Crime

  • ദമ്പതികളുടെ തര്‍ക്കം തീര്‍ക്കുന്നതിനിടെ വൈസ് പ്രസിഡന്റ് മര്‍ദനമേറ്റ് മരിച്ചു; കേസില്‍ പ്രധാനപ്രതി കാസര്‍ഗോഡ് അറസ്റ്റില്‍

    കൊല്ലം: ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ മര്‍ദനമേറ്റ് തൊടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിം മണ്ണേല്‍ മരിച്ച സംഭവത്തിലെ പ്രധാനപ്രതിയെ കാസഗോഡ് നിന്ന് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി വടക്കുംതല ചാമ്പക്കടവ് കിലക്കിലേത്തുവീട്ടില്‍ നൗഷാദ് അബ്ദുള്‍ റഹിം (42) ആണ് അറസ്റ്റിലായത്. സംഭവത്തിനുശേഷം നൗഷാദ് കാസര്‍ഗോഡുള്ള സുഹൃത്തിനടുത്ത് എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. സുഹൃത്തിനോട് പണം വാങ്ങി ഉള്ളാളെ ആരാധനാകേന്ദ്രത്തില്‍ പോയി മടങ്ങുംവഴിയാണ് തിങ്കളാഴ്ച രാവിലെ കാസര്‍ഗോഡ് പൊലീസിന്റെ സഹായത്തോടെ കൊല്ലത്തുനിന്നുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. നൗഷാദിന്റെ കുടുംബാംഗങ്ങളില്‍ ചിലര്‍ കാസര്‍ഗോഡ് നേരത്തേ താമസിച്ചിരുന്നതായും അതുവഴി ഇയാള്‍ക്ക് പ്രാദേശികമായ ചില ബന്ധങ്ങളുണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. തൊടിയൂര്‍ സ്വദേശിയായ യുവാവും കോയിവിള സ്വദേശിയായ യുവതിയും തമ്മിലുള്ള കുടുംബപ്രശ്നം പാലോലിക്കുളങ്ങര ജമാഅത്തില്‍വച്ച് ചര്‍ച്ചചെയ്യുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ജമാഅത്ത് പ്രസിഡന്റുകൂടിയാണ് സലിം മണ്ണേല്‍. സംഘര്‍ഷത്തില്‍ മര്‍ദനമേറ്റാണ് സലിം മണ്ണേല്‍ മരിച്ചത്. നൗഷാദ്…

    Read More »
  • ആയുര്‍വേദ കമ്പനിയില്‍നിന്ന് ഒന്നരക്കോടി തട്ടിയെടുത്തു; ജീവനക്കാരിയും ഡോക്ടര്‍ മകളും അറസ്റ്റില്‍

    എറണാകുളം: ആയുര്‍വേദ ചികിത്സയ്ക്കുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനത്തില്‍നിന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ ജീവനക്കാരിയായ അമ്മയും ഡോക്ടറായ മകളും അറസ്റ്റില്‍. കോതമംഗലം തൃക്കാരിയൂര്‍ വിനായകം വീട്ടില്‍ രാജശ്രീ എസ്. പിള്ള (52), മകള്‍ ഡോ. ലക്ഷ്മി നായര്‍ (25) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ മൂവാറ്റുപുഴ കോടതി റിമാന്‍ഡ് ചെയ്തു. മൂവാറ്റുപുഴയിലെ ദ്രോണി ആയുര്‍വേദാസ് എന്ന സ്ഥാപനത്തില്‍നിന്നാണ് പണം തട്ടിയത്. 2021 മുതല്‍ രാജശ്രീ സ്ഥാപനത്തില്‍ അക്കൗണ്ട്‌സ് കം സെയില്‍സില്‍ ജോലി ചെയ്തുവരുകയാണ്. യു.കെയിലായിരുന്ന ലക്ഷ്മിയുടെ വിവാഹം അടുത്തയിടെയായിരുന്നു. ഇവര്‍ വിവാഹത്തിന് നാട്ടിലെത്തിയപ്പോഴേക്കും പോലീസ് പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. ഉത്പന്നങ്ങള്‍ വിറ്റു ലഭിക്കുന്ന തുക രാജശ്രീ തന്റെയും മകളുടെയും അക്കൗണ്ടിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. മറ്റ് ചിലരുടെ അക്കൗണ്ടിലേക്കും പണം പോയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കമ്പനിയുടെ ഉത്പന്നങ്ങള്‍ സ്വന്തം നിലയില്‍ വിറ്റ് പണം സ്വന്തം അക്കൗണ്ടിലേക്കും മകളുടെ അക്കൗണ്ടിലേക്കും വാങ്ങിയതായും കമ്പനിയുടെ സോഫ്‌റ്റ്വേറില്‍…

    Read More »
  • മലപ്പുറത്ത് രണ്ടരവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍; അമ്മ ഗുരുതരാവസ്ഥയില്‍

    മലപ്പുറം: ചങ്ങരംകുളത്ത് രണ്ടരവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരകുളം സ്വദേശി റഫീക്കിന്റെ മകള്‍ ഇശയാണ് മരിച്ചത്. റഫീക്കിന്റെ ഭാര്യ ഹസീനയും കിണറ്റില്‍ വീണിരുന്നു. ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില ഗുരുതരമാണ്. ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനിടയിലാണ് അമ്മയെയും മകളെയും വീടിന് സമീപത്തെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രണ്ടുപേരെയും പുറത്തെടുത്തു. അപ്പോഴെക്കും കുട്ടി മരിച്ചിരുന്നു. ഹസീനയുടെ ഭര്‍ത്താവ് റഫീക്ക് വിദേശത്താണ്. ആത്മഹത്യാശ്രമമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.    

    Read More »
  • ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം കൊള്ളയടിക്കാന്‍ ശ്രമം: 21 ലക്ഷം രൂപ കത്തിനശിച്ചു

    മുംബൈ: ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്തു പണം കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗ്യാസ് കട്ടറില്‍നിന്നുണ്ടായ കനത്ത ചൂടില്‍ എടിഎം മെഷീന് തീപിടിച്ചു. 21 ലക്ഷം രൂപ കത്തിനശിച്ചതായി പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ വിഷ്ണു നഗറിലെ ഒരു ദേശസാല്‍കൃത ബാങ്കിന്റെ എടിഎം മെഷീനാണു കത്തിയത്. ജനുവരി 13 ന് പുലര്‍ച്ചെ ഒരുമണിക്കും രണ്ടുമണിക്കും ഇടയിലാണു സംഭവം. ഷട്ടറിന്റെ ലോക്ക് തകര്‍ത്ത് ഉള്ളില്‍ കയറിയ അജ്ഞാതര്‍ എടിഎം തുറക്കാന്‍ ഗ്യാസ് കട്ടര്‍ ഉപയോഗിക്കുകയായിരുന്നു. ഗ്യാസ് കട്ടറില്‍നിന്നുണ്ടായ കനത്ത ചൂടില്‍ എടിഎം മെഷീന് തീപിടിച്ചു. എടിഎമ്മിനുള്ളിലെ ഭാഗങ്ങള്‍ക്ക് വലിയ കേടുപാടുകള്‍ സംഭവിക്കുകയും മെഷീന്‍ നശിക്കുകയും ചെയ്തു. 21,11,800 ലക്ഷത്തോളം രൂപയാണു ചാരമായത്. പൊലീസ് സംഭവത്തില്‍ കേസെടുത്തു.  

    Read More »
  • വഴിയില്‍ ചോരവാര്‍ന്ന് ബിസിനസുകാരന് ദാരുണാന്ത്യം; രക്ഷിക്കാതെ പണം തട്ടി യുവാക്കള്‍

    ലഖ്‌നൗ: അപകടത്തില്‍ പരിക്കേറ്റ് വഴിയില്‍ ചോരവാര്‍ന്നു കിടന്നയാളെ രക്ഷിക്കാതെ ബാഗിലുണ്ടായിരുന്ന പണം തട്ടി യുവാക്കള്‍. ചോരവാര്‍ന്ന് യുവാവ് മരിച്ചതിന് പിന്നാലെ സംഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപര്‍വത് സ്വദേശികളായ ആകാശ്, പ്രവീണ്‍, രാകേഷ് എന്നിവരെയാണ് അറസ്റ് ചെയ്തിരിക്കുന്നത്. ആഗ്രയില്‍ ദേശീയപാത 19ല്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. അമിതവേഗത്തിലെത്തിയ ട്രക്ക് മറ്റ വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബിസിനസുകാരനായ ധര്‍മേന്ദ്ര ഗുപ്ത (46) ഉള്‍പ്പടെ മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവര്‍ ചോരവാര്‍ന്ന് റോഡില്‍ കിടക്കുന്നതിനിടെയാണ് മൂന്ന് യുവാക്കള്‍ ബൈക്കില്‍ ഇതുവഴി കടന്നു പോയത്. ധര്‍മേന്ദ്ര ചോരവാര്‍ന്ന് കിടക്കുന്നത് കണ്ടിട്ടും ഇവര്‍ രക്ഷിക്കാന്‍ ശ്രമിക്കാതെ ബാഗിലുണ്ടായിരുന്ന പണം കവര്‍ന്ന് രക്ഷപെട്ടു. സംഭവസമയം ഏതാനും നാട്ടുകാരും അവിടെയുണ്ടായിരുന്നു. ധര്‍മേന്ദ്രയുടെ ബാഗിലുള്ള പണത്തെ ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കം നടക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. പണം പൊലീസിലേല്‍പ്പിക്കാമെന്ന് പറഞ്ഞാണ് യുവാക്കള്‍ ഇവര്‍ക്കിടയില്‍ നിന്ന് കടന്നത്. തുടര്‍ന്ന് കുറച്ചാളുകള്‍ ചേര്‍ന്ന് പരിക്കേറ്റവരെ അടുത്തുള്ള എസ്എസ്…

    Read More »
  • കണ്‍മണി നീയെന്‍ കരംപിടിച്ചാല്‍…കാമുകിക്കായി പരീക്ഷയെഴുതാന്‍ പെണ്‍വേഷത്തില്‍ ആള്‍മാറാട്ടം

    ചണ്ഡീഗഡ്: പഞ്ചാബിലെ ഫരീദ്‌കോട്ടില്‍ കാമുകിക്കു വേണ്ടി ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതാനെത്തിയ യുവാവ് പിടിയില്‍. ഇന്‍വിജിലേറ്റര്‍ പിടികൂടാതിരിക്കാന്‍ രൂപമാറ്റം വരുത്തിയതിനു പുറമെ വോട്ടര്‍ ഐഡിയും ആധാറും ഉള്‍പ്പെടെയുള്ള രേഖകളിലും കൃത്രിമം കാണിച്ചാണ് ഇയാള്‍ പരീക്ഷയ്ക്ക് എത്തിയത്. ഫാസില്‍ക്ക സ്വദേശിയായ അംഗ്രേസ് സിങ്ങിനെയാണ് അധികൃതര്‍ കൈയോടെ പൊക്കിയത്. ജനുവരി 7 നാണ് സംഭവം നടന്നത്. ബാബാ ഫരീദ് ഹെല്‍ത്ത് യൂണിവേഴ്‌സിറ്റിയിലെ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയിലേക്കുള്ള പരീക്ഷ എഴുതാനായി, കോട്കപുരയിലെ ഡിഎവി പബ്ലിക് സ്‌കൂളിലാണ് അംഗ്രേസ് സിങ് എത്തിയത്. കാമുകി പരംജിത് കൗറിനു പകരമാണ് ഇയാള്‍ പെണ്‍വേഷത്തില്‍ പരീക്ഷയ്ക്ക് ഹാജരായത്. സ്ത്രീകളുടെ വസ്ത്രത്തിനു പുറമെ വള, പൊട്ട്, ലിപ്സ്റ്റിക് എന്നിവയും അംഗ്രേസ് സിങ് ധരിച്ചിരുന്നു. വിദഗ്ധമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തയാറാക്കിയെങ്കിലും ബയോമെട്രിക് പരിശോധനയില്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു. വിരലടയാളം ഒത്തുവരാഞ്ഞതോടെ അധികൃതര്‍ തട്ടിപ്പ് മനസ്സിലാക്കി. സംഭവത്തില്‍ അംഗ്രേസ് സിങ്ങിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരംജിത് കൗറിന്റെ അപേക്ഷ തള്ളിയതായും അധികൃതര്‍ വ്യക്തമാക്കി.…

    Read More »
  • ബാലന്‍സ് ചോദിച്ച യുവാവിനെ ഗ്ലാസ് കൊണ്ട് തലയ്ക്കടിച്ചു; തട്ടുകടക്കാരന്‍ പിടിയില്‍

    തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിക്കു സമീപത്തെ തട്ടുകടയില്‍ ചായ കുടിച്ചശേഷം ബാക്കി ആവശ്യപ്പെട്ടെന്ന കാരണത്താല്‍ മര്‍ദനം. സംഭവത്തില്‍ തട്ടുകടക്കാരനായ ഉള്ളൂര്‍ നീരാഴി ലെയ്ന്‍ മതികപ്പുറം രാജീവിനെ(40) അറസ്റ്റു ചെയ്തു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. യുവാവിനെ ഗ്ലാസ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ചിറയിന്‍കീഴ് ശാര്‍ക്കര സ്വദേശി അരുണി(37)നെയാണ് അക്രമിച്ചത്. മെഡിക്കല്‍കോളേജ് ആശുപത്രികവാടത്തിനു സമീപം തട്ടുകട നടത്തുകയാണ് രാജീവ്. അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം സമീപത്തെ തട്ടുകടയില്‍ ചായ കുടിക്കാനെത്തിയതായിരുന്നു അരുണ്‍. 20 രൂപ കടയുടമയ്ക്കു നല്‍കിയശേഷം ബാക്കിതുക ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് പണം നല്‍കിയിട്ടില്ലെന്നു പറഞ്ഞ് പ്രകോപിതനായ രാജീവ് സ്റ്റീല്‍ഗ്ലാസ് ഉപയോഗിച്ച് അരുണിന്റെ തലയ്ക്കടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ അരുണിനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.    

    Read More »
  • വെടിയുതിര്‍ത്തത് പോയിന്റ്ബ്ലാങ്കില്‍; ‘ക്രിമിനല്‍ സുന്ദരി’യുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

    മുംബൈ: കൊല്ലപ്പെട്ട മുന്‍ മോഡല്‍ ദിവ്യ പഹൂജ(27)യുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പോയിന്റ് ബ്ലാങ്ക് റേഞ്ചിലാണ് ദിവ്യയ്ക്ക് വെടിയേറ്റതെന്നും തലയ്ക്കുള്ളില്‍നിന്ന് വെടിയുണ്ട പുറത്തെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിയാണയിലെ ഹിസാറിലുള്ള അഗ്രോഹ മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. ഡോ.മോഹന്‍ സിങിന്റെ മേല്‍നോട്ടത്തില്‍ രണ്ട് വനിതകളടക്കം നാല് ഡോക്ടര്‍മാര്‍ നടപടികള്‍ക്ക് നേതൃത്വംനല്‍കി. ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം പിന്നീട് അന്ത്യകര്‍മങ്ങള്‍ക്കായി ഗുരുഗ്രാമിലേക്ക് കൊണ്ടുപോയി. കാമുകനും ഗുണ്ടാനേതാവുമായ സന്ദീപ് ഗഡോലിയെ വ്യാജ ഏറ്റമുട്ടലില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ദിവ്യ. ജനുവരി രണ്ടിനാണ് ഗുരുഗ്രാമിലെ ‘സിറ്റി പോയിന്റ്’ ഹോട്ടലില്‍ ദിവ്യ പഹൂജ വെടിയേറ്റുമരിച്ചത്. ഹരിയാനയിലെ കനാലില്‍നിന്നാണ് യുവതിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്. കൊലപാതകം നടന്ന് പത്തുദിവസത്തിന് ശേഷമാണ് ഗുരുഗ്രാം പോലീസിന് മൃതദേഹം കണ്ടെടുക്കാനായത്. കേസില്‍ ഹോട്ടലുടമയും മുഖ്യപ്രതിയുമായ അഭിജീത്ത് സിങ് അടക്കം അഞ്ചുപേര്‍ അറസ്റ്റിലായിരുന്നു. സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതിനാലാണ് ദിവ്യയെ കൊലപ്പെടുത്തിയതെന്നായിരുന്നു മുഖ്യപ്രതിയായ അഭിജീത് സിങ്ങിന്റെ മൊഴി. ഹോട്ടലില്‍നിന്ന് മൃതദേഹം കാറിലേക്ക് മാറ്റുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തിരുന്നു.…

    Read More »
  • യാത്ര വൈകുമെന്ന് അറിയിച്ചു; ഇന്‍ഡിഗോ വിമാനത്തില്‍ പൈലറ്റിനെ ഇടിച്ചിട്ട് യാത്രക്കാരന്‍

    ന്യൂഡല്‍ഹി: വിമാനം വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് നല്‍കുന്നതിനിടെ പൈലറ്റിനെ മര്‍ദിച്ച് യാത്രക്കാരന്‍. ഞായറാഴ്ച ഉച്ചയ്ക്ക് ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. സഹില്‍ കതാരിയ എന്ന യുവാവാണ് പൈലറ്റിനെ ആക്രമിച്ചത്. ഇതിനെതിരെ ഇന്‍ഡിഗോ പരാതി നല്‍കി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഡല്‍ഹിയില്‍നിന്ന് ഗോവയിലേക്കുള്ള ഇന്‍ഡിഗോ വിമാനം (6ഇ-2175) മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്നലെ മണിക്കൂറുകളോളം വൈകിയിരുന്നു. രാവിലെ 7.40നു പുറപ്പെടേണ്ട വിമാനം ഉച്ചയ്ക്ക് 2.30നാണ് പുറപ്പെട്ടത്. വിമാനം വൈകിയതിനെ തുടര്‍ന്നു പുതുതായി ഡ്യൂട്ടിക്ക് കയറി പൈലറ്റ് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ മഞ്ഞ ഡ്രസ് ധരിച്ച ഒരാള്‍ അവസാനനിരയില്‍നിന്നു പെട്ടെന്ന് ഓടിവന്ന് പൈലറ്റിനെ ഇടിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. സംഭവം നടന്നയുടന്‍ യാത്രക്കാരനെ വിമാനത്തില്‍ നിന്ന് പുറത്താക്കി അധികൃതര്‍ക്ക് കൈമാറി. ഇന്നലെ മൂടല്‍ മഞ്ഞ് കനത്തതോടെ ഡല്‍ഹിയില്‍ ഇറങ്ങേണ്ട 10 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. രാജ്യാന്തര സര്‍വീസുകള്‍ ഉള്‍പ്പെടെ 100 വിമാനങ്ങള്‍ വൈകി. ഏതാനും സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കു മണിപ്പുരിലേക്കു തിരിച്ച…

    Read More »
  • കാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

    കോഴിക്കോട്: കാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. പേരാമ്പ്ര എരവട്ടൂര്‍ സ്വദേശി ബിജു (43) ആണ് മരിച്ചത്. വെള്ളിയഴ്ച വടകര ദേശീയപാതയില്‍ മീത്തലെ മുക്കാളിയില്‍ വച്ച് ഉച്ചയോടെയാണു ബിജു ആത്മഹത്യാശ്രമം നടത്തിയത്. കാറില്‍നിന്നു പുക ഉയരുന്നതു കണ്ട നാട്ടുകാര്‍ കാറിന്റെ ചില്ലു തകര്‍ത്തു ബിജുവിനെ പുറത്തെടുത്തു ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. മാഹി കാനറാ ബാങ്ക് ജീവനക്കാരനാണ് ബിജു. പെട്രോള്‍ കൊണ്ടുവന്ന കന്നാസ് പൊലീസ് കണ്ടെടുത്തിരുന്നു. അതേസമയഗ, തീപിടിച്ച കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. തിരുവമ്പാടി ചപ്പാത്ത് കടവില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പുന്നക്കല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മാരുതി ആള്‍ട്ടോ കാറാണ് കത്തി നശിച്ചത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യയെന്നാണ് പൊലീസിന്റെ സംശയം. വെള്ളിയാഴ്ച രാത്രി 12ന് ഇതുവഴി പോയ ബൈക്ക് യാത്രികനാണ് കാര്‍ കത്തുന്നത് കണ്ടത്. ഇയാള്‍ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. തീ…

    Read More »
Back to top button
error: