടും ആവര്‍ത്തിക്കുന്നതു പാര്‍ലമെന്റ് സമ്മേളിക്കുന്ന സമയത്താണെന്നതും ശ്രദ്ധേയമാണ്. തന്റെ ഇടപെടലിനെ തുടര്‍ന്നാണ് യുദ്ധം അവസാനിപ്പിച്ചതെന്നും ഒരു പരിപാടിയില്‍ പങ്കെടുത്തു പ്രസംഗിക്കുന്നതിനിടെ ട്രംപ് ആവര്‍ത്തിച്ചെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഏതു രാജ്യത്തിന്റെ യുദ്ധ വിമാനങ്ങളാണു നഷ്ടപ്പെട്ടതെന്നു ഇക്കുറിയും ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഇരു രാജ്യത്തിന്റെയുംകൂടിയാണോ അതോ ഏതെങ്കിലും ഒരു രാജ്യത്തിന്റെയാണോ എന്നതില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. പാകിസ്താന്റെ ആരോപണം ട്രംപ് മുമ്പും ആവര്‍ത്തിച്ചിരുന്നു. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കുവേണ്ടി വൈറ്റ് ഹൗസില്‍ വിളിച്ച അത്താഴ വിരുന്നിലാണ് ട്രംപ് ആദ്യമായി ഇക്കാര്യം പറഞ്ഞത്. ‘ഇന്ത്യയും പാകിസ്താനും തമ്മില്‍ നമുക്കു ബന്ധമുണ്ട്. രണ്ടു രാജ്യത്തിന്റെയും നാലോ അഞ്ചോ യുദ്ധ വിമാനങ്ങള്‍ ആക്രമണത്തിനിടെ ആകാശത്തുവച്ചു തകര്‍ന്നിട്ടുണ്ട്. യുദ്ധം അങ്ങേയറ്റം വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. രണ്ടും ആണവരാജ്യങ്ങളാണ്. അവരാണു പരസ്പരം പോരടിച്ചത്. ഞാന്‍ ഇടപെട്ടത് അതുകൊണ്ടാണെ’ന്നും…

    Read More »
  • മുന്‍ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ കേസുകളുടെ പരമ്പര; അച്ഛനും മകനും ജയിലില്‍ കിടന്നത് നൂറിലേറെ ദിവസം; IPS ഉദ്യോഗസ്ഥ പരസ്യമായി മാപ്പ് പറയണമെന്ന് സുപ്രീം കോടതി

    ന്യൂഡല്‍ഹി: ദാമ്പത്യ കലഹത്തിനിടെ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും കേസില്‍ കുടുക്കി ജയിലിലടച്ച ഐപിഎസ് ഓഫീസര്‍ പരസ്യമായി മാപ്പു പറയണമെന്ന് സുപ്രീം കോടതി. ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഇരുവരോടും നീരുപാധികം മാപ്പ് ചോദിക്കുന്നത് പ്രസിദ്ധീകരിക്കണമെന്നും അത് കോടതിയെ ധരിപ്പിക്കണമെന്നും സുപ്രീം കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് എ.ജി മാസി എന്നിവരുടെ ബെഞ്ചാണ് ഉത്തരവിറക്കിയത്. 2022 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ യുവതി തന്റെ മുന്‍ഭര്‍ത്താവിനെതിരെ 15 കേസുകളാണ് ചുമത്തിയത്. വധശ്രമം, ലൈംഗികപീഡനം, ഗാര്‍ഹികപീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസുകള്‍ ചുമത്തിയത്. ഇവരും ഭര്‍ത്താവും തമ്മിലുള്ള വിവാഹമോചനത്തിന് പിന്നാലെ മകളുടെ സംരക്ഷണാവകാശത്തിനുമുള്ള കേസ് കുടുംബ കോടതിയില്‍ പുരോഗമിക്കവേയാണ് ഭര്‍ത്താവിനും ഭര്‍തൃപിതാവിനുമെതിരെ ഇവര്‍ പല കേസുകളും ചുമത്തിയത്. തുടര്‍ന്ന് ഇവര്‍ തമ്മിലുള്ള നിയമയുദ്ധം തുടങ്ങി. അത് ഹൈക്കോടതിയും കടന്ന് സുപ്രീം കോടതി വരെയെത്തി. 2018-ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. നീണ്ടകാലമായി തുടരുന്ന കേസുകള്‍ മൂലം ഭര്‍ത്താവ് 109 ദിവസവും അയാളുടെ…

    Read More »
  • ഇപ്പോഴും നുഴഞ്ഞു കയറാനാകാത്ത ഭീകരശൃംഖല; ദുര്‍ബലമായ മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍; പഹല്‍ഗാം ആക്രമണത്തിനു ശേഷവും നിഴലായി തുടരുന്ന തീവ്രവാദ സാന്നിധ്യം; രാഷ്ട്രീയത്തിന്റെ മറവിലെ ആഹ്വാനങ്ങള്‍; ടിആര്‍എഫിനെ തീവ്രവാദ സംഘടനയാക്കുമ്പോഴും ആശങ്കകള്‍ ഒഴിയുന്നില്ല; ലഷ്‌കറെ- തോയ്ബ കളം മാറ്റിച്ചവിട്ടുന്നത് ഇങ്ങനെ

    ന്യൂഡല്‍ഹി: സെപ്റ്റംബറിലെ തെളിഞ്ഞ പ്രഭാതത്തില്‍ കശ്മീരിലെ മാള്‍ട്ടല്‍ഹാമ എന്ന ചെറിയ ഗ്രാമത്തില്‍നിന്ന് ഡയല്‍ഗാമിലെ മെറ്റല്‍-ഷട്ടറിംഗ് യൂണിറ്റിലേക്കു ജോലിക്കുപോയിരുന്ന ഖുര്‍ഷിദ് അഹമ്മദ് ഗാനി എന്ന സൗമ്യനായ ചെറുപ്പക്കാരന്‍. ബൈക്കില്‍ വീട്ടില്‍നിന്നു പുറപ്പെടുകയും തിരിച്ചെത്തുകയും ചെയ്തിരുന്ന യുവാവിനെ കഴിഞ്ഞ മാര്‍ച്ചില്‍ പോഷാമ, കാഞ്ചിയുള്ളാര്‍, അഡിജെന്‍ എന്നിവിടങ്ങളിലും ഏപ്രിലില്‍ ഷോപ്പിയാനിലെ ദേവ്പോര-പദ്പവാന്‍ ഗ്രാമങ്ങളിലും ജൂലൈയില്‍ കുല്‍ഗാമിലെ കുന്ദ്-മാല്‍വാന്‍ വനത്തില്‍ രണ്ട് പാകിസ്ഥാന്‍ ഭീകരര്‍ക്കുമൊപ്പം ‘കാട്ടിലെ ദുഷ്ടാത്മാവിനെപ്പോലെ’ കണ്ടെത്തിയെന്നു ചിലര്‍ പറഞ്ഞപ്പോഴും ആരും ഒന്നും സംശയിച്ചിരുന്നില്ല. പക്ഷേ, പഹല്‍ഗാമിലെ ബൈസരന്‍ മൈതാനത്ത് കുടുംബങ്ങള്‍ക്കൊപ്പം ഉല്ലാസത്തിലായിരുന്ന ആളുകള്‍ക്കുനേരെ ‘കലിമ’ ചൊല്ലിച്ചശേഷം വെടിയുതിര്‍ത്ത തീവ്രവാദികളുടെ നേതാവായിരുന്നു ഗാനിയെന്നു കണ്ടെത്തുമ്പോള്‍ ഞെട്ടാത്തവരില്ല. ഒരോ സമയത്തും പോലീസിന്റെയും സൈന്യത്തിന്റെയും പട്രോളിംഗില്‍നിന്ന് ഇയാള്‍ ഇത്രകാലം തന്ത്രപൂര്‍വം ഒഴിഞ്ഞുമാറി. ഏറ്റവുമൊടുവില്‍ ഇന്ത്യയുടെ നിരന്തര ആവശ്യം പരിഗണിച്ചു ലഷ്‌കറെയുടെ ശാഖയായ ടിആര്‍എഫിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുമ്പോഴും ആശങ്കകള്‍ ഒഴിയുന്നില്ല. ഗാനിയെപ്പോലെ ഇന്ത്യയുടെ കണ്ണുവെട്ടിച്ച് ചെറുപ്പക്കാര്‍ കശ്മീര്‍ താഴ്‌വരകളില്‍ മരണത്തിന്റെ വ്യാപാരികളായി തുടരുന്നു എന്നതിലെ അപകടം ചെറുതല്ല. ലഷ്‌കറെ…

    Read More »
  • അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനെതിരെ വംശീയാക്രമണം; കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് നഗ്‌നനാക്കി വഴിയിലുപേക്ഷിച്ചു, കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം

    ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനെ കൂട്ടം ചേര്‍ന്ന് ആക്രമിച്ച് നഗ്‌നനാക്കി വഴിയിലുപേക്ഷിച്ചു. കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് ഇയാള്‍ ആക്രമിക്കപ്പെട്ടത്. മര്‍ദിച്ച ശേഷം അക്രമികള്‍ ഇയാളെ നഗ്‌നനാക്കുകയും വഴിയിലുപേക്ഷിക്കുകയുമായിരുന്നു. വംശീയമായ ആക്രമണമായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജൂലൈ 19ന് വൈകുന്നേരം ഡബ്ലിന്‍ 24ലെ ടാലറ്റിലെ പാര്‍ക്ക്ഹില്‍ റോഡിലാണ് ഒരുകൂട്ടം ഐറിഷ് യുവാക്കള്‍ ചേര്‍ന്ന് ആഴ്ചകള്‍ക്ക് മുമ്പ് അയര്‍ലാന്‍ഡിലേക്ക് കുടിയേറിയ ഇന്ത്യക്കാരനെ ക്രൂരമായി ആക്രമിച്ചത്. അക്രമണത്തില്‍ ഇയാള്‍ക്ക് കൈകള്‍ക്കും കാലിനും മുഖത്തും സാരമായ പരിക്കേറ്റിരുന്നു. വഴിയിലുപേക്ഷിക്കപ്പെട്ട നിലയില്‍ക്കണ്ട ഇയാളെ യാത്രക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇന്ത്യക്കാരെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങള്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇയാള്‍ കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം ഐറിഷ് പോലീസ് തള്ളുകയും ടാലറ്റ് മേഖലയില്‍ ഇതിന് മുമ്പും സമാനമായി അക്രമണം നടന്നിട്ടുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. കുടിയേറ്റക്കാര്‍ക്കെതിരെ അക്രമണങ്ങള്‍ കൂടുന്നുണ്ടെന്നും അവര്‍ പ്രശ്‌നക്കാരെണെന്നുള്ള പ്രതീതി ഉണ്ടാക്കാനുള്ള മനപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഐറിഷ് ജ?സ്റ്റിസ് ജിം ഓകല്ല?ഗന്‍ പറഞ്ഞു. അയര്‍ലന്‍ഡിലെ…

    Read More »
  • കാമുകനോടൊപ്പം ക്വട്ടേഷന്‍; ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി; ജയിലില്‍ ഒരുമാസമായിട്ടും ആരും കാണാന്‍ എത്താതെ സോനം; പശ്ചാത്തപമില്ല, ദിവസവും ടിവി കാഴ്ച; ദിനചര്യകളിളിലും കൃത്യനിഷ്ഠ!

    ഷില്ലോംഗ്: മേഘാലയയില്‍ ഹണിമൂണിനിടെ ഭര്‍ത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്തിയ സോനം ഷില്ലോംഗ് ജയിലില്‍ ഒരു മാസം പൂര്‍ത്തിയാക്കി. ഇത്രയും ദിവസങ്ങള്‍ക്കുള്ളില്‍ സോനം ഒരിക്കല്‍ പോലും തന്റെ പ്രവൃത്തിയില്‍ പശ്ചാത്തപിച്ചുകണ്ടില്ലെന്ന് ജയില്‍ വൃത്തങ്ങള്‍. കുടുംബാംഗങ്ങള്‍ ആരും സോനത്തെ സന്ദര്‍ശിച്ചിട്ടുമില്ല. സോനം ജയിലിലെ ചുറ്റുപാടുമായി പൊരുത്തപ്പെടുകയും സഹ വനിതാ തടവുകാരോട് നന്നായി പെരുമാറുകയും ചെയ്യുന്നുണ്ടെന്നാണ് ജയിലില്‍ നിന്നുള്ള വിവരം. എല്ലാ ദിവസവും രാവിലെ കൃത്യ സമയത്ത് ഉണരുന്നു, ജയില്‍ ചട്ടങ്ങള്‍ അനുസരിക്കാനും സോനത്തിന് മടിയില്ല. കൊലക്കേസ് പ്രതിയായ സോനം സഹതടവുകാരോടോ ജയില്‍ അധികൃതരോടോ തന്റെ കുറ്റകൃത്യത്തെക്കുറിച്ചോ വ്യക്തിജീവിതത്തെക്കുറിച്ചോ സംസാരിക്കാറില്ല. ജയിലിനുള്ളില്‍ സോനത്തിന് ഇതുവരെ പ്രത്യേക ജോലിയൊന്നും നല്‍കിയിട്ടില്ല, എന്നാല്‍ സോനത്തെ തയ്യലും നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട മറ്റ് ജോലികളും പഠിപ്പിക്കുമെന്ന് ജയില്‍വൃത്തങ്ങള്‍ അറിയിച്ചു. പ്രതിക്ക് എല്ലാ ദിവസവും ടിവി കാണാനുള്ള സൗകര്യവുമുണ്ട്. ജയില്‍ ചട്ടങ്ങള്‍ അനുസരിച്ച്, സോനത്തിന് അവളുടെ കുടുംബാംഗങ്ങളെ കാണാനും സംസാരിക്കാനും അനുവാദമുണ്ട്, എന്നാല്‍ ആരും ഇതുവരെ അവളെ സന്ദര്‍ശിക്കുകയോ വിളിക്കുകയോ ചെയ്തിട്ടില്ല.…

    Read More »
  • ബിസിസിഐയ്ക്കു തിരിച്ചടി; ഇന്ത്യക്കാര്‍ക്ക് അടുത്ത മൂന്ന് ടെസ്റ്റ് ക്രിക്കറ്റ് ഫൈനലും നേരിട്ടു കാണാനുള്ള ഭാഗ്യമില്ല; ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥന തള്ളി ഐസിസി; എല്ലാ അവകാശവും ഇംഗ്ലണ്ടിന്; ‘ഇംഗ്ലണ്ടിന്റെ സ്‌റ്റേഡിയങ്ങളും ആരാധകരും മികച്ചത്’

    ന്യൂഡല്‍ഹി: അടുത്ത ക്രിക്കറ്റ് ടെസ്റ്റ് ലോകകപ്പ് ഫൈനലുകള്‍ ഇന്ത്യയില്‍ നടത്തണമെന്ന ബിസിസിഐയുടെ ആവശ്യത്തിന് തിരിച്ചടി. 2027, 2029, 2031 വര്‍ഷങ്ങളിലായി നടക്കുന്ന അടുത്ത മൂന്ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുകളുടെ അവകാശം ഇംഗ്ലണ്ടിന് അനുവദിച്ചതോടെയാണ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ (ഐസിസി) ഇന്ത്യയുടെ ആവശ്യത്തിനു മങ്ങലേറ്റത്. ബിസിസിഐയ്ക്കും ഇന്ത്യക്കും ഏറെ അഭിമാനകരമായേക്കാവുന്ന നീക്കങ്ങള്‍ക്കാണ് സിംഗപ്പൂരില്‍ നടന്ന യോഗത്തില്‍ തിരിച്ചടിയായത്. 2021, 2023 വര്‍ഷങ്ങളിലെ ടെസ്റ്റ് ഫൈനലുകള്‍ ഇംഗ്ലണ്ടില്‍ നടത്തിയപ്പോള്‍ വന്‍ വിജയമാണെന്നാണു വിലയിരുത്തല്‍. വലിയ ടൂര്‍ണമെന്റുകള്‍ വിജയകരമായി നടത്താനുള്ള ഇംഗ്ലണ്ടിന്റെ ശേഷിയിലും ഐസിസി ഉദ്യോഗസ്ഥര്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. പിരിച്ചുവിട്ട അഫ്ഗാന്‍ വനിതാ ക്രിക്കറ്റ് കളിക്കാരെ പിന്തുണയ്ക്കാനും പരമോന്നത സമിതി തീരുമാനിച്ചു. അമേരിക്കന്‍ ക്രിക്കറ്റ് ടീമിനെക്കുറിച്ചും വിശദമായി പരിശോധിക്കും. ഓവലിലും ലോഡ്‌സിലുമാണ് മുമ്പ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ രണ്ട് ടെസ്റ്റ് ഫൈനലുകള്‍ നടന്നത്. ഇംഗ്ലണ്ടിന്റെ സ്റ്റേഡിയങ്ങള്‍, ആരാധകര്‍, ടെസ്റ്റ് ഫോര്‍മാറ്റുമായുള്ള ദീര്‍ഘകാല ബന്ധം എന്നിവ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്ക് അനുയോജ്യമാണെന്നും ഐസിസി ബോര്‍ഡ് പരാമര്‍ശിച്ചു.…

    Read More »
Back to top button
error: