India
-
ഓപ്പറേഷന്‍ അഖല്‍: കാശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ വധിച്ച് സുരക്ഷാ സേന. ശനിയാഴ്ച കുല്‍ഗാം ജില്ലയിലെ അഖല്‍ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. വെള്ളിയാഴ്ചയാണ് സുരക്ഷാ സേനയ്ക്ക് അഖലിലെ വനപ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന് ഇന്റലിജന്‍സ് വിവരം ലഭിക്കുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഓപ്പറേഷന്‍ അഖല്‍ എന്ന് പേരുള്ള ഒരു ദൗത്യത്തിനും സുരക്ഷാ സേന രൂപം നല്‍കി.
Read More » -
അമേരിക്കന്‍ വിലക്കില്‍ പണികിട്ടി തുടങ്ങിയോ? റഷ്യയില്‍നിന്ന് ഇന്ത്യയിലേക്കു വന്ന മൂന്ന് എണ്ണക്കപ്പലുകള്‍ വഴിതിരിച്ചുവിട്ടു; റിലയന്‍സിനും ഭാരത് പെട്രോളിയത്തിനും തിരിച്ചടി; പുറപ്പെടാനിരിക്കുന്ന രണ്ടു കപ്പലുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെയും വിലക്ക്; പെട്രോള്‍ വില ഉയരുമെന്ന ആശങ്ക
ന്യൂഡല്‍ഹി/മോസ്‌കോ: അമേരിക്കന്‍ വിലക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ റിഫൈനറികള്‍ ലക്ഷ്യമിട്ട് എത്തിയ മൂന്ന് റഷ്യന്‍ എണ്ണക്കപ്പലുകള്‍ വഴിതിരിച്ചുവിട്ടെന്നു റിപ്പോര്‍ട്ട്. റഷ്യന്‍ എണ്ണയുടെ വ്യാപാരം നടത്തിയിരുന്ന ഇറാന്‍ ബന്ധമുള്ള 115 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കപ്പലുകള്‍ക്കും ഈയാഴ്ചയാണ് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ പരിധിയില്‍ ഉള്‍പെട്ട കപ്പലുകളാണു വഴിമാറിയതെന്ന് ഇതുമായി ബന്ധപ്പെട്ട സോഴ്‌സുകളെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ, റഷ്യയില്‍നിന്നുള്ള എണ്ണ വാങ്ങുന്നതില്‍നിന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, യുക്രൈനുമായി സമാധാനക്കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ റഷ്യക്കു നൂറു ശതമാനം നികുതി ചുമത്തുമെന്നും ഭീഷണി മുഴക്കിയിരുന്നു. അഫ്രാമാക്‌സസ് ടാഗോര്‍, ഗ്വാന്‍യിന്‍, സ്യൂസ്മാക്‌സ് ടസോസ് എന്നീ കപ്പലുകളാണ് റഷ്യന്‍ എണ്ണയുമായി പുറപ്പെട്ടത്. ഈമാസം ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തുമെന്നായിരുന്നു വിവരം. ഈ മൂന്നു കപ്പലുകളും അമേരിക്കന്‍ ഉപരോധത്തില്‍ ഉള്‍പ്പെട്ടതാണ്. ചെന്നൈ തുറമുഖം ലക്ഷ്യമിട്ടാണ് ടാഗോര്‍ പുറപ്പെട്ടത്. ഇന്ത്യയുടെ പടിഞ്ഞാറന്‍ തുറമുഖങ്ങളെ ലക്ഷ്യമിട്ടാണു മറ്റു രണ്ടു കപ്പലുകളും പുറപ്പെട്ടതെന്നു ട്രേഡ് സോഴ്‌സുകളും റഷ്യന്‍ തുറമുഖ…
Read More » -
പ്രതീക്ഷയില്‍നിന്ന് പടുകുഴിയിലേക്ക്; ബംഗ്ലാദേശില്‍ ഷേഖ് ഹസീന യുഗം അവസാനിച്ചിട്ട് ഒരുവര്‍ഷം; ബാക്കിയാകുന്നത് ബലാത്സംഗവും ആള്‍ക്കൂട്ട ആക്രമണങ്ങളും ന്യൂനപക്ഷ പീഡനങ്ങളും കൊടികുത്തി വാഴുന്ന തെരുവുകള്‍; അധികാരത്തിന്റെ മത്തില്‍ നിയമവാഴ്ച മറന്ന ഡോ. യൂനിസ് ഖാന്‍; ജനാധിപത്യം ഇനിയുമകലെ
ധാക്ക: ബംഗ്ലാദേശിന്റെ രാഷ്ട്രീയ ഭൂപടത്തെയാകെ അടിമുടി അട്ടിമറിച്ച വിദ്യാര്‍ഥി കലാപത്തിന് ജൂലൈയില്‍ ഒരു വര്‍ഷം പിന്നിട്ടു. ബംഗ്ലാദേശിനെ അതിന്റെ ഗര്‍ഭത്തില്‍തന്നെ പിടിച്ചുലച്ച കലാപത്തിലൂടെ, 15 വര്‍ഷം നീണ്ട ഷേഖ് ഹസീനയുടെ ഭരണം അവസാനിച്ചു. ചിലര്‍ക്കിത് ഒരു രാഷ്ട്രീയ മാറ്റം മാത്രമായിരുന്നു. മറ്റു ചിലര്‍ക്ക് പ്രതീക്ഷാ നിര്‍ഭരമായ ജനാധിപത്യത്തിലേക്കുള്ള ‘രണ്ടാം സ്വാതന്ത്ര്യ’ സമരവും. നോബേല്‍ ജേതാവും എഴുത്തുകാരനുമൊക്കെയായ ഡോ. മുഹമ്മദ് യൂനിസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ 2024 ഓഗസ്റ്റ് എട്ടിന് അധികാരമേറ്റു. നിയമവാഴ്ച പുനസ്ഥാപിക്കുക, രാജ്യത്തിന്റെ ഭരണസംവിധാനത്തെയാകെ നവീകരിക്കുക, ബംഗ്ലാദേശിനെ സ്വതന്ത്രവും നീതിയുക്തവുമായ ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലേക്കു നയിക്കുക എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങള്‍ അദ്ദേഹത്തിനു കല്‍പിച്ചുകൊടുത്തു. ഷേഖ് ഹസീനയുടെ ഏകാധിപത്യ ഭരണത്തില്‍നിന്നും ശുദ്ധവായു ശ്വസിക്കാന്‍ കഴിയുന്ന രാജ്യമാക്കി മാറ്റാനുള്ള മാതൃകാ സംവിധാനമായി യൂനിസ് ഖാന്‍ ഭരണകൂടത്തെ ജനം കണ്ടു. പക്ഷേ, പ്രതീക്ഷകളെല്ലാം മധുവിധു കാലത്തുതന്നെ അസ്തമിച്ചു. ഭരണസ്ഥിരത അരക്കിട്ടുറപ്പിക്കുന്നതിനു പകരം അത്യഗാധമായ രാഷ്ട്രീയ കുഴമറിച്ചിലുകളിലേക്കും ജനങ്ങളുടെ അവിശ്വാസത്തിലേക്കും ഭരണപരമായ കുത്തഴിച്ചിലുകളിലേക്കുമാണു ആ രാജ്യം ചെന്നു…
Read More » -
ബിഹാര്‍ തിരഞ്ഞെടുപ്പ്: കരട് പട്ടികയില്‍ നിന്ന് 65 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്; ഏറ്റവുമധികം വോട്ടര്‍മാര്‍ ഒഴിവായത് പട്നയില്‍ നിന്ന്; എന്‍ഡിഎയെ സഹായിക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷം
പട്ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തയ്യാറാക്കിയ കരട് പട്ടികയില്‍ 65 ലക്ഷത്തിലധികം വോട്ടര്‍മാരെ ഒഴിവാക്കി. വോട്ടര്‍മാരില്‍ പലരും മരിക്കുകയോ സംസ്ഥാനം വിട്ടുപോകുകയോ കണ്ടെത്താന്‍ കഴിയാത്തവരോ ഒന്നിലേറെ തവണ വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തവരോ ആണെന്നാണ് വിവരം. കരട് പട്ടികയില്‍ പട്നയില്‍ നിന്നാണ് ഏറ്റവുമധികം വോട്ടര്‍മാര്‍ ഒഴിവായത്. 3.95 ലക്ഷം പേരാണ് പട്നയില്‍ നിന്ന് പുറത്തായത്. ഈസ്റ്റ് ചമ്പാരണ്‍ ജില്ലയില്‍ നിന്ന് 3.16 ലക്ഷം, മധുബനിയില്‍ നിന്ന് 3.52 ലക്ഷം, ഗോപാല്‍ഗഞ്ജില്‍ നിന്ന് 3.10 ലക്ഷം എന്നിങ്ങനെയാണ് കൂടുതലായി വോട്ടര്‍മാരെ ഒഴിവാക്കിയ ജില്ലകള്‍. ഇതോടെ ആകെ വോട്ടര്‍മാരുടെ എണ്ണം 7.9 കോടിയില്‍ നിന്ന് 7.24 ആയി കുറഞ്ഞു. 243 നിയമസഭാ മണ്ഡലങ്ങളും 90,817 പോളിങ് സ്റ്റേഷനുകളുമാണ് പട്ടിക പുതുക്കലില്‍ ഉള്‍പ്പെടുന്നത്. 22.34 ലക്ഷം വോട്ടര്‍മാര്‍ മരിച്ചു, 36.28 ലക്ഷം പേര്‍ സ്ഥിരമായി ബിഹാര്‍ വിട്ടുപോകുകയോ വിലാസം കണ്ടെത്താന്‍ സാധിക്കാതെ വരികയോ ചെയ്തു, 7.01 ലക്ഷം പേര്‍ ഒന്നിലധികം തവണ വോട്ടര്‍ പട്ടികയില്‍…
Read More » -
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാര്‍, റാണി മുഖര്‍ജി മികച്ച നടി; സഹനടന്‍ വിജയരാഘവന്‍, നടി ഉര്‍വശി
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും പങ്കിട്ടു. റാണി മുഖര്‍ജിയാണ് മികച്ച നടി. ആറ്റ്‌ലി സംവിധാനം ചെയ്ത ജവാനിലെ പ്രകടനമാണ് ഷാരൂഖ് ഖാനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഷാരൂഖ് ഖാന്റെ കരിയറിലെ ആദ്യ ദേശീയ പുരസ്‌കാരമാണിത്. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം കേരള സ്റ്റോറിയിലൂടെ സുദിപ്തോ സെന്‍ നേടി. വിധു വിനോദ് ചോപ്രയൊരുക്കിയ ട്വല്‍ത്ത് ഫെയിലാണ് മികച്ച ചിത്രം. മികച്ച ജനപ്രീയ സിനിമ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ്. പൂക്കാലം എന്ന ചിത്രത്തിലൂടെ വിജയരാഘവന്‍ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടി. മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിലൂടെ ഉര്‍വ്വശിയും തേടി. വശിലെ പ്രകടനത്തിലൂടെ ജാന്‍കി ബോഡിവാലെയും മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി. ആനിമലിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്ക് സ്വന്തമാക്കി. പുരസ്‌കാര പട്ടിക ചുവടെ: മികച്ച…
Read More » -
ക്ഷേത്രത്തില്‍ മന്ത്രിസഹോദരന്റെ ഗുണ്ടായിസം: വാഗ്വാദത്തിനിടെ കോണ്‍സ്റ്റബിളിന്റെ മുഖത്തടിച്ചു; വ്യാപക വിമര്‍ശനം
വിശാഖപട്ടണം: ക്ഷേത്രദര്‍ശനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിളിന്റെ മുഖത്തടിച്ച് മന്ത്രിസഹോദരന്‍. ആന്ധ്രാപ്രദേശ് റോഡ്സ് ആന്‍ഡ് ബില്‍ഡിങ്സ് വകുപ്പ് മന്ത്രിയും ടിഡിപി നേതാവുമായ ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ സഹോദരനാണ് പൊലീസിന്റെ മുഖത്തടിച്ചത്. നന്ദ്യാല്‍ ജില്ലയിലെ കൊലിമിഗുണ്ട്‌ല പ്രദേശത്തെ ക്ഷേത്രത്തിലായിരുന്നു സംഭവം. ജസ്വന്ത് എന്ന കോണ്‍സ്റ്റബിളിനെയാണ് മന്ത്രിയുടെ സഹോദരന്‍ മദന്‍ ഭൂപാല്‍ റെഡ്ഡി തല്ലിയത്. ക്ഷേത്രത്തിനുള്ളിലെ നിരോധിത മേഖലയില്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ഇരുവരും തമ്മില്‍ രൂക്ഷമായ വാഗ്വാദത്തിലേര്‍പ്പെടുകയും തുടര്‍ന്ന് മദന്‍ ഭൂപാല്‍ റെഡ്ഡി കോണ്‍സ്റ്റബിളിനെ തല്ലുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. അഹീെ ഞലമറ: വ്യാപക വിമര്‍ശനമാണ് മന്ത്രിസഹോദരനെതിരെ ഉയരുന്നത്. വീഡിയോ പ്രതിപക്ഷമായ വൈഎസ്ആര്‍ കോണ്‍ഗ്രസ് ഒരു ആയുധമാക്കി എടുത്തിട്ടുണ്ട്. ടിഡിപി നേതാക്കളും കുടുംബവും അഹങ്കാരം കാണിക്കുകയാണെന്നും നിയമത്തിന് പുല്ലുവിലയാണ് അവര്‍ നല്‍കുന്നതെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു. അധികാരം കയ്യാളുന്നവരുടെ വേണ്ടപ്പെട്ടവര്‍ പോലും നിയമത്തെ അവഗണിക്കുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ മദന്‍ ഭൂപാല്‍ റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രി ജനാര്‍ദ്ദന്‍…
Read More » -
ട്രംപിന്റെ ‘ഡെഡ് ഇക്കോണമി’ വാദം ഏറ്റുപിടിച്ച രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി; തള്ളി പാര്‍ട്ടി നേതാക്കള്‍
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ‘ഡെഡ് ഇക്കോണമി’ വാദം ഏറ്റുപിടിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. പാര്‍ട്ടി നേതാക്കളും സഖ്യകക്ഷി നേതാക്കളും ട്രംപിന്റെ വാദത്തെ തള്ളി രംഗത്തെത്തിയതോടെ രാഹുല്‍ ഒറ്റപ്പെട്ടു. ശശി തരൂര്‍, രാജീവ് ശുക്ല, ശിവസേന ഉദ്ധവ് വിഭാഗം നേതാക്കള്‍ തുടങ്ങിയവരാണ് ട്രംപിനെ തള്ളി രംഗത്തെത്തിയത്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ മരിച്ച സമ്പദ്വ്യവസ്ഥയാണെന്നായിരുന്നു ട്രംപ് കുറ്റപ്പെടുത്തിയത്. ട്രംപിന്റെ വാദം ശരിയാന്നെന്നും പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ഒഴികെ ബാക്കിയെല്ലാവര്‍ക്കും നമ്മുടേത് ഒരു മരിച്ച സമ്പദ്വ്യവസ്ഥയാണെന്ന് അറിയാമെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്. ട്രംപ് സത്യമാണ് പറഞ്ഞതെന്നും അദാനിയെ സഹായിക്കാനായി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ബിജെപി തീര്‍ത്തുകളഞ്ഞെന്നും രാഹുല്‍ പറഞ്ഞിരുന്നു. രാഹുലിന്റെ ഈ മറുപടിയെ പിന്തുണയ്ക്കാതെയാണ് പാര്‍ട്ടി നേതാക്കളും സഖ്യകക്ഷി നേതാക്കളും പ്രതികരിച്ചിരിക്കുന്നത്. അമേരിക്കയില്ലെങ്കിലും ഇന്ത്യക്ക് മറ്റ് ഓപ്ഷനുകളുണ്ട് എന്നായിരുന്നു ശശി തരൂര്‍ പ്രതികരിച്ചത്. ‘ നമ്മള്‍ യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചയിലാണ്, ബ്രിട്ടനുമായി ഒരു കരാര്‍ ഉണ്ടാക്കിക്കഴിഞ്ഞു. മറ്റ് രാജ്യങ്ങളുമായും ചര്‍ച്ചയിലാണ്. അമേരിക്കയ്ക്ക് പുറത്തും നമുക്ക്…
Read More » -
എന്‍ഐഎ കോടതിയില്‍ പഴുതടച്ച ജാമ്യാപേക്ഷ നല്‍കും: ജാമ്യത്തിനായി കന്യാസ്ത്രീകള്‍ ഇന്ന് ഹൈക്കോടതിയിലേക്ക്; ആവശ്യമെങ്കില്‍ സുപ്രീംകോടതിയില്‍ നിന്നടക്കം മുതിര്‍ന്ന അഭിഭാഷകരുടെ സേവനം ലഭ്യമാക്കും
ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ ജയിലില്‍ക്കഴിയുന്ന രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തിനായി ഛത്തീസ്ഗഢ് ഹൈക്കോടതിയെ സമീപിക്കും. നിയമവിദഗ്ധരുമായി ചര്‍ച്ചനടത്തിയശേഷം കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ)യാണ് വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. പഴുതടച്ച ജാമ്യാപേക്ഷ നല്‍കാനാണ് തീരുമാനം. മുതിര്‍ന്ന അഭിഭാഷകരെ നിയോഗിക്കും. മജിസ്ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും കഴിഞ്ഞദിവസം ജാമ്യാപേക്ഷ പരിഗണിച്ചിരുന്നില്ല. മനുഷ്യക്കടത്ത് ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ എന്‍ഐഎ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കേണ്ടതെന്ന് സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വെള്ളിയാഴ്ച ജാമ്യാപേക്ഷ നല്‍കിയാലും എപ്പോള്‍ പരിഗണിക്കുമെന്ന് പറയാനാകില്ല. ആവശ്യമെങ്കില്‍ സുപ്രീംകോടതിയില്‍ നിന്നടക്കം മുതിര്‍ന്ന അഭിഭാഷകരുടെ സേവനം ലഭ്യമാക്കുമെന്ന് കന്യാസ്ത്രീകളുടെ കുടുംബങ്ങള്‍ക്കൊപ്പം ഛത്തീസ്ഗഢിലുള്ള കോണ്‍ഗ്രസ് എംഎല്‍എമാരായ സജീവ് ജോസഫും റോജി എം. ജോണും പറഞ്ഞു. അതിനിടെ, അറസ്റ്റിലായ കന്യാസ്ത്രീകളുടെ സന്ന്യാസസഭയായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റിന്റെ (ഗ്രീന്‍ ഗാര്‍ഡന്‍സ്) മദര്‍ സുപ്പീരിയര്‍ ഇസബെല്‍ ഫ്രാന്‍സിസ് ദുര്‍ഗിലെത്തി. സിബിസിഐയുടെ സന്ന്യാസപ്രതിനിധി സംഘവും ജയിലില്‍ കന്യാസ്ത്രീകളെ സന്ദര്‍ശിച്ചു. കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ ആന്റോ ആന്റണി, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്,…
Read More » -
കന്യാസ്ത്രീകള്‍ക്ക് എതിരേ മൊഴി നല്‍കാന്‍ ഭീഷണിപ്പെടുത്തി; മര്‍ദിച്ചു; ബജ്‌റംഗ്ദള്‍ നേതാക്കള്‍ പറഞ്ഞതിന് അനുസരിച്ച് പോലീസ് കേസെടുത്തെന്നും നിര്‍ണായക വെളിപ്പെടുത്തലുമായി യുവതി
ന്യൂഡല്‍ഹി: മലയാളി കന്യാസ്ത്രീകള്‍ക്ക് അനുകൂല വെളിപ്പെടുത്തലുമായി യുവതി. കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിപ്പിച്ചത് ബജ്‌റംഗ്ദള്‍ നേതാവെന്ന് കന്യാസ്ത്രീകള്‍ കൂട്ടിക്കൊണ്ടുപോകേണ്ട യുവതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. നാളെ ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ കന്യാസ്ത്രീകള്‍ ജാമ്യാപേക്ഷ നല്‍കും. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ ഓര്‍ച്ച ഗ്രാമത്തിലെ മൂന്ന് യുവതികളെയാണ് ജോലിക്കായി കൂട്ടിക്കൊണ്ടുപോകാന്‍ സിസ്റ്റര്‍ പ്രീതിയും സിസ്റ്റര്‍ വന്ദനയും ദുര്‍ഗിലെത്തിയത്. മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ചുമത്തപ്പെട്ട കേസില്‍ കന്യാസ്ത്രീകള്‍ നിരപരാധികള്‍ എന്ന് പറയുകയാണ് ഇതില്‍ ഒരു യുവതി. ബജ്‌റംഗ് ദളിനെയും പൊലീസിനെയും വെട്ടിലാക്കുന്നതാണ് പ്രതികരണം. കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു. ബജറംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മ മര്‍ദിച്ചു, ഭീഷണിപ്പെടുത്തി. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞത് പ്രകാരം കേസെടുക്കാന്‍ പൊലീസ് തയാറായെന്നും 21കാരിയായ ആദിവാസി യുവതി കമലേശ്വരി പറയുന്നു. ഇനി അറിയേണ്ടത് നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സമാന്തര പൊലീസിങ് നടത്തിയ ബജ്‌റംഗ്ദളിനെതിരെ പരാതിയും നടപടിയും ഉണ്ടാകുമോ എന്നാണ്. ജയില്‍വാസം ഒരാഴ്ചയാകുന്ന നാളെ കന്യാസ്ത്രീകള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ഛത്തീസ്ഗഡ് മുന്‍ അഡിഷണല്‍ അഡ്വ. ജനറല്‍ അമൃതോ…
Read More » -
ആന്‍ഡമാന്‍ ദ്വീപുകളില്‍ ആദ്യമായി റെയ്ഡ് നടത്തി ഇഡി; പരിശോധന മുന്‍ എംപി ഉള്‍പ്പെട്ട വായ്പാ തട്ടിപ്പ് കേസില്‍; വന്‍ തോതില്‍ ക്രമക്കേടുകള്‍ നടന്നതായി ഏജന്‍സി
ന്യൂഡല്‍ഹി: മുന്‍ എംപി ഉള്‍പ്പെട്ട വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ റെയ്ഡ് നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന, കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ആദ്യമായാണ് ഇഡി ഇത്തരത്തില്‍ ഒരു പരിശോധന നടത്തുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കും അതിന്റെ വൈസ് ചെയര്‍മാനുമായ കുല്‍ദീപ് റായ് ശര്‍മ്മ(57)യുമായി ബന്ധപ്പെട്ടതാണ് കേസ്. ആന്‍ഡമാന്‍ നിക്കോബാര്‍ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ നിന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ തുടക്കം. പരിശോധനയില്‍, എഎന്‍എസ്സി ബാങ്ക് വായ്പകളും ഓവര്‍ഡ്രാഫ്റ്റ് സൗകര്യങ്ങളും അനുവദിച്ചതില്‍ വലിയ തോതിലുള്ള ക്രമക്കേടുകള്‍ നടന്നതായി സൂചിപ്പിക്കുന്ന ചില രേഖകള്‍ ഏജന്‍സി കണ്ടെടുത്തതായാണ് വിവരം. ശര്‍മ്മയുടെ പങ്കും തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു. ആന്‍ഡമാന്‍ നിക്കോബാറില്‍ 2019-2024 കാലയളവില്‍ എംപിയായിരുന്നു കോണ്‍ഗ്രസ് നേതാവായ കുല്‍ദീപ് റായ് ശര്‍മ്മ. കേസിന്റെ ഭാഗമായി ആന്‍ഡമാനിലെ പോര്‍ട്ട്…
Read More »