India
-
അയോദ്ധ്യയ്ക്ക് പിന്നാലെ കാശിയിലും മഥുരയിലും അവകാശവാദം ഉന്നയിച്ച് മോഹന്‍ ഭാഗവത് ; വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദിന്റെയും മഥുരയിലെ ഈദ്ഗാഹിന്റെയും സ്ഥലങ്ങള്‍ വിട്ടുതരണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: അയോദ്ധ്യയ്ക്ക് പിന്നാലെ വാരണാസിയിലെ ഗ്യാന്‍വ്യാപി മസ്ജിദിന്റെയും മഥുരയിലെ ഈദ്ഗാഹിന്റെയും സ്ഥലങ്ങള്‍ കൂടി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. ഈ രണ്ട് ആവശ്യത്തെയും സംഘം പിന്തുണയ്ക്കുന്നതായി ആര്‍എസ്എസ് സര്‍സംഘചാലക് സൂചിപിച്ചു. ആര്‍എസ്എസിന്റെ നൂറാം വര്‍ഷത്തിന്റെ ഭാഗമായി നടന്ന മൂന്ന് ദിവസത്തെ പ്രഭാഷണ പരമ്പരയുടെ മൂന്നാമത്തെയും അവസാനത്തെയും ദിവസം നടത്തിയ പ്രഭാഷണത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദിന്റെയും മഥുരയിലെ ഈദ്ഗാഹിന്റെയും സ്ഥലങ്ങള്‍ ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യത്തെ സംഘം പിന്തുണയ്ക്കുന്നതായി ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് സൂചിപ്പിച്ചു. ഈ സ്ഥലങ്ങള്‍ക്കുവേണ്ടിയുള്ള ഏതൊരു പ്രസ്ഥാനവുമായും ബന്ധപ്പെടാന്‍ സംഘ് സ്വയംസേവകര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. വെറും മൂന്ന് സ്ഥലങ്ങളുടെ കാര്യമായതിനാല്‍ അവകാശവാദം ഉപേക്ഷിച്ചുകൊണ്ട് മറുഭാഗത്തിന് ഇതിനോട് പ്രതികരിക്കാമെന്നും ഭാഗവത് പറഞ്ഞു. മുസ്ലിങ്ങള്‍ സ്വമേധയാ ഈ സ്ഥലങ്ങള്‍ കൈമാറണമെന്ന് ഭാഗവത് നിര്‍ദ്ദേശിച്ചു. ഹിന്ദു സംഘടനയുടെ നേതാവായ എന്നോട് സ്വയംസേവകര്‍ പോലും ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്. ഇത് സാഹോദര്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പായിരിക്കും ഈ മൂന്ന് സ്ഥലങ്ങളും എടുത്തോളൂ എന്ന്…
Read More » -
മൂഡ് ഓഫ് ദി നേഷന്‍സിന്റെ സര്‍വേ: സര്‍ക്കാരിന്റെ പ്രകടനം കഴിഞ്ഞ ആറ് മാസത്തിനിടെ അത്ര മെച്ചമല്ലെന്ന് ഇന്ത്യയിലെ ജനങ്ങള്‍ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കുറഞ്ഞു
ന്യൂഡല്‍ഹി: ഇപ്പോഴും ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിലയിരുത്തുമ്പോഴും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ പ്രകടനം കഴിഞ്ഞ ആറ് മാസത്തിനിടെ അത്ര മെച്ചമല്ലെന്ന് ഇന്ത്യയിലെ ജനങ്ങള്‍. ഓഗസ്റ്റ് 2025-ലെ ‘മൂഡ് ഓഫ് ദ നേഷന്‍’ സര്‍വേ പ്രകാരം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും ജനപ്രിയനായ നേതാവാണെങ്കിലും ജനപ്രീതിയില്‍ 10 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഫെബ്രുവരി 2025-ല്‍ നടന്ന സര്‍വേയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ 62% പേര്‍ ‘നല്ലത്’ എന്ന് വിലയിരുത്തിയിരുന്ന സ്ഥാനത്ത്, ഇപ്പോഴത് 58% ആയി കുറഞ്ഞു. ഈ ചെറിയ കുറവുണ്ടായിട്ടും, 11 വര്‍ഷത്തെ ഭരണത്തിന് ശേഷവും പ്രധാനമന്ത്രി മോദിക്ക് പൊതുജനങ്ങളുടെ ഇടയില്‍ ഇപ്പോഴും ശക്തമായ പിന്തുണയുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. മോദിയുടെ മൂന്നാം ടേമിലെ ഇതുവരെയുള്ള പ്രകടനം ‘മികച്ചതാണെന്ന്’ 34.2% പേരും, ‘നല്ലതാണെന്ന്’ 23.8% പേരും അഭിപ്രായപ്പെട്ടു. എന്നാല്‍, ഫെബ്രുവരിയിലെ മുന്‍ സര്‍വേയില്‍ ഇത് 36.1% ആയിരുന്നു, ഇത് അദ്ദേഹത്തിന്റെ ജനപ്രീതിയില്‍ ഒരു കുറവ് വന്നിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്നു. 12.7% പേര്‍…
Read More » -
സിഖുകാരുടെ പരമ്പരാഗത ആയോധന കല ലോസ് ഏഞ്ചല്‍സില്‍ റോഡിലിറങ്ങി കാണിച്ചു; ‘ഗഠ്ക പ്രകടനം നടത്തിയ 36-കാരനായ സിഖ് യുവാവിനെ പോലീസ് വെടിവെച്ചുകൊന്നു ; ദൃശ്യങ്ങള്‍ പുറത്തുവിട്ടു
ലോസ് ഏഞ്ചല്‍സ്: വാള്‍പയറ്റ് വരുന്ന സിഖുകാരുടെ പരമ്പരാഗത ആയോധനകലയായ ‘ഗഠ്ക’ തെരുവില്‍ അവതരിപ്പിച്ച സിഖുകാരനെ നടുറോഡില്‍ അമേരിക്കന്‍പോലീസ് വെടിവെച്ചു കൊലപ്പെടുത്തി. 36 വയസ്സുള്ള സിഖ് യുവാവായ ഗുര്‍പ്രീത് സിംഗിനെയാണ് ലോസ് ഏഞ്ചല്‍സ് പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയത്. ദൃശ്യങ്ങള്‍ ലോസ് ഏഞ്ചല്‍സ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ടു. ലോസ് ഏഞ്ചല്‍സ് നഗരത്തിലെ ക്രിപ്‌റ്റോ ഡോട്ട് കോം അരീനയ്ക്ക് സമീപം ഇയാള്‍ കൃപാണ്‍ വീശിക്കൊണ്ടായിരുന്നു ‘ഗഠ്ക’ അവതരിപ്പിച്ചത്. എന്നാല്‍ പോലീസിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ വിസമ്മതിച്ചതോടെയാണ് ഇയാള്‍ക്ക് വെടിയേറ്റത്. ഇയാള്‍ വീശിയ കത്തി ഇന്ത്യന്‍ ആയോധനകലയില്‍ ഉപയോഗിക്കുന്ന ‘ഖണ്ഡ’ എന്ന ഇരുവശവും മൂര്‍ച്ചയുള്ള വാളാണെന്ന് തിരിച്ചറിഞ്ഞു. ഫിഗ്വേറോ സ്ട്രീറ്റും ഒളിമ്പിക് ബൊളിവാര്‍ഡും ചേരുന്ന തിരക്കേറിയ കവലയില്‍ ഒരാള്‍ വലിയ വാളുപയോഗിച്ച് വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് നിരവധി കോളുകള്‍ പോലീസിന് ലഭിച്ചതിനെത്തുടര്‍ന്നാണ് സംഭവം. സിംഗ് തന്റെ വാഹനം റോഡിന്റെ നടുവില്‍ ഉപേക്ഷിക്കുകയും ഒരു ഘട്ടത്തില്‍ സ്വന്തം നാവ് മുറിക്കാന്‍ ശ്രമിച്ചതായും പോലീസ് പറഞ്ഞു. ആയുധം താഴെയിടാന്‍ ഉദ്യോഗസ്ഥര്‍ സിംഗിന് നിരവധി…
Read More » -
947 വോട്ടര്‍മാര്‍ ഒരു വീട്ടില്‍…! ; ബീഹാറിലെ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് രാഹുല്‍ഗാന്ധി വീണ്ടും ; വീട്ടുനമ്പര്‍ സാങ്കല്‍പ്പികം, വീടുകള്‍ക്ക് യഥാര്‍ത്ഥ നമ്പറുകളില്ലെന്ന് തെരഞ്ഞെടുപ്പ് അധികൃതര്‍
ബോധ്ഗയ: ബീഹാറിലെ വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണവുമായി രാഹുല്‍ഗാന്ധി വീണ്ടുമെത്തുന്നു. ബീഹാറിലെ ബോധ് ഗയയിലെ നിദാനി ഗ്രാമത്തില്‍ ഒരു വീട്ടുനമ്പറില്‍ 947 വോട്ടര്‍മാരെ ചേര്‍ത്തെന്നാണ് ആരോപണം. വീട്ടുനമ്പര്‍ സാങ്കല്‍പ്പികമാണെന്നും വീടുകള്‍ക്ക് യഥാര്‍ത്ഥ നമ്പറുകളില്ലെന്നുമാണ് ഇതിന് പ്രാദേശിക അധികാരികളും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസും നല്‍കുന്ന വിശദീകരണം. ‘ഔദ്യോഗിക വോട്ടര്‍പട്ടികയില്‍ – 947 വോട്ടര്‍മാര്‍ ഒരു വീട്ടിലാണ് താമസിക്കുന്നത്. വീട്ടുനമ്പര്‍ 6 യാഥാര്‍ത്ഥ്യമാണോ എന്ന് രാഹുല്‍ ചോദിച്ചു. നിദാനിയില്‍ നൂറുകണക്കിന് വീടുകളും കുടുംബങ്ങളുമുണ്ട്. ഒരു സാങ്കല്‍പ്പിക വീട്ടിലേക്ക് ഗ്രാമത്തെ മുഴുവന്‍ പേരുകളും വോട്ടര്‍പട്ടികയില്‍ ചേര്‍ത്തെന്ന് രാഹുല്‍ ആരോപിച്ചു. ബൂത്ത് ലെവല്‍ ഓഫീസറുടെ വീടുതോറുമുള്ള പരിശോധനയെ ചോദ്യം ചെയ്ത പാര്‍ട്ടി, യഥാര്‍ത്ഥ വീട്ടുനമ്പറുകള്‍ എന്തുകൊണ്ടാണ് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നും ഇതില്‍ നിന്ന് ആര്‍ക്കാണ് പ്രയോജനമെന്നും ചോദിച്ചു. ”ഇതൊരു സാധാരണ തെറ്റല്ല, സുതാര്യതയുടെ പേരില്‍ നടത്തിയ ഒരു പരിഹാസമാണ്. വീട്ടുനമ്പറുകള്‍ മായ്ച്ചുകളയുമ്പോള്‍ വ്യാജ വോട്ടര്‍മാരെയും, ഇരട്ടപ്പേരുകളെയും, അദൃശ്യ വ്യക്തികളെയും മറച്ചുവെക്കാന്‍ എളുപ്പമാകും,” കോണ്‍ഗ്രസ് ആരോപിച്ചു. ”ഒരു ചെറിയ…
Read More » -
വോട്ടു മോഷണം കയ്യോടെ പിടിച്ചതിനാല്‍ പ്രധാനമന്ത്രിക്ക് ഇപ്പോള്‍ മൊത്തത്തില്‍ പേടി ; ബീഹാറിലെ ജനങ്ങള്‍ മോദിയുടെ ആത്മവിശ്വാസം ഇളക്കിമറിച്ചു; പ്രതികരിക്കാന്‍ പോലും കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍
മോത്തിഹാരി: വോട്ടു മോഷണം പുറത്തുവന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആകെ ഭയപ്പെട്ടിരിക്കുകയാണെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഈ ആരോപണങ്ങളോട് പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ബീഹാറിലെ ജനങ്ങള്‍ മോദിയുടെ ആത്മവിശ്വാസം ഇളക്കിമറിച്ചുവെന്നും പറഞ്ഞു. വോട്ടു മോഷണം ഭരണഘടനയ്ക്കെതിരെയുള്ള ആക്രമണമാണെന്ന് വിശേഷിപ്പിച്ച രാഹുല്‍, ഇത് നടക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു. വോട്ടു മോഷണം പിടിക്കപ്പെട്ടെന്നും ഇനി രക്ഷപ്പെടാന്‍ കഴിയില്ലെന്നും മോദിക്ക് അറിയാവുന്നതുകൊണ്ടാണ് അദ്ദേഹം ഭയപ്പെട്ടിരിക്കുന്നതെന്നും ചമ്പാരന്‍ ജില്ലാ ആസ്ഥാനത്ത് വെച്ച് രാഹുല്‍ഗാന്ധി വ്യക്തമാക്കി. ഓരോ വിഷയവും ഞാന്‍ ആഴത്തില്‍ പഠിക്കാറുണ്ട്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ ബാംഗ്ലൂര്‍ സെന്‍ട്രല്‍ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ മാത്രമല്ല, മഹാരാഷ്ട്ര, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും വോട്ടു മോഷണം നടന്നിട്ടുണ്ട്. ഇപ്പോള്‍ ബീഹാറിലും ഇത് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. സിതാമര്‍ഹിയില്‍, വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പുനരവലോകന സമയത്ത് 6.5 ദശലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ ഇല്ലാതാക്കിയതിന് ബിജെപിക്കെതിരെ രാഹുല്‍…
Read More » -
മറ്റൊരാളെ പ്രണയിച്ചു; പെങ്ങളെ കത്തിമുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്ത് യുവാവ്; തുടയില്‍ ബീഡി കുത്തിയിറക്കി; ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത് പോലീസില്‍ പരാതി നല്‍കിയതോടെ
ഭാവ് നഗര്‍: മറ്റൊരാളെ പ്രണയിച്ചതിന്‍റെ പേരില്‍ സ്വന്തം സഹോദരിയെ കത്തിമുനയില്‍ നിര്‍ത്തി യുവാവ് ബലാല്‍സംഗം ചെയ്തെന്ന് പരാതി. ഗുജറാത്തിലെ ഭാവ്നഗറിലാണ് സംഭവം. യുവതിയുടെ പരാതിയില്‍പൊലീസ് കേസെടുത്തു. ആറാഴ്ചയ്ക്കിടയില്‍ രണ്ടുവട്ടമാണ് യുവാവ് തന്‍റെ സഹോദരിയെ ബലാല്‍സംഗം ചെയ്തതെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ ഭാര്യയില്ലാതിരുന്ന സമയം നോക്കിയാണ് സഹോദരിയെ ക്രൂരമായി പീഡിപ്പിച്ചത്. ജൂലൈ പതിമൂന്നിനും ഓഗസ്റ്റ് 22നുമാണ് ലൈംഗികാതിക്രമം ഉണ്ടായത്. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയം നോക്കി എത്തിയ യുവാവ് കത്തി ചൂണ്ടിക്കാട്ടി സഹോദരിയെ ബലാല്‍സംഗം ചെയ്തു. തുടര്‍ന്ന് ബീഡി കത്തിച്ച് യുവതിയുടെ വലത്തേ തുടയില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. മൂന്ന് വര്‍ഷമായി യുവതിയും ഗ്രാമത്തിലെ മറ്റൊരു യുവാവുമായി പ്രണയത്തിലാണ്. ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ആദ്യം ബലാല്‍സംഗം ചെയ്തത്. ഓഗസ്റ്റ് 22ന് വീണ്ടും യുവാവ് എത്തി ബലാല്‍സംഗം ചെയ്തു. ഇതോടെ യുവതി പൊലീസില്‍ വിളിച്ച് വിവരം അറിയിച്ചു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് പ്രതി. ഡ്രൈവറായാണ് ജോലി ചെയ്തുവരുന്നത്. അവിവാഹിതയായ യുവതി മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. സംഭവത്തില്‍ അന്വേഷണം…
Read More » -
ഗവര്‍ണറുടെ നിഷ്‌ക്രിയത്വം; ബില്ലുകളിലെ ആറ് മാസ കാലതാമസം അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആറ് മാസം ബില്ലുകളില്‍ തീരുമാനം എടുക്കാതിരിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കാനാവില്ലെന്ന് കേന്ദ്രം വാദിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായിയുടെ നിര്‍ണായക പരാമര്‍ശം ഉണ്ടായത്. ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയക്രമം നിശ്ചയിച്ച തമിഴ്നാട് കേസിന്റെ വിധിയെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തമിഴ്നാട് വിധിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി ഉന്നയിച്ച റഫറന്‍സിന്മേല്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ വാദം തുടരുകയാണ്. അതേസമയം നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണറോ രാഷ്ട്രപതിയോ കൈകാര്യം ചെയ്തതില്‍ മൗലികാവകാശ ലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് റിട്ട് ഹര്‍ജി നല്‍കാനാവില്ലെന്ന് കേന്ദ്രത്തിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ അഭിപ്രായം അറിയാന്‍ രാഷ്ട്രപതി ആഗ്രഹിക്കുന്നുണ്ട്. രാഷ്ട്രപതിയോ ഗവര്‍ണറോ കോടതിയില്‍ മറുപടി പറയാന്‍ ബാധ്യസ്ഥരല്ലെന്ന ഭരണഘടനയുടെ 361-ാം അനുച്ഛേദത്തിന്റെ വ്യാപ്തിയെക്കുറിച്ചും നിലപാട് അറിയിക്കണം. ഭാവിയിലും ഉയര്‍ന്നുവരാവുന്ന…
Read More » -
യുഎസ് തീരുവ ഭീഷണയില്‍ തളരില്ല, ഇന്ത്യയുടെ ജിഡിപി 34.2 ലക്ഷം കോടി ഡോളറിലേക്കെത്തും; 2038 ല്‍ ഇന്ത്യ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുമെന്ന് ഇക്കണോമി വാച്ച് റിപ്പോര്‍ട്ട്
മുംബൈ: 2038-ഓടെ വാങ്ങല്‍ ശേഷിയുടെ അടിസ്ഥാനത്തില്‍ (പര്‍ച്ചേസിങ് പവര്‍ പാരിറ്റി) ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ഏണസ്റ്റ് ആന്‍ഡ് യങ്. ഇപ്പോഴത്തെ രീതിയില്‍ മുന്നേറ്റം തുടര്‍ന്നാല്‍ അമേരിക്കയെ മറികടന്ന് ചൈന ഒന്നാമതും ഇന്ത്യ രണ്ടാമതും എത്തുമെന്നുമാണ് ഏണസ്റ്റ് ആന്‍ഡ് യങിന്റെ 2025 ലെ ഇക്കണോമി വാച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐഎംഎഫിന്റെ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോര്‍ട്ട്. 2038 ല്‍ ഇന്ത്യയുടെ ജിഡിപി 34.2 ലക്ഷം കോടി ഡോളറിലേക്കെത്തുമെന്നാണ് കണക്കാക്കുന്നത്. ഐഎംഎഫിന്റെ കണക്കനുസരിച്ച് വാങ്ങല്‍ശേഷിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ജിഡിപി 2030-ല്‍ 20.7 ലക്ഷം കോടി ഡോളറിലെത്തും. 42.2 ലക്ഷം കോടി ഡോളറുമായി ചൈനയാകും മുന്നില്‍. ചൈനയില്‍ ആളുകളുടെ ശരാശരി പ്രായം കൂടി വരുന്നതാണ് വെല്ലുവിളിയായുള്ളത്. അമേരിക്ക ശക്തമായ നില തുടരുമെങ്കിലും ഉയര്‍ന്ന കടബാധ്യത പ്രതിസന്ധിയാകും. ജിഡിപിയുടെ 120 ശതമാനം വരെയാണ് അമേരിക്കയുടെ കടബാധ്യത. വളര്‍ച്ചനിരക്കും കുറവാണ്. ജര്‍മനിക്കും ജപ്പാനും ഉയര്‍ന്ന പ്രായമാണ് പ്രശ്‌നമാകുക. ഈ രാജ്യങ്ങള്‍ ആഗോള വ്യാപാരത്തെയാണ് കൂടുതലും ആശ്രയിക്കുന്നതെന്നും…
Read More » -
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎ 324 സീറ്റ് നേടുമെന്ന് ഇന്ത്യാ ടുഡേ-സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ പ്രവചനം ; പക്ഷേ സര്‍വേ നടന്നത് വോട്ട് മോഷണ വിവാദം വരുന്നതിന് മുമ്പ്
ന്യൂഡല്‍ഹി: വോട്ടുമോഷണ ആരോപണവുമായി രാഹുല്‍ ഗാന്ധി ബീഹാറില്‍ ശക്തമായ പ്രചരണം നടത്തുമ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നാല്‍ എന്‍ഡിഎ 324 സീറ്റ് നേടുമെന്ന് ഇന്ത്യാ ടുഡേ-സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വെ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തില്‍ ബിജെപിയ്ക്ക് 32 സീറ്റിന്റെ കുറവുണ്ടായിരുന്നു. പ്രതിപക്ഷത്തിന്റെ സീറ്റുകളില്‍ 26 എണ്ണത്തിന്റെ കുറവുണ്ടാകുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 208 സീറ്റ് വരെ നേടുമെന്നും സര്‍വ്വെ വ്യക്തമാക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിന് 293 സീറ്റ് വരെയാണ് നേടാന്‍ കഴിഞ്ഞത്. ബിജെപിക്ക് 240 സീറ്റാണ് ലഭിച്ചത്. ബിജെപി ജെഡിയു, തെലുങ്കുദേശം കക്ഷികളുടെ പിന്തുണയിലാണ് മന്ത്രിസഭ രൂപീകരിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയതിനെക്കാള്‍ 31 സീറ്റുകളാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎ മുന്നണിയ്ക്ക് കൂടുക എന്നാണ് ഇന്ത്യാ ടുഡേ-സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വെ പ്രവചിക്കുന്നത്. അതേസമയം ഈ കണക്ക് രാഹുല്‍ഗാന്ധി പുറത്തുവിട്ട വോട്ടുമോഷണ വിവാദത്തിന് മുമ്പാണ് നടന്നതെന്നതാണ്…
Read More » -
‘മൂന്നില്‍ താഴെ ജനനനിരക്കുള്ള സമുദായങ്ങള്‍ പതിയെ ഇല്ലാതാകും’; ഓരോ ഇന്ത്യന്‍ ദമ്പതിമാര്‍ക്കും മൂന്ന് കുട്ടികള്‍ വീതം വേണമെന്ന് മോഹന്‍ ഭാഗവത്
ന്യൂഡല്‍ഹി: ഓരോ ഇന്ത്യന്‍ ദമ്പതിമാര്‍ക്കും മൂന്ന് കുട്ടികള്‍ വീതം വേണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ജനസംഖ്യാപരമായ മാറ്റത്തെയും ജനസംഖ്യാ നിയന്ത്രണത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസ്താവന. മൂന്നില്‍ താഴെ ജനനനിരക്കുള്ള സമുദായങ്ങള്‍ പതുക്കെ ഇല്ലാതാകുമെന്ന് വിദഗ്ധര്‍ പറയുന്നതായി ഭാഗവത് അവകാശപ്പെട്ടു. എല്ലാ രാജ്യങ്ങളിലും ഇത് സംഭവിക്കുന്നുണ്ടെന്നും അതിനാല്‍, ഓരോ ദമ്പതിമാരും രാജ്യത്തിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തി മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശരിയായ പ്രായത്തില്‍ വിവാഹം കഴിക്കുകയും മൂന്ന് കുട്ടികളുണ്ടാകുകയും ചെയ്യുന്നത് മാതാപിതാക്കളുടെയും കുട്ടികളുടെയും ആരോഗ്യം ഉറപ്പാക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. മൂന്ന് സഹോദരങ്ങളുള്ള വീടുകളിലെ കുട്ടികള്‍ അഹംഭാവത്തെ നിയന്ത്രിക്കാന്‍ പഠിക്കും. ഇത് ഭാവിയില്‍ അവരുടെ കുടുംബജീവിതത്തില്‍ അസ്വസ്ഥതകളുണ്ടാകാതിരിക്കാന്‍ സഹായിക്കും.
Read More »