CrimeNEWS

കൊല്ലത്ത് വീടിനുള്ളില്‍ പിതാവും മക്കളും തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: പട്ടത്താനം ജവഹര്‍ നഗറില്‍ അച്ഛനെയും മക്കളെയും തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജോസ് പ്രമോദ് (41), മക്കളായ ദേവനാരായണന്‍ (9), ദേവനന്ദ(4) എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയതാണെന്നാണ് കരുതുന്നത്. ഇന്നു രാവിലെയാണ് സംഭവം.

കുട്ടികളെ രണ്ടു പേരെയും വീടിനുള്ളിലെ സ്റ്റെയര്‍കേസിനോടുചേര്‍ന്ന ഭാഗത്തും ജോസിനെ വീട്ടിലെ ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.

Signature-ad

പൊലീസെത്തി വിവരം ശേഖരിച്ചു വരികയാണ്. കുടുംബപ്രശ്‌നമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡോക്ടറായ ജോസിന്റെ ഭാര്യ മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്.

 

Back to top button
error: