CrimeNEWS

വിദ്യാര്‍ഥികളുടെ ബാഗുകള്‍ ട്രെയിനില്‍നിന്ന് പുറത്തേക്കെറിഞ്ഞു; മദ്യപനെ യാത്രക്കാര്‍ തടഞ്ഞുവച്ച് കൈമാറി

കോഴിക്കോട്: മദ്യാസക്തിയില്‍ സഹയാത്രികരുടെ ബാഗുകള്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞയാളെ യാത്രക്കാര്‍ ചേര്‍ന്ന് ആര്‍.പി.എഫിന് കൈമാറി. ബുധനാഴ്ച കൊച്ചുവേളി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലാണ് സംഭവം. കോഴിക്കോട്ട് നിന്നുള്ള ആറ് വിദ്യാര്‍ഥികളുടെ ബാഗാണ് മദ്യപന്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞത്.

പത്തനംതിട്ടയില്‍ നടക്കുന്ന പവര്‍ലിഫ്റ്റിംങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു വിദ്യാര്‍ഥികള്‍. മത്സരിക്കാനുള്ള ഉപകരണങ്ങള്‍ അടങ്ങിയ ബാഗുകള്‍ ഇവര്‍ ട്രെയിനിന്റെ ശുചിമുറിക്ക് സമീപം വെച്ചിരുന്നു. കടലുണ്ടിക്ക് അടുത്ത് എത്തിയപ്പോളാണ് മദ്യപിച്ചെത്തിയ ഒരാള്‍ വന്ന് ബാഗുകള്‍ എടുത്ത് പുറത്തേക്ക് എറിഞ്ഞത്.

Signature-ad

തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ ഇയാളെ തടഞ്ഞ് വെക്കുകയും തിരൂരില്‍ വെച്ച് ആര്‍.പി.എഫിന് കൈമാറുകയുമായിരുന്നു. വലിച്ചെറിഞ്ഞ മൂന്ന് ബാഗുകളും കണ്ടെത്തിയെങ്കിലും ചെളി നിറഞ്ഞ ചതുപ്പില്‍ വീണതിനാല്‍ ബാഗിലുണ്ടായിരുന്ന സാധനങ്ങളെല്ലാം ഉപയോഗ ശൂന്യമായി.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: