India
-
ആദ്യഭാര്യ മരിച്ചതോടെ അവരുടെ അനുജത്തിയെ കെട്ടി, ഇനി അവളുടെ അനുജത്തിയെയും കെട്ടണം! യുവാവിന്റെ ആത്മഹത്യാഭീഷണി
ലഖ്നൗ: ഭാര്യയുടെ സഹോദരിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ ആത്മഹത്യാശ്രമം. ഉത്തര്‍പ്രദേശിലെ കന്നൗജ് സ്വദേശി രാജ് സക്സേനയാണ് ഭാര്യാസഹോദരിയെ വിവാഹം കഴിക്കാനായി വൈദ്യുത ടവറിന് മുകളില്‍ക്കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ഒടുവില്‍ മണിക്കൂറുകള്‍ക്ക് ശേഷം ബന്ധുക്കളും പോലീസും ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കി. 2021ലായിരുന്നു രാജ് സക്സേനയുടെ ആദ്യവിവാഹം. എന്നാല്‍, ഒരുവര്‍ഷത്തിന് ശേഷം അസുഖത്തെത്തുടര്‍ന്ന് ആദ്യഭാര്യ മരിച്ചു. ഇതോടെ യുവാവ് ആദ്യഭാര്യയുടെ സഹോദരിയെ വിവാഹം കഴിച്ചു. എന്നാല്‍, രണ്ടുവര്‍ഷത്തിന് ശേഷം നിലവിലെ ഭാര്യയുടെ രണ്ടാമത്തെ സഹോദരിയുമായും യുവാവ് പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്നാണ് ഭാര്യസഹോദരിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ആത്മഹത്യാശ്രമം നടത്തിയത്. വ്യാഴാഴ്ച രാവിലെ തന്റെ ആഗ്രഹം രാജ് സക്സേന ഭാര്യയോട് പറഞ്ഞിരുന്നു. എന്നാല്‍, ഭാര്യ ഇതിനെ എതിര്‍ത്തതോടെയാണ് യുവാവ് വീടിന് സമീപത്തെ വൈദ്യുത ടവറില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ഒടുവില്‍ അനുനയത്തിന്റെ ഭാഗമായി വിവാഹം നടത്താമെന്ന് ഉറപ്പുനല്‍കിയതോടെ ഏഴുമണിക്കൂറിന് ശേഷം ഇയാള്‍ താഴെയിറങ്ങിയത്. അതേസമയം, ഇത് തന്റെ മാത്രം ആഗ്രഹമല്ലെന്നും ഭാര്യയുടെ സഹോദരിക്കും തന്നെ ഇഷ്ടമാണെന്നും…
Read More » -
ജപ്പാനില്‍ മോദിയുടെ ബുള്ളറ്റ് ട്രെയിന്‍ യാത്ര, സഹയാത്രികനായി ജപ്പാന്‍ പ്രധാനമന്ത്രിയും
ടോക്കിയോ: ജപ്പാന്‍ സന്ദര്‍ശനത്തിനിടെ ബുള്ളറ്റ് ട്രെയിനില്‍ സഞ്ചരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയ്‌ക്കൊപ്പം ടോക്കിയോ മുതല്‍ സെന്‍ഡായ് വരെയായിരുന്നു യാത്ര. യാത്രയുടെ ചിത്രങ്ങള്‍ മോദി ട്വിറ്ററില്‍ പങ്കുവച്ചു. ജാപ്പനീസ് ഭാഷയിലാണ് ബുള്ളറ്റ് ട്രെയിന്‍ യാത്രയെ കുറിച്ചുള്ള മോദിയുടെ ട്വീറ്റ്. വികസനത്തിന്റെയും സൗഹൃദത്തിന്റെയും യാത്ര എന്നായിരുന്നു ഇരു നേതാക്കളുടെയും ബുള്ളറ്റ് ട്രെയിന്‍ യാത്രയെ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വിശേഷിപ്പിച്ചത്. യാത്രയ്ക്കിടെ ജപ്പാന്‍ പ്രധാനമന്ത്രിക്ക് പുറമെ 16 ജാപ്പനീസ് പ്രവിശ്യകളുടെ തലവന്മാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. യാത്രയ്ക്ക് ഒടുവില്‍ ജാപ്പനീസ് റെയില്‍വേയില്‍ പരിശീലനത്തിലേര്‍പ്പെടുന്ന ഇന്ത്യക്കാരായ ലോക്കോ പൈലറ്റുമാരെയും നരേന്ദ്ര മോദി സന്ദര്‍ശിച്ചു. സെന്‍ഡായില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. 15-ാം ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ചയാണ് നരേന്ദ്ര മോദി ജപ്പാനിലെത്തിയത്. ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലേക്ക് തിരിക്കും. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായാണ് മോദിയുടെ ചൈനയാത്ര. ചൈനീസ് സമയം നാളെ ഉച്ചയ്ക്ക്…
Read More » -
വാത്സല്ല്യപൂർവം മെഗാസ്റ്റാർ ചിരഞ്ജീവി, ആരാധിക രാജേശ്വരിക്ക് ഇത് സ്വപ്ന സാക്ഷാത്കാരം
സെലിബ്രിറ്റി- ഫാൻസ് വാത്സല്യ കഥകൾ ക്ക് അതിക ജീവനോ അർത്ഥമോ ഇല്ലാത്ത ഈ കാലത്ത് എങ്ങനെയാണ് മെഗാസ്റ്റാർ ചിരഞ്ജീവി വ്യത്യസ്ഥനും കോടിക്കണക്കിനു വരുന്ന ആരാധകരുടെ ഹൃദയത്തിൽ കേറിപ്പറ്റിയതെന്നും അദ്ദേഹം ഒന്നുകൂടി കാണിച്ചുതന്നിരിക്കുകയാണ്. പ്രമുഖ നായക നടൻ എന്നതിലുപരി സഹാനുഭൂതിയും വിനയവും വിട്ടു കൊടുക്കാത്ത ഒരു മനുഷ്യനെ ആണ് അദ്ദേഹത്തിൽ ആർക്കും കാണാൻ കഴിയൂ. ഈ അടുത്താണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ആരാധിക, രാജേശ്വരിക്ക് ആ സ്നേഹത്തിന്റെ ഊഷ്മളത നേരിട്ട് അറിയാൻ അവസരം കിട്ടിയത്. രാജേശ്വരിയുടെ കഥ തെലുഗു ദേശത്തെ ഒട്ടാകെ അനുകമ്പയിൽ ആഴ്ത്തിയിരുന്നു. ആന്ധ്രാ പ്രദേശിലെ അഡോണി എന്ന സ്ഥലത്തു നിന്ന് രാജേശ്വരി ഒരു യാത്ര പുറപ്പെട്ടു, തന്റെ സൈക്കിളിലാണ് രാജേശ്വരി ഈ നീണ്ട യാത്രക്ക് ഒരുങ്ങിയത്. ഹൈദരാബാദ് വരെ സൈക്കിൾ ചവിട്ടി താൻ ഏറ്റവും ആരാധിക്കുന്ന മെഗാസ്റ്റാർ ചിരഞ്ജീവിയെ നേരിട്ട് ഒന്ന് കാണുക എന്ന സ്വപ്നം മാത്രം ആയിരുന്നു അവരുടെ ഉള്ളിൽ. ശാരീരിക അവശതകളും പരിമിതികളും ഒക്കെ മറന്നു രാജേശ്വരിയെ മുന്നോട്ട്…
Read More » -
ജമ്മു കശ്മീരില്‍ മിന്നല്‍പ്രളയവും മണ്ണിടിച്ചിലും, പതിനൊന്ന് മരണം; രക്ഷാപ്രവര്‍ത്തനം
ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും പതിനൊന്നുപേര്‍ മരിച്ചു. റിയാസി ജില്ലയിലെ മഹോര്‍ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് പേര്‍ മരിച്ചു. അഞ്ചുപേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഒരു കുടുംബത്തിലെ ഏഴ് പേരാണ് മരിച്ചത്. നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു റംബാനിലെ രാജ്ഗഡ് മേഖലയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ നാലുപേര്‍ മരിച്ചു. നാലുപേരെ കാണാതായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഈ മേഖലയിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ദുരന്തബാധിര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ജമ്മുവില്‍ കനത്ത മഴ തുടരുകയാണ്. നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ജമ്മു – ശ്രീനഗര്‍ ദേശീയപാത അടച്ചിട്ടിരിക്കുകയാണ്. നിരവധി റോഡുകള്‍ അടച്ചതിനെ തുടര്‍ന്ന് പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
Read More » -
രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണു; യുവ കാര്‍ഡിയാക് സര്‍ജന് ദാരുണാന്ത്യം
ചെന്നൈ: യുവ കാര്‍ഡിയാക് സര്‍ജന്‍ ആശുപത്രി ഡ്യൂട്ടിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. ചെന്നൈ സവിത മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ഗ്രാഡ്‌ലിന്‍ റോയ് (39) ആണ് മരിച്ചത്. ആശുപത്രിയില്‍ റൗണ്ട്‌സിനിടെ ഡോക്ടര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടതു രക്തധമനിയിലുണ്ടായ ബ്ലോക്കാണ് കടുത്ത ഹൃദയാഘാതത്തിനു കാരണമായത്. ഡോ. റോയ്‌യുടെ മരണം ഒറ്റപ്പെട്ട സംഭവമല്ലെന്നും 40 വയസ്സിനു താഴെയുള്ള ഡോക്ടര്‍മാരില്‍ ഹൃദയാഘാതം വര്‍ധിച്ചുവരുന്നതായാണ് കാണുന്നതെന്നും ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ന്യൂറോളജിസ്റ്റായ ഡോ. സുധീര്‍ കുമാര്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. 12 മുതല്‍ 18 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ജോലി ചെയ്യുന്നതും വിശ്രമക്കുറവും ഇത്തരം സാഹചര്യങ്ങള്‍ക്കു കാരണമാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Read More » -
‘ഇസ്രയേലിന്റെ മരണം’ മുദ്രാവാക്യമാക്കിയ ഹൂതികളുടെ തലയെടുത്ത് ഇസ്രായേല്‍; പ്രധാനമന്ത്രിയും സൈനിക നേതാക്കളും കൊല്ലപ്പെട്ടെന്ന് വിവരം; മുതിര്‍ന്ന ഹൂതി നേതാക്കളെ ഇല്ലാതാക്കുമെന്ന് ഇന്റലിജന്‍സ്; പ്രാഥമിക ലക്ഷ്യം പത്തുപേര്‍
സനാ: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹൂതി പ്രധാനമന്ത്രി അഹമ്മദ് അല്‍ റഹാവി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രണത്തില്‍ അഹമ്മദ് അല്‍ റഹാവിയും ഒപ്പമുണ്ടായിരുന്നവരും കൊല്ലപ്പെട്ടു എന്നാണ് യെമനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാഴാഴ്ച യെമന്‍ തലസ്ഥാനമായ സനായിലേക്ക് നടത്തിയ വ്യോമാക്രമണത്തിലാണ് ഹൂതി നേതൃത്വത്തെ ഇസ്രയേല്‍ ലക്ഷ്യമിട്ടത്. സനായ്ക്ക് പുറത്ത് ഹൂതി നേതാവ് അബ്ദുള്‍ മാലിക് അല്‍-ഹൂതിയുടെ പ്രസംഗം കേള്‍ക്കാന്‍ ഒത്തുകൂടിയ മുതിര്‍ന്ന ഹൂതി മന്ത്രിമാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒരാഴ്ചയ്ക്കിടെ സനായിലേക്ക് ഇസ്രയേല്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്. ഹൂതികളുടെ രാഷ്ട്രീയ, സൈനിക നേതൃത്വത്തെയാണ് വ്യാഴാഴ്ചത്തെ അക്രമത്തില്‍ ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൂതി പ്രധാനമന്ത്രി അല്‍-റഹാവിയും അദ്ദേഹത്തിന്റെ കൂട്ടാളികളും കൊല്ലപ്പെട്ടതായാണ് യെമന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. സനായിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഇരിക്കെയാണ് പ്രധാനമന്ത്രി കൊല്ലപ്പെട്ടതെന്ന് യെമനിലെ അല്‍-ജുംഹുരിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍-റഹാവിക്കൊപ്പം അദ്ദേഹത്തിന്റെ കൂട്ടാളികളും കൊല്ലപ്പെട്ടതായി ആദന്‍ അല്‍-ഗാദ് പത്രവും റിപ്പോര്‍ട്ട് ചെയ്തു.…
Read More » -
ആണവ സമ്പുഷ്ടീകരണം: വഴങ്ങിയില്ലെങ്കില്‍ ഇറാനെ കാത്തിരിക്കുന്നത് കടുത്ത ഉപരോധം; ഐക്യരാഷ്ട്ര സഭയില്‍ നീക്കം ആരംഭിച്ച് ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും; പിന്തുണച്ച് അമേരിക്കയും ഇസ്രയേലും; സ്‌നാപ് ബാക്ക് നടപടിക്കു കത്തുനല്‍കി; ഇറാന്റെ സാമ്പത്തിക, വ്യാപാര മേഖകള്‍ക്കെല്ലാം വന്‍ തിരിച്ചടിയാകും
ഐക്യരാഷ്ട്രസഭ: ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാനെതിരേ വീണ്ടും ഉപരോധത്തിനു നീക്കമാരംഭിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ മൂന്നു രാജ്യങ്ങളാണു 30 ദിവസത്തെ നടപടി ക്രമങ്ങള്‍ക്കായി ഐക്യരാഷ്ട്ര സഭയ്ക്കു കത്തയച്ചത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ച രാജ്യാന്തര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആണവായുധങ്ങള്‍ നിര്‍മിക്കുന്നതു തടയാന്‍ ലക്ഷ്യമിട്ടു 2015ല്‍ കൊണ്ടുവന്ന കരാര്‍ പാലിക്കുന്നതില്‍ ഇറാന്‍ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണു ഇ-3 എന്നറിയപ്പെടുന്ന രാജ്യങ്ങള്‍ നടപടി ആരംഭിച്ചത്. ഒക്‌ടോബര്‍ പകുതിയോടെ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് ഇപ്പോള്‍ നീക്കമാരംഭിച്ചില്ലെങ്കില്‍ പരാജയപ്പെട്ടേക്കുമെന്നും മൂന്നു രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചു. നയതന്ത്ര നീക്കങ്ങളുടെ അന്ത്യമല്ലിതെന്നും ചര്‍ച്ചകള്‍ തുടരുമെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ നോയല്‍ ബാരറ്റ് പറഞ്ഞു. യുഎന്‍ ആണവോര്‍ജ ഏജന്‍സിയുമായി ഇറാന്‍ പൂര്‍ണമായി സഹകരിക്കണമെന്നും അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും ജര്‍മന്‍ വിദേശകാര്യ മന്ത്രി ജോഹാന്‍ വെയ്‌ഡേഫോള്‍ പറഞ്ഞു. സ്‌നാപ് ബാക്ക് മെക്കാനിസം എന്നറിയപ്പെടുന്ന നടപടി ക്രമങ്ങളുടെ പേരില്‍ ഇറാനുമേല്‍ സമ്മര്‍ദം ചെലുത്താനാണു നീക്കമെന്നും…
Read More » -
മനുഷ്യരുടെ നിത്യജീവിതത്തില്‍ ഇടപെടാന്‍ അയാളാരാണ്? ആര്‍എസ്എസ് നേതാവിന്റെ മൂന്ന് കുട്ടികള്‍ പ്രസ്താവനയില്‍ ഒവൈസി ; നിങ്ങള്‍ ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച് എന്തിനാണ് അഭിപ്രായം പറയുന്നത്?
ഓരോ ഇന്ത്യന്‍ ദമ്പതികള്‍ക്കും മൂന്ന് കുട്ടികള്‍ വേണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ എഐഎംഐഎം പ്രസിഡന്റും എംപിയുമായ അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തി. ആളുകളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇത്തരത്തിലുള്ള ഇടപെടല്‍ നടത്താന്‍ അദ്ദേഹം ആരാണെന്നും അതു പാടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിറ്റിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒവൈസി ഈ പ്രസ്താവന നടത്തിയത്. മൂന്ന് കുട്ടികള്‍ വേണമെന്ന മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇന്ത്യയുടെ ജനസംഖ്യാപരമായ സാധ്യതകള്‍ ‘പൂര്‍ണ്ണമായും പാഴാക്കിയതുകൊണ്ടാണ്’ അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് ഒവൈസി പറഞ്ഞു. 2019-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ജനസംഖ്യാ നിയന്ത്രണം വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞത് നമ്മള്‍ മറക്കരുത്. 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ വെച്ച് മുസ്ലിങ്ങള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞതും നമ്മള്‍ മറക്കരുത്. ഇപ്പോള്‍ പെട്ടെന്ന് മോഹന്‍ ഭാഗവത് കൂടുതല്‍ കുട്ടികള്‍ വേണമെന്ന് പറയുന്നു,’ ഒവൈസി പറഞ്ഞു. ഇന്ത്യയിലെ 65% ആളുകളും 35 വയസ്സില്‍ താഴെയുള്ളവരാണ്. എന്നാല്‍ ഇവര്‍ക്ക് തൊഴിലോ, വിദ്യാഭ്യാസ പരിശീലനമോ നല്‍കുന്നതില്‍ പ്രധാനമന്ത്രി…
Read More »

