CrimeNEWS

പെറൂവിയന്‍ നീലച്ചിത്ര നായിക മരിച്ച നിലയില്‍; മരണം വിവാദ വെളിപ്പെടുത്തലിന് പിന്നാലെ

ലിമ: പെറുവിലെ നീലച്ചിത്ര താരം തായിന ഫീല്‍ഡ്‌സിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നീലച്ചിത്ര ഇന്‍ഡസ്ട്രിയില്‍ നിന്ന് നേരിട്ട ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ഗുരുതര ആരോപണം ഉന്നയിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് 24-കാരിയായ നടിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

ഒരു സ്ത്രീയാകുകയും പോണ്‍ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണെന്നാണ് നടി നേരത്തെ വെളിപ്പെടുത്തിയിരുന്നത്. നിരവധി തവണ ലൈംഗിക അതിക്രമത്തിന് ഇരയായി എന്നും ജോലിക്കെടുത്താല്‍ തന്നെക്കൊണ്ട് അവര്‍ക്കിഷ്ടമുള്ളത് ചെയ്യിക്കാമെന്നാണ് പലരും കരുതിയിരുന്നതെന്നും നടി വെളിപ്പെടുത്തി. വീട്ടിലെത്തിയതിന് ശേഷം താന്‍ ഏറെനേരം കരയാറുണ്ടായിരുന്നുവെന്നും ഇത് പലതവണ ആവര്‍ത്തിച്ചുവെന്നും തായിന കൂട്ടിച്ചേര്‍ത്തു.

Signature-ad

ഗുരുതരമായ ആരോപണത്തിന് പിന്നാലെയുള്ള തായിനയുടെ മരണം പോണ്‍ ഇന്‍ഡസ്ട്രിയെ ആകെ ഉലച്ചിട്ടുണ്ട്. നിരവധി താരങ്ങള്‍ നടിയുടെ മരണത്തില്‍ അനുശോചനമറിയിച്ച് രംഗത്തെത്തുകയാണ്.

Back to top button
error: