CrimeNEWS

വഴിയാത്രക്കാരിയുടെ കഴുത്തിനു പിടിച്ച് മാല കവര്‍ന്നു; പ്രതി പിടിയില്‍

കോഴിക്കോട്: വഴിയാത്രക്കാരിയുടെ കഴുത്തിനു പിടിച്ച് ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വെസ്റ്റ്ഹില്‍ കക്കുഴി പാലം സ്വദേശി പ്രവീണ്‍ നിവാസില്‍ വി.പ്രസൂണ്‍ (36) ആണ് അറസ്റ്റിലായത്. യുവതി നല്‍കിയ പരാതിയില്‍ നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ.ജിജീഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കഴിഞ്ഞ 10ന് രാവിലെയാണ് സംഭവമുണ്ടായത്. യുവതി നടക്കാവ് ഭാഗത്തേക്ക് നടന്നു പോകവേ പിന്നാലെയെത്തിയ പ്രതി, യുവതിയുടെ കഴുത്തില്‍ മുറുക്കി പിടിച്ചശേഷം സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. ബലപ്രയോഗത്തിനിടെ യുവതി വീണു. പ്രതി ഉടന്‍ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: