IndiaLead News

ഭീതിപരത്തി ടേക്ക് ഓഫിന് തൊട്ടുമുന്‍പ് എന്‍ജിനില്‍ തീ: സംഭവം അഹമ്മദാബാദ്-ദിയു ഇന്‍ഡിഗോ വിമാനത്തില്‍; യാത്രക്കാര്‍ സുരതക്ഷിതര്‍, ടിക്കറ്റ് തുക തിരിച്ച് നല്‍കുമെന്ന് കമ്പനി

അഹമ്മദാബാദ്: ടേക്ക് ഓഫിന് തൊട്ടുമുന്‍പ് വിമാനത്തിന്റെ എന്‍ജിനുകളിലൊന്നില്‍ തീപ്പിടിത്തം. അഹമ്മദാബാദില്‍ നിന്ന് ബുധനാഴ്ച രാവിലെ 11 ന് ദിയുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന 6-ഇ 7966 ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ഉടന്‍തന്നെ യാത്രക്കാരെ പുറത്തിറക്കിയിരുന്നു.

ടേക്ക് ഓഫ് റോള്‍ വേളയിലാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നതെന്നും ഉടന്‍ പൈലറ്റ് മെയ്ഡെ സന്ദേശം, എയര്‍ ട്രാഫിക് കണ്‍ട്രോളിന് കൈമാറിയെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അറുപത് യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Signature-ad

യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഇന്‍ഡിഗോ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരുടെ താല്‍പര്യാനുസരണം ഒന്നുകില്‍ അടുത്ത വിമാനത്തില്‍ യാത്രാ സൗകര്യം ഒരുക്കുകയോ അല്ലെങ്കില്‍ ടിക്കറ്റ് തുക തിരിച്ചുകൊടുക്കുകയോ ചെയ്യുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: