Crime
-
പത്രക്കെട്ട് എടുക്കാന്‍ പോയി; ലഹരിമരുന്ന് കേസിലെ പ്രതി ജയില്‍ ചാടി രക്ഷപ്പെട്ടു
കണ്ണൂര്‍: ലഹരിമരുന്ന് കേസില്‍ തടവില്‍ കഴിയുന്ന പ്രതി ജയില്‍ ചാടി രക്ഷപ്പെട്ടു. സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധന തുടങ്ങി. ലഹരിമരുന്ന് കേസില്‍ 10 വര്‍ഷം ശിക്ഷിച്ച കൊയ്യോട് ചെമ്പിലോട് ടി.സി.ഹര്‍ഷാദ് (34) ആണ് ഞായറാഴ്ച രാവിലെ 7നു കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയത്. രാവിലെ പത്രക്കെട്ട് എടുക്കാന്‍ ജയില്‍ ഗേറ്റില്‍ എത്തി പാറാവുകാരന്റെ കണ്ണുവെട്ടിച്ച് റോഡിലേക്കോടുകയും അതുവഴി വന്ന ബൈക്കില്‍ കയറിയാണ് രക്ഷപ്പെട്ടതെന്നും പറയുന്നു. കണ്ണവം പൊലീസ് സ്റ്റേഷനില്‍ ലഹരിമരുന്ന് കേസില്‍ പിടികൂടി 2023 സെപ്റ്റംബര്‍ 9നാണ് കണ്ണൂര്‍ ജയിലില്‍ ശിക്ഷ തുടങ്ങിയത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് തടവുകാരന്‍ കടന്ന് കളഞ്ഞതാണെന്നും ഇയാളെ പിടികൂടുന്നതിനായ അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു. കണ്ണൂര്‍ സിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ നഗരത്തിലും പരിസര പ്രദേശത്തും പരിശോധന തുടരുകയാണ്.
Read More » -
ഭര്‍ത്താവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടു; നടി രാഖി സാവന്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
മുംബൈ: സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടുവെന്ന് ആരോപിച്ച് മുന്‍ ഭര്‍ത്താവ് ആദില്‍ ഖാന്‍ ദുറാനി നല്‍കിയ പരാതിയില്‍ നടി രാഖി സാവന്തിന് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ദിന്‍ദോഷി അഡിഷനല്‍ സെഷന്‍സ് ജഡ്ജി ശ്രീകാന്ത് വൈ ഭോസാലെയാണ് നടിയുടെ ജാമ്യാപേക്ഷ തള്ളിയത്. ജനുവരി എട്ടിന് വന്ന കോടതിവിധിയുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. അംബോളി പോലീസ് സ്റ്റേഷനിലാണ് ആദില്‍ പരാതി നല്‍കിയത്. തന്നെ അപകീര്‍ത്തിപ്പെടുത്താനായി വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ രാഖി സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിട്ടെന്ന് അദ്ദേഹം ആരോപിക്കുന്നു. ആദിലിന്റെ പരാതിയിന്മേല്‍ ഐ.ടി നിയമപ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു. നടിയുടെ അറസ്റ്റിനുള്ള നീക്കം നടക്കുന്നതിനിടെയാണ് അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തന്നെ പീഡിപ്പിക്കാനും സമ്മര്‍ദ്ദം ചെലുത്താനും കേസില്‍ കുടുക്കുക എന്ന ഉദ്ദേശത്തോടെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് രാഖി സാവന്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് നടി പുറത്തുവിട്ടതെന്ന് കോടതി വ്യക്തമാക്കി. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പരാതിക്കാരിക്കു രാഖി സാവന്തിന് ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ്…
Read More » -
ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയില്‍ചാടി; സാഹസികമായി പിടികൂടി പോലീസ്
ചെന്നൈ: കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുചാടിയ പോക്‌സോകേസ് പ്രതിയെ പോലീസ് പിടികൂടി. ഓവേലി മുല്ലൈനഗറിലെ വിജയരത്‌നം സുബ്രഹ്‌മണ്യന്‍ (27) ആണ് ജയില്‍ ചാടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാള്‍ ജയില്‍ ചാടിയത്. 2017-ല്‍ ആറുവയസ്സുകാരിയെ പീഡനത്തിനിരയാക്കിയ കേസിലാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്. പ്രതി തൊഴിലെടുക്കുന്നതിനിടെ ജയില്‍ചാടുകയായിരുന്നു. തുടര്‍ന്ന്, ഇയാള്‍ ഓവേലിയിലെത്തി. വെള്ളിയാഴ്ച രാത്രി വീടിനുസമീപത്തെ വനപ്രദേശത്തുനിന്നാണ് ഇയാളെ പിടികൂടിയത്. പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിടെ വീണ് പ്രതിയുടെ കാലൊടിഞ്ഞു. പിടികൂടുന്നതിനിടെ പ്രതി പോലീസിനെയും ആക്രമിച്ചു. സിവില്‍ പോലീസ് ഓഫീസര്‍ മുത്തുമുരുകനാണ് പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കൈയ്ക്കാണ് മുത്തുമുരുകന് പരിക്ക്.
Read More » -
ഹൈറിച്ച് മണി ചെയിനില്‍ 1,630 കോടിയുടെ തട്ടിപ്പ്; പൊലീസ് റിപ്പോര്‍ട്ട് പുറത്ത്
തൃശൂര്‍: ഹൈറിച്ച് മണി ചെയിനില്‍ വന്‍ തട്ടിപ്പ്. 1,630 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് പൊലീസ് റിപ്പോര്‍ട്ട് പുറത്ത്. ചേര്‍പ്പ് എസ്.ഐ ശ്രീലാലന്‍ എസ് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണു വമ്പന്‍ കണ്ടെത്തല്‍. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണെന്നാണ് പൊലീസ് പറയുന്നത്. 1,63,000 ഉപഭോക്താക്കളില്‍നിന്നാണ് സ്ഥാപനം പണം തട്ടിയത്. ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പേരില്‍ മണിചെയിന്‍ നടത്തി നിയമപരമല്ലാതെ നിക്ഷേപം സ്വീകരിച്ചെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരിലാണ് മണി ചെയിന്‍ തട്ടിപ്പ് നടന്നത്. ക്രിപ്റ്റോ കറന്‍സി ഉള്‍പ്പെടെയുള്ള പേരുകളില്‍ വലിയ തോതില്‍ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. തൃശൂര്‍ ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ഥാപനത്തിന്റെ എം.ഡി തൃശൂര്‍ ചേര്‍പ്പ് സ്വദേശി കെ.ഡി പ്രതാപനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അനശ്വരാ ട്രേഡേഴ്‌സിന്റെ ഗ്രോസറി വ്യാപാരത്തിലേക്ക് എന്ന പേരിലാണ് ആദ്യം നിക്ഷേപം സ്വീകരിച്ചത്. പിന്നീട് ക്രിപ്‌റ്റോ കറന്‍സി, ഒ.ടി.ടി തുടങ്ങി വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ…
Read More » -
കൊല്ലപ്പെട്ട ഗുണ്ടാനേതാവിന്റെ കാമുകി ദിവ്യ പഹൂജ; മോഡലിന്റെ മൃതദേഹം കണ്ടെത്തി
ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ കൊല്ലപ്പെട്ട മുന്‍മോഡലിന്റെ മൃതദേഹം കണ്ടെത്തി. ദിവ്യ പഹൂജ(27)യുടെ മൃതദേഹമാണ് ഹരിയാനയിലെ കനാലില്‍ നിന്ന് ലഭിച്ചത്. കഴിഞ്ഞ ജനുവരി രണ്ടിന് ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട ദിവ്യയുടെ മൃതദേഹം കണ്ടെത്തുന്നതിനായി വ്യാപക പരിശോധനയാണ് ഗുരുഗ്രാം പൊലീസ് നടത്തിയിരുന്നത്. കൊലപാതകത്തില്‍ ഹോട്ടല്‍ ഉടമ അഭിജിത്ത് സിങ് ഉള്‍പ്പെടെ നാലുപേര്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായിരുന്നു. അഭിജിത്ത്, ഓംപ്രകാശ്, ഹേംരാജ് എന്നിവര്‍ സംഭവം നടന്ന് തൊട്ടടുത്ത ദിവസവും ബാല്‍രാജ് ഗില്‍ എന്നൊരാള്‍ വെള്ളിയാഴ്ചയുമാണ് അറസ്റ്റിലായത്. പ്രതികള്‍ അഭിജിത്തിന്റെ ഹോട്ടലിലെ ജീവനക്കാരാണ്. ബാല്‍ രാജിന്റെ കുറ്റസമ്മതത്തിലാണ് മൃതദേഹം പഞ്ചാബിലെ ഭക്ര കനാലില്‍ എറിഞ്ഞതായി തെളിഞ്ഞത്. അഭിജിത്ത് സിങ്ങുമായുള്ള വഴിവിട്ട ബന്ധത്തിന്റെ ദൃശ്യങ്ങള്‍ ദിവ്യ പഹൂജ രഹസ്യമായി പകര്‍ത്തി അതു കാണിച്ച് പണം തട്ടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു കൊല. ജനുവരി രണ്ടിന് അഭിജിത്തിന്റെ ഉടമസ്ഥതയിലുള്ള സിറ്റി പോയിന്റ് ഹോട്ടലിലായിരുന്നു കൊലപാതകം. ദിവ്യയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി കൂട്ടുപ്രതികള്‍ക്ക് അഭിജിത്ത് 10ലക്ഷം രൂപ വീതം നല്‍കിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ മൃതദേഹം കാറില്‍ കയറ്റി…
Read More » -
യുവാവിനെ വിളിച്ചുവരുത്തി മര്‍ദിച്ച് കവര്‍ച്ച, യുവതിക്കൊപ്പം നിര്‍ത്തി വീഡിയോ ചിത്രീകരിച്ചു; യുവതികളടക്കം 7 പേര്‍ പിടിയില്‍
ആലപ്പുഴ: യുവതി ഫോണില്‍ വിളിച്ചുവരുത്തിയ യുവാവിനെ ഒന്‍പതംഗ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണവും ഫോണും തട്ടിയെടുത്ത് യുവതിക്കൊപ്പം നിര്‍ത്തി വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ ചേര്‍ത്തല പൊലീസ് ഏഴുപേരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ ഒളിവിലാണ്. ആലപ്പുഴ ആറാട്ടുവഴി സ്വദേശി അഖിലിനെയാണ്(22) കഴിഞ്ഞ മാസം 23ന് തട്ടിക്കൊണ്ടുപോയത്. ആലുവ തായ്ക്കാട്ടുകര പഴയപറമ്പ് അബ്ദുല്‍ജലീല്‍(32), തായ്ക്കാട്ടുകര ബാര്യത്തുവീട്ടില്‍ ജലാലുദ്ദീന്‍(35), തായ്ക്കാട്ടുകര മാഞ്ഞാലിവീട്ടില്‍ മുഹമ്മദ് റംഷാദ്(25), തായാക്കാട്ടുകര തച്ചാവള്ളത്ത് വീട്ടില്‍ ഫൈസല്‍(32), പള്ളൂരുത്തി കല്ലുപുരക്കല്‍ വീട്ടില്‍ അല്‍ത്താഫ്(29), കരുനാഗപള്ളി ശിവഭവനത്തില്‍ കല്ല്യാണി(20), പാലാക്കാട് വാണിയംകുളം കുന്നുപറമ്പ് വീട്ടില്‍ മഞ്ജു(25) എന്നിവരെയാണ് ആലുവയില്‍ നിന്ന് ഇന്നലെ അറസ്റ്റ് ചെയ്തത്. അഖിലും കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയും തമ്മില്‍ സൗഹൃദത്തിലായിരുന്നെന്നും എന്നാല്‍ അടുത്തിടെ അഖില്‍ യുവതിയെ ഫോണിലൂടെ അസഭ്യം പറഞ്ഞതിലുള്ള പ്രകോപനമാണ് തട്ടിക്കൊണ്ടുപോകലിനു കാരണമെന്നും പൊലീസ് പറഞ്ഞു. യുവതി കൂട്ടുകാരുമായി ആലോചിച്ച് തന്ത്രപരമായി അഖിലിനെ രാത്രിയില്‍ ചേര്‍ത്തലയിലേക്കു വിളിച്ചുവരുത്തി. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനു സമീപത്തു നിന്നു കാറില്‍ തട്ടിക്കൊണ്ടുപോയി…
Read More » -
കടമുറി പൊളിച്ചപ്പോള്‍ അസ്ഥിക്കൂടം കണ്ടെത്തിയ സംഭവം; മരിച്ചത് കൊയിലാണ്ടി സ്വദേശിയെന്ന് സൂചന
കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയില്‍ കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങള്‍ രണ്ട് മാസം മുമ്പ് കാണാതായ കൊയിലാണ്ടി സ്വദേശിയുടേതെന്ന് സൂചന. മൃതദേഹാവാശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണിലെ സിം നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊയിലാണ്ടി സ്വദേശിയുടേത് എന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. ഫോണ്‍ രണ്ട് മാസമായി സ്വിച്ച് ഓഫ് ആണ്. മൃതദേഹ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരു വാച്ചും ലഭിച്ചിരുന്നു. ദേശീയ പാത നിര്‍മ്മാണത്തിനായ് കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികള്‍ മൃതദേഹാവാശിഷ്ടങ്ങള്‍ കണ്ടത്. ഒരു വര്‍ഷത്തിലധികമായി അടഞ്ഞു കിടക്കുന്ന കടമുറിയിലാണ് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടത്. പേപ്പര്‍ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങള്‍ക്കിടയിലാണ് ആദ്യം തലയോട്ടി കണ്ടത്. തുടര്‍ന്നുള്ള പരിശോധനയിലാണ് മറ്റ് ശരീരവാശിഷ്ടങ്ങള്‍ കണ്ടത്. ആറ് മാസത്തിലേറെ പഴക്കമുള്ള ശരീരാവശിഷ്ടമാണെന്നാണ് പ്രാഥമിക നിഗമനം. ദേശീയ പാത നിര്‍മ്മാണത്തിനായ് ഒരു വര്‍ഷം മുമ്പ് ഏറ്റെടുത്ത കെട്ടിടമാണിത്. മുന്‍വശത്തെ ഷട്ടര്‍ അടച്ചതാണെങ്കിലും മുറിയിലേക്ക് കടക്കാന്‍ മറ്റ് വഴികളുണ്ട്. ചോമ്പാല പൊലീസ്, ഡോഗ് സ്‌കോഡും ഫോറന്‍സിക്ക് സംഘവും സ്ഥലത്ത് എത്തി…
Read More » -
കോഴിക്കോട് തീപിടിച്ച കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം
കോഴിക്കോട്: തീപിടിച്ച കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. തിരുവമ്പാടി ചപ്പാത്ത് കടവില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പുന്നക്കല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മാരുതി ആള്‍ട്ടോ കാറാണ് കത്തി നശിച്ചത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യയെന്നാണ് പൊലീസിന്റെ സംശയം. വെള്ളിയാഴ്ച രാത്രി 12ന് ഇതുവഴി പോയ ബൈക്ക് യാത്രികനാണ് കാര്‍ കത്തുന്നത് കണ്ടത്. ഇയാള്‍ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. തീ അണച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ തിരുവമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് ഫൊറന്‍സിക് സംഘം പരിശോധനകള്‍ നടത്തുകയാണ്. അതേസമയം, കാറിനുള്ളില്‍ യുവാവ് ആത്മഹത്യാശ്രമം നടത്തി. വടകര ദേശീയപാതയില്‍ മീത്തലെ മുക്കാളിയില്‍ വച്ചാണ് സംഭവമുണ്ടായത്. പേരാമ്ബ്ര എരവട്ടൂര്‍ സ്വദേശി ബിജു (43) ആണ് ആത്മഹത്യാശ്രമം നടത്തിയത്. കാറില്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവമുണ്ടായത്. കാറില്‍നിന്നു പുക ഉയരുന്നതു കണ്ട നാട്ടുകാരാണ് കാറിന്റെ ചില്ല് തകര്‍ത്ത്…
Read More » -
എത്യോപയില്‍നിന്ന് കൊക്കെയ്‌നുമായി മുംബൈയില്‍; തായ് യുവതിയില്‍നിന്ന് പിടിച്ചത് 40 കോടിയുടെ ലഹരി
മുംബൈ: മുംബൈ വിമാനത്താവളത്തില്‍ കൊക്കെയ്‌നുമായി തായ്ലാന്‍ഡ് സ്വദേശിയായ യുവതി പിടിയില്‍. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐക) നടത്തിയ പരിശോധനയിലാണ് കൊക്കെയ്ന്‍ പിടികൂടിയത്. എത്യോപയിലെ അഡിസ് അബാബയില്‍ നിന്നെത്തിയ 21-കാരിയായ ഒന്യാറിന്‍ സേയ് ഹൊര്‍ ആണ് പിടിയിലായത്. 40 കോടിയോളം രൂപ വിലവരുന്ന കൊക്കെയ്‌നാണ് യുവതി കടത്താന്‍ ശ്രമിച്ചത്. പ്രാഥമിക പരിശോധനയില്‍ ലഹരി പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇവരുടെ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് ലഹരി കണ്ടെത്തിയത്. ട്രോളി ബാഗിനുള്ളില്‍ ചെറിയ ബാഗുകളിലും പുസ്തകത്തിന്റെ പുറംചട്ടയിലുമൊക്കെ ഒളിപ്പിച്ചാണ് കൊക്കെയ്ന്‍ കടത്തിയത്. യുവതിയെ നര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. 20 വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് ഡി.ആര്‍.ഐ ഉദ്യോഗസ്ഥന്‍ പറയുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് ക്യാരിയറായി വന്‍ പ്രതിഫലം വാങ്ങി മുംബൈ സ്വദേശിയായ വ്യക്തിക്ക് നല്‍കാനാണ് യുവതി ലഹരിയുമായി എത്തിയതെന്ന അനുമാനത്തിലാണ് കേന്ദ്ര ഏജന്‍സി. സംഭവത്തിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
Read More » -
പെറൂവിയന്‍ നീലച്ചിത്ര നായിക മരിച്ച നിലയില്‍; മരണം വിവാദ വെളിപ്പെടുത്തലിന് പിന്നാലെ
ലിമ: പെറുവിലെ നീലച്ചിത്ര താരം തായിന ഫീല്‍ഡ്‌സിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നീലച്ചിത്ര ഇന്‍ഡസ്ട്രിയില്‍ നിന്ന് നേരിട്ട ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ഗുരുതര ആരോപണം ഉന്നയിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് 24-കാരിയായ നടിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഒരു സ്ത്രീയാകുകയും പോണ്‍ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണെന്നാണ് നടി നേരത്തെ വെളിപ്പെടുത്തിയിരുന്നത്. നിരവധി തവണ ലൈംഗിക അതിക്രമത്തിന് ഇരയായി എന്നും ജോലിക്കെടുത്താല്‍ തന്നെക്കൊണ്ട് അവര്‍ക്കിഷ്ടമുള്ളത് ചെയ്യിക്കാമെന്നാണ് പലരും കരുതിയിരുന്നതെന്നും നടി വെളിപ്പെടുത്തി. വീട്ടിലെത്തിയതിന് ശേഷം താന്‍ ഏറെനേരം കരയാറുണ്ടായിരുന്നുവെന്നും ഇത് പലതവണ ആവര്‍ത്തിച്ചുവെന്നും തായിന കൂട്ടിച്ചേര്‍ത്തു. ഗുരുതരമായ ആരോപണത്തിന് പിന്നാലെയുള്ള തായിനയുടെ മരണം പോണ്‍ ഇന്‍ഡസ്ട്രിയെ ആകെ ഉലച്ചിട്ടുണ്ട്. നിരവധി താരങ്ങള്‍ നടിയുടെ മരണത്തില്‍ അനുശോചനമറിയിച്ച് രംഗത്തെത്തുകയാണ്.
Read More »