Crime
-
കൊട്ടാരക്കരയില്‍ വിദ്യാര്‍ത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തി; കമ്മലുകള്‍ കവര്‍ന്നു
കൊല്ലം: കൊട്ടാരക്കരയില്‍ വിദ്യാര്‍ത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം അക്രമികള്‍ ആഭരണം കവര്‍ന്നു. ട്യൂഷന് പോകും വഴിയാണ് സംഭവം ഉണ്ടായത്. കൊട്ടാരക്കര ഗവ.ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് അക്രമം ഉണ്ടായത്. വിദ്യാര്‍ത്ഥിനിയുടെ രണ്ട് കമ്മലും അക്രമികള്‍ കവര്‍ന്നു. ഓയൂര്‍ കുരിശുംമൂട്ടിലാണ് സംഭവമുണ്ടായത്. പരാതിയുടെ നിജസ്ഥിതി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കൊട്ടാരക്കാരയില പെട്രോള്‍ പമ്പിലെ ജീവനക്കാരിയെ ആക്രമിച്ച കേസില്‍ പ്രതികളെ തേടിയെത്തിയ പൊലീസ് സംഘത്തിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ് ആക്രമണം. പ്രതികളിലൊരാളെ പൊലീസ് തന്നെ സാഹസികമായി പിടികൂടിയപ്പോള്‍ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട രണ്ടാമനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് അതിസാഹസികമായി പിടികൂടി. പൂയപ്പള്ളി പൊലീസിന് നേരെയാണ് ആക്രമണമുണ്ടായത്. പുനലൂര്‍ ഷാജി സദനത്തില്‍ റിജോമോനെയാണ് (23) പൊലീസ് സ്ഥലത്തുനിന്ന് പിടികൂടിയത്. ചാത്തന്നൂര്‍ മീനാട് താഴം സുറുമി മന്‍സിലില്‍ ഷാജഹാനെയാണ് (26) നാട്ടുകാര്‍ സാഹസികമായി പിടികൂടി പൂയപ്പള്ളി പൊലീസില്‍ ഏല്‍പ്പിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. കൊട്ടാരക്കര ചന്തമുക്കിന് സമീപത്തെ പെട്രോള്‍ പമ്പില്‍ കാറില്‍ പെട്രോള്‍…
Read More » -
ലക്ഷങ്ങളുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; കര്‍ണാടക പോലീസ് പിടികൂടിയവരില്‍ കോഴിക്കോട്ടെ ലീഗ് നേതാവും
കോഴിക്കോട്: കുറിയര്‍ കമ്പനിയുടെ പേരില്‍ നടന്ന വന്‍തട്ടിപ്പുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസ് പിടികൂടിയവരില്‍ കോഴിക്കോട്ടെ മുസ്ലീം ലീഗ് പ്രാദേശിക നേതാവും. ഒളവണ്ണ സ്വദേശിയും മുസ്ലീംലീഗ് പഞ്ചായത്ത് കമ്മറ്റി അംഗവുമായ മുല്ലപ്പള്ളി ആഷിഖി(45)നെയാണ് മാത്തറയിലുള്ള വീട്ടിലെത്തി കര്‍ണാടക പോലീസ് സംഘം പിടികൂടിയത്. അന്വേഷണ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തട്ടിപ്പു നടത്തുന്ന മലയാളികളുള്‍പ്പെട്ട സംഘത്തെ കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തി കര്‍ണാക പോലീസ് അറസ്റ്റു ചെയ്തത്. ഏഴു മലയാളികളും കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് സ്വദേശികളുമാണ് അറസ്റ്റിലായത്. കുറിയര്‍ വഴി മയക്കുമരുന്ന് വരുന്നുണ്ടെന്ന് പറഞ്ഞാണ് ഇവര്‍ തട്ടിപ്പിനിരയായവരെ ഭീഷണിപ്പെടുത്തിയിരുന്നത്. കോഴിക്കോട് സ്വദേശിയായ എം.പി. നൗഷാദ്, മലപ്പുറം സ്വദേശികളായ അര്‍ഷദ്, കെ.റിയാസ്, കെ.പി. നൗഫല്‍, മുഹമ്മദ് റാസി, മുഹമ്മദ് നിംഷാദ് എന്നിവരാണ് പിടിയിലായ മറ്റു മലയാളികള്‍. ഇവരെയും കര്‍ണാടക പോലീസ് കേരളത്തില്‍നിന്ന് പിടികൂടുകയായിരുന്നു. ബംഗളൂരു ഹുളിമാവ് പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് ആഷിഖിനെ അറസ്റ്റുചെയ്തത്. ഐ.പി.സി. 419, 420, ഐ.ടി. വകുപ്പിലെ 66(സി), 66(ഡി) എന്നിവയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.…
Read More » -
വടകരയില്‍ അടച്ചിട്ട കടമുറിയില്‍ തലയോട്ടി കണ്ടെത്തി; പോലീസ് പരിശോധന നടത്തി
കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയില്‍ അടച്ചിട്ട കടമുറിയില്‍ തലയോട്ടി കണ്ടെത്തി. ദേശീയപാതാ നിര്‍മ്മാണത്തിനായി കെട്ടിടംപൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികള്‍ തലയോട്ടി കണ്ടെത്തിയത്. ഷട്ടര്‍ അടച്ച നിലയിലുള്ള കട ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നില്ല. പേപ്പര്‍, പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങള്‍ക്കിടയിലാണ് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയത്. ആറ് മാസത്തിലേറെ പഴക്കമുള്ള ശരീരാവശിഷ്ടമാണെന്ന് കരുതുന്നു. ചോമ്പാല പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിവരുന്നു. റൂറല്‍ എസ്.പി എത്തിയശേഷം തുടര്‍ നടപടി സ്വീകരിക്കും.
Read More » -
കൊല്ലത്ത് വീടിനുള്ളില്‍ പിതാവും മക്കളും തൂങ്ങിമരിച്ച നിലയില്‍
കൊല്ലം: പട്ടത്താനം ജവഹര്‍ നഗറില്‍ അച്ഛനെയും മക്കളെയും തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജോസ് പ്രമോദ് (41), മക്കളായ ദേവനാരായണന്‍ (9), ദേവനന്ദ(4) എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയതാണെന്നാണ് കരുതുന്നത്. ഇന്നു രാവിലെയാണ് സംഭവം. കുട്ടികളെ രണ്ടു പേരെയും വീടിനുള്ളിലെ സ്റ്റെയര്‍കേസിനോടുചേര്‍ന്ന ഭാഗത്തും ജോസിനെ വീട്ടിലെ ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. പൊലീസെത്തി വിവരം ശേഖരിച്ചു വരികയാണ്. കുടുംബപ്രശ്‌നമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡോക്ടറായ ജോസിന്റെ ഭാര്യ മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്.
Read More » -
കൊലപാതകം, കാപ്പ കേസുകളിലെ പിടികിട്ടാപ്പുള്ളികള്‍ പിടിയില്‍
കൊച്ചി: കൊലപാതകം, കാപ്പ കേസുകളില്‍ ഒളിവിലായിരുന്ന പ്രതികളെ പിടികൂടി. ബംഗളൂരുവില്‍ നിന്നാണ് ജോണ്‍സന്‍, ഹിജാസ് എന്നിവരെ എറണാകുളം മരട് പൊലീസ് പിടികൂടിയത്. മരട് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. 2019 ല്‍ തൃപ്പൂണിത്തുറ സ്വദേശി ബാലനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോണ്‍സണ്‍. വിചാരണ വേളയില്‍ ജാമ്യത്തിലിറങ്ങുകയും ബംഗളൂരുവിലേക്ക് കടന്നുകളയുകയുമായിരുന്നു. കഴിഞ്ഞ നവംബറില്‍ പൊലീസിനെ ആക്രമിച്ച ശേഷം ഒളിവില്‍ പോയയാളാണ് ഹിജാസ്. ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയിരുന്നു. കേരളത്തിലെ ലഹരിമാഫിയ സംഘത്തിലെ മുഖ്യകണ്ണികൂടിയാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്. ഒരു മാസം മുന്‍പാണ് ഇവര്‍ ബംഗളൂരുവിലെത്തിയത്. ജോണ്‍സണ്‍ ടൈല്‍ ജോലി ചെയ്തുവരികയായിരുന്നെന്നും പൊലീസ് പറയുന്നു.
Read More » -
മിശ്രവിവാഹിത ദമ്പതികളെ ലോഡ്ജ്മുറിയില്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു; സ്ത്രീയെ നിലത്തിട്ട് വലിച്ചിഴച്ചു
ബംഗളുരു: കര്‍ണാടകയില്‍ മിശ്രവിവാഹിതരായ ദമ്പതികളെ ഹോട്ടല്‍മുറിയിലെത്തി സംഘം ചേര്‍ന്ന് ആക്രമിച്ചു. ആറുപേരുടെ സംഘമാണ് ആക്രമിച്ചത്. അക്രമികള്‍ തന്നെ സംഭവത്തിന്റെ വിഡിയോ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഹവേരി ജില്ലയിലെ ഹനഗലിലാണു സംഭവം. ലോഡ്ജ് മുറിയുടെ മുന്‍വശത്ത് ആറുപേര്‍ കാത്തുനില്‍ക്കുന്നതില്‍നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അക്രമികള്‍ മുറിയുടെ വാതിലില്‍ തട്ടിയപ്പോള്‍ ഒരു പുരുഷന്‍ വാതില്‍ തുറന്നു. ഉടന്‍ തന്നെ മുറിയിലേക്ക് ആറുപേരും അതിക്രമിച്ചു കയറി. ഈ സമയം ബുര്‍ഖ ധരിച്ച സ്ത്രീ മുഖം മറയ്ക്കാന്‍ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. അക്രമികളായ പുരുഷന്മാര്‍ സ്ത്രീയെ ക്രൂരമായി മര്‍ദിക്കുകയും മര്‍ദനത്തെ തുടര്‍ന്ന് അവര്‍ താഴെ വീഴുകയും ചെയ്തു. താഴെവീണ സ്ത്രീയെ അക്രമികള്‍ നിലത്തിട്ട് വലിച്ചിഴയ്ക്കുകയും ചെയ്യുന്നുണ്ട്. മുറിയില്‍നിന്ന് പുറത്തിറങ്ങിയ ഹിജാബ് ധരിച്ച യുവതി മുഖം മറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അക്രമികളില്‍ ഒരാള്‍ അതിന് അനുവദിക്കാതെ മൊബൈല്‍ ഫോണില്‍ അവരുടെ വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്ന മറ്റൊരു വിഡിയോയും പ്രചരിച്ചു. ദമ്പതികള്‍ ഹനഗല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടു…
Read More » -
വിദ്യാര്‍ഥിയുമായി 26 കാരി അധ്യാപികയുടെ ശാരീരികബന്ധം; എല്ലാം അറിയാമായിരുന്നുവെന്ന് 16 കാരന്റെ പിതാവ്, യുവതി അറസ്റ്റില്‍
ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുമായി ശാരീരികബന്ധം പുലര്‍ത്തിയ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ മിസൗറിയിലെ ഹൈസ്‌കൂള്‍ അധ്യാപികയായ ഹെയ്ലി ക്ലിഫ്ടണ്‍ കാര്‍മാക്ക് (26) ആണ് അറസ്റ്റിലായത്. 16 വയസ്സുള്ള വിദ്യാര്‍ഥിയാണ് ലൈംഗിക പീഡനത്തിനിരയായത്. ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് അധ്യാപികയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. മിസോറിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം തുടരുന്നതിനിടെയാണ് അധ്യാപിക അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്. 2023 ഡിസംബര്‍ ഏഴിനാണ് പീഡനവിവരം പുറത്തുവന്നത്. മറ്റൊരു വിദ്യാര്‍ഥി വിവരം സ്‌കൂള്‍ അധികൃതരെ അറിയിക്കുകയും തുടര്‍ന്ന് പുലാസ്‌കി കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ടുമെന്റില്‍ വിവരമറിയിക്കുകയുമായിരുന്നു. 2023 ഡിസംബര്‍ എട്ടിന് പോലീസ് അധ്യാപികയുമായി ബന്ധപ്പെട്ടെങ്കിലും ഇവര്‍ ആരോപണം നിഷേധിച്ചു. അധ്യാപികയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചെങ്കിലും ഫോണില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കനായില്ല. പ്രാഥമിക പരിശോധനയില്‍ വിവരങ്ങള്‍ ലഭ്യകാമാതെ വന്നതോടെ കോടതിയെ സമീപിച്ച പോലീസ് ഡിസംബര്‍ 22ന് അനുവാദം സ്വന്തമാക്കി. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ വിദ്യാര്‍ഥിയുമായി അധ്യാപികയ്ക്ക് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന സന്ദേശങ്ങള്‍ പോലീസിന് ലഭിച്ചു. പീഡനക്കേസില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെ അധ്യാപിക ഡിസംബര്‍ 23ന്…
Read More » -
കോളേജ് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ബംഗാള്‍ സ്വദേശിക്ക് ഇരട്ട ജീവപര്യന്തം
എറണാകുളം: വാഴക്കുളത്ത് മോഷണശ്രമത്തിനിടെ ബിരുദ വിദ്യാര്‍ഥിനി നിമിഷ തമ്പിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ബിജു മൊല്ല(44)യ്ക്ക് ഇരട്ട ജീവപര്യന്തവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് നിമിഷ തമ്പി കൊലക്കേസില്‍ പ്രതിയെ ശിക്ഷിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. 2018 ജൂലായ് 30-നാണ് മാറമ്പിള്ളി എം.ഇ.എസ്. കോളേജിലെ ബി.ബി.എ. വിദ്യാര്‍ഥിനി നിമിഷയെ പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശിയായ ബിജു മൊല്ല കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വല്ല്യമ്മയുടെ മാല പൊട്ടിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രതി നിമിഷയെ കുത്തിയത്. നിമിഷയെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച വല്യച്ഛന്‍ ഏലിയാസിനെയും പ്രതി കുത്തിപരിക്കേല്‍പ്പിച്ചിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, ആയുധം ഉപയോഗിച്ച് കവര്‍ച്ച, അതിക്രമിച്ചുകയറല്‍ തുടങ്ങിയവയാണ് പ്രതിക്കെതിരേ ചുമത്തിയിരുന്ന കുറ്റങ്ങള്‍. കേസില്‍ 40-ഓളം സാക്ഷികളെ വിസ്തരിച്ചു. തടിയിട്ടപറമ്പ് പോലീസ് ഇന്‍സ്പെക്ടറായിരുന്ന പി.എം.ഷെമീറിന്റെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. അന്നത്തെ ക്രൈംബ്രാഞ്ച്…
Read More » -
വില്ലേജ് ഓഫീസര്‍, എസ്ഐ… ‘മജിസ്ട്രേറ്റ് ഷംനാദ്’ വേഷംകെട്ടിന്റെ ഉസ്താദ്; കോടികള്‍ തട്ടി, നയിച്ചത് ആഡംബര ജീവിതം
തിരുവനന്തപുരം: മജിസ്ട്രേട്ട് ചമഞ്ഞ് പൊലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ ഷംനാദിനെതിരെ മുന്‍പും കേസുകള്‍. മുന്‍പ് പാങ്ങോട് സ്റ്റേഷന്‍ എസ്ഐയുടെ വേഷത്തില്‍ വിജനമായ സ്ഥലത്ത് വച്ച് ഇരുചക്രവാഹനങ്ങളില്‍ വരുന്നവരെ തടഞ്ഞുനിര്‍ത്തി ‘പെറ്റിയടി’ച്ചതിന്റെ പേരില്‍ ഷംനാദിനെതിരെ എടുത്ത കേസാണ് ഇതില്‍ ഒന്ന്. മംഗലപുരം പാട്ടത്തില്‍ ഭൂദാന കോളനി ഷജിലാ മന്‍സിലില്‍ എസ് ഷംനാദിന്റെ (43) നാട്ടിലുള്ള ഇടപാടുകളെ കുറിച്ചും അന്വേഷണം നടത്തുകയാണ് പൊലീസ്. വില്ലേജ് ഓഫീസറുടെ വേഷത്തിലെത്തി, പഞ്ചായത്തില്‍ നിന്നു വീടിനു ധനസഹായം ലഭിച്ചവരെ സമീപിച്ച് ബാക്കി ഗഡുക്കള്‍ പെട്ടെന്നു നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 500, 1000 രൂപയുടെ പിരിവും നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആറ്റിങ്ങലില്‍ വച്ച് വാഹനം തടഞ്ഞതിന് ട്രാഫിക് പൊലീസിനെയും ഹോം ഗാര്‍ഡിനെയും മര്‍ദിച്ചതും വലിയ വാര്‍ത്തയായിരുന്നു. ആരാധനാലയങ്ങളില്‍ വരുന്നവരുമായി പെട്ടെന്നു സൗഹൃദം സ്ഥാപിക്കുകയും വിശ്വാസം നേടിയെടുത്ത ശേഷം തട്ടിപ്പു നടത്തുകയും ഷംനാദിന്റെ മറ്റൊരു രീതിയാണെന്നും പൊലീസ് പറയുന്നു. തട്ടത്തുമലയില്‍ ജോലി നോക്കവേ, തന്റെ അക്കൗണ്ടില്‍ 6 കോടി രൂപയുണ്ടെന്നും നികുതിയുടെ…
Read More » -
വിദ്യാര്‍ഥികളുടെ ബാഗുകള്‍ ട്രെയിനില്‍നിന്ന് പുറത്തേക്കെറിഞ്ഞു; മദ്യപനെ യാത്രക്കാര്‍ തടഞ്ഞുവച്ച് കൈമാറി
കോഴിക്കോട്: മദ്യാസക്തിയില്‍ സഹയാത്രികരുടെ ബാഗുകള്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞയാളെ യാത്രക്കാര്‍ ചേര്‍ന്ന് ആര്‍.പി.എഫിന് കൈമാറി. ബുധനാഴ്ച കൊച്ചുവേളി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലാണ് സംഭവം. കോഴിക്കോട്ട് നിന്നുള്ള ആറ് വിദ്യാര്‍ഥികളുടെ ബാഗാണ് മദ്യപന്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞത്. പത്തനംതിട്ടയില്‍ നടക്കുന്ന പവര്‍ലിഫ്റ്റിംങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു വിദ്യാര്‍ഥികള്‍. മത്സരിക്കാനുള്ള ഉപകരണങ്ങള്‍ അടങ്ങിയ ബാഗുകള്‍ ഇവര്‍ ട്രെയിനിന്റെ ശുചിമുറിക്ക് സമീപം വെച്ചിരുന്നു. കടലുണ്ടിക്ക് അടുത്ത് എത്തിയപ്പോളാണ് മദ്യപിച്ചെത്തിയ ഒരാള്‍ വന്ന് ബാഗുകള്‍ എടുത്ത് പുറത്തേക്ക് എറിഞ്ഞത്. തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ ഇയാളെ തടഞ്ഞ് വെക്കുകയും തിരൂരില്‍ വെച്ച് ആര്‍.പി.എഫിന് കൈമാറുകയുമായിരുന്നു. വലിച്ചെറിഞ്ഞ മൂന്ന് ബാഗുകളും കണ്ടെത്തിയെങ്കിലും ചെളി നിറഞ്ഞ ചതുപ്പില്‍ വീണതിനാല്‍ ബാഗിലുണ്ടായിരുന്ന സാധനങ്ങളെല്ലാം ഉപയോഗ ശൂന്യമായി.
Read More »