Breaking NewsIndiaLead NewsNEWS

രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണു; യുവ കാര്‍ഡിയാക് സര്‍ജന് ദാരുണാന്ത്യം

ചെന്നൈ: യുവ കാര്‍ഡിയാക് സര്‍ജന്‍ ആശുപത്രി ഡ്യൂട്ടിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. ചെന്നൈ സവിത മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ഗ്രാഡ്‌ലിന്‍ റോയ് (39) ആണ് മരിച്ചത്.

ആശുപത്രിയില്‍ റൗണ്ട്‌സിനിടെ ഡോക്ടര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടതു രക്തധമനിയിലുണ്ടായ ബ്ലോക്കാണ് കടുത്ത ഹൃദയാഘാതത്തിനു കാരണമായത്.

Signature-ad

ഡോ. റോയ്‌യുടെ മരണം ഒറ്റപ്പെട്ട സംഭവമല്ലെന്നും 40 വയസ്സിനു താഴെയുള്ള ഡോക്ടര്‍മാരില്‍ ഹൃദയാഘാതം വര്‍ധിച്ചുവരുന്നതായാണ് കാണുന്നതെന്നും ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ന്യൂറോളജിസ്റ്റായ ഡോ. സുധീര്‍ കുമാര്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. 12 മുതല്‍ 18 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ജോലി ചെയ്യുന്നതും വിശ്രമക്കുറവും ഇത്തരം സാഹചര്യങ്ങള്‍ക്കു കാരണമാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Back to top button
error: