Crime

  • കോഴിക്കോട്ട് ട്രെയിനില്‍നിന്ന് തള്ളിയിട്ട് കവര്‍ച്ച, പ്രതി മുംബൈയില്‍ പിടിയില്‍; വീട്ടമ്മ വന്‍അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    കോഴിക്കോട്: വയോധികയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ഡല്‍ഹി സ്വദേശി വസീം അക്രം ആണ് പിടിയിലായത്. മുംബൈയില്‍ നിന്നാണ് ഇയാളെ പിടികൂടിയത് എന്നാണ് വിവരം. മോഷണ ശ്രമത്തിനിടെ അറുപത്തിനാലുകാരിയായ അമ്മിണിയെ ആണ് മോഷ്ടാവ് ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്. മുംബൈയില്‍ സഹോദരന്റെ വീട്ടില്‍ മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് തൃശൂര്‍ സ്വദേശിയായ അമ്മിണി ആക്രമിക്കപ്പെട്ടത്. എസ്-1 കോച്ചിന്റെ വാതിലിനോടുചേര്‍ന്ന സൈഡ് സീറ്റുകളിലായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്. കോഴിക്കോട്ട് ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന സഹോദരന്‍ വര്‍ഗീസ് ബാത്ത്‌റൂമിലേക്ക് പോയി. വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ സീറ്റിലുണ്ടായിരുന്ന ബാഗെടുത്ത് മോഷ്ടാവ് ഓടാന്‍ശ്രമിച്ചു. ഉടന്‍തന്നെ അമ്മിണി ബാഗില്‍ പിടിക്കുകയും പിടിവിടാതെ മോഷ്ടാവിനെ പ്രതിരോധിക്കുകയും ചെയ്തു. ഇതിനിടെ ബാഗ് ബലമായി തട്ടിയെടുത്ത മോഷ്ടാവ് അമ്മിണിയെ വാതിലിലൂടെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ഇവര്‍ വീണതിനുപിന്നാലെ മോഷ്ടാവും ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ടിരുന്നു. സംഭവസമയത്ത് കോച്ചിലെ മറ്റുയാത്രക്കാര്‍ ഉറക്കമായിരുന്നു. ശബ്ദംകേട്ട് ബാത്ത്റൂമില്‍നിന്ന് പുറത്തേക്കുവന്ന സഹോദരന്‍ വര്‍ഗീസ് ടിടിഇയുടെ സഹായത്തോടെ ചെയിന്‍വലിച്ച് വണ്ടി നിര്‍ത്തി.…

    Read More »
  • മതം മാറി കെയ്‌റോയില്‍ കല്യാണം, അമേരിക്കയില്‍ സ്ഥിര താമസം; രണ്ടു മക്കളെ ഉപേക്ഷിച്ച് ഡിവോഴ്സ്; കൂട്ടുകാരനൊപ്പം വര്‍ക്കലയിലെത്തിയ ലിസയെ പിന്നെ ആരും കണ്ടില്ല; ജര്‍മന്‍കാരിയുടെ തിരോധാനത്തില്‍ ട്വിസ്റ്റ്

    തിരുവനന്തപുരം: ജര്‍മ്മന്‍ പൗരയായ ലിസ വീസിന്റെ ദുരൂഹമായ തിരോധാനവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക ട്വിസ്റ്റ്. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി കേരള പോലീസ്, ഇന്റര്‍പോളിനെ സമീപിച്ചിരുന്നു. ലിസയ്‌ക്കൊപ്പം കേരളത്തില്‍ എത്തിയ യുകെ പൗരനായ മുഹമ്മദ് അലിയുടെ താമസ സ്ഥലം ഇന്റര്‍പോള്‍ കണ്ടെത്തി. നേരത്തെ മുഹമ്മദലിയുടെ പ്രതികരണം തേടി ഇന്റര്‍പോളിലേക്ക് ഒരു ചോദ്യാവലി പോലീസ് അയച്ചിരുന്നു. എന്നാല്‍, അലിയെ കണ്ടെത്താനായില്ല. ആറു കൊല്ലത്തിന് ശേഷമാണ് ഇയാളെ കുറിച്ചുള്ള സൂചന കിട്ടിയത്. 2019 മാര്‍ച്ചില്‍ കേരളത്തിലെത്തിയ ജര്‍മ്മന്‍ യുവതി ലിസ വീസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലാണ് ബ്രിട്ടീഷ് പൗരത്വമുള്ള മുഹമ്മദ് അലിക്കായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയത്. ലിസ വീസിനൊപ്പം കേരളത്തിലെത്തിയ ശേഷം ഒറ്റയ്ക്ക് മടങ്ങിയ ഇയാള്‍ യുകെയിലാണ് ഉള്ളത്. ഇന്ത്യ – യുകെ കുറ്റവാളി കൈമാറ്റ കരാര്‍ പ്രകാരം യുകെയില്‍ നിന്ന് മുഹമ്മദ് അലിയെ കേരളത്തിലെത്തിക്കാന്‍ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടി. ഇന്ത്യ-യുകെ കരാര്‍ പ്രകാരം പ്രതിയെ യുകെയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്. ലിസ വീസിന്റെ…

    Read More »
  • ജെയ്‌നമ്മയെ കാണാതായ ദിവസം രാത്രി ധൃതിയിലെത്തി ഫ്രിഡ്ജ് വാങ്ങി; അന്നു തന്നെ പൊട്ടിയമാല പണയംവച്ചു, സെബാറ്റിയന്‍ കുരുക്കിലേക്ക്?

    ആലപ്പുഴ: ഏറ്റുമാനൂരില്‍നിന്നു കാണാതായ ജെയ്‌നമ്മ കേസിലെ അന്വേഷണത്തിന്റെ ഭാഗമായി കോട്ടയം ക്രൈംബ്രാഞ്ച് സംഘം പ്രതി സെബാസ്റ്റ്യനുമായി ചേര്‍ത്തലയില്‍ തെളിവെടുത്തു. ജെയ്നമ്മയെ കാണാതായ 2024 ഡിസംബര്‍ 23-നു ഫ്രിഡ്ജുവാങ്ങിയതായി കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു തെളിവെടുപ്പ്. രാത്രി 7.30-ന് സെബാസ്റ്റ്യന്‍ സഹായി മനോജുമായി ധൃതിയിലെത്തിയാണ് ചേര്‍ത്തല വടക്കേ അങ്ങാടി കവലയ്ക്കുസമീപമുള്ള ഗൃഹോപകരണ ഷോറൂമില്‍നിന്നു ഫ്രിഡ്ജുവാങ്ങിയത്. വാങ്ങിയ ഫ്രിഡ്ജ് ഏറ്റുമാനൂരിലെ ഭാര്യയുടെ വീട്ടില്‍നിന്നു കണ്ടെടുത്തു. ഏറ്റുമാനൂരിലേക്ക് ചേര്‍ത്തലയില്‍നിന്ന് ഫ്രിഡ്ജ് വാങ്ങിയതിലെ ദുരൂഹതയാണ് അന്വേഷിക്കുന്നത്. അന്നുതന്നെ ജെയ്നമ്മയുടേതെന്നു കരുതുന്ന പൊട്ടിയ മാല സമീപത്തെ സഹകരണബാങ്കിന്റെ ശാഖയില്‍ പണയംവെച്ചിരുന്നു. സഹായിയായ മനോജിന്റെ പേരിലായിരുന്നു പണയംവെച്ചത്. ഇതില്‍നിന്നു കിട്ടിയ 1,25,000 രൂപയില്‍നിന്ന് 17,500 നല്‍കിയാണ് ഫ്രിഡ്ജ് വാങ്ങിയത്. ശനിയാഴ്ച വൈകീട്ട് 4.30-ഓടെയാണ് കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജന്‍ സേവ്യറിന്റെയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.എസ്. രാജീവിന്റെയും നേതൃത്വത്തിലാണ് സെബാസ്റ്റ്യനെ എത്തിച്ചു തെളിവെടുത്തത്. സെബാസ്റ്റ്യന്റെ സഹോദരന്‍ ക്ലമന്റിന്റെ പേരില്‍ ചേര്‍ത്തല നഗരത്തില്‍ വടക്കേ അങ്ങാടി കവലയ്ക്കു സമീപമുള്ള സ്ഥലത്തും സെബാസറ്റിയനെ എത്തിച്ചു. വര്‍ഷങ്ങളായി താമസമില്ലാതെ…

    Read More »
  • പെണ്‍കുട്ടിയെന്ന വ്യാജേന സൗഹൃദം; യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നാക്കി മര്‍ദിച്ച്, സ്വര്‍ണം കവര്‍ന്ന് ‘സുമതിവളവില്‍’ തള്ളി

    തിരുവനന്തപുരം: പെണ്‍കുട്ടിയാണെന്ന വ്യാജേന ഡേറ്റിങ് ആപ്പിലൂടെ യുവാവുമായി സൗഹൃദം സ്ഥാപിച്ചശേഷം തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നെന്ന കേസില്‍ നാലുപേര്‍ പിടിയില്‍. മടത്തറ സ്വദേശി മുഹമ്മദ് സല്‍മാന്‍ (19), കൊല്ലായില്‍ സ്വദേശി സുധീര്‍ (24), ചിതറ സ്വദേശി സജിത്ത് (18), കുളത്തൂപ്പുഴ സ്വദേശി ആഷിഖ് എന്നിവരാണ് അറസ്റ്റിലായത്. ആഷിഖിനെ(19) കുളത്തൂപ്പുഴ ഭാഗത്തുനിന്ന് വെഞ്ഞാറമൂട് പോലീസും മറ്റു പ്രതികളെ ആലപ്പുഴയിലെ ഹോട്ടലില്‍നിന്ന് ആലപ്പുഴ പോലീസുമാണ് പിടികൂടിയത്. വെഞ്ഞാറമൂട് സ്വദേശിയാണ് ആക്രമണത്തിനിരയായത്. പരിചയം സ്ഥാപിച്ചശേഷം അക്രമികള്‍ മുക്കുന്നൂര്‍ ഭാഗത്ത് കാറിലെത്തി യുവാവിനെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. വാഹനത്തില്‍വെച്ച് ഇയാളെ നഗ്നനാക്കി ഫോട്ടോയെടുത്തശേഷം മൂന്ന് പവന്‍ തൂക്കംവരുന്ന സ്വര്‍ണമാല കൈക്കലാക്കി. ഇതിനിടെ ഇയാളെ മര്‍ദിക്കുകയും ചെയ്തു. ഇതിനുശേഷം യുവാവിനെ പാങ്ങോടിനടുത്ത് സുമതിവളവില്‍ ഉപേക്ഷിച്ചു. അവിടെനിന്ന് രക്ഷപ്പെട്ട യുവാവ് വെഞ്ഞാറമൂട് പോലീസിന് പരാതി നല്‍കി. തട്ടിക്കൊണ്ട് പോയി പണം കവര്‍ന്നു എന്നു മാത്രമായിരുന്നു പരാതി. വെഞ്ഞാറമൂട് എസ്എച്ച്ഒ ആസാദ് അബ്ദുല്‍കലാം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡേറ്റിങ് ആപ്പ് കുടുക്കിയതാണെന്ന് യുവാവ് വെളിപ്പെടുത്തിയത്. സംഘത്തിലെ…

    Read More »
  • 58 കാരിക്ക് 48 കാരന്‍ കാമുകന്‍! ഭീഷണിപ്പെടുത്തി 14 കാരനെ ലഹരിക്ക് അടിമയാക്കി, ലഹരി വസ്തുക്കള്‍ വാങ്ങിച്ചു; അമ്മൂമ്മയുടെ കാമുകനെത്തേടി പോലീസ്

    കൊച്ചി: ഭീഷണിപ്പെടുത്തി 14 കാരന് മദ്യവും ലഹരി വസ്തുക്കളും നല്‍കിയ കേസില്‍ കുട്ടിയുടെ അമ്മൂമ്മയുടെ കാമുകന്‍ ഒളിവില്‍. തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിയായ പ്രവീണ്‍ അലക്‌സാണ്ടര്‍ (48) ആണ് പ്രതി. ഇയാള്‍ക്കായി എറണാകുളം നോര്‍ത്ത് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. നിര്‍ബന്ധിപ്പിച്ച് മദ്യവും ലഹരിവസ്തുക്കളും നല്‍കിയതിന് ബാലനീതി നിയമ പ്രകാരവും കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ബിഎന്‍എസ് പ്രകാരവുമാണ് പ്രവീണിനെതിരെ കേസെടുത്തിട്ടുള്ളത്. കൊച്ചിയിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ സഹായിയായി പ്രവര്‍ത്തിക്കുകയാണ് കുട്ടിയുടെ അമ്മൂമ്മ (58). ഇക്കഴിഞ്ഞ ഡിസംബര്‍ മുതലാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചു തുടങ്ങുന്നത്. കുട്ടിയുടെ പിതാവ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചിരുന്നു. തുടര്‍ന്ന് അമ്മ മറ്റൊരു വിവാഹം കഴിച്ച് മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. 14 കാരനും അമ്മൂമ്മയും താമസിക്കുന്ന വീട്ടില്‍ പ്രവീണ്‍ ഇടക്കിടെ താമസിക്കാന്‍ എത്തുമായിരുന്നു. ഡിസംബര്‍ 24ന് വീട്ടിലിരുന്ന് മദ്യപിച്ചുകൊണ്ടിരുന്ന പ്രവീണ്‍ കുട്ടിക്ക് മദ്യം നല്‍കാന്‍ ശ്രമിച്ചു. നിരസിച്ചതോടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി മദ്യം കുടിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ ജന്മദിനമായ ജനുവരി 4നായിരുന്നു കഞ്ചാവ് നല്‍കിയത്. കുട്ടി…

    Read More »
  • ‘നോക്കാന്‍ വയ്യ, മടുത്തു’, പ്രമോദ് അന്ന് പറഞ്ഞു; സഹോദരിമാരുടെ മൃതദേഹങ്ങള്‍ വെള്ളപുതപ്പിച്ച് ആദരവോടെ നിലത്തുകിടത്തിയിരുന്നു, സഹോദരന്‍ ഒളിവില്‍

    കോഴിക്കോട്: കരിക്കാംകുളം ഫ്‌ലോറിക്കന്‍ റോഡില്‍ വാടക വീട്ടില്‍ കൊല്ലപ്പെട്ട സഹോദരിമാരുടെ മൃതദേഹം കിടത്തിയിരുന്നത് എല്ലാ ആദരവോടെയും. മൃതദേഹങ്ങള്‍ വെള്ളത്തുണി പുതപ്പിച്ച് നിലത്തു കിടത്തിയ നിലയിലായിരുന്നു. നഗരത്തില്‍ കരിക്കാംകുളം ഫ്‌ലോറിക്കന്‍ റോഡ് പുറത്തണ്ടേരി പറമ്പ് ‘പൗര്‍ണമി’ വീട്ടില്‍ താമസിക്കുന്ന ശ്രീജയ (76), പുഷ്പലളിത (66) എന്നിവരെയാണു മരിച്ചനിലയില്‍ കണ്ടെത്തിയത്. സഹോദരന്‍ പ്രമോദിനെ (62) കാണാനില്ല. കൊലപാതകമാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. 2 പേരും ശ്വാസംമുട്ടിയാണു മരിച്ചതെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തളര്‍ന്നു കിടപ്പിലായിരുന്നു ശ്രീജയ. വിവാഹം കഴിക്കാതെ, ജോലി ഉപേക്ഷിച്ചു സഹോദരിമാര്‍ക്ക് വേണ്ടി 62 വയസ്സുവരെ ജീവിതം നീക്കിവച്ചയാളാണ് പ്രമോദ്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രമോദ് പുലര്‍ച്ചെ അഞ്ചുമണിയോടെ അത്താണിക്കലിലുള്ള ബന്ധുവിനോട് സഹോദരി മരിച്ചിട്ടുണ്ടെന്ന് വിളിച്ച് അറിയിച്ചിരുന്നു. രാവിലെ എട്ട് മണിയോടെ ബന്ധുക്കള്‍ എത്തിയപ്പോള്‍ വീടിന്റെ വാതില്‍ ചാരിയിട്ട നിലയിലായിരുന്നു. തുറന്നുനോക്കിയപ്പോള്‍ രണ്ടുമുറികളിലായി രണ്ടുപേര്‍ മരിച്ചുകിടക്കുന്നതായി കണ്ടു. നിലത്ത് കിടക്കയില്‍ കിടത്തിയശേഷം വെള്ളത്തുണികൊണ്ട് പുതപ്പിച്ച നിലയിലായിരുന്നു രണ്ടുപേരും. വെള്ളിയാഴ്ച വൈകിട്ട്…

    Read More »
  • ഷാര്‍ജയില്‍ അതുല്യയുടെ ദുരൂഹമരണം: ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍, പിടിയിലായത് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന്

    തിരുവനന്തപുരം: ഷാര്‍ജയില്‍ ഫ്ലാറ്റില്‍ ഹാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ ഭര്‍ത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശി സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സതീഷിനെ പിടികൂടി വലിയതുറ പൊലീസിന് കൈമാറിയിരുന്നു. സതീഷിനെതിരെ ക്രൈംബ്രാഞ്ച് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സതീഷ് എത്തിയാല്‍ പിടികൂടി കൈമാറണമെന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പും നല്‍കിയിരുന്നു. അതുല്യയുടെ മരണത്തില്‍ പൊലീസ് നേരത്തെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. രാവിലെ ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ സതീഷിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെക്കുകയും, വലിയതുറ പൊലീസിന് കൈമാറുകയായിരുന്നു. വലിയതുറ പൊലീസ് വിവരം ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം നടത്തുന്ന പത്തനംതിട്ട ക്രൈംബ്രാഞ്ചിന് സതീഷിനെ കൈമാറുമെന്നാണ് വിവരം. ഭര്‍ത്താവ് സതീഷ് മകളെ നിരന്തരം മര്‍ദ്ദിച്ചിരുന്നെന്നും , പീഡനം അസഹനീയമായപ്പോഴാണ് മകല്‍ ജീവനൊടുക്കിയതെന്നും ആരോപിച്ച് അതുല്യയുടെ പിതാവ് രംഗത്തെത്തിയിരുന്നു. ഈമാസം 19-ന് പുലര്‍ച്ചെയാണ് ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതുല്യയുടെ കുടുംബത്തിന്റെ പരാതിയില്‍ സതീഷിനെതിരെ പൊലീസ്…

    Read More »
  • മൊബൈല്‍ ഫോണോ ജീവനോ വലുത്? ട്രെയിനില്‍ ഫോണ്‍ മോഷ്ടിച്ച കള്ളനെ പിടികൂടാന്‍ കമ്പാര്‍ട്ട്‌മെന്റുകളിലൂടെ പാഞ്ഞ് യാത്രക്കാര്‍; ഒടുവില്‍ അതിസാഹസികത; ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍നിന്നുള്ള വീഡിയോ വൈറല്‍

    ന്യൂഡല്‍ഹി: ട്രെയിനുകളില്‍ മൊബൈല്‍ ഫോണ്‍ മോഷണം സാധാരണ സംഭവമാണ്. പ്ലാറ്റ്‌ഫോമുകളില്‍ നിന്നെടുക്കുന്ന ട്രെയിനില്‍ ജനലിനരികെ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച് ഓടുന്ന കള്ളന്‍മാരുടെ വിഡിയോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ സര്‍വസാധാരണവുമാണ്. ബിഹാറിലും യുപിയിലും ഇത്തരത്തില്‍ മോഷണങ്ങള്‍ സാധാരണമാണ്. മോഷ്ടിക്കപ്പെട്ട മൊബൈലുകള്‍ പിന്നീട് തിരികെ കിട്ടുക വളരെ പ്രയാസമാണ്. എന്നാല്‍ ഒരു ഫോണ്‍ മോഷ്ടിച്ച് കിട്ടുന്ന തുച്ഛമായ തുകയ്ക്കായി മോഷ്ടാക്കള്‍ എടുക്കുന്ന റിസ്‌ക് ചെറുതല്ല. ഇത്തരത്തില്‍ ഒരു മോഷ്ടാവിന്റെ സാഹസിക വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സാഹസികതയാണോ മണ്ടത്തരമാണോ എന്നതാണ് ചോദ്യം. Thief snatches phone on moving train in India, hangs from door, then jumps off the speeding train to escape pic.twitter.com/dnuLjNnKAx — ViralRush ⚡ (@tweetciiiim) July 26, 2025   ഭഗല്‍പൂര്‍-മുസഫര്‍പൂര്‍ ജനസേവ ഇന്റര്‍സിറ്റി എക്‌സ്പ്രസിലാണ് സംഭവം അരങ്ങേറിയത്. ബിഹാറിലെ മുന്‍ഗാറില്‍ വച്ച് കള്ളന്‍ ഒരു യാത്രക്കാരിയുടെ ഫോണ്‍ തട്ടിപ്പറിച്ചു. പ്ലാറ്റ്‌ഫോമില്‍ നിന്നോ മറ്റും ആയിരുന്നില്ല…

    Read More »
  • ആദ്യം ഒരു റിക്വസ്റ്റ്; പിന്നാലെ ഹായ്! തുടര്‍ന്നു രണ്ടുവര്‍ഷം സെക്‌സ് ചാറ്റ്: വയോധികന് നഷ്ടമായത് ഒമ്പതുകോടി രൂപ; തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞത് മകന്‍ പരിശോധിച്ചപ്പോള്‍

    മുംബൈ: ആദ്യം ഒരു റിക്വസ്റ്റ്. പിന്നാലെ ഹായ്! രണ്ടുവര്‍ഷത്തെ സെക്‌സ് ചാറ്റിലൂടെ എണ്‍പതുകാരന് നഷ്ടമായത് ഒമ്പതുകോടി രൂപ. മുംബൈ സ്വദേശിയായ വയോധികനാണു താന്‍ വീണുപോയ വലയുടെ ആഴമഴിയാതെ വര്‍ഷങ്ങള്‍ തട്ടിപ്പിന് ഇരയായത്. 734 ഓണ്‍ലൈന്‍ ഇടപാടുകള്‍ വഴിയാണ് വയോധികന് പണം നഷ്ടമായത്. നാല് സ്ത്രീകളുടെ പേരിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. എന്നാല്‍ നാല് സ്ത്രീകളും ഒരാളാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. 2023 ഏപ്രിലില്‍ ഒരു ഫെയ്സ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റിലൂടെയാണ് സംഭവങ്ങളുടെ തുടക്കം. ഫെയ്സ്ബുക്കില്‍ കണ്ട ഷര്‍വി എന്ന സ്ത്രീക്ക് ഇദ്ദേഹം ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ഇരുവര്‍ക്കും പരസ്പരം അറിയില്ലായിരുന്നു, ആ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കപ്പെട്ടുമില്ല. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ഷര്‍വിയുടെ അക്കൗണ്ടില്‍ നിന്ന് ഇദ്ദേഹത്തിന് ഒരു ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചു, അത് അദ്ദേഹം സ്വീകരിച്ചു. ഇരുവരും പെട്ടെന്നുതന്നെ ചാറ്റിംഗ് ആരംഭിക്കുകയും ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ചെയ്തു. സംഭാഷണങ്ങള്‍ ഫെയ്സ്ബുക്കില്‍ നിന്ന് വാട്സാപ്പിലേക്ക് മാറി. താന്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും കുട്ടികളോടൊപ്പമാണ് ജീവിക്കുന്നതെന്നും ഷര്‍വി…

    Read More »
  • ഏക ബലഹീനത ഏക മകന്‍! കോടികള്‍ കൊണ്ടു നടന്നത് ബിഗ്‌ഷോപ്പറിലും കവറിലും! ചോദ്യംചെയ്യലില്‍ കുലുങ്ങാതെ സെബാസ്റ്റിയന്‍, കുഴങ്ങി പോലീസ്

    കോട്ടയം: ജെയ്‌നമ്മ തിരോധാന കേസിലെ പ്രതി സെബാസ്റ്റ്യന്‍ പൊലീസിനെ കുഴപ്പിക്കുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പലരീതിയില്‍ ചോദ്യം ചെയ്തിട്ടും ഒരുകുലുക്കവുമില്ലാത്ത രീതിയിലാണ് സെബാസ്റ്റ്യന്‍ പെരുമാറുന്നത്. പ്രതിയുടെ പ്രായവും ആരോഗ്യസ്ഥിതിയും ചോദ്യംചെയ്യലിന് തടസമാണ്. പിടിയിലായതു മുതല്‍ അന്വേഷണത്തോട് തീര്‍ത്തും നിസ്സഹകരിക്കുന്ന രീതിയാണ് ഇയാള്‍ സ്വീകരിക്കുന്നത്. സെബാസ്റ്റ്യന്റെ പലമൊഴികളും വിശ്വസിക്കാവുന്നതല്ലെന്നും ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, ഇയാളുടെ ചില ബലഹീനതകള്‍ ചോദ്യംചെയ്യലില്‍ വെളിപ്പെട്ടതായി സൂചനയുണ്ട്. അതിലൊന്ന് ഏകമകനോടുള്ള അമിതമായ സ്‌നേഹവും കരുതലുമാണ്. അന്‍പതു പിന്നിട്ടശേഷം വിവാഹിതനായ സെബാസ്റ്റിയനും ഭാര്യയ്ക്കും നാലു വര്‍ഷത്തിനുശേഷമാണ് കുട്ടിയുണ്ടായതെന്നും വിവരമുണ്ട്. മറ്റൊന്ന് ഇയാള്‍ കൈയിലുണ്ടായിരുന്ന കോടികളുടെ സമ്പാദ്യം ബാങ്കിലിടാതെ കൈയിലാണ് സൂക്ഷിച്ചിരുന്നതെന്നും പറയപ്പെടുന്നു. ഡെപ്പോസിറ്റ് വിവരങ്ങള്‍ ഭാവിയില്‍ തെളിവാകാതിരിക്കാനുള്ള മുന്‍കരുതലായി വേണം ഇതിനെ കരുതാന്‍. ചില ബെനാമി അക്കൗണ്ടുകള്‍ വഴി ഇയാള്‍ ഇടപാടുകള്‍ നടത്തിയിരുന്നതായും സൂചനയുണ്ട്. ബിഗ്‌ഷോപ്പറിലോ കവറിലോ ആക്കിയാണ് ഇയാള്‍ കോടികളുടെ ഇടപാടുകള്‍ നടത്തിയിരുന്നതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദമായ ചോദ്യംചെയ്യലിലേ…

    Read More »
Back to top button
error: