CrimeNEWS

മിശ്രവിവാഹിത ദമ്പതികളെ ലോഡ്ജ്മുറിയില്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു; സ്ത്രീയെ നിലത്തിട്ട് വലിച്ചിഴച്ചു

ബംഗളുരു: കര്‍ണാടകയില്‍ മിശ്രവിവാഹിതരായ ദമ്പതികളെ ഹോട്ടല്‍മുറിയിലെത്തി സംഘം ചേര്‍ന്ന് ആക്രമിച്ചു. ആറുപേരുടെ സംഘമാണ് ആക്രമിച്ചത്. അക്രമികള്‍ തന്നെ സംഭവത്തിന്റെ വിഡിയോ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു.

ഹവേരി ജില്ലയിലെ ഹനഗലിലാണു സംഭവം. ലോഡ്ജ് മുറിയുടെ മുന്‍വശത്ത് ആറുപേര്‍ കാത്തുനില്‍ക്കുന്നതില്‍നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അക്രമികള്‍ മുറിയുടെ വാതിലില്‍ തട്ടിയപ്പോള്‍ ഒരു പുരുഷന്‍ വാതില്‍ തുറന്നു. ഉടന്‍ തന്നെ മുറിയിലേക്ക് ആറുപേരും അതിക്രമിച്ചു കയറി. ഈ സമയം ബുര്‍ഖ ധരിച്ച സ്ത്രീ മുഖം മറയ്ക്കാന്‍ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്.

Signature-ad

അക്രമികളായ പുരുഷന്മാര്‍ സ്ത്രീയെ ക്രൂരമായി മര്‍ദിക്കുകയും മര്‍ദനത്തെ തുടര്‍ന്ന് അവര്‍ താഴെ വീഴുകയും ചെയ്തു. താഴെവീണ സ്ത്രീയെ അക്രമികള്‍ നിലത്തിട്ട് വലിച്ചിഴയ്ക്കുകയും ചെയ്യുന്നുണ്ട്. മുറിയില്‍നിന്ന് പുറത്തിറങ്ങിയ ഹിജാബ് ധരിച്ച യുവതി മുഖം മറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അക്രമികളില്‍ ഒരാള്‍ അതിന് അനുവദിക്കാതെ മൊബൈല്‍ ഫോണില്‍ അവരുടെ വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്ന മറ്റൊരു വിഡിയോയും പ്രചരിച്ചു.

ദമ്പതികള്‍ ഹനഗല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമം, കൊലപാതക ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പ്രതികള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

 

Back to top button
error: