കണ്ണൂര്‍: ലഹരിമരുന്ന് കേസില്‍ തടവില്‍ കഴിയുന്ന പ്രതി ജയില്‍ ചാടി രക്ഷപ്പെട്ടു. സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധന തുടങ്ങി. ലഹരിമരുന്ന് കേസില്‍ 10 വര്‍ഷം ശിക്ഷിച്ച കൊയ്യോട് ചെമ്പിലോട് ടി.സി.ഹര്‍ഷാദ് (34) ആണ് ഞായറാഴ്ച രാവിലെ 7നു കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയത്.
രാവിലെ പത്രക്കെട്ട് എടുക്കാന്‍ ജയില്‍ ഗേറ്റില്‍ എത്തി പാറാവുകാരന്റെ കണ്ണുവെട്ടിച്ച് റോഡിലേക്കോടുകയും അതുവഴി വന്ന ബൈക്കില്‍ കയറിയാണ് രക്ഷപ്പെട്ടതെന്നും പറയുന്നു. കണ്ണവം പൊലീസ് സ്റ്റേഷനില്‍ ലഹരിമരുന്ന് കേസില്‍ പിടികൂടി 2023 സെപ്റ്റംബര്‍ 9നാണ് കണ്ണൂര്‍ ജയിലില്‍ ശിക്ഷ തുടങ്ങിയത്.
മുന്‍കൂട്ടി ആസൂത്രണം ചെയ്ത് തടവുകാരന് കടന്ന് കളഞ്ഞതാണെന്നും ഇയാളെ പിടികൂടുന്നതിനായ അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു. കണ്ണൂര്‍ സിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ നഗരത്തിലും പരിസര പ്രദേശത്തും പരിശോധന തുടരുകയാണ്.