India
-
മാലെഗാവ് സ്‌ഫോടനക്കേസ്: ബിജെപി മുന്‍ എംപി ഉള്‍പ്പെടെ എല്ലാ പ്രതികളെയും വെറുതെ വിട്ടു
മുംബൈ: മാലെഗാവ് സ്‌ഫോടനക്കേസില്‍ ഏഴു പ്രതികളെയും പ്രത്യേക എന്‍ഐഎ കോടതി വെറുതെവിട്ടു. ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി. സ്‌ഫോടനവുമായി പ്രതികളെ ബന്ധിപ്പിക്കാനുള്ള തെളിവുകള്‍ ഹാജരാക്കാനായില്ലെന്നും കോടതി പറഞ്ഞു. യുഎപിഎ കുറ്റവും തെളിയിക്കാനായില്ല. ബിജെപി മുന്‍ എംപി പ്രജ്ഞ സിങ് ഠാക്കൂര്‍, ലഫ്. കേണല്‍ പ്രസാദ് പുരോഹിത് എന്നിവരുള്‍പ്പെടെ കേസില്‍ പ്രതികളാണ്. നാസിക്കിന് അടുത്ത് മാലെഗാവില്‍ 2008 സെപ്റ്റംബര്‍ 29നുണ്ടായ സ്‌ഫോടനത്തില്‍ ആറു പേരാണു മരിച്ചത്. നൂറിലേറെപ്പേര്‍ക്കു പരുക്കേറ്റു. തിരക്കേറിയ മാര്‍ക്കറ്റിനടുത്ത് ബൈക്കില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കളാണു പൊട്ടിത്തെറിച്ചത്. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള മാലെഗാവില്‍ റമസാന്‍ മാസത്തില്‍ സ്‌ഫോടനം ആസൂത്രണം ചെയ്തു നടപ്പാക്കിയെന്നാണ് എന്‍ഐഎ കണ്ടെത്തിയത്. എടിഎസ് (ഭീകര വിരുദ്ധ സേന) അന്വേഷിച്ച കേസ് 2011ലാണ് എന്‍ഐഎ ഏറ്റെടുത്തത്. 323 സാക്ഷികളില്‍ 37 പേര്‍ കൂറുമാറിയിരുന്നു. സ്‌ഫോടനം നടന്ന് 17 വര്‍ഷത്തിനു ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത്.
Read More » -
കന്യാസ്ത്രീകളുടെ അറസ്റ്റ്: അമിത് ഷാ വിവരം തേടി; ജാമ്യത്തിനായി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും
ന്യൂഡല്‍ഹി: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിവരം തേടിയതായി റിപ്പോര്‍ട്ട്. ഛത്തീസ് ഗഡ് മുഖ്യമന്ത്രിയില്‍ നിന്നാണ് അമിത് ഷാ വിവരം തേടിയത്. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരാഞ്ഞു. ഇന്നലെ ജാമ്യം ലഭിക്കാതിരുന്നതിന്റെ വിശദാംശങ്ങളും തേടിയിട്ടുണ്ട്. പ്രധാനമന്ത്രിയുമായും അമിത് ഷാ വിഷയത്തില്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് എന്‍കെ പ്രേമചന്ദ്രന്‍ അടക്കമുള്ള എതാനും എംപിമാര്‍ കേന്ദ്രമന്ത്രി അമിത്ഷായുമായി സംസാരിച്ചിരുന്നു. പാര്‍ലമെന്റ് വളപ്പില്‍ വെച്ചായിരുന്നു എംപിമാര്‍ അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. യുഡിഎഫ് എംപിമാര്‍ ഇന്ന് ഉച്ചയ്ക്ക് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കേരളത്തിലെ എംപിമാര്‍ നല്‍കിയ കത്ത് പ്രധാനമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്. അതേസമയം കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാനായി എന്‍ഐഎ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് റോജി എം ജോണ്‍ എംഎല്‍എ പറഞ്ഞു. നേരിട്ട് ഹൈക്കോടതിയെ സമീപിക്കുന്നതും ആലോചിക്കുന്നുണ്ട്. കേസ് പരിഗണിക്കേണ്ടത് എന്‍ഐഎ കോടതിയെങ്കില്‍, എന്തിനാണ് കീഴ്ക്കോടതിയില്‍…
Read More » -
ഐഎസ്ആര്‍ഒയ്ക്ക് തിരക്കോട് തിരക്ക്: 2025 വരുന്നത് ഒന്‍പത് വിക്ഷേപണങ്ങള്‍
ചെന്നൈ: എന്‍ ഐസാറിന്റെ വിജയകരമായ വിക്ഷേപണത്തിനു പിന്നാലെ ഈ വര്‍ഷം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്സ് സെന്ററില്‍നിന്ന് ഒന്‍പത് വിക്ഷേപണങ്ങള്‍കൂടി നടക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍. അതില്‍ ഒന്ന് അമേരിക്കയുമായി ബന്ധമുള്ള സ്ഥാപനത്തിനുവേണ്ടിയായിരിക്കും. അമേരിക്കയില്‍ നിന്നുള്ള വാര്‍ത്താ വിനിമയ സ്ഥാപനമായ എഎസ്ടി സ്‌പെയ്സ് മൊബൈലിന്റെ ബ്ലോക്ക് 2 ബ്ലൂ ബേര്‍ഡ് ഉപഗ്രഹം, വ്യവസായ സ്ഥാപനങ്ങളുടെ സംയുക്തസംരംഭം നിര്‍മിച്ച ആദ്യത്തെ പിഎസ്എല്‍വി റോക്കറ്റ് എന്നിവയുടെ വിക്ഷേപണം, മനുഷ്യനെ ബഹിരാകാശത്തേക്കയക്കുന്നതിനുള്ള ഗഗന്‍യാന്‍ പദ്ധതിയുടെ ആളില്ലാ വിക്ഷേപണം എന്നിവ ഇവയില്‍ ചിലതാണ്. ശ്രീഹരിക്കോട്ടയില്‍ നിന്ന് ഐഎസ്ആര്‍ഒ നടത്തിയ 102-ാമത്തെ വിക്ഷേപണമായിരുന്നു ബുധനാഴ്ചത്തേത്. ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ ജിഎസ്എല്‍വിയുടെ പതിനെട്ടാം വിക്ഷേപണം. സൗരസ്ഥിര ഭ്രമണപഥത്തിലേക്കുള്ള ജിഎസ്എല്‍വിയുടെ ആദ്യ വിക്ഷേപണം. ഉപഗ്രഹത്തിന്റെ ഭാരക്കൂടുതലും അതിലെ ഉപകരണങ്ങളുടെ സങ്കീര്‍ണതയും പരിഗണിച്ചാണ് പിഎസ്എല്‍വിക്കു പകരം ഈ വിക്ഷേപണത്തിന് ജിഎസ്എല്‍വി ഉപയോഗിച്ചത്. എന്‍ഐസാറിന്റെ സൗരോര്‍ജ പാനലുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍. ഉപഗ്രഹത്തിലെ…
Read More » -
പാകിസ്താന് വന്‍ തിരിച്ചടി; ടിആര്‍എഫിന് പഹല്‍ഗാം ആക്രമണവുമായി ബന്ധമെന്ന് ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സില്‍ റിപ്പോര്‍ട്ട്; എതിര്‍ക്കാതെ ചൈന; ലഷ്‌കറെ തോയ്ബയുടെ പിന്തുണയില്ലാതെ ആക്രമണം നടക്കില്ല; തരൂരിന്റെ നീക്കങ്ങള്‍ വിജയം കണ്ടോ?
ന്യൂഡല്‍ഹി: പാകിസ്താന്റെയും ലഷ്‌കറെ തോയ്ബയുടെയും അവകാശവാദങ്ങള്‍ തള്ളി പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്വം ദി ടെററിസ്റ്റ് ഫ്രണ്ടിനെന്ന് വ്യക്തമാക്കി ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സില്‍. അമേരിക്ക നേരത്തേ ടിആര്‍എഫിനെ തീവ്രവാദികളായി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഐക്യരാഷ്ട്ര സഭയുടെ രേഖകളില്‍ ഇടംപിടിച്ചിരുന്നില്ല. ഇപ്പോള്‍ ആദ്യമായി യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ തീവ്രവാദികളുടെ പങ്ക് വ്യക്തമാക്കിയത് ഇന്ത്യയുടെ നയതന്ത്ര വിജയമായും കണക്കാക്കുന്നു. ഏപ്രില്‍ 22നു പഹല്‍ഗാം ആക്രമണമുണ്ടായതിനു മൂന്നു ദിവസത്തിനുശേഷം യുഎന്‍ പ്രസ്താവന പുറത്തിറക്കിയെങ്കിലും അതില്‍ ടിആര്‍എഫുമായി ബന്ധമുള്ള വാചകങ്ങള്‍ ഉപ്പെടുന്നതു തടഞ്ഞിരുന്നു. പാകിസ്താന്‍ സ്ഥിരം അംഗമല്ലെങ്കില്‍ പോലും പ്രസ്താവനയില്‍നിന്ന് ടിആര്‍എഫിനെ ബന്ധിപ്പിക്കുന്ന വാചകങ്ങള്‍ നീക്കുമെന്നു പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദറും വ്യക്തമാക്കിയിരുന്നു. അല്‍-ക്വയ്ദ, ഇസ്ലാമിക് സ്‌റ്റേറ്റ് എന്നിവയ്ക്കുള്ള ഉപരോധങ്ങള്‍ക്കായുളള അര്‍ധവാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇവരുമായി ടിആര്‍എഫിനെയും സുരഷാ കൗണ്‍സിലിന്റെ മോണിട്ടറിംഗ് ടീം ബന്ധിപ്പിച്ചിട്ടുള്ളത്. ഇവര്‍ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം മുതലെടുക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പു നല്‍കുന്നു. ‘ഏപ്രില്‍ 22ന് അഞ്ചു തീവ്രവാദികള്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തുകയും 26…
Read More » -
ഭൗമനിരീക്ഷണ ഉപഗ്രഹം നിസാര്‍ വിക്ഷേപിച്ചു; ഇന്ത്യ-യു.എസ് സംയുക്ത സംരംഭം, ചെലവേറിയ ദൗത്യം
ശ്രീഹരിക്കോട്ട:ഭൗമനിരീക്ഷണ ഉപഗ്രഹം നിസാര്‍ വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യയുടെയും അമേരിക്കയുടെയും ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങള്‍ സംയുക്തമായി വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമാണ് നിസാര്‍ (നാസ-ഐഎസ്ആര്‍ഒ സിന്തറ്റിക് ആപ്പര്‍ച്ചര്‍ റഡാര്‍. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്‌സ് സെന്ററില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഭൗമോപരിതലത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും സൂക്ഷ്മമായി നിരീക്ഷിച്ച് വിവരം കൈമാറുകയാണ് നിസാറിന്റെ പ്രധാന ദൗത്യം. ഐഎസ്ആര്‍ഒയും നാസയും സംയുക്തമായി നടത്തുന്ന ആദ്യ ഉപഗ്രഹ വിക്ഷേപണമാണിത്. ഇന്ത്യയുടെ ജിഎസ്എല്‍വി-എഫ് 16 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. 743 കിലോമീറ്റര്‍ അകലെയുള്ള സൗര-സ്ഥിര ഭ്രമണപഥത്തിലൂടെയാണ് നിസാര്‍ ഭൂമിയെ ചുറ്റുക. ഭൗമോപരിതലത്തിലെ ഓരോ സ്ഥലത്തിന്റെയും വിവരങ്ങള്‍ 12 ദിവത്തെ ഇടവേളയില്‍ രേഖപ്പെടുത്താന്‍ നിസാറിലെ നിരീക്ഷണ ഉപകരണങ്ങള്‍ക്ക് കഴിയും. ലോകത്ത് തന്നെ ഏറ്റവും ചെലവേറിയ ഉപഗ്രഹ വിക്ഷേപണങ്ങളിലൊന്നാണ് നിസാറിന്റേത്. 150 കോടി ഡോളറാണ് (13,000 കോടി രൂപ) ചെലവ്. ഇതില്‍ 788 കോടി രൂപയാണ് ഇന്ത്യ മുടക്കുന്നത്. ഏറ്റവും വലിയ ഇന്‍ഡോ-യുഎസ് ഉപഗ്രഹ ദൗത്യങ്ങളില്‍ ഒന്നാണിത്. ഭൂമിയുടെ അഭൂതപൂര്‍വമായ വിശദാംശങ്ങളോടുകൂടിയ…
Read More » -
ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിവെച്ചത് ഏതെങ്കിലും രാജ്യവുമായുള്ള വ്യാപാരവുമായി ബന്ധപ്പെട്ടല്ല: ഇന്ത്യ തിരിച്ചടിച്ചപ്പോള്‍ ഒട്ടേറെ രാജ്യങ്ങളില്‍ നിന്ന് വിളി വന്നു; മൂന്നാം കക്ഷി ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി എസ്. ജയ്ശങ്കര്‍
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനുമായി വെടിനിര്‍ത്തല്‍ ഉണ്ടായതില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് രാജ്യസഭയില്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിവെച്ചത് ഏതെങ്കിലും രാജ്യവുമായുള്ള വ്യാപാരവുമായി ബന്ധപ്പെട്ടല്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പാകിസ്താന്‍ ആക്രമണം നടത്തി. തിരിച്ചടിയായി പാകിസ്താന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുകൊണ്ട് ഇന്ത്യ പ്രത്യാക്രമണം നടത്തി. ഇതിനുശേഷം, പാകിസ്താന്‍ ഇപ്പോള്‍ യുദ്ധം നിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് സൂചിപ്പിച്ച് വിവിധ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയ്ക്ക് ഫോണ്‍ കോളുകള്‍ വന്നു തുടങ്ങിയെന്ന് രാജ്യസഭയില്‍ ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ജയശങ്കര്‍ പറഞ്ഞു. രാജ്യങ്ങളുടെ പേരുകള്‍ പരാമര്‍ശിച്ചില്ലെങ്കിലും സൗദി അറേബ്യ ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളുമായി ഇന്ത്യ നയതന്ത്രബന്ധം പുലര്‍ത്തിയിരുന്നുവെന്ന് ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ മധ്യസ്ഥത സ്വീകരിക്കില്ലെന്നും വെടിനിര്‍ത്തലിനുള്ള ഏത് അഭ്യര്‍ത്ഥനയും ഔദ്യോഗിക സൈനിക മാര്‍ഗങ്ങളിലൂടെ വരണമെന്നും ബന്ധപ്പെട്ട എല്ലാ കക്ഷികളോടും വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു. ”പോരാട്ടം നിര്‍ത്തണമെങ്കില്‍, അത് പാകിസ്ഥാന്റെ ഡിജിഎംഒ…
Read More » -
കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും; കേസ് എന്‍ഐഎ കോടതിയിലേക്ക്; ആഘോഷവുമായി ബജ്റങ്ദള്‍
റായ്പുര്‍: ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ 5 ദിവസമായി ജയില്‍ കഴിയുന്ന കന്യാസ്ത്രീകളായ പ്രീതി മേരിയുടെയും വന്ദന ഫ്രാന്‍സിസിന്റെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ബിലാസ്പുരിലെ എന്‍ഐഎ കോടതിയെ സമീപിക്കാനും നിര്‍ദേശിച്ചു. ജാമ്യാപേക്ഷ തള്ളിയതോടെ കന്യാസ്ത്രീകള്‍ക്ക് ജയിലില്‍ തുടരേണ്ടിവരും. പ്രീതി മേരിയുടെയും വന്ദന ഫ്രാന്‍സിസിന്റെയും ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മജിസ്‌ട്രേട്ട് കോടതി തള്ളിയിരുന്നു. കേസില്‍ ആരോപിച്ചിരിക്കുന്ന മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ അധികാരപരിധിയിലല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെ തുടര്‍ന്നാണ് സെഷന്‍സ് കോടതിയെ സമീപിച്ചത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ഈ കോടതിയിലാണ് പരിഗണിക്കുക. മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ നടന്നിട്ടില്ലെന്നും, ജോലി ചെയ്തു ജീവിക്കാനായി ഭരണഘടന നല്‍കുന്ന അവകാശമാണു യുവതികള്‍ ഉപയോഗിച്ചതെന്നും ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നു. കേസ് പരിഗണിച്ചപ്പോള്‍ തന്നെ, തങ്ങള്‍ക്ക് ഈ കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്ന് അപേക്ഷ തള്ളുകയായിരുന്നു. അതേസമയം, കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചില്ലെന്ന് അറിഞ്ഞതോടെ കോടതിക്ക് പുറത്ത് ബജ്റങ്ദള്‍ പ്രവര്‍ത്തകരുടെ…
Read More » -
മദര്‍തെരേസയെയും കയ്യാമംവച്ചേനെ; കന്യാസ്ത്രീകളെ പോലീസിന് മുന്നിലിട്ട് മര്‍ദിച്ചു, അപമാനിച്ചു; ജയിലില്‍ സന്ദര്‍ശിച്ച് ഇടത് സംഘം
റായ്പുര്‍: ഛത്തീസ്ഗഢില്‍ റിമാന്‍ഡിലായ മലയാളി കന്യാസ്ത്രീകളെ ഇടത് പ്രതിനിധി സംഘം ജയിലിലെത്തി സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെ ദുര്‍ഗ് ജില്ലാ ജയിലിലെത്തിയാണ് ഇടത് നേതാക്കള്‍ കന്യാസ്ത്രീകളെ സന്ദര്‍ശിച്ചത്. സിപിഎം നേതാവ് വൃന്ദ കാരാട്ട്, സിപിഐ നേതാവ് ആനി രാജ, എം.പി.മാരായ ജോസ് കെ. മാണി, പി.പി. സുനീര്‍, എ.എ. റഹീം, കെ. രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് ഇടത് സംഘത്തിലുണ്ടായിരുന്നത്. ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകള്‍ പൂര്‍ണമായും നിരപരാധികളാണെന്നും അവര്‍ക്കെതിരായ എഫ്ഐആര്‍ പിന്‍വലിക്കണമെന്നും കന്യാസ്ത്രീകളെ സന്ദര്‍ശിച്ചശേഷം വൃന്ദാ കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു. കന്യാസ്ത്രീകള്‍ രണ്ടുപേരും ആരോഗ്യപ്രശ്നങ്ങളുള്ളവരാണ്. അവരുടെ ആരോഗ്യം മോശമായി. ജയിലില്‍ തറയില്‍ കിടന്നുറങ്ങേണ്ടിവന്നു. അവര്‍ നിരപരാധികളാണ്. ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ബിജെപി അജണ്ടയെത്തുടര്‍ന്നാണ് രണ്ടുപേരും ജയിലിലായത്. അവരെ പോലീസിന് മുന്നിലിട്ടാണ് മര്‍ദിച്ചത്. അവരെ അപമാനിച്ചു. തങ്ങള്‍ ഇന്ത്യയിലെ പൗരന്മാരല്ലേ എന്നാണ് അവര്‍ ചോദിക്കുന്നത്. അവര്‍ക്കെതിരായ എഫ്ഐആര്‍ പിന്‍വലിക്കണം. എത്രയുംവേഗം അവരെ വിട്ടയക്കണം. നിയമം കൈയിലെടുത്തവരെ ശിക്ഷിക്കണമെന്നും വൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു. കന്യാസ്ത്രീകള്‍ക്കെതിരായ എഫ്ഐആര്‍ റദ്ദാക്കി ഭരണകൂടം മാപ്പുപറയണമെന്ന്…
Read More » -
‘മിസൈല്‍ തൊടുക്കാന്‍ തയാറാക്കിയപ്പോള്‍ തന്നെ 150 ലോഞ്ചറുകള്‍ പൊട്ടിത്തെറിച്ചു, ഇസ്ലാമിക് റിപ്പബ്ലിക്ക് മുട്ടുകുത്തി’; ഇറാന്റെ വ്യോമ പ്രതിരോധം മുഴുവന്‍ ഇസ്രായേല്‍ ഹാക്ക് ചെയ്‌തെന്ന വെളിപ്പെടുത്തലുമായി ഇറാനിയന്‍ പ്രതിരോധ വിദഗ്ധന്‍; ഇതേ സംവിധാനം ഉപയോഗിച്ചാല്‍ വീണ്ടും തിരിച്ചടി നേരിടുമെന്നും മുന്നറിയിപ്പ്
