India
-
ആള്‍ദൈവം ചന്ദ്രസ്വാമിയും ആയുധ വ്യാപാരി അദ്‌നാന്‍ ഖഗോഷിയും ഏറ്റവും അടുത്ത മിത്രങ്ങള്‍; നടത്തിയത് നൂറിലേറെ വിദേശ യാത്രകള്‍; വ്യാജ എംബസി നടത്തിയ ‘ഹിസ് എക്‌സലന്‍സി ഗ്രാന്‍ഡ് ഡച്ചി ഓഫ് വെസ്റ്റാര്‍ട്ടിക്ക എച്ച്.വി. ജെയ്ന്‍’ ചില്ലറക്കാരനല്ല; ആയുധ കച്ചവടം മുതല്‍ മാര്‍ബിള്‍ ഖനികള്‍വരെ നീളുന്ന ബിസിനസ് ശൃംഖല
ന്യൂഡല്‍ഹി: യുപിയില്‍ ‘വെസ്റ്റ് ആര്‍ക്ടിക്ക’ എന്ന ഇല്ലാത്ത രാജ്യത്തിന്റെ എംബസി പ്രവര്‍ത്തിപ്പിച്ച് ജോലി തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ ഗാസിയബാദ് സ്വദേശി ഹര്‍ഷവര്‍ധന്‍ ജെയിന്‍ (47) ആയുധ കള്ളക്കടത്ത് ശൃംഖലയുടെ ഭാഗമാണെന്ന് പോലീസ്. ഗാസിയാബാദിലെ സ്വകാര്യ കോളജില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം (ബിബിഎ) നേടിയ ഇയാള്‍ ലണ്ടനില്‍ നിന്ന് എംബിഎയും നേടി. സബോര്‍ഗ, പൗള്‍വിയ, ലോഡോണിയ തുടങ്ങിയ നിലവിലില്ലാത്ത രാജ്യങ്ങളുടെ അംബാസിഡറെന്ന പേരിലും തട്ടിപ്പ് നടത്തി. പിതാവ് ജെ.ഡി. ജെയിന്‍ വ്യവസായിയാണ്. കുടുംബത്തിന് രാജസ്ഥാനില്‍ ജെ.ഡി. മാര്‍ബിള്‍സ് എന്ന പേരില്‍ മാര്‍ബിള്‍ ഖനികളുണ്ട്. സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ചന്ദ്രസ്വാമി, അദ്‌നാന്‍ ഖഷോഗി എന്നിവരുമായി അടുത്ത ബന്ധമാണ്. ചന്ദ്രസ്വാമി വഴി സൗദി ആയുധ വ്യാപാരിയായ അദ്നാന്‍ ഖഷോഗിയെയും ഇന്ത്യയില്‍ ജനിച്ച തുര്‍ക്കി പൗരനായ അഹ്സാന്‍ അലി സയ്യിദിനെയും പരിചയപ്പെട്ട് അനധികൃത ആയുധവ്യാപാര ശൃംഖലയുടെ ഭാഗമായി. യുകെയില്‍ ഒരു ഡസനിലധികം ബ്രോക്കറേജ് സ്ഥാപനങ്ങള്‍ സ്ഥാപിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പുകള്‍ക്കും നിയമവിരുദ്ധമായ ആയുധ ഇടപാടുകള്‍ക്കുമായി അത്തരം കമ്പനികള്‍…
Read More » -
ആശാ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസം: 2000 രൂപയില്‍ നിന്ന് 3500 രൂപയായി; ഇന്‍സന്റീവും വിരമിക്കല്‍ ആനുകൂല്യവും വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ആശാ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസവുമായി കേന്ദ്ര സര്‍ക്കാര്‍. ആശാ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പ്രതിമാസ ഇന്‍സന്റീവ് 2000 രൂപയില്‍ നിന്ന് 3500 രൂപയായി വര്‍ധിപ്പിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ലോക്സഭയില്‍ അറിയിച്ചു. മാര്‍ച്ച് നാലിന് ചേര്‍ന്ന് മിഷന്‍ സ്റ്റീറിങ് ഗ്രൂപ്പ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്. ഇന്‍സന്റീവ് ലഭിക്കുന്നതിനുള്ള ഉപാധികളും പുനക്രമീകരിച്ചിട്ടുണ്ട്. 10 വര്‍ഷം സേവനമനുഷ്ഠിച്ച ശേഷം പിരിഞ്ഞു പോകുന്നവര്‍ക്കുള്ള ആനുകൂല്യം കേന്ദ്ര സര്‍ക്കാര്‍ 20,000 രൂപയില്‍ നിന്ന് 50,000 രൂപയാക്കി വര്‍ധിപ്പിക്കുകയും ചെയ്തു. എന്‍.കെ പ്രേമചന്ദ്രന്‍ എംപിക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയും വര്‍ധിപ്പിക്കണമെന്നും അഞ്ച് ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ആശാ വര്‍ക്കര്‍മാര്‍ ദിവസങ്ങളായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുകയാണ്. എന്നാല്‍ ഒരു തരത്തിലുള്ള അനുകൂല സമീപനവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇതിനിടയിലാണ് ആശാ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവും വിരമിക്കല്‍ ആനുകൂല്യവും വര്‍ധിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
Read More » -
‘മാധ്യമങ്ങള്‍ ഊതി വീര്‍പ്പിച്ച് വെച്ചിരിക്കുകയാണ്’; മോദിക്ക് ഷോ മാത്രമേ ഉളളൂ, ഗട്‌സ് ഇല്ലെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വെറും ഷോ മാത്രമാണെന്നും പ്രത്യേകിച്ച് കഴമ്പൊന്നും ഇല്ലെന്നും കോണ്‍ഗ്രസ് എംപിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. ഡല്‍ഹിയിലെ തല്‍കട്ടോര സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗിധാരി ബ്യായ് സമ്മേളന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. അദ്ദേഹത്തിന് ഷോ മാത്രമേ ഉളളൂ, ആവശ്യമില്ലാത്ത പ്രാധാന്യം അദ്ദേഹത്തിന് കൊടുക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. മൂന്നാല് തവണ പ്രധാനമന്ത്രിക്കൊപ്പം ഒരു മുറിയില്‍ ഇരുന്ന് കൂടിക്കാഴ്ച നടത്തിയതില്‍ നിന്നും മനസ്സിലായത് അദ്ദേഹം ഒരു പ്രശ്നം അല്ലെന്നാണ്. മോദിക്ക് ഗട്സ് ഇല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി മോദിയെ കുറിച്ച് പ്രത്യേകമായി പറയാന്‍ ഒന്നും ഇല്ല. മാധ്യമങ്ങള്‍ അദ്ദേഹത്തെ വീര്‍പ്പിച്ച് വെച്ചിരിക്കുകയാണെന്നും രാഹുല്‍ തുറന്നടിച്ചു. കേന്ദ്ര സര്‍ക്കാരിനേയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ”ദളിതര്‍, പിന്നോക്ക വിഭാഗക്കാര്‍, ഗോത്രവര്‍ഗം, ന്യൂനപക്ഷം എന്നിവരൊക്കെ ചേര്‍ന്നതാണ് രാജ്യത്തെ ജനസഖ്യയുടെ 90 ശതമാനവും. എന്നാല്‍ ബജറ്റ് തയ്യാറാക്കിയ ശേഷം ഹല്‍വ വിതരണം ചെയ്യുമ്പോള്‍ ഈ 90 ശതമാനത്തെ പ്രതിനിധികരിക്കുന്ന ഒരാള്‍ പോലും ഉണ്ടാകില്ല.…
Read More » -
‘മരിച്ചുപോയ അമ്മ സ്വപ്‌നത്തില്‍ വന്ന് തന്റെ അടുക്കലേക്ക് വരാന്‍ ആവശ്യപ്പെട്ടു’; പത്താം ക്ലാസില്‍ 92% മാര്‍ക്ക് വാങ്ങിയ 16 കാരന്‍ അമ്മ മരിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കി
സോലാപുര്‍ (മഹാരാഷ്ട്ര): മഹാരാഷ്ട്രയില്‍ അമ്മ മരിച്ചതില്‍ മനംനൊന്ത് 16-കാരന്‍ തൂങ്ങി മരിച്ചു. വെളളിയാഴ്ചയാണ് ശിവശരണ്‍ ഭൂതലി താല്‍കോതിയെ സോലാപുരിലുള്ള അമ്മാവന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നുമാസങ്ങള്‍ക്ക് മുന്‍പാണ് ശിവശരണ്‍റെ അമ്മ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. ഇതില്‍ മനംനൊന്താണ് ശിവശരണ്‍ ജീവനൊടുക്കിയതെന്നാണ് നിഗമനം. അതേസമയം ശിവശരണന്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും zപാലീസ് കണ്ടെടുത്തിട്ടുണ്ട്. ശിവശരണ്‍ അമ്മയെ സ്വപ്നം കണ്ടിരുന്നതായും തന്റെ അടുക്കലേക്ക് വരാന്‍ അമ്മ സ്വപ്നത്തില്‍ പറഞ്ഞതായും ശിവശരണ്‍ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ‘അമ്മ മരിച്ചപ്പോള്‍ തന്നെ ഞാനും പോകേണ്ടതായിരുന്നു. അമ്മാവന്റെയും മുത്തശ്ശിയുടെയും മുഖം ഓര്‍മയില്‍ വന്നതുകൊണ്ടാണ് അത് ചെയ്യാതിരുന്നത്. കഴിഞ്ഞ ദിവസം അമ്മയെ സ്വപ്നത്തില്‍ കണ്ടു, അരികിലേക്ക് വരാന്‍ അമ്മ നിര്‍ദേശിച്ചതനുസരിച്ച് ഞാനും പോവുകയാണ്. മരണ ശേഷം എന്റെ അനിയത്തിയെ നന്നായി നോക്കണം. അമ്മാവനും മുത്തശ്ശിയും തന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അച്ഛനെയും അമ്മയെക്കാളും എന്നെ നന്നായി നോക്കിയത് അമ്മാവനും മുത്തശ്ശിയുമാണ്, അതിന് നന്ദിയുണ്ട്- ആത്മഹത്യ കുറിപ്പില്‍ ശിവശരണ്‍ എഴുതി. പ്രിയപ്പെട്ടവര്‍ പിന്റ്യാ എന്നാണ്…
Read More » -
ഇന്ദിരയുടെ റെക്കാഡ് മറികടന്ന് മോദി, തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദവിയിലിരുന്ന രണ്ടാമത്തെ വ്യക്തി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദവിയില്‍ 4,078 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി നരേന്ദ്രമോദി. ഇതോടെ അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ റെക്കാഡാണ് നരേന്ദ്രമോദി മറികടന്നിരിക്കുന്നത്. ഇന്ദിരാഗാന്ധി 1966 ജനുവരി 24 മുതല്‍ 1977 മാര്‍ച്ച് 24 വരെ തുടര്‍ച്ചയായി 4,077 ദിവസങ്ങള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. ഇതോടെ ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഏ?റ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദവി അലങ്കരിച്ച രണ്ടാമത്ത വ്യക്തി എന്ന സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് നരേന്ദ്രമോദി. ആദ്യസ്ഥാനം അന്തരിച്ച ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനാണ്.നേരത്തെ മൂന്നാം സ്ഥാനത്തുള്ളത് അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍സിംഗിനായിരുന്നു. ഢശശെ േഅറ്‌ലൃശേലെൃ ംലയശെലേഏഛ ഠഛ ജഅഏഋ ഇതിനിടയില്‍ തന്നെ നരേന്ദ്രമോദി പല ചരിത്രനേട്ടങ്ങളും സ്വന്തമാക്കിയിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ജനിച്ച ഒരേയൊരു പ്രധാനമന്ത്രി, ദീര്‍ഘനാള്‍ പ്രധാനമന്ത്രി പദവി അലങ്കരിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി, ഹിന്ദി ഭാഷയല്ലാത്ത സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുത്ത് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദവി അലങ്കരിച്ച വ്യക്തി എന്നിവയാണ് മറ്റ് നേട്ടങ്ങള്‍. 2001 മുതല്‍ 2014…
Read More » -
നാല് വര്‍ഷം, 350 കോടി; മോദിയുടെ വിദേശയാത്രയുടെ ചെലവുകള്‍ പുറത്ത്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനങ്ങളുടെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത്. 2021 മുതല്‍ 2025 വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്കായി മുന്നൂറ് കോടിയിലധികം രൂപയാണ് കേന്ദ്രം ചെലവിട്ടിരിക്കുന്നത്. ഇതിനൊപ്പം ഈ വര്‍ഷത്തെ യാത്രകളുടെ ചെലവ് കൂടി കണക്കാക്കിയാല്‍ ആകെ തുക 350 കോടി പിന്നിടുമെന്നും വിദേശകാര്യ മന്ത്രാവലയത്തിന്റെ കണക്കുകള്‍ പറയുന്നു. പാര്‍ലമെന്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന്റെ ചോദ്യത്തിന് മറുപടിയായാണ് വിദേശകാര്യ മന്ത്രാലയം യാത്രാ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രി നടത്തിയ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് മാത്രം 67 കോടി രൂപയാണ് ചെലവിട്ടത്. അമേരിക്ക, ഫ്രാന്‍സ്, മൗറീഷ്യസ്, തായ്ലന്റ്, ശ്രീലങ്ക, സൗദി തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു മോദിയുടെ യാത്രകള്‍. ഫെബ്രുവരിയിലെ ഫ്രാന്‍സ് – യുഎസ് യാത്രയ്ക്ക് മാത്രം 25,59,82,902 രൂപയാണ് ചെലവിട്ടത്. ഇതില്‍ യുഎസ് യാത്രയ്ക്ക് മാത്രം 16,54,84,302 രൂപ ചെലവ് വന്നിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. ഏപ്രിലിലെ തായ്ലന്റ്,…
Read More » -
രാജസ്ഥാനില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; ആറുകുട്ടികള്‍ മരിച്ചു, രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍
ജയ്പുര്‍: രാജസ്ഥാനിലെ ഝലാവറില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ ആറുകുട്ടികള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമാണെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ സെക്രട്ടറി കൃഷ്ണ കുനാല്‍ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 8:30-ഓടെയായിരുന്നു സംഭവം. മനോഹര്‍ താന എന്ന സ്ഥലത്തെ പിപ്ലോദി സര്‍ക്കാര്‍ സ്‌കൂളിന്റെ കെട്ടിടമാണ് തകര്‍ന്നുവീണത്. പരിക്കറ്റവരെ മനോഹര്‍താന ആശുപത്രിയിലേക്ക് മാറ്റി. സംഭവസമയത്ത് കെട്ടിടത്തിനുള്ളില്‍ അധ്യാപകരെയും മറ്റ് ജോലിക്കാരെയും കൂടാതെ 60 കുട്ടികളും ഉണ്ടായിരുന്നതായാണ് വിവരം. ഒറ്റനിലക്കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന്, കെട്ടിടം മുഴുവനായും നിലംപൊത്തുകയായിരുന്നു. എട്ടാം ക്ലാസുവരെയാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. തകര്‍ന്നുവീഴാറായ സ്ഥിതിയിലായിരുന്ന സ്‌കൂള്‍ കെട്ടിടത്തെക്കുറിച്ച് നിരവധി തവണ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നതായി സ്‌കൂള്‍ അധികൃതരും നാട്ടുകാരും പറഞ്ഞു. രക്ഷാപ്രവര്‍ത്തനം അവസാനിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ഥലത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി വലിയതോതില്‍ മഴപെയ്തിരുന്നു. ഇതാവാം കെട്ടിടം പെട്ടെന്ന് തകര്‍ന്നുവീഴാന്‍ കാരണം എന്ന് അധികൃതര്‍ പറയുന്നു. ‘വലിയ ഒച്ചയോടെ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. പിന്നാലെ വലിയനിലവിളികളും പൊടിപടലങ്ങളും…
Read More » -
ന്യൂസ്മാനോ ബിസിനസുകാരനോ; കൊമ്പുകോര്‍ത്ത് ട്രംപും റൂപര്‍ട്ട് മര്‍ഡോക്കും; മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടും ട്രംപിനെ വിടാതെ വാള്‍സ്ട്രീറ്റ് ജേണല്‍; ഒരു വാര്‍ത്തയും നല്‍കാതെ ഫോക്‌സ് ന്യൂസ്! എപ്‌സ്റ്റീന്‍ ഫയല്‍സിലൂടെ മറനീക്കുന്ന അന്തര്‍ധാരകള്‍
ന്യൂയോര്‍ക്ക്: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വാള്‍സ്ട്രീറ്റ് വാര്‍ത്തയില്‍ കൊമ്പകോര്‍ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മാധ്യമ ടൈക്കൂണ്‍ റൂപര്‍ട്ട് മര്‍ഡോക്കും. ഇരുവരും തമ്മിലുള്ള ദീര്‍ഘകാല ബന്ധം പരീക്ഷിക്കുന്ന തരത്തിലാണ് ഇപ്പോള്‍ കേസിന്റെ പുരോഗതി. ട്രംപ് ദശലക്ഷക്കണക്കിനു ഡോളറിന്റെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടും മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള വാള്‍സ്ട്രീറ്റ് ജേണല്‍ തുടര്‍വാര്‍ത്തകളില്‍നിന്ന് പിന്നാക്കം പോയിട്ടില്ല. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോറ്റതിനുശേഷം ട്രംപിന്റെ അനുയായികള്‍ നടത്തിയ യുഎസ് ക്യാപ്പിറ്റോള്‍ ആക്രമണത്തിനു പിന്നാലെ ‘ഞങ്ങള്‍ ട്രംപിന്റെ വ്യക്തിത്വം ഇല്ലാതാക്കും’ എന്ന പറഞ്ഞു മര്‍ഡോക്ക് ഒരു എക്‌സിക്യുട്ടീവിന് അയച്ച ഇ-മെയില്‍ വിവാദമായിരുന്നു. ലോകത്തെ ഏറ്റവും വലിയ മാധ്യമ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനിടെ നിരവധി പ്രസിഡന്റുമാരുടെ ചങ്ങാതിയാകാനും ചിലരെ താഴെയിറക്കാനും മര്‍ഡോക്കിനു കഴിഞ്ഞു. എന്നാല്‍, ട്രംപിന്റെ കാര്യത്തില്‍ മാത്രം പിഴച്ചു. പരാജയപ്പെട്ട യുഎസ് പ്രസിഡന്റില്‍നിന്ന് വൈറ്റ് ഹൗസ് തിരികെപ്പിടിച്ച, 132 വര്‍ഷത്തിനിടെയിലെ ആദ്യ പ്രസിഡന്റായി ട്രംപ് മാറി. പിന്നീടു ക്ലബ് ലോകകപ്പ് ഫൈനല്‍ മുതല്‍ ഓവല്‍ ഓഫീസില്‍വരെ ട്രംപിന്റെ…
Read More » -
ഇന്ത്യയുടെ ടെക് ഹബിന് എന്തു പറ്റി? ബംഗളുരുവില്‍ കമ്പനികളെ തേടിയുള്ള ഫണ്ടിംഗ് കുറയുന്നു; മുന്‍ഗണനാ ക്രമങ്ങളില്‍ മാറ്റം; 14 കോടി ഡോളറിന്റെ ഇടിവ്; പുതിയ ആശയങ്ങളില്ലാത്തത് തിരിച്ചടി
ബംഗളുരു: ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഫണ്ടിംഗില്‍ വര്‍ധന കാണുമ്പോഴും ടെക് നഗരമായ ബംഗളുരുവില്‍ കമ്പനികളെ തേടി ഫണ്ടിംഗ് കമ്പനികള്‍ എത്തുന്നത് കുറയുന്നു. ഗവേഷണ സ്ഥാപനമായ ട്രാക്സെനിന്റെ കര്‍ണാടക ടെക് ഫണ്ടിംഗ് റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ ടെക് കമ്പനികള്‍ക്കുള്ള ഫണ്ടിംഗ് ലഭ്യത ഈ വര്‍ഷം 30 ശതമാനം കുറഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ 170 കോടി ഡോളറാണ് വിവിധ ടെക് കമ്പനികളെ തേടിയെത്തിയത്. കഴിഞ്ഞ വര്‍ഷം അവസാന ആറ് മാസത്തിനിടെ 240 കോടി ഡോളര്‍ ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യ മാസങ്ങളില്‍ ഇത് 300 കോടി ഡോളറുമായിരുന്നു. ഫണ്ടിംഗ് കമ്പനികളുടെ മുന്‍ഗണനാ ക്രമങ്ങളില്‍ വരുന്ന മാറ്റമാണ് ബംഗളുരിലെ കമ്പനികളിലുള്ള നിക്ഷേപങ്ങളുടെ ഘടന മാറാന്‍ ഇടയാക്കുന്നതെന്നാണ് വിലയിരുത്തല്‍. ഡല്‍ഹി ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് വര്‍ധിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കര്‍ണാടകയില്‍ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ പുതു സംരംഭങ്ങള്‍ക്കുള്ള സീഡ് ഫണ്ടിംഗില്‍ വലിയ കുറവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ 23.3 കോടി ഡോളര്‍ ലഭിച്ച സ്ഥാനത്ത് ഈ…
Read More » -
ആരാവും അടുത്ത ഉപരാഷ്ട്രപതി? ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കണ്ണെറിഞ്ഞ് ബി.ജെ.പി; അഭ്യൂഹങ്ങള്‍ക്കിടെ രാംനാഥ് ഠാക്കൂറുമായി കൂടിക്കാഴ്ച നടത്തി നഡ്ഡ
ന്യൂഡല്‍ഹി: ജഗ്ദീപ് ധന്‍ഘര്‍ രാജിവെച്ചതിന് പിന്നാലെ പുതിയ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിക്കായി ചര്‍ച്ച തുടങ്ങി എന്‍ഡിഎ. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അപ്രതീക്ഷിതമായാണ് ധന്‍ഘര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്. എന്നാല്‍ ബിജെപി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉപരാഷ്ട്രപതിയുടെ രാജിയില്‍ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷമായ ഇന്‍ഡ്യ സഖ്യവും രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര മന്ത്രിയും ജെഡിയു നേതാവുമായ രാംനാഥ് ഠാക്കൂറിനെയാണ് എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് സൂചന. ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ ബുധനാഴ്ച രാംനാഥ് ഠാക്കൂറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യം ഭാരതരത്ന നല്‍കി ആദരിച്ച സോഷ്യലിസ്റ്റ് നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ കര്‍പ്പൂരി ഠാക്കൂറിന്റെ മകനാണ് രാംനാഥ് ഠാക്കൂര്‍. രാജ്യസഭാ എംപിയായ ഠാക്കൂര്‍ നിലവില്‍ കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രിയാണ്. രാംനാഥ് ഠാക്കൂര്‍ ബിഹാറിലെ അതീവ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ആളാണ്. ബിഹാര്‍ ജനസംഖ്യയുടെ 36 ശതമാനത്തിലധികവും അതീവ പിന്നാക്കക്കാരാണ്. രാംനാഥ് ഠാക്കൂറിനെ…
Read More »