Crime
-
വയോധികയെ ലോഡ്ജില്‍ പീഡിപ്പിച്ചെന്ന് വ്യാജപരാതി, പണം തട്ടാന്‍ശ്രമം; സൂത്രധാരന്‍ പിടിയില്‍
മയ്യഴി: ലോഡ്ജില്‍ പീഡനകഥയുണ്ടാക്കി പണംതട്ടാന്‍ ശ്രമിച്ച സംഭവത്തിലെ സൂത്രധാരന്‍ അറസ്റ്റിലായി. കാഞ്ഞങ്ങാട് കാരക്കോട് വട്ടപ്പള്ളി വീട്ടില്‍ മുഹമ്മദ് ഇക്ബാല്‍ എന്ന ശിവശങ്കറിനെയാണ് (61) മാഹി പോലീസ് അറസ്റ്റ് ചെയ്തത്. കൂടെയുള്ള 63-കാരിയെക്കൊണ്ട് വ്യാജ പരാതി കൊടുപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. മാഹിയിലെ ലോഡ്ജില്‍ മുറിയെടുക്കുകയും അവിടെ മൂന്നുദിവസം താമസിക്കുകയും ചെയ്തിരുന്നു. ഭാര്യയെന്ന വ്യാജേനയാണ് 63-കാരിയെ കൂടെ താമസിപ്പിച്ചത്. ഇവരെ ലോഡ്ജിലെ റൂംബോയ് പീഡിപ്പിച്ചതായി കാണിച്ചാണ് മാഹി പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്നും ലോഡ്ജ് ഉടമയില്‍നിന്ന് പണം തട്ടാനുള്ള ശ്രമമാണെന്നും വ്യക്തമായി. മുഹമ്മദ് ഇക്ബാല്‍ സ്ത്രീയുടെ ഭര്‍ത്താവല്ലെന്നും സ്ത്രീയുടെ യഥാര്‍ഥ ഭര്‍ത്താവിനെ കഴിഞ്ഞ കുറച്ചുകാലമായി കാണാനില്ലെന്നും പോലീസ് പറഞ്ഞു. സംരക്ഷകനെന്ന വ്യാജേന സ്ത്രീയോട് അടുപ്പം കാണിച്ചാണ് തട്ടിപ്പുകളില്‍ പങ്കാളിയാക്കിയത്. തൃശ്ശൂരില്‍ ഇതേ രീതിയില്‍ പരാതി നല്കി ഒരുകുടുംബത്തെ അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നു. ഇതിനിടെ ഇയാള്‍ സ്ത്രീയെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സ്ത്രീ…
Read More » -
അര്‍ദ്ധരാത്രിയില്‍ സഞ്ചിയുമായി മൂന്നുപേര്‍, ലോറി ഡ്രൈവര്‍ നൂറിലേക്ക് വിളിച്ചു; ബെവ്കോ ഔട്ട്ലെറ്റിലെ മോഷണശ്രമം പാളി
കൊച്ചി: കളമശേരി ബെവ്കോ ഔട്ട്ലെറ്റില്‍ മോഷണശ്രമം. സംശയം തോന്നിയ ലോറി ഡ്രൈവര്‍ നൂറില്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണ് മോഷണശ്രമം പരാജയപ്പെട്ടത്. പൊലീസ് എത്തിയെങ്കിലും കള്ളന്മാര്‍ ഓടി രക്ഷപ്പെട്ടു. അര്‍ദ്ധരാത്രിയില്‍ കളമശേരി ബെവ്കോ ഔട്ട്ലെറ്റിലാണ് സംഭവം. അപരിചിതരായ മൂന്ന് പേര്‍ ബെവ്കോ ഔട്ട്ലെറ്റിന് മുന്നില്‍ നില്‍ക്കുന്നതില്‍ സംശയം തോന്നിയ ലോറി ഡ്രൈവര്‍ നൂറില്‍ വിളിച്ച് പറയുകയായിരുന്നു. ബെവ്കോ ഔട്ട്ലെറ്റിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയിലെ ഡ്രൈവറാണ് വിളിച്ച് പറഞ്ഞത്. സഞ്ചിയുമായി മൂന്ന് പേര്‍ ബെവ്കോ ഔട്ട്ലെറ്റിന് മുന്നില്‍ നില്‍ക്കുന്നതായും മോഷണത്തിനുള്ള ശ്രമമാണെന്ന് സംശയിക്കുന്നതായുമാണ് ലോറി ഡ്രൈവര്‍ വിളിച്ച് അറിയിച്ചത്. പൊലീസ് ഉടന്‍ സ്ഥലത്ത് എത്തുമെന്ന സംശയത്തില്‍ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ലിവര്‍, പൂട്ട് പൊളിക്കുന്ന കട്ടര്‍ എന്നിവ സഞ്ചിയില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറയുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു.
Read More » -
18കാരിയായ വീട്ടുജോലിക്കാരിക്ക് പീഡനം; കരുണാനിധിയുടെ മകനും ‘മനൈവി’ക്കുമെതിരെ കേസ്
ചെന്നൈ: ഗാര്‍ഹിക ജോലിക്കാരിയായ 18കാരിയെ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഡിഎംകെ നേതാവ് കരുണാനിധിയുടെ മകനും മരുമകള്‍ക്കുമെതിരെ ചെന്നൈ പൊലീസ് കേസെടുത്തതായി റിപ്പോര്‍ട്ട്. കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് വിസമ്മതിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പീഡനമേറ്റ പെണ്‍കുട്ടിയെ ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുക്കുകയായിരുന്നു. കോച്ചിങ്ങിന് ചേരാന്‍ പണം കണ്ടെത്താനായിരുന്നു ജോലി ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷമായി കരുണാനിധിയുടെ മകന്റെ വീട്ടിലാണ് ജോലി ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ശരീരത്തില്‍ മുറിവേറ്റ പാടുകളും സിഗരറ്റ് ഉപയോ?ഗിച്ച പൊള്ളിച്ച അടയാളങ്ങളും കണ്ടെത്തിയതായി പൊലീസ് പറയുന്നു. ‘യുവതിയെ ചികിത്സയ്ക്കായി ഉളുന്ദൂര്‍പേട്ടയിലെ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെയുള്ള ഡോക്ടര്‍മാരാണ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചത്. പരാതി നല്‍കാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെടുകയാണ്. കേസ് ഒഴിവാക്കാന്‍ ശ്രമിക്കുന്നതായി സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച അടയാളങ്ങള്‍ പഴക്കമുള്ളതാണെന്നും കൂടുതല്‍ അന്വേഷണത്തിന് ശേഷമേ വ്യക്തത വരൂവെന്നും പൊലീസ് പറയുന്നു. എന്നാല്‍ രാഷ്ട്രീയ…
Read More » -
പാനി പൂരി സൗജന്യമായി കൊടുത്തില്ല; വഴിയോര കച്ചവടക്കാരനെ ഗുണ്ടാസംഘം തല്ലിക്കൊന്നു
ലഖ്‌നൗ: പാനിപൂരി സൗജന്യമായി കൊടുക്കാത്തതിന് വഴിയോരക്കച്ചവടക്കാരനെ മര്‍ദിച്ചു കൊന്ന് ഗുണ്ടാസംഘം. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ദേഹത് സ്വദേശിയായ പ്രേം ചന്ദ്ര (40) ആണ് കൊല്ലപ്പെട്ടത്. പാനി പൂരി സൗജന്യമായി നല്‍കാന്‍ പ്രേംചന്ദ്ര വിസമ്മതിച്ചതോടെ സംഘം ഇദ്ദേഹത്തെ മര്‍ദിച്ചവശനാക്കുകയായിരുന്നു. കാന്‍പുരിലെ ചകേരി ഏരിയയില്‍ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കടയടച്ച് വീട്ടിലേക്ക് തിരിച്ചു പോകും വഴി പ്രേമിനെ പ്രദേശത്തെ ഗുണ്ടാനേതാവ് ധീരജ് അടങ്ങുന്ന സംഘം പിടിച്ചു നിര്‍ത്തി പാനി പൂരി ആവശ്യപ്പെട്ടു. ഫ്രീ ആയി വേണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം. എന്നാലിത് പ്രേം നിരസിച്ചു. തുടര്‍ന്ന് ഇദ്ദേഹത്തെ അസഭ്യം പറഞ്ഞ സംഘം ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. നാട്ടുകാരെത്തിയാണ് ഗുണ്ടകളെ പിടിച്ചു മാറ്റിയത്. തുടര്‍ന്ന് പ്രേം വീട്ടിലേക്ക് പോയെങ്കിലും രാത്രിയോടെ ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കും മുമ്പേ മരണം സംഭവിച്ചു. മരണകാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എത്തിയതിന് ശേഷമേ വ്യക്തമാകൂ. പ്രേം ചന്ദ്രയുടെ ശരീരത്തില്‍ പ്രത്യക്ഷത്തില്‍ മുറിവുകളൊന്നുമുണ്ടായിരുന്നില്ലെന്നാണ് ചകേരി പൊലീസ് ഇന്‍സ്പെക്ടര്‍ അശോക് കുമാര്‍ ഡൂബേ അറിയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം…
Read More » -
യുവാവ് ട്രെയിനിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍; പോക്കറ്റില്‍ തൃശൂരില്‍ നിന്ന് യാത്ര ചെയ്ത ടിക്കറ്റ്
ബംഗളൂരു: ട്രെയിനിനുള്ളിലെ ഫാനില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ബയപ്പനഹള്ളിയില്‍ സര്‍ എം.വിശ്വേശ്വരയ്യ റെയില്‍വേ ടെര്‍മിനലിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മൈസൂരുവില്‍ നിന്ന് കാരയ്ക്കലിലേക്ക് (മൈസൂരു കാരയ്ക്കല്‍ എക്സ്പ്രസ്) പോവുകയായിരുന്ന ട്രെയിനിന്റെ കംപാര്‍ട്ടുമെന്റിലാണ് 45 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മരണകാരണവും വ്യക്തമല്ല. ആത്മഹത്യയെന്നാണ് നിഗമനം. ഇയാളുടെ പോക്കറ്റില്‍ നിന്ന് ജനുവരി 16ന് തൃശൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് യാത്ര ചെയ്തതിന്റെ ടിക്കറ്റ് കണ്ടെടുത്തു. രാവിലെ ഏഴു മണിയോടെ ഒരു യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. ഇതിനു പിന്നാലെ ട്രെയിനില്‍ നിന്ന് ഈ കംപാര്‍ട്ട്‌മെന്റ് വേര്‍പെടുത്തി. ട്രെയിന്‍ മൈസൂരുവില്‍നിന്ന് പുലര്‍ച്ചെ 2 ന് ബംഗളൂരുവിലെത്തി ടെര്‍മിനലിന്റെ അഞ്ചാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. രാവിലെ ഏഴ് മണിയോടെ ഒരു യാത്രക്കാരന്‍ ട്രെയിനില്‍ കയറിയപ്പോഴാണ് ഫാനില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. പിന്നാലെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. മരിച്ചയാളെ തിരിച്ചറിയാന്‍ കേരള പൊലീസിന് ഉള്‍പ്പെടെ…
Read More » -
മഹാരാജാസ് കോളജില്‍ ഭിന്നശേഷി അധ്യാപകനെ ആക്രമിച്ച് വിദ്യാര്‍ഥി, കൊല്ലുമെന്ന് ഭീഷണി; കേസ്
കൊച്ചി: മഹാരാജാസ് കോളജിലെ ഭിന്നശേഷിക്കാരനായ അധ്യാപകനു വിദ്യാര്‍ഥിയുടെ മര്‍ദ്ദനം. അറബിക് വിഭാഗം അസി. പ്രൊഫസര്‍ ഡോ. കെഎം നിസാമുദ്ദീനാണ് മര്‍ദ്ദനമേറ്റത്. അറബിക് മൂന്നാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് റാഷിദാണ് അധ്യാപകനെ ആക്രമിച്ചത്. അധ്യാപകന്റെ പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. ബുധനാഴ്ചയായിരുന്നു സംഭവം. അറബിക് ഡിപ്പാര്‍ട്‌മെന്റില്‍ എത്തിയ മുഹമ്മദ് റാഷിദ് അധ്യാപകനോടു വളരെ പ്രകോപനപരമായി സംസാരിക്കുകയായിരുന്നു. എന്നാല്‍, സംസാരിക്കാന്‍ താത്പര്യമില്ലെന്നു പറഞ്ഞ് അധ്യാപകന്‍ പ്രിന്‍സിപ്പല്‍ റൂമിലേക്ക് പോയി. അതിനിടെ, കോണിപ്പടിയില്‍ വച്ച് മുഹമ്മദ് റാഷിദ് അധ്യാപകനെ തടഞ്ഞു. അരയില്‍ കരുതിയിരുന്ന കത്തി പോലുള്ള ആയുധത്തിന്റെ പിടികൊണ്ടു അധ്യാപകന്റെ പിറകില്‍ രണ്ട് തവണ ഇടിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും അഭ്യം പറയുകയും ചെയ്തു. പരിക്കേറ്റ അധ്യാപകനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈയടുത്ത് വിനോദ യാത്രക്കിടെ ടൂറിസം ക്ലബ് അംഗങ്ങളെ ഒരു സംഘം വിദ്യാര്‍ഥികള്‍ ട്രെയിനില്‍ കയറി ആക്രമിച്ചിരുന്നു. തുടര്‍ന്നു കോളജില്‍ നടന്ന വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടപടിയെടുക്കാന്‍ അധ്യാപകന്‍ കോളജ് പ്രിന്‍സിപ്പലിനു പരാതി നല്‍കിയിരുന്നു. ഇതിന്റെ…
Read More » -
റോഡില്‍ യുവതിക്ക് നേരേ നഗ്‌നതാപ്രദര്‍ശനം, പിടിയിലായത് ബസ്സില്‍ സ്ത്രീയെ ഉപദ്രവിച്ച കേസിലെയും പ്രതി
എറണാകുളം: പെരുമ്പാവൂരില്‍ റോഡിലൂടെ നടന്നുപോയ യുവതിക്കു നേരെ നഗ്നതാപ്രദര്‍ശനം നടത്തുകയും ആക്രമിക്കുകയും ചെയ്ത കേസില്‍ പ്രതി പിടിയില്‍. മുടിക്കല്‍ കൂനന്‍പറമ്പ് വീട്ടില്‍ അജാസി (28) നെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ 15-ന് രാവിലെ അല്ലപ്ര-തുരുത്തിപ്ലി റോഡിലൂടെ ജോലിക്കായി നടന്നുപോയ യുവതിക്കു നേരെയാണ് സ്‌കൂട്ടറിലെത്തിയ പ്രതി വാഹനംനിര്‍ത്തി നഗ്നതാപ്രദര്‍ശനം നടത്തിയത്. തുടര്‍ന്ന് യുവതി പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കി. ബസില്‍ സ്ത്രീയെ ഉപദ്രവിച്ചതിന് കൊച്ചി സിറ്റി ഹാര്‍ബര്‍ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേ കേസുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
തുണിക്കടയ്ക്ക് മുന്നിലെ പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കം; സൈനികനും സഹോദരനും മര്‍ദ്ദനം, ഡോക്ടറടക്കം 3 പേര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: പാറശ്ശാലയില്‍ കടയുടെ മുന്നിലെ പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ മര്‍ദ്ദനം. സൈനികനും സഹോദരനും മര്‍ദ്ദനമേറ്റു. പരിക്കേറ്റ കോട്ടവിള സ്വദേശിയായ സിനുവിനെയും സിജുവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനത്തില്‍ വാരിയെല്ല് പൊട്ടിയ സിജുവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്രൂരമര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി ഏഴരമണിയോടുകൂടി പാറശ്ശാല ആശുപത്രി ജങ്ഷനു സമീപത്തായാണ് സംഭവം. ആശുപത്രി ജങ്ഷനിലെ ഇലക്ട്രിക് കടയില്‍ സാധനങ്ങള്‍ വാങ്ങുവാനെത്തിയ കോട്ടവിള സ്വദേശികളായ സഹോദരങ്ങള്‍ സമീപത്തെ തുണിക്കടയ്ക്കു മുന്നിലായി റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്തു. കാര്‍ മാറ്റാന്‍ കടയുടമ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമായി. ഈ സമയത്തെത്തിയ കടയുടമയുടെ മകനും സുഹൃത്തും ചേര്‍ന്ന് കാറിലെത്തിയ കോട്ടവിള സ്വദേശികളെ മര്‍ദ്ദിക്കുകയായിരുന്നു. കടയുടമ അയൂബ് ഖാന്‍, മകനും ഡോക്ടറുമായ അലി ഖാന്‍, സുഹൃത്ത് സജീലാല്‍ എന്നിവരാണ് കസ്റ്റഡിയിലുളളത്.
Read More » -
മഹാരാജാസില്‍ എസ്.എഫ്.ഐ നേതാവിനെ ആക്രമിച്ചത് 20 അംഗ സംഘം; വടിവാളുകൊണ്ട് കുത്തി, 2 പേര്‍ പിടിയില്‍
കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റ സംഭവത്തില്‍ രണ്ട്പേര്‍ പോലീസ് പിടിയില്‍. ഫ്രറ്റേണിറ്റി പ്രവര്‍ത്തകനായ ബിലാല്‍, കെഎസ്യു എറണാകുളം മണ്ഡലം പ്രസിഡന്റ് അമല്‍ ടോമി എന്നിവരെയാണ് പോലീസ് പിടികൂടിയത്. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്‌മാനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മൂന്നാം വര്‍ഷ ബി.എ ഹിസ്റ്ററി വിദ്യാര്‍ഥിയും കാസര്‍കോട് സ്വദേശിയുമാണ് നാസര്‍. പരിക്കേറ്റ നാസറിനെ ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. നാടക പരിശീലനത്തിനിടെ കോളേജില്‍ എസ്.എഫ്.ഐ- ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് വിവരം. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കോളേജിനുസമീപത്ത് വെച്ച് ഇരുപതോളം ഫ്രറ്റേണിറ്റി, കെഎസ്യു പ്രവര്‍ത്തകര്‍ ചേര്‍ന്ന് നാസര്‍ അബ്ദുള്‍ റഹ്‌മാനെ വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. കൂട്ടത്തോടെയെത്തി ക്രൂരമായി അക്രമിക്കുകയായിരുന്നുവെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. ആറുപേര്‍ ക്യാമ്പസിലുള്ളവരും ബാക്കിയുള്ളവര്‍ പുറത്ത് നിന്നുമുള്ളവരുമാണെന്നാണ് വിവരം. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിന് ശേഷം ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതാണ് അക്രമങ്ങളിലേക്ക് കലാശിച്ചതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് വധശ്രമത്തിനാണ്…
Read More » -
15-കാരനായ വിദ്യാര്‍ഥിയുമായി അവിഹിതം; 38 കാരി അധ്യാപികയ്ക്ക് ആജീവനാന്തവിലക്ക്
ലണ്ടന്‍: വിദ്യാര്‍ഥിയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട അധ്യാപികയ്ക്ക് ജോലിയില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി അധികൃതര്‍. ബ്രിട്ടനിലെ ബക്കിങ്ഹാംഷെയറില്‍ സ്‌കൂള്‍ അധ്യാപികയായിരുന്ന കാന്‍ഡിസ് ബാര്‍ബറി(38)നാണ് അധ്യാപനവൃത്തിയില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്. അധ്യാപകരുടെ രജിസ്റ്ററില്‍നിന്ന് പ്രതിയെ പുറത്താക്കാന്‍ തീരുമാനിച്ച സമിതി, ഇനിയൊരിക്കും ഇവര്‍ക്ക് അധ്യാപനവൃത്തിക്കായി അപേക്ഷിക്കാനാകില്ലെന്നും വ്യക്തമാക്കി. പ്രതി ചെയ്തതെല്ലാം അങ്ങേയറ്റം മോശവും ഹീനവുമായ പ്രവൃത്തിയാണെന്നും ഇവര്‍ക്ക് ഭാവിയില്‍ അധ്യാപനവൃത്തിക്ക് അനുമതി നല്‍കുന്നത് മൗലികമായി ശരിയല്ലെന്നുമായിരുന്നു സമിതിയുടെ റിപ്പോര്‍ട്ട്. 15 വയസ്സുകാരനായ വിദ്യാര്‍ഥിയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടതിനാണ് കാന്‍ഡിസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. 2021-ല്‍ ആറുവര്‍ഷത്തേക്കും രണ്ടുമാസത്തിനും പ്രതിയെ കോടതി ശിക്ഷിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് അധ്യാപനവൃത്തിയില്‍ യുവതിക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്. മൂന്നുമക്കളുടെ അമ്മയായ അധ്യാപിക 15-കാരനെ വശീകരിച്ച് ലൈംഗികാതിക്രമം കാട്ടിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ച് വിദ്യാര്‍ഥിയെ വശീകരിച്ച അധ്യാപിക പിന്നീട് 15-കാരനുമായി പലതവണ ശാരീരികബന്ധത്തിലേര്‍പ്പെടുകയായിരുന്നു. 2018 മുതല്‍ അധ്യാപിക വിദ്യാര്‍ഥിയെ ഇത്തരത്തില്‍ ചൂഷണം ചെയ്തിരുന്നതായാണ് കണ്ടെത്തല്‍. സ്‌കൂളിലെ അസംബ്ലി സമയത്തുപോലും പ്രതി വിദ്യാര്‍ഥിക്ക് അശ്ലീലച്ചുവയുള്ള സന്ദേശങ്ങളയച്ചു. കിടപ്പറയില്‍…
Read More »