ടെഹ്‌റാന്‍: ഇസ്രായേലുമായുണ്ടായ യുദ്ധത്തില്‍ ഇറാനുണ്ടായ നാശത്തെക്കുറിച്ചു സൂചന നല്‍കി ഇറാനിയന്‍ പ്രതിരോധ വിദഗ്ധന്‍. ഇസ്രയേലിനെതിരേ മിസൈലുകള്‍ തൊടുക്കാന്‍ തയാറാക്കിയപ്പോള്‍തന്നെ നൂറിലധികം ലോഞ്ചറുകള്‍ പൊട്ടിത്തെറിച്ചു. രാജ്യത്തിന്റെ മുഴുവന്‍ വ്യോമ പ്രതിരോധ സംവിധാനവും ഇസ്രായേല്‍ ഹാക്ക് ചെയ്‌തെന്നും പ്രതിരോധ വിശകലന വിദഗ്ധനായ സയീദ് ലെയ്‌ലാസ് ഓണ്‍ലൈന്‍ മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘120 മുതല്‍ 150 വരെ റോക്കറ്റ് ലോഞ്ചറുകള്‍ അവ സജീവമാക്കിയ നിമിഷം പൊട്ടിത്തെറിച്ചതായി ഞങ്ങള്‍ കണ്ടു. ഇറാന്റെ മുഴുവന്‍ വ്യോമ പ്രതിരോധ സംവിധാനവും ഹാക്ക് ചെയ്യപ്പെട്ടു’ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ എക്‌തെസാദ് ഓണ്‍ലൈനോടു വെളിപ്പെടുത്തി. ഇറാനില്‍ മാധ്യമങ്ങള്‍ക്കു കടുത്ത നിയന്ത്രണം നിലനില്‍ക്കുമ്പോഴാണ് സ്വന്തം രാജ്യത്തിന്റെ തകര്‍ച്ചയെക്കുറിച്ച് അപൂര്‍വ അഭിമുഖം പുറത്തുവന്നത്. ഇറാന്‍ പരസ്യമായി വെളിപ്പെടുത്തിയ കണക്കുകള്‍ പലതും യാഥാര്‍ഥ്യത്തെക്കാള്‍ ചെറുതാണ്. ഇസ്രായേല്‍ അത്രത്തോളം ഇറാന്റെ സൈനിക ശക്തിയിലേക്കു തുളച്ചു കയറിയിട്ടുണ്ടെന്ന് യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ മൈക്കല്‍ പ്രജന്റ് അഭിമുഖത്തിനു പിന്നാലെ പ്രതികരിച്ചു. 120നും 150നും ഇടയില്‍ ലോഞ്ചറുകള്‍ തകര്‍ന്നെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍…
Read More » -
അടുക്കള ബജറ്റ് നിയന്ത്രിക്കാനും ചൈനതന്നെ ശരണം! കിഴിവ് പ്രഖ്യാപിച്ചതോടെ ഇന്ത്യയിലേക്കുള്ള സോയ ഓയില്‍ ഇറക്കുമതി കുതിച്ചുയര്‍ന്നു; മൂന്നു മാസത്തിനിടെ എത്തിയത് 1.50 ലക്ഷം മെട്രിക് ടണ്‍; അര്‍ജന്റീനയെയും ബ്രസീലിനെയും വെട്ടി
മുംബൈ: വന്‍ വിലക്കിഴിവു പ്രഖ്യാപിച്ചതിനു പിന്നാലെ ചൈനയില്‍നിന്നുള്ള സോയ ഓയില്‍ ഇറക്കുമതിയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിനും ഡിസംബറിനും ഇടയില്‍ 1.50 മെട്രിക് ടണ്‍ സോയ എണ്ണ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്‌തെന്നാണു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തെക്കേഅമേരിക്കന്‍ രാജ്യങ്ങളില്‍നിന്നായിരുന്നു ഇതുവരെ ഇറക്കുമതിയെങ്കില്‍ ഇക്കുറി അവരെ ഒഴിവാക്കിയത് ചൈനീസ് ക്രഷറുകളില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്തത്. നിലവില്‍ ലോകത്തിലേറ്റവും കൂടുതല്‍ സോയബീന്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയാണ്. ഇറക്കുമതി കുത്തനെ ഉയര്‍ന്നതോടെ അവിടെ സോയ എണ്ണയ്ക്കു വിലയിടിഞ്ഞു. ഇറക്കുമതി പട്ടികയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ക്രഷറുകളെയും ബാധിച്ചിരുന്നു. ഇതിനിടെയാണ് ഇന്ത്യയിലേക്ക് റെക്കോഡ് ഇറക്കുമതി നടത്തിയത്. ഇതു വീണ്ടും ചൈനീസ് സോയബീന്‍ വിപണിയെ ഉഷാറാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് വില്‍പനക്കാര്‍ ടണ്ണിനു 15 മുതല്‍ 20 ഡോളര്‍വരെ വിലക്കിഴിവാണു പ്രഖ്യാപിച്ചത്. ഈ അവസരം മുതലെടുത്താണ് ഇന്ത്യന്‍ വ്യാപാരികള്‍ വന്‍തോതില്‍ ഇറക്കുമതി നടത്തിയത്. ‘ചൈനയിലെ സോയാബീന്‍ ക്രഷറുകള്‍ ആവശ്യത്തിലധികം എണ്ണയുത്പാദനത്തില്‍ വലഞ്ഞപ്പോഴാണ് വിലക്കിഴിവ് പ്രഖ്യാപിച്ചത്. ഉടനടി അവര്‍ ഇന്ത്യയില്‍…
Read More »