Crime
-
കണ്ണൂരില്‍നിന്ന് തടവുചാടിയ പ്രതിക്ക് വ്യാജ പാസ്പോര്‍ട്ടും? വിമാനത്താവളങ്ങളില്‍ നോട്ടീസ്
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുചാടിയ മയക്കുമരുന്ന് കേസിലെ പ്രതി ടി.സി. ഹര്‍ഷാദിനെ പിടിക്കാന്‍ പ്രത്യേകസംഘം രൂപവത്കരിച്ചു. സിറ്റി പോലീസ് കമ്മിഷണര്‍ അജിത്ത് കുമാറിന്റെ നിര്‍ദേശപ്രകാരം അസി. കമ്മിഷണര്‍ ടി.കെ. രത്നകുമാറിന്റെയും ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി.എ. ബിനു മോഹന്റെയും നേതൃത്വത്തിലാണ് അന്വേഷണസംഘം രൂപവത്കരിച്ചത്. ഇവര്‍ ബംഗളൂരുവില്‍ എത്തിയിട്ടുണ്ട്. മയക്കുമരുന്ന് സംഘത്തെ പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. ഹര്‍ഷാദിന്റെ കൂട്ടുസംഘത്തിന്റെ താവളങ്ങള്‍ പോലീസ് നിരീക്ഷിച്ചുവരികയാണ്. നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുകളെയും പോലീസ് ചോദ്യംചെയ്തിരുന്നു. അതേസമയം, ഹര്‍ഷാദ് വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിച്ചിരുന്നതായി സുഹൃത്തും മുന്‍ കൂട്ടുപ്രതിയുമായ യുവാവ് വെളിപ്പെടുത്തിയതായി സൂചനയുണ്ട്. ഇയാള്‍ വിദേശത്ത് കടക്കാന്‍ മുന്‍പും ശ്രമം നടത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും പോലീസ് ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.
Read More » -
ജോലി വേണമെങ്കില്‍ ഒരു രാത്രി കൂടെ കഴിയണം; വിദ്യാര്‍ഥിനിയുടെ പരാതിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
ഭോപ്പാല്‍: ജോലി വേണമെങ്കില്‍ ഒരു രാത്രി തന്നോടൊപ്പം കഴിയണമെന്ന് വിദ്യാര്‍ഥിനിയോട് ആവശ്യപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മധ്യപ്രദേശ് സീഡ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥനായ സഞ്ജീവ് തന്തുവേയാണ് അറസ്റ്റിലായത്. മൂന്ന് വിദ്യാര്‍ഥികള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയതിനു പിന്നാലെയാണ് നടപടി. ചൊവ്വാഴ്ച സഞ്ജീവിനെ തല്‍സ്ഥാനത്തുനിന്നു പിരിച്ചുവിട്ടു. ഭോപ്പാലില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണത്തിനായി ഗ്വാളിയോറിലേക്ക് കൊണ്ടുപോയി. മറ്റേതെങ്കിലും വ്യക്തിക്കോ സംസ്ഥാന സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനോ ഈ വിഷയത്തില്‍ പങ്കുണ്ടോയെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഐഎഎന്‍എസിനോട് പറഞ്ഞു. സഞ്ജീവ് മുന്‍പും ഇങ്ങനെ പെരുമാറിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം ഉദ്യോഗാര്‍ത്ഥികളുമായി അഭിമുഖം നടത്തുന്നതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭോപ്പാലിലെ സീഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന സഞ്ജീവ് പലപ്പോഴും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉദ്യോഗാര്‍ഥികളുമായി അഭിമുഖം നടത്തിയിരുന്നു. ജനുവരി 3ന് ഗ്വാളിയോറില്‍ വച്ചുനടന്ന അഭിമുഖത്തിനിടെയാണ് സംഭവം. അഭിമുഖം കഴിഞ്ഞ്…
Read More » -
യുവാവിനെ കുത്തി രക്ഷപ്പെട്ടു; പിന്നാലെ പ്രതി സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടു
കോഴിക്കോട്: തിങ്കളാഴ്ച വൈകിട്ട് കൊടുവള്ളി പാലക്കുറ്റിയില്‍ യുവാവിന് കുത്തേറ്റ സംഭവത്തില്‍ ഒന്നാംപ്രതിയായ പാലക്കുറ്റി കുന്നുമ്മല്‍ മുഹമ്മദ് നിസാര്‍ (ചോട്ടാ നിസാര്‍ -36) കൊടുവള്ളി പോലീസിന്റെ പിടിയില്‍. സാമ്പത്തിക ഇടപാടു സംബന്ധിച്ച വാക്തര്‍ക്കത്തിനിടെയാണ് കൊടുവള്ളി നെല്ലോറമ്മല്‍ ഷമീറി(36)നെ ചോട്ടാ നിസാര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. കാലില്‍ കുത്തേറ്റ ഷമീറിനെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഷമീറിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഷമീറും നിസാറിന്റെ സഹോദരന്‍ ഹക്കീമും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെത്തുടര്‍ന്നുള്ള തര്‍ക്കമാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. രണ്ടാം പ്രതിയായ ഹക്കീം പിടിയിലാവാനുണ്ട്. തിങ്കളാഴ്ച രാത്രി നിസാര്‍ സഞ്ചരിച്ച ബൈക്ക് മൂഴിക്കലില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ചേവായൂര്‍ പോലീസ് പിടികൂടിയ ഇയാളെ പിന്നീട് കൊടുവള്ളി പോലീസിന് കൈമാറുകയായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
വീഡിയോ കോളിലൂടെ ഗൂഗിള്‍ പേ തുറപ്പിക്കും, ഒ.ടി.പി ഇല്ലാതെയും പണം തട്ടും; ഓണ്‍ലൈന്‍ തട്ടിപ്പിന് പുതിയ രീതി
കോഴിക്കോട്: ഓണ്‍ലൈനിലൂടെ പണം തട്ടിയെടുക്കാന്‍ പുതിയ രീതിയുമായി തട്ടിപ്പു സംഘം. പണം നിക്ഷേപിക്കാനെന്ന് പറഞ്ഞ് വീഡിയോ കോളിലൂടെ ഗൂഗിള്‍ പേ തുറപ്പിച്ചാണ് പണം തട്ടുന്നത്. പട്ടാളക്കാരനെന്ന വ്യാജേന വന്ന കോള്‍ വഴി കോഴിക്കോട്ടെ മത്സ്യവ്യാപാരിക്ക് ഇരുപത്തിരണ്ടായിരം രൂപയാണ് നഷ്ടപ്പെട്ടത്. ഗൂഗിള്‍ പേ തുറപ്പിച്ച ശേഷം കൃത്യമായ നിര്‍ദേശങ്ങള്‍ വന്നു. ആദ്യം പേ ബില്‍സ് എന്ന ഓപ്ഷന്‍ എടുക്കാന്‍ പറഞ്ഞു. പിന്നീട് ക്രെഡിറ്റ് കാര്‍ഡ്‌സ് എന്ന പോയിന്റില്‍ ക്ലിക് ചെയ്യാനും ശേഷം പിന്നെ ഒരു ബാങ്ക് സെലക്റ്റ് ചെയ്യാനും പറഞ്ഞു. വീഡിയോ കോള്‍ ചെയ്തയാള്‍ പറഞ്ഞ ആറക്ക നമ്പര്‍ കൂടി ടൈപ്പ് ചെയ്തു. സംശയം ഒട്ടും തോന്നാതിരുന്നതിനാല്‍ അടുത്ത ഘട്ടത്തില്‍ സ്വന്തം പിന്‍ നമ്പര്‍ കൂടി നല്‍കി. ഇതോടെ അക്കൗണ്ടില്‍ ആകെയുണ്ടായിരുന്ന ഇരുപത്തിരണ്ടായിരത്തി ഒരുനൂറ്റി ഒമ്പത് രൂപയും നഷ്ടമായി.
Read More » -
കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസ്; സിപിഎമ്മിന് കുരുക്കായി നേതാക്കളുടെ മൊഴികള്‍
തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ സിപിഎമ്മിന്റെ പ്രതിരോധ വാദങ്ങളെല്ലാം പൊളിച്ചടുക്കുന്ന മുഖ്യതെളിവുകളുടെ കൂട്ടത്തില്‍ പാര്‍ട്ടി മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെയും ഏരിയ കമ്മിറ്റി അംഗത്തിന്റെയും മൊഴികള്‍. കരുവന്നൂര്‍ ബാങ്കില്‍ പാര്‍ട്ടിക്കു രഹസ്യ അക്കൗണ്ടുകളില്ലെന്നു വാദിച്ചുകൊണ്ടിരുന്ന ജില്ലാ കമ്മിറ്റിയെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയംഗം എം.ബി. രാജുവിന്റെയും മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.ആര്‍. പീതാംബരന്റെയും മൊഴികള്‍. പാര്‍ട്ടിക്കു കരുവന്നൂര്‍ ബാങ്കില്‍ ഒന്നിലേറെ അക്കൗണ്ടുകളുണ്ടായിരുന്നതായി പീതാംബരന്‍ മൊഴി നല്‍കിയതായി ഹൈക്കോടതിയില്‍ ഇ.ഡി സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ബാങ്കില്‍ അംഗത്വമില്ലാതെയാണു പാര്‍ട്ടി അക്കൗണ്ട് തുറന്നതെന്നു രാജുവിന്റെ മൊഴിയിലുമുണ്ട്. സെക്രട്ടറിയായിരിക്കെ തന്റെ പേരില്‍ ബാങ്കില്‍ പാര്‍ട്ടി അക്കൗണ്ട് തുറന്നിരുന്നു എന്നാണു പീതാംബരന്റെ മൊഴി. 2011 ല്‍ പാര്‍ട്ടി ഓഫീസ് നിര്‍മാണത്തിനു ഭൂമി വാങ്ങാനും കെട്ടിടം പണിയാനും മറ്റൊരു അക്കൗണ്ട് തുറന്നു. അനര്‍ഹര്‍ക്കു ബാങ്കില്‍ നിന്നനുവദിച്ച വായ്പകളുടെ കമ്മിഷന്‍ പാര്‍ട്ടി ഈ അക്കൗണ്ട് വഴിയാണു വാങ്ങിയിരുന്നത്. അംഗത്വം ഇല്ലാത്ത പൊറത്തിശേരി ലോക്കല്‍ കമ്മിറ്റിയുടെ പേരില്‍ ബാങ്കില്‍ അക്കൗണ്ട് തുറന്നിരുന്നെന്നു…
Read More » -
വഴിയാത്രക്കാരിയുടെ കഴുത്തിനു പിടിച്ച് മാല കവര്‍ന്നു; പ്രതി പിടിയില്‍
കോഴിക്കോട്: വഴിയാത്രക്കാരിയുടെ കഴുത്തിനു പിടിച്ച് ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വെസ്റ്റ്ഹില്‍ കക്കുഴി പാലം സ്വദേശി പ്രവീണ്‍ നിവാസില്‍ വി.പ്രസൂണ്‍ (36) ആണ് അറസ്റ്റിലായത്. യുവതി നല്‍കിയ പരാതിയില്‍ നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ.ജിജീഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ 10ന് രാവിലെയാണ് സംഭവമുണ്ടായത്. യുവതി നടക്കാവ് ഭാഗത്തേക്ക് നടന്നു പോകവേ പിന്നാലെയെത്തിയ പ്രതി, യുവതിയുടെ കഴുത്തില്‍ മുറുക്കി പിടിച്ചശേഷം സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. ബലപ്രയോഗത്തിനിടെ യുവതി വീണു. പ്രതി ഉടന്‍ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞിരുന്നു.
Read More » -
കൊല്ലം തുളസിയില്‍നിന്ന് തട്ടിയത് 20 ലക്ഷം; അച്ഛനും മകനും പിടിയില്‍
തിരുവനന്തപുരം: നടന്‍ കൊല്ലം തുളസിയില്‍ നിന്ന് 22 ലക്ഷം തട്ടിയെടുത്ത് മുങ്ങിയ അച്ഛനും മകനും അറസ്റ്റില്‍. വട്ടിയൂര്‍ക്കാവ് സ്വദേശി സന്തോഷും മകന്‍ ദീപക്കുമാണ് രണ്ട് വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ നിന്നും പിടിയിലായത്. പണം ഇരട്ടിപ്പിച്ച് തരാമെന്ന് പറഞ്ഞായിരുന്നു ഇവര്‍ കൊല്ലം തുളസിയില്‍ നിന്ന് പണം തട്ടിയത്. പ്രതികള്‍ ഡല്‍ഹിയിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടുകയായിരുന്നു. ഇവര്‍ കൊല്ലം സ്വദേശിയില്‍ നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയന്നത്. മൂന്ന് വര്‍ഷം മുന്‍പ് വട്ടിയൂര്‍കാവില്‍ ജി കാപിറ്റല്‍ എന്ന ഒരു ധനകാര്യ സ്ഥാപനം പ്രതികള്‍ നടത്തിയിരുന്നു. പണം നിക്ഷേപിച്ചാല്‍ ഇരട്ടിപ്പിച്ച് നല്‍കുമെന്നായിരുന്നു ഇവരുടെ പ്രധാനവാഗ്ദാനം. ഒരുലക്ഷം രൂപ ഒരുവര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ ഒരുവര്‍ഷം കഴിയുമ്പോള്‍ അത് ഇരട്ടിയായി നല്‍കും. ദിവസവും 300 രൂപ പ്രതിഫലവുമായി നല്‍കുമെന്നും ഇവര്‍ നിക്ഷേപകരോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം തുളസി ധനകാര്യസ്ഥാപനത്തില്‍ പണം നിക്ഷേപിക്കുകായായിരുന്നു. എന്നാല്‍, കുറച്ചുമാസങ്ങള്‍ക്ക് ശേഷം ധനകാര്യസ്ഥാപനം പൂട്ടി ഇവര്‍…
Read More » -
ക്രിക്കറ്റ് മാച്ചിനിടെ തര്‍ക്കം; കോണ്‍സ്റ്റബിളിനെ അടിച്ചുകൊന്നു
മുംബൈ: ക്രിക്കറ്റ് മത്സരത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പൊലീസ് കോണ്‍സ്റ്റബിളിനെ 12 പേരടങ്ങുന്ന സംഘം ബാറ്റുകളും സ്റ്റമ്പുകളും ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ജല്‍ഗോണ്‍ ജില്ലയിലാണ് സംഭവം. ചാലിസ്ഗാവില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മുംബൈ പൊലീസിലെ ശുഭം അഗോണ്‍ (28) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച മൂന്നു പ്രതികളെ പിടികൂടി കോടതിയില്‍ ഹാജരാക്കി. ഞായറാഴ്ച വരെ ഏഴ് ദിവസത്തേക്കാണ് ഇവരെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.സംഭവം നടക്കുമ്പോള്‍ ശുഭം സ്വദേശത്തായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചാലിസ്ഗാവില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തില്‍ വിജയിച്ച ടീമില്‍ ശുഭം ഉണ്ടായിരുന്നു. മത്സരത്തിന് തൊട്ടുപിന്നാലെ ശുഭം തന്റെ എതിരാളികളായ ടീമംഗങ്ങളുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് രംഗം വഷളാവുകയും അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു. വൈകിട്ട് എതിരാളികളായ ടീമംഗങ്ങള്‍ ശുഭമിനെയും കര്‍ഷകനും ശുഭമിന്റെ സുഹൃത്തുമായ ആനന്ദിനെയും ഘരാവോ ചെയ്യുകയും ക്രിക്കറ്റ് ബാറ്റുകളും സ്റ്റമ്പുകളും ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ശുഭം ഉടന്‍ തന്നെ മരിച്ചു. ആനന്ദിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളാണ് പൊലീസില്‍ പരാതി നല്‍കിയത്.…
Read More » -
ഗുരുനിന്ദ ആരോപിച്ച് പഞ്ചാബില്‍ യുവാവിനെ വധിച്ചു; ഉത്തരവാദിത്തം ഏറ്റെടുത്ത് നിഹംഗ്
ചണ്ഡീഗഡ്: പഞ്ചാബില്‍ ഗുരുനിന്ദ ആരോപിച്ച് യുവാവിനെ നിഹംഗ് സിഖ് വിഭാഗത്തില്‍പെട്ടയാള്‍ വധിച്ചു. കപുര്‍ത്തല ജില്ലയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. നിഹംഗ് രമണ്‍ദീപ് സിങ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവച്ചു. കൊല്ലപ്പെട്ട യുവാവിന്റെ ദൃശ്യങ്ങളും പങ്കുവച്ചു. ഗുരുദ്വാര ശ്രീ ചൗര കൂഹ് സാഹിബിലാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കപുര്‍ത്തലയില്‍ മൂന്ന് മാസത്തിനിടെ ഇത്തരത്തിലുള്ള രണ്ടാമത്തെ അക്രമമാണിത്. ഗുരുദ്വാരയിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ നിഹാങ്ങിന്റെ വെടിയേറ്റ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. സിഖ് സമുദായത്തിലെ സായുധ സംഘമാണ് നിഹംഗുകള്‍.
Read More » -
ഹണിമൂണ്‍ യാത്ര 13 മണിക്കൂര്‍ വൈകി! വിമാനത്തില്‍ പൈലറ്റിനിനെ മര്‍ദിച്ചതില്‍ പ്രതിയുടെ മൊഴി
ന്യൂഡല്‍ഹി: വിമാനം പുറപ്പെടാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് പൈലറ്റിനെ മര്‍ദിച്ച യാത്രക്കാരന്‍ ഹണിമൂണിന് പോകുകയായിരുന്നുവെന്ന് മൊഴി. ഹണിമൂണ്‍ യാത്ര 13 മണിക്കൂര്‍ വൈകിയതിനാലാണ് താന്‍ അപമര്യാദയായി പെരുമാറിയതെന്ന് പിടിയിലായ സാഹില്‍ കതാരിയ പോലീസിനോട് പറഞ്ഞു. ഞായറാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ഡല്‍ഹിയില്‍നിന്ന് ഞായറാഴ്ച രാവിലെ 7.40-ന് പുറപ്പെടേണ്ട വിമാനമാണ് മോശം കാലാവസ്ഥയെത്തുടര്‍ന്ന് 13 മണിക്കൂറോളം വൈകിയത്. ഇതിന് പിന്നാലെയാണ് സാഹില്‍ കതാരിയ സഹപൈലറ്റ് അനൂപ് കുമാറിനെ മര്‍ദിച്ചത്. ഇയാളെ വിമാനത്തില്‍ നിന്നിറക്കിയശേഷം അറസ്റ്റു ചെയ്തു പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. വിമാനം വൈകുമെന്ന് പൈലറ്റ് അനൗണ്‍സ് ചെയ്യുന്നതിനിടെ സാഹില്‍ എഴുന്നേറ്റുചെന്ന് ആക്രമിക്കുകയായിരുന്നു. മറ്റു ജീവനക്കാര്‍ തടഞ്ഞു. ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യാത്രക്കാരന്റെപേരില്‍ പരാതി നല്‍കിയതായി ഇന്‍ഡിഗോ അറിയിച്ചു. യാത്രക്കാരെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയും യാത്രക്കാര്‍ പ്രകോപിതരായിരുന്നു. ടേക്കോഫിനായി വിമാനത്തില്‍ പ്രവേശിപ്പിക്കുന്ന യാത്രക്കാരെ വിമാനം റദ്ദാക്കിയാല്‍ മാത്രമാണ് പുറത്തിറക്കുക. വിമാനം റദ്ദാക്കിയതായി പ്രഖ്യാപിച്ച് യാത്രക്കാരെ പുറത്തിറക്കണമെങ്കില്‍ ഒട്ടേറെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
Read More »