Crime
-
അമ്മൂമ്മയുടെ കാമുകന്‍ ലഹരിക്കടിമയാക്കി; കഴുത്തില്‍ കത്തിവച്ച് കഞ്ചാവ് വലിപ്പിച്ചു, ലഹരി കടത്തിനും ഉപയോഗിച്ചു! 14വയസ്സുകാരന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി കേരളം
കൊച്ചി: പതിനാല് വയസ്സുകാരനെ അമ്മൂമ്മയുടെ കാമുകന്‍ ഭീഷണിപ്പെടുത്തി ലഹരിക്കടിമയാക്കിയെന്ന് പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അമ്മൂമ്മയും കാമുകനും ഒളിവില്‍ പോയി. പൊലീസില്‍ പരാതിപ്പെട്ടാല്‍ തന്നെയും അമ്മയേയും കൊലപ്പെടുത്തുമെന്ന് തിരുവനന്തപുരം സ്വദേശിയായ കാമുകന്‍ ഭീഷണിപ്പെടുത്തിയെന്നു കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സയിലൂടെ കുട്ടിയുടെ ലഹരി ഉപയോഗം മാറ്റിയെടുത്ത ശേഷം കൗണ്‍സലിങ് അടക്കം നടത്തുകയാണ് ഇപ്പോള്‍. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെയാണ് അമ്മൂമ്മയുടെ കാമുകന്‍ ലഹരിക്കടിമയാക്കിയത്. വീട്ടുജോലി ചെയ്തു ജീവിക്കുന്നവരാണ് അമ്മൂമ്മയും കുട്ടിയുടെ അമ്മയും. ഇതിനിടെയാണ് അമ്മൂമ്മ തന്റെ സുഹൃത്ത് എന്ന പേരില്‍ കാമുകനെ വീട്ടില്‍ താമസിപ്പിച്ചത്. ഇയാള്‍ കുട്ടിക്ക് കഞ്ചാവ് കൊടുത്തുതുടങ്ങി. തുടക്കത്തില്‍ കുട്ടി ഇതിനു വഴങ്ങിയില്ലെങ്കിലും മര്‍ദിച്ചും കത്തി കഴുത്തില്‍ വച്ചും തന്നെക്കൊണ്ട് കഞ്ചാവ് വലിപ്പിച്ചു എന്നു കുട്ടി പറയുന്നു. ഇയാള്‍ ഹഷീഷ് ഓയില്‍ അടക്കമുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നും കുട്ടി പറയുന്നു. ഇയാളുടെ ആണ്‍, പെണ്‍ സുഹൃത്തുക്കളും ഇടയ്ക്ക് വീട്ടില്‍ വരുമെന്നും എല്ലാവരും ചേര്‍ന്ന് ലഹരി ഉപയോഗിക്കുമെന്നുമാണ് കുട്ടി പറയുന്നത്. ലഹരി കടത്താനും…
Read More » -
മോഷ്ടിച്ച ബൈക്കില്‍ യാത്ര, പെട്രോള്‍ തീര്‍ന്നു; അടുത്തു കണ്ട വീട്ടില്‍ കയറി വീണ്ടും മോഷണം; രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി
തിരുവനന്തപുരം: മോഷ്ടിച്ച ബൈക്കിലെ യാത്ര പെട്രോള്‍ തീര്‍ന്നതോടെ അവസാനിച്ചു. അത് അവിടെ ഉപേക്ഷിച്ച് സമീപത്തെ വീട്ടുമുറ്റത്ത് കണ്ട മറ്റൊരു ബൈക്ക് മോഷ്ടിക്കാനായി ശ്രമം. ഇതിനിടെ തൊട്ടടുത്ത വീട്ടില്‍ ആളില്ലെന്ന് കണ്ടതോടെ അവിടെക്കയറി സ്വര്‍ണവും പണവും കവര്‍ന്നു. വീട്ടുകാരെത്തിയതോടെ മോഷ്ടക്കളെക്കണ്ട് ബഹളംവെച്ചു. നാട്ടുകാരെത്തി പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കാഞ്ഞിരംകുളം അവണാകുഴിയില്‍ ബുധനാഴ്ച രാത്രിയിലാണ് സംഭവം. വെള്ളാര്‍ അരിവാള്‍ കോളനി പണയില്‍വീട്ടില്‍ വിമല്‍മിത്ര (25), മുട്ടയ്ക്കാട് ചരുവിളവീട്ടില്‍ വിഷ്ണു (18) എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടിയത്. അവണാകുഴി ഇലവന്‍കുഴി ശരവണ ഭവനില്‍ ജോതിഷ്‌കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പുറകുവശത്തെ വാതില്‍ പൊളിച്ച് മൂന്നു പവന്‍ സ്വര്‍ണവും 15000 രൂപയും കവര്‍ന്നു. കോവളം മുട്ടയ്ക്കാടുള്ള ഒരുവീട്ടില്‍നിന്ന് മോഷ്ടിച്ച ബൈക്കിലാണ് സംഘം അവണാകുഴിയില്‍ എത്തിയത്. ഇവിടെവെച്ച് പെട്രോള്‍ തീര്‍ന്നതോടെ ബൈക്ക് ഉപേക്ഷിച്ചു. മറ്റൊരു ബൈക്ക് മോഷ്ടിക്കാനുള്ള ശ്രമം നടത്തി. ഇതിനിടെയാണ് ജ്യോതിഷും കുടുംബവും വീട് പൂട്ടി പോകുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നാണ് വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്തു…
Read More » -
പൊലീസിനെ വെട്ടിച്ച് പുറത്തുചാടി; സ്റ്റേഷന് വെളിയില്‍ സ്‌കൂട്ടറുമായി ഭാര്യ; കൊല്ലത്തുനിന്ന് രക്ഷപ്പെട്ട പ്രതികളെ തമിഴ്‌നാട്ടില്‍ ബസ് തടഞ്ഞ് പിടികൂടി
കൊല്ലം: കിളികൊല്ലൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും കടന്നുകളഞ്ഞ ലഹരിക്കേസ് പ്രതിയെയും രക്ഷപ്പെടാന്‍ സഹായിച്ച ഭാര്യയെയും പൊലീസ് പിടികൂടി. കല്ലുംതാഴം സ്വദേശി അജു മന്‍സൂര്‍, ഭാര്യ ബിന്‍ഷ എന്നിവരെയാണ് തമിഴ്നാട്ടിലെ ധര്‍മപുരിയില്‍നിന്ന് പിടികൂടിയത്. പ്രതികള്‍ക്കായി പോലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിനിടെയാണ് ബസില്‍ സഞ്ചരിക്കുന്നതിനിടെ ഇരുവരെയും ധര്‍മപുരിയില്‍വെച്ച് കസ്റ്റഡിയിലെടുത്തത്. ബസ് തടഞ്ഞുനിര്‍ത്തിയാണ് പോലീസിന്റെ ഷാഡോ ടീം രണ്ടുപേരെയും പിടികൂടിയതെന്നാണ് വിവരം. ചക്കിക്കൊത്തൊരു ചങ്കരന്‍! മയക്കുമരുന്ന് കേസ് പ്രതിയുടെ രക്ഷപ്പെടല്‍; ഭാര്യ പൊലീസ് സ്റ്റേഷന് മുന്നില്‍ വണ്ടിയുമായി കാത്തുനിന്നു; ഭര്‍ത്താവ് ചാടിക്കയറി സ്ഥലം കാലിയാക്കി കരുതല്‍ തടങ്കലിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് കൊല്ലം കിളികൊല്ലൂര്‍ സ്റ്റേഷനില്‍നിന്ന് അജു മന്‍സൂര്‍ രക്ഷപ്പെട്ടത്. ഒട്ടേറെ മയക്കുമരുന്ന് കേസുകളില്‍ പ്രതിയായതിനാലാണ് ഇയാളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചപ്പോള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു. ഇതേസമയം അജുവിന്റെ ഭാര്യ ബിന്‍ഷ സ്‌കൂട്ടറുമായി സ്റ്റേഷന്റെ പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരും സ്‌കൂട്ടറില്‍ കയറി സ്ഥലത്തുനിന്ന്…
Read More » -
വീട്ടുവളപ്പിലെ മൃതദേഹാവശിഷ്ടം സ്ത്രീയുടേത്; സെബാസ്റ്റ്യന്റെ കാറില്‍ കത്തി, ചുറ്റിക, ഡീസല്‍… കണ്ടെത്തല്‍ രാത്രിയിലെ മിന്നല്‍ പരിശോധനയില്‍
കോട്ടയം: അതിരമ്പുഴ സ്വദേശിനി ജെയ്‌നമ്മ(54)യുടെ തിരോധാനക്കേസിലെ പ്രതി ചേര്‍ത്തല പള്ളിപ്പുറം ചൊങ്ങുതറ സി.എം.സെബാസ്റ്റ്യന്റെ (68) കാറില്‍നിന്നു കത്തി, ചുറ്റിക, ഡീസല്‍ മണമുള്ള കന്നാസ്, പഴ്‌സ് എന്നിവ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രാത്രി കണ്ടെത്തി. ഏറ്റുമാനൂര്‍ വെട്ടിമുകളില്‍ സെബാസ്റ്റ്യന്റെ ഭാര്യയുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം നടത്തിയ മിന്നല്‍ പരിശോധനയിലാണ് കേസില്‍ നിര്‍ണായകമാകുന്ന തെളിവുകള്‍ കിട്ടിയത്. വീട്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു സെബാസ്റ്റ്യന്റെ കാര്‍. പിടികൂടിയ 20 ലീറ്ററിന്റെ കന്നാസില്‍ ഡീസല്‍ വാങ്ങിയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സെബാസ്റ്റ്യന്റെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ വാച്ചിന്റെ ഡയലും ചെരിപ്പുകളും കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. ഇതേസമയം മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല. കോട്ടയത്തുനിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ഇന്നലെ രാത്രി വെട്ടിമുകളിലെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്. സെബാസ്റ്റ്യനെ കോടതി ഏഴു ദിവസത്തേക്കു കൂടി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ജഡ്ജി എ.നിസാം ആണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. പ്രതി സെബാസ്റ്റ്യന്‍ തന്നെയെന്നതിനു തെളിവുണ്ടെന്നും കൂടുതല്‍ ചോദ്യം…
Read More » -
‘പണികൊടുത്ത്’ തട്ടിപ്പ്; അതിഥിത്തൊഴിലാളികളുടെ ‘തുണിമണി’യടക്കം കൊണ്ടുപോയി, രണ്ടു പേര്‍ അറസ്റ്റില്‍
കോഴിക്കോട്: അതിഥിത്തൊഴിലാളികളുടെ വസ്ത്രം, പേഴ്സ്, മൊബൈല്‍ ഫോണ്‍ എന്നിവ മോഷ്ടിച്ച കേസില്‍ ആലപ്പുഴ പുറക്കാട് സ്വദേശി കൈതവളപ്പില്‍ വീട്ടില്‍ അന്‍വര്‍ (36), കൊല്ലം കുളത്തൂര്‍പുഴ സ്വദേശി നിസാര്‍ മന്‍സിലില്‍ ഷാജിമോന്‍ ഷാജഹാന്‍ (46) എന്നിവരെ നല്ലളം പൊലീസും ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. തിങ്കള്‍ രാവിലെ 8 മണിയോടെ പശ്ചിമ ബംഗാള്‍ സ്വദേശികളായ റജാവുല്‍ അലിയും സുഹൃത്ത് അബ്ദുല്‍കരീം എന്നിവരെ അരീക്കാട് മാളിയേക്കല്‍ വേ ബ്രിഡ്ജിനടുത്തുള്ള കാടുമൂടിയ സ്ഥലം വെട്ടിത്തെളിക്കാനാണെന്ന് പറഞ്ഞ് ജോലിക്ക് വിളിച്ചുകൂട്ടി കൊണ്ട് പോയി. ഇവര്‍ ജോലിയെടുക്കുന്ന സമയത്ത് അഴിച്ചുവച്ചിരുന്ന വസ്ത്രങ്ങളും 11,000 രൂപയും 20,000 രൂപ വിലയുള്ള മൊബൈല്‍ ഫോണും അടങ്ങിയ ബാഗുകളും പ്രതികള്‍ മോഷ്ടിക്കുകയായിരുന്നു. തുടര്‍ക്കഥയാകുന്ന തട്ടിപ്പ്; അതിഥിത്തൊഴിലാളികളെ ജോലിക്ക് വിളിച്ചു; ആളൊഴിഞ്ഞപറമ്പില്‍ ഇറക്കിവിട്ടു, അഴിച്ചുവെച്ച വസ്ത്രമടക്കം കവര്‍ന്നു പ്രതികള്‍ ഇത്തരത്തില്‍ തൊഴിലാളികളെ പറ്റിച്ച് മോഷണം നടത്തുന്ന സംഘമാണെന്നു പൊലീസ് പറഞ്ഞു. ഇവര്‍ ആദ്യം ആളൊഴിഞ്ഞതും കാട് പിടിച്ചതുമായ സ്ഥലം കണ്ടെത്തും. ശേഷം തൊഴിലാളികളെ പറഞ്ഞുപറ്റിച്ച്…
Read More » -
മലയാളി വൈദികര്‍ക്ക് നേരെ ബജ്‌രംഗദള്‍ ആക്രമണം വീണ്ടും ; ഇത്തവണ ഒഡീഷയില്‍ ; മതപരിവര്‍ത്തനത്തിനല്ല വന്നതെന്ന് പറഞ്ഞിട്ടും തല്ലിച്ചതച്ചു ; അടിച്ചത് ഭരിക്കുന്നത് ബിജെപി ആണെന്ന് പറഞ്ഞുകൊണ്ട്
ഭുവനേശ്വര്‍: മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് കന്യാസ്ത്രീകളെ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച ഛത്തീസ് ഗഡില്‍ നടന്ന സംഭവം കേരളത്തില്‍ ഉണ്ടാക്കിയ ഒച്ചപ്പാടുകള്‍ ചെറുതായിരുന്നില്ല. ബിജെപിയെ എതിര്‍ത്തും അനുകൂലിച്ചും ക്രൈസ്തവസഭകളെ രണ്ടു തട്ടില്‍ നിര്‍ത്തിയ സംഭവത്തിന് തൊട്ടുപിന്നാലെ ഉത്തരേന്ത്യയില്‍ വീണ്ടും മലയാളി വൈദികര്‍ക്ക് നേരെ ബജ്‌രംഗദള്‍ ആക്രമണം. ഇത്തവണ ഒഡീഷയിലാണ് സംഭവം. ഒഡിഷയിലെ ജലേശ്വറില്‍ നടന്ന സംഭവത്തില്‍ ജലേശ്വര്‍ പാരിഷ് പ്രീസ്റ്റ് ഫാ. ലിജോ നിരപ്പേല്‍, ബാലസോറിലെ ജോഡാ പാരിഷിലെ ഫാ. വി ജോജോ എന്നിവരെ കൈയ്യേറ്റം ചെയ്തെന്നാണ് പരാതി. കന്യാസ്ത്രീകള്‍ക്കുനേരെയും അതിക്രമമുണ്ടായെന്നാണ് വിവരം. ഇന്നലെ വൈകീട്ടാണ് അതിക്രമമുണ്ടായത്. വൈദികരും കന്യാസ്ത്രീകളും അടങ്ങിയ ഒരു സംഘം ഒരു മതവിശ്വാസിയുടെ ചരമവാര്‍ഷിക ചടങ്ങിനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ചടങ്ങില്‍ പങ്കെടുത്ത് രാത്രി ഒമ്പത് മണിയോടെ ഗ്രാമത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ കാത്തു നിന്നു തടയുകയായിരുന്നു. മോട്ടോര്‍ബൈക്കില്‍ എത്തിയ വൈദികനെ ക്രൂരമായി മര്‍ദിച്ചു. കാറില്‍ വന്ന വൈദികരേയും കന്യാസ്ത്രീകളേയും അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്. 70ലേറെ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍…
Read More » -
മൂത്രമൊഴിക്കാനായി വനത്തിലേക്ക് കയറി ; ആദിവാസി സ്ത്രീയെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു ; അറസ്റ്റിലായ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍
ഭുവനേശ്വര്‍: മൂത്രമൊഴിക്കാനായി വനത്തിലേക്ക് കയറിയ ആദിവാസി സ്ത്രീയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ഒഡീഷയിലെ അംഗുല്‍ ജില്ലയിലെ വനപ്രദേശത്ത് ഞായറാഴ്ച നടന്ന സംഭവത്തില്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍. ആഗസ്റ്റ് 5 ന് സ്ത്രീ പരാതി നല്‍കി 24 മണിക്കൂറിനുള്ളില്‍ മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയുടെ പരാതി പ്രകാരം, തന്റെ അനന്തരവനോടൊപ്പം അംഗുലിലെ ചെണ്ടിപാഡ പ്രദേശത്തെ ഒരു ആശുപത്രിയില്‍ പോയി മടങ്ങുമ്പോഴായിരുന്നു സംഭവം. ഉച്ചകഴിഞ്ഞ് ഏകദേശം 3:00 മണിയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സ്ത്രീയും അനന്തരവനും ഇന്ധനം നിറയ്ക്കാനും ഭക്ഷണം കഴിക്കാനും ഒരു പെട്രോള്‍ പമ്പിന് സമീപം വാഹനം നിര്‍ത്തി. വഴിയില്‍, സ്ത്രീ മൂത്രമൊഴിക്കാന്‍ ഒരു വനപ്രദേശത്തേക്ക് കയറി. ഒറ്റപ്പെട്ട പ്രദേശത്ത് അവള്‍ തനിച്ചായിരുന്നപ്പോള്‍, ഒരു ട്രാക്ടറില്‍ വന്ന പ്രതികള്‍ അവളെ ആക്രമിച്ചു. പ്രധാന റോഡില്‍ നിന്ന് കുറച്ച് അകലെയുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് പുരുഷന്മാര്‍ തന്നെ ബലമായി കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി സ്ത്രീ പരാതിയില്‍ പറഞ്ഞു.…
Read More » -
മുമ്പ് വേര്‍പിരിഞ്ഞു പോയ ഭര്‍ത്താവ് സന്യാസിയായി പത്തുവര്‍ഷത്തിന് ശേഷം തിരിച്ചെത്തി ; പുലര്‍ച്ചെ 12 മണിക്ക് ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി സ്ഥലം വിട്ടു…!
ന്യൂഡല്‍ഹി: പത്തുവര്‍ഷം മുമ്പ് വേര്‍പിരിഞ്ഞ ഭാര്യയെ സന്യാസിയുടെ വേഷത്തിലെത്തി ഭര്‍ത്താവ് ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി. ബുധനാഴ്ച പുലര്‍ച്ചെ 12 മണിയോടെയാണ് തെക്കന്‍ ഡല്‍ഹിയിലെ നെബ് സരായിയില്‍ നടന്ന സംഭവത്തില്‍ കിരണ്‍ ഝ എന്ന സ്ത്രീയെ അയല്‍ക്കാര്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കൊലപാതകത്തിന് പിന്നിലെ കാരണം ഉടനടി കണ്ടെത്താനായിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍, പുലര്‍ച്ചെ 12.50 ഓടെ പ്രതിയായ പ്രമോദ് ഝാ കിരണിന്റെ വീട്ടിലേക്ക് പോകുന്നത് വ്യക്തമായി. കുറ്റകൃത്യം ചെയ്ത ശേഷം അയാള്‍ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. പാഥമിക അന്വേഷണത്തില്‍, ബീഹാര്‍ സ്വദേശിയും ഏകദേശം 55 വയസ്സ് പ്രായമുണ്ടെന്ന് കരുതപ്പെടുന്നതുമായ പ്രമോദ്, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായ ഭാര്യയുമായി 10 വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയതായി കണ്ടെത്തി. അടുത്തിടെയാണ്, ഓഗസ്റ്റ് 1 ന്, ബീഹാറിലെ മുന്‍ഗര്‍ ജില്ലയിലെ തന്റെ ഗ്രാമത്തില്‍ നിന്ന് അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങിയെത്തിയത്. കിരണ്‍ തന്റെ മകന്‍ ദുര്‍ഗേഷ് ഝാ, മരുമകള്‍ കമല്‍ ഝാ, പേരക്കുട്ടി എന്നിവരോടൊപ്പമാണ്…
Read More » -
നേരറിയാന്‍ ക്രൈംബ്രാഞ്ച്; കിണറ്റില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് ഏറ്റെടുത്തു
കണ്ണൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള വീടിന് സമീപത്തെ കിണറ്റില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. വാടിക്കലില്‍ കെ.വി.സുലോചനയെ (64) ആണ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിന് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷമായി ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരണം കൊലപാതകമാണെന്ന് മനസ്സിലാക്കിയെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.തുടര്‍ന്ന് കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറി ഡിജിപി ഉത്തരവ് ഇറക്കുകയായിരുന്നു. കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്പി: ബാലകൃഷ്ണന്‍ നായരുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: എം.വി.അനില്‍ കുമാര്‍ കേസന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘം സുശീല മരിച്ച നിലയില്‍ കാണപ്പെട്ട കിണറും പരിസര പ്രദേശങ്ങളും സന്ദര്‍ശിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ സുലോചനയുടെ കഴുത്തില്‍ മുറിവു കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അതേസമയം മുങ്ങി മരണമാണെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്. സാധാരണ ധരിക്കാറുള്ള സ്വര്‍ണാഭരണങ്ങള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നില്ല. ഇതോടെയാണ് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
Read More » -
”വൃത്തികെട്ട ഇന്ത്യക്കാരി ഇവിടെനിന്ന്”… അയര്‍ലന്‍ഡില്‍ കോട്ടയം ദമ്പതികളുടെ മകള്‍ക്ക് ക്രൂരമര്‍ദനം; ഭയന്നുവിറച്ച് ആറു വയസുകാരി
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ മലയാളിയായ ആറ് വയസുകാരി വംശീയ ആക്രമണത്തിന് ഇരയായി. സുഹൃത്തുക്കള്‍ക്കൊപ്പം വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് കുട്ടിക്കു നേരെ ആക്രമണം നടന്നത്. തെക്കുകിഴക്കന്‍ അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡ് സിറ്റിയിലുള്ള വീടിനു പുറത്ത് സുഹൃത്തുക്കളോടൊപ്പം കളിക്കുമ്പോഴാണ് കുട്ടിയെ ആക്രമിച്ചത്. കോട്ടയം സ്വദേശികളായ ദമ്പതികളുടെ മകളാണ് ആക്രമണം നേരിട്ടത്. 12 മുതല്‍ 14 വയസ് വരെ പ്രായമുള്ള ഒരു സംഘം കുട്ടികളാണ് ആക്രമണത്തിന് പിന്നില്‍. ‘ഡര്‍ട്ടി’ എന്ന് വിളിച്ച് ‘ഇന്ത്യയിലേക്ക് മടങ്ങിപോകൂ’ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജയായ കുട്ടിക്കെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ വംശീയ ആക്രമണമാണിത്. ഓഗസ്റ്റ് നാലിന് വൈകിട്ടായിരുന്നു സംഭവം. വംശീയ അധിക്ഷേപം നേരിട്ട കുട്ടി മറ്റ് കുട്ടികള്‍ക്കൊപ്പം വീടിന് പുറത്ത് കളിക്കുകയായിരുന്നു. ഈ സമയം കുട്ടിയുടെ മാതാവ് കുട്ടിയെ നിരീക്ഷിച്ച് വീടിന് പുറത്തുണ്ടായിരുന്നു. ഇതിനിടെ ഇവര്‍ അകത്തേയ്ക്ക് പോയി. അല്‍പസമയത്തിനുള്ളില്‍ പെണ്‍കുട്ടി വീട്ടിലേയ്ക്ക് കയറി വരികയും ഒന്നും സംസാരിക്കാതെ കരയുകയും ചെയ്തു. കുട്ടിയുടെ സുഹൃത്തായ പെണ്‍കുട്ടിയോട് ചോദിച്ചപ്പോഴാണ് ആണ്‍കുട്ടികളില്‍ നിന്ന്…
Read More »