Crime
-
പോയി വരാം സാറേ! ശിക്ഷകഴിഞ്ഞിറങ്ങി പോലീസ് സ്റ്റേഷനിലെത്തി യാത്രചോദിച്ചു; മടങ്ങും വഴി ബൈക്ക് തിരുടി, വീണ്ടും ജയിലിലേക്ക്
കണ്ണൂര്‍: ‘സാറേ, ഞാന്‍ ജയിലില്‍നിന്ന് ഇറങ്ങിവരുന്ന വഴിയാണ്… നാട്ടിലേക്ക് പോകുന്നതിനിടെ നിങ്ങളെയൊക്കെ കാണാന്‍ വന്നതാ…’ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ കഴിഞ്ഞിറങ്ങിയ മോഷ്ടാവ് യാത്രചോദിക്കാന്‍ സ്റ്റേഷനിലെത്തിയതില്‍ അമ്പരന്ന് പോലീസ്. യാത്രചോദിച്ച് പോകുംവഴി ബാറില്‍ കയറി മദ്യപിച്ചു. റോഡരികില്‍ കണ്ട ബൈക്ക് മോഷ്ടിച്ച് കടന്നു. ഒടുവില്‍ പോലീസിന്റെ പിടിയിലായി വീണ്ടും ജയിലിലേക്ക്. 18 കവര്‍ച്ചക്കേസുകളില്‍ പ്രതിയായ തൃശ്ശൂരിലെ ഒല്ലൂര്‍ മറത്താക്കര സ്വദേശി ചൂണ്ടയില്‍ വീട്ടില്‍ ബാബുരാജ് (45) ആണ് വിചിത്രമായ ‘പണി’ പോലീസിന് കൊടുത്തത്. കവര്‍ച്ചക്കേസുകളില്‍ രണ്ടുവര്‍ഷം ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ബാബുരാജ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. കഴിഞ്ഞദിവസം ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങി. ജയിലിന് മുന്നില്‍നിന്ന് ബസ് കയറി നേരേ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക്. ജയിലില്‍നിന്ന് പുറത്തിറങ്ങിയെന്നും യാത്രപറയാന്‍ വന്നതാണെന്നും പറഞ്ഞു. കള്ളന്റെ ‘നല്ല മനസ്സെന്ന്’ പോലീസുകാര്‍ പരസ്പരം പറഞ്ഞു. മോഷണമൊക്കെ നിര്‍ത്തി നല്ലരീതിയില്‍ ജീവിക്കാന്‍ ഉപദേശവും നല്‍കി യാത്രയാക്കി. എന്നാല്‍ നഗരത്തിലെ ഒരു ബാറില്‍നിന്ന് മദ്യപിച്ചിറങ്ങിയ ബാബുരാജിന് രാത്രി വൈകിയത് കാരണം…
Read More » -
കൊതിച്ചത് ആണ്‍കുഞ്ഞിനെ, പിറന്നത് പെണ്‍കുഞ്ഞ്; ഒരു വയസ്സുകാരിയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ജവാന്‍ അറസ്റ്റില്‍
അഗര്‍ത്തല: ത്രിപുരയില്‍ പിതാവ് ഒരു വയസ്സുകാരിയെ വിഷം കൊടുത്ത് കൊലപ്പെടുത്തി. ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ് (ടിഎസ്ആര്‍) ഉദ്യോഗസ്ഥനായ രതീന്ദ്ര ദേബ്ബര്‍മയാണ് മകള്‍ സുഹാനിക്ക് വിഷം നല്‍കിയതെന്നാണ് ഇയാളുടെ ഭാര്യ മിതാലിയുടെ ആരോപണം. ആണ്‍കുഞ്ഞ് വേണം എന്ന ആഗ്രഹം സാധിക്കാഞ്ഞതിനാലാണ് രതീന്ദ്രയുടെ ക്രൂരകൃത്യമെന്ന് മിതാലി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത രതീന്ദ്രയെ കോടതി 3 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ത്രിപുരയിലെ ഖോവായ് ജില്ലയിലുള്ള ബെഹലബാരി ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രി ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം. വിഷം ഉള്ളില്‍ ചെന്ന കുട്ടിയെ ആദ്യം ഖോവായ് ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തലസ്ഥാനമായ അഗര്‍ത്തലയിലെ ജിബി ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിസ്‌ക്കറ്റിലാണ് രതീന്ദ്ര മകള്‍ക്ക് വിഷം കലര്‍ത്തി നല്‍കിയതെന്ന് മിതാലി പറയുന്നു. ”ഭര്‍ത്താവ് എപ്പോഴും ഒരു മകനെ ആഗ്രഹിച്ചിരുന്നു. രണ്ടു പെണ്‍മക്കളെ പ്രസവിച്ചതില്‍ എന്നോട് വെറുപ്പ് പ്രകടിപ്പിച്ചിരുന്നു. എന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയപ്പോഴായിരുന്നു ക്രൂരകൃത്യം നടന്നത്. മകളെയും സഹോദരിയുടെ മകനെയും കടയിലേക്ക് ബിസ്‌ക്കറ്റ്…
Read More » -
കല്യാണം ആലോചിച്ചപ്പോള്‍ മതംമാറാന്‍ സമ്മതിച്ചു; അനാശാസ്യത്തിന് ലോഡ്ജില്‍നിന്ന് പിടിച്ചതോടെ മതംമാറില്ലെന്ന് പറഞ്ഞു; പൊന്നാനിക്ക് പോകാനല്ലാതെ മുറിയില്‍നിന്ന് പുറത്തിറക്കില്ലെന്ന് ഭീഷണി, മര്‍ദനം
എറണാകുളം: ടിടിഐ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ഥിനിയുടെ സഹോദരന്‍. കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ കടിഞ്ഞുമ്മേല്‍ പരേതനായ എല്‍ദോസിന്റെ മകള്‍ സോനാ എല്‍ദോസിന്റെ (21) മരണത്തിലാണ് ആണ്‍സുഹൃത്തായ റമീസിനെതിരേ പരാതിയുയര്‍ന്നിരിക്കുന്നത്. സോനയെ വിവാഹംകഴിക്കണമെങ്കില്‍ അവള്‍ മതംമാറണമെന്ന് റമീസും കുടുംബവും നിര്‍ബന്ധിച്ചിരുന്നതായും ഇക്കാര്യം സോനയുടെ കുറിപ്പിലുണ്ടെന്നും സഹോദരന്‍ ബേസില്‍ പറഞ്ഞു. ”അവര്‍ വീട്ടില്‍വന്ന് കല്യാണം ആലോചിച്ചപ്പോള്‍ മതംമാറാന്‍ സമ്മതിച്ചിരുന്നു. പിന്നീട് റമീസിനെ ലോഡ്ജില്‍നിന്ന് അനാശാസ്യത്തിന് പിടിച്ചു. അത് അവര്‍ മറച്ചുവെച്ചു. എന്നാല്‍, ഇക്കാര്യം സോന പിന്നീട് അറിഞ്ഞു. ഇതോടെ മതംമാറില്ലെന്ന് സോന നിലപാടെടുത്തു. അത് അവരെ പ്രകോപിപ്പിച്ചിരിക്കാം. പക്ഷേ, അവര്‍ക്ക് മതംമാറിയേ പറ്റൂ. പൊന്നാനിയില്‍പോയി രണ്ടുമാസം നില്‍ക്കണമെന്നെല്ലാം പറഞ്ഞു. മതംമാറിയില്ലെങ്കില്‍ അവനെ പള്ളിയില്‍നിന്ന് പുറത്താക്കുമെന്നെല്ലാമാണ് അവളോട് പറഞ്ഞത്. പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് പറഞ്ഞു. കൂട്ടുകാരിയുടെ വീട്ടില്‍പോകുന്നെന്ന് പറഞ്ഞാണ് സോന വീട്ടില്‍നിന്ന് പോയത്. അവിടെനിന്ന് റമീസ് കൂട്ടിക്കൊണ്ടുപോയി. എന്നാല്‍, ആലുവയിലെ വീട്ടില്‍കൊണ്ടുപോയി പൂട്ടിയിടുകയായിരുന്നു. റമീസും ബന്ധുക്കളും അവന്റെ കൂട്ടുകാരും…
Read More » -
ടിടിഐ വിദ്യാര്‍ഥിനിയുടെ മരണം: കാമുകന്‍ റമീസ് അറസ്റ്റില്‍, കുടുംബാംഗങ്ങളെയും പ്രതിചേര്‍ത്തേക്കും
എറണാകുളം: കോതമംഗലത്തെ ടിടിഐ വിദ്യാര്‍ഥിനി സോന എല്‍ദോസിന്റെ ആത്മഹത്യയില്‍ ആണ്‍സുഹൃത്തായ റമീസ് അറസ്റ്റില്‍. തിങ്കളാഴ്ച ഉച്ചയോടെയാണ് റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് റമീസിനെതിരേ ചുമത്തിയിരിക്കുന്നത്. ഇയാളുടെ കുടുംബാംഗങ്ങളെയും കേസില്‍ പ്രതിചേര്‍ത്തേക്കും. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ റമീസിനെതിരേ വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെയാണ് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സോനയെ റമീസ് മര്‍ദിച്ചതിന്റെ തെളിവുകളും പോലീസ് കണ്ടെടുത്തു. ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റില്‍നിന്നാണ് ഈ തെളിവുകള്‍ ലഭിച്ചത്. ആത്മഹത്യചെയ്യുമെന്ന് സോന പറഞ്ഞപ്പോള്‍, ആത്മഹത്യചെയ്തോളാന്‍ റമീസ് പറഞ്ഞതിന്റെ തെളിവുകളും വാട്സാപ്പ് ചാറ്റുകളില്‍നിന്ന് ലഭിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ഗവ. ടിടിഐയിലെ വിദ്യാര്‍ഥിയായിരുന്നു കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല കടിഞ്ഞുമ്മല്‍ പരേതനായ എല്‍ദോസിന്റെ മകളുമായ സോന. പുറത്തുപോയിരുന്ന അമ്മ ബിന്ദു ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിനു വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ സോനയെ കണ്ടത്. ഇതിനുപിന്നാലെയാണ് സോനയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍നിന്ന് കണ്ടെടുത്തത്. ‘ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് കുറിപ്പ് റമീസിന്റെ അമ്മയ്ക്ക് അയച്ചു കൊടുത്തു; അവര്‍ അമ്മയെ…
Read More » -
‘ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് കുറിപ്പ് റമീസിന്റെ അമ്മയ്ക്ക് അയച്ചു കൊടുത്തു; അവര്‍ അമ്മയെ വിളിച്ച് നിങ്ങളുടെ മകള്‍ക്ക് ഭ്രാന്താണെന്ന് പറഞ്ഞു; അമ്മ വീട്ടില്‍ എത്തിയപ്പോഴേക്കും സോന മരിച്ചിരുന്നു’
എറണാകുളം: സഹോദരിക്ക് സംഭവിച്ച അപ്രതീക്ഷിത ദുരന്തത്തിന്റെ ആഘാതത്തിലാണ് സോന എല്‍ദോസിന്റെ സഹോദരന്‍ ബേസില്‍. സഹോദരിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതാണെന്നാണ് ബേസില്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. റമീസിന്റെ മാതാപിതാക്കള്‍ക്കും തന്റെ സഹോദരിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് ബേസില്‍ ആരോപിക്കുന്നു. സോന ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് ആത്മഹത്യാ കുറിപ്പ് റമീസിന്റെ അമ്മയ്ക്ക് അയച്ചുകൊടുത്തിരുന്നു. അവര്‍ എന്റെ അമ്മയെ വിളിച്ച് നിങ്ങളുടെ മകള്‍ക്ക് ഭ്രാന്താണ് അവള്‍ അയച്ചിരിക്കുന്നത് കണ്ടില്ലേ എന്നൊക്കെയാണ് ചോദിച്ചത്. ജോലിസ്ഥലത്തുനിന്ന് അമ്മ ഓട്ടോയില്‍ എത്തിയപ്പോഴേക്കും സോന മരിച്ചിരുന്നു” എന്നാണ് ബേസില്‍ ചൂണ്ടിക്കാട്ടുന്നത്. ആത്മഹത്യക്കുറിപ്പു പൊലീസ് കണ്ടെടുത്തതോടെയാണ് റമീസിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസ് എടുക്കത്ത്. കോളജ് കാലത്ത് ഇരുവരുംതമ്മില്‍ പ്രണയത്തിലായിരുന്നെന്നും വിവാഹം ആലോചിച്ചെത്തിയപ്പോള്‍ മതം മാറണമെന്ന് യുവാവിന്റെ കുടുംബം ആവശ്യപ്പെട്ടെന്നും ബേസില്‍ വെളിപ്പെടുത്തി. ”മതംമാറാന്‍ അവള്‍ തയാറായിരുന്നു. അച്ഛന്‍ മരിച്ച് 40 ദിവസം മാത്രമേ ആയിരുന്നുള്ളൂ. അതുകൊണ്ട് ഒരു വര്‍ഷം കഴിഞ്ഞ് വിവാഹം നടത്താമെന്ന് ഞങ്ങള്‍ പറഞ്ഞു. പിന്നെ ഇവനെ അനാശാസ്യത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം ലോഡ്ജില്‍നിന്നു പിടിച്ചിരുന്നു.…
Read More » -
പത്തനംതിട്ടയില്‍ യുവാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍; ശരീരത്തില്‍ കുത്തേറ്റ നിലയില്‍ ചോരവാര്‍ന്ന് മൃതദേഹം; അയല്‍വാസി ഒളിവില്‍
പത്തനംതിട്ട: യുവാവിനെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. യുവാവിന്റെ ശരീരത്തില്‍ നിരവധി കുത്തുകളുണ്ട്. കുത്തേറ്റ് ചോര വാര്‍ന്ന നിലയിലാണ് മൃതദേഹം. പത്തനംതിട്ട കൂടലില്‍ ഇന്ന് രാവിലെയാണ് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടല്‍ സ്വദേശി രാജന്‍ (40) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ അയല്‍വാസി അനില്‍ ഒളിവില്‍ പോയി. രാജന്റെ അയല്‍വാസിയായ അനില്‍ ആണ് കുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. രാജന്‍ ഒറ്റയ്ക്കാണ് വീട്ടില്‍ താമസം. രാജനും അനിലും മദ്യലഹരിയില്‍ വഴക്കിട്ടശേഷമുണ്ടായ കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുവരും രാത്രി വീട്ടില്‍ വെച്ച് മദ്യപിച്ചശേഷം വഴക്കുണ്ടായതാണ് പ്രാഥമിക വിവരം. ഇതിനുപിന്നാലെ തര്‍ക്കത്തിനിടെ അനില്‍ രാജനെ കുത്തിയതാണെന്നാണ് സംശയമെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Read More » -
വേടനെവിടെ? വിദേശത്ത് കടക്കാന്‍ സാദ്ധ്യത, ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്; ഷോകള്‍ റദ്ദാക്കി
കൊച്ചി: യുവ ഡോക്ടറുടെ ബലാത്സംഗ പരാതിയില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. വേടനെതിരെയുളള പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയതിനുശേഷമാണ് പൊലീസ് കൂടുതല്‍ നടപടിയിലേക്ക് കടന്നിരിക്കുന്നത്. ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. വേടനായി ശക്തമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്. ഇതിന്റെ ഭാഗമായി വേടന്റെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും പൊലീസ് എത്തിയിരുന്നു. ഇതിനിടയില്‍ വേടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നതുവരെ കാത്തിരിക്കേണ്ടെന്ന തീരുമാനത്തിലാണ് പൊലീസ്. അടുത്തിടെ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടക്കേണ്ടതായിരുന്ന വേടന്റെ പരിപാടിയടക്കം നിരവധി ഷോകള്‍ മാറ്റിവച്ചിരുന്നു. സംഘാടകര്‍ക്ക് വേടനുമായി ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെയാണ് പരിപാടി മാറ്റിവച്ചത്. കേസില്‍ സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തുന്നത് ആരംഭിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ടവിമലാദിത്യ പറഞ്ഞു. വേടന്റെ കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. സാക്ഷി മൊഴികള്‍ രേഖപ്പെടുത്തി. വേടന് വേണ്ടി അന്വേഷണം ശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം…
Read More » -
മതം മാറാന്‍ നിര്‍ബന്ധിച്ചു, കാമുകന്റെ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദിച്ചു; കോതമംഗലത്ത് ടിടിഐ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്
എറണാകുളം: കോതമംഗലത്ത് 23 കാരിയുടെ മരണത്തില്‍ യുവാവാവിനും വീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം. പറവൂര്‍ സ്വദേശി റമീസും കുടുംബവും കല്യാണത്തിന് മതം മാറണമെന്ന് നിര്‍ബന്ധിച്ചുവെന്നും മര്‍ദിച്ചുവെന്നുമാണ് ആരോപണം. കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല കടിഞ്ഞുമ്മല്‍ പരേതനായ എല്‍ദോസിന്റെ മകള്‍ സോന (23) ശനിയാഴ്ചയാണ് ജീവനൊടുക്കിയത്. മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാര്‍ഥിനിയായിരുന്നു സോന. പുറത്തുപോയിരുന്ന അമ്മ ബിന്ദു ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിനു വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ സോനയെ കണ്ടത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ചേലാട് ബസാനിയ പള്ളിയില്‍ സംസ്‌കാരം നടത്തി. സഹോദരന്‍: ബേസില്‍. ആത്മഹത്യക്കുറിപ്പു പൊലീസ് കണ്ടെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ആലുവ സ്വദേശിയായ റമീസിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസ് എടുക്കുമെന്നു കോതമംഗലം പൊലീസ് പറഞ്ഞു. അതേസമയം, കോളജ് കാലത്ത് ഇരുവരുംതമ്മില്‍ പ്രണയത്തിലായിരുന്നെന്നും വിവാഹം ആലോചിച്ചെത്തിയപ്പോള്‍ മതം മാറണമെന്ന് യുവാവിന്റെ കുടുംബം ആവശ്യപ്പെട്ടെന്നും സോനയുടെ സഹോദരന്‍ പറഞ്ഞു. ”മതംമാറാന്‍ അവള്‍ തയാറായിരുന്നു. അച്ഛന്‍ മരിച്ച് 40 ദിവസം മാത്രമേ ആയിരുന്നുള്ളൂ. അതുകൊണ്ട് ഒരു…
Read More » -
സ്ഥിരം ക്രിമിനല്‍, പൊലീസെത്തുമെന്ന കണക്കുകൂട്ടലില്‍ നാടുവിട്ടു; ഒളിച്ചത് മലമുകളിലെ സ്വന്തം താവളത്തില്‍; സ്വന്തം കുഞ്ഞിനോട് തരിമ്പും സ്‌േനഹമില്ലാത്ത അന്‍സാര്‍, ഒത്താശയുമായി രണ്ടാം ഭാര്യയും
ആലപ്പുഴ: ചാരുംമൂട് ആദിക്കാട്ടുകുളങ്ങരയില്‍ നാലാംക്ലാസുകാരിയായ മകളെ മര്‍ദിച്ച സംഭവത്തില്‍ പിടിയിലായ അന്‍സര്‍ സ്ഥിരംക്രിമിനല്‍. കഞ്ചാവുകേസിലടക്കം ഇയാള്‍ പ്രതിയാണെന്നും ജയില്‍ വാസം അനുഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2016 ല്‍ കാര്‍ യാത്രികരെ മര്‍ദിക്കുന്നതു തടയാനെത്തിയ പൊലീസുകാരെ ഉള്‍പ്പെടെ മര്‍ദിച്ചതിന് അന്‍സാര്‍ ഉള്‍പ്പെട്ട സംഘത്തിനെതിരെ കേസുണ്ട്. 2018 ല്‍ അടൂരില്‍ നിന്നു യുവാവിനെ തട്ടിക്കൊണ്ടുപോയി ഒരു ദിവസം മുഴുവന്‍ മര്‍ദിച്ച കേസില്‍ ഇയാള്‍ പ്രതിയാണ്. 2023 ല്‍ ശുചിമുറി മാലിന്യം തള്ളിയതു ചോദ്യം ചെയ്തതിനു പഞ്ചായത്തംഗത്തെ വീട്ടില്‍ കയറി ആക്രമിച്ചു. ഇതേവര്‍ഷം 2.75 കിലോഗ്രാം കഞ്ചാവുമായി അടൂരില്‍ വച്ചു പൊലീസിന്റെ പിടിയിലുമായി. 2025 ജനുവരി 13ന് 6.5 കിലോഗ്രാം കഞ്ചാവുമായി ഏനാത്തു നിന്നും പിടിയിലായിരുന്നു. ഈ കേസില്‍ 3 മാസത്തോളം ജയിലില്‍ കിടന്നു. പുറത്തിറങ്ങിയ ശേഷമാണു കുട്ടിക്കെതിരെ മര്‍ദനമുണ്ടായത്. അതേസമയം, കുട്ടിയെ മര്‍ദിച്ച വിവരം പുറത്തറിഞ്ഞതിനു പിന്നാലെ പൊലീസെത്തുമെന്ന കണക്കുകൂട്ടലില്‍ നാടുവിട്ട അന്‍സാറിനെ പൊലീസ് പിടിച്ചതു മലമുകളില്‍ നിന്ന്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയില്‍…
Read More » -
14 കാരനെ ഭീഷണിപ്പെടുത്തി ലഹരിക്കടിമയാക്കി; കഴുത്തില്‍ കത്തി വച്ച് മദ്യം കുടിപ്പിച്ചു, കഞ്ചാവ് വലിപ്പിച്ചു; അമ്മൂമ്മയുടെ കാമുകന്‍ അറസ്റ്റില്‍
കൊച്ചി: പതിനാലു വയസ്സുകാരനെ ഭീഷണിപ്പെടുത്തി ലഹരിക്കടിമയാക്കിയെന്ന കേസില്‍ അമ്മൂമ്മയുടെ കാമുകന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രബിന്‍ അലക്സാണ്ടര്‍ (48) ആണ് പിടിയിലായത്. കൊച്ചി നോര്‍ത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിര്‍ബന്ധിപ്പിച്ച് മദ്യവും ലഹരിവസ്തുക്കളും നല്‍കിയതിന് ബാലനീതി നിയമ പ്രകാരവും കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ബിഎന്‍എസ് പ്രകാരവുമാണ് പ്രബിനെതിരെ കേസെടുത്തിട്ടുള്ളത്. കൊച്ചിയിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ സഹായിയായി പ്രവര്‍ത്തിക്കുകയാണ് കുട്ടിയുടെ അമ്മൂമ്മ (58). ഇക്കഴിഞ്ഞ ഡിസംബര്‍ മുതലാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചു തുടങ്ങുന്നത്. കുട്ടിയുടെ പിതാവ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചിരുന്നു. തുടര്‍ന്ന് അമ്മ മറ്റൊരു വിവാഹം കഴിച്ച് മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. 14 കാരനും അമ്മൂമ്മയും താമസിക്കുന്ന വീട്ടില്‍ പ്രബിന്‍ ഇടക്കിടെ താമസിക്കാന്‍ എത്തുമായിരുന്നു. ഡിസംബര്‍ 24ന് വീട്ടിലിരുന്ന് മദ്യപിച്ചുകൊണ്ടിരുന്ന പ്രബിന്‍ കുട്ടിക്ക് മദ്യം നല്‍കാന്‍ ശ്രമിച്ചു. നിരസിച്ചതോടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി മദ്യം കുടിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ ജന്മദിനമായ ജനുവരി 4നായിരുന്നു കഞ്ചാവ് നല്‍കിയത്. കുട്ടി നിരസിച്ചെങ്കിലും ഭീഷണിപ്പെടുത്തി വലിപ്പിക്കുകയായിരുന്നു. 58 കാരിക്ക്…
Read More »