Breaking NewsIndiaLead NewsNEWSWorld

‘മിസൈല്‍ തൊടുക്കാന്‍ തയാറാക്കിയപ്പോള്‍ തന്നെ 150 ലോഞ്ചറുകള്‍ പൊട്ടിത്തെറിച്ചു, ഇസ്ലാമിക് റിപ്പബ്ലിക്ക് മുട്ടുകുത്തി’; ഇറാന്റെ വ്യോമ പ്രതിരോധം മുഴുവന്‍ ഇസ്രായേല്‍ ഹാക്ക് ചെയ്‌തെന്ന വെളിപ്പെടുത്തലുമായി ഇറാനിയന്‍ പ്രതിരോധ വിദഗ്ധന്‍; ഇതേ സംവിധാനം ഉപയോഗിച്ചാല്‍ വീണ്ടും തിരിച്ചടി നേരിടുമെന്നും മുന്നറിയിപ്പ്

'അവര്‍ ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ റഷ്യന്‍ ആണ്. അവരെ എങ്ങനെ ഹാക്ക് ചെയ്യാമെന്നും നുഴഞ്ഞുകയറാനും ഡാറ്റ കൈകാര്യം ചെയ്യാനും പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കാനും സൈബര്‍ ആക്രമണങ്ങള്‍ നടത്താനും ഇസ്രായേലിന് ഇതിനകം അറിയാം

ടെഹ്‌റാന്‍: ഇസ്രായേലുമായുണ്ടായ യുദ്ധത്തില്‍ ഇറാനുണ്ടായ നാശത്തെക്കുറിച്ചു സൂചന നല്‍കി ഇറാനിയന്‍ പ്രതിരോധ വിദഗ്ധന്‍. ഇസ്രയേലിനെതിരേ മിസൈലുകള്‍ തൊടുക്കാന്‍ തയാറാക്കിയപ്പോള്‍തന്നെ നൂറിലധികം ലോഞ്ചറുകള്‍ പൊട്ടിത്തെറിച്ചു. രാജ്യത്തിന്റെ മുഴുവന്‍ വ്യോമ പ്രതിരോധ സംവിധാനവും ഇസ്രായേല്‍ ഹാക്ക് ചെയ്‌തെന്നും പ്രതിരോധ വിശകലന വിദഗ്ധനായ സയീദ് ലെയ്‌ലാസ് ഓണ്‍ലൈന്‍ മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘120 മുതല്‍ 150 വരെ റോക്കറ്റ് ലോഞ്ചറുകള്‍ അവ സജീവമാക്കിയ നിമിഷം പൊട്ടിത്തെറിച്ചതായി ഞങ്ങള്‍ കണ്ടു. ഇറാന്റെ മുഴുവന്‍ വ്യോമ പ്രതിരോധ സംവിധാനവും ഹാക്ക് ചെയ്യപ്പെട്ടു’ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ എക്‌തെസാദ് ഓണ്‍ലൈനോടു വെളിപ്പെടുത്തി. ഇറാനില്‍ മാധ്യമങ്ങള്‍ക്കു കടുത്ത നിയന്ത്രണം നിലനില്‍ക്കുമ്പോഴാണ് സ്വന്തം രാജ്യത്തിന്റെ തകര്‍ച്ചയെക്കുറിച്ച് അപൂര്‍വ അഭിമുഖം പുറത്തുവന്നത്.

Signature-ad

ഇറാന്‍ പരസ്യമായി വെളിപ്പെടുത്തിയ കണക്കുകള്‍ പലതും യാഥാര്‍ഥ്യത്തെക്കാള്‍ ചെറുതാണ്. ഇസ്രായേല്‍ അത്രത്തോളം ഇറാന്റെ സൈനിക ശക്തിയിലേക്കു തുളച്ചു കയറിയിട്ടുണ്ടെന്ന് യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ മൈക്കല്‍ പ്രജന്റ് അഭിമുഖത്തിനു പിന്നാലെ പ്രതികരിച്ചു. 120നും 150നും ഇടയില്‍ ലോഞ്ചറുകള്‍ തകര്‍ന്നെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വളരെ വലുതാണ്. യഥാര്‍ഥ സംഖ്യ അതില്‍ കൂടുതലാകാനാണു സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലുമായി നിരന്തരം സംഘര്‍ഷ സാധ്യത നിലനില്‍ക്കുമ്പോഴും ഇറാന്‍ വേണ്ടത്ര തയാറെടുപ്പുകള്‍ നടത്തിയില്ല. അത്രത്തോളം ആഴത്തിലുളള ആക്രമണം ഇറാന്റെ സൈനിക പരാജയം വിളിച്ചോതുന്നെന്നും ലെയ്‌ലാസ് പറയുന്നു. ഇനിയൊരു അവസരത്തില്‍ മറിച്ചൊന്നു തെളിയിക്കുന്നതുവരെ റവല്യൂഷനറി ഗാര്‍ഡുകളെയോ ഇന്റലിജന്‍സ് മന്ത്രാലയത്തെയോ സുരക്ഷാ ഉദ്യോഗസ്ഥരെയോ വിശ്വസിക്കാന്‍ കഴിയില്ല. സുരക്ഷാ കാഴ്ചപ്പാടില്‍ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ മുട്ടുകുത്തി എന്ന് എളുപ്പത്തില്‍ പറയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധസമയത്ത്, സായുധ സേനാ മേധാവി മുഹമ്മദ് ബാഗേരി, ഐആര്‍ജിസി കമാന്‍ഡര്‍ ഹൊസൈന്‍ സലാമി, ഐആര്‍ജിസി എയ്റോസ്പേസ് ഫോഴ്സ് കമാന്‍ഡര്‍ അമീര്‍ അലി ഹാജിസാദെ, ഐആര്‍ജിസി ഡെപ്യൂട്ടി ഫോര്‍ ഓപ്പറേഷന്‍സ് മെഹ്ദി റബ്ബാനി എന്നിവരുള്‍പ്പെടെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ജിസി) നിരവധി മുതിര്‍ന്ന കമാന്‍ഡര്‍മാരെ ഇസ്രായേല്‍ കൊലപ്പെടുത്തി.

വ്യാപക ഹാക്കിംഗ് നടത്തിയെന്നതു ശരിയെങ്കില്‍ തിരികെപ്പിടിക്കാന്‍ കഴിയുമോ എന്നതില്‍ പ്രജന്റ് സംശയം പ്രകടിപ്പിക്കുന്നു. ‘അവര്‍ ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ റഷ്യന്‍ ആണ്. അവരെ എങ്ങനെ ഹാക്ക് ചെയ്യാമെന്നും നുഴഞ്ഞുകയറാനും ഡാറ്റ കൈകാര്യം ചെയ്യാനും പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കാനും സൈബര്‍ ആക്രമണങ്ങള്‍ നടത്താനും ഇസ്രായേലിന് ഇതിനകം അറിയാം. ഇറാന്‍ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വീണ്ടും നിറയ്ക്കാനും പഴയ ശേഷിയിലേക്ക് മടങ്ങാനും ശ്രമിക്കുകയാണെങ്കില്‍, അത് അടിസ്ഥാനപരമായി അതേ സംവിധാനം പുനഃസ്ഥാപിക്കുക എന്നതാണ്- ഇസ്രായേലിന് വീണ്ടും തകര്‍ക്കാന്‍ കഴിയുന്ന ഒന്ന്’- പ്രജന്റ് പറയുന്നു.

12 ദിവസത്തെ യുദ്ധത്തിനിടെ ഇസ്രായേലി വ്യോമാക്രമണങ്ങളിലും ഡ്രോണ്‍ ആക്രമണങ്ങളിലും സിവിലിയന്മാര്‍, സൈനിക ഉദ്യോഗസ്ഥര്‍, ആണവ ശാസ്ത്രജ്ഞര്‍ എന്നിവരുള്‍പ്പെടെ നൂറുകണക്കിന് ഇറാനികള്‍ കൊല്ലപ്പെട്ടു. ഇറാന്റെ തിരിച്ചടിയില്‍ 27 ഇസ്രായേലി സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തിനിടെ 1,062 ഇറാനികള്‍ കൊല്ലപ്പെട്ടെന്നാണ് ഇറാനിയന്‍ വക്താവ് പറഞ്ഞത്. അതില്‍ 786 സൈനികരും 276 സാധാരണക്കാരും ഉള്‍പ്പെടുന്നു.

’12 ദിവസത്തെ യുദ്ധത്തില്‍, ഭരണ സംവിധാനത്തില്‍ നിരാശരായിരുന്നിട്ടും, ഇറാനിയന്‍ ജനത നിശബ്ദമായി രാജ്യത്തിന്റെ പ്രദേശിക സമഗ്രതയെ പ്രതിരോധിക്കാന്‍ എഴുന്നേറ്റു. അതിനര്‍ത്ഥം ഇറാനിയന്‍ ജനതയ്ക്കും ഇസ്ലാമിക് റിപ്പബ്ലിക്കിനും ഇടയില്‍ അനുരഞ്ജനത്തിന് ഇപ്പോഴും ഇടമുണ്ടെന്നാണെന്നു ലെയ്‌ലാസ് പറയുന്നു.

 

Israel caused over 100 Iranian missile launchers to explode upon activation during the war last month, an Iranian analyst alleged in a newspaper interview, adding that the country’s entire air defense system was hacked by Israel.

Back to top button
error: