Breaking NewsIndiaLead NewsNEWS

ജപ്പാനില്‍ മോദിയുടെ ബുള്ളറ്റ് ട്രെയിന്‍ യാത്ര, സഹയാത്രികനായി ജപ്പാന്‍ പ്രധാനമന്ത്രിയും

ടോക്കിയോ: ജപ്പാന്‍ സന്ദര്‍ശനത്തിനിടെ ബുള്ളറ്റ് ട്രെയിനില്‍ സഞ്ചരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയ്‌ക്കൊപ്പം ടോക്കിയോ മുതല്‍ സെന്‍ഡായ് വരെയായിരുന്നു യാത്ര. യാത്രയുടെ ചിത്രങ്ങള്‍ മോദി ട്വിറ്ററില്‍ പങ്കുവച്ചു. ജാപ്പനീസ് ഭാഷയിലാണ് ബുള്ളറ്റ് ട്രെയിന്‍ യാത്രയെ കുറിച്ചുള്ള മോദിയുടെ ട്വീറ്റ്.

വികസനത്തിന്റെയും സൗഹൃദത്തിന്റെയും യാത്ര എന്നായിരുന്നു ഇരു നേതാക്കളുടെയും ബുള്ളറ്റ് ട്രെയിന്‍ യാത്രയെ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വിശേഷിപ്പിച്ചത്. യാത്രയ്ക്കിടെ ജപ്പാന്‍ പ്രധാനമന്ത്രിക്ക് പുറമെ 16 ജാപ്പനീസ് പ്രവിശ്യകളുടെ തലവന്മാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. യാത്രയ്ക്ക് ഒടുവില്‍ ജാപ്പനീസ് റെയില്‍വേയില്‍ പരിശീലനത്തിലേര്‍പ്പെടുന്ന ഇന്ത്യക്കാരായ ലോക്കോ പൈലറ്റുമാരെയും നരേന്ദ്ര മോദി സന്ദര്‍ശിച്ചു. സെന്‍ഡായില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

Signature-ad

15-ാം ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ചയാണ് നരേന്ദ്ര മോദി ജപ്പാനിലെത്തിയത്. ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലേക്ക് തിരിക്കും. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായാണ് മോദിയുടെ ചൈനയാത്ര. ചൈനീസ് സമയം നാളെ ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് മോദി- ഷി ജിന്‍പിങ് കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷമുള്ള മോദിയുടെ ആദ്യ ചൈന സന്ദര്‍ശനമാണിത്.

 

Back to top button
error: