India
-
ഗതാഗതക്കുരുക്ക്: ആശുപത്രിയിലേക്ക് കരളുമായി മെട്രോയില്‍ യാത്ര; തുടര്‍ന്ന് അവിടെ കാത്തുനിന്ന ആംബുലന്‍സ് വഴി ആശുപത്രിയിലേയ്ക്ക്
ബംഗളൂരു: ബംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിനെ മറികടന്ന് ഒരാശുപത്രിയില്‍ നിന്ന് മറ്റൊരാശുപത്രിയിലേക്ക് കരള്‍ എത്തിക്കാനും മെട്രോ ട്രെയിന്‍. വൈറ്റ് ഫീല്‍ഡിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള രാജരാജേശ്വരീ നഗറിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് രോഗിക്ക് മാറ്റിവെക്കാനുള്ള കരള്‍ എത്തിച്ചത്. ഒരു ഡോക്ടറും ഏഴ് നഴ്‌സുമാരും ചേര്‍ന്ന് കരള്‍ സുരക്ഷിതമായി ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ മെട്രോ സ്റ്റേഷനിലെത്തിച്ചു. ശേഷം സാധാരണ മെട്രോ ട്രെയിന്‍ സര്‍വീസിലായിരുന്നു യാത്ര. വെള്ളിയാഴ്ച രാത്രി 8:42 ന് യാത്ര തുടങ്ങിയ ട്രെയിന്‍ പര്‍പ്പിള്‍ ലൈന്‍ വഴി 9:48 ന് രാജരാജേശ്വരി നഗറിലെ മെട്രോ സ്റ്റേഷനിലെത്തി. തുടര്‍ന്ന് അവിടെ കാത്തുനിന്ന ആംബുലന്‍സ് വഴി ആശുപത്രിയിലെത്തിച്ചു. ശസ്ത്രക്രിയക്കായി കൃത്യസമയത്ത് കരള്‍ ആശുപത്രിയില്‍ എത്തിക്കാനായതായി ബംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അറിയിച്ചു. വൈറ്റ് ഫീല്‍ഡ്, രാജരാജേശ്വരി നഗര്‍ മെട്രോ സ്റ്റേഷനുകളില്‍ കരളുമായി വരുന്ന ഡോക്ടറെയും നഴ്‌സുമാരെയും സ്വീകരിക്കാനും യാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരും തയ്യാറായിനിന്നിരുന്നു. ബംഗളൂരു മെട്രോയില്‍ ഇതാദ്യമായാണ്…
Read More » -
അങ്ങനെ വിരട്ടിയതുകൊണ്ട് അവസാനിപ്പിക്കാന്‍ പോകുന്നില്ല; ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന് വ്യക്തമാക്കി ഇന്ത്യ. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യന്‍ പൊതുമേഖലാ കമ്പനികള്‍ നിര്‍ത്തിവെച്ചത് നല്ല ചുവടുവെപ്പാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വന്നതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. ഇന്ത്യന്‍ കമ്പനികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതു തുടരും. തീരുമാനങ്ങള്‍ അസംസ്‌കൃത എണ്ണയുടെ വിലയെയും ക്രൂഡിന്റെ ഗ്രേഡിനെയും അടിസ്ഥാനമാക്കിയുള്ളതാണ്. ശേഖരം, ചരക്ക് നീക്കത്തിനുള്ള ചെലവ്, സാമ്പത്തിക ഘടകങ്ങള്‍ എന്നിവയും നിര്‍ണായകമാണെന്ന് സര്‍ക്കാര്‍വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഇന്ത്യയിലെ പൊതുമേഖലാ എണ്ണ സംസ്‌കരണ കമ്പനികള്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്ന റിപ്പോര്‍ട്ടുകളെ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. ഇന്ത്യയുടെ തീരുമാനത്തെ നല്ല നടപടി എന്ന് വിശേഷിപ്പിച്ച ട്രംപ് പക്ഷെ, ഈ അവകാശവാദം കൃത്യമാണോ എന്ന് തനിക്ക് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടെ പ്രതികരിക്കുകയായിരുന്നു ട്രംപ്. ”ഇന്ത്യ ഇനി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍…
Read More » -
കറങ്ങിയടിച്ചു കപ്പു വാങ്ങിയിട്ടൊന്നും കാര്യമില്ല! 73 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടും ഇന്ത്യയിലെ വിദേശ നിക്ഷേപം പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍; 96 ശതമാനത്തിന്റെ ഇടിവെന്നു റിസര്‍വ് ബാങ്ക്; വരുന്നതിനേക്കാള്‍ കൂടുതല്‍ പുറത്തേക്ക് ഒഴുകുന്നു
ന്യൂഡല്‍ഹി: ഔദ്യോഗിക രേഖകള്‍ നോക്കിയാല്‍ 73 രാജ്യങ്ങളിലാണ് പ്രധാനമന്ത്രി ഇക്കാലത്തിനിടെ സന്ദര്‍ശനം നടത്തിയത്. ചെല്ലുന്നയിടങ്ങളില്‍ ഔദ്യോഗിക ബഹുമതികള്‍ നല്‍കിയെന്നു മാധ്യമങ്ങള്‍. ഇതു കൊണ്ടൊക്കെ എന്തു ഗുണമെന്നു ചോദിച്ചാല്‍ ഇന്ത്യയുടെ സമ്പദ് രംഗത്തെ നിയന്ത്രിക്കുന്ന ആര്‍ബിഐ പോലും കൈമലര്‍ത്തും. ഇന്ത്യ ലോകത്തെ നാലാമത്തെ സമ്പദ് ശക്തിയായി മാറിക്കഴിഞ്ഞെന്നും നയ സ്ഥിരത, കറന്‍സി നിയന്ത്രണം എന്നിവയിലും രാജ്യം മുന്‍കാലത്തേക്കാള്‍ മെച്ചപ്പെട്ട അവസ്ഥ കൈവരിച്ചുവെന്നുമാണ് മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ വിദേശ കമ്പനികള്‍ ക്യൂവിലാണെന്നു പറയാനും അവര്‍ക്കു മടിയില്ല. പക്ഷേ, രാജ്യത്തെ റിസര്‍വ് ബാങ്ക് പുറത്തുവിടുന്ന കണക്കുകള്‍ സംഘപരിവാര്‍ പറയുന്നതില്‍നിന്ന് തികച്ചും വ്യത്യസ്മായ കണക്കുകളാണു ചൂണ്ടിക്കാട്ടുന്നത്. മോദിയുടെ ഭരണകാലത്ത് രാജ്യത്തേക്ക് എത്തിയതിനേക്കാള്‍ കൂടുതല്‍ മൂലധനം പുറത്തേക്കാണ് ഒഴുകിയതെന്നു റിസര്‍വ് ബാങ്ക് പറയുന്നു. 2000 മുതല്‍ 2025 വരെയുള്ള കാലയളവില്‍ മൂലധന ഒഴുക്കു സംബന്ധിച്ച കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് ഇന്ത്യയുടെയും ബിജെപിയുടെ സാമ്പത്തിക പദ്ധതികളെക്കുറിച്ചുമുള്ള യഥാര്‍ഥ ചിത്രം ലഭിക്കുന്നത്. 2023നും 2017നും ഇടയിലുള്ള കാലയളവ് മാറ്റി നിര്‍ത്തിയാല്‍…
Read More » -
തമിഴ്‌നടന്‍ മദന്‍ ബോബ് അന്തരിച്ചു
ചെന്നൈ: തമിഴ് സിനിമയില്‍ പ്രശസ്തനായ നടന്‍ മദന്‍ ബോബ് അന്തരിച്ചു. 71 വയസായിരുന്നു. എസ് കൃഷ്ണമൂര്‍ത്തി എന്നാണ് യഥാര്‍ഥ പേര്. അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയവെ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അന്ത്യം. നിരവധി തമിഴ് സിനിമകളില്‍ സഹനടനായും ഹാസ്യ നടനായും ഇദ്ദേഹം വേഷമിട്ടിട്ടുണ്ട്. തമിഴിലെ ജനപ്രിയ കോമഡി ഷോകളുടെ വിധി കര്‍ത്താവുകൂടി ആയിരുന്നു മദന്‍ ബോബ്. തെന്നാലി, ഫ്രണ്ട്‌സ്, റെഡ് എന്നീ സിനിമകളില്‍ ശ്രദ്ധേയ വേഷം അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തില്‍ സെല്ലുലോയിയ്ഡ്, ഭ്രമരം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Read More » -
പൊട്ടിക്കരച്ചില്‍, ശിക്ഷ പരമാവധി കുറയ്ക്കണം: കോടതിയോട് അപേക്ഷിച്ച് പ്രജ്വല്‍ രേവണ്ണ; ഇരയായ സ്ത്രീയെ വീണ്ടും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തത് ഗുരുതര കുറ്റമെന്നു കോടതി; മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകന് ഇനി അഴിയെണ്ണാം
ബെംഗളൂരു: ബലാത്സംഗ കേസില്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ജെഡിഎസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണ കോടതിയില്‍ പൊട്ടിക്കരഞ്ഞു. പ്രജ്വലിന്റെ പിതാവ് എച്ച്.ഡി. രേവണ്ണയും കോടതിയില്‍ എത്തിയിരുന്നു. ശിക്ഷാവിധിക്ക് മുന്‍പേ പരമാവധി കുറവ് ശിക്ഷ മാത്രം തരണമെന്നാണ് കോടതിയോട് പ്രജ്വല്‍ അപേക്ഷിച്ചത്. പരാതിക്കാരിയെ പ്രോസിക്യൂഷന്‍ നിര്‍ബന്ധിച്ചു ഹാജരാക്കിയതാണെന്നും അന്തിമ വാദത്തിനിടെ പ്രജ്വല്‍ കോടതിയില്‍ പറഞ്ഞു. വിധിക്കു മുന്‍പേ എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോഴായിരുന്നു പ്രജ്വലിന്റെ ഈ മറുപടി. ബലാത്സംഗ കേസില്‍ പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. 47കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് ശിക്ഷാവിധി. 5 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതിയുടേതാണ് വിധി. മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍ രേവണ്ണ. ഇരയായ സ്ത്രീയെ വീണ്ടും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തത് അതീവ ഗുരുതരമായ കുറ്റം എന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ഫോറന്‍സിക് തെളിവുകളാണ് നിര്‍ണായകമായത്. ഇരയായ സ്ത്രീയുടെ വസ്ത്രത്തില്‍ നിന്ന് പ്രജ്വലിന്റെ ഡിഎന്‍എ സാമ്പിളുകള്‍ ലഭിച്ചിരുന്നു.…
Read More » -
കാര്‍ യാത്രക്കാര്‍ക്ക് ഓണം ബംപര്‍; ദേശീയ പാതകളില്‍ ഇനി ടോള്‍ കൊടുത്ത് മുടിയില്ല; വാര്‍ഷിക ഫാസ് ടാഗ് പദ്ധതിയുമായി കേന്ദ്രം; 3000 രൂപ മുടക്കിയാല്‍ 200 തവണ കടക്കാം; 80 ശതമാനംവരെ ലാഭം; 90 രൂപയ്ക്കു പകരം 15 രൂപയ്ക്കു കടന്നുപോകാം; ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: ജോലിക്കോ മറ്റു യാത്രകള്‍ക്കുമയോ ദിവസേന ഹൈവേകളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു പുറത്തിറക്കാനിരിക്കുന്ന വാര്‍ഷിക ഫാസ്ടാഗ് പദ്ധതിയാണ് നിരന്തരം ടോള്‍ നല്‍കി യാത്ര ചെയ്യുന്നവര്‍ക്കു ഗുണം ചെയ്യുന്നത്. നിരന്തരം റീചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുന്നതിനൊപ്പം പണവും ലാഭിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. റോഡ് ട്രാന്‍സ്‌പോര്‍ട്ട്-ഹൈവേ മന്ത്രാലയമാണ് പദ്ധതിയുമായി മുന്നോട്ടു വരുന്നത്. ഓഗസ്റ്റ് 15ന് പദ്ധതി പ്രാബല്യത്തിലെത്തും. 3000 രൂപയ്ക്കു റീ ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ 200 തവണ ടോള്‍ കടക്കാന്‍ കഴിയുമെന്നതാണു പ്രത്യേകത. ഇതിലേതാണോ ആദ്യം എത്തുന്നത് അതാകും പരിഗണിക്കുക. എന്നാല്‍, വാണിജ്യ വാഹനങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ തുടങ്ങിയ വാഹനങ്ങള്‍ക്കു ലഭിക്കും. ഇപ്പോള്‍ ഫാസ് ടാഗ് ഉപയോഗിക്കുന്നവര്‍ക്കു പുതിയ അക്കൗണ്ട് എടുക്കേണ്ടതില്ല. വാര്‍ഷിക പദ്ധതി നിലവിലെ അക്കൗണ്ടില്‍ ആക്ടിവേറ്റ് ചെയ്യാന്‍ കഴിയും. ദേശീയ പാതകള്‍, ദേശീയ എക്‌സ്പ്രസ്‌വേകള്‍, സംസ്ഥാന പാതകള്‍ എന്നിവിടങ്ങളിലെല്ലാം ഇത് ഉപയോഗിക്കാം. രാജ്മാര്‍ഗ് യാത്ര ആപ്പ്, എന്‍എച്ച്എഐ,…
Read More » -
റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിയിട്ടില്ല, ദേശീയ താത്പര്യം കണക്കിലെടുത്ത് തുടരും; ട്രംപിന്റെയും രാജ്യാന്ത മാധ്യമങ്ങളുടെയും പ്രചാരണങ്ങള്‍ തള്ളി; എണ്ണക്കപ്പലുകള്‍ വഴിതിരിച്ചു വിട്ടെന്ന വാര്‍ത്തയോടു പ്രതികരിക്കാതെ കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ ഒരു കുറവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നു വ്യക്തമാക്കി സര്‍ക്കാര്‍. ഇന്ത്യ എണ്ണ ഇറക്കുമതി നിര്‍ത്തിവച്ചെന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. രാജ്യത്തിന്റെ തീരുമാനങ്ങള്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ, ഇന്ത്യ റഷ്യയില്‍നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി നിര്‍ത്തിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യം യുഎസ് പ്രസിഡന്റ് ട്രംപ് സ്വാഗതം ചെയ്‌തെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉയര്‍ന്ന താരിഫുകള്‍ ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, മാംഗ്ലോര്‍ റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍സ് എന്നിവ കഴിഞ്ഞയാഴ്ച ക്രൂഡ് ഓയില്‍ വാങ്ങിയില്ലെന്നായിരുന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ക്രൂഡ് ഓയില്‍ ഉത്പാദക രാജ്യമാണ് റഷ്യ. ശരാശരി 9.5 മില്യണ്‍ ബാരല്‍ ക്രൂഡ് ആണ് പ്രതിദിന ഉത്പാദനം. ഇത് ആകെ ലോക ഉപഭോഗത്തിന്റെ 10 ശതമാനത്തോളം വരും. റഷ്യയാണ് ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതിക്കാരും. പ്രതിദിനം 4.5 ദശലക്ഷം ബാരലാണ്…
Read More » -
മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം; ഒന്‍പതു ദിവസത്തിനു ശേഷം ജയിലിനു പുറത്തേക്ക്
റായ്പുര്‍: ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ, ഒന്‍പതു ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് കന്യാസ്ത്രീകള്‍ ജയില്‍ മോചിതരാകുന്നത്. ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തില്ല ഓഫിസ്, ആശുപത്രി ജോലിക്കായി കൂടെകൂട്ടിയ 3 പെണ്‍കുട്ടികളോടൊപ്പം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ തടഞ്ഞുവച്ച് പൊലീസിനു കൈമാറിയത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ കുടുംബത്തോടൊപ്പമാണ് സ്റ്റേഷനിലെത്തിയത്. ജോലിക്കായാണ് പോകുന്നതെന്ന് കുടുംബം വ്യക്തമാക്കിയെങ്കിലും മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് ചുമത്തിയത്. മനുഷ്യക്കടത്ത് എന്‍ഐഎ നിയമത്തിലെ ഗുരുതരകുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ ഇവ പരിഗണിക്കാന്‍ എന്‍ഐഎ പ്രത്യേക കോടതിക്കാണ് അധികാരമെന്നാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ വാദിച്ചത്. ഇത് അഡിഷനല്‍ സെഷന്‍സ് കോടതി അംഗീകരിച്ചിരുന്നു. ആദ്യം കേസ് പരിഗണിച്ച മജിസ്‌ട്രേട്ട് കോടതിയും ഇതേ കാരണം പറഞ്ഞാണ് അപേക്ഷ തള്ളിയത്. ഇതോടെയാണ്…
Read More » -
മുളന്തുരുത്തിക്ക് പിന്നാലെ പുണെയിലും ദുരന്തം; വ്യായാമത്തിനു പിന്നാലെ വെള്ളം കുടിച്ചു, യുവാവ് ജിമ്മില്‍ കുഴഞ്ഞുവീണ് മരിച്ചു
മുംബൈ: ജിമ്മില്‍ വ്യായാമത്തിനു ശേഷം വെള്ളം കുടിച്ചതിനു പിന്നാലെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. 37 വയസ്സുകാരനായ മിലിന്ദ് കുല്‍ക്കര്‍ണിയാണ് മരിച്ചത്. പുണെയിലെ പിംപ്രി-ചിഞ്ച്വാഡിലുള്ള ഒരു ജിമ്മില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജിമ്മില്‍ വ്യായാമത്തിനു ശേഷം മിലിന്ദ് കുപ്പിയില്‍നിന്നു വെള്ളം കുടിക്കുന്നതും പിന്നാലെ കുഴഞ്ഞുവീഴുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ജിമ്മിലുണ്ടായിരുന്ന മറ്റ് ആളുകള്‍ ചേര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മിലിന്ദിന് 60 മുതല്‍ 70 ശതമാനം വരെ ബ്ലോക്കുകള്‍ ഉണ്ടായിരുന്നെന്നും ഇതു കണ്ടെത്താനാകാതെ പോയതാകാമെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ വൈസിഎംഎച്ച് ആശുപത്രിയിലെ ഡീന്‍ ഡോ.രാജേന്ദ്ര വേബിള്‍ പറഞ്ഞു. കഴിഞ്ഞ ആറു മാസമായി മിലിന്ദ് കുല്‍ക്കര്‍ണി ജിമ്മില്‍ പോകുന്നുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ ഡോക്ടറാണ്. കഴിഞ്ഞദിവസം കേരളത്തിലും ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചിരുന്നു. എറണാകുളം പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് മരിച്ചത്. മുളന്തുരുത്തി പാലസ് സ്‌ക്വയറിലുള്ള ജിമ്മിലായിരുന്നു സംഭവം. 20 മിനിറ്റോളം…
Read More » -
‘കണ്ടുനില്‍ക്കുന്നതു തന്നെ ഭയാനകം’; ഗാസയിലെ പട്ടിണി കാണുന്ന ബന്ദിയുടെ മെലിഞ്ഞുണങ്ങിയ ചിത്രം പുറത്തുവിട്ട് ഹമാസ്; തന്റെ മോചനത്തിന് ഇടപെടണമെന്ന് കേണപേക്ഷിച്ച് ഇസ്രയേലി- ജര്‍മന്‍ വംശജന്‍; എത്ര ശക്തിയുള്ള മനുഷ്യനും തകര്‍ന്നു പോകുമെന്ന് കുടുംബം
ഗാസ: പട്ടിണിക്കിട്ടു വാടിത്തളര്‍ത്തിയ ഇസ്രയേലി-ജര്‍മന്‍ ബന്ദിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്ലാമിക് ജിഹാദി ഗ്രൂപ്പായ ഹമാസ്. 2023ല്‍ ഇസ്രയേലില്‍നിന്ന് ഹമാസ് ബന്ദിയാക്കിയ റോം ബ്രസ്ലാവ്‌സ്‌കി (21)യുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗാസയില്‍ പട്ടിണി പെരുകുന്നെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ദൃശ്യങ്ങളും ഹമാസ് പുറത്തുവിട്ടിരിക്കുന്നത്. ഗാസയിലെ പട്ടിണി പ്രതിസന്ധിയുടെ വീഡിയോ കാണുന്നതിനൊപ്പം തന്റെ മോചനത്തിനുവേണ്ടി ഇടപെടണമെന്ന് ഇസ്രയേല്‍ സര്‍ക്കാരിനോടു കേണപേക്ഷിക്കുന്നതാണ് ദൃശ്യങ്ങള്‍. ആവശ്യത്തിനു ഭക്ഷണം ലഭിക്കാതെ വിളറി മെലിഞ്ഞ ബ്രസ്ലാവ്‌സ്‌കിയുടെ ദുരിതം ഞെട്ടലോടെയാണ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിനുമുമ്പും സമാനമായ വീഡിയോകള്‍ ഹമാസ് പുറത്തുവിട്ടിട്ടുണ്ട്. ഏപ്രില്‍ 16ന് പുറത്തുവന്ന വീഡിയോയില്‍ രോഗം കൊണ്ടു വലയുന്ന ബന്ദിയുടെ ദൃശങ്ങളായിരുന്നു ഉള്‍പ്പെടുത്തിയത്. യുഎസ് പ്രസിഡന്റ് ട്രംപിനോടും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനോടും തന്നെ മോചിപ്പിക്കണമെന്ന് അപേക്ഷിക്കുന്നതും ഇതില്‍ വ്യക്തമായിരുന്നു. ഇപ്പോള്‍ പുറത്തുവന്ന വീഡിയോയിലുള്ള റോം ബ്രസ്ലാവ്‌സ്‌കി, ഹമാസിന്റെ ആക്രമണം നടന്ന സമയത്ത് നോവ മ്യൂസിക് ഫെസ്റ്റിവലിന്റെ സുരക്ഷാ സംഘത്തില്‍ ഉള്‍പ്പെട്ടയാളായിരുന്നു. ഇയാള്‍ പിടിയിലാകുന്നതിനു മുമ്പുവരെ നിരവധിപ്പേരെ ആക്രമണങ്ങളില്‍നിന്നു രക്ഷിച്ചെന്നു ദൃക്‌സാക്ഷിയും വെളിപ്പെടുത്തിയിരുന്നു.…
Read More »