Breaking NewsCrimeIndiaLead NewsNEWS
പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി വീട്ടിൽ പാർപ്പിച്ചു, ദിവസങ്ങളോളം ലൈംഗിക പീഡനം, 45 കാരിക്കെതിരെ പോക്സോ കേസ്

ചെന്നൈ: പതിനേഴുകാരനായ കോളജ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 45-കാരിയെ പോലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലാണ് സംഭവം.
കടലൂരിലെ കുള്ളഞ്ചാവടി ഗ്രാമത്തിൽനിന്നുള്ള കോളേജ് വിദ്യാർഥിയെ കാണാനില്ലെന്നുപറഞ്ഞ് രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് നടപടി. പ്രായപൂർത്തിയായിട്ടില്ലാത്ത വിദ്യാർഥി 45 വയസ്സുള്ള സ്ത്രീക്കൊപ്പം കഴിയുകയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
വിവാഹിതയായ സ്ത്രീ ബാലനെ പ്രലോഭിച്ച് കൂടെക്കൂട്ടി ലൈംഗികചൂഷണത്തിന് വിധേയമാക്കിയെന്ന് കണ്ടതിനെത്തുടർന്ന് പോക്സോ ചുമത്തിയാണ് അറസ്റ്റ്.